രുദ്രജാനകി തുടർക്കഥ പാർട്ട്‌ 25 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

പാർട്ട്‌ 25

പെട്ടന്ന് ആയത് കൊണ്ട് രുദ്രന്റെ കൈയിൽ ചെറുത് ആയി ഒന്ന് പോറി...അപ്പോൾ തന്നെ ജാനകി അവന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു.

ജാനകി.............. അവന്റെ വിളിയിൽ അവൾ അവിടെ തന്നെ നിന്നു...

കൈയിൽ നിന്ന് ചോര വരുന്നത് കണ്ടു രുദ്രന് ശെരിക്കും ദേഷ്യം വന്നു...
പന്ന&@&&#%#മോനെ... എന്ന് വിളിച്ചു കൊണ്ട് അവന്റെ നെഞ്ചംകൂട് നോക്കി ആഞ്ഞു ചവിട്ടി......
അവൻ ആ ജീപ്പിന്റെ അടുത്ത് പോയി തെറിച്ചു വീണു..... രുദ്രൻ കൈ ഒന്ന് കുടഞ്ഞു അവന്റെ ഷർട്ടിന്റെ കോളറിൽ തൂക്കി എടുത്തു ജീപ്പിലേക്ക് ഇട്ടു....

നിനക്ക് കൊട്ടേഷൻ തന്നവരോട് പറയണം രുദ്രൻ ജീവനോടെ ഉള്ളപ്പോൾ ഇവളുടെ ദേഹത്ത് ഒരുതരി മണ്ണ് വീഴാൻ ഞാൻ സമ്മതിക്കില്ലഎന്ന്. അത് പറഞ്ഞു അടുത്തു കിടന്നവനോട് പറഞ്ഞു
എടുത്തോണ്ട് പോടാ ആ പന്ന *@&#&#&മോനെ...

അത് പറഞ്ഞു രുദ്രൻ കാറിന്റെ അടുത്തേക്ക് പോയി........

അവിടെ ജാനകി കരഞ്ഞുകണ്ണൊക്കെ കലങ്ങി നിൽക്കുന്നു..

നിന്നോട് ആരാടി പുല്ലേ പുറത്ത് ഇറങ്ങാൻ പറഞ്ഞത് ഞാൻ പറഞ്ഞത് അല്ലെ ഇറങ്ങരുത് എന്ന്....

അവൻ പറഞ്ഞു കഴിയും മുന്നേ അവൾ ഓടി വന്നു അവനെ മുറുകെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.....

അവളുടെ മുറുകെ ഉള്ള കെട്ടിപ്പിടുത്തത്തിൽ നിന്ന് തന്നെ മനസിലായി പെണ്ണ് നല്ല പോലെ പേടിച്ചു എന്ന്..

ജാനു ഡീ എനിക്ക് ഒന്നുല്ല അവൻ അവളുടെ പുറത്ത് തട്ടി ആശ്വാസിപ്പിക്കാൻ ശ്രമിച്ചു...... എവിടെ ജാനകി ഉണ്ടോ കേൾക്കാൻ ചെക്കൻ ലാസ്റ്റ് അങ്ങ് കലിപ്പ് ആയി....

ജാനകി....... മുഖത്ത് നോക്കെടി പുല്ലേ... നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു കരയാൻ... വന്നേ പോകാം....


ദേവേട്ടാ.......
രുദ്രൻ കണ്ണുകൾ അടച്ചു ശ്വാസം ആഞ്ഞു വലിച്ചുവിട്ടു...

എന്താ ജാനു കൈ മുറിഞ്ഞിട്ട് ഉണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം.....

വേണ്ട ഡോ കാറിൽ വെള്ളം ഉണ്ട് എടുത്തിട്ട് വാ ഇതു കഴുകി ഒന്ന് വൃത്തി ആക്കട്ടെ അവൾ പറഞ്ഞത് പോലെ പോയി വെള്ളം കൊണ്ട് കൊടുത്തു.....

കണ്ടോ ഒരു കുഞ്ഞ് മുറിവ് ആണ് അതിന് ആണ് ഇങ്ങനെ കിടന്നു കരഞ്ഞു വിളിച്ചു അയ്യേ.....

അന്ന് ഞാൻ ഓഫീസിൽ കണ്ട ഒരു ജാനകി ഉണ്ട് എന്റെ കൈയിൽ നിന്ന് അടി വരെ വാങ്ങി കൂട്ടിയ ഒരു ജാനകി അവൾ ഇപ്പൊ എവിടെ ആണോ എന്തോ...

രുദ്രൻ തന്റെ മൂഡ് മാറ്റാൻ ആണ് പറയുന്നത് എന്ന് അവൾക്ക് മനസിലായി അവൾ ഒരു ചെറുപുഞ്ചിരിയോടെ അവനെ പോയി കെട്ടിപിടിച്ചു.....
അവനും അവളെ ചേർത്ത് പിടിച്ചു കുറച്ചു നേരം അവിടെ അങ്ങനെ നിന്നു....

