Happy Wedding തുടർക്കഥ Part 40 വായിക്കൂ...

Valappottukal



രചന: അനു അനാമിക

"എടി മക്കളെ ദേ പടകളൊക്കെ എത്തി കേട്ടോ!!".... ഇളേപ്പൻ ഗേറ്റ് കടന്ന് വരുന്ന കാറുകൾ കണ്ട് സന്തോഷത്തോടെ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.ഇളേപ്പന്റെ വിളി കേട്ട് അകത്തുണ്ടാരുന്ന എല്ലാവരും ഓടി പുറത്തേക്ക്  വന്നു.വർഷം കുറച്ചായേ എല്ലാവരും പരസ്പരം കണ്ടിട്ട്.

കാറുകൾ പോർച്ചിലേക്ക് നിർത്തിയതും ഏതൊക്കെ വഴിയിൽ കൂടെ ആണെന്ന് അറിയില്ല വന്നവർ എല്ലാം കൂടെ ചാടി മുറ്റത്തേക്ക് ഇറങ്ങി.


"സി....വാ....ച്ചോ "....... പിള്ളേർ എല്ലാം കൂടെ അലറി വിളിച്ച്.

"സബാഷ്....!! എന്റെ കാര്യത്തിൽ തീരുമാനം ആയി!!ചെന്ന് വാങ്ങീട്ട് വരാം."... സിവാൻ ചിരിയോടെ പറഞ്ഞതും സെലിൻ അവനെ നോക്കി ചിരിച്ചു.

"സിവാച്ചോ....!!".... അവര് വീണ്ടും അലറി.

"എന്തോ.... ദാ വരുന്നേ!!"..... സിവാൻ ചിരിയോടെ അവന്റെ കസിൻസിനെ ഓടി ചെന്ന് കെട്ടിപിടിച്ചു. അവരും അവനെ വട്ടം ചുറ്റി കെട്ടിപിടിച്ചു.

"ഈ പിള്ളേരുടെ കാര്യം!!".... ഏയ്‌റ ചിരിയോടെ പറഞ്ഞു.

"എടാ... എടാ... ഞങ്ങടെ ചെറുക്കനെ വിടെടാ.... ഞെക്കി പൊട്ടിക്കാതെ എല്ലാം കൂടെ!!".... കൊച്ചമ്മായി എല്ലാവരുടെയും ഇടയ്ക്ക് കേറി കൊണ്ട് പറഞ്ഞു.


"ആഹ്.... ഞങ്ങടെ ചെറുക്കാനാ അപ്പോ ഞങ്ങളൊക്കെ എന്താ പുറംപോക്ക് ഭൂമിയോ"??.... ജാക്കി കൊച്ചമ്മായിയെ എടുത്ത് പൊക്കി വട്ടം കറക്കി കൊണ്ട് ചോദിച്ചു.

"ആഹ്.... അയ്യോ.... ന്റെ ഈശോയെ....വിടെടാ ചെറുക്കാ എനിക്ക് പ്രഷർ ഉള്ളതാ!!".... അമ്മായി ചിരിയോടെ പറഞ്ഞതും ജാക്കി അവരെ താഴെ ഇറക്കി എന്നിട്ട് കെട്ടിപിടിച്ചു.

"സിവാച്ചോ.... സാം അച്ചായൻ എന്തിയെ?? കുപ്പി ഒന്നും പൊട്ടിക്കുന്നില്ലേ..."??.... ഡേവിഡ് ചോദിച്ചു.

"എല്ലാം പൊട്ടിക്കാടാ. എല്ലാം റെഡിയാ!!"..... സിവാൻ പറഞ്ഞു.

"ആഹ് അത് കേട്ടാൽ മതി!!"..... ജേക്കബ് പറഞ്ഞു.

"ആഹ്.... ഇച്ചായ....!!"... സിവാൻ ജേക്കപ്പിനെ പോയി കെട്ടിപിടിച്ചു.

"ആഹ്.... ആഹ്.... പൊട്ടിക്കും  മിക്കവാറും....!!എല്ലാവരുടെയും ചന്തിക്ക് ഞാൻ പൊട്ടിക്കും....!!".....ഇളേപ്പൻ പറഞ്ഞു.

