Happy Wedding തുടർക്കഥ Part 39 വായിക്കൂ...

Valappottukal



രചന: അനു അനാമിക
"സെലിൻ ഡ്രസ്സ്‌ മാറി വന്നതും സിവാൻ കൈ തലയിൽ കുത്തി വെച്ച് അവൾക്ക് നേരെ ചരിഞ്ഞു കിടന്നു.

"മ്മ്... ഡ്രസ്സ്‌ മാറിയോ "??

"മ്മ്....!!".... അവൾ ഒന്ന് മൂളി.

"ഇങ്ങോട്ട് വാ.... ഇവിടെ വന്ന് ഇരുന്നേ....!!"....

സിവാൻ അടുത്തേക്ക് വിളിച്ചതും അവൾ ബെഡിലേക്ക് ഇരുന്നു. അവൻ പെട്ടെന്ന് അവളുടെ മടിയിലേക്ക് കേറി കിടന്നു. സെലിൻ ഒന്ന് ഞെട്ടി എങ്കിലും ചിരിയോടെ ഇരുന്നു.

"ഇപ്പോ നിനക്ക് വേദനയുണ്ടോ ഞാൻ കടിച്ച സ്ഥലത്ത് അല്ല. നെറ്റിയിൽ....??"....അവൻ കുസൃതിയോടെ ചോദിച്ചു.

"മ്മ്.... ഇല്ല."....

"ആഹ്....!!"....

"ആഹ്... ചിലരൊക്കെ നമ്മളെ ഒറ്റക്ക് ആക്കി പോവൂല്ല എന്നൊക്കെ വാക്ക് തന്നാരുന്നു. അവരിവിടെ ഉണ്ടാരുന്നെങ്കിൽ എനിക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലാരുന്നു!!"....

"അയ്യടാ എന്റെ മോള് ഉദ്ദേശിച്ച ഈ ചിലര് ഞാൻ അല്ലേ?? ഒറ്റക്ക് ആക്കി പോകണം എന്നോർത്ത് പോയതൊന്നും അല്ല പെണ്ണെ. അപ്പോ എല്ലാം കൂടെ കേട്ടപ്പോൾ അത് നീ ആണെന്ന് നിന്റെ നാവിൽ നിന്ന് അറിഞ്ഞപ്പോ സത്യം പറയാല്ലോ ഒരു കൂട് മെഴുകുതിരി കത്തിക്കാൻ പോയതാ ഞാൻ....!!".... അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

"മെഴുകുതിരിയോ "??😳😳

"മ്മ്.... നിന്നോട് ഇഷ്ടം തോന്നിയ സമയത്ത് ചെറിയ രീതിക്ക് ഞാൻ ദൈവങ്ങൾക്ക് കൈകൂലി കൊടുക്കുവാരുന്നു....!!"....

"എന്തിന് "??....

"അതൊന്നും എനിക്ക് അറിയാൻ മേലാ ആ സമയത്തെ വട്ടല്ലേ!!പക്ഷെ അന്ന് നിന്നെ കോളേജിൽ നിന്ന് കാണാതെ ആയപ്പോ ഒരിക്കൽ കൂടി കാണിച്ചു തന്നേക്കണേ മാതാവേ എന്ന് പറഞ്ഞൊരു നേർച്ച ചെയ്താരുന്നു. അത് നീ flashback പറഞ്ഞപോഴാ ഓർമ വന്നേ. വന്നപ്പോ നേരെ വണ്ടി എടുത്തു പോയി മെഴുകുതിരിയും കത്തിച്ചു മേക്കലാത്ത് ഉള്ളവന്മാരെയും ഒന്ന് മേഞ്ഞു കഴിഞ്ഞിട്ടാ ഓസ്ട്രേലിയക്ക് പോയത്....!!"....

"കൊള്ളാം.... ബാക്കിയുള്ളവര് കരഞ്ഞത് വെറുതെ ആയി. ജാക്കി ഇല്ലാരുന്നേൽ എന്ത് ചെയ്തേനെ "??.... സെലിൻ പറഞ്ഞത് കേട്ടവൻ ചാടി എണീറ്റു.

"ജാക്കിയേ നിനക്ക് എങ്ങനെ അറിയാം "?? 😳.... സെലിൻ ഒരു കള്ള ചിരിയോടെ എല്ലാം അവനോട് പറഞ്ഞു.

"എടാ പരനാറി.... നീ നാട്ടിലേക്ക് വാടാ. നിനക്ക് ഉള്ള പണി ഞാൻ റെഡി ആക്കി തരാം...!"... സിവാൻ പറഞ്ഞത് കേട്ട് സെലിൻ വാ പൊത്തി ചിരിച്ചു.

"നീ ചിരിക്കേണ്ട... കെട്ട് കഴിഞ്ഞിട്ടാ നിനക്കുള്ള പണി...!!"....

"മ്മ്...അത് ഞാൻ വാങ്ങിക്കോളാം അത് അവിടെ നിക്കട്ടെ....!! ഞാൻ തന്ന ആ ചിത്രവും ashtray യും എവിടെ?? ഞാൻ പോയപ്പോ അത് കൊണ്ട് കളഞ്ഞോ "???.... അവൾ തമാശക്ക് ചോദിച്ചു.

"അത് കൊണ്ട് കളയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??"... സിവാന്റെ കണ്ണുകൾ ഷെൽഫിലേക്ക് പതിഞ്ഞതും സെലിൻ അമ്പരന്നു.

"ഇച്ചായ.... അത് ഇപ്പോഴും "??... അവൾ അമ്പരപ്പോടെ ചോദിച്ചു.

"അവിടുണ്ടെടി.... നിന്നെ പോലെ തന്നെ അതും അവിടെ ഇരിപ്പുണ്ടെടി....!!".... സെലിന്റെ കണ്ണുകൾ നിറഞ്ഞു പോയി.

അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചിരുന്നു. അപ്പോഴാണ് സിവാൻ ഒരു call വന്നത്. അവൻ സംസാരിക്കാൻ വേണ്ടി എണീറ്റ് പോയതും സെലിൻ അടുക്കളയിലേക്ക് പോയി.

അൽപ്പ സമയം കഴിഞ്ഞ്.....

സെലിൻ അടുക്കളയിൽ എന്തൊക്കെയോ ജോലിയിൽ ആണ്. ഫോൺ call നു പിന്നാലെ സിവാനൊരു വീഡിയോ കോൺഫ്രൻസ് ഉണ്ടാരുന്നത് കൊണ്ട് അവൻ കുറച്ച് കഴിഞ്ഞാണ് താഴേക്ക് വന്നത്. അടുക്കളയിലെ തട്ടും മുട്ടും കേട്ട് അവൻ അങ്ങോട്ട് പോയി നോക്കി.

"നീ എന്നാടുക്കുവാ "??... സിവാൻ ചോദിച്ചു.

"കുറച്ച് പാത്രം ഉണ്ടായിരുന്നു. അത് കഴുകുവാരുന്നു. ഇച്ചായന് ചായ വല്ലോം വേണോ??"....

"ആഹ് ഒരെണ്ണം എടുത്തോ!!നിന്റെ ചായക്ക് ഒരു പ്രത്യേക ടേസ്റ്റ....!!".... അവൾ അത് കേട്ടതും ഒന്ന് ചിരിച്ചു.

"സെലിനെ....!!"...

"ആഹ്....!!"....

"നീ എപ്പോഴേലും എനിക്ക് ഫുഡ്‌ ഉണ്ടാക്കി കൊണ്ട് തന്നിട്ടുണ്ടോ?? പഠിച്ചോണ്ട് ഇരുന്നപ്പോ??"

"എയ് ഇല്ല. സൈമൺ ഇച്ചായന് വീട്ടിൽ പോയി വരുമ്പോൾ മീൻ അച്ചാറും ബീഫ് അച്ചാറുമൊക്കെ ഇട്ടോണ്ട്  കൊടുക്കുവാരുന്നു. സത്യത്തിൽ റീനക്ക് കൊണ്ട് വരുന്നതാ ഞാൻ. അത് ഇച്ചായൻ എടുത്തോണ്ട് പോകും.!!".....

"ആ അപ്പോ അത് പറ... വെറുതെ അല്ല.നീ അന്ന് ഫുഡ്‌ ഉണ്ടാക്കി തന്നപ്പോഴേ ഞാൻ ഓർത്തതാ ഈ ടേസ്റ്റ് നല്ല പരിചയം ഉണ്ടല്ലോ എന്ന്!!"....

"എന്ത് ടേസ്റ്റ് "??

"നീ ഇച്ചായന് കൊടുക്കുന്ന ആ അച്ചാറോക്കെ കട്ട് തിന്ന് തീർക്കുവാരുന്നു ഞാൻ. ഇച്ചായൻ ചോദിക്കുമ്പോ അറിയൂല്ല എന്ന് പറയും. അതാ അന്ന് കഴിച്ചപ്പോ എനിക്ക് അങ്ങനെ തോന്നിയെ!!".....സെലിൻ ചായയും ആയി അവന്റെ അടുത്തേക്ക് വന്നു.

"മ്മ് കട്ട് തീറ്റ വല്യ ഇഷ്ടാ അല്ലേ??"....

"മ്മ്.... ആണല്ലോ പ്രത്യേകിച്ച് ഇത്!!"....

അവൻ അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടതും സെലിൻ ഒന്ന് ചിരിച്ചു. അൽപ്പം കഴിഞ്ഞതും ആരോ calling ബെൽ അടിക്കുന്ന ശബ്ദം കേട്ടു. സിവാൻ പോയി വാതിൽ തുറന്നു.ചേട്ടത്തിയൊക്കെ ആയിരുന്നു അത്.

"ഹോ എന്തൊരു ചൂടാ!!"... ഏയ്‌റ വീട്ടിൽ കേറി വന്നപ്പോ പറഞ്ഞു.

"ഇതെന്നാ നിങ്ങള് രണ്ടും ഇത്രേം വൈകിയേ??".... സിവാൻ ചോദിച്ചു.

"ഓഹ് ഇന്ന് നല്ല തിരക്ക് ആരുന്നെടാ. പിന്നെ കല്യാണം വരുവല്ലേ കുറച്ച് കൂടുതൽ സാധനങ്ങൾ അങ്ങ് എടുത്തു...!!"... ഏയ്‌റ പറഞ്ഞു.

"സെലിൻ എവിടെ "??... റബേക്ക ചോദിച്ചു.

"അവള് കിച്ചണിൽ ഉണ്ട്....!!"... അവൻ പറഞ്ഞു...

"ഹ... നീ എന്ത് പണിയാ കാണിച്ചേ?? ഓർമയില്ലാത്ത കൊച്ചാ അതിനെ കൊണ്ടാണോ ജോലിയൊക്കെ... സെലിൻ മോളെ... ഇങ്ങ് വാ!!"... റബേക്ക സിവാനെ വഴക്ക് പറഞ്ഞ് സെലിനെ വിളിച്ചു.

"ഹലോ....ഇതെന്നാ ഇവിടൊരു ഒച്ചപ്പാടും ബഹളവും"??... സാം ചോദിച്ചു.

സാമും സമൂവലും സൈമനും റീനയും അങ്ങോട്ട് വന്നു.

"നിങ്ങള് രണ്ടും ഇപ്പോഴാണോ വരണേ "??....ഏയ്‌റ റീനയോടും സൈമനോടും ചോദിച്ചു.

