രുദ്രജാനകി തുടർക്കഥ പാർട്ട്‌ 28 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

പാർട്ട്‌ 28


അമ്മ.........

അഹ് അമ്മ തന്ന നിനക്ക് രാവിലെ പോണ്ടേ ഡ്രസ്സ്‌ എടുക്കാൻ....

പോണം....

അമ്മ അപ്പൊ ഇവരുടെ കാര്യം എങ്ങനെ ആണ്...

നാളെ നിന്റെ കല്യാണത്തിന്റെ കൂടെ ഇതുകൂടെ നടത്താം എന്താ....

അത് വേണ്ട കുറച്ചു കൂടെ കഴിഞ്ഞു മതി ഋഷി താഴെക്ക് വന്നു പറഞ്ഞു...


അങ്ങനെ കുറച്ചു കൂടെ കഴിയുമ്പോൾ സാക്ഷിഒപ്പിടാൻ കുഞ്ഞിനെ കൂടെ കൂട്ടാം എന്താ അത് മതിയോ.....
രുദ്രൻ ചിരിക്കാൻ തുടങ്ങി സോനയും കൂടെ കൂടി അത് കണ്ടു അവൻ രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി സോന സ്വിച് ഇട്ടത് പോലെ ചിരി നിർത്തി....

അല്ല അമ്മ പെട്ടന്ന്......

ഞാൻ ആലോചിച്ചു തന്നെ എടുത്ത തീരുമാനം ആണ്.. രണ്ട് റിസപ്ഷനും നല്ല ഗ്രാൻഡ് ആയിട്ട് തന്നെ നടത്താം....

അത് മതി അമ്മ രുദ്രൻ പറഞ്ഞു..


മ്മ് നീ കൂടുതൽ അഭിപ്രായം പറയണ്ട പോകാൻ നോക്ക് രാവിലെ ഇവർക്ക് കൂടെ ഉള്ള ഡ്രസ്സ്‌ എടുക്കണം.....

ശരി അമ്മ....

ഋഷി നീ പോയി അമ്പലത്തിലെ കാര്യം നോക്കിയിട്ട് ജാനകിയുടെ വീട്ടിൽ നിന്ന മതി ഞാനും മോളും ജാനകിയുടെ അമ്മയും ആഭരണം ഒക്കെ എടുത്തു അങ്ങോട്ട്‌ വന്നോളാം നിങ്ങളുടെ കാര്യം കൂടെ പറയണമല്ലോ....

അപ്പൊ ഞാൻ......

നീ ഡ്രസ്സ്‌ എടുത്തിട്ട് ആ കൊച്ചിനെ സമയത്തിന് വീട്ടിൽ കൊണ്ട് ആക്കി നേരെ ഇവിടെ വന്നു ഓഫീസിൽ എന്തെങ്കിലും ഒക്കെ പ്രശ്നം ഉണ്ടോ എന്ന് തിരക്കണം....

. മ്മ് മ്മ് എന്താ മൂളലിനു ഒരു കനം അനിയാ..... ഋഷി അവനെ ആക്കി....

പോടാ പട്ടി.....

അത് പറഞ്ഞു അവൻ പോയി.....

മോള് പോയി റെഡി ആകു കേട്ടോ.....

അത് പറഞ്ഞു രുദ്രന്റെ അമ്മ പോയി സോന ചായ അവനു നേരെ നീട്ടി ആദ്യം ചായയും പിന്നെ അവളെയും നോക്കി... പിന്നെ അത് വാങ്ങി പോയി.....

ഋഷി......

മ്മ് മ്മ് എന്താ....

ഞാൻ എന്റെ ഫ്ലാറ്റിലേക്ക് പൊക്കോട്ടെ.....

അവൻ ചായ കപ്പ് ടേബിളിൽ വച്ച് ശേഷം അവളുടെ അടുത്തേക്ക് പോയി...അവളുടെ കൈയിൽ പിടിച്ചു അവളുടെ റൂമിലെക്ക് പോയി കൈ കുറച്ചു ദേഷ്യത്തിൽ തന്നെ കുടഞ്ഞു എറിഞ്ഞു എന്നിട്ട് അവളെ രൂക്ഷമായി നോക്കി പിന്നെ ഡോർ അടച്ചു..... അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് അവൾ ശ്രദ്ധയോടെ നോക്കുവായിരുന്നു....

ഇനി പറ എന്താ പറയാൻ ഉള്ളത്....അവൾക്ക് മുന്നിൽ കൈരണ്ടും മാറിൽ പിണച്ചു അവൻ നിന്നു. അവന്റെ മുഖത്തെ ഗൗരവം കണ്ടു സോന ഒന്ന് പതറി...

അത് എ... എനിക്ക്  എനിക്ക് എന്റെ ഫ്ലാറ്റിൽ പോണം അവന്റെ മുഖത്ത് നോക്കാതെ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു....

സോന look at me......


ഇനി പറയ്

എനിക്ക് എന്റെ ഫ്ലാറ്റിൽ പോണം ഋഷി....
അവൾ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.....


ശരി കൊണ്ട് ആക്കാം പക്ഷെ ഒരു കാര്യം....അവൾ അവന്റെ മുഖത്തേക്ക് നോക്കി 

എന്താ.........

നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ എനിക്ക് തന്നിട്ട് നിനക്ക് പോകാം.....
ഞെട്ടി സോന അവന്റെ മുഖത്തേക്ക് നോക്കി....

അത് പറ്റില്ല......

അത് എന്താ പറ്റാത്തെ നീ എന്റെ ലൈഫിൽ വന്നപ്പോൾ വയറ്റിൽ കുഞ്ഞിനേയും കൊണ്ട് അല്ലല്ലോ വന്നത് പോകുമ്പോഴും അങ്ങനെ മതി......

ഇല്ല ഇത് എന്റെ കുഞ്ഞ് ആണ്....


ദേ എന്നെ കൊണ്ട് രാവിലെ പച്ചമലയാളത്തിൽ ഓരോന്ന് വിളിച്ചു പറയിക്കരുത്....... നീ ആകാശം നോക്കി കിടന്നപ്പോൾ അല്ലല്ലോ നിന്റെ വയറ്റിൽ ഈ കുഞ്ഞ് വന്നു പിറന്നത്......

ഞാൻ ഒരിക്കൽ കൂടെ പറയുവാ എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണ് ഉണ്ടാകില്ല.... ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട് ഞാൻ അതിൽ നിന്നെല്ലാം മാറി ഇപ്പൊ പുതിയ ഒരു മനുഷ്യൻ ആകാൻ ശ്രമിക്കുകയാണ് നീ ആയി എന്നെ പഴയ ഋഷി ആക്കരുത് ആക്കിയാൽ ആദ്യം ഈ ഭൂമിയിൽ നിന്ന് ഞാൻ തുടച്ചു നീക്കുന്നത് നിന്നെ ആയിരിക്കും....... അറിയാല്ലോ എന്നെ മര്യാദയുടെ ഭാഷയിൽ ആണ് ഞാൻ പറയുന്നത്..... ഇവിടെ നിന്ന് എങ്ങോട്ടും നീ പോകില്ല എങ്ങോട്ടും ഇനി അഥവാ പോയാൽ ഞാൻ പറഞ്ഞല്ലോ അതുപോലെ ചെയ്തിട്ട് പൊക്കോ....... പിന്നെ നിന്റെ എടുത്തു ചാട്ടം കൊണ്ട് എന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ.... അത് പറയുമ്പോ അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു കഴുത്തിലെ ഞരമ്പ് ഒക്കെ പിടച്ചു നിന്നു......
അവളെ സൂക്ഷിച്ചു ഒന്ന് നോക്കി അവൻ പുറത്തേക്ക് പോയി........ സോനയുടെ കണ്ണുകൾ കാരണം അറിയാതെ നിറഞ്ഞൊഴുകി.......


ചേട്ടോ........

എന്താ ഡാ.....

എന്തായിരുന്നു അകത്തു ഒരു ചർച്ച.....

നിന്റെ പെണ്ണിനെ വേറെ കെട്ടിക്കാൻ പ്ലാൻ ഇട്ടത് എന്തേ....

ദേ യേട്ടാ എന്ന് വിളിച്ച വാ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്......

അഹ് ഞാൻ പോയ്‌ റെഡി ആക്കട്ടെ.....

അഹ് അങ്ങനെ അങ്ങ് പോകാതെ ചേട്ടാ ഞാൻ എല്ലാം കേട്ടു... അവിടെ പറഞ്ഞത്....

അപ്പൊ നിനക്ക് ഒളിഞ്ഞു കേൾക്കലും ഉണ്ടോ.....

ഞാൻ നിന്നെ അമ്മ വിളിക്കുന്നു എന്ന് പറയാൻ വന്നത് ആയിരുന്നു... അല്ല എന്തിനാ ഇത്ര അഭിനയം മ്മ് മ്മ് ആ പാവത്തിനെ ചുമ്മാ ഇട്ട് സങ്കടപെടുത്തുവ അല്ലെ....

എന്ത് അഭിനയം....

ഞാൻ കണ്ടു ഇന്നലെ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു ഒരു കള്ളൻ തലവഴി ബെഡ്ഷീറ്റു മൂടി ഈ വാതിലിന്റെ അടുത്ത് കിടന്നു കറങ്ങുന്നത്..... ഋഷി ആണെങ്കിൽ ആകെ ചമ്മി...

ചമ്മണ്ട എന്താ പ്രശ്നം...

പ്രശ്നം അവൾക്ക് എന്നോട് കുറച്ചു കാര്യം പറയാൻ ഉണ്ട് അത് പറഞ്ഞ ഞാൻ അവളെ എന്തെങ്കിലും ചെയ്യോ ഇറക്കി വിടോ എന്നൊക്കെ ഒരു പേടി അവൾക്ക് ഉണ്ട്... പോരാത്തതിന് മറ്റവൾ ആണെങ്കിൽ എപ്പോ ഒരു അവസരം കിട്ടും എന്ന് നോക്കി ഇരിക്കുവാ എന്നെ തകർക്കാൻ.........

അത് ആണ് കാര്യം അല്ല ഇതു ഇപ്പൊ എങ്ങനെ ശരി ആക്കും....

നാളെ തന്നെ എല്ലാം പറഞ്ഞു റെഡി ആക്കണം പണ്ടത്തെ സോനയും പണ്ടത്തെ ഋഷിയും ആയിരുന്നു എങ്കിൽ ഇങ്ങനെ ആകില്ല പോണത് പോട്ടെ എന്ന് വച്ചേനെ പക്ഷെ ഇപ്പൊ അവൾ ഇല്ലാതെ എനിക്ക് പറ്റില്ല ഞാൻ ഇല്ലാതെ അവൾക്കും അത് പറഞ്ഞു ഒരു ചിരി ഋഷിയുടെ മുഖത്ത് തെളിഞ്ഞു.....


ഓഹ് ക്യാമുകൻ കിണിക്കുന്നു....

പോടാ ആ കൊച്ചിനെ സൂക്ഷിച്ചു കൊണ്ട് പോണം അവൾ അടങ്ങി ഇരിക്കില്ല....

മ്മ് എനിക്ക് അറിയാം......ഏട്ടാ





ജാനി മോളെ എണീക്കുന്നില്ലേ കുട്ടി സമയം കുറെ ആയി......

കുറച്ചു കൂടെ അമ്മ.....

പെണ്ണെ രുദ്രൻ ഇപ്പൊ വരും നിന്നെ വിളിച്ചു കിട്ടാതെ ഞങ്ങളെ വിളിച്ചു പറഞ്ഞു റെഡി ആയി നിൽക്കാൻ നിന്നോട്......

ഓഹ് കാലൻ......

ജാനകി ഇന്നലെ രാത്രി രുദ്രനോട്‌ സംസാരിച്ചു കഴിഞ്ഞു എന്തൊക്കെയോ ആലോചിച്ചു ആലോചിച്ചു ഉറങ്ങിയപ്പോൾ ഒരു നേരം ആയി അതാ കുട്ടിക്ക് ഇത്ര ക്ഷീണം......

മ്മ്മ് മ്മ്

ജാനകി പിന്നെ പെട്ടന്ന് ആയിരുന്നു കുളി പല്ല് തേപ്പ് കഴിക്കൽ ഒക്കെ....


പുറത്ത് കാറിന്റെ ഹോൺ കേട്ടപ്പോൾ അവൾ വേഗം പുറത്തേക്ക് ഇറങ്ങി അച്ഛനോട് സംസാരിച്ചു നിൽക്കുവാണ് രുദ്രൻ...

പോയിട്ട് വരാം അച്ഛാ.....

ശരി മക്കളെ സൂക്ഷിച്ചു പോണേ....

ദേവേട്ടാ..... അച്ഛനോട് പറഞ്ഞോ മറ്റേ കാര്യം...

ഏത് മറ്റേ കാര്യം.....

ഓഹ് ഇങ്ങനെ ഒരു പൊട്ടൻ ഋഷിയേട്ടന്റെ കാര്യം.....

ഓഹ് അത് അമ്മ വരുമ്പോൾ പറയുന്നുണ്ട്. പിന്നെ നാളെ അവരുടെയും കല്യാണം ആണ്....

എന്നിട്ട് എന്താ എന്നോട് നേരത്തെ പറയാതെ ഇരുന്നേ...

നേരം വെളുത്തിട്ട് കുറച്ചു സമയം ആകുന്നെ ഉള്ളു പിന്നെ അടിയൻ വിളിച്ചു തമ്പുരാട്ടി ഫോൺ എടുത്തില്ല അത് മാത്രം അല്ല തമ്പുരാട്ടി ഭയങ്കര ഉറക്കം ആയിരുന്നു എന്ന് പറഞ്ഞു കേട്ടു......

എങ്കിലും ജാനകി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു മുഖം വീർപ്പിച്ചു....


ഹലോ മാഡം ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ ആണോ തീരുമാനം....

ആണെങ്കിൽ.....

ആണെങ്കിൽ പിന്നെ എന്നോട് ദേവേട്ടാ എന്ന് വിളിച്ചു വന്നേക്കരുത് പറഞ്ഞേക്കാം....


അവൾ അവനെ നോക്കി വയ്യാത്ത മനുഷ്യൻ ആണ് ചിലപ്പോൾ മിണ്ടാതെ ഇരുന്നു കളയും.....

ഞാൻ മിണ്ടും.....

ഓഹ് വേണ്ട ബുദ്ധിമുട്ടി ആരും എന്നോട് മിണ്ടണ്ട....

ശെടാ ഇതു ഇപ്പൊ എന്താ കഥ.......

ദേവേട്ടാ.........

മ്മ് എന്താ.....

ഒന്നുല്ല അതും പറഞ്ഞു അവന്റെ കൈയിൽ കൂടെ കൈ ചുറ്റി തോളിൽ തലചായ്ച്ചു കിടന്നു.....

ജാനു.......

എന്താ ദേവേട്ടാ..........


എന്നോട് നിനക്ക് ദേഷ്യം ഉണ്ടോ......

എന്തിനാ......

നിന്നോട് ചോദിക്കാതെ കല്യാണം പെട്ടന്ന് നടത്താൻ പറഞ്ഞത് കൊണ്ട്.....

ഉണ്ടായിരുന്നു പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ പിന്നെ ആലോചിച്ചു എന്റെ ജീവന് വേണ്ടി ആരോ ഓടി നടക്കുന്നുണ്ട് അവരിൽ നിന്ന് രക്ഷിക്കാൻ അല്ലെ.......


ഓഹ് അപ്പൊ കൊച്ചിന് കാര്യവിവരം ഒക്കെ ഉണ്ട്...

അഹ് ഉണ്ട്.....

അപ്പൊ എങ്ങനെ ആണ് ജാനുമ്മ നാളെ കാര്യങ്ങൾ....

എന്ത് കാര്യം.......

അല്ല കല്യാണം അല്ലെ നാളെ അപ്പൊ പിന്നെ....

ഓഹ് അങ്ങനെ നാളെ കല്യാണം പിന്നെ സദ്യ പിന്നെ വേറെ എന്താ പരിപാടി ഒന്നുല്ല..... മറ്റന്നാൾ ജോലിക്ക് പോണം 😌


ഓഹ് അപ്പൊ പൊന്നുമോൾ അഭിനയിക്കുവാ അല്ലെ

ഇങ്ങ് ജാനു ഒരു കാര്യം പറയട്ടെ......

അവളുടെ കാതോരം രുദ്രൻ ഒരു കാര്യം പറഞ്ഞു പിന്നെ പെണ്ണ് രുദ്രനെ നോക്കാനേ പോയില്ല........

രുദ്രൻ ജാനകിയെ നോക്കി പെണ്ണ് ആകെ ചുവന്നു വിയർത്തു കുളിച്ചു....

ജാനുമ്മ ചൂട് ആണോ മൊത്തം വിയർത്തുകുളിച്ചല്ലോ ഈ എസിയിൽ ഇരുന്നിട്ടും.....

പോ ദേവേട്ടാ........

പിന്നെ കുറച്ചു നേരത്തെ യാത്രയ്ക്ക് ഒടുവിൽ ഒരു വല്യ ഷോപ്പിംഗ് മാളിൽ എത്തി....

അവൾ അവന്റെ പുറകെ നടന്നു പിന്നെ രുദ്രൻ വന്നു അവളുടെ കൈ പിടിച്ചു നടന്നു.....


എന്താ സാർ വേണ്ടത്.....

വെഡിങ് സാരി സെക്ഷൻ....

അത് മുകളിൽ ആണ് സാർ വന്നോളൂ....

അവിടെ പോയി സാരി നോക്കാൻ തുടങ്ങിയപ്പോൾ...... രുദ്രന്റെ ഫോൺ ബെൽ അടിച്ചു.......

ആരാ ദേവേട്ടാ......

അമ്മ ഡാ ഞാൻ കാൾ എടുക്കട്ടെ കേട്ടോ....

ജാനകി സാരി നോക്കാൻ തുടങ്ങി അവൾക്ക് ഒന്നും അങ്ങോട്ട്‌ പിടിക്കുന്നില്ല അങ്ങനെ അവൾ ദൂരെ നിൽക്കുന്ന രുദ്രനെ നോക്കി അവൻ തകർത്തു വിളിക്കുവാ ചിരിയും ഉണ്ട് ഇടക്ക്.... പിന്നെ തിരിഞ്ഞ ജാനകി കണ്ടത് കുറച്ചു പെൺകുട്ടികൾ അവനെ നോക്കി ചോര ഊറ്റുന്നു കൊച്ചിന് അസൂയ തീരെ ഇല്ലാത്തത് കൊണ്ട്. പെണ്ണ് നേരെ ചെന്ന് അവന്റെ ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നു കിടന്നത് ഇട്ടു എന്നിട്ട് അവനെ നോക്കി പേടിപ്പിച്ചു..... രുദ്രൻ ആണെങ്കിൽ ഇവൾക്ക് എന്താ പറ്റിയെ എന്ന് നോക്കുവാണ്.....

ഷർട്ടും തുറന്നു ഇട്ടു ഉരുട്ടി കയറ്റി നടക്കുവാ പിള്ളേർക്ക് ദർശനസുഖം കൊടുക്കാൻ.... കള്ളകാലൻ....

ശരി അമ്മ നോക്കി എടുക്കാം.....

അത് പറഞ്ഞു ഫോൺ വച്ച് ജാനകിയെ നോക്കി അവൾ ആണെങ്കിൽ ആ പിള്ളേരെ നോക്കി പേടിപ്പിക്കുന്ന തിരക്കിൽ ആണ്...അത് കണ്ടു അവനു ചിരി വന്നു.... വാ പോകാം അത് പറഞ്ഞതും അവൾ അവന്റെ കൈയിൽ കൈ ചുറ്റി നടന്നു... ആ പിള്ളേരെ നോക്കി പേടിപ്പിക്കാനും മറന്നില്ല 

ജാനു ഡ്രസ്സ്‌ എടുത്തോ....

ഇല്ല എനിക്ക് ഒന്നും ഇഷ്ടം ആയില്ല.....

ഇവൾക്ക് എന്താ പറ്റിയെ ഇത്ര പെട്ടന്ന്....

വാ ഞാനും കൂടെ വരാം നോക്കാൻ

മ്മ് മ്മ്....

അല്ല ദേവേട്ടാ എന്തിനാ അമ്മ വിളിച്ചേ....

ഓഹ് ഭാഗ്യം ഇപ്പോഴെങ്കിലും ചോദിച്ചല്ലോ സന്തോഷം...

😒😒ഓഹ്

അമ്മ കല്യാണം കഴിഞ്ഞു ഇറങ്ങാൻ ടൈം രണ്ടുപേർക്കും ഒരുപോലെ ഉള്ള yellow കളർ സാരി എടുക്കണം എന്ന് പറഞ്ഞു...

ഏഹ് അത് എന്തിനാ....

ആചാരം 😌

ഓഹ് അങ്ങനെ വാ നോക്കാം.....


ഇതു കൊള്ളാവോ ദേവേട്ടാ........

വേണ്ട...... വേറെ നോക്കാം...

മ്മ് വേറെ എടുക്കോ റെഡ് കളർ നോക്കാം



ഇതു ok ആണോ സാർ........

ആ സാരി കണ്ടു രുദ്രന്റെ കണ്ണുകൾ തിളങ്ങി......

അത് പാക്ക് ചെയ്തോളു..... പിന്നെ സോനക്ക് ഉള്ളതും എടുത്തു അവിടെ നിന്ന് ഇറങ്ങി......


പോകുന്ന വഴി ഫുഡ്‌ ഒക്കെ കഴിച്ചു നേരെ ബീച്ചിലേക്ക് പോയി.....

എന്താ ദേവേട്ടാ ബീച്ചിലേക്ക്.....

ചുമ്മാ എന്റെ പെണ്ണിനെ ഇന്ന് കൂടെ കാമുകി ആയി കിട്ടു നാളെ മുതൽ എന്റെ ഭാര്യ ആണ്........

അത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു...നമുക്ക് അങ്ങോട്ട്‌ ഇരിക്കാം ദേവേട്ടാ.

നല്ല വെയിൽ ആയിരുന്നു അതുകൊണ്ട് തന്നെ തണൽ ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു....


എന്നാൽ രുദ്രന്റെ മനസ്സ് ഇവിടെ എങ്ങും അല്ല അവൻ കടലിലേക്ക് നോക്കി ഇരിക്കുവാണ്.....

ദേവേട്ടാ.......

എന്താ ഡോ....

എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ.....

അങ്ങനെ ചോദിച്ചൽ ഉണ്ട് പക്ഷെ ഒന്നും പുറത്തോട്ട് വരുന്നില്ല...

എന്ന പിന്നെ വേണ്ട രാത്രി വിളിക്കുമ്പോ പറഞ്ഞ മതി.....

ആണോ...

അതെ .....

അല്ല മാഡം എന്തിനാ മാളിൽ വച്ച് മുഖം വീർപ്പിച്ചു നടന്നത്.....

അത് ഒന്നുല്ല....

ഒന്നുല്ലേ......

ഇല്ല......

ഒട്ടും കുശുമ്പ് ഇല്ല അല്ലെ ജാനുമ്മ....


ഓഹ് അപ്പൊ മനഃപൂർവം പ്രദർശനം നടത്തിയത് ആണോ.....

ആണെങ്കിൽ....

അങ്ങനെ ആരും കാണണ്ട......

അത് എന്താ കണ്ടാൽ....

വേണ്ട ഞാൻ കാണേണ്ടത് ഒന്നും നാട്ടുകാർ കാണണ്ട....... പറഞ്ഞു കഴിഞ്ഞണ് താൻ എന്താ പറഞ്ഞത് എന്ന് ഓർമ്മ വന്നത്.......

അത് ഞാൻ.....

മ്മ് മ്മ് എനിക്ക് മനസ്സിലാകുന്നുണ്ട് വിക്കണ്ട.....

പിന്നെയും കുറച്ചു സമയം അവിടെ ഇരുന്നു പിന്നെ അവർ അവിടെ നിന്ന് തിരിച്ചു.......

വഴിയിൽ വച്ച് ജാനകിക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞത് കൊണ്ട് ഐസ് ക്രീം വാങ്ങി കൊടുത്തു.....എന്നിട്ട് കുറച്ചു മുന്നോട്ട് പോയി പിന്നെ കാർ സൈഡ് ഒതുക്കി.

ദേവേട്ടന് വേണ്ടേ.....

വേണ്ട നീ കഴിച്ചോ....

അവൾ കൊച്ച്കുഞ്ഞുങ്ങളെ പോലെ കഴിക്കുന്നത് കണ്ടു അവൻ ഒരു കൗതുകത്തോടെ അവളെ നോക്കി.... അവന്റെ നോട്ടം കണ്ടു അവൾ ചോദിച്ചു വേണോ എന്ന്....

വേണം എന്ന് പറഞ്ഞു അപ്പോൾ അവൾ കൈയിലെ ഐസ് ക്രീം നോക്കി അത് കഴിയാറായി....

അയ്യോ ഇതു തീരാറായല്ലോ

ആണോ...

എന്നാലും കുഴപ്പമില്ല ഇതു കഴിച്ചോ അത് പറഞ്ഞു അവൾ ആ ഐസ്ക്രീം അവന് നീട്ടി...

എനിക്ക് അത് അല്ല വേണ്ടത്  ഇതാ അത് പറഞ്ഞു അവൻ അവളുടെ ചുണ്ടിൽ തൊട്ടു...

അവളുടെ ചുണ്ട് ആണെങ്കിൽ തണുപ്പ് കൂടെ കൊണ്ടപ്പോൾ കുറച്ചു കൂടെ ചുവന്നു ഇരിപ്പുണ്ട് പോരാത്തതിന് ഐസ് ക്രീം അവിടെ കുറച്ചു പറ്റി ഇരിപ്പുണ്ട്...

അവൻ അവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു എന്നിട്ട് അവളുടെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചു പെട്ടന്ന് അവൾ കണ്ണുകൾ മുറുകെ അടച്ചു..... കുറച്ചു സമയം ആയിട്ടും അനക്കം ഇല്ലാത്തത് കൊണ്ട് അവൾ കണ്ണുകൾ പതിയെ തുറന്നു.ആ സമയം തന്നെ അവൻ അവളുടെ ചുണ്ടുകളെ പുണർന്നു......
അവൻ അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞു.അവൾ ഇതുവരെ അറിയാത്ത എന്തോ ഒരു അനുഭൂതിയിൽ ആയിരുന്നു... അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമർന്നു ആ നിമിഷം അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... കുറച്ചു കഴിഞ്ഞു അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൻ അവളുടെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു പിന്നെ അവളിൽ നിന്ന് മാറി അവൾ ഒരു കിതപ്പോടെ അവന്റെ നെഞ്ചിൽ ചാരി... അവൻ അവളെ ചേർത്ത് പിടിച്ചു.....

ജാനു..... അവൾ മുഖം ഉയർത്തി അവനെ നോക്കി.....

നല്ല ടേസ്റ്റ്‌ ആയിരുന്നു ഐസ് ക്രീം... അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു അവളുടെ മുഖം ചുവന്നു വന്നു പെട്ടന്ന് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.....

ഇങ്ങനെ ഇരുന്ന മതിയോ പോണ്ടേ....

മ്മ് മ്മ്....

അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.....

അവൾ അവന്റെ തോളിൽ ചാരി കിടന്നു.....

ഇവരെ പിൻതുടർന്ന് വരുന്ന ഒരു ബ്ലാക്ക് സ്കോർപോയോ രുദ്രൻ ഗ്ലാസ്സിലൂടെ കണ്ടു അത് കണ്ടു അവന്റെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി തെളിഞ്ഞു....


ചന്ദ്രേട്ടാ കാര്യങ്ങൾ ഒക്കെ റെഡി ആയല്ലോ ഇനി ഒന്നും ബാക്കി ഇല്ലല്ലോ...

ഇല്ല എല്ലാം കഴിഞ്ഞു.... ഡ്രസ്സ്‌ എടുക്കാൻ പോയവർ എവിടെ എത്തി എന്ന് ഒന്ന് വിളിച്ചു നോക്ക് ഋഷി.....

രുദ്രനെ വിളിക്കാൻ ഫോൺ എടുത്തതും അവന്റെ കാർ മുറ്റത്തു വന്നു...


ആ മോൻ വന്നോ പൊന്ന് മോൻ കട മുഴുവൻ വാങ്ങാൻ പോയത് ആയിരിക്കും അല്ലെ......

അമ്മേ അത് വന്ന വഴിക്ക് കാർ ഒന്ന് പണി തന്നു അതാ...
ജാനകി ആണെങ്കിൽ എപ്പോ എന്ന് കണ്ണുംതള്ളി അവനെ നോക്കി.....

ചന്ദ്രേട്ടാ ഞാൻ ഇവരുടെ കാര്യം പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ വേറെ ഒന്നും കൊണ്ട് അല്ല നേരെത്തെ പറയാതെ ഇരുന്നത് ഞാൻ തന്നെ ഇന്നലെ ആണ് അറിഞ്ഞത്......

അതിന് ഒന്നും കുഴപ്പമില്ല എപ്പോഴായാലും നടക്കണം പിന്നെ ഇപ്പൊ ആയിരിക്കും യോഗം അത് നടക്കട്ടെ...........

ഇനി ഇപ്പൊ ചായ ഒക്കെ കുടിച്ചിട്ട് പോകാം.....

എന്നാൽ അങ്ങനെ ആകട്ടെ....

ഏട്ടത്തി വാ  ഡ്രസ്സ്‌ ഒക്കെ കാണിച്ചു തരാം.....

ഓഹ് നമ്മൾ ഒക്കെ പുറമ്പോക്ക് ആണല്ലോ.... രുദ്രൻ പറഞ്ഞു എന്നാൽ ജാനകി നേരത്തെ ഉള്ള സംഭവത്തിന് ശേഷം ചെക്കനെ നേരെ നോക്കുന്നില്ല....


പിന്നെ ജാനകി സോനയുമായി പെട്ടന്ന് കൂട്ടായി. ജാനകിയോട് സംസാരിക്കുമ്പോൾ ഉള്ളിൽ കുറ്റബോധം കൊണ്ട് വീർപ്പുമുട്ടുകആയിരുന്നു സോന ഇടക്ക് ഋഷിയുടെ കണ്ണുകൾ സോനയിൽ പതിയുന്നത് അവൾ അറിഞ്ഞു.....


എല്ലാവരും കൂടെ സംസാരിച്ചു ചായ കുടിച്ചു ഇരിക്കുമ്പോൾ ആണ് ജാനകിയുടെ ഫോൺ റിങ് ചെയ്യുന്നത്...

പരിചയമില്ലാത്ത നമ്പർ ആണല്ലോ....

അവൾ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി....

ഹലോ..... ആരാ

ജാനകി ആണോ

അതെ ഇതു ആരാ

ഞാൻ ആരാന്നു പിന്നെ പറയാം നിന്റെ കൂടെ ഇപ്പൊ നിന്റെ മിത്രം ആയി നിൽക്കുന്ന രുദ്രനെ നീ വിശ്വാസിക്കരുത് അവൻ ആണ് നിന്റെ അമ്മുവിനെ കൊന്നത്..... ജാനകി ഒരു നിമിഷം ഞെട്ടി
പിന്നെ അവൾ സംസാരിക്കാൻ തുടങ്ങി..

കണ്ണുകൊണ്ട് കാണാത്ത കാര്യത്തിൽ ജാനകി ഒരാളെ പഴിചാരില്ല....

തെളിവ് തരാം....

എപ്പോ തെളിവ് കിട്ടും.....

ഞാൻ പറയുന്ന സ്ഥലത്തു നാളെ ഉച്ചക്ക് വരണം...

സോറി നാളെ എനിക്ക് പറ്റില്ല മറ്റൊരു ദിവസം ഞാൻ പറയാം ഈ നമ്പറിൽ വിളിച്ചു.....

ഈ നമ്പർ ഇനി സ്വിച്ച് ഓഫ് ആയിരിക്കും.....

ഞാൻ വിളിച്ചോളാം....


ശരി....


മ്മ് അപ്പൊ നിനക്ക് ഇപ്പോഴും രുദ്രനെ പൂർണ വിശ്വാസം ഇല്ല അല്ലെ... എനിക്ക് അത് തന്നെ ആണ് വേണ്ടത് ജാനകി....


ആരാ മോളെ വിളിച്ചേ.....

അഹ് ആ അത് ഒരു ഫ്രണ്ട് അച്ഛാ...

മ്മ് അവൾക്ക് രുദ്രന്റെ മുഖത്ത് നോക്കാൻ എന്തോ ഒരു മടി തോന്നി... പക്ഷെ വിളിച്ചത് ഫ്രണ്ട് അല്ല വേറെ ആരോ ആണെന്ന് അവളുടെ മുഖഭാവത്തിലും ഒപ്പം ആ വിക്കി ഉള്ള മറുപടിയിൽ നിന്നും അവന് വ്യക്തമായിരുന്നു........



എന്ന പിന്നെ ഞങൾ ഇറങ്ങട്ടെ നാളെ രാവിലെ അമ്പലത്തിൽ വച്ച് കാണാം.....

അങ്ങനെ ആകട്ടെ...... എല്ലാവരും യാത്ര പറഞ്ഞു പോയി.....


നല്ല സ്നേഹം ഉള്ള ആൾക്കാരാ അല്ലെ ചന്ദ്രേട്ടാ....

അതെ അത് നമ്മുടെ മോളുടെ ഭാഗ്യം....


ജാനകിക്ക് ഒന്നിലും മനസ്സ് ഉറപ്പിക്കാൻ തോന്നിയില്ല അവൾ ആകെ മൂഡ് ഓഫ് ആയിരുന്നു......


നാളെയെ കുറിച്ചുള്ള മധുരസ്വപ്നങ്ങൾ കണ്ടു പലരും കണ്ണടച്ചു എങ്കിലും ചിലർ ചതികുഴികൾ നെയ്തുകൊണ്ട് ഇരുന്നു....... ലൈക്ക് കമന്റ് ചെയ്യണേ

                                         തുടരും.............

To Top