"അയ്യടാ ഇതാരാ പറയണേ??കുരീക്കാട്ടിലെ വെള്ളം വണ്ടിയോ??".... ജേക്കബ് അതും പറഞ്ഞ് ഇളെപ്പനെ എടുത്ത് പൊക്കി.

"ഓഹ് ഇവന്മാരെ കൊണ്ട്!!!"..... ഇളേപ്പൻ തലേൽ കൈ വെച്ചു.


"ദേ... ദേ... മതി മതി....!!വെറുതെ കിടന്ന് അലമ്പല്ലേ... പിള്ളേരെ. ഒത്തിരി പണി കിടക്കുവാ!! ആദ്യം എല്ലാം പോയി ഡ്രെസ്സൊക്കെ മാറി ഫ്രഷ് ആയിട്ട് വന്നു എന്തേലും കഴിക്ക്...!!!പണിയെടുക്കാൻ ഉള്ളതാ."... വല്യ മമ്മി പറഞ്ഞു...

"ആഹ് അത് തന്നെ എല്ലാം കൂടെ കണ്ട ഫാസ്റ്റ് ഫുടൊക്കെ വലിച്ചു കേറ്റി തടിച്ച് ചീർത്ത് ചക്ക പോത്ത് പോലായി...!! ഈ നെയ്യ് മുഴുവൻ പണിയെടുപ്പിച്ചു ഉരുക്കി എടുത്തിട്ടേ ഇനി കാര്യമുള്ളൂ....!!".... ഇളേമ്മ പറഞ്ഞത് കേട്ട് പിള്ളേരെല്ലാം ഞെട്ടി.

"അതേയ് .... ഞങ്ങള് പണിക്ക് വന്ന ബംഗാളികൾ അല്ല. നിങ്ങടെ മക്കളാ അമ്മച്ചി!!".... ജാക്കി പറഞ്ഞു.

"ആഹ്... അതൊക്കെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം.നിന്നെയൊക്കെ ഒരാഴ്ച മുന്നേ ഇങ്ങോട്ട് എക്സ്പോർട്ട് ചെയ്തത് എന്നാത്തിനാന്നാ നീ കരുതിയെ??"..... വല്യമ്മമി ചോദിച്ചു.

"എന്നാത്തിനാ "??.... 🙄ജാക്കി ചോദിച്ചു.

"പണിയെടുക്കാൻ....അല്ലാണ്ട് എന്തിനാ!!ബംഗാളികളെയോ പുറത്തൂന്ന് ആൾക്കാരെയോ വിളിച്ചാൽ കൂലി കൊടുക്കണ്ടേ?? അതുകൊണ്ട് നിന്നെയൊക്കെ വിളിച്ച് വരുത്തി. ഒരു ജാദ്ധക്ക് ഉള്ള ആൾക്കാർ ഉണ്ടല്ലോ!!അതുകൊണ്ട് മര്യാദക്ക് പണി എടുത്തോണം!!ആഹ്...ഇപ്പോ എന്തേലും വന്ന് കഴിക്കാൻ നോക്ക്........".... വല്യമ്മമി പറഞ്ഞു.

"അപ്പോ പണിതത് ആണല്ലേ "??.... റൂബി ചോദിച്ചു.

"Exactly....!!വാ വന്ന് വല്ലൊം കഴിക്ക് പിള്ളേരെ..."..... വല്യമ്മമി പറഞ്ഞു.

"അത് അമ്മച്ചി പറയണ്ട കാര്യമില്ല.ഞങ്ങടെ ചേട്ടത്തിമാര് പാവങ്ങൾ ഞങ്ങൾക്ക് വേണ്ടി ഓരോന്നൊക്കെ ഉണ്ടാക്കി കാത്തിരിക്കുവല്ലാരുന്നോ?? അപ്പോ കഴിക്കാതെ പറ്റുവോ??"... ജാനറ്റ് പറഞ്ഞപ്പോൾ ഏയ്‌റയും റീനയും റബേക്കയും ചിരിച്ചു.


"ഇതാണല്ലേ സിവാന്റെ പെണ്ണ് "??... ആലിസ് ചേട്ടത്തിമാരുടെ പിന്നിൽ ചിരിയോടെ നിന്ന സെലിന്റെ അടുത്തേക്ക് വന്നു. പടകളൊക്കെ കൂടെ ഓരോരുത്തരെ കെട്ടിപ്പിടിക്കുന്നതിന്റെയും എളിയിൽ വലിഞ്ഞു കയറുന്നതിന്റെയും കടിക്കുന്നതിന്റെയും മാന്തുന്നതിന്റെയുമൊക്കെ തിരക്കിലാണ്. ആലിസ് സെലിനെ ചെന്ന് കെട്ടിപിടിച്ചതും.

