Happy Wedding തുടർക്കഥ Part 38 മുതൽ 41 വരെ വായിക്കൂ...

Valappottukal



രചന: അനു അനാമിക

മുൻഭാഗങ്ങൾ വായിക്കുവാൻ Happy Wedding എന്ന് മുകളിൽ സെർച്ച് ചെയ്യുക.


"ഇത്... ഈ കഴുത്തിൽ കിടക്കുന്ന മിന്ന് ആര് കെട്ടിയതാ "??... സിവാൻ അത് ചോദിച്ചതും സെലിൻ ഒന്ന് ഞെട്ടി.

"കർത്താവേ...!!".... അവൾ നിന്ന് പരുങ്ങി. സിവാൻ കണ്ണുകൾ കൂർപ്പിച്ചു നോക്കിയതും അവനെ പെട്ടെന്ന് തള്ളി മാറ്റി അവിടുന്ന് പോകാൻ സെലിൻ ശ്രമിച്ചു.

"മാറ് എനിക്ക് പോണം....!!"....


"ഹ.... പോകാം പെണ്ണെ!! ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ തനിക്ക് അപ്പോ തന്നെ പോകാം. അതല്ലാതെ പൊന്ന് മോള് ഇവിടുന്ന് ഒരടി അനങ്ങില്ല....!! ഇച്ചായനെ നന്നായിട്ട് അറിയാല്ലോ എന്റെ കൊച്ചിന്....!!".... സിവാൻ ഭീഷണിയോടെ പറഞ്ഞതും സെലിൻ പകപ്പോടെ അവനെ നോക്കി.

"കൂടുതൽ നോക്കി നിന്ന് സമയം കളയണ്ട. പറ ആര് കെട്ടിയതാ ഈ മിന്ന് "??...

"ഇ....ഇത്... ഇത് മിന്ന് ആണെന്ന് ആര് പറഞ്ഞു?? ഇത് വെറും മാലയാ!!!"

"അയ്യോ.....ആണോ?? ഞാൻ ഓർത്തു മിന്ന് മാല ആരിക്കുമെന്ന്.!!"... സിവാന്റെ സംസാരത്തിലെ വെത്യാസം സെലിൻ ശ്രദ്ധിച്ചു. അവൾ പരിഭ്രമത്തോടെ അവനെ നോക്കി.


"ഇത് മിന്ന് മാലയല്ലല്ലോ അതുകൊണ്ട് ഇത് ഒന്ന് ഊരിക്കെ....!!ഞാൻ ഇതുപോലെ ഒരു മാല  വാങ്ങാൻ ആയിട്ട് നോക്കി നടക്കുവാരുന്നു കുറേ ദിവസായിട്ട്...!!".... സെലിൻ ഒന്ന് ഞെട്ടി.

"അ.... അത്...ഊരാൻ ഒന്നും പറ്റില്ല!!"... അവൾ നിഷേധാർഥത്തിൽ തലയാട്ടി പറഞ്ഞു.

"അതെന്നാ ഊരാൻ പറ്റാത്തെ?? കൈ പൊങ്ങില്ലേ??"....

"പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല...!!അതിന് കൂടുതൽ വിശദീകരണമൊന്നും തരാൻ പറ്റത്തില്ല....!!"...

സെലിൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞതും സിവാൻ പെട്ടെന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് അവനോട് ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്കു ഉറ്റുനോക്കി. സെലിന്റെ നെഞ്ച് ഇപ്പോ പുറത്ത് വരുമെന്ന അവസ്ഥയിൽ വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. അതിനൊപ്പം അവളുടെ ശ്വാസ ഗതിയും വർധിച്ചു. അവൾ പേടിയോടെ അവനെ നോക്കി.

"എ.... എ.... എന്താ "??.... അവൾ വിറയലോടെ ചോദിച്ചു.


"അത് കെട്ടിയത് ഞാനാ എന്ന് നിനക്ക് നന്നായിട്ട് അറിയാം അല്ലേടി??....".... സിവാന്റെ ചോദ്യം കേട്ടതും സെലിന്റെ ചങ്കിടിപ്പ് കൂടി വന്നു.അവൾ പേടിയോടെ ഉമിനീർ ഇറക്കി.

"ഞാൻ.... ഞാൻ....!!"... അവൾ നിന്ന് വിറച്ചു.

"ഞാൻ കെട്ടിയ മിന്ന് എന്റെ മുന്നിൽ വെച്ചു ഊരാൻ ഉള്ള ധൈര്യം ഉണ്ടോടി നിനക്ക് ...!!"... സിവാൻ ഗൗരവത്തിൽ ചോദിച്ചു.

"ഇ... ഇച്ചായ....!!"...

"പറയെടി പുല്ലേ....ഞാൻ കെട്ടിയ മിന്ന് അല്ലേ ഇത്??  ഞാൻ മിന്ന് ചാർത്തിയ എന്റെ പെണ്ണല്ലേ നീ ??..."...