അതെ മാഡം ഇതു റോഡ് ആണ് അല്ലാതെ നമ്മുടെ വീടോ ഓഫീസോ അല്ല ഇങ്ങനെ നില്കാൻ.... അവൾ പെട്ടന്ന് അവനിൽ നിന്നടർന്നു മാറി പോയി കാറിൽ കയറി.....


അല്ല ദേവേട്ടാ ഇവിടെ എങ്ങും ആൾതാമസം ഒന്നുല്ലേ ഒറ്റ മനുഷ്യനെ കാണാൻ ഇല്ല....

എടി പൊട്ടിക്കാളി ഇതു കുറച്ചു ഒതുങ്ങിയ സ്ഥലം ആണ് ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞ മെയിൻ റോഡ് ആയി.....

ദേവേട്ടാ.......

മ്മ്... അവർ എന്നെ പിടിച്ചുകൊണ്ട് പോകാൻ വന്നതാ അല്ലെ....

അതെ....... അല്ല നിനക്ക് അവരെ നേരത്തെ അറിയോ....


മ്മ് ഇടക്ക് രണ്ടുമൂന്നു ദിവസം ഞാൻ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവർ എന്നെ ഫോളോ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.....

എന്നിട്ട് ആണോ പൊന്നുമോള് ഈ രാത്രിയും സന്ധ്യക്കും ഒക്കെ ഇറങ്ങി നടക്കുന്നെ.....

അതിന് അവൾ ഒന്നും മിണ്ടിയില്ല.....

മ്മ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അത് ഞാൻ രാത്രി വിളിക്കുമ്പോൾ പറയാം...... എന്റെ കൂടെ നിന്നോണം..


ശരി സാർ......അവൾ വേഗം അവന്റെ കൈയിൽ ചുറ്റിപിടിച്ചു കിടന്നു..

നീ ഇനി അടങ്ങി ഇരിക്കില്ല എന്ന് എനിക്ക് അറിയാം... അത് തന്നെ ആണ് എനിക്ക് വേണ്ടതും നിനക്ക് എന്റെ പെണ്ണിനെ വേണം അല്ലെ തരാം....അവൻ അത് മനസ്സിൽ പറഞ്ഞു ജാനകിയെ നോക്കി പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കിടക്കുവാണ്....




ഹലോ........

ഷിറ്റ് തന്നെ കൊണ്ട് ഒക്കെ എന്ത് തേങ്ങക്ക് കൊള്ളാം ഒരു പെണ്ണിനെ പിടിച്ചോണ്ട് വരാൻ പറഞ്ഞപ്പോൾ....

..........................

വച്ചിട്ട് പോടോ......

അവൾ കലിയടങ്ങാതെ ഇനി എന്ത് ചെയ്യും എന്ന പ്ലാനിൽ ആയിരുന്നു...



പോകാം ഋഷി.......

പോകാം എല്ലാം വാങ്ങിയോ.....

വാങ്ങിമോനെ.......

അവർ കടയിൽ നിന്ന് ഇറങ്ങി നേരെ ജാനകിയുടെ വീട്ടിൽ പോയി.....


മോന് സ്ഥലം ഒക്കെ ഇഷ്ടം ആയോ..... 

ആയി അങ്കിൾ....

വാ അകത്തേക്ക് ഇരിക്കാം എന്തെങ്കിലും കുടിച്ചിട്ട് പോകാം.....


അങ്കിൾ എനിക്ക് ഓഫീസിൽ ഉടനെ എത്തണം ആയിരുന്നു.... ഞാൻ പിന്നെ ഒരിക്കൽ വരുമ്പോൾ കഴിക്കേം കുടിക്കേം ചെയ്തിട്ടേ പോകു ഇപ്പൊ പോകുവാ എന്നോട് വിരോധം ഒന്നും തോന്നരുത് അങ്കിൾ.......


ഇല്ല മോനെ മോൻ പോയിട്ട് വാ

അമ്മ ഞാൻ ഓഫീസിൽ പോയി തിരിച്ചു വരുമ്പോൾ അമ്മയെ കൂട്ടിയ മതിയോ......


മതി ഡാ അവിടെ വേറെ പണി ഒന്നുല്ലല്ലോ...


ശരി അപ്പൊ ഞാൻ പോയിട്ട് വരാം.....


ഋഷി നേരെ പോയത് സോനയുടെ ഫ്ലാറ്റിലേക്ക് ആണ്... അവൻ ഡോർ തുറക്കാൻ നോക്കി പറ്റുന്നില്ല സ്പെയർ കീ ഉപയോഗിച്ച് തുറന്നു അകത്തു കയറി...

