രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
പാർട്ട് 26
സഞ്ജു.......
ഹായ് ജാനകി സുഖമാണോ.....
സുഖം സഞ്ജു.....
ജാനകി ഇന്ന് അമ്പലത്തിൽ പോയോ കുറി ഒക്കെ ഉണ്ടല്ലോ അഹ് പോയി....
എന്താ ഡോ ഞാൻ ചോദിക്കുന്നതിന് മാത്രം ഉത്തരം എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ......
ഞാൻ എന്ത് ചോദിക്കാൻ ആണ് സഞ്ജു...
എന്തെങ്കിലും ഒക്കെ......
എന്തെങ്കിലും ഒക്കെ സംസാരിച്ചു നില്കാൻ എനിക്ക് ടൈം ഇല്ല ഇപ്പൊ എനിക്ക് ഡ്യൂട്ടി ടൈം ആണ് so പിന്നെ കാണാം...
അവൾ അത് പറഞ്ഞു അവന്റെ മറുപടി കാത്തുനിൽക്കാതെ പോയി... മ്മ് നീ പോ ജാനകി എന്റെ പുറകെ നീ വരും...... അതികം വൈകില്ല....
ഇവനൊക്കെ എന്തിന്റെ കേട് ആണോ എന്തോ അവന്റെ ഒരു കിന്നാരം അല്ലെങ്കിൽ തന്നെ ഞാൻ അവനോട് എന്ത് തേങ്ങ പറയാൻ ആണ് കോഴി.....
ജാനകി ഓരോന്ന് പറഞ്ഞു ഋഷിയുടെ ക്യാബിനിൽ ചെന്നു കയറി....
ഋഷി ആണെങ്കിൽ ആരാ അനുവാദം ചോദിക്കാതെ അകത്തേക്ക് കയറിയത് എന്ന് ചോദിക്കാൻ നാവ് എടുത്തു പിന്നെ ജാനകിയുടെ സംസാരവും നടത്തവും കണ്ടു ചിരി വന്നു....
അല്ലെങ്കിൽ തന്നെ തലയിൽ കൂടെ ട്രെയിൻ പോകും പോലെ ആണ് പ്രശ്നം അപ്പോഴാ അവന്റെ കിന്നാരം. അവനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് ഫ്രീ ആകട്ടെ ഞാൻ കാലൻ കള്ളൻ.....
കഴിഞ്ഞോ......
അഹ് കഴിഞ്ഞെങ്കിൽ അത് പറഞ്ഞു കഴിഞ്ഞണ് മുന്നിൽ നിൽക്കുന്ന ആളെ ജാനകി നോക്കുന്നത്....
ഞാൻ എന്താ ഇവിടെ......
അത് എന്നോട് ആണോ ചോദിക്കുന്നെ....
അല്ല സാർ എന്താ ഇവിടെ രുദ്രൻ സാർ എവിടെ......
(ബെസ്റ്റ് രുദ്ര നീ പെട്ട് ഇവൾക്ക് രണ്ടുപിരി ലൂസ് ആണ് )
അതെ മാഡം ഇതു എന്റെ ക്യാബിൻ ആണ് പുറത്ത് ഒരു ബോർഡ് ഉണ്ടായിരുന്നു അത് കാണാതെ ആണോ എന്തോ അനുവാദം പോലും ചോദിക്കാതെ ഇടിച്ചു കയറി വന്നു...
അല്ല എന്താ കാര്യം എന്തിനാ ഇങ്ങോട്ട് വന്നത്....
ശേ നാണം കേട്ടല്ലോ.....
സോറി സാർ അത് പറഞ്ഞു അവൾ
ഇറങ്ങി ഓടി നേരെ ചെന്നു രുദ്രന്റെ ക്യാബിനിൽ കയറി.....
അവിടെ രുദ്രൻ ഇല്ല.....
ഇങ്ങേര് ഇതു എവിടെ പോയി
ഈശ്വര കോപ്പ് ഇന്ന് ഫുൾ അബദ്ധം ആണ് പറ്റുന്നത് എന്ത് ചെയ്യാൻ ആണ് തലവിധി....
ആ മാഡം വന്നോ.....
Yes സാർ...
നീ എന്തിനാ ഋഷിയെ കാണാൻ പോയെ.....