"ആഹ് ചെക്കപ്പ് കഴിഞ്ഞ് ഇറങ്ങിയപ്പോ ഇവൾക്ക് മസാല ദോശ വേണമെന്ന്!!മസാല ദോശയും തപ്പി ഞാൻ അങ്ങ് ഏറ്റുമാനൂർ വരെ പോയി ചേട്ടത്തി...!!"... സൈമൺ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

"ഇച്ചായ ലേലം എന്നായി "??... സിവാൻ ചോദിച്ചു.

"എന്നാവാൻ നമുക്ക് തന്നെ ലേലം...!!"... സാമൂവൽ പറഞ്ഞു.

"സെലിൻ മോള് എവിടെ "??... സാം ചോദിച്ചു.

"ഞാൻ ഇവിടുണ്ട് സാം ഇച്ചായ...!!"...സെലിൻ ഇച്ചായ എന്ന് വിളിക്കുന്ന കേട്ടതും എല്ലാവരും ഒന്ന് ഞെട്ടി. അവൾ ജ്യൂസ്‌ ഉം ആയി അങ്ങോട്ട് വന്നു.

"ഹ....എല്ലാരും എന്നാ ഇങ്ങനെ പന്തം കണ്ട പെരുചാഴികളെ പോലെ നോക്കുന്നെ??"... സിവാൻ ചോദിച്ചു.

"ഡാ... സെലിൻ ഇപ്പോ ഇച്ചായനെ??"...😳😳 സാമൂവൽ ഞെട്ടലോടെ  പറഞ്ഞു.

"ആഹ് അതാണോ?? നിങ്ങൾ പോയി കഴിഞ്ഞ് ഞാൻ ആയിട്ട് ചില ട്രീറ്റ്മെന്റ് ഇവൾക്ക് നടത്തി. എന്തൊരു അത്ഭുതം.... പോയ ഓർമയൊക്കെ ബൂമറാങ് പോലെ തിരിച്ചു വന്നു. അല്ലേ സെലിനെ "??... സിവാൻ ആക്കി കൊണ്ട് ചോദിച്ചു.

"ഹ്ഹ... മ്മ്... അതേ!!"... അവൾ ചമ്മലോടെ തല കുലുക്കി പറഞ്ഞു.

"ഹ....ഇങ്ങനെ നിക്കാതെ സെലിനെ ഏയ്‌റ ചേട്ടത്തിക്കും, ഇച്ചായനും ആ ജ്യൂസ്‌ അങ്ങ് കൊടുക്ക്‌... നല്ല ക്ഷീണം കാണും രണ്ടാൾക്കും!!ഒരുപാട് വിയർത്തതല്ലേ!!"... സിവാൻ ആക്കി പറഞ്ഞു.സാമും ഏയ്‌റയും കണ്ണ് മിഴിച്ചു.

"എന്നതാ ചേട്ടത്തി വിയർക്കുന്നെ "??... സിവാൻ ചോദിച്ചു.

"എ... എ... അ... ചൂ... ചൂട്... ചൂട്!!"... ഏയ്‌റ വിക്കലോടെ പറഞ്ഞു.

"ചേട്ടത്തി ജ്യൂ.....സ്‌...!!".... സെലിൻ പറഞ്ഞു.

"പണി പാളിയോ "??... ഏയ്‌റ പതുക്കെ അവളോട് ചോദിച്ചു.

"മ്മ് പാളിച്ചു... മിന്നിൽ കേറി പിടിച്ച്!!".... സെലിൻ പതുക്കെ പറഞ്ഞു.

"എന്നാലും എങ്ങനെയാട പോയ ഓർമ ഇത്ര വേഗം വരുക "??... സൈമൺ ചോദിച്ചു.

"ഇച്ചായ പറഞ്ഞു കൊടുക്കട്ടെ...??"... സിവാൻ സാമിനോട് ചോദിച്ചു.

"ഏഹ്...എ... എ... എന്നോട്.. എന്നോട് എന്നാത്തിനാ ചോദിക്കണേ??"... സാം വിറയലോടെ എന്നാൽ ചമ്മിയ ചിരി ഫിറ്റ്‌ ചെയ്ത് പറഞ്ഞു...

"ഈ മെമ്മറി ലോസിന്റെ മാസ്റ്റർ ബ്രെയിൻ എന്റെ ചേട്ടത്തിയും അസിസ്റ്റന്റ് ഇച്ചായനും ആവുമ്പോ നിങ്ങളോട് അനുവാദം ചോദിക്കണ്ടേ??"... സിവാൻ പറഞ്ഞപ്പോൾ സെലിനും ഏയ്‌റയും സാമും നിന്ന് പരുങ്ങി...

"എ... ഏഹ് ആഹ് മമ്മി വരുവാടാ!! ദേ പിള്ളേര് വിളിച്ചു!!".... ഏയ്‌റ അതും പറഞ്ഞു എണീറ്റു...

"പിള്ളേര് സ്കൂൾ വിട്ട് വന്നില്ല ചേട്ടത്തി!!"... റീന പറഞ്ഞു.

"ആണല്ലേ??"... ഏയ്‌റ ചമ്മലോടെ അവിടെ തന്നെ ഇരുന്നു.

"അവിടെ ഇരി ഞാൻ ഒരു കഥ പറയട്ടെ ഇനി... അത് കേട്ടിട്ട് പോകാം!!"..... സിവാൻ പറഞ്ഞു.

"തീർന്ന്!!"... സാം തലയിൽ കൈ വെച്ചു.

സിവാൻ എല്ലാ കാര്യവും അവരോട് തുറന്ന് പറഞ്ഞു. അവരെല്ലാം വായും പൊളിച്ച് സാമിനെയും ചേട്ടത്തിയെയും സെലിനെയും നോക്കി. അവർ മൂന്നും ഇരുന്ന് പരുങ്ങി.

"ചേട്ടത്തി!!"... സാമൂവൽ വിളിച്ചു.

ഏയ്‌റ ദയനീയമായി അവനെ നോക്കി.