അവന്റെ ചോദ്യത്തിൽ അൽപ്പം ദേഷ്യം ഉണ്ടാരുന്നു. അവൻ അവളുടെ ഇരു തോളിലും കൈ വെച്ചു കൊണ്ട് അവളെ ഒന്ന് ഉലച്ചു.

"ഞാൻ കെട്ടിയ മിന്നല്ല ഇതെന്ന് എങ്ങാനും നീ പറഞ്ഞാൽ പിന്നെ എന്റെ മോള് ആകാശം കാണില്ല!!"... അവൻ അത് പറഞ്ഞതും സെലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

"മ്മ്... മ്മ്... അതേ. ഇ... ഇച്ചായൻ കെട്ടിയ മിന്നാ എന്റെ കഴുത്തിൽ കിടക്കുന്നത് ..!!".... സെലിൻ  വിറയലോടെ എന്നാലൊരു തേങ്ങലോടെ പറഞ്ഞു.

"അപ്പോ നിനക്ക് എല്ലാം ഓർമ്മയുണ്ടല്ലേ ??പിന്നെന്തിനാ എന്നെ കൊണ്ട് പൊട്ടൻ കളിപ്പിച്ചത്?? ആനി ചേച്ചിയൊക്കെ നിനക്ക് ഓർമയില്ല എന്ന് എന്നോട് പറഞ്ഞത്??പറയെടി....!!"...അവൻ അലറി.

"അ... അത്...!!"....സെലിൻ നിന്ന് വിതുമ്പി വിറച്ചു.


"പറഞ്ഞില്ലേൽ പൊന്ന് മോളെ... ഞാൻ നിന്നെ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല!! എന്റെ മൊത്തം പിടി വിട്ടു നിക്കുവാ....!!".... സിവാൻ പറഞ്ഞതും.

"അ... അയ്യോ.... അ... അത്.... അത് പിന്നെ ചേട്ടത്തി!!"...

"ഏഹ്?? ചേട്ടത്തി "??.... അവൻ മുഖം ചുളിച്ചു.

സെലിൻ എല്ലാം അവനോട് തുറന്ന് പറഞ്ഞു. അവൻ ഏയ്‌റ ചേട്ടത്തിയുടെയും സാമിന്റെയും പ്ലാൻ കേട്ട് ആകെ കിളി പറന്നിരിക്കുകയായിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞതും അവൻ സെലിന്റെ ദേഹത്തുള്ള പിടി അയച്ചു.

"ഹ്മ്മ്....അപ്പോ എന്റെ ഇച്ചായന്റെയും ചേട്ടത്തിയുടെയും കറുത്ത കരങ്ങൾ ആണല്ലേ ഈ ഓർമ പോകൽ നാടകത്തിനു പിന്നിൽ??"...

"ഹ്മ്മ്...!!"....അവൾ കണ്ണുകൾ നിറച്ച് കൊണ്ട് തല കുലുക്കി.

"മ്മ്....അവർക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്.ഇങ്ങു വരട്ടെ. അതിന് മുൻപ് നിനക്ക് കുറച്ച് തരാനുണ്ട്....!!".... സിവാൻ അത് പറഞ്ഞതും സെലിന്റെ കണ്ണ് മിഴിഞ്ഞു വന്നു.

അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. ഇട്ടിരുന്ന ഷർട്ടിന്റെ സ്ലീവ് പൊക്കി വെച്ചു കൊണ്ട് അവൻ സെലിന്റെ അടുത്തേക്ക് മെല്ലെ നടന്നു. അവൾ അവൻ വരുന്നതിന് അനുസരിച്ച് പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പേടിച്ചരണ്ടു പിന്നോട്ട് നടക്കുന്ന സെലിന്റെ കണ്ണുകളിലേക്ക് നോക്കി അവൻ ഗൗരവത്തോടെ പറഞ്ഞു തുടങ്ങി.

"എന്നെ ആദി പിടിപ്പിച്ചതിന്, വിഷമിപ്പിച്ചതിന്, റൂമിൽ നിന്ന് പുറത്താക്കിയതിന്, അങ്ങനെ എന്നോട് ചെയ്തതിന് എല്ലാം നിന്നെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിപ്പിക്കും ഇന്ന് ഞാൻ...!!"...അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.

"ഇ... ഇച്ചായ ഞാൻ!!"....

"നീ എന്താ എന്നേ വിളിച്ചത്?? ബംഗാളി എന്ന് അല്ലേടി?? ബംഗാളിക്ക് എന്തൊക്കെ ജോലി അറിയാമെന്ന് എന്റെ പൊന്ന് മോള് ഒരു വട്ടം പോലും അത് പറഞ്ഞപ്പോ ചിന്തിച്ചില്ലല്ലേ??".....

"ഇ....ഇച്ചായ...ഞാൻ... അത് എന്നെ അന്ന് ഇച്ചായൻ അത്രേം കരയിപ്പിച്ചപ്പോ... ചേട്ടത്തി കൂടെ പറഞ്ഞപ്പോ!!"... സെലിൻ പെട്ടെന്ന് കരഞ്ഞു പോയി.