ഞാനോ എപ്പോ ഞാൻ പോയില്ല....
നീ പോയില്ലേ....
ഇല്ല
ഉറപ്പ് ആണോ.....
അഹ്...... അല്ല
ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് ഡി പോയോ ഇല്ലയോ
പോയി അത് അബദ്ധം പറ്റിയത് ആയിരുന്നു....എനിക്ക് വിശക്കുന്നു
മ്മ് മ്മ് നീ പോയി ജോലി ചെയ്യ് സമയം ആകുമ്പോൾ ഫുഡ് കിട്ടും.....
കാലൻ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾ വിശന്നു ചത്തു പോകും ഒന്നുല്ലേലും വയ്യാത്ത കൊച്ച് ആണ് എന്ന് ഉള്ള ബോധം വേണ്ടേ....... ജാനകി ഓരോന്ന് പിറുപിറുത്തു സീറ്റിൽ പോയിരുന്നു...
കുറച്ചു കഴിഞ്ഞു അവളുടെ പുറം കഴുത്തിൽ ഒരു ചൂട്നിശ്വാസം അനുഭവപെട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി തന്റെ തൊട്ട് അടുത്ത് ഇത്ര ചേർന്ന് രുദ്രനെ ആദ്യം ആയി കാണുന്നത് പെണ്ണ് ഞെട്ടി.....
എ.... എന്താ സാർ...
അല്ല വയറ്റിൽ ആരോ ഉണ്ടെന്ന് ഒക്കെ പറഞ്ഞു ഇതൊക്കെ എപ്പോ....
അതും ഞാൻ അറിയാതെ.... ഇനി എനിക്ക് വല്ല അബദ്ധവും പറ്റിയോ കല്യാണത്തിന് മുന്നേ തന്നെ..... ജാനകിയുടെ കിളികൾ ഒക്കെ കൂടു എടുത്തു പാലയനം ചെയ്തു....
പറ.... പിന്നെ ഞാൻ എന്തോ കാലൻ ആണ് എന്നൊക്കെ പറഞ്ഞു എന്താ ജാനുപ്രശ്നം.....
അത്... അത് ഒന്നുല്ല....
ഏഹ് ഒന്നുല്ലാത്തത് ആണോ പ്രശ്നം...ഞാൻ നോക്കിയിട്ട് എല്ലാം ഉണ്ടല്ലോ അഥവാ എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ ഞാൻ നികത്തം എന്താ കുട്ടിക്ക് കുറവ് പറയ്.....
സാർ ഒന്ന് മാറിയേ എനിക്ക് ഒരു നൂറുട്ടം ജോലി ഉണ്ട്....
ആണോ.....
അഹ് അതെ.....
അപ്പോഴാണ് ഋഷി അങ്ങോട്ട് കയറി വന്നത്... അവനെ കണ്ടു പെട്ടന്ന് ജാനകി എണീക്കാൻ പോയി രുദ്രൻ അവളുടെ ചുമലിൽ കൈ വച്ചു അവിടെ ഇരുത്തി.....
എന്താ ഋഷി.......
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...
എന്താ....... രുദ്രൻ പതിവ് ഗൗരവം മാറ്റി വച്ച് ആണ് ചോദിച്ചത്....
അത്...... നീ പറഞ്ഞോ ഋഷി.....
ഇവളെ പുറത്ത് അയക്കണോ....
വേണ്ട രുദ്ര ഞാൻ പിന്നെ വരാം ബൈ..
പിന്നെ ഇവളെ ഒന്ന് സൂക്ഷിച്ചോ എവിടെയോ രണ്ടു പിരി ലൂസ് ആണ് അത് ഒരു ചിരിയോടെ പറഞ്ഞു ഋഷി പോയി രുദ്രന്റെ ചുണ്ടിലും ഒരു കള്ളചിരി തെളിഞ്ഞു ആ ചിരിയോടെ ജാനകിയെ നോക്കി അവൾ ആണെങ്കിൽ അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്......
സാർ ഫുഡ്...... വരൂ......
സെർവ് ചെയ്യണോ സാർ...
വേണ്ട പൊക്കൊളു........
ജാനു വാ ഫുഡ് കഴിക്കാം....... അവൻ വിളിച്ചതും അവൾ കഴിക്കാൻ പോയ്....