"അങ്ങ് മാറി നിക്ക് ചേട്ടത്തി ഞങ്ങളും ഒന്ന് കാണട്ടെ??"... പടകളിൽ ഒരെണ്ണം പറഞ്ഞു. അവർ സെലിനെ നോക്കി ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി. സെലിൻ എല്ലാം ചിരിയോടെ കേട്ട് നിന്നു.

"സിവാച്ചോ??".... പിള്ളേരിൽ ഒരെണ്ണം വിളിച്ചു.

"എന്നാടാ "??... സിവാൻ ചോദിച്ചു.

"ഞങ്ങടെ കൊച്ചു ചേട്ടത്തി ആള് അടിപൊളിയാ.... ഇച്ചായന്റെ സെലെക്ഷൻ കലക്കി...!!"... പടകളിൽ ഒരെണ്ണം പറഞ്ഞു.സിവാൻ അത് കേട്ടപ്പോൾ ചുണ്ട് കടിച്ച് പിടിച്ച് കൊണ്ട് തല കുലുക്കി ചിരിച്ചു.

"മതി മതി മതി... ടി പിള്ളേരെ എല്ലാം ഫ്രഷ് ആയിട്ട് വന്നേ. സെലിൻ മോൾക്ക് ഉള്ള ഡ്രസ്സ്‌ ഡിസൈൻ ചെയ്യണം സ്വർണമെടുക്കണം. നിങ്ങൾക്ക് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കണം പണി കുറേ ഉണ്ട്... ".... ഏയ്‌റ പറഞ്ഞു.

"കല്യാണം വിളി തീർന്നോടാ "??... ജേക്കബ് ചോദിച്ചു.

"ഇല്ല ഇച്ചായ സാം അച്ചായനും അമ്മാച്ചന്മാരും വല്യപപ്പയുമൊക്കെ വിളിക്കാൻ പോയേക്കുവാ. ഇത്തിരി കൂടെ കഴിഞ്ഞ് ഞങ്ങളും ഇറങ്ങും....!!"... സാമൂവൽ പറഞ്ഞു.

"എടാ... നീയൊക്കെ അവിടുന്ന് എല്ലാം നിർത്തിയിട്ട് ഇങ്ങ് പോന്നതാണോ?? ഇത് എത്ര പെട്ടിയാ?? നീയൊക്കെ അവിടെ പെട്ടി കച്ചോടത്തിനു പോയതാണോ?? ഇത് എടുത്തിട്ടും എടുത്തിട്ടും തീരുന്നില്ലല്ലോ!!".... സൈമൺ പെട്ടിയൊക്കെ പെറുക്കി പോർച്ചിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു.


"ഹ... കല്യാണം അല്ലേ ഇച്ചായ... ഞങ്ങൾ ഫുൾ prepared ആണ്. പണ്ടത്തെ പേനാ കത്തി മുതൽ മെഷീൻ ഗണ്ണ് വരെയുണ്ട് അതിനകത്ത്...!!".... ഡെറിക് പറഞ്ഞു.

"അതെന്തിനാടാ "??.... സാമൂവൽ ചോദിച്ചു.

" കുരീക്കാട്ടിലെ സിവാൻ ജോണിന്റെ കല്യാണമാ നടക്കാൻ പോകുന്നെ....!!പലതും ആവശ്യം വരും...!!".... ഡെറിക് പറഞ്ഞതും എല്ലാവർക്കും കാര്യം കത്തി.

"റീന ചേട്ടത്തിയെ.....തട്ടുവോ മുട്ടുവോ ചെയ്യാതെ അടങ്ങി അവിടെങ്ങാനും പോയി ഇരുന്നേ ഇങ്ങനെ നിക്കാതെ!!അല്ലെങ്കിലേ.....വയറ്റിൽ കിടക്കുന്ന കൊച്ച് സൈമൺ വല്ല പരിഭവവും അവന്റെയീ ഇളയപ്പനോട് പറയും....."... ജാക്കി റീനയുടെ കഴുത്തിൽ കൈ ഇട്ട് കൊണ്ട് അവളെയും കൂട്ടി അകത്തേക്ക് പോയി.അവർക്ക് പിന്നാലെ പെട്ടിയും തൂക്കി ബാക്കിയുള്ളവരും അകത്തേക്ക് പോയി.