"ടി... കരഞ്ഞാൽ നിന്റെ കരണം അടിച്ച് പൊട്ടിക്കും ഞാൻ.!!"...

സിവാൻ  അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞപ്പോ അവൾ അവനെ പേടിയോടെ നോക്കി.പെട്ടെന്ന് അവന്റെ കണ്ണുകളും നിറഞ്ഞു. അവൻ ഓടി ചെന്ന് അവളെ ഇറുകെ പുണർന്നു. സെലിൻ ഒരു നിമിഷം അനങ്ങാതെ നിന്നു പോയി. സിവാൻ അവന്റെ മുഖം സെലിന്റെ തോളിൻ പുറകിലേക്ക് അമർത്തി വെച്ചു പൊട്ടിക്കരഞ്ഞു.

"നീ കരയുമ്പോൾ നീറുന്നത് ഇപ്പോ എന്റെ നെഞ്ചാ, അതറിയുവോ നിനക്ക്?? നീ അന്ന് ഒരു വാക്ക് പോലും പറയാതെ അങ്ങ് പോയപ്പോ നിന്റെ കത്തില്ലാതെ വന്നപ്പോ ഇല്ലാണ്ടായത് എന്റെ സന്തോഷാ. അതറിയുവോ നിനക്ക്??....!!"....

സിവാൻ മുഖം ഉയർത്തി അവളെ നോക്കിയ ശേഷം അടർന്നു മാറി.സെലിൻ അവന്റെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ നോക്കി നിന്നു.

"എല്ലാം ഒപ്പിച്ച് വെച്ചിട്ട് എന്റെ സ്വസ്ഥതയും കളഞ്ഞു നീ അങ്ങ് പോയി.....!! എന്നിട്ട് നാല് കൊല്ലം അവളുടെ ഒടുക്കത്തെ ഒരു അഞ്യാതവാസം. ഒരു വട്ടം ഒരേയൊരു വട്ടം നിന്റെ എന്തേലും ഒരു വിവരം ഞാൻ അറിഞ്ഞിരുന്നേൽ ഇന്ന് നിന്നെ കെട്ടി എനിക്ക് രണ്ട് പിള്ളേരും ആയേനെ അറിയുവോടി പുല്ലേ?? എന്നിട്ട് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോ സമൂഹ വിവാഹത്തിൽ ഏതോ ഒരുത്തനെ കെട്ടാൻ ഒരുങ്ങി കെട്ടി  വന്നു നിക്കണ്. ആ കല്യാണം നടക്കല്ലേ എന്ന് ഞാൻ അറിയാതെ മനസ്സ് ഉരുകി പ്രാർഥിച്ചു പോയ കൊണ്ടാടി പുല്ലേ ഇപ്പോ നീ ഇവിടെ എന്റെ മിന്നും കഴുത്തിൽ ഇട്ട് ഇവിടെ ഈ നിപ്പ് നിക്കണേ....!!"....

സിവാൻ അൽപ്പം ദേഷ്യത്തിൽ പറഞ്ഞത് കേട്ട് സെലിൻ വായും പൊളിച്ചു നിന്നു.അവൻ സെലിന്റെ അടുത്തേക്ക് ചാടി കുതിച്ചു വന്നതും അവളൊരു തല്ലു പ്രതീക്ഷിച്ചു.


"ദേ.....ഞാൻ ഒരു കാര്യം മര്യാദക്ക് പറഞ്ഞേക്കാം പള്ളി സെമിത്തേരിയിലേ കുഴിമാടത്തിലേക്ക് നിന്നെ എടുക്കും വരെ നീ എന്റെ പെണ്ണാ... കുരീക്കാട്ടിലെ സിവാന്റെ പെണ്ണ്!! മറ്റൊരുത്തനും വിട്ട് കൊടുക്കില്ല നിന്നെ ഞാൻ. വിധിയെ പോലും പിടിച്ച് മാറ്റി നിന്നെ കെട്ടിയതാ ഞാൻ. ആ ഞാൻ എന്തേലും പറഞ്ഞു അങ്ങ് പോയാൽ തിരികെ വരില്ലെന്ന് കരുതിയോ നീ?? നിനക്കറിയുവോടി പുല്ലേ സാം അച്ചായൻ അന്ന് നിന്നെ കെട്ടാൻ പറഞ്ഞില്ലാരുന്നെങ്കിൽ പോലും ഞാൻ ആയിട്ട് പറഞ്ഞേനെ എനിക്ക് നിന്നെ കെട്ടണം എന്ന്. ഇങ്ങനെ വട്ട് പിടിച്ച് സ്നേഹിക്കാനും മാത്രം എന്നതാ ഉള്ളത് എന്ന് എനിക്കറിയില്ല സെലിനെ..... പക്ഷെ ഒന്ന് ഞാൻ പറയാം മരിക്കുവോളം നീ എന്റെ പെണ്ണാ..!!!"....അത് പറഞ്ഞപ്പോൾ അവൻ കരഞ്ഞു പോയിരുന്നു.

"ഇച്ചായ...!!"...