ഇരിക്ക്..... ദ നിന്റെ മസാല ദോശ...
അത് കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടി.....
അവൾ കഴിക്കാൻ ഇരുന്നു.....
അല്ല സാർ കഴിക്കുന്നില്ലേ......... ഇല്ല ഡാ ഒരു മെയിൽ അയക്കാൻ ഉണ്ട് അർജന്റ് ആണ് അത് കഴിഞ്ഞു ഞാൻ കഴിച്ചോളാം..
മ്മ് ജാനകി ഭക്ഷണം എടുത്തു വായിൽ വയ്ക്കാൻ പോയപ്പോ അവൾ രുദ്രനെ ഒന്ന് നോക്കി... ആ സമയം തന്ന അവനും നോക്കി...
എന്താ ഡോ ഫുഡ് കൊള്ളില്ലേ.....
അവൾ അതിന് മറുപടി പറയാതെ കൈയിൽ ഇരുന്ന ഫുഡ് അവന് നേരെ നീട്ടി......
അവൻ അവളെയും ഫുഡിനെയും മാറി മാറി നോക്കി. പിന്നെ ഒരു ചിരിയോടെ വാ തുറന്നു.... അത് കണ്ടു ജാനകിയുടെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലെ തിളങ്ങി.....
പിന്നെ അവളും കഴിച്ചു അവനും വാരി കൊടുത്തു... ഫുഡ് കഴിച്ചു കഴിഞ്ഞു അവൾ അവിടെ ഒക്കെ ക്ലീൻ ആക്കി കൈ കഴുകി വന്നു ജോലി ചെയ്യാൻ തുടങ്ങി......
രുദ്രനും പിന്നെ കുറച്ചു ബിസി ആയിരുന്നു....
ഹലോ ഋഷി......
............................
നീ അയച്ച മെയിൽ ഞാൻ കണ്ടു നിനക്ക് അങ്ങനെ ഒരു ആവശ്യം ഉണ്ട് എങ്കിൽ അപ്പോയ്ന്റ്മെന്റ് ചെയ്തോ എനിക്ക് കുഴപ്പം ഒന്നുല്ല....
..........................
മീറ്റിംഗ് 3മണിക്ക് സ്റ്റാർട്ട് ചെയ്യാം.....
അത് പറഞ്ഞു രുദ്രൻ ഫോൺ വച്ചു ജാനകിയെ നോക്കി.. ആൾ ജോലി ചെയ്യുന്നുണ്ട് പക്ഷെ മനസ്സ് ഇവിടെ അല്ല...
ജാനു...... ഡോ......
എവിടെ പെണ്ണ് അറിയണ്ടേ....
ജാനകി....................
സാർ...... എന്താ....
എത്ര നേരം ആയി വിളിക്കുന്നു വല്ലതും കേൾക്കുന്നുണ്ടോ.....
സോറി സാർ....
എന്താ ഡോ എന്ത് പറ്റി....വയ്യായിക വല്ലതും ഉണ്ടോ.....
ഇല്ല സാർ ok ആണ്....
മ്മ് മ്മ്....3മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് എല്ലാവരോടും മീറ്റിംഗ് ഹാളിൽ വരാൻ പറയ്.......
Ok സാർ......
ഇവൾക്ക് എന്താ പറ്റിയെ പെട്ടന്ന്....
Ok എല്ലാവരും ആയല്ലോ അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാംഅല്ലെ......
ഇപ്പൊ പെട്ടന്ന് ഒരു മീറ്റിംഗ് വച്ചത് എന്തിനാ എന്ന് പലർക്കും സംശയം ഉണ്ടാകും...
ഋഷി........
ഇനി ഞാൻ പറയാം രുദ്ര......
ഈ വരുന്ന Monday മുതൽ പുതിയ ഒരാൾ കൂടെ ഓഫീസിൽ ജോയിൻ ചെയ്യുന്നുണ്ട്....
ആരാ സാർ...... പൂജ ചോദിച്ചു..
ഇപ്പൊ ഇവിടെ ഒഴിവുള്ള പോസ്റ്റ് ഏതാ പൂജ.....
അത് സാറിന്റെ PA....