കസിൻ പിള്ളേര് ലാൻഡ് ആയതോടെ കുരീക്കാട്ടിൽ ഇപ്പോ ഒരു ജാദ്ധക്ക് ഉള്ള ആള് തന്നെയുണ്ട്. അവിടമാകെ പാട്ടും മേളവും ബഹളവും കൊണ്ട് നിറഞ്ഞിരിക്കുവാണ്. എല്ലാവരും ഓരോരോ തിരക്കിട്ട ജോലികളിൽ ആണ്. സ്വർണമെടുക്കലും, ഡ്രസ്സ്‌ സെലക്ട്‌ ചെയ്യലും, കുറി സെറ്റ് ആക്കലും, ഡാൻസും പാട്ടും അങ്ങനെ വേണ്ടുന്ന ബഹളങ്ങൾ നടന്നോണ്ട് ഇരിക്കുവാണ്. (ഒരു കല്യാണ വീട്ടിലെ തിരക്ക് പോലെ ഈ ഭാഗം വായിക്കുക )

"എടി എടി... ഈ കളർ മതിയെടി...!!"....റൂബി പറഞ്ഞ്.
"ഏയ് പച്ച ചേരില്ലടി... പിങ്ക് മതി...!"..... റാണി പറഞ്ഞു.


"നമുക്ക് ഒരുപോലെ ഉള്ളത് എടുക്കാം ഡാ... മുണ്ടും ജുബ്ബയും... പക്കാ അച്ചായൻ സ്റ്റൈൽ മതി!!".... ജാക്കി പറഞ്ഞു.

"എങ്കിൽ അത് മതിയെടാ..."... ആണ്പിള്ളേര് ഡ്രസ്സ്‌ കോഡ് സെറ്റ് ആക്കുവാണേ!!

"സിവാനെ ആ ബ്ലാക്ക് കോട്ട് മതിയെടാ... മെറൂൺ റിസപ്ഷനു മതി!!".... സൈമൺ പറഞ്ഞു.

"ഇത് മതിയോ...??"... സിവാൻ ചോദിച്ചു.

"സെലിൻ ചേച്ചി... ഈ കമ്മൽ പൊളിയാ... ഇത് മതി!!"... ജാനറ്റ് പറഞ്ഞു.

"എടി ചേട്ടത്തി ഇഷ്ടമുള്ളത് എടുത്തോട്ടെ ഒന്ന് അടങ്ങു നിങ്ങള്!!"... ഇവാൻ പറഞ്ഞു

"സാം ഇച്ചായ ആ ഓഡിറ്റോറിയത്തിലേക്ക് ഇടയ്ക്ക് ഒന്ന് പോയി നോക്കണേ!!".... ഏയ്‌റ പറഞ്ഞു.

"റീനേ വണ്ടിയുടെ കീ എവിടെ "??... സൈമൺ ചോദിച്ചു.

"പിള്ളേരെ ദേ അടങ്ങി ഇരുന്നോണം...!!".... സാം പറഞ്ഞു.

"ആഹാ ബീഫും കള്ളും... അന്തസ്സ്!!"... ജാക്കി പറഞ്ഞു.


"സന്ധ്യ ആയില്ല അതിന് മുന്നേ തുടങ്ങിയോടാ??"... ജിമ്മി പപ്പ വടി എടുത്തു.

"അയ്യോ ഓടിക്കോടാ അപ്പന്മാര് ഇറങ്ങിട്ടുണ്ട്...!!".... ജാക്കി പറഞ്ഞു.

"കുറച്ചൂടെ ചെമീൻ ഇങ്ങ് മേടിക്ക് അച്ചായാ "!!... ജൂലി മമ്മി പറഞ്ഞു.

"അയ്യോ നടുവ്... ഒടിഞ്ഞു"... റബേക്ക പറഞ്ഞു...

