രചന: അനു അനാമിക
പോയി ഡ്രസ്സ് ശരിയാക്കിയിട്ട് വാ!!വൈകുന്നേരം അവരൊക്കെ വരുമ്പോ നീ ഇവിടെ വേണ്ടായോ??".... ഏയ്‌റ പറഞ്ഞു.
"ചേട്ടത്തി ഇപ്പോ ആരെ വിളിച്ചോണ്ട് പോകാനാ?? ഇച്ചായന്മാരും പപ്പമാരും ആരും ഇവിടില്ലല്ലോ!!".... സെലിൻ പറഞ്ഞു.
"ശോ....!!"... ഏയ്‌റ സിവാനെ നോക്കി പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു.
"എന്തൊരു അഭിനയം??"... സിവാൻ മനസ്സിൽ ഓർത്തു.🤭
"ഹ......സെലിൻ ചേട്ടത്തി എന്തിനാ വിഷമിക്കണെ??ഞാൻ കൊണ്ട് പോകാം ചേട്ടത്തിയെ...!!"... അവിടെ ഇരുന്ന് കടല പെറുക്കി തിന്നോണ്ട് ഇരുന്ന ജാക്കി പറഞ്ഞത് കേട്ട് റബേക്കയും ഏയ്‌റയും സിവാനും ഞെട്ടി.
"ഏഹ്... ഏഹ്... എയ് അത് അതൊന്നും ശരിയാവില്ല!!".... ഏയ്‌റ പറഞ്ഞു.
"ഏഹ് അതെന്നാ??".. ജാക്കി 🙄 ചോദിച്ചു.
"നിനക്ക് ഇവിടുത്തെ വഴിയൊന്നും അറിയൂല്ലല്ലോ!! ആ അതുകൊണ്ടാ...!!".... റബേക്ക പറഞ്ഞു...
"അതൊക്കെ ഞാൻ ഗൂഗിൾ മാപ്പ് നോക്കിക്കോളാം!!തെങ്ങ് ചതിച്ചാലും എന്റെ ഗൂഗിൾ അമ്മായി ചതിക്കില്ല. സെലിൻ ചേട്ടത്തി പോയി റെഡിയായി വാ!!"... ജാക്കി പറഞ്ഞു.
"ആഹ് ഞാൻ ഇപ്പോ വരാം!!"... സെലിൻ അതും പറഞ്ഞു റെഡി ആവാൻ പോയി.
"തെ......ണ്ടി.....!!".... സിവാൻ നീട്ടി വിളിച്ചു കൊണ്ട് ജാക്കിയുടെ തൊണ്ടയിൽ കുത്തി പിടിച്ചു.
"ആഹ്... ആഹ്....എന്തുവാട?? തൊണ്ടക്ക് കുത്തി പിടിക്കാതെടാ...!!എടാ കഴുത്തിന്ന് വിടെടാ.... വീട്ടില്ലേൽ എനിക്കിനി സ്മാൾ അടിക്കാൻ പറ്റൂല്ലടാ!! വിടെടാ ഇച്ചായ!!".... ജാക്കി ഒരു പ്രത്യേക ശബ്ദത്തിൽ പറഞ്ഞു.
"നീയൊക്കെ വെള്ളം കിട്ടാതെ ചാവണമെടാ!! മറ്റുള്ളോരുടെ കഞ്ഞിൽ പാറ്റ ഇടാനായിട്ട്!!"... സിവാൻ പറഞ്ഞു.
"പാറ്റയാ??".... 🙄ജാക്കി ചോദിച്ചു.
"അല്ലെടാ പല്ലി...!!"... റബേക്ക പറഞ്ഞു.
"നിന്നോട് ആരാ ഡാ ചാടി കേറി സെലിനെ കൊണ്ട് പോകാമെന്നു പറയാൻ പറഞ്ഞെ??"... ഏയ്‌റ ചോദിച്ചു.