Yes ആ പോസ്റ്റ് ആണ് Monday ഫിൽ ആകുന്നത്
സാർ പക്ഷെ അതിന് ഇന്റർവ്യൂ ഒന്നും നമ്മൾ നടത്തിയിട്ടില്ല.. ആ പോസ്റ്റ് ഹോൾഡ് ചെയ്യാൻ ആയിരുന്നു അന്ന് സാർ പറഞ്ഞത്...
അതെ അന്ന് അങ്ങനെ പറഞ്ഞു ഇപ്പൊ എന്റെ ഒരു ഫ്രണ്ട് ആണ് ആ പോസ്റ്റിൽ വരുന്നത്. കമ്പനിമാനേജ്മെന്റിന് അതിൽ വേറെ ഓപ്ഷൻ ഒന്നും ഇല്ല.
നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ....
നിങ്ങൾ തന്നെ തീരുമാനം എടുത്തു കഴിഞ്ഞു പിന്നെ എന്തിനാ സാർ ഇങ്ങനെ ഒരു മീറ്റിംഗ്...സഞ്ജു കുറച്ചു പുച്ഛത്തിൽ തന്നെ ചോദിച്ചു..
അതിന് കാരണം ഉണ്ട് പുതിയ ആൾ വരുമ്പോൾ നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്താൻ ഞാനും രുദ്രനും ഒരേ സമയം ഇവിടെ ഉണ്ടാകണം എന്നില്ല അതാ ഇപ്പൊ ഈ മീറ്റിംഗ് അറേഞ്ച് ചെയ്തത്.....
വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ആർക്കെങ്കിലും....
അപ്പൊ ok മീറ്റിംഗ് നിർത്താം.....
Ok tku സാർ....
Ok......
എല്ലാവരും പോയ് കഴിഞ്ഞു രുദ്രനും ഋഷിയും ജാനകിയും മാത്രം ആയി അവിടെ...
രുദ്ര അമ്മ ജാനകിയുടെ വീട്ടിൽ ആണ് നേരത്തെ എനിക്ക് ഇങ്ങോട്ട് വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അതാ അവിടെ ആക്കി വന്നത്... പോകുമ്പോൾ നീ അമ്മയെ കൂടെ വിളിക്കോ.....
വിളിക്കാം......
ഋഷി.........
എന്താ ഡാ.....
ഡ്രസ്സ് ഒക്കെ എടുത്തോ എല്ലാവർക്കും...
മ്മ് എടുത്തു.....
നിനക്ക് വൈകുന്നേരം വേറെ എന്തെങ്കിലും പരിപാടി ഉണ്ടോ ഋഷി.....
പ്രതേകിച്ചു ഒന്നും ഇല്ല എന്താ ഡാ...
എന്നാൽ നമുക്ക് ഒരുമിച്ച് ജാനകിയുടെ വീട്ടിൽ പോകാം അമ്മയെ വിളിക്കാൻ. പിന്നെ എനിക്ക് അവിടെ ഒരു കാര്യം പറയാൻ ഉണ്ട് അത് നീ കൂടെ വേണം എന്ന് ഉണ്ട്.....
മ്മ് വരാം ഒരുമിച്ച് പോകാം...
ദേവേട്ടാ.............. എന്താ ഡോ
എന്താ പറയാൻ ഉള്ളത്....
അഹ് അത് ഞാൻ നിന്നെ വിളിച്ചു രാത്രി പറയാം എന്നാ വിചാരിച്ചത് എന്തായാലും അമ്മ നിന്റെ വീട്ടിൽ ഉണ്ടല്ലോ അപ്പൊ വൈകുന്നേരം അവിടെ എത്തുമ്പോൾ പറയാം.....
എന്നാലും എന്താ ദേവേട്ടാ........
ജാനുമ്മ സർപ്രൈസ് ആണ്... പിന്നെ അറിഞ്ഞു കഴിഞ്ഞ എന്റെ കൂടെ നിന്നോണം കേട്ടല്ലോ...
അഹ് കേട്ടു.........
ഈവെനിംഗ് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ സഞ്ജുവും ക്യാന്റീനിൽ ഉണ്ടായിരുന്നു.
ജാനകിയും പൊന്നുവും ഇരുന്ന ടേബിളിൽ അവനും വന്നിരുന്നു......
ജാനകി........