"ഇച്ചായ...!!"... റബേക്ക വിളിച്ചു.

"പറ്റി പോയി മക്കളെ!!എല്ലാരും കൂടെ പറഞ്ഞപ്പോ!!"... സാം പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

"ഇങ്ങനെ ഒരു കാര്യത്തിന് ആരുന്നേൽ ഞങ്ങളോടും പറയാൻ മേലാരുന്നോ?? പൊളിച്ചടുക്കി ഇവനെ ടിച്ചു മടക്കാരുന്നു!!"... റബേക്ക പറഞ്ഞു.സിവാൻ കണ്ണ് മിഴിച്ചു.

"ആഹാ അപ്പോ ഞാൻ ആദി പിടിച്ചത് ഒന്നും പ്രശ്നമല്ലേ??".. സിവാൻ ചോദിച്ചു.

"നീ ഞങ്ങളെ ആദി പിടിപ്പിച്ച അത്രേം ഇത് വരൂല്ല. സാമൂവൽ ഇച്ചായനും സെലിനും നീ ഇവിടുന്ന് പോയപ്പോ മുതൽ വിഷമിച്ചതിനു കയ്യും കണക്കുമില്ല. ആ നിനക്ക് ഇത് കിട്ടിയാൽ പോരാ!!"...
സൈമൺ പറഞ്ഞു.

"അത് തന്നെ. അന്നേ ഇവളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നേൽ ഇപ്പോ എന്റെ ഒപ്പം ഇവൾക്കും ഒരു കൊച്ച് ആയേനെ!!"... റീന പറഞ്ഞു.

"അതിനിയും സമയം വൈകിയിട്ടില്ല...!!"... സിവാൻ പറഞ്ഞത് കേട്ട് സെലിൻ ഞെട്ടി.

"അയ്യേ ഈ ഇച്ചായൻ... നാണമില്ലാത്ത മനുഷ്യൻ!!"... അവൾ മെല്ലെ പറഞ്ഞപ്പോൾ സിവാൻ അവളെ നോക്കി കണ്ണിറുക്കി.

"എന്നാലും മോളെ സെലിനെ നിന്റെ അഭിനയം?? അപാരം കേട്ടോ. ഒരു ഓസ്‌കാറിനുള്ള എല്ലാ വകയും ഞാൻ കാണുന്നുണ്ട്!!".... സൈമൺ പറഞ്ഞത് കേട്ടവൾ ഒന്ന് ഇളിച്ചു.

"ഓഹ് എന്തൊക്കെ ആരുന്നു കായംകുളം കൊച്ചുണ്ണി ഇത്തിക്കര പക്കി.... ബംഗാളി ബാബു....!!എന്നാലും ഞങ്ങടെ മുഖത്ത് നോക്കി നീ ഒരു ബന്ധവുമില്ലാത്ത പേര് വിളിച്ചല്ലോ!!"....

"നമ്മളാ ശരിക്കും മണ്ടന്മാര്. ഇവളുടെ മെമ്മറി ലോസിന്റെ കഥ കേട്ടപ്പോഴേ നമ്മടെ കിളിയും പോയി. അതിന്റെ കൂടുതൽ ഡീറ്റെയിൽസ് നോക്കാൻ പോയില്ല. അതുപോലെ അല്ലാരുന്നോ പ്ലാനിങ്!!".... റബേക്ക പറഞ്ഞു.

"ആഹ് അത് ചേച്ചി പറഞ്ഞത് ശരിയാ. മാസ്റ്റർ ബ്രയിനും ഡയറക്ടറും ഇതുപോലൊരു പ്ലാൻ എക്സിക്യൂട്ട് ചെയ്ത് അവതരിപ്പിച്ചാൽ ആരായാലും പിന്നൊന്നും നോക്കില്ല. അഭിനയത്തിന്റെ കാര്യത്തിൽ ഇവരും ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്!!".... റീന പറഞ്ഞത് കേട്ട് ഏയ്‌റയും സാമും തല ചൊറിഞ്ഞു.

"എടി മോളെ സെലിനെ നീ എന്നതാ എന്നേ വിളിച്ചേ?? കാട്ടുപൂച്ചേന്നോ?? എന്റെ വയറ്റിൽ എന്താന്ന് നിനക്ക് അറിയാൻ പാടില്ലാരുന്നല്ലേ?? "....

"എടി അത്.... ഒരു ഫ്ലോക്ക്!!"....

"ആഹ് ഒരു ഫ്ലോക്ക് ഞാൻ കാട്ടുപൂച്ച ആയില്ലേ?? ഈ കാട്ടുപൂച്ച എന്ത് ചെയ്യൂന്ന് നിനക്ക് അറിയോ??".... സെലിൻ ഇല്ലന്ന് ചുമൽ കൂച്ചിയതും റീന അവളുടെ കൈയിൽ മാന്തിപ്പറിച്ചു.

"ആഹ്.... അമ്മച്ചി!!"... സെലിൻ അലറി.

"അയ്യോ റീനേ വേണ്ടടി!!".... സൈമൺ പറഞ്ഞു.

"നിങ്ങള് മിണ്ടല്ല് മനുഷ്യ. നിങ്ങൾ ഒറ്റ ഒരുതനാ ആ പേര് എനിക്ക് ഇട്ട് തന്നത്. അതിനുള്ളത് നിങ്ങക്ക് ഞാൻ തരാം!!"....

"കർത്താവേ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി!!"....സൈമൺ ഓർത്തു.

"ഹ വിടെടി റീനേ. നമ്മടെ സെലിൻ കൊച്ചല്ലേ!!"... സാമൂവൽ പറഞ്ഞതും റീന ഒന്ന് അടങ്ങി. എന്നിട്ട് അവൾ മാന്തിയ കയ്യിൽ ഒരുമ്മ വെച്ച് കൊടുത്തു. സെലിൻ ചിരിയോടെ അവളെ കെട്ടിപിടിച്ചു. എല്ലാവരും അത് കണ്ട് ചിരിച്ചു.