സെലിൻ കരഞ്ഞു കൊണ്ട് വിളിച്ചതും സിവാൻ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു.സെലിൻ ഒന്ന് പകച്ചു പിന്നിലേക്ക് ആഞ്ഞെങ്കിലും സിവാന്റെ കൈകൾ അവളുടെ പുറത്തെ താങ്ങി നേരെ നിർത്തി. ആദ്യത്തെ ഞെട്ടലിൽ നിന്നും സങ്കട കടലിൽ നിന്നും മോചിതയായവൾ അവന്റെ പ്രണയത്തിലേക്ക് ലയിക്കാൻ തുടങ്ങിയപ്പോൾ അവളും ആ ചുംബനത്തിനോട് ഇഴുകി ചേർന്നു.


കണ്ണീരിന്റെ നനവും പരിഭവത്തിന്റെ ഉപ്പും മാറി അവരുടെ ചുണ്ടുകൾ പ്രണയമെന്ന തേനിന്റെ മധുരം അറിഞ്ഞു.

അഥരത്തിൽ നിന്ന് അധരത്തിലേക്ക് അവർ പരസ്പരം തുഴഞ്ഞു കൊണ്ടിരുന്നു. സെലിന്റെ നിശ്വാസ ചൂടും കുറുകലും അവനിൽ അടക്കി വെച്ചിരുന്ന പല വികാരങ്ങളുടെയും തടയണ ഭേദിച്ചപ്പോൾ
അവന്റെ ചുണ്ടുകൾ അവളുടെ കവിളിലും കഴുത്തിലും നെറ്റിയിലുമെല്ലാമായി  ഒഴുകി ഇറങ്ങി.

"ഇ... ഇച്ചായ...!!"....

അവളുടെ ശബ്ദത്തിലെ താഴ്ച അവനിലെ വികാരങ്ങളെ ഉണർത്തി.

"സെലിൻ.... I need you...!!എനിക്ക് നിന്നെ വേണം..."...അവൻ വർധിച്ചു വന്ന ശ്വാസമിടിപ്പോടെ പറഞ്ഞു.

"ഇ...ഇച്ചായ...."!!... അവൾ വിറയലോടെ വിളിച്ചു.

"മ്മ്....!!"...അവൻ വീണ്ടും അവളെ അമർത്തി ചുംബിച്ചു.

"ഇച്ചായ...!!".... അവൻ കിതപ്പോടെ മുഖം അവളിൽ നിന്നും മാറ്റി കൊണ്ട് അവളെ നോക്കി. ആ മിഴികളിലെ പിടച്ചിലും മുഖത്തെ ചുവപ്പും ചുണ്ടുകളുടെ നനവും അവന്റെ പിടി വിട്ടു തുടങ്ങിയിരുന്നു. സിവാൻ അവളെ കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് നടന്നു. സെലിൻ കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി കിടന്നു.


അവളെ ബെഡിലേക്ക് കിടത്തി കൊണ്ട് അവൻ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ച് മാറ്റി. അവൾക്ക് മുന്നിൽ തെളിഞ്ഞ അവന്റെ വിരിഞ്ഞ നെഞ്ചിലേക്കും ഉറച്ച ശരീരത്തിലേക്കും സെലിന്റെ കണ്ണുകൾ ഒരു നിമിഷം അരിച്ചിറങ്ങി. പേരറിയാത്ത എന്തോ ഒന്ന് അവളുടെ ഉള്ളിലും ഉണരുന്നത് അവൾ അറിഞ്ഞു. നനഞ്ഞ ഡ്രെസ്സോടെ കിടക്കുന്ന സെലിന്റെ മുഖത്തേക്കും ദേഹത്തേക്കുമെല്ലാം സിവാന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ അവൾ മുഖം വെട്ടിച്ചു കളഞ്ഞു.

അവന്റെ നോട്ടം താങ്ങാൻ ആവാതെ സെലിന്റെ മുഖം അപ്പോഴും വിറക്കുന്നുണ്ടാരുന്നു. അവളുടെ നോട്ടം വീണ്ടും അവന്റെ നേർക്ക് നീണ്ടതും സിവാൻ അവളുടെ മേലേക്ക് അമർന്ന് അവന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്ക് അമർത്തി കൊണ്ട് അവിടെ ഉമ്മ വെച്ചു.

"ആഹ്....!!"....


അവൾ ഒന്ന് പൊള്ളി പിടഞ്ഞു കൊണ്ട് അവന്റെ കൈ മുട്ടിനു മുകളിൽ വിരലുകൾ ഇറുക്കി. ചുണ്ടും പല്ലും നാവും ചേർത്ത് അവൻ ആ കഴുത്തിൽ ചുംബിക്കുമ്പോൾ സെലിൻ പിടയലോടെ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി. ശ്വാസം ഇറുകെ വലിച്ചവൾ അവനെ ഒന്നൂടെ അവനെ ചേർത്ത് പിടിച്ചു.

