രചന :-അനു അനാമിക
"സെലിനെ!!".... റീന വിളിച്ചു.
"ആഹ് ആരിത് കാട്ടുപൂച്ചയോ?? ഇങ്ങു വാ!!"....
"കാട്ടുപൂച്ച നിന്റെ!! റീനേ കൂൾ അവൾക്ക് വയ്യാത്തത് കൊണ്ടാ. ഓർമ്മയോന്ന് വന്നോട്ടെ നിനക്കിട്ടുള്ളത് ഞാൻ തരാടി. എല്ലാത്തിനും അങ്ങേരെ പറഞ്ഞാൽ മതീല്ലോ!! പുറകെ നടന്നപ്പോ മുഴുവൻ ഈ പേരും വിളിച്ച് നടന്നു. ഇപ്പോ കണ്ടില്ലേ എന്റെ സെലിൻ വരെ എന്നെ ഈ വൃത്തികെട്ട പേരാ വിളിക്കുന്നെ!! അതും ഇത്രേം ക്യൂട്ട് ആയ മുഖത്ത് നോക്കി!!".... റീന സങ്കടത്തോടെ ഓർത്തു.
"അതേ അവിടെ സിമന്റ് ഇട്ട് ഉറപ്പിച്ചേക്കുവാണോ?? ഇങ്ങോട്ട് വരുന്നില്ലേ "??... സെലിൻ ചോദിച്ചപ്പോൾ ആണ് റീന ഓർമകളിൽ നിന്ന് പുറത്ത് വന്നത്.
"ആഹ്... വരുവാ!!".... റീന അവളുടെ അടുത്ത് വന്നിരുന്നു.
"ഇപ്പോ എങ്ങനെ ഉണ്ട്?? വേദനയുണ്ടോ സെലിനെ??"....
"വേദനയൊന്നും തോന്നുന്നില്ല. പക്ഷെ തല നനക്കാൻ പറ്റാത്തതിന്റെ പ്രശ്നം ഉണ്ട്!!".....
"ഓഹ്....!!"...
"പക്കിച്ചായനും കൊച്ചുണ്ണി ഇച്ചായനും എവിടെ "??....
"ആ... അവര് കമ്പനിയിലേക്ക് പോയി!!"....
"ഓഹ്....മലഞ്ചരക്ക് വന്ന് കാണുമല്ലിയോ?? ഇനി പോകുമ്പോ പറയണം കുറച്ച് കാട്ട് തേൻ എടുത്തോണ്ട് വരാൻ!!"....
"കർത്താവേ...ഞാൻ കമ്പനി എന്നല്ലേ പറഞ്ഞെ?? ഇവളിനി കാടെന്ന് വല്ലോമാണോ കേട്ടെ??"... റീന ഓർത്തു.
"എന്നതാ ആലോചിക്കുന്നേ??"....
"ഏയ് ഒന്നുല്ല!!"....
"ആഹ് ഒന്നുല്ലായ്ക ഒന്നുല്ല. നീ ആരോട് ചോദിച്ചിട്ടാ എന്റെ ഇച്ചായനെ കെട്ടിയെ??ഞാൻ ചോദിക്കണം ചോദിക്കണം എന്നോർത്ത് ഇരിക്കുവാരുന്നു!!"...
"ഏഹ്...??ഞാൻ അല്ല അങ്ങേരാ എന്നെ കെട്ടിയെ "!!
"അതിനിവിടെ പ്രസക്തി ഇല്ല. നീ എന്തിനാ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നപ്പോ തന്നെ എന്റെ ഇച്ചായനെ കെട്ടിയെ?? ശേ.... മലയിലെ മൂപ്പനെയും അറക്കൽ കുടുംബത്തിലെ ആയിഷ നമ്പ്യാരെയും ഒന്നും വിളിക്കാൻ പറ്റിയില്ല. എന്തിന് സദ്യക്ക് വിളമ്പിയ ചേര പൊരിച്ചതും ഈയല് തോരനും പോലും കഴിക്കാൻ പറ്റിയില്ല!!"....
"കർത്താവേ ഇതോർമ പോയതൊന്നുമല്ല ഏതോ കാട്ടുവാസിയുടെ പ്രേതം കൂടിയതാണെന്ന തോന്നണേ!!!ചേര പൊരിച്ചതോ ഓർത്തിട്ട് തന്നെ ഛർദിക്കാൻ വരുന്നു!!".... റീന ഓർത്തു.റീനയുടെ മുഖത്ത് വിരിയുന്ന എക്സ്പ്രഷൻ കണ്ട് ചിരി അടക്കി പിടിച്ച് സെലിൻ ഇരുന്നു.
"ഹിഹിഹി.... സെലിന് സുഖായി കഴിയുമ്പോ നമുക്ക് ഇവരെയൊക്കെ വിളിച്ച് ഈ പറഞ്ഞ സാധനങ്ങളൊക്കെ കൊടുത്ത് റെഡി ആക്കാം!!"....
"മ്മ്....ഉറപ്പാണോ??"....
"ആഹ് ഉറപ്പ്!! അതിനിനി കുടുംബം വിൽക്കേണ്ടി വന്നാലും ശരി ഞാൻ ഇച്ചായന്മാരെ കൊണ്ട് ചെയ്യിപ്പിച്ചോളാം!!"....
"ഹ്മ്മ്.... ഞാൻ വിചാരിച്ച പോലെ മന്ദ ബുദ്ധി അല്ല ഇച്ചായന്റെ പെണ്ണ്!!"....