പറയ് സഞ്ജു............
ഞാൻ ഒരു കാര്യം വീട്ടിൽ പറഞ്ഞിരുന്നു അതിൽ എന്താ തീരുമാനം.....
പൊന്നു ഒരു മിനിറ്റ് സഞ്ജു എന്റെ കൂടെ ഒന്ന് വരോ.....
അവൻ ചായ ടേബിളിൽ വച്ചിട്ട് അവളുടെ കൂടെ പോയി....
എന്താ ജാനകി പറയാൻ ഉള്ളത്....
നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് സഞ്ജു....
എനിക്ക് ആരുമില്ല ജാനകി ഞാൻ ഒറ്റക്ക് ആണ്...
അങ്ങനെ എങ്കിൽ പിന്നെ എന്റെ വീട്ടിൽ നിന്റെ പാരന്റ്സ് ആണ് എന്ന് പറഞ്ഞു വിളിച്ചത് ആരാ.....
അത് ജാനകി ഞാൻ നിന്നെ കിട്ടാൻ വേണ്ടി....
ബാക്കി പറയ് സഞ്ജു എന്നെ കിട്ടാൻ വേണ്ടി ആളെ വച്ചു ഒരു കുടുംബം ഉണ്ടാക്കാൻ നോക്കി അല്ലെ.....ഇത്രക്ക് റിസ്ക് എടുക്കാൻ ഞാൻ പറഞ്ഞോ നിന്നോട് എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്.....
ജാനകി നിനക്ക് എന്നെ ഇഷ്ടം ആണെന്ന് തോന്നി അതാ...
തോന്നാനും മാത്രം ഞാൻ നിന്നോട് എന്താ സംസാരിച്ചിട്ടുള്ളത് പറയ് അല്ലെങ്കിൽ തന്നെ നിന്നെ പോലെ ഒരു വൃത്തികെട്ടവനെ കല്യാണം കഴിക്കേണ്ട അവസ്ഥ ഒന്നും എനിക്ക് ഇല്ല...
പിന്നെ നീ നിന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെ വരുതിയിൽ ആക്കാൻ ഉപയോഗിക്കുന്ന വേലത്തരം വല്ലതും എന്റെ അടുത്ത് കൊണ്ട് വന്നാൽ...... അവൾ ദേഷ്യത്തിൽ അത്രയും പറഞ്ഞു നിർത്തി അവിടെ നിന്ന് പോയി......
സഞ്ജു ആണെങ്കിൽ ആകെ നാണംകെട്ട ഒരു അവസ്ഥയിൽ ആയിരുന്നു.... ഇല്ല ജാനകി ഞാൻ എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് ഞാൻ നേടും എന്ത് വില കൊടുത്തും.....
ജാനകി പിന്നെ ചായ കുടിച്ചു പൊന്നുനോട് പൂജയോട് ഒക്കെ സംസാരിച്ചു ക്യാബിനിലേക്ക് പോയി.....
അപ്പോഴാണ് ഋഷി കൈയിൽ ചോരയും അങ്ങോട്ട് പോകുന്നത് അവൾ കണ്ടത്.....
ഋഷി സാർ...............
അവൾ ഓടി അവന്റെ അടുത്തേക്ക് പോയി. എന്താ എന്താ സാർ പറ്റിയെ....
ഇതു ആ ടേബിളിൽ ഒന്ന് തട്ടിയത ഡോ കുഴപ്പമില്ല ഞാൻ ഒന്ന് കഴുകിയിട്ട് വരാം...
അവൻ കൈ കഴുകി വന്നപ്പോൾ ജാനകി ഫസ്റ്റ്എയ്ഡ് ബോക്സ് ഒക്കെ ആയി നിൽക്കുന്നുണ്ട്....
ഞാൻ വച്ചോളാം താൻ പൊക്കോ.......
ഞാൻ വച്ചു തരാം സാർ ഇരിക്ക്..... ഡോ വേണ്ട.....
സാർ ഇരിക്ക് അവനെ നിർബന്ധിച്ചു അവിടെ പിടിച്ചു ഇരുത്തി മരുന്ന് വയ്ക്കാൻ തുടങ്ങി....... അത് കഴിഞ്ഞു അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞപ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന രുദ്രനെ കാണുന്നത്..........