സെലിന്റെ വലം കൈയിലെ ചെറിയ നഖങ്ങൾ അവന്റെ പുറത്ത് ചെറുതായി ആഴ്ന്നിറങ്ങിയതും അവന്റെ ചുംബനത്തിന്റെ ശക്തി കൂടി.

"മ്മ്....!!"....അവന്റെ ചുണ്ടുകളും നാവും സെലിന്റെ കഴുത്തിൽ കൂടെ ഒഴുകി നടന്ന ശേഷം നെറ്റി വഴി മൂക്കിൻ തുമ്പിലും കവിളിലുമെല്ലാം ചിത്രങ്ങൾ തീർത്തു. ചുണ്ടോടു ചുണ്ടുമായി വീണ്ടും ചേർന്നിണങ്ങി. സെലിന്റെ കാലുകൾ വലിഞ്ഞു മുകളിലേക്ക് വന്നതും സിവാൻ അതിനെ കൈകൾ കൊണ്ട് തടഞ്ഞു നിർത്തി അവിടെ തഴുകി.

"ആഹ്... ഇച്ചായ....!!"....അവൾ വിവശയായി വിളിച്ചു.

"ഇങ്ങനെ വിളിക്കല്ലേ സെലിനെ എന്റെ കയ്യിന്നു പോകുവാ.....!! കടുംകൈ ചെയ്യിക്കല്ലേ നീ എന്നെ കൊണ്ട്!!"....


അവൻ വീണ്ടും അവളിലേക്ക് ഒഴുകി. സിവാന്റെ കൈകൾ സെലിന്റെ  ചുരിദാറിന്റെ സിബ്ബിൽ അമർന്നതും ശര വേഗത്തിൽ അത് താഴേക്ക് ഊർന്ന് പോയി. അത് മെല്ലെ താഴ്ന്നു വന്നതും സിവാൻ പുതപ്പ് വലിച്ചെടുത്തു അവളുടെ മുകളിലേക്ക് ഇട്ട് അവളുടെ ഡ്രസ്സ്‌ ഊരി എടുത്തു. സെലിൻ അപ്പോഴും വിറക്കുകയായിരുന്നു. ഒടുവിൽ പുതപ്പിനുള്ളിൽ അവൾ നഗ്നയായി കിടക്കുന്നത് അവൻ അറിഞ്ഞു. ഒരു ചിരിയോടെ ചുണ്ട് നനച്ച് വീണ്ടും അവളുടെ ചുണ്ടിലേക്ക് ആഴ്ന്ന് ഇറങ്ങി.

"ഇ... ഇച്ചായ.......മ... മതി!"

ശ്വാസം വിലങ്ങിയപ്പോൾ അവൾ പറഞ്ഞു. സിവാൻ മെല്ലെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ച ശേഷം അവൻ അവളുടെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് നിന്നിപ്പോൾ ചോര തൊട്ട് എടുക്കാം. അവളത്രമേൽ തന്റെ സ്പർശനത്തിൽ തരളിതയാവുന്നത് അറിഞ്ഞപ്പോൾ അവനിൽ ചിരി വിടർന്നു.

"ഹ്മ്മ്.....എന്റെ control പോകുന്നുണ്ട്. പക്ഷെ വേണ്ട....!! പൂക്കുല പോലെ നീയിപോ വിറക്കുവാ. നിന്റെ പേടി മാറി കഴിഞ്ഞ് നമുക്ക് നോക്കാം... അതുവരെ ഞാൻ ഇങ്ങനെ തൊട്ടും തലോടിയുമൊക്കെ മുന്നോട്ട് പൊക്കോളാം ...!! എന്റെ പൊന്ന് മോള് ഈ നനഞ്ഞ ഡ്രസ്സ്‌ ഇനി ഇടേണ്ട. വല്ല പനിയും പിടിക്കും.ഞാൻ അതിനാ അത് ഊരി മാറ്റിയെ!! അല്ലാണ്ട് മറ്റേതിനല്ല....!!"... അവൻ ചിരിയോടെ പറഞ്ഞതും സെലിൻ കണ്ണ് മിഴിച്ചു.


"നോക്കി കണ്ണ് മിഴിക്കാതെ  പോയി വേറെ ഡ്രസ്സ്‌ എടുത്ത് ഇടടി പെണ്ണെ!!നമ്മടെ കെട്ട് കുടുംബക്കാർ എല്ലാവരും കൂടെ ഓഫീഷ്യൽ ആക്കും വരെ ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല മോളെ ..."... അവൻ കുസൃതിയോടെ അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ഒന്ന് മുത്തി എഴുന്നേറ്റു മാറി.

"ശേ.... ഇതിനാരുന്നോ ഇത്രേം ബിൽഡ് അപ്പ് ഇട്ടത്?? എന്തെല്ലാമോ പ്രതീക്ഷിച്ചു....!!".... സെലിൻ ആത്മഗതം ഓർത്തു പോയി.

അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പുതപ്പും ചുറ്റി ഡ്രസ്സ്‌ ഇടാൻ പോയി.
സിവാൻ കൈകൾ വിരിച്ച് ചിരിയോടെ കട്ടിലിലേക്ക് മലർന്നു കിടന്നു.