"മന്ദ ബുദ്ധി നിന്റെ!!"... റീന എന്തോ പറയാൻ വന്നതും റബേക്ക പെട്ടെന്ന് അവളെ വന്ന് വിളിച്ചോണ്ട് പോയി.
"ഹഹഹഹ.... 🤣🤣അയ്യോ പാവം എന്റെ റീനു. ആ മുഖം കണ്ടിട്ട് എനിക്ക് പാവം തോന്നുവാ!! എത്രയും വേഗം ഈ പരിപാടി ഒന്ന് തീർത്താൽ മതിയാരുന്നു!! ഇല്ലേൽ എന്റെ ഭാഷയും വാർത്താനവും കേട്ട് ഇവിടുള്ളവര് നാട് വിടേണ്ടി വരും!! എന്നാലും ഇത്രേം ഓവർ ആക്ടിങ് എടുത്തു വാരി വിതറിയിട്ടും ഇവർക്കാർക്കും ഒന്നും മനസിലാകുന്നില്ലേ കർത്താവേ!! ഓർമ പോയെന്നല്ലേ ആനി ചേച്ചി പറഞ്ഞിട്ടുള്ളു വക തിരിവ് ഇല്ലന്ന് പറഞ്ഞിട്ടില്ലല്ലോ!! എന്റെ ഇച്ചായന് പോലും ഇതൊന്നും ഓർമ വരുന്നില്ലല്ലോ എന്റെ തമ്പുരാനേ!!....".... 🤣🤣സെലിൻ ഓരോന്ന് ഓർത്തിരുന്നു ചിരിച്ചു.
അന്നത്തെ പകൽ എങ്ങനെയൊക്കെയോ കഴിഞ്ഞ് പോയി. രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസവും ടെൻഷനും പോക്കും വരവുമൊക്കെയായി സിവാൻ മടുത്തിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് അപ്പോ തന്നെ കേറി കിടന്നതാണ് കട്ടിലിലേക്ക്.സെലിനെ നോക്കാൻ ചേട്ടത്തിമാർ ഉള്ളത് കൊണ്ട് തന്നെ സിവാൻ അൽപ്പം relaxed ആയിരുന്നു. സെലിന്റെ പക്കിച്ചായ കൊച്ചുണ്ണിച്ചായ എന്നുള്ള വിളി കേൾക്കാനുള്ള മടി കൊണ്ട് സാമൂവലും സൈമനും ഓഫീസിലേക്ക് നേരത്തെ മുങ്ങി.
കാട്ടുപൂച്ചേ എന്ന വിളി കേട്ടാലും ശരി സെലിന്റെ പിന്നിൽ നിന്ന് മാറില്ല എന്ന് ഉറപ്പിച്ച് റീനയും അവളുടെ പിന്നാലെ നടന്നു. അങ്ങനെ ഒരു പകൽ അങ്കം മുഴുവൻ തീർത്ത് എല്ലാവരും രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയി. സിവാൻ പകല് മുഴുവൻ ഗസ്റ്റ് റൂമിൽ കിടന്ന് ഉറങ്ങി തീർത്ത കൊണ്ട് രാത്രിയിലാണ് മുകളിലെ അവന്റെ മുറിയിലേക്ക് ചെല്ലുന്നത്. അവൻ കട്ടിലിന്റെ അടുത്തേക്ക് നടന്നതും.
"ഏയ്... ഏയ് ഇത് എങ്ങോട്ടാ "??... ബെഡ്ഷീറ്റ് വിരിച്ചു കൊണ്ടിരുന്ന സെലിൻ ചോദിച്ചു.
"ഞാനോ??ഞാൻ കിടക്കാൻ...!!".... സിവാൻ പറഞ്ഞു.
"ഇവിടെയോ??"🙄🙄
"ആഹ്... ഞാൻ ഇവിടെയാ കിടക്കാറ്...!!"... അവൻ നിഷ്കളങ്കമായി പറഞ്ഞു.
"അതെന്ന് മുതല്?? ഞാൻ അറിഞ്ഞില്ലല്ലോ!! മര്യാദക്ക് വേറെ എവിടെയെങ്കിലും പോയി കിടന്നോണം. ഇവിടെയെങ്ങും കിടക്കാൻ പറ്റില്ല!!"....പൊട്ടി വന്ന ചിരി അടക്കി പിടിച്ച് സെലിൻ പറഞ്ഞു.
"അതിന് ഇവിടെ കിടന്നാൽ എന്താ കുഴപ്പം "??.....
"താനിത് ഏത് ലോകത്താടോ ജീവിക്കുന്നെ?? പ്രായപൂർത്തിയായ ഒരു പെണ്ണിന്റെ മുറിയിൽ ഒരു അന്യപുരുഷൻ അന്തിയുറങ്ങുക എന്ന് വെച്ചാൽ.......!! എന്റെ കെട്ട് പോലും കഴിഞ്ഞിട്ടില്ല. പേരുദോഷം ഉണ്ടാക്കി തരാതെ ഒന്ന് പൊയ്‌ക്കെ!!".....
"ആഹ്?? 🙄സ്വന്തം ഭാര്യയുടെ കൂടെ കിടക്കാൻ പറ്റാത്ത എന്നേക്കാൾ ഹതഭാഗ്യൻ വേറെയുണ്ടോ കർത്താവേ...!! ശത്രുക്കൾക്ക് പോലും ഈ ഗതി ഉണ്ടാക്കരുത്...."...... നഷ്ട ബോധത്തോടെ ഓർത്തു പോയി.