കണ്ടല്ലോ ഇതാണ് ഇപ്പോ കുരീക്കാട്ടിലെ അവസ്ഥ. ആർക്കും ഒന്ന് നടുവ് കുത്തി നിക്കാൻ ഉള്ള നേരം പോലുമില്ല. നമുക്കും സമയം കുറവാ. കല്യാണം ഇങ്ങ് വന്ന് കേറിയില്ലേ..... വായോ പോയി പണി എടുത്തേക്കാം. ഇല്ലേൽ വല്യമ്മമി ചട്ടുകവുമായിട്ട് ആയിരിക്കും ഇറങ്ങുക.

ഇതേ സമയം മേക്കലാത്ത്...

"കുരീക്കാട്ടിൽ കല്യണ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തി കേട്ടോ... ഇനിം നമ്മൾ സൈലന്റ് ആയിട്ട് കാര്യം ഇല്ല  ഇച്ചായ...!!".... വർക്കി പറഞ്ഞു.

"അവിടെ ആഘോഷം പൊടി പൊടിക്കട്ടെ!!പക്ഷെ കല്യാണം നടക്കാൻ പോകുന്നത് ഇവിടെ ആരിക്കും. അവിടെ കല്യാണത്തിന് പെണ്ണ് ഉണ്ടേൽ അല്ലേ കല്യാണം നടക്കൂ!!! കല്യാണവും നടക്കാൻ പോണില്ല സിവാന് ആ കൊച്ചിനെ കിട്ടാനും പോണില്ല.".... സണ്ണി പറഞ്ഞത് കേട്ട് ടോമിയും വർക്കിയും നിഗൂഢമായി ചിരിച്ചു.

"നമ്മടെ ആൾക്കാർ മൂന്ന് പേരെ ഞാൻ കുരീക്കാട്ടിൽ പെയിന്റ് പണിക്ക് കേറ്റിയിട്ടുണ്ട്. ഇനിം കല്യാണത്തിന് ദിവസങ്ങൾ ഉണ്ടല്ലോ!! അതിനുള്ളിൽ സെലിൻ ഒരുവട്ടം എങ്കിലും പുറത്ത് ഇറങ്ങാതെ ഇരിക്കില്ല. അപ്പോ വേണം അവളെ നമുക്ക് പൊക്കാൻ.!!".... സണ്ണി പറഞ്ഞു.

"സെലിനെ കാണാതെ ആയാൽ automatically ചോദ്യങ്ങൾ നമ്മടെ നേരെ തിരിയും. അപ്പോ എന്ത് ചെയ്യും ഇച്ചായ "??... ടോമി ചോദിച്ചു.


"ചോദിക്കാനുള്ളവർ വന്നു ചോദിച്ചിട്ട് പോട്ടെടാ. നമുക്ക് അറിയില്ല എന്ന് പറയും. സെലിനെ കാണാതാവുന്ന ദിവസം നമ്മൾ ഇവിടെ ഇല്ലാരുന്നു എന്ന് പറയും. മാത്രവുമല്ല ഒന്ന് കെട്ടിയ പെണ്ണിനെ നമുക്ക് എന്തിനാ എന്നൂടെ ചോദിച്ചാൽ പിന്നെ അവന്മാർ വാ തുറക്കുവോ??".... സണ്ണി പുച്ഛത്തോടെ ചോദിച്ചു.

"ഇച്ചായ സെലിനെ എങ്ങോട്ട് മാറ്റാനാ ഇച്ചായന്റെ പ്ലാൻ?? എന്നിട്ട് എന്ത് ചെയ്യാനാ ഉദ്ദേശം "??... വർക്കി ചോദിച്ചു.

"സെലിനെ നമ്മൾ സേഫ് ആയി സാന്ദ്രയുടെ അപ്പന്റെ പഴയ റൈസ് മില്ലിലേക്ക് മാറ്റും. എന്നിട്ട് അധികം വൈകാതെ ടോമിയും സെലിനും ആയുള്ള കെട്ട് നമ്മൾ നടത്തും.!!".... സണ്ണി പറഞ്ഞത് കേട്ട് ടോമി ചിരിച്ചു.