ഇതേസമയം മേക്കലാത്തു...

ടോമി സെലിന്റെ ഫോട്ടോയും നോക്കി ബാൽകണിയിൽ ഇരിക്കുകയായിരുന്നു.

"ടോമിയെ... എന്നതാടാ നീ ഇങ്ങനെ എന്തോ പോയ ആരെയോ പോലെ ഇരിക്കണേ??"... സാന്ദ്ര ചോദിച്ചു.

"ചേട്ടത്തിക്ക് ഇപ്പോ എന്നാ വേണ്ടേ??"...

"ഓഹ് എനിക്ക് ഒന്നും വേണ്ട. നീ ഇങ്ങനെ സെലിന്റെ ഫോട്ടോയും നോക്കി വിഷമിച്ചിരിക്കുന്ന കണ്ടത് കൊണ്ട് ചോദിച്ചെന്നെ ഉള്ളു...!!"....

ടോമി അതിനൊന്നും മിണ്ടിയില്ല അവളെ ഒന്ന് നോക്കി.

"ഹ്മ്മ് എന്തൊരു കഷ്ട കാലമാണോ എന്തോ ഈ കുടുംബത്തിന് വന്നു കേറിയേക്കുന്നെ?? ബിസിനസൊക്കെ ഡള്ളായി തുടങ്ങി. പോരാത്തതിന് അപ്പച്ചനും കൂടെ വന്നപ്പോ നിങ്ങടെ മൂന്നുപേരുടെയും കളികളൊന്നും ഏൽക്കാതെ ആയി....!!


ആഹ്....ഇക്കണക്കിനു പോയാൽ മേക്കാലത്തുകാരെ തള്ളി നീക്കി കുരീക്കാട്ടിൽക്കാർ ഇവിടെ കൊടി നാട്ടും!!".... സാന്ദ്ര പുച്ഛത്തോടെ പറഞ്ഞു.

"ഇവിടെ ഒരുത്തനും മേക്കലാത്തുകാരുടെ മുകളിൽ കൊടി നാട്ടാൻ പോകുന്നില്ല...!!"... സണ്ണിയുടെ ശബ്ദം കേട്ടതും സാന്ദ്ര ഒന്ന് പരുങ്ങി.

"ചേട്ടത്തി ടോമിച്ചായനെ ഉപദേശിക്കാൻ ഇറങ്ങിയത് ആരിക്കും അല്ലിയോ "??... വർക്കി പുച്ഛത്തോടെ ചോദിച്ചു.

"അത് ഞാൻ... ഇവൻ ഇങ്ങനെ വിഷമിച്ചിരിക്കുന്ന കണ്ടപ്പോൾ....!!"... സാന്ദ്ര പറഞ്ഞു.

"അവന്റെ വിഷമം സഹിക്കാൻ തല്ക്കാലം ഞങ്ങളൊക്കെ ഇവിടുണ്ട്. നീ സഹിക്കണ്ട!!".... സണ്ണി പറഞ്ഞു.

"ഓഹ്....ഞാൻ സഹിക്കുന്നില്ല. പക്ഷെ ഒരു കാര്യം മൂന്ന് ആളും ചെവി തുറന്ന് കേട്ടോ... കുരീക്കാട്ടിൽ കല്യാണം വിളിയും ഒരുക്കവും തുടങ്ങാൻ പോകുവാണെന്ന ഞാൻ അറിഞ്ഞത്!! കുഞ്ഞനിയന് വേണ്ടി വല്ലോം ചെയ്യാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യണം. ഇല്ലങ്കിൽ സെലിൻ സിവാന്റെ പോക്കറ്റിൽ തന്നെ ഇരിക്കും. അവൻ അവളുടെ തോളിൽ കൈ ഇട്ട് നടക്കുന്നത് ടോമിച്ചൻ മാനസ മൈന പാടി നടന്ന് കാണേണ്ടി വരും.".... സാന്ദ്ര അത്രേം പറഞ്ഞു അകത്തേക്ക് പോയി.

"ഹോ വിഷം പിടിച്ച ഒരു ജന്മം... എന്റെ തലയിൽ തന്നെ ഇവള് വന്നു കേറിയല്ലോ??"... സണ്ണി മനസ്സിൽ പറഞ്ഞു. പെട്ടെന്ന് ആണ് ഒരു glass നിലത്തേക്ക് വീണു പൊട്ടി ചിതറിയത്.

"ടോമി....!!"... സണ്ണി അലറി.

"ഇച്ചായ എനിക്ക് ഇപ്പോ അറിയണം. ഇച്ചായന് എന്തേലും ചെയ്യാൻ പറ്റുവോ?? സിവാനും സെലിനും ഇനിം കെട്ടിയാൽ കാര്യങ്ങൾ ഒന്നും ഇനി നമ്മടെ ട്രാക്കിൽ വരില്ല. അങ്ങനെ സംഭവിക്കും മുൻപ് എന്തേലും ചെയ്യാൻ പറ്റുവോ?? അവളൊരുത്തി കാരണം എനിക്കിപ്പോ നേരെ ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല....!!".... ടോമി അരിശത്തിൽ പറഞ്ഞു.