അവിടെ മൊത്തം നോക്കി പ്രതേകിച്ചു മാറ്റം ഒന്നും ഇല്ല അവൻ അവളുടെ റൂമിലേക്ക് പോയി അവിടെ അവൾ എങ്ങോട്ടോ പോകാൻ ഒരുങ്ങിയിട്ട് ഉണ്ട് എന്ന് അവനു അവിടെ കയറിയപ്പോൾ തന്നെ മനസിലായി..

അവൻ അവിടെ ഉള്ള ടേബിളിലും കബോർഡിലും ഒക്കെ നോക്കി പ്രതേകിച്ചു ഒന്നും കണ്ടില്ല...
. അപ്പോഴാണ് അവളുടെ ഡയറി കണ്ടത് അവൾ എന്തോ എഴുതി കൊണ്ട് ഇരുന്നിട്ട് അത് പകുതിയിൽ വച്ച് നിർത്തിയേക്കുന്നു....


    ഇന്ന് ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാൻ ആകും. എന്നാലും ഒരു ദുഃഖം എന്നിൽ വന്നണഞ്ഞു. പാവം ഋഷി അവൻ ഒരുപാട് മാറി പക്ഷെ എന്തോ അവനോട് അങ്ങനെ ചോദിച്ചത് തെറ്റ് ആയി പോയി എന്ന് തോന്നുന്നു... സാരമില്ല അവന്റെ പിണക്കം അധികം നീണ്ടു നിൽക്കില്ല....

പിന്നെ ഒരു ചിത്രം ഉണ്ടായിരുന്നു 


വാവേ നിന്റെ അച്ഛന് ഇത്തിരി ദേഷ്യം കൂടുതൽ ആണ് നീ വന്നിട്ട് വേണം നമുക്ക് എല്ലാം ശരി ആക്കാൻ....


ഋഷിയോട് എനിക്ക് മാപ്പ് പറയണം ഇനിയും വൈ.........


അവൾ എന്തിനാ എന്നോട് മാപ്പ് പറയുന്നേ ഒപ്പം അവളുടെ എഴുത്ത് വായിച്ചു കഴിഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞു...


നശിച്ചു തുടങ്ങിയ ജീവിതം ആയിരുന്നു എന്റേത് അവിടെ സോന വന്നു ഇപ്പൊ അവളിലൂടെ ഞാൻ പുതിയ ഒരു മനുഷ്യൻ ആകാൻ ശ്രമിക്കുമ്പോൾ എന്റെ ഉള്ളിലെ വില്ലനെ പുറത്ത് എടുപ്പിക്കാൻ ആയി അവൾ ഇറങ്ങി തിരിച്ചു........ അവൾ ആകും എന്റെ പെണ്ണിനെ കൊണ്ട് പോയത്......

എന്തൊക്കെയോ കണക്ക് കൂട്ടി വളരെ ദേഷ്യത്തിൽ ഋഷി അവിടെ നിന്നും ഇറങ്ങി. പിന്നെ നേരെ പോയത് ഓഫീസിലേക്ക് ആണ്...



ഗുഡ് മോർണിംഗ് സാർ....ഋഷി ഓഫീസിൽ വന്നതും സ്റ്റാഫ് എല്ലാം അവിടെ ഉണ്ട് എല്ലാവരും അവനെ വിഷ് ചെയ്തു അവൻ തിരിച്ചു എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ മോർണിംഗ് പറഞ്ഞു 

ഗുഡ് മോർണിംഗ്.......

അവൻ നേരെ അവന്റെ ക്യാബിനിലേക്ക് പോയി....

അവിടെ പോയി അവൻ സിസ്റ്റം ഓൺ ആക്കി കുറച്ചു സമയം എന്തൊക്കെയോ നോക്കി. പിന്നെ അവൻ ഒരു വീഡിയോ അവന്റെ ഫോണിലേക്ക് കോപ്പി ചെയ്തു. ശേഷം അത് ഒരു വാട്സപ്പ് നമ്പറിലേക്ക് സെന്റ് ചെയ്തു ശേഷം അവൻ ഓഫീസിലെ വിഷുവൽസ് നോക്കി എല്ലാവരും വർക്കിൽ ആണ് ഒരാൾ മാത്രം ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽപ്പുണ്ട് അവൾ ഇടക്ക് മെയിൻഡോറിലേക്ക് നോക്കുന്നുണ്ട്.... അത് കണ്ടു അവനു എന്തോ ഒരു പന്തികേട് തോന്നി അവൻ ആ വ്യക്തിക്ക് കാൾ ചെയ്തു....

ന്യൂ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കൊണ്ട് ക്യാബിനിലേക്ക് വാ...
അത് പറഞ്ഞു