ഋഷി എന്താ പറ്റിയെ........
അത് ടേബിളിൽ ഒന്ന് തട്ടിയത...
അല്ലാതെ ദേഷ്യം തീർക്കാൻ മനഃപൂർവം ഇടിച്ചത് അല്ലല്ലേ......
ഹോസ്പിറ്റലിൽ പോണോ ഡാ..
വേണ്ട ഡാ....
മ്മ് മ്മ് മ്മ് ശരി ജാനകി വാ....
അവൾ പോകാൻ നേരം ഋഷിയെ നോക്കി പുഞ്ചിരിച്ചു അത് കണ്ടു അവന് സ്വയം ഒരു പുച്ഛം തോന്നി... ഈ പാവത്തിനെ കൊല്ലാൻ താനും കൂടെ കൂട്ട് നിന്നല്ലോ എന്ന് ഓർത്ത്.....
സോന ഫുഡ് കഴിക്കുന്നില്ല എന്ന് വീട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു അവളെ വിളിച്ചപ്പോൾ സോറി പറച്ചിലും കരച്ചിലും അങ്ങനെ ദേഷ്യം വന്നു കൈ ടേബിളിൽ ഇടിച്ചത് ആണ് അത് ആണെങ്കിൽ സൈഡിൽ കൊണ്ട് മുറിയേം ചെയ്തു..
ജാനകി............
എന്താ സാർ..... ഋഷിയുടെ കൈ ഒരുപാട് മുറിഞ്ഞൊ.....
ഇല്ല സാർ ചെറിയ മുറിവാ........
അതെ ഒരു കാര്യം ചോദിച്ചാൽ വഴക്ക് പറയരുത്.....
മ്മ് ചോദിക്ക്....
ഏട്ടനോട് സ്നേഹം ഉണ്ട് എന്നാൽ ഈഗോ കാരണം അത് പ്രകടിപ്പിക്കുല അതൊക്കെ അല്ലെ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾക്ക് കാരണം.......
അതിന് രുദ്രൻ ചിരിച്ചു....... ഞാനും അവനും കുഞ്ഞിലേ ഭയങ്കര കൂട്ട് ആയിരുന്നു ഇവിടെ ഓഫീസിൽ ഞാനും അവനും വന്ന ശേഷം ആണ് ഈഗോ വളർന്നത്... എന്ന് വച്ച് എനിക്കും അവനും പരസ്പരം സ്നേഹം ഇല്ല എന്ന് അല്ല കേട്ടോ.....
എന്നാ ചേട്ടനോട് പഴയത് പോലെ പോയി സംസാരിച്ചൂടെ...
ശ്രമിക്കുന്നുണ്ട് നടക്കും
മ്മ്മ് മ്മ്മ് മ്മ് ok...
അതെ എന്താ സർപ്രൈസ്...... പോയി ജോലി ചെയ്യെടി...... അവന്റെ അലർചകേട്ട് അവൾ സീറ്റിൽ പോയി ഇരുന്നു......
ഇങ്ങേർക്ക് എപ്പോഴും വട്ട് ഇല്ല ഇടക്ക് ഇടക്ക് ഉണ്ട് കുഴപ്പമില്ല കെട്ടി കഴിഞ്ഞു കാണിച്ചു തരാം......
അഹ് അതൊക്കെ കെട്ട് കഴിഞ്ഞു ഞാൻ സമയം പോലെ കണ്ടോളാം ഇപ്പൊ ജോലി ചെയ്യെടി..... അവന്റെ കണ്ണുകൾ ഏതോ ഒരു ഫയലിൽ ആണ്....
ഇങ്ങേർക്ക് എന്റെ ആത്മയും ഇപ്പോൾ കേൾക്കാം..... അത് പറഞ്ഞു ജാനകി ജോലി ചെയ്യാൻ തുടങ്ങി.......
വൈകുന്നേരം മൂന്നുപേരും ഒരുമിച്ച് ആണ് ഇറങ്ങിയത്...
സാർ ഞാൻ സ്കൂട്ടിയിൽ വരാം നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വരൂ......
രുദ്രൻ ആദ്യം ഒന്ന് ആലോചിച്ചു പിന്നെ സമ്മതിച്ചു....