"പിന്നെ, ടോമി.....!! കെട്ടി കഴിഞ്ഞാൽ അപ്പോ തന്നെ നീ അവളെയും കൂട്ടി ഇവിടുന്ന് വിട്ടോണം. ആർക്കും പിടി കൊടുക്കാതെ കുറച്ച് നാൾ നിങ്ങൾ ജീവിക്കണം...!!പിന്നെ തിരികെ വരുമ്പോൾ at least അവള് പ്രെഗ്നന്റ് എങ്കിലും ആരിക്കണം. എങ്കിലേ പിന്നെ നിങ്ങടെ ബന്ധത്തിന് വിലയുള്ളു!!'.... സണ്ണി പറഞ്ഞു.

"അക്കാര്യം ഞാൻ ഏറ്റൂ!!"... ടോമി വഷള ചിരിയോടെ സെലിനെ ഓർത്തു.

"മ്മ്.... സെലിന് ഓർമ ഇല്ലാത്തത് കൊണ്ട് തന്നെ നമ്മടെ കാര്യങ്ങൾ വളരെ smooth ആയി അങ്ങ് നടന്നോളും!".... വർക്കി പറഞ്ഞപ്പോൾ അവർ മൂന്നും ഒരു വിജയ ചിരി ചിരിച്ചു.


"അപ്പോ സെലിനെ പൊക്കാൻ തന്നെയാ ഇവരുടെ പ്ലാൻ. അപ്പച്ചൻ ഇവിടില്ലാത്തത് നന്നായി കാര്യങ്ങൾ വേഗം നടക്കുമല്ലോ!!... ഇവര് അവളെ പൊക്കി കഴിഞ്ഞാൽ ഉടനെ എന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആക്കാൻ കഴിയില്ല. അതുകൊണ്ട് കുറച്ചൊന്നു കാത്തിരിക്കാം... അതാ എനിക്ക് നല്ലത്!!"... സാന്ദ്ര മനസ്സിൽ പറഞ്ഞു.

💞ഇതേ സമയം കുരീക്കാട്ടിൽ💍


"ചേട്ടത്തി സെലിൻ മോൾക്ക് വേണ്ടി നമ്മള് കുറച്ച് ചുരിദാർ എടുത്തില്ലാരുന്നോ?? അതില് ചിലത് പാകമല്ല. അതൊന്ന് ഷേപ്പ് ചെയ്യണാരുന്നു... ഞാനും കൊച്ചും കൂടെ ഒന്ന് പോയേച്ചും വരാം!!"... റബേക്ക  ഏയ്‌റയോട് പറഞ്ഞു.

"അ... ആഹ് എവിടെ പോകുവാ ചേട്ടത്തി "??...അവിടെ ഇരുന്ന സിവാൻ പരുങ്ങലോടെ ചോദിച്ചു.

"സെലിൻ മോളുടെ കുറച്ച് ഡ്രസ്സ്‌ ഒന്ന് ഷേപ്പ് ചെയ്യാൻ കൊടുക്കണം. അപ്പോ അതിന് പോകുവാ...!!"... റബേക്ക പറഞ്ഞു.

"അ... അ... എങ്കിൽ... എങ്കിൽ ഞാനും കൂടെ വരട്ടെ??".... സിവാൻ ചോദിച്ചു.

"പെണ്ണുങ്ങടെ തുണി തയ്ക്കാൻ പോകുന്നിടത്തു നിനക്ക് എന്നാ കാര്യം "??... ഏയ്‌റ ഗൗരവത്തോടെ ചോദിച്ചു.

"അ... ആഹ് അത് വെറുതെ കാണാല്ലോ!!".... സിവാൻ പരുങ്ങി.

"ഓഹോ കാണാൻ എന്താ അവിടെ കാഴ്ച ബംഗ്ലാവ് തുറന്ന് വെച്ചിട്ടുണ്ടോ??''... ഏയ്‌റ ചോദിച്ചു.

"ചേട്ടത്തി...!!"... അവൻ കൊച്ച് കുട്ടികളെ പോലെ വിളിച്ചു.

"എന്നാടാ "??... റബേക്ക ചിരിയോടെ ചോദിച്ചു.


"അത്... അത് പിന്നെയെ...!!"... സിവാൻ തല ചൊറിഞ്ഞു നിന്നു.

"മ്മ്... ഇനി തല മാന്തി പൊട്ടിക്കണ്ട. കാര്യം ഞങ്ങൾക്ക് മനസിലായി. നിന്റെ ഈ പ്രായം കഴിഞ്ഞിട്ട് തന്നെയാ ഞങ്ങളും വന്നേ!!"... ഏയ്‌റ പറഞ്ഞു.

"ഹ്മ്മ്... ഹിഹി... മനസിലായി അല്ലേ??"... 😌സിവാൻ നാണത്തോടെ ചോദിച്ചു.

"അയ്യടാ എന്നതാ ഒരു നാണം.!!"... റബേക്ക ചിരിച്ചു.

"ആളും ബഹളവും തിരക്കും കാരണം നേരെ അവളെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല ചേട്ടത്തി. അതുകൊണ്ടാ ഞാനും കൂടെ വന്നോട്ടെ??".... സിവാൻ ചോദിച്ചു.

"മ്മ്... ഇപ്പോ നിനക്ക് സെലിന്റെ കൂടെ കുറച്ച് നേരം സ്പെൻഡ്‌ ചെയ്യണം അത്രല്ലേ ഉള്ളു... അതിനുള്ള വഴി ഞാൻ ഉണ്ടാക്കി തരാം!!"..... ഏയ്‌റ പറഞ്ഞു.

"അയ്യടാ എന്റെ ചക്കര ചേട്ടത്തി!"... സിവാൻ തുള്ളി ചാടി കൊണ്ട് ചേട്ടത്തിയുടെ കവിളിൽ ഒന്ന് നുള്ളി.

സിവാന്റെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഉമ്മിക്കൽ കാരണം സെലിൻ മിക്കവാറും സമയങ്ങളിൽ അവന്റെ മുന്നിൽ ചെന്ന് പെടാറില്ല. അവളുടെ കൂടെ എപ്പോഴും ആരേലുമൊക്കെ കാണും. അതുകൊണ്ട് കാര്യമായ അവസരങ്ങൾ ഒന്നും സിവാന് കിട്ടുന്നില്ല. അതിന്റെ പരിഭവം ആൾക്കുണ്ട്. പിന്നെ കല്യാണം പ്രമാണിച്ച് കസിൻസ് എല്ലാവരും ഉള്ളത് കൊണ്ട് തന്നെ സിവാന്റെ മുറിയിൽ ആണ് ആൺപടകളിൽ അധികവും. അതുകൊണ്ട് സെലിൻ ഇപ്പോ പെൺ പടകളുടെ കൂടെയാണ് കിടപ്പ്.സെലിനെ ഒന്ന് അടുത്ത് കാണാനുള്ള സിവാന്റെ തത്രപ്പാട് ആണ് നമ്മൾ ഇപ്പോ കണ്ടത്.

പത്ത് മിനിറ്റിന് ശേഷം


"അയ്യോ സെലിൻ മോളെ നീ ഈ ഡ്രസ്സ്‌ ഒന്നും ഷേപ്പ് ചെയ്യിപ്പിച്ചില്ലേ??"... ഏയ്‌റ ചോദിച്ചു.

"ഇല്ല ചേട്ടത്തി വൈകുന്നേരം പോകാന്നാ കൊച്ച് ചേട്ടത്തി പറഞ്ഞെ!!".. സെലിൻ പറഞ്ഞു.

"ആഹ് വൈകുന്നേരം റീനയുടെയും റബേക്കയുടെയും വീട്ടിൽ നിന്ന് ആൾക്കാരൊക്കെ വരും മോളെ!!അവർക്ക് പിന്നെ സമയം കിട്ടില്ല. നീയിപോ ആരെയേലും കൂട്ടി ആ ബൊട്ടീക്കിൽ പോയി ഡ്രസ്സ്‌ ശരിയാക്കിയിട്ട് വാ!!വൈകുന്നേരം അവരൊക്കെ വരുമ്പോ നീ ഇവിടെ വേണ്ടായോ??".... ഏയ്‌റ പറഞ്ഞു.


"ചേട്ടത്തി ഇപ്പോ ആരെ വിളിച്ചോണ്ട് പോകാനാ?? ഇച്ചായന്മാരും പപ്പമാരും ആരും ഇവിടില്ലല്ലോ!!".... സെലിൻ പറഞ്ഞു.

"ശോ....!!"... ഏയ്‌റ സിവാനെ നോക്കി പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു.
"എന്തൊരു അഭിനയം??"... സിവാൻ മനസ്സിൽ ഓർത്തു.🤭

💞💍💞💍💞

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


To Top