"ആഹ്....അതൊക്കെ പോട്ടെ... ഇനി വേറെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്...!!"... സാം പറഞ്ഞു.

"എന്നതാ ഇച്ചായ "??... സൈമൺ ചോദിച്ചു.

"ഇനി വെറും രണ്ടാഴ്ച കൂടയെ  ഉള്ളു ഇവരുടെ കെട്ടിനു. ഇനിയെല്ലാം പെട്ടെന്ന് വേണം കല്യാണക്കുറി അടിക്കണം, കല്യാണം വിളിക്കണം, ഡ്രസ്സ്‌ എടുക്കണം, സ്വർണം എടുക്കണം, food, പിന്നെ നമ്മടെ കസിൻ പിള്ളേരൊക്കെ വരും അവർക്കുള്ള സ്റ്റേ,ബാക്കിയുള്ള കാര്യങ്ങൾ അങ്ങനെ നൂറ് നൂറ് പണി കിടപ്പുണ്ട്. നാളെ മുതല് പണിയൊക്കെ അങ്ങ് തുടങ്ങണം.!!"... സാം പറഞ്ഞു.

"ആഹ് തുടങ്ങണം ഇച്ചായ... പിള്ളേരെയൊക്കെ വിളിച്ച് എപ്പോഴത്തെക്കാ വരുക എന്നൂടെ ചോദിക്കണം... അതിനനുസരിച്ചു കാര്യങ്ങൾ നീക്കാം. പെൺപിള്ളേര് ആരൊക്കെ വരുന്നുണ്ടെന്ന് നോക്കിട്ട് ഡ്രെസ്സിന്റെ കാര്യങ്ങളൊക്കെ നോക്കാം. ഫാഷൻ ഡിസൈനർമാരും നമ്മടെ കൂട്ടത്തിൽ ഉണ്ടല്ലോ !!"... ഏയ്‌റ പറഞ്ഞു.

"അത് തന്നെ നമ്മടെ കുടുംബത്തിലെ അവസാന കല്യാണമാ അങ്ങ് അടിച്ച് പൊളിച്ചു വേണം നടത്താൻ!!"... റബേക്ക പറഞ്ഞു.

"ഇതിടയിൽ അവനെ നമുക്ക് പൊക്കണം ആ ആന്റപ്പനെ !!"... സാമൂവൽ പറഞ്ഞു.

"മ്മ്... അവന്റെ വീട്ടിലും അവൻ പോകാൻ ചാൻസ് ഉള്ള സ്ഥലത്തും അന്വേഷിച്ച്. പക്ഷെ അവൻ ഒളിവിലാ. എന്നായാലും കെട്ടിന് മുന്നേ പൊക്കി അവന്റെ കണക്ക് അങ്ങ് തീർക്കണം!!".... സൈമൺ പറഞ്ഞു...

"ഇനി ഒരു പെണ്ണിന്റെ നേരെയും അവന്റെ കൈ പൊങ്ങാൻ പാടില്ല!! എന്നായാലും സെലിന് ഓർമ ഇല്ലാന്ന് തന്നെ എല്ലാവരും കരുതിക്കോട്ടെ!! ഒരുപക്ഷെ ആന്റപ്പൻ അതറിഞ്ഞാൽ വെളിയിൽ ചാടാൻ ചാൻസ് ഉണ്ട്..."... സിവാൻ ദേഷ്യത്തിൽ പറഞ്ഞു.

"മ്മ്... Let's wait for him "!!.... സാം പറഞ്ഞു.

അങ്ങനെ കുറച്ച് ദിവസങ്ങൾ കൂടെ കഴിഞ്ഞതും കുരീക്കാട് തറവാടിന്റെ മുറ്റത്തൊരു വല്യ കല്യാണപന്തൽ ഉയർന്നു തുടങ്ങി. അമ്മാച്ചന്മാരും അമ്മായിമാരും പപ്പമാരും മമ്മിമാരുമൊക്കെ ഒരാഴ്ച മുന്നേ അങ്ങ് എത്തി. കുരീക്കാട്ടിൽ ഇപ്പോ തകൃതിയായി കല്യാണത്തിന്റെ ഓട്ട പാച്ചിൽ നടന്നോണ്ട് ഇരിക്കാ. അതൊക്കെ ഒന്ന് പോയി കണ്ടിട്ട് വരാം.

(ഒരു കല്യാണ വീട്ടിലെ തിരക്കായിട്ട് വേണം ഇത് വായിക്കാൻ )

"ഈ ഫോട്ടോ മതിയെടി... ഒരു grand സംഭവം ആയിട്ട് തോന്നും...!!"... റെബേക്ക പറഞ്ഞു.

"ഹ സിമ്പിൾ മതിയെന്നെ... ഇത് മാറ്റ്!!".... റീന പറഞ്ഞു.

"ബഹളം വെക്കാതെടി പിള്ളേരെ!!".... വല്യ മമ്മി പറഞ്ഞു.

"ഡാ സിവാനെ ഈ shirt പോരെ??"... സൈമൺ ചോദിച്ചു.

"അയ്യേ കൊണ്ടോയി മാറ്റ് ഇച്ചായ. കണ്ടാൽ തന്നെ ഒരു ഊള ലൂക്ക്!!"... സിവാൻ പറഞ്ഞു.

"സാമൂവലെ... നീ എയർപോർട്ടിലേക്ക് ഇറങ്ങിയില്ലേ "??.... സാം ചോദിച്ചു.

"ആഹ് ഞാൻ ഇറങ്ങുവാ ഇച്ചായ... ചേട്ടത്തി കാറിന്റെ കീ!!"... സാമൂൽ പറഞ്ഞു.