"ആരും പറയാഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞതാ!! പറഞ്ഞത് കൊഴപ്പായാ?? പറ...!!"... ജാക്കി പറഞ്ഞു.
"പറയല്ല തറ... ഇവന്റെ തല ഞാൻ തല്ലി പൊളിക്കും...!!"... സിവാൻ പറഞ്ഞത് കേട്ട് ജാക്കി വാ പൊളിച്ചു.
"ഞാൻ കൊണ്ട് പൊക്കോളാം സെലിനെ!!ആ പരിസരത്ത് പോലും നിന്നെ കണ്ടുപോകരുത്... കേട്ടല്ലോടാ നിക്കറിൽ മുള്ളി!!"... സിവാൻ പറഞ്ഞു.
"നിക്കറിൽ മുള്ളിയെന്നാ അത് നിന്റെ വല്യപ്പൻ...!!"... ജാക്കി പറഞ്ഞു.
"അത് നിന്റെ അപ്പൻ തന്നെയാടാ... പന്നി!!"...
"പോടാ കുരുത്തം കെട്ടവനെ... നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ!!"....
"എന്നെ എങ്ങാനും തൊട്ടാൽ ഞാൻ ഇവിടെ മുഴുവൻ പോസ്റ്റർ അടിച്ച് ഇറക്കും നീ മൂന്നാം ക്ലാസ്സിൽ വെച്ച് നിക്കറിൽ മുള്ളിയ കാര്യം....!!"...
"കർത്താവേ ഈ നാറി കുച്ചായൻ അതും ചെയ്യും അതിൽ അപ്പുറവും ചെയ്യും.....!!".... ജാക്കി ഓർത്തു.
"എന്തുവാട കുരുട്ടേ ഇരുന്ന് ആലോചിക്കുന്നേ "??.... സിവാൻ ചോദിച്ചു.
"എന്നേക്കാൾ പത്തു മാസത്തിനു മൂത്ത് പോയത് കൊണ്ട് ആ ഒരൊറ്റ പരിഗണന കൊണ്ട് നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു....!!"... ജാക്കി പറഞ്ഞു.
"അയ്യാ... അല്ലാണ്ട് പേടിച്ചിട്ടല്ലല്ലേ??"....
"പേടിയാ.... അതും കുരീക്കാട്ടിലെ ജാക്കിക്ക്.... That's impossible maahn....!!".... ജാക്കി ഷർട്ട് ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു.
"ടാ... ദേ വല്യപപ്പ...!!".... സിവാൻ പറഞ്ഞതും ജാക്കി ചാടി എണീറ്റു.
"ഏഹ്... എവിടെ "?? 😳😳😳അവൻ പേടിയോടെ ചോദിച്ചു.
"തീരെ പേടിയില്ല അല്ലിയോ "??... റബേക്ക അവനെ കളിയാക്കി കൊണ്ടിരുന്നപ്പോൾ സെലിൻ റെഡിയായി വന്നു.
"നമുക്ക് പോയാലോ "??... അവൾ ചോദിച്ചു. ജാക്കി സിവാനെ ഒന്ന് നോക്കി. ജാക്കിയേ ഇപ്പോ തല്ലി കൊല്ലും എന്ന എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ് സിവാൻ.
"അ... ആഹ് സെലിൻ ചേട്ടത്തി വണ്ടിയിൽ കേറിക്കോ!! ഞാൻ വന്നേക്കാം...!"... ജാക്കി പറഞ്ഞു.
"ആഹ് ശരി!! ചേട്ടത്തി ഞാൻ പോയിട്ട് വരാമേ!!".... സെലിൻ ചേട്ടത്തിമാരോട് യാത്ര പറഞ്ഞു.പുറത്തേക്ക് പോയി.
"ഇനി നീ എന്നാ കാണാൻ നിക്കുവാ പോയി വണ്ടിയിൽ കേറട... പൊട്ടാ!!"... ജാക്കി പറഞ്ഞു.