"ഇത്രക്ക് അങ്ങ് രോക്ഷം കൊള്ളാൻ അവൾക്ക് എന്നതാടാ ഉള്ളത്?? പണമില്ല, സ്വത്തില്ല വേണ്ട രീതിക്കുള്ള വിദ്യാഭ്യാസം പോലുമില്ല പിന്നെ നീ എന്നാ കണ്ടിട്ടാ"??.... സണ്ണി ചോദിച്ചു.

"ഇച്ചായന് അത് മനസിലാവില്ല. ഇതൊക്കെ ഉള്ള സാന്ദ്ര ചേട്ടത്തിയെ കെട്ടിയിട്ട് ഇച്ചായൻ സന്തോഷം ആയിട്ടാണോ ജീവിക്കുന്നെ??!!".... ടോമി ചോദിച്ചതിന് സണ്ണി ഒന്നും മിണ്ടിയില്ല.

"ഇച്ചായൻ മുഴുവൻ അഡ്ജസ്റ്റ് ചെയ്യുവാന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം. ഇപ്പോ അങ്ങ് പോയ ഞങ്ങടെ ചേട്ടത്തി ഇച്ചായനെ ഇട്ട് വലിപ്പിക്കുന്നതൊക്കെ ഞങ്ങൾ അറിയുന്നുമുണ്ട്. ഇതാരുന്നോ ഇച്ചായൻ ആഗ്രഹിച്ച ജീവിതം?? അന്ന് കുരീക്കാട്ടിൽക്കാർക്ക് ഒരു കൊട്ട് കൊടുക്കാൻ വേണ്ടി സിവാന് പറഞ്ഞ് വെച്ച പെണ്ണിനെ ഇച്ചായൻ പോയി കെട്ടി. ഇച്ചായൻ കെട്ടാൻ ഇരുന്ന ആ പെണ്ണിന് എന്ത് പറ്റി?? അപ്പച്ചൻ ഉറപ്പിച്ച് വെച്ച പെണ്ണിന് എന്ത് പറ്റി?? എന്തെങ്കിലും അറിയുവോ??".....ടോമി ചോദിച്ചപ്പോൾ വർക്കി ഇടയിൽ കയറി.

"അ... ആഹ്....അത് വിട് ഇച്ചായ.അതൊക്കെ കഴിഞ്ഞിട്ട് വർഷം ഇത്രേം ആയില്ലേ!! ഇനി അതൊന്നും പറയാൻ നിക്കണ്ട. ഇതിപ്പോ സെലിന്റെ കാര്യം പറ!!".... വർക്കി പറഞ്ഞു.

"സെലിൻ.....അവളെ ഞാൻ ആദ്യമൊക്കെ കണ്ടിരുന്നത് എന്റെ മുന്നിൽ വന്നു വീണു പോകുന്ന പെൺകുട്ടികളുടെ ഗണത്തിൽ തന്നെയാ. പക്ഷെ പിന്നേപ്പിന്നെ എനിക്ക് മനസിലായി അവൾ എല്ലാ പെൺപിള്ളേരും പോലെ അല്ലെന്ന്!!സ്വത്തിലും പണത്തിലുമൊന്നും അവളുടെ കണ്ണ് മഞ്ഞളിക്കില്ല എന്ന്. അവളുടെ ഉടലിനോട് തോന്നിയ ഇഷ്ടം പിന്നെയാ മനസ്സിനോടായി. പലവട്ടം ഇഷ്ടം പറഞ്ഞിട്ടും അവളെന്നെ ഒഴിവാക്കി വിട്ടപ്പോഴാ അവളുടെ കൈയിൽ കേറി പിടിക്കാനൊക്കെ അന്ന് ഞാൻ പോയത്.

സത്യത്തിൽ അതാരുന്നു ഞാൻ കാണിച്ചതിൽ വെച്ച് വലിയ അബദ്ധം.നേരെ ചൊവ്വേ പെണ്ണ് ആലോചിച്ച് ചെന്നപ്പോൾ സ്വഭാവ ഗുണം പോരാത്തതിന് ആ മദർ അമ്മ അവിടെ എനിക്ക് പാരയായി വന്നു. അപ്പോഴാരുന്നു ഇച്ചായന്റെ ഒടുക്കത്തെ ഒരു സമൂഹ വിവാഹവും പ്ലാനും. എന്നിട്ട് എന്തായി അവന്മാർ ഒന്നൂടെ നാട്ടുകാരുടെ മുന്നിൽ തല പൊക്കി നിന്നു.ഞാൻ ആഗ്രഹിച്ച പെണ്ണിനെ വേറെ ആണുങ്ങളും കൊണ്ട് പോയി...!!"😡... ടോമി ദേഷ്യത്തിൽ പറഞ്ഞു.


"ഇച്ചായൻ ഒന്ന് അടങ്ങു നമുക്ക് എന്നേലും വഴി നോക്കാം!!".... വർക്കി പറഞ്ഞു.