"ദ... ദാ... ഡാ നീ പോയിട്ട് വരുമ്പോ കുറച്ച് ബേക്കറി ഐറ്റംസ് വാങ്ങിക്കോ!!പിള്ളേരുള്ളതല്ലേ കേറി ഇറങ്ങി തീറ്റി ആരിക്കും!!"... ഏയ്‌റ പറഞ്ഞു.

"എടി വല്യ പെണ്ണെ ... ആ മുകളിലത്തെ മൂന്നാമത്തെ മുറി പെൺപിള്ളേർക്ക് കൊടുത്തേക്കേ...!!"... വല്യ അമ്മായി പറഞ്ഞു.

"ആഹ് ശരി... അമ്മായി!".... ഏയ്‌റ പറഞ്ഞു.

"എടാ വിടെടാ... വിടെടാ ഇതെന്റെ ടോയിയാ ... വല്യപ്പൻ എനിക്ക് കൊണ്ട് വന്നെയാ!!"... അച്ചു പറഞ്ഞു.

"ഇല്ല ഇതെന്റെയാ... മാറടാ"... റിച്ചു പറഞ്ഞു.

"ആയ്യോാ വഴക് കൂടാതെടാ പിള്ളേരെ...!!"... സെലിൻ പറഞ്ഞു.

"പിന്നെ പായസം നാല് കൂട്ടം തന്നെ വേണം...!!"... വല്യപപ്പാ പറഞ്ഞു.

"വടക്കേലെ കറിയാ സാറിനെ വിളിച്ചോ??".... അമ്മാച്ചൻ ചോദിച്ചു.

"എടാ എയർപോർട്ടിലേക്ക് എത്ര കാറ് വിട്ടു "??.... ഇളേപ്പൻ ചോദിച്ചു.

"അവന്മാരുടെ ഫ്ലൈറ്റ് എപ്പോഴാ "?? ഇളേമ്മ ചോദിച്ചു.

"ഹ... അങ്ങ് വേഗം ആയിക്കോട്ടെടി പിള്ളേരെ... ഇപ്പോ ഉണ്ണാൻ എല്ലാരും വരും!!".... കൊച്ച് മമ്മി പറഞ്ഞു.

"സൈമാ നീ കൂടെ എയർപോർട്ടിലേക്ക് വിട്ടോ!!"...സാം പറഞ്ഞു.

"അതേ പടകളെ മുഴുവൻ പെറുക്കി കൊണ്ട് പോര്!".... സിവാൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

അപ്പോ കുരീക്കാട്ടിലെ തിരക്കൊക്കെ കണ്ടല്ലോ!!ഇനീപ്പോ വേറെ കുറച്ച് പേരെ കാണാൻ ഉണ്ട്. നമ്മടെ ഏയ്‌റ ചേട്ടത്തി ആദ്യമേ പറഞ്ഞില്ലേ ഒരു ജാഥക്ക് ഉള്ള ആൾക്കാർ കുടുംബത്തിൽ ഉണ്ടെന്ന്. നമുക്ക് അവരെ കൂടെ പോയി വിളിച്ചോണ്ട് വരാം.

(അവരെ ആരെയും ഡീറ്റൈൽ ആയി ഓർത്തിരിക്കണ്ട. ജാക്കിയേ മാത്രം ഓർത്താൽ മതി. )

💞💍💞💍💞💍💞

@എയർപോർട്ട്

"ഡാ ഒന്നിനെയും കാണുന്നില്ലല്ലോ...!!"... സാമൂവൽ പറഞ്ഞു.

"ഇച്ചായ wait ചെയ്യ്... എല്ലാം എവിടെലുമൊക്കെ പൊഴിഞ്ഞു നടപ്പുണ്ടാവും വൈകാതെ കൂട്ടിൽ വന്നു കേറിക്കോളും...!!"... സൈമൺ പറഞ്ഞു.

"ആഹ് ദേ... ഓരോന്നിന്റെയൊക്കെ തലകളായി കാണുന്നുണ്ട് വാടാ!!".... സാമൂവൽ ആകാംഷയോടെ പറഞ്ഞു.