"ഞാൻ വണ്ടിയിൽ കേറി ഇരുന്നാൽ ചിലപ്പോ അവള് ചാടി പുറത്ത് ഇറങ്ങും!!"... സിവാൻ പറഞ്ഞു.
"ഏഹ്..... 🤨അപ്പോ അത്രക്ക് വലുത് എന്തൊക്കെയോ നീ കാട്ടി കൂട്ടിയിട്ടുണ്ട് അല്ലെടാ പന്നി?? ഇങ്ങോട്ട് വാടാ ഇച്ചായ!!"... ജാക്കി സിവാനെയും വലിച്ച് കൊണ്ട് പോയി.
"സെലിൻ ചേട്ടത്തി... ദേ ഞാൻ വരുന്നില്ല ചേട്ടത്തിയുടെ കൂടെ. ചേട്ടത്തിയുടെ ചെറുക്കന് ഏതാണ്ടൊക്കെ മിണ്ടാനും പറയാനുമുണ്ട്. ഞാൻ നിങ്ങടെ കൂടെ വന്നാൽ വല്ലതുമൊക്കെ കണ്ട് എനിക്ക് അസൂയ മൂത്ത് ചിലപ്പോ ഞാൻ ഈ നാട്ടിൽ ഓടി നടന്ന് കല്യാണം കഴിച്ചെന്നു വരും. വെറുതെ എന്തിനാ ഒരു ഗിന്നസ് റെക്കോർഡ് ഞാൻ ആയിട്ട് കുടുംബത്തിലേക്ക് ഉണ്ടാക്കി കൊടുക്കുന്നത്??എന്റപ്പൻ അത് താങ്ങില്ല.അതുകൊണ്ട് ഇവനേം കൊണ്ട് പോയിട്ട് വാ!!".... അതും പറഞ്ഞ് ജാക്കി പോയി. സെലിൻ കണ്ണും മിഴിച്ച് ഇരുന്നു പോയി.
"അപ്പോ പോകാം മോളെ കെട്ടിയോളെ??"... സിവാൻ വണ്ടിയുടെ ഗിയർ മാറ്റി കൊണ്ട് ചോദിച്ചു.
"ഇച്ചായന്റെ പ്ലാൻ ആരുന്നോ ഇത്??"... സെലിൻ ചോദിച്ചു.
"ആ തുടക്കം കുറിച്ചത് ഞാനാ പക്ഷെ മുന്നോട്ട് കൊണ്ട് പോയത് ചേട്ടത്തിമാരാ... Wind up ചെയ്തത് ജാക്കിയും. കുറേ ദിവസായില്ലേ എന്റെ കൊച്ചിനെ എനിക്ക് ഒന്ന് തനിച്ച് കിട്ടിയിട്ട്...?? അതുകൊണ്ടാ ഇങ്ങനെ ഒരു പ്ലാൻ...!! അപ്പോ പോകാം നമുക്ക്??".... സിവാൻ ചോദിച്ചു.
"മ്മ്...... പോകാം!!"... 😌 സെലിൻ പറഞ്ഞു. സിവാൻ കാർ മുന്നോട്ട് എടുത്തു.
"Hello മുതലാളി... സിവാനും സെലിനും ഇപ്പോ പുറത്ത് പോയിട്ടുണ്ട്. ആ പൊൻകുന്നം ഭാഗത്തേക്കുള്ള റോഡിലേക്കാ ഇറങ്ങിയത്!!"... ആരോ സണ്ണിയെ വിളിച്ചു ഫോണിൽ പറഞ്ഞു.
"ശരി ഇനി വേണ്ടത് ഞങ്ങൾ ചെയ്തോളാം!!"... സണ്ണി ഫോണിൽ പറഞ്ഞു.
"എന്നാ ഇച്ചായ "??... ടോമി ചോദിച്ചു.
"മാളത്തിൽ ഒളിച്ചിരുന്ന മുയല് പുറത്ത് ചാടിയിട്ടുണ്ട്...!!"... സണ്ണി പറഞ്ഞത് കേട്ട് വർക്കിയും ടോമിയും ഒന്ന് ചിരിച്ചു.