"നോക്കുവാണേൽ ഇപ്പോ നോക്കണം. അവസാന നിമിഷം നോക്കിട്ട് കാര്യം ഇല്ല. ഇപ്പോഴാണേൽ അവൾക്ക് ഓർമ്മയൊന്നും ഇല്ലാത്ത കൊണ്ട് കാര്യമൊക്കെ നമ്മടെ വഴിക്ക് വരും...!!!"... ടോമി അത് പറഞ്ഞ് സണ്ണിയെ നോക്കി.

"കുരീക്കാട്ടിൽ കല്യാണ ഒരുക്കങ്ങൾ തുടങ്ങട്ടെടാ.... നമുക്ക്... കളി തുടങ്ങാം.".... സണ്ണി പറഞ്ഞു.

"എന്ത് കളി "??... വർക്കി ചോദിച്ചു.

"കുരീക്കാട്ടിലെ കല്യാണത്തിന് പെണ്ണില്ലാതെ അവർ എന്ത് ചെയ്യുമെന്ന് നമുക്ക് ഒന്ന് നോക്കാം!!!"... സണ്ണി പറഞ്ഞു.

"ഇച്ചായൻ എന്നതാ ഉദ്ദേശിക്കുന്നെ "??... വർക്കി ചോദിച്ചു.

"നമുക്ക് തൂക്കാടാ അവളെ!!".... സണ്ണി പറഞ്ഞു. വർക്കിയും ടോമിയും എന്തോ ഒരു വിജയ ചിരി ചിരിച്ചു.

"ഓഹ് അപ്പോ സെലിനെ പൊക്കാൻ ആണ് പ്ലാൻ!! ഞാൻ ഉദ്ദേശിച്ച രീതിക്ക് തന്നെയാ ഇച്ചായൻ പോയത്. അവളെ പൊക്കിയിട്ട് വേണം എനിക്കൊരു കളി കളിക്കാൻ!! അന്ന് shopping നു പോയപ്പോ അവരൊക്കെ എന്നോട് പറഞ്ഞതിനുള്ള കണക്ക് സെലിനെ വെച്ച് ഞാൻ തീർക്കും. സിവാച്ചാ നിന്നെ അങ്ങനെ സുഖമായി ജീവിക്കാൻ വിടാൻ എനിക്ക് പറ്റില്ലല്ലോ!!എനിക്ക് ഇല്ലാത്ത സന്തോഷം ഒന്നും നിനക്ക് വേണ്ട....!!കാര്യം ശരിയാ കുരീക്കാട്ടിലെ സ്വത്ത്‌ മോഹിച്ചു തന്നെയാ നിന്നെ ഞാൻ പ്രേമിച്ചേ!!ആ സ്വത്തൊക്കെ ഒറ്റയടിക്ക് അങ്ങ് പോകുന്നെന്ന് കണ്ടപ്പോ ഞാൻ എന്റെ സേഫ്റ്റി നോക്കി സണ്ണിച്ചനെ അങ്ങ് കെട്ടി. അതിന് എന്തോരം പാട് പെട്ടെന്ന് എനിക്കെ അറിയൂ!! സണ്ണി കെട്ടാൻ ഇരുന്ന പെണ്ണിനെ എങ്ങനെയാ ഒഴിവാക്കിയെ എന്ന് എനിക്കെ അറിയൂ....!!


പറഞ്ഞിട്ട് എന്താ ഇക്കരെ നിന്നപ്പോ അക്കരെ പച്ച കണ്ട് പോയതാ. പിന്നെ നീ അങ്ങ് കേറി വളരുമെന്നോ ഈ നിലയിൽ KK ഗ്രൂപ്പ്‌ എത്തുമെന്നോ ഞാൻ ഓർത്തോ?? അന്ന് ഇത് ഓർത്തിരുന്നേൽ ഇന്ന് കുരീക്കാട് തറവാടിന്റെ അടി ആധാരം വരെ എന്റെ കൈയിൽ ഇരുന്നേനെ....!! ആകെ ഒരു സമാധാനം ഉണ്ടാരുന്നത് നിന്റെ കല്യാണം നടക്കാതെ നീ ഒറ്റാം തടിയായി ജീവിക്കുന്നത് ആരുന്നു. അതിന്റെ ഇടയിലേക്കാ അവള് ആ സെലിൻ കേറി വന്നത്!! നിനക്ക് ഒരു നല്ല ജീവിതം വേണ്ട സിവാനെ... നീ എന്നെ ഓർത്തു ഉരുകി ഒലിച്ചു നടക്കുന്നത് കാണുമ്പോഴാ എനിക്ക് ശരിക്കുമൊരു ലഹരി തോന്നുന്നേ!! ആ ലഹരി എനിക്ക് എപ്പോഴും വേണം അതുകൊണ്ട് സിവാൻ ജോണിന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണ് വേണ്ട!!"....സാന്ദ്ര മനസ്സിൽ പറഞ്ഞു...

💞💍💞💍💞💍💞💍💞💍💞💍💞💍💞

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


To Top