"ജേക്കബ് ഇച്ചായോ .....!!"... സൈമൺ വിളിച്ച് കൂവി.
"എന്നാ ഉണ്ടെടാ ഉവ്വേ ....??... ജേക്കബ് തിരികെ കൂവി.
"ആ വരുന്നത് ആണ് ജേക്കബ് ഇച്ചായൻ നമ്മടെ കുരീക്കാട്ടിൽ തറവാട്ടിലെ ഇളമുറ തമ്പുരാക്കന്മാരിൽ ഏറ്റവും മൂത്ത തമ്പുരാൻ. നമ്മടെ സാം അച്ചായനിലും മൂത്തവൻ. ഡോക്ടർ ആണെന്ന് അറിയാല്ലോ അമേരിക്കയിൽ ആരുന്നു ഇപ്പോ ദാ കല്യാണം കൂടാൻ വന്നതാ.!!"....
"എത്ര നാളായെടാ പിള്ളേരെ നിന്നെയൊക്കെ കണ്ടിട്ട്??"... ജേക്കബ് അനിയന്മാരെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"ഹ അന്ന് സിവാന്റെ കെട്ടിന് വന്നിട്ട് പോയതല്ലേ എല്ലാരും പിന്നെ ആരും വന്നില്ലല്ലോ!!".... സാമൂവൽ പറഞ്ഞു.
"എവിടെ ഇച്ചായ ചേട്ടത്തി??"...
സൈമൺ ചോദിച്ചു.
"ഞാൻ ഇവിടെ ഉണ്ടേ.... നമ്മളെ കൂടെ ഒന്ന് മൈൻഡ് ആക്കേടാ പിള്ളേരെ!!".... ആലിസ് പറഞ്ഞു.
"ഇതാര് ഡോക്ടർ മേടമോ??. എവിടെ ഞങ്ങടെ കാന്താരികൾ??"... സാമൂവൽ ചേട്ടത്തിയെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"സൈമച്ചാച്ചോ... സാമൂവൽ ഇച്ചാച്ചോ... ഞങ്ങൾ ഇവിടെ ഉണ്ടേ!!".... പെൺപിള്ളേർ രണ്ടും പറഞ്ഞു.
"അത് ലിന്റ മോളും ലിയ മോളും. ജേക്കബ് ഇച്ചായന്റെ പുത്രിമാർ. ഒരാൾ എട്ടിലും ഒരാൾ പത്തിലും പഠിക്കുന്നു. രണ്ടും made in USA....!!"....
"എടാ അവന്മാരും കൊച്ചപ്പനും ഒന്നും ലാൻഡ് ചെയ്തില്ലേ??"... ജേക്കബ് ചോദിച്ചു.
"ഇല്ല ഇല്ല സമയാകുന്നെ ഉള്ളു."... സൈമൺ പറഞ്ഞു.
"ആ...എങ്കിൽ നിങ്ങൾ അവരെ പിള്ളേർക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്ക്‌ ഇല്ലേൽ അംഗ സംഖ്യ കണ്ട് പിള്ളേര് പേടിക്കും. ഞങ്ങൾ അങ്ങ് മാറി ഇരിക്കാം."... ജേക്കബ് പറഞ്ഞു.
"അപ്പോ ഇച്ചായൻ പറഞ്ഞ പോലെ കുരീക്കാട്ടിൽ തറവാട്ടിലെ ബാക്കിയുള്ള മുതലുകളെ അങ്ങ് കാണിച്ച് തന്നേക്കാം വെറുതെ ഒരു കൺഫ്യൂഷൻ വേണ്ടല്ലോ.!!"....