"ഇനി സെലിൻ ടോമിച്ചായന് സ്വന്തം!!".... വർക്കി പറഞ്ഞു.
***ഇതേ സമയം***
"ഡ്രസ്സ് ശരിയാക്കി കഴിഞ്ഞൊരു സിനിമക്ക് കേറിയാല്ലോ??"... സിവാൻ ചോദിച്ചു.
"അയ്യോ വീട്ടിൽ അറിഞ്ഞാലോ?? 🙄
"അറിഞ്ഞാൽ എന്തുവാ?? ഞാൻ എന്റെ ഭാര്യയെയും കൊണ്ടല്ലേ പോകുന്നെ??അല്ലാണ്ട് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കെട്ടിയോളെയും കൊണ്ടല്ലല്ലോ!!"....
"എന്നാലും ആരേലും കണ്ടാലോ??"....
"ഏഹ് അതിനിപ്പോ എന്താ പെണ്ണെ??നമ്മള് കാമുകിയും കാമുകനും അല്ലല്ലോ!!ഭാര്യയും ഭർത്താവും അല്ലേ??"....
"എന്നാലും....!!"
"ഒരു എന്നാലുമില്ല പോകുന്നു. എനിക്ക് ഇത്തിരി നേരമെങ്കിലും നിന്നെ ഒറ്റക്ക് അടുത്ത് കിട്ടിയേ പറ്റൂ...!! കുറേ ദിവസായി ഞാൻ കിടന്ന് കഷ്ടപ്പെടുന്നു. അതെങ്ങനാ എപ്പോഴും വാലിന് വാലിന് ആളെയും കൊണ്ടല്ലേ നടപ്പ്. എന്റെ മുന്നിൽ പോലും വരൂല്ല!!"... സിവാൻ പരിഭവം പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.അവൾ അവനെ പ്രണയ പൂർവ്വം നോക്കി ഇരുന്ന് മെല്ലെ അവന്റെ കൈയിൽ കൂടെ കൈ ഇട്ട് പിടിച്ച് തോളിലേക്ക് ചാരി കിടന്നു. സിവാൻ ചിരിയോടെ അവളുടെ തലയിലേക്ക് കവിൾ ചേർത്ത് വെച്ചു.അവരുടെ കാർ ചലിക്കുന്നതിനു അനുസരിച്ച് കാറിൽ പ്ലേ ചെയ്യുന്ന ഓഡിയോയിൽ നിന്ന് ഒരു റൊമാന്റിക് സോങ് ഒഴുകി വന്നു.ആ നിമിഷത്തെ മനോഹരമാക്കാൻ വേണ്ടിയോ എന്തോ പെട്ടെന്ന് എവിടെ നിന്നോ ഒരു മഴ പാഞ്ഞെത്തി.
"അയ്യോ മഴ...!!"... സെലിൻ പറഞ്ഞു.
"മഴ നല്ല ലക്ഷണവ... എല്ലാം കൊണ്ടും!!"... അവൻ കുസൃതിയോടെ പറഞ്ഞു.
"ശോ കുട എടുത്തിട്ടില്ല ഇച്ചായ?? ഇതിപ്പോ എങ്ങനെയാ ബൊട്ടീക്കിലേക്ക് ചെന്ന് കേറുക?? റോഡിൽ ഇറങ്ങി കുറച്ച് നടക്കാൻ ഇല്ലേ??".... സെലിൻ പറഞ്ഞു.
"മ്മ് ... മഴ ഒന്ന് തോർന്നിട്ട് പോയാൽ മതി...!!വണ്ടി ഇവിടെ ഇടാം "....സിവാൻ കാർ ഒതുക്കി പാർക്ക് ചെയ്തു. സീറ്റ് ബെൽറ്റ് ഊരി അങ്ങനെ തന്നെ ഇരുന്നു.