"ഡോ... താനെന്ത് കുന്തം ഓർത്തു നിക്കുവാ ഇവിടുന്ന് പോകുന്നുണ്ടോ ഇല്ലേൽ ഞാൻ ഒച്ച വെക്കും!!"... സെലിൻ കലിപ്പിൽ പറഞ്ഞു.
"ആഹ് എങ്കിൽ ഒന്ന് ഒച്ച വെക്ക് കാണട്ടെ!!"..... സിവാൻ അതും പറഞ്ഞു കട്ടിലിൽ ചാടി കയറി ഇരുന്നു.
"ആഹ്ഹ്ഹ്ഹ്ഹ്ഹ്..... അമ്മച്ചി..... ഓടി വാ ഇങ്ങേരെന്നെ കേറി....!!"... സെലിൻ അലറാൻ തുടങ്ങിയതും സിവാൻ പെട്ടെന്ന് അവളുടെ വാ പൊത്തി പിടിച്ചു.
"എന്റെ പൊന്ന് പെണ്ണെ ഒന്ന് പതുക്കെ!!ഇങ്ങനെ കിടന്ന് കാറിയാൽ ഞാൻ നിന്നെ വല്ലോം ചെയ്‌തെന്ന് എല്ലാരും കരുതും!!".... സിവാൻ അത് പറഞ്ഞതും സെലിൻ അവന്റെ കൈയിൽ ഒരു കടി കടിച്ചു.
"ആഹ്.... ഹ്ഹഹ്ഹ....!!"... അവൻ കൈ വലിച്ചു.
"ആരും ഒന്നും അറിയണ്ടേൽ ഇപ്പോൾ എന്റെ മുറിയിൽ നിന്ന് പൊക്കോ. ഇല്ലങ്കിൽ എന്നെ കേറി പിടിച്ചെന്ന് പറഞ്ഞു ഞാൻ ബഹളം വെക്കും!!"....
"കേറി പിടിച്ചെന്നാ 😳😳ഞാനാ??"....
"ആഹ് താൻ തന്നെ!! ഇയാള് പോകുന്നോ അതോ ഞാൻ ബഹളം വെക്കണോ??"
"ഓഹ് വേണ്ടായേ ഞാൻ പൊക്കോളാം!!"...
"എങ്കിൽ പോ!!"....
"ഹ്മ്മ്.....ഇതിനൊക്കെ ഉള്ളത് പലിശ സഹിതം നിനക്ക് ഞാൻ തന്നില്ലേൽ എന്റെ പേര് കുരീക്കാട്ടിൽ സിവാൻ എന്നല്ലടി സെലിൻ മോളെ....!!കുറിച്ച് വെച്ചോ നീ!!".... സിവാൻ മനസ്സിൽ പറഞ്ഞു കൊണ്ട് പില്ലോയും എടുത്തോണ്ട് ഗസ്റ്റ് റൂമിലേക്ക് നടന്നു. അവൻ പോയതും സെലിൻ വാതിൽ മറവിലൂടെ അവനെ നോക്കി മുഖം ചുളുക്കി.
"ശേ.....പാവം എന്റെ ഇച്ചായൻ!! ഈ നാടകമൊന്നും വേണ്ടാരുന്നു. ചേട്ടത്തി കാരണാ ഇല്ലാരുന്നേൽ കുഴപ്പമില്ലാരുന്നു. ഇപ്പോ തന്നെ ചേട്ടത്തിയാ വന്ന് പറഞ്ഞെ ഇച്ചായൻ കിടക്കാൻ വരുന്നുണ്ട് അഭിനയം തുടങ്ങിക്കോളാൻ. ഒന്നും അറിയാത്ത പോലെ അങ്ങ് കിടന്ന് ഉറങ്ങിയാൽ മതിയാരുന്നു!! ഒരുപാട് വിഷമിക്കുന്നുണ്ട് പാവം....!! sorry ഇച്ചായ കുറച്ച് ദിവസത്തെ കാര്യം കൂടെയല്ലേ ക്ഷമിക്ക് എന്നോട്...!! പിന്നെ എന്നെ ഒറ്റക്ക് ആക്കി പോയതല്ലേ ഇതൊക്കെ വേണം!!"... സെലിൻ മനസ്സിൽ പറഞ്ഞു. അവനോട് സഹതാപം തോന്നുന്നതിനൊപ്പം തന്നെ പരിഭവവും നിറഞ്ഞു.
"ഡാ നീ ഇതെന്നാ ഈ സമയത്ത് തലയിണയും കൊണ്ട് "??... സൈമൺ പുറത്തേക്ക് ഇറങ്ങി വരുന്ന സിവാനെ കണ്ട് സൈമൺ ചോദിച്ചു.
"മ്മ്.... ഒന്ന് മീൻ പിടിക്കാൻ പോകുവാ. എന്താ ഇച്ചായൻ വരുന്നോ "??..... സിവാൻ ചോദിച്ചു.
"നിനക്ക് പിടിക്കാൻ ഉള്ള മീൻ മുറിയിൽ ഇല്ലേ.... അതിനെ പോയി പിടിക്കെടാ....!!ഈ പാതിരാത്രി ഇതുമായിട്ട് നടക്കുന്നെ!!".... സൈമൺ പറഞ്ഞു.