അവർ അങ്ങനെ എങ്കിലും ഒന്ന് സംസാരിക്കട്ടെ എന്ന് കരുതി ആണ് അവൾ അങ്ങനെ പറഞ്ഞത്......
ആദ്യം രുദ്രന്റെ കാർ ആണ് പോയത് തൊട്ട് പിന്നാലെ.. അവളും കുറച്ചു ദൂരം പോയിട്ട് രുദ്രൻ വണ്ടി ഒതുക്കി ഒരു ജ്വല്ലറിയിൽ കയറി....
ഋഷി കാറിൽ തന്നെ ഇരുന്നു......
ഋഷിയേട്ട........... ആ വിളികേട്ട് ഋഷിയുടെ കണ്ണ് നിറഞ്ഞു......അവൻ ഒരു ചിരിയോടെ ജാനകിയെ നോക്കി...
രുദ്രേട്ടൻ റിങ് വാങ്ങാൻ പോയത് ആണോ.....
അറിയില്ല ഡാ ഇപ്പോ വരാം എന്ന് പറഞ്ഞു പോയി......
എന്ന ഞാൻ അങ്ങോട്ട് പോകുവാ വരാൻ പറയ് കേട്ടോ....
ശരി ഡാ....
അവൾ പോയി കുറച്ചു കഴിഞ്ഞതും രുദ്രൻ വന്നു... അവന്റെകൈയിൽ ഒരു ജ്വല്ലറി കവറും ഉണ്ടായിരുന്നു......
പോകാം.....
മ്മ് മ്മ്മ് ജാനകി പോയി അങ്ങോട്ട്.....
മ്മ് നിനക്ക് കൈ വേദന ഉണ്ടോ ഇപ്പോ....
ഇല്ല ഡാ.....
സോനയുടെയും നിന്റെയും കല്യാണം കഴിഞ്ഞോ....
ഇല്ല......
അമ്മയോട് പറയണ്ടേ......
മ്മ് ഇന്ന് പോയിട്ട് പറയാം...... അവളെ ഇപ്പോഴേ വീട്ടിൽ കൊണ്ട് വരണം എന്ന് കരുതിയത് അല്ല പക്ഷെ ഇനി അവളെ അവിടെ ഒറ്റക്ക് ആക്കാൻ പറ്റില്ല അതാ.....
ജാനകിയോട് നീ ആയി മറ്റവളെ കുറിച്ച് ഒന്നും പറയണ്ട അവളുടെ പ്രതികരണം എങ്ങനെ ആകും എന്ന് പറയാൻ കഴിയില്ല.....
നാളെ നീ ഓഫീസിൽ പോകുന്നുണ്ടോ രുദ്ര.......
ഇല്ല എന്താ.....
ഏയ്യ് ഒന്നുല്ല....
നാളെയും പോകില്ല പകരം കാര്യങ്ങൾ ഒക്കെ രാഹുലിനോട് ഒന്നു ശ്രദ്ധിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്....
മ്മ് അത് നന്നായി....
പിന്നെയും എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചു അവർ ജാനകിയുടെ വീട്ടിൽ എത്തി.....
വാ രണ്ടാളും ഒരുമിച്ച് ആണ് വരുന്നത് എന്ന് മോള് പറഞ്ഞു.....
വാ മക്കളെ അകത്തോട്ട് ഇരിക്കാം.....
പിന്നെ എല്ലാവരും ഓരോന്ന് സംസാരിച്ചു ചായ ഒക്കെ കുടിച്ചു ഇരുന്നപ്പോൾ ആണ്. രുദ്രൻ സംസാരിച്ചു തുടങ്ങിയത്...
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു എല്ലാവരോടും....
എന്താ രുദ്ര......
അത് ഞാനും ജാനകിയും ആലോചിച്ചു തീരുമാനിച്ചു എടുത്ത ഒരു തീരുമാനം ആണ്....അത് പറഞ്ഞു രുദ്രൻ ജാനകിയുടെ അടുത്ത് പോയി അവളുടെ കൈയിൽ കോർത്തു പിടിച്ചു.....
എന്താ ഡാ കാര്യം പറയ് ടെൻഷൻ ആക്കാതെ......
മറ്റന്നാൾ നടത്താൻ ഇരിക്കുന്ന നിശ്ചയം നടക്കില്ല.......