"ഹ്മ്മ് ... പിന്നെ പറ... കുറച്ച് ദിവസായി ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ!! ഇനിയും അഞ്ചാറു ദിവസം കൂടെ ഉണ്ടല്ലോ കെട്ടിന്!! എന്തൊക്കെയാ തന്റെ വിശേഷങ്ങൾ??"....
"എനിക്ക്...എനിക്ക് വിശേഷം ഒന്നുമില്ല!!"... 😌
"അതെനിക്ക് അറിയാം. അതിനുള്ള അധ്വാനം ഞാൻ തുടങ്ങിയില്ലല്ലോ!! സമയം ഉണ്ടല്ലോ തുടങ്ങാം!!".... സിവാൻ കള്ള ചിരിയോടെ പറഞ്ഞു.
"അയ്യേ പോ ഇച്ചായ!!"... സെലിൻ നാണത്തോടെ പറഞ്ഞു.
"അതേ ഇപ്പോ പറഞ്ഞത് ok. കെട്ട് കഴിഞ്ഞ് എങ്ങാനും പൊന്നു മോള് പോ ഇച്ചായ, വേണ്ട ഇച്ചായ, മതി ഇച്ചായ എന്നൊക്കെ പറഞ്ഞാൽ ഞാൻ ഒരു no entry ബോർഡ് വെച്ച് മുറിയിൽ പൂട്ടി ഇടും!!"....
"ആരെ "?? 😳
"നിന്നെ.... അല്ലാണ്ട് ആരെ!!എന്നിട്ട് ഞാൻ വന്നു കൂട്ടിരിക്കും...!!"...
"അയ്യടാ....!!"....
"ഹ്മ്മ് ....!!"... സിവാൻ സെലിന്റെ കൈയിൽ ചേർത്ത് പിടിച്ചു.
"താൻ ഹാപ്പി അല്ലേടാ ?? എന്റെ കൂടെ "??... അവൻ ചോദിച്ചു.അവൾ ഒന്ന് ഹൃദ്യമായി ചിരിച്ചു.
"അപ്പച്ചനും അമ്മച്ചിയും പോയ ശേഷം ഇത്ര അധികം സന്തോഷിച്ച സമയം എന്റെ ജീവിതത്തിൽ ഇല്ല. അതെനിക്ക് മിന്ന് കെട്ടി കൊണ്ട് തന്നത് എന്റെ ഇച്ചായനാ...!!"....
"നിന്നെ ഞാൻ ഒരുപാട് miss ചെയ്തിരുന്നു സെലിൻ!! ഒരുപക്ഷെ, നീ എന്റെ കൂടെ ഉണ്ടാരുന്നെങ്കിൽ സാന്ദ്ര എന്നൊരു chapter എന്റെ ലൈഫിൽ തന്നെ ഉണ്ടാവില്ലാരുന്നു."...
"അതൊക്കെ കഴിഞ്ഞില്ലേ ഇച്ചായ!! വിട്ട് കള...!!"... സെലിൻ അത് പറഞ്ഞപ്പോൾ സിവാന്റെ കണ്ണ് അവളുടെ ചുണ്ടിൽ തറച്ചു.
"വിട്ട് കളയാം പക്ഷെ... ഒരു സാധനം ഞാൻ എടുക്കും!!"...
"എന്ത് "??... സെലിൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
"ദേ ഇത്.... ഇത് ഇങ്ങനെ അടുത്ത് കാണുമ്പോ അടങ്ങി ഇരിക്കാൻ തോന്നില്ല....!!".... അവൻ സെലിന്റെ ചുണ്ടിൽ ചൂണ്ട് വിരൽ കൊണ്ട് തൊട്ടു.സെലിന്റെ മിഴികൾ ഒന്ന് ഉയർന്നു. അത് കുസൃതിയോടെ അവളെ നോക്കുന്ന സിവാന്റെ കണ്ണുകളിൽ തങ്ങിയതും.