"പിടിക്കാൻ പോയിട്ട് ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല അപ്പോഴാ!!".....
"എന്നാടാ പറ്റിയെ??".... സൈമൺ ചോദിച്ചു.
"ആഹ്....ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ?? ഭാര്യ പറഞ്ഞു വേറെ വല്ലിടത്തും പോയി കിടക്കാൻ.... ബെഡ്‌റൂമിൽ അവള് എനിക്ക് no entry ബോർഡ് വെച്ചു!!"....
"അത് നന്നായി. നീ അന്ന് അവളെ വിഷമിപ്പിച്ചു പാതിരായ്ക്ക് ഇവിടുന്ന് ഇറങ്ങി പോയതല്ലേ!! ഇതൊക്കെ തന്നെ കിട്ടണം. കുറഞ്ഞു പോയെങ്കിലെ അത്ഭുതം ഉള്ളു!!"...
"ദേ മിസ്റ്റർ...പക്കി.....!!ശവത്തിൽ കുത്തരുത്. എന്നും ഹൽവ കഴിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് അറിയില്ല ഹൽവ മുന്നിൽ കൊണ്ട് വെച്ചിട്ട് ഷുഗർ പിടിച്ച് അതിൽ നോക്കി ഇരിക്കേണ്ടി വരുന്നവന്റെ അവസ്ഥ....!!"....സിവാൻ ചുണ്ട് പിളർത്തി.
"ഹ... പോട്ടെടാ മോനെ!!ഇച്ചായൻ അത് ഓർത്തില്ല.നീ എത്രേം വേഗം നിന്റെ പെണ്ണിനെ വളച്ച് കുപ്പിയിലാക്കി കെട്ടാൻ നോക്ക് ഇല്ലേൽ ആജീവനാന്ത കാലം നീ ഇങ്ങനെ ഹൽവ നോക്കി വെള്ളം ഇറക്കേണ്ടി വരും...!!"...
"ഞാൻ മാത്രല്ല അവളുടെ പക്കി കൊക്കി എന്നൊക്കെയുള്ള വിളി നിങ്ങൾ എല്ലാരും കേൾക്കേണ്ടി വരും!!"....
"ഓഹ് ഓർമിപ്പിക്കല്ലേടാ. അത് കേൾക്കുമ്പോ തന്നെ!!എന്നാലും ഇങ്ങനെയൊക്കെ ഓർമ പോകുവോ?? അതാ എനിക്ക് മനസിലാവാത്തെ!!"....
"ആർക്കറിയാം ഇച്ചായ!!മനുഷ്യന്റെ ശരീരം ഒരു കമ്പ്യൂട്ടർ പോലെ ആണെന്നല്ലേ പറയാറ്. ഒരു ബയറിന് എന്തേലുമൊരു ചേഞ്ച് ഉണ്ടായാൽ മതി സിസ്റ്റം മൊത്തത്തിൽ അടിച്ചു പോകും!!".....
"മ്മ്... നീ പറഞ്ഞതും ശരിയാ. എത്രയും വേഗം സെലിനെ നോർമൽ ലൈഫിലേക്ക് കൊണ്ട് വന്നില്ലേൽ ചിലപ്പോ പല രീതിയിലുള്ള പ്രശ്നങ്ങൾ നമുക്ക് എല്ലാവർക്കും ഉണ്ടായെന്നു വരാം!!"...
"മ്മ്മ്....അതെനിക്ക് അറിയാം ഇച്ചായ.എത്രേം വേഗം അവൾക്കൊന്ന് ബോധം വന്നാൽ മതിയാരുന്നു....!!അതിനിനി എന്ത് ട്രീറ്റ്മെന്റ് വേണേലും എവിടെ പോയിട്ടാണേലും നടത്താരുന്നു."....സിവാൻ വേദനയോടെ പറഞ്ഞു.
"എല്ലാം ശരിയാകുമെടാ. നീ വിഷമിക്കാതെ പോയി കിടക്ക്..... കർത്താവ് ഒരു വഴി കാണിച്ചു തരും".......
"മ്മ്...Good night ഇച്ചായ...!!"....
"ഗുഡ് നൈറ്റ് ട....!!"...
സിവാൻ അതും പറഞ്ഞു ഗസ്റ്റ് റൂമിലേക്ക് പോയി. കുറേ നേരം മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല. ബെഡിൽ കിടന്ന് മൊബൈൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് സെലിന്റെ കാര്യം അവൻ ഓർത്തത്.
"സെലിനെ ഇവിടുത്തെ ട്രീറ്റ് മെന്റ് കൊണ്ട് മാത്രം നേരെ ആക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തുകൊണ്ടും ഒരു second ഒപ്പിനിയൻ നല്ലതാ. ജേക്കബ് ഇച്ചായനോട് ഒന്ന് വിളിച്ച് ചോദിച്ചാലോ?? ഇച്ചായൻ ന്യൂറോസർജൻ അല്ലേ??ഇതിൽ ഇച്ചായന്റെ ഒപ്പിനിയൻ ഒന്ന് ചോദിച്ചു നോക്കിയാലോ??"...
സിവാൻ ഫോൺ എടുത്തു ജേക്കബ്ബിനെ വിളിച്ചു.
💞💍💞
ജേക്കബ് ആരാന്ന് അറിയുവോ?? നമ്മുടെ ഏറ്റവും മൂത്ത ചേട്ടച്ചാരാണ് ജേക്കബ് ജോയി കുരീക്കാട്ടിൽ.
