രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
പാർട്ട് 27
രുദ്ര.............. നീ എന്താ ഈ വിളിച്ചു പറയുന്നേ....
അതെ അമ്മേ ഈ പറഞ്ഞ മുഹൂർത്തത്തിൽ നിശ്ചയത്തിന് പകരം എന്റെയും ജാനുന്റെയും കല്യാണം അതാ ഞങ്ങടെ ആവശ്യം....... ജാനകിയുടെ കിളികൾ ഒക്കെ നേരത്തെ പോയത് കൊണ്ട് ഇനി പറക്കാൻ ഒന്നും ബാക്കി ഇല്ല... ഋഷി ആണെങ്കിൽ രുദ്രനെ ഇവൻ എന്താ ഇത്ര തിടുക്കം എന്ന ചിന്തയിൽ നോക്കുന്നു അവന്റെ നോട്ടം കണ്ടു രുദ്രൻ ഋഷിയെ സൈറ്റ് അടിച്ചു കാണിച്ചു സബാഷ് അവന്റെ കിളിയും പറന്നു...
കുറച്ചു സമയം എല്ലാവരും അവനെയും അവന്റെകൈയിൽ മുറുകെ പിടിച്ചു നിൽക്കുന്ന ജാനകിയെയും നോക്കി....
എന്താ രുദ്ര ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം....കല്യാണം എന്ന് പറയുന്നത് ഒരു കുട്ടികളിയായി നിനക്ക് തോന്നുന്നോ.
അമ്മ കല്യാണം കുട്ടിക്കളി അല്ല എന്ന് എനിക്ക് അറിയാം..രണ്ടുചിലവ് വേണ്ട അമ്മ പിന്നെ എനിക്കും ഇവൾക്കും കല്യാണം ലളിതമായി ഇവിടെ ഉള്ള അമ്പലത്തിൽ നടത്താൻ ആണ് ഇഷ്ടം.... പിന്നെ റിസപ്ഷൻ എല്ലാവരെയും വിളിച്ചു വേറെ ഒരു ദിവസം ഗ്രാന്റ് ആയി നടത്താം..... അപ്പൊ പിന്നെ ടെൻഷൻ ഒന്നും വേണ്ട സമയം ഉണ്ട്.......
ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ.....
എന്ന ഞാനും ജാനുവും പുറത്ത് കാണും അത് പറഞ്ഞു അവളുടെ കൈ പിടിച്ചു പുറത്തേക്ക് പോയി.....
ചന്ദ്രേട്ടാ എന്താ ഇപ്പോ ചെയ്യ.....
കുട്ടികളുടെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ നടക്കട്ടെ... ഞങ്ങൾക്ക് വേറെ പ്രശ്നം ഒന്നുല്ല പിന്നെ മോള് പെട്ടന്ന് ഞങ്ങളെ വിട്ടു പോകുന്ന വിഷമം മാത്രേ ഉള്ളു.........
ഋഷി നിന്റെ അഭിപ്രായം എന്താ....... അവരുടെ ഇഷ്ടം അല്ലെ അമ്മേ നോക്കേണ്ടത് അവർക്ക് അത് ആണ് താല്പര്യം എങ്കിൽ അങ്ങനെ പിന്നെ ആരെയും വിളിക്കാൻ പറ്റിയില്ല എന്ന പരാതി കേൾക്കാതിരിക്കാൻ റിസപ്ഷൻ അറേഞ്ച് ചെയ്യാം എന്താ......
മ്മ് മ്മ് എങ്കിൽ പിന്നെ നാളെ പോയി അമ്പലത്തിൽ അതിന് വേണ്ട ഏർപ്പാട് ചെയ്യണം പിന്നെ സാരി അഭരണം ഒക്കെ എടുക്കണ്ടേ.....
എല്ലാം പെട്ടന്ന് തന്നെ ചെയ്യാം......
ഡോ താൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ..... തന്നോട് ചോദിക്കാതെ തീരുമാനം എടുത്ത ദേഷ്യം ആണോ....