"ഇത് വേണോ ഇച്ചായന് ??".... സെലിൻ ചോദിച്ചത് കേട്ട് അവനൊന്നു അമ്പരന്നു. പിന്നെ ചിരിയോടെ വേണമെന്ന് തലയാട്ടി.
"മ്മ്.... എപ്പോഴും ഇച്ഛയനല്ലേ എടുക്കണേ !!ഇന്ന് ഞാൻ എടുക്കട്ടെ??"....സെലിൻ അത് ചോദിച്ചതും അവന്റെ കണ്ണുകൾ വിടർന്നു. അവരുടെ രണ്ടാളുടെയും നിശ്വാസം അടുത്തടുത്തു വന്നു. മഴയുടെ ശക്തി പിന്നെയും കൂടി വന്നു. സെലിൻ ഇരു കൈകൾ കൊണ്ടും അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. സിവാന്റെ മിഴികൾ പിടയുവാൻ തുടങ്ങി. അവൻ അവളുടെ അധരത്തിൽ നിന്നും മിഴികളിലേക്ക് നോക്കിയതും സെലിൻ അവന്റെ കീഴ്ച്ചുണ്ടിലേക്ക് അവളുടെ ചുണ്ടുകളെ അമർത്തി. സെലിൻ സീറ്റിൽ നിന്ന് ഉയർന്നു കൊണ്ട് അവന്റെ മടിയിലേക്ക് കയറി ഇരുന്ന് അവന്റെ തലമുടിയിൽ പിടിച്ച് അവന്റെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി. സിവാൻ അവളുടെ ചലനങ്ങളിൽ അമ്പരന്നെങ്കിലും അവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു ആ ചുണ്ടിന്റെ മാർധവവും ചൂടും അറിയാൻ തുടങ്ങി. അവന്റെ കൈകൾ സെലിന്റെ ശരീരത്തിൽ കൂടെ ഇഴഞ്ഞു നടന്നു. ഇടയ്ക്ക് ശ്വാസം വിലങ്ങിയപ്പോൾ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വെച്ച് ആ ചൂട് അവൻ മുഖത്തിലേക്ക് ആവാഹിച്ചു. കുറേ നേരം അവർ അങ്ങനെ തന്നെ ഇരുന്നു.മഴ മെല്ലെ തോർന്നു തുടങ്ങി.
"ഇച്ചായ...!!"... അവൾ മെല്ലെ വിളിച്ചു.
"മ്മ്....!!"... അവനൊന്നു മൂളി.
"മതി മഴ നിന്നു!!"..... അവൾ പറഞ്ഞു. സിവാൻ അടർന്നു മാറി.
സെലിൻ നാണത്തോടെ മുഖം കുനിച്ചു.
"നീയേ ഒരുതരം ലഹരിയാ... അടുത്ത് വന്നാൽ അപ്പോ ഞാൻ കിറുങ്ങി പോകുന്ന ലഹരി!! ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല.!!കുറച്ച് മെച്ചമുണ്ട് ആദ്യത്തെ അവസ്ഥ വെച്ചു നോക്കുമ്പോ!!"....അവൻ പറഞ്ഞു.
"എന്റെ ഇച്ചായൻ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.!! ഇതൊക്കെ വെറും സാമ്പിൾ!!... 🤭ഞാൻ പോയി ഡ്രസ്സ് കൊടുത്തിട്ട് വരാം...!!"....സെലിൻ അതും പറഞ്ഞ് അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു.
"മ്മ്... വേഗം പോയിട്ട് വാ!!".... സെലിൻ ചിരിച്ചിട്ട് പുറത്തേക്ക് ഇറങ്ങി.
"പിന്നെ ഇച്ചായ... അടുത്ത വട്ടം ഈ കിസ്സിങ് കുറച്ചൂടെ deep ആരുന്നേൽ കൊള്ളാരുന്നു കേട്ടോ!!"....സെലിൻ അത് പറഞ്ഞതും
"എടി കാന്താരി!!".... എന്ന് വിളിച്ച് സിവാൻ പൊട്ടിച്ചിരിച്ചു.