ആളിപ്പോ US ൽ ഡോക്ടർ ആണ്. നമ്മടെ കുരീക്കാട്ടിൽ തറവാട്ടിലെ ഏറ്റവും മൂത്ത സന്തതി. അതായത് വല്യപപ്പയുടെ മൂത്ത മോൻ. ജാക്കിയുടെ സ്വന്തം ചേട്ടായി.എല്ലാവരുടെയും വല്യേട്ടൻ.
💞💍💞
"ഹലോ.....!!".....
"Hello.... ജേക്കബ് ഇച്ചായ "!!... സിവാൻ പറഞ്ഞു.
"ഇതാര് ഇച്ചായന്റെ സിവാച്ചൻ അല്ലിയോ?? എന്നാടാ....?? അവിടിപ്പോ പാതിരാ ആയല്ലോ!!ഇപ്പോ എന്നാ ഒരു വിളി??"
"അത്... ഒന്നുമില്ല ഇച്ചായ. ഇച്ചായൻ ഇപ്പോ എവിടാ "??
"ഞാൻ ഹോസ്പിറ്റലിൽ പോകാൻ ready ആകുവാ.ആലിസ് പിള്ളേരെ സ്കൂളിൽ ആക്കിട്ടു വരുമ്പോഴേക്കും എനിക്ക് റെഡിയായി നിൽക്കണം...!!"...
"ആഹ്... "!!...
"എന്തിയെടാ കുരീക്കാട്ടിലെ എന്റെ ബാക്കിയുള്ള പിള്ളേര്?? നിന്റെ ഇച്ചായന്മാർ എന്തിയെടാ "??
"ആഹ് എല്ലാവരും കിടന്നു."...
"മ്മ്....!!പിന്നെ സിവാച്ചോ.....നിന്റെ കെട്ട് കഴിഞ്ഞതൊക്കെ ഞങ്ങൾ അറിഞ്ഞു കേട്ടോ. ഞങ്ങളും വരുന്നുണ്ട് കെട്ടിന്... അപ്പച്ചൻ വിളിച്ചപ്പോ പറഞ്ഞിരുന്നു കാര്യമൊക്കെ. ഇവിടെ എല്ലാ എണ്ണങ്ങളും കയറും പൊട്ടിച്ച് നിക്കുവാ അങ്ങോട്ടേക്ക് വരാൻ "....(കസിൻസ്)
"ആഹ്... ഇച്ചായ...!!"...
"എന്നതാടാ ശബ്ദത്തിന് ഒരു വല്ലായ്ക??എന്നാപറ്റി "??
"ഇച്ചായ എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട്...!!"...
"എന്നതാടാ നീ പറ ''??
സിവാൻ സെലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഉണ്ടായ കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ ജേക്കബ്ബിനോട് പറഞ്ഞു.
"ഓഹ് അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ. നീയൊരു കാര്യം ചെയ്യ് കൊച്ചിന്റെ മെഡിക്കൽ റിപ്പോർട്സ് എനിക്ക് ഒന്ന് അയച്ചേക്ക് ഞാൻ ഒന്ന് നോക്കട്ടെ. നോക്കീട്ട് പറയാം!!"....
"ശരി ഇച്ചായ "...
"മ്മ്... എങ്കിൽ നീ വെച്ചോടാ. ആലിസ് വരാറായി!!"....
"ആഹ് ഇച്ചായ!!"....
Call cut.
സിവാൻ അപ്പോൾ തന്നെ സെലിന്റെ മെഡിക്കൽ റിപ്പോർട്സ് മുഴുവൻ അവന് അയച്ച് കൊടുത്തു.
"കർത്താവേ കുഴപ്പമൊന്നും ഇല്ലാണ്ട് ഇരുന്നാൽ മതിയാരുന്നു സെലിന്!!എത്രേം വേഗം അവളെ എനിക്ക് പഴയ പോലെ തിരിച്ചു തരണേ....!!"... അവൻ പ്രാർഥിച്ചു കിടന്നു.
💞പിറ്റേന്ന് രാവിലെ💍
"സാം ഇച്ചായ നിങ്ങൾ ഇറങ്ങുവാണോ??"... ഓഫീസിലേക്ക് പോകാൻ നിൽക്കുന്ന സാമിനെയും സാമൂവലിനെയും കണ്ട് ഏയ്‌റ ചോദിച്ചു.
"ആഹ് ടി.... ആ കൂപ്പ് ലേലം 12മണിക്കാ ഇപ്പോ പോയാലെ അങ്ങ് എത്തൂ....!!"... സാം പറഞ്ഞു.
"എന്നാൽ ഇച്ചായനും സാമൂവലും പോകുന്ന വഴിക്ക് എന്നെയും റബേക്കയെയും ആ ഹൈപ്പർ മാർക്കറ്റിൽ ഒന്ന് ആക്കി തരുവോ?? കുറച്ച് സാധനം മേടിക്കാനുണ്ട്...!!"... ഏയ്‌റ പറഞ്ഞു.
"നമ്മള് പോയാൽ സെലിൻ മോളുടെ അടുത്ത് ആരാ ??...സൈമനും റീനയും റീനയുടെ ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയല്ലോ!!"...സാമൂവൽ ചോദിച്ചു.
"രണ്ട് മൂന്ന് മണിക്കൂർ നേരത്തെ കാര്യം അല്ലേ സിവാൻ അവളെ നോക്കിക്കോളും...!!"... റബേക്ക പറഞ്ഞു.
"അത് നേരാ രണ്ടിനും ഒറ്റക്ക് കുറച്ച് സമയം കിട്ടുവല്ലോ!!".... ഏയ്‌റ പറഞ്ഞത് കേട്ട് സാമിന് കാര്യം കത്തി.
"എങ്കിൽ വാ നമുക്ക് ഇറങ്ങിയേക്കാം...!!"... സാം ചിരിയോടെ പറഞ്ഞു.
"സെലിൻ മോളെ!"".... ഏയ്‌റ വിളിച്ചു.
"ആഹ് എന്തോ...!!"...സെലിൻ അങ്ങോട്ട് വന്നു.
"ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വേഗം വരാം. Food എടുത്തു കഴിച്ചോണെ. സിവാനെ കൊച്ചിന് മരുന്ന് കൊടുക്കണേ".... ഏയ്‌റ പറഞ്ഞു.
"ഹിഹി....അതൊക്കെ ഞാൻ ഏറ്റൂ... നിങ്ങള് പോയിട്ട് വാ...."... സിവാൻ എന്തോ മനസിലായ പോലെ പറഞ്ഞു.
"എങ്കിൽ വാ ഇറങ്ങാം!!"... സാമൂവൽ അവന്റെ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ മറ്റുള്ളവരും പോയി. കാർ വീടിന്റെ ഗേറ്റ് കടന്നതും സിവാൻ ഡോർ പോയി ലോക്ക് ചെയ്തു. അവരെല്ലാം പോയതും സിവാൻ സെലിനെ വല്ലാത്തൊരു രീതിയിൽ നോക്കി. അവന്റെ നോട്ടം കണ്ട് അവളോർത്തു.
"ഇച്ചായൻ എന്നാ ആവോ എന്നെ ഇങ്ങനെ നോക്കണേ??എന്തോ പന്തികേട് ഇല്ലേ ആ നോട്ടത്തിൽ??"....അവളോർത്തു.
"ഏയ്... ഇനി രണ്ട് മൂന്ന് മണിക്കൂർ നേരത്തേക്ക് നമ്മള് മാത്രേ ഇവിടെ ഉള്ളു. ഇവിടെ എന്ത് നടന്നാലും ആരും ഒന്നും അറിയാൻ പോകുന്നില്ല!!"... 😌സിവാൻ പറഞ്ഞത് കേട്ട് സെലിൻ ഞെട്ടി.
"എ... എന്ത് നടക്കാൻ ??... 😳അവൾ ചോദിച്ചു.
"എന്തും നടക്കാം because .....hum tum eak kamare me bandh ho... Yahaa kabhi ho jaa....!!"... അവന്റെ അർഥം വെച്ചുള്ള പാട്ട് കൂടെ കേട്ടതും സെലിൻ ആകെ പകച്ചു പണ്ടാരമടങ്ങി നിന്നു.
"കാർത്താവെ ഇങ്ങേര് ഇതെന്ത് ഭാവിച്ച??വേഗം റൂം പൂട്ടി പോയി ഇരിക്കുന്നത് ആവും എന്റെ തടിക്ക് നല്ലത്!!"... സെലിൻ ജീവനും കൊണ്ട് അവിടുന്ന് ഓടി.
"എന്റെ പൊന്നു മോള് ഓടിക്കോ!! പറ്റുന്ന അത്രേം ഓടിക്കോ!! നിനക്ക് എന്നെ ഓർമയില്ലല്ലേ!! ഓർമിപ്പിച്ചു തരാടി നിന്നെ ഞാൻ!!ശരിക്കും ഓർമിപ്പിച്ചു തരാട്ടോ!!....".....സിവാൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞു.
💞കുറച്ച് മണിക്കൂറുകൾക്ക് മുൻപ്...💍
ഫോൺ Ring ചെയ്യുന്ന ശബ്ദം കേട്ടാണ് സിവാൻ കണ്ണ് തുറന്നത്. അമേരിക്കയിൽ നിന്നും ജേക്കബ്ബിന്റെ call ആയിരുന്നു അത്.
"ഹലോ ഇച്ചായ....!!".. അവൻ call എടുത്തു.
"ആഹ് ടാ നീ എണീറ്റാരുന്നോ??"....
"ആഹ് ഇപ്പോ എണീറ്റെ ഉള്ളു...!!"....
"എങ്കിൽ നീ പോയി ഒന്ന് മുഖം കഴുകിയിട്ട് വാ. ഇല്ലേൽ ഞാൻ പറയുന്നതൊക്കെ വല്ല സ്വപ്നവും ആണെന്ന് നിനക്ക് തോന്നും... ചെല്ല് പോയി മുഖം കഴുകു!!"... ജേക്കബ് പറഞ്ഞതും സിവാൻ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു.
"മ്മ്.... പറ ഇച്ചായ....!!".... അവൻ ആദിയോടെ ചോദിച്ചു.
"എടാ മോനെ.....സിവാച്ചാ ഈ റിപ്പോർട്ടിൽ മെമ്മറി loss എന്ന് പറയുന്ന ഒരു സംഭവമേ ഇല്ല. നിന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പവും ഇല്ല....!! She is perfectly alright!!...".... ജേക്കബ് പറഞ്ഞത് കേട്ട് സിവാൻ ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു.
"ഏഹ്....?? 😳ഇച്ചായൻ എന്നതാ പറഞ്ഞെ "??... അവൻ ഞെട്ടലോടെ ചോദിച്ചു.
"ആഹ് സത്യം ആണെടാ. കൊച്ചിന് ഒരു കുഴപ്പവുമില്ല. അവൾ perfectly okay ആണ്.....!!"....
"അ....അപ്പോ.... പിന്നെന്താ ആനി ചേച്ചി അങ്ങനെയൊക്കെ?? അല്ല സെലിൻ.... അപ്പോ.... ഒന്നും അറിയാത്ത പോലെ പെരുമാറിയെ....!!".... സിവാൻ ഓർത്തു.
"അതെനിക്ക് അറിഞ്ഞൂടാ.പക്ഷേ .... ഈ റിപ്പോർട്ട് ആനിയുടെ വക ആയത് കൊണ്ടും ഏയ്‌റ അവളുടെ ചേച്ചി ആയ കൊണ്ടും ഞാൻ ചെറിയൊരു സംശയം പറയാം....!!"....
"എന്നതാ ഇച്ചായ "??....
"ഇത് നിനക്കിട്ട് എല്ലാരും കൂടെ പണിതത് ആണെന്ന എനിക്ക് തോന്നണേ!! അല്ലെങ്കിൽ ഇങ്ങനെ ഒരു ഫേക്ക് പരുപാടി ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ!!"... ജേക്കബ് ചിരിയോടെ പറഞ്ഞു.
"ഏഹ്... 😳..അപ്പോ സെലിന് കുഴപ്പം ഒന്നുമില്ലേ??ഇച്ചായൻ സത്യം തന്നാണോ ഈ പറയുന്നേ "??.... അവന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
"ആഹ് ഡാ.... മോനെ....ഞാനും ആലിസും report കണ്ടതാ. കൊച്ചിന് ഒരു കുഴപ്പവുമില്ല!!"....
"പിന്നെന്തിനാവും സെലിൻ ഇങ്ങനെയൊക്കെ??"... അവനോർത്തു.
"Hello സിവാനെ!!"...ജേക്കബ് വിളിച്ചു.
"ആഹ് പറ ഇച്ചായ....!!"....
"നീ ആദ്യം ചെന്ന് നിന്റെ പെണ്ണിനോട് തന്നെ സത്യാവസ്ഥ ചോദിക്ക്. അപ്പോ നിനക്ക് പിടി കിട്ടും കാര്യം എന്താന്ന്!!".....
"ആഹ്... അ....ഇച്ചായ ഞാൻ എങ്കിൽ ഞാൻ പിന്നെ വിളിക്കാം. കുറച്ച് പണിയുണ്ട്!!"....
"മ്മ് ആയിക്കോട്ടെ ആയിക്കോട്ടെ....!!എല്ലാം ഒരു മയത്തിലൊക്കെ വേണം കേട്ടോ!!കൊച്ചിനെ ബാക്കി വെച്ചേക്കണം!! കല്യാണം കൂടാൻ ഉള്ളതാ!!"... അവൻ അത് പറഞ്ഞു ചിരിയോടെ ഫോൺ വെച്ചു.
"അപ്പോ എന്റെ കെട്ടിയോൾക്ക് തലക്കും ഓർമ്മക്കും ഒരു കുഴപ്പവുമില്ല അല്ലേ?? ശരിയാക്കി തരാടി നിന്നെ ഇന്ന് ഞാൻ.നിനക്ക് ഒന്നും ഓർമയില്ലല്ലേ?? ഇന്നത്തോടെ നിന്നെ ഞാൻ എല്ലാം ഓർമിപ്പിച്ചു തരാടി പൊന്ന് മോളെ........!!".... സിവാൻ മനസ്സിൽ ഉറപ്പിച്ചു.
Flashback end's
"നിന്നെ എന്റെ കൈയിൽ ഒറ്റക്ക് കിട്ടാൻ വേണ്ടിയാ മോളെ ഞാൻ ഓരോന്നും പറഞ്ഞു ഓരോരുത്തരെ ഇവിടുന്ന് മാറ്റിയത്. ഇനി നിനക്കുള്ള പണിയാ... അതിനുള്ള വിളി ഇപ്പോ വരും. നിന്നെ ഞാൻ റൂം അടച്ച് ഇരുത്താം...!!"....
"ആഹ്.... ആഹ്.... ആഹ്....!!"... സെലിൻ അലറി വിളിച്ചു.
"ആഹാ ഇത്ര പെട്ടെന്ന് വിളിച്ചോ??".... അവനോർത്തു.
"ആഹ്....ഇച്ചായ... ഇച്ചായ... ഇച്ചായ.... ഓടി വാ ഇച്ചായ... ഇച്ചായാ...!!"...അവള് അലറി.
"ഏഹ്...എന്നാ...?? എന്നാ സെലിനെ "??...അവൻ ഒന്നും അറിയാത്ത പോലെ ഓടി ചെന്നു.
"ഇച്ചായ ഞാൻ മേല് കഴുകാൻ വന്നതാ പൈപ്പ് പൊട്ടി... ഇതൊന്ന് അടക്ക്....ആ...ഇവിടെ മുഴുവൻ വെള്ളം ആവുന്നു......!!"....സെലിൻ അലറി.
"ആഹ് നീ മാറ്...!!"... സിവാൻ അങ്ങോട്ട് ഇരുന്ന് കഷ്ടപ്പെട്ട് പൈപ്പ് അടച്ചു.സെലിൻ അവനെ നോക്കി നിന്നുകൊണ്ട് തന്നെ അവളുടെ ഡ്രെസിലും ദേഹത്തുമായ വെള്ളമൊക്കെ കുടഞ്ഞു കളഞ്ഞു.
"ഹ്മ്മ് അടച്ചിട്ടുണ്ട്...!!"...സിവാൻ അതും പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് അവൻ ആകെ നനഞ്ഞു കുതിർന്നു നിൽക്കുന്ന സെലിനെ കണ്ടത്. നനഞ്ഞോട്ടി നിൽക്കുന്ന അവളുടെ രൂപം കണ്ടതും സിവാന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. തലയിൽ ഒന്നും വെള്ളം വീണിട്ടില്ല. അവൾ ഇട്ടിരുന്ന ചുരിദാർ അൽപ്പം കട്ടി കുറഞ്ഞത് ആയിരുന്നത് കൊണ്ട് തന്നെ അത് ശരീരത്തോട് പറ്റി ചേർന്നു കിടന്നിരുന്നു. കഴുത്തിൽ നിന്നും മാറിലേക്കും വയറിലേക്കുമെല്ലാം ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികൾക്ക് ഇടയിലൂടെയും അവളുടെ ആകാര വടിവ് അവനിൽ ചലനങ്ങൾ സൃഷ്ടിച്ചു. അവന്റെ കണ്ണുകളുടെ നോട്ടമൊരു വശ്യതയിലേക്ക് എത്തി നിന്നിരുന്നു.
സെലിൻ അപ്പോഴാണ് അവനെ നോക്കിയത്. അവന്റെ നിൽപ്പും നോട്ടവും അത്ര പന്തിയല്ല എന്ന് തോന്നിയതും അവൾ അടവ് പുറത്തെടുക്കാൻ തുടങ്ങി.
"ഡോ എന്നാ നോക്കി നിൽക്കുവാ?? പോയെ എനിക്ക് കുളിക്കണം!!"...സെലിന്റെ ശബ്ദം ആണ് അവനെ ഉണർത്തിയത്.
"ഹ്മ്മ്.... വീണ്ടും തുടങ്ങിയല്ലോ!!ഇവള് ഇന്ന് കുറെ മേടിച്ച് കൂട്ടും....!!"... അവൻ മനസ്സിൽ പറഞ്ഞു.
"എന്ത് നോക്കി നില്ക്കാ?? പോവാൻ!!എനിക്ക് കുളിക്കണം."
"മ്മ്.... താൻ കുളിച്ചോ!!ഞാൻ ഇവിടെ നിന്നോളാം!!"...സിവാൻ കയ്യും കെട്ടി ചവരിൽ ചാരി നിന്ന് പറഞ്ഞു.
"ഏഹ് എന്താന്ന്?? അനാവശ്യം പറയാതെ പോകുന്നുണ്ടോ??"
"ഇത് അനാവശ്യം ഒന്നുമല്ല എന്റെ ആവശ്യാ. എനിക്ക് മാത്രം തോന്നുന്ന അത്യാവശ്യം...!!".... അവൻ പറഞ്ഞത് കേട്ട് സെലിൻ ഒന്ന് ഞെട്ടി.
"ദേ നിന്ന് പ്രസംഗിക്കാതെ പോകുന്നുണ്ടോ ഇയാള് "??
"ഇല്ല പോകുന്നില്ല. നീ എന്ത് ചെയ്യും"??... അവൻ ഗൗരവത്തിൽ ചോദിച്ചു.
"ഞാൻ ഒച്ച വെക്കും!!"
"വെച്ചോ... വെച്ചാൽ കേൾക്കാൻ ഇവിടെ ആരുമില്ല അതോർമ വേണം!!"
"ശരിയാണല്ലോ!!കർത്താവേ ഞാൻ പെട്ടോ "??... അവളോർത്തു. സെലിന്റെ മുഖത്തെ പേടി കണ്ട് സിവാന് ചിരി വന്നെങ്കിലും അവൻ നിയന്ത്രിച്ചു.
"മ്മ്.....ഞാൻ കാരണം കുളി മുടക്കേണ്ട. ഞാൻ പൊക്കോളാം. അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം...!!"
"എന്നാ "??... അവൾ ചോദിച്ചു.
അവൻ മെല്ലെ അവളുടെ അടുത്തേക്ക് വന്ന് ആ മുഖത്തേക്കും പിന്നെ ആ കഴുത്തിലേക്കും നോക്കി. അവളും മുഖം ഉയർത്തി നോക്കി. സിവാൻ സെലിന്റെ മിന്ന് മാല കൈയിൽ എടുത്തു.
"ഇത്... ഈ കഴുത്തിൽ കിടക്കുന്ന മിന്ന് ആര് കെട്ടിയതാ "??... സിവാൻ അത് ചോദിച്ചതും സെലിൻ ഒന്ന് ഞെട്ടി...!!!
💞💍💞💍💞💍💞💍💞💍💞💍💞
ഇനിയിപ്പോ എന്താവുമോ എന്തോ... ബല്യ പാർട്ട് ആണ്, എല്ലാവരും റിവ്യൂസ് തന്നിട്ട് പോണേ...
Full Parts Available on Prathipi App, അനു അനാമിക Happy Wedding എന്ന് search ചെയ്യുക.
തുടരും
രചന :-അനു അനാമിക