അവൾ ഒന്നും മിണ്ടുന്നില്ല........
മതി സംസാരിച്ചത് നിങ്ങളെ വിളിക്കുന്നു.... ഋഷി വന്നു പറഞ്ഞു
അവൾ രുദ്രനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോയത് അവന് ചെറിയ സങ്കടം തോന്നി.....
നിങ്ങടെ തീരുമാനം ഞങ്ങൾക്ക് സമ്മതം ആണ്.... നാളെ നിങ്ങൾ മൂന്നുപേരും ലീവ് അല്ലെ.....
അതെ..... മൂന്നുപേരും ഒരുമിച്ച് പറഞ്ഞു...
മ്മ് അപ്പൊ അമ്പലത്തിലെ കാര്യം ഋഷിയും ചന്ദ്രേട്ടനും നോക്കും ഡ്രസ്സ് എടുക്കാൻ രുദ്രനും ജാനകിയും പോയാൽ മതി ആഭരണം ഞങ്ങൾ രണ്ടുപേരും കൂടെ പോയി നോക്കാം....
അമ്മ...........
എന്താ രുദ്ര......
താലി ഞാൻ വാങ്ങി ഇതു അമ്പലത്തിൽ കൊടുത്തു പൂജിച്ചു വാങ്ങണം......
ഓഹ് രണ്ടും കൂടെ നേരെത്തെ എല്ലാം പ്ലാൻ ചെയ്തു വച്ചു അല്ലെ....
അതിന് ജാനകി വെറുതെ ഒന്ന് ചിരിച്ചു.....
അപ്പൊ പിന്നെ ശരി ഞങ്ങൾ ഇറങ്ങുവാ നാളെ കൂടെ കഴിഞ്ഞാൽ ഈ പൊന്നു മോളെ ഞാൻ അങ്ങ് കൊണ്ട് പോകും....അവർ അത് പറഞ്ഞു ജാനകിയുടെ തലയിൽ തലോടി......പോകാൻ ഇറങ്ങിയപ്പോളും രുദ്രൻ ജാനകിയെ നോക്കി അവൾ അവനെ നോക്കുന്നെ ഇല്ല.................
തിരിച്ചു ഉള്ള യാത്രയിൽ മൂന്നുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല....
ഋഷിക്ക് ആണെങ്കിൽ ടെൻഷൻ തുടങ്ങി വീട്ടിൽ സോന ഉണ്ട് അവളുടെ കാര്യം അമ്മയോട് പറയാൻ ഇരുന്നപ്പോൾ തെണ്ടി അനിയൻ അവന്റെ കല്യാണം എടുത്തു ഇട്ട് എല്ലാം കുളമാക്കി ഇനി ഇപ്പോൾ എന്ത് ചെയ്യും......
അമ്മ......
എന്താ രുദ്ര.........
അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ.........
എനിക്ക് നല്ല തലവേദന പിന്നെ സംസാരിക്കാം....
എന്റെ കുഞ്ഞേ നീ ഇതുവരെ ഇതു കഴിച്ചു കഴിഞ്ഞില്ലേ......
ഋഷി സാർ എങ്ങാനും കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി...
എനിക്ക് വേണ്ട ചേച്ചി അതുകൊണ്ട....
ഋഷിയും രുദ്രനും അമ്മയും വന്നപ്പോൾ ആദ്യം കേട്ടത് ഇതു ആയിരുന്നു.... രുദ്രൻ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുവാ അമ്മ ഋഷിയെ രൂക്ഷമായി നോക്കി കൊണ്ട് ഡൈനിങ് ഹാളിലേക്ക് പോയി..........
ഇന്ദു................. ആരാ ഇതു എന്താ ഇതൊക്കെ.....
മാഡം അത് ഋഷി സാർ......
അമ്മേ ആ കുട്ടി.......
അഹ് ആ കുട്ടി നിന്റെ ആരാ.......
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി ആണ് പേര് സോന........
ഠപ്പേ 💥💥💥💥
സബാഷ് (രുദ്രൻ ആത്മ )
എന്താ ഡാ ഇതു ഒരുത്തൻ അവന്റെ ഇഷ്ടത്തിന് ഓരോന്ന് തീരുമാനിക്കുന്നു നീ നിന്റെ ഇഷ്ടത്തിന് ഓരോന്ന് എല്ലാം കഴിഞ്ഞു പിന്നെ എന്തിനാ എന്നോട് വന്നു പറയുന്നേ............ അവർ അത് പറഞ്ഞു കണ്ണ് തുടച്ചു മുറിയിലേക്ക് പോയി.......
രുദ്ര.......
എന്താ ഡാ ചേട്ടാ.......
ദേ രുദ്ര...... അല്ല നീ ഇപ്പൊ എന്താ വിളിച്ചേ
ചേട്ടാ എന്ന് എന്താ പിടിച്ചില്ലേ.....
ഋഷിയുടെ കണ്ണും മനസ്സും നിറഞ്ഞു തന്റെ അനിയൻ തന്നെ എത്രയോ നാളുകൾക്ക് ശേഷം ആണ് ചേട്ടാ എന്ന് വിളിക്കുന്നത്.... ഡേയ് ചേട്ടാ മതി ആലോചിച്ചു കൂട്ടിയത് ചേട്ടത്തിയെ കൊണ്ട് അമ്മയുടെ അടുത്ത് പോ ചിലപ്പോൾ ഒന്നുടെ കിട്ടും ആയിരിക്കും നമ്മുടെ അമ്മ അല്ലെ നീ സഹിച്ചോ......
മ്മ് മ്മ് മ്മ് മ്മ്........
ഏട്ടത്തി........... സോന നിറഞ്ഞകണ്ണോടെ അവനെ നോക്കി... അഹ് ബെസ്റ്റ് രണ്ടും കൂടെ സെന്റി സീൻ ഉണ്ടാക്കും.അവൻ പോയി സോനയെ ചേർത്ത് പിടിച്ചു....
ചേട്ടത്തി എന്റെ അമ്മ പാവം ആണ് ഇവനും പാവം ആണ് പക്ഷെ ഇടക്ക് വച്ച് ഇവന് കുറച്ചു ഈഗോ കൂടിയിട്ടുണ്ട്.... പക്ഷെ ഇവന് ഇപ്പൊ ബോധം വന്നു കുറച്ചു വൈകി എന്നാലും ബോധം ഉണ്ട്..... ഇവനെ ചേട്ടത്തി വേണം ഇനി കുറച്ചു കൂടെ ശരി ആക്കാൻ...
അവൾ ഋഷിയെ നോക്കി എന്നാൽ അവന്റെ ശ്രദ്ധ വേറെ എങ്ങോ ആയിരുന്നു.
അപ്പൊ ശരി അല്ല ഒരു കാര്യം മറന്നു മറ്റന്നാൾ എന്റെ കല്യാണം ആണ് എന്റെ ഏട്ടത്തിയും ഏട്ടനും വേണം എല്ലാത്തിനും മുൻപന്തിയിൽ.....
അതിന് അവൾ ഒന്ന് ചിരിച്ചു.....
രുദ്രൻ പോയി ജാനകിയെ വിളിച്ചു.....
ഹലോ........
എന്താ ഡോ ഒന്നും മിണ്ടാത്തെ......
ഞാൻ എന്ത് മിണ്ടാൻ എനിക്ക് കൂടെ ചേർത്ത് സാറ് മിണ്ടുന്നല്ലോ പിന്നെ എന്താ.........
ഡോ കല്യാണം ഇപ്പൊ ആയാലും കുറച്ചു കഴിഞ്ഞു ആയാലും നടക്കും അത് ഇപ്പൊ തന്നെ നടത്തിയാൽ കുറച്ചു നേരത്തെ എന്റെ പെണ്ണ് ഇങ്ങ് പോരുമല്ലോ.... അത് പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു...
അഹ് വന്ന ചിരി അങ്ങ് ചിരിക്ക് ജാനുമ്മ ചുമ്മാ പിടിച്ചു വായിക്കാതെ.....
ദേ ദേവേട്ടാ.......
ഇപ്പൊ പെണ്ണ് ഫോമിൽ ആയല്ലോ.....
ആ ഞാൻ വേറെ ഒരു കാര്യം പറയാൻ ആണ് പ്രതേകിച്ചു വിളിച്ചത്....
അത് എന്താ ദേവേട്ടാ......
ഒന്ന് എന്റെ ചേട്ടൻ തെണ്ടി എനിക്ക് മുന്നേ അവന്റെ പെണ്ണിനെ ഇവിടെ കൊണ്ട് താമസം ആക്കി.......
അഹ് എന്നിട്ട് അമ്മ ഒന്നും പറഞ്ഞില്ലേ...
അമ്മ അവന്റെ കവിളിൽ പടക്കം പൊട്ടിച്ചു എനിക്ക് കിട്ടാൻ ഉള്ളത് അവൻ വാങ്ങി.....
അഹ് ആൾ എങ്ങനെ ഉണ്ട്.......
കാണാൻ ഒക്കെ കൊള്ളാം പക്ഷെ അവർക്ക് ഇടയിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു കണ്ടു പിടിക്കാം......
മ്മ് മ്മ്..
കുട്ടി കഴിച്ചോ.....
കഴിച്ചു.....
അപ്പൊ രാവിലെ സേട്ടൻ ഒരു 10മണിക്ക് എത്തും നമുക്ക് ഡ്രസ്സ് എടുക്കാൻ പോകാം ഒക്കെ...
ശരി സാർ....
ഡീീ
പോടാ....
അഹ് പൊന്നുമോൾക്ക് അപ്പൊ ബഹുമാനം തീരെ ഇല്ല സാരമില്ല നാളെ കഴിഞ്ഞാൽ എന്റെ മോൾ എന്റെ അടുത്ത് കാണുമല്ലോ അപ്പൊ ചേട്ടൻ ശെരിക്കും മോളെ ബഹുമാനം പഠിപ്പിക്കുന്നുണ്ട്.......
ശേ ശരി ദേവേട്ടാ ഞാൻ വയ്ക്കുവ
മോൾടെ മുഖം ഒക്കെ ചുവന്നു തുടുത്തല്ലോ ശരി എന്ന...
ഗുഡ്നൈറ്റ്.....
ഫോൺ വച്ചപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....
സോന രുദ്രന്റെ അമ്മയെ കാണാൻ റൂമിലേക്ക് പോയി......
അവർകിടക്കുവായിരുന്നു.... സോന പോയി അവരുടെ കാലിൽ പിടിച്ചു കരഞ്ഞു......
കാലിൽ നനവ് തട്ടിയതും അവർ വേഗം എണീറ്റ് ഇരുന്നു... കുട്ടി എണീക്ക് അവൾ വേഗം കണ്ണുകൾ തുടച്ചു എണീറ്റു...
അമ്മക്ക് എന്നെ ഇഷ്ടം ആയിട്ടില്ല എന്ന് അറിയാം.. എനിക്ക് പോകാൻ വേറെ ഇടം ഇല്ലാഞ്ഞിട്ട് അല്ല എന്റെ ഫ്ലാറ്റിൽ ഞാൻ താമസിച്ചേനെ പക്ഷെ...... അവിടെയും എന്റെ ജീവന് ആപത്തു ഉണ്ട് അതാ ഋഷി എന്നെ അവന്റെ കൺവെട്ടത്ത് കൊണ്ട് നിർത്തിയത്..... എനിക്ക് മരിക്കാൻ പേടി ഇല്ല അമ്മ..... പക്ഷെ ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞ് ജീവൻ എന്റെ ഉള്ളിൽ ഉണ്ട്.. ആരും ഇല്ലാത്ത എനിക്ക് മുന്നോട്ട് ജീവിക്കാൻ ദൈവം തന്നതാ......
കുട്ടി ഇപ്പൊ എന്താ പറഞ്ഞെ.......
അതെ അമ്മേ 2മാസം ആയിട്ടുണ്ട് എന്റെയും ഋഷിയുടെയും അംശം എന്റെ വയറ്റിൽ വളരാൻ തുടങ്ങിയിട്ട്......
അവർ അവളെ ചേർത്ത് പിടിച്ചു എന്താ ഫ്ലാറ്റിൽ താമസിക്കാൻ പറ്റാത്ത പ്രശ്നം...
അമ്മ ഞാനും ഋഷിയും ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് അതിൽ നിന്ന് ഒക്കെ മാറി ഒന്ന് ജീവിതം തുടങ്ങിയത് ആയിരുന്നു ഞങ്ങൾ അപ്പോഴാ.....പഴയ കണക്കുകൾ തീർക്കാൻ ഓരോരുത്തരും വന്നു തുടങ്ങിയത്...... ഞാൻ ഋഷിയെ കൊല്ലാനും ഈ കുടുംബം നശിപ്പിക്കാനും ആയിരുന്നു ആദ്യം ആയി ഋഷിയുടെ ജീവിതത്തിൽ വന്നത് പിന്നെ എപ്പോഴോ എന്റെ മനസ്സ് പാളി പോയി......... അന്ന് ഇവിടുത്തെ അച്ഛൻ കാരണം ചെയ്യാത്ത തെറ്റിന് കേസ് പറഞ്ഞു കയറി ഇറങ്ങി അവസാനം നാണക്കേട് കാരണം അച്ഛൻ പോയി അതിന്റെ പുറകെ അമ്മയും പോയി അതോടെ ഞാൻ അനാഥ ആയി ആ പക ആയിരുന്നു ഋഷിയെ എന്റെ ജീവിതത്തിൽ കൊണ്ട് വന്നത്....... അമ്മ പേടിക്കണ്ട എനിക്ക് ഇപ്പൊ പകയും പ്രതികാരവും ഒന്നും ഇല്ല ജീവിക്കണം എന്റെ കുഞ്ഞിനൊപ്പം അത്രേ ഉള്ളു അമ്മ പേടിക്കണ്ട ഞാൻ കുറച്ചു ദിവസം കഴിഞ്ഞു ഇവിടുന്നു പോകും...........
അവൾ അത്രയും പറഞ്ഞു ഇറങ്ങി പോയി......... അവർ ചിലതൊക്കെ കണക്ക് കൂട്ടി പിന്നെയും കിടന്നു....
ഋഷി റൂമിൽ എന്തോ ഓഫീസിലെ കാര്യം നോക്കി ഇരിക്കുവായിരുന്നു അപ്പോഴാണ് സോന അങ്ങോട്ട് കയറി വന്നത്......
ഋഷി...............
അവൻ പെട്ടന്ന് ഞെട്ടി അവളെ നോക്കി നീ എന്താ ഇവിടെ..... നിന്നോട് ആരാടി സ്റ്റെപ്പ് കയറാൻ പറഞ്ഞത്.....
ഞാൻ നിന്നെ കാണാൻ വേണ്ടി നീ എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ല...അതാ ഞാൻ
ഞാൻ എന്തിനാ നോക്കുന്നെ ഞാൻ നിന്നെ കൊല്ലാൻ നടക്കുവല്ലേ.....
ഋഷി plzzzzzzz ഞാൻ അറിയാതെ....
Stop it സോന....... അവൻ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു.....
ഋഷി നീ അല്ലാതെ ആരാ എന്നെ മനസിലാക്കാൻ ഉള്ളത് എനിക്ക് നീ മാത്രം ആണ് ഉള്ളത് ഈ ലോകത്ത് ഇപ്പൊ സ്വന്തം എന്ന് പറയാൻ....
നീ പോയി കിടന്നു ഉറങ്ങു സോന എനിക്ക് വർക്ക് ഉണ്ട് അവന്റെ കല്യാണത്തിന് ഇനി സമയം ഇല്ല നാളെ അതിന്റെ പുറകെ കുറച്ചു ഓടാൻ ഉള്ളതാ....
പിന്നെ നിനക്ക് എന്തെങ്കിലും വയ്യായികയോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി ഈ സ്റ്റെപ്പ് കയറി ഇറങ്ങണ്ട.....മ്മ് പൊക്കോ....
പിന്നെ അവിടെ നിന്നിട്ട് കാര്യം ഒന്നും ഇല്ല എന്ന് തോന്നി സോന പുറത്തേക്ക് പോയി....
നീ ഇപ്പൊ കുറച്ചു വിഷമിക്ക് നിനക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ....
അവൾ നാളെ ലീവ് ആണ് ഡ്രസ്സ് എടുക്കാൻ പോകുന്നു എന്ന് പറഞ്ഞു ഷോപ്പ് അവൾ പറയും നാളെ.....എന്താ പ്ലാൻ നിന്റെ......
എനിക്ക് അവളെ വേണം കണ്ട അന്ന് മുതൽ എന്റെ ഉള്ളിൽ കയറികൂടിയ മുതൽ ആണ് അവൾ....
പക്ഷെ സഞ്ജു നീ സൂക്ഷിക്കണം രുദ്രൻ അവൻ ഉണ്ടാകും അവളുടെ കൂടെ... അവന് ഒന്നും പറ്റരുത്....
മ്മ്മ് അത് ഞാൻ ഏറ്റു.... അല്ല ആതിരയുടെ കേസ് എങ്ങനെ ഇപ്പൊ...
അത് തേഞ്ഞു മാഞ്ഞു പൊക്കോളും പേടിക്കണ്ട നമ്മളിൽ എത്തില്ല.....
മ്മ് ശരി ഞാൻ പോണു നാളെ അവൾ എപ്പോ വീട്ടിൽ നിന്ന് ഇറങ്ങും എന്ന് എന്നെ അറിയിക്കണം....
മ്മ് ശരി പൊക്കോ.....
ഇല്ല ജാനകി നീ അവന്റെ ജീവിതത്തിൽ ഉണ്ടാകില്ല ഉണ്ടാവാൻ ഞാൻ അനുവദിക്കില്ല......
പിറ്റേന്ന് രാവിലെ രുദ്രൻ എണീറ്റ് വരുമ്പോൾ താഴെ ചായയും കൈയിൽ പിടിച്ചു കഥകളി നടത്തുന്ന സോനയെ ആണ് കാണുന്നത്...
ഗുഡ് മോർണിംഗ് ഏട്ടത്തി....
ഗുഡ് മോർണിംഗ് രുദ്രേട്ടാ.......
അഹ് ബെസ്റ്റ് ഏട്ടത്തി എന്നെ പേര് വിളിച്ചോ.....
അത് വേണ്ട പ്രായത്തിൽ മുതിർന്നത് അല്ലെ
ഓഹ് അങ്ങനെ...
അല്ല എന്താ ചായയും പിടിച്ചു ഒരു കഥകളി....
അത് ഋഷിയേട്ടന് ചായ കൊടുക്കണം...
കൊണ്ട് കൊടുത്താൽ പോരെ അത്
എന്നോട് ഈ സ്റ്റെപ്പ് കയറി ഇറങ്ങരുത് എന്ന് പറഞ്ഞു ഇന്നലെ വഴക്ക് കിട്ടി 😌😌
അത് എന്താ അങ്ങനെ......
അത്.........
ഗർഭിണികൾ പടി കയറി ഇറങ്ങുന്നത് നല്ലത് അല്ല അതുകൊണ്ട്...
സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയ രണ്ടുപേരും ഞെട്ടി..... പിന്നെ രുദ്രൻ ബോധം വന്നപ്പോൾ സോനയെ നോക്കി.....
അപ്പൊ ഏട്ടത്തി പ്രെഗ്നന്റ് ആണോ....
അതെ എന്ന് തലകുലുക്കി.....
അവൻ ആ സൗണ്ട് കേട്ട ഭാഗത്തേക്കും പിന്നെ സോനയെയും നോക്കി അവിടെ ഇരുന്നു.............