ഒരു മണിക്കൂറിനു ശേഷം....
"ഇവള് പോയിട്ട് നേരം കുറേ ആയല്ലോ!!"... സിവാൻ ഓർത്തു. അപ്പോഴാണ് ഫോൺ ring ചെയ്തത്.ഏയ്‌റ ആരുന്നു അത്.
"Hello സിവാനെ...!!"...
"എന്നാ ചേട്ടത്തി "??
"സെലിൻ മോളോട് റീനയുടെ തയ്ച്ചു വെച്ച ചുരിദാർ കൂടെ മേടിച്ചോണ്ട് വരാൻ പറയണേ. അവളത് പറയാൻ മറന്നു!!"...
"ആഹ് ശരി ചേട്ടത്തി ഞാൻ പറയാം...!!"...
Call cut
"സെലിൻ വരാൻ വൈകുമാരിക്കും. അങ്ങോട്ട് ചെന്ന് പറയാം!!"... സിവാൻ പുറത്തേക്ക് ഇറങ്ങി നടന്നു. അവൻ നടന്ന് ചെന്നപ്പോൾ ആണ് റോഡിൽ കിടക്കുന്ന സെലിന്റെ ചെരുപ്പ് അവൻ കണ്ടത്.
"ഇത് സെലിന്റെ ചെരുപ്പ് അല്ലേ?? അവൾ ഇതെവിടെ??"... സിവാൻ നേരെ ബോട്ടീക്കിലേക്ക് ഓടി.
"ആഹ് എന്താ സാറേ "??... അവിടുത്തെ ജോലിക്കാരി ചോദിച്ചു.
"സെലിൻ... സെലിൻ എവിടെ "??... അവൻ വെപ്രാളത്തോടെ ചോദിച്ചു.
"മേഡം ഡ്രസ്സ് തന്നിട്ട് ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ പോയല്ലോ!!".... അവർ പറഞ്ഞു.
"പോയെന്നോ??"... 😳സിവാൻ പുറത്തേക്ക് ഇറങ്ങി.
"സെലിൻ... സെലിൻ... സെലിൻ.... സെലിൻ!!"... അവൻ അവളെ വിളിച്ച് അന്വേഷിക്കാൻ തുടങ്ങി.
"ചേട്ടാ ഒരു white ചുരിദാർ ഇട്ട പെങ്കൊച്ചിനെ കണ്ടോ??".... അവൻ ചോദിച്ചു.
"ഇല്ല മോനെ കണ്ടില്ല!!"... വഴിയാത്രക്കാരൻ പറഞ്ഞു.
"ചേച്ചി ഈ കൊച്ചിനെ കണ്ടോ ''??... സിവൻ സെലിന്റെ ഫോട്ടോ കാണിച്ചു ചോദിച്ചു.
"ഇല്ല ഞാൻ കണ്ടില്ല...!!".... ഒരു സ്ത്രീ പറഞ്ഞു. കുറേ നേരം അവളെ അന്വേഷിച്ചു കാണാതെ വന്നതും സിവാൻ പൊട്ടിക്കരഞ്ഞു പോയി.
"സെലിൻ... നീ എവിടാ മോളെ "??... സിവാൻ കരഞ്ഞു കൊണ്ട് ആ റോഡിലേക്ക് ഇരുന്ന് പോയി ....
അതേ പ്രിയ എഴുത്തുകാരി അനു അനാമികയുടെ ഒരു രാത്രി, എൻ ഇണ, ഒരു രാത്രി, അധരം മധുരം, മൂവന്തി, ദിൽസേ എന്നീ നോവലുകൾ നിങ്ങൾ വായിച്ചോ, പ്രതിലിപി ആപ്പിൽ, Happy Wedding Anu Anamika എന്നു search ചെയ്യൂ....
💞💍💞💍💞💍💞💍💞💍💞💍💞
തുടരും...