"ഇത് നമ്മടെ വല്യ പപ്പയും വല്യ മമ്മിയും അവർക്ക് മൂന്ന് മക്കൾ. രണ്ട് ആണും ഒരു പെണ്ണും. മൂത്ത ആളെയാണ് നിങ്ങളിപ്പോ കണ്ടത്. ഇനി ഇളയ ആള് നമ്മടെ ജാക്കി... ജാക്ക്സൺ എന്നാണ് ശരിക്കുള്ള പേര് എല്ലാരും ജാക്കി എന്ന് വിളിക്കും. KK ഗ്രൂപ്പിന്റെ abroad ലെ ബിസിനസ്സുകൾ ആയ exporting importing ബിസിനസുകൾ സിവാനെ പോലെ തന്നെ നോക്കി നടത്തുന്നത് ജാക്കി ആണ്. കല്യാണം കഴിഞ്ഞിട്ടില്ല. പക്ഷെ ഓരോ വർഷവും അവൻ ഓരോ മരുമക്കളെ വല്യ പപ്പാക്കും മമ്മിക്കും ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കും പക്ഷെ ഒന്നും നടക്കാറില്ല. ചെറിയ തോതിൽ പഞ്ചാരയടി ഉണ്ടെന്ന് ഒഴിച്ചാൽ പയ്യൻ പൊളി ആണ്. ഇത് ജാനറ്റ് ജോയ് കുരീക്കാട്ടിൽ ജേക്കബ് ഇച്ചായന്റെയും ജാക്കിയുടെയും ഞങ്ങടെയും പുന്നാര പെങ്ങന്മാരിൽ ഒരാൾ.BBC ന്യൂസിൽ Journalist ആണ്. എൻഗേജ്മെന്റ് കഴിഞ്ഞ് നിൽക്കുന്നു. വിവാഹം ഉടൻ ഉണ്ടാവും."!!... സൈമൺ പറഞ്ഞു.
"ഇനി രണ്ടാമത്തെ അതായത് നമ്മടെ ഇളേപ്പന്റെ family. ജോണി പീറ്റർ and സൂസി ജോണി. ഇവർക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആൽബിൻ ജോണി എന്ന ആൽബിച്ചനും ആൻസി ജോണി എന്ന ഞങ്ങടെ അന്നമ്മയും. ആൽബിച്ചൻ ഒരു ക്രിമിനൽ lawyer ആണ് അന്നമ്മ ലണ്ടനിൽ മെഡിക്കൽ student ആണ്."....സാമൂവൽ പറഞ്ഞു.
"അന്ന് ഒരു ഇളേപ്പൻ അമേരിക്കയിൽ ആണെന്ന് ഞങ്ങൾ പറഞ്ഞിരുന്നില്ലേ?? ഇതാണ് ജിമ്മി കൊച്ചപ്പനും ഭാര്യ മരിയാ ജിമ്മിയും. ജിമ്മി കൊച്ചപ്പൻ അമേരിക്കൻ മിലിറ്ററിയിൽ ആയിരുന്നു.ഇപ്പോ retirment വാങ്ങി മിലിറ്ററി camp trainer ആയി ജോലി ചെയ്യുന്നു. ഭാര്യ മരിയ നേഴ്സ് ആണ്. അവർക്ക് മൊത്തം അഞ്ച് ആൺമക്കൾ വിപിൻ, വിബിൻ, വരുൺ, വിൻസെൺ, and വില്ലി....!!എല്ലാവരും അമേരിക്കയിൽ settled ആണ്. വിപിൻ MBA student ആണ്, വിബിൻ മെഡിക്കൽ student, വരുൺ reserch student. വിൻസെൻ ഫാഷൻ desginer, വില്ലി എഞ്ചിനിയറിങ്ങ് student ആണ്.!!".... സൈമൺ പറഞ്ഞു.
"ഇതാണ് കുരീക്കാട്ടിലെ നാല് ആങ്ങളമാരുടെയും ഒരേയൊരു പെങ്ങൾ ജൂലി....!!ജൂലി പീറ്റർ കുരീക്കാട്ടിൽ എന്നാരുന്നു പേര്. ഇപ്പോ ജൂലി ഐസക് കുരുവിള. ജൂലി മമ്മി ഒരു Hairstylist ആണ്. ഭർത്താവ് ഐസക് കുരുവിള ഒരു  cinema production house നടത്തുന്നു. രണ്ട് ആൺമക്കൾ ഡേവിഡ് ഐസക് കുരുവിള and ഡെറിക് ഐസക് കുരുവിള. ഞങ്ങൾ DD brother's എന്ന് വിളിക്കും. ഡേവിഡ് ഒരു football പ്ലയെർ ആണ്. ഡെറിക് charterd accountant ആണ് come auditor ആണ്. Currently ഡേവിഡ് അർജെന്റിനയിൽ ആണ്. ഡെറിക് newyork ൽ ആണ്. രണ്ടാളും ഇപ്പോ വരും!!അപ്പോ ഇതാണ് അപ്പച്ചന്റെ ഫാമിലി ഇനി അമ്മച്ചിയുടെ ഫാമിലിയിലേക്ക് പോകാം ".... Samuel പറഞ്ഞു.
"ഇതാണ് ഞങ്ങടെ അമ്മച്ചിയുടെ മൂത്ത ആങ്ങള ക്ലീറ്റസും ഭാര്യ സാലിയും. ഇവർക്ക് രണ്ടാൾക്കും കൂടെ മൂന്ന് ആൺമക്കൾ. ഇവാൻ, ഐസക്,ഇസഹാക്ക്....!!ഞങ്ങടെ ത്രിമൂർത്തികൾ. ഇവാൻ ഇപ്പോൾ തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ ആണ്. ഐസക് incometax department ൽ ആണ് in ഡൽഹി. ഇസഹാക്ക് Mcom last year student ആണ്.!!".... സൈമൺ പറഞ്ഞു.
"പിന്നെ ഇത് രണ്ടാമത്തെ അമ്മാച്ചൻ കെവിനും ഭാര്യ നീതുവും. അവർക്ക് നാല് പെണ്മക്കൾ റോസി, റാണി, റിന്റ, റൂബി, റോസിയും റാണിയും ലണ്ടനിൽ medical students ആണ് രണ്ടാളും work ഉം ചെയ്യുന്നുണ്ട് . റിന്റ കാനഡയിൽ നേഴ്സിംഗ് പഠിക്കുന്നു. റുബി ഫാഷൻ designer ആണ്. സ്വന്തമായി ഒരു ബൊട്ടീക്ക് ഇപ്പോ Start ചെയ്തു പാരിസിൽ.നാലും കെട്ടിയിട്ടില്ല ആലോചനകൾ ക്ഷണിക്കുന്നു "....സാമൂവൽ പറഞ്ഞു.
"ഇതാണ് നമ്മടെ ഓപ്പറേഷന് വേണ്ടി ചെന്നൈയിൽ പോയ കുഞ്ഞമ്മാച്ഛൻ കിരൺ കുര്യൻ അദേഹത്തിന്റെ ഭാര്യ സ്നേഹ.അമ്മാച്ചൻ ഒരു builder ആണ്. അമ്മായി ഒരു cooking vloger ആണ്. ഇവർക്ക് മൂന്ന് ആൺമക്കൾ ലെവി, ലിയാൻ, ലോഗൻ. ലെവി ആണ് അമേരിക്കയിലെ KK ഹോസ്പിറ്റലിന്റെ HR. ലിയാൻ CMA ചെയ്യുന്നു ബാംഗ്ലൂരിൽ, ലോഗൻ plus 2 കഴിഞ്ഞ് ഇപ്പോ എന്ടറൻസിന് prepare ചെയ്യുന്നു....!!".... Saimon പറഞ്ഞു.
"അപ്പോ ഈ പറഞ്ഞതാണ് ഞങ്ങടെ പുന്നാര കസിൻ brother's um sister's ഉം. എല്ലാം ഇപ്പോ ലാൻഡ് ചെയ്യും ഇങ്ങോട്ട് അപ്പോ കാണാം.!!"... സാമൂവൽ പറഞ്ഞു.
"അപ്പച്ചന്റെയും അമ്മച്ചിയുടെയും ഫാമിലി ആണേലും ഞങ്ങളെല്ലാം ഒരൊറ്റ ഫാമിലി ആയിട്ടാ ജീവിച്ച് പോന്നിട്ടുള്ളെ... അതുകൊണ്ട് എല്ലാവരും കട്ടക്ക് പിടിച്ച് നിക്കും!!"... സൈമൺ പറഞ്ഞു.
"ഡാ മക്കളെ...!!"....ജിമ്മി കൊച്ചപ്പാൻ വിളിച്ചു.
"ഇച്ചായോ!!"... ആൺപിള്ളേരുടെ പടകൾ എല്ലാം ഒന്നിച്ചു വിളിച്ചു.
"ഇച്ചാച്ചിയെ....!!"..... പെൺപിള്ളേരും ഹാജർ വെച്ചിട്ടുണ്ട്.
"വല്ല ടൂറിസ്റ്റ് ബസും വിളിച്ചാൽ മതിയാരുന്നു!!".... സൈമൺ പറഞ്ഞു.
"അപ്പോ ഞങ്ങൾ ഇതുങ്ങളെ ഒന്ന് വാരി പെറുക്കി കുരീക്കാട്ടിലേക്ക് കൊണ്ട് പോട്ടെ... കല്യാണ കച്ചേരി ഇവിടെ തുടങ്ങുവല്ലേ?? നിങ്ങളും പോരെ ഞങ്ങടെ കൂടെ!!".... സാമൂവൽ പറഞ്ഞു.

💞💍💞💍💞💍💞💍💞

അപ്പോ ഇനി കല്ല്യാണ നാളുകളിലേക്ക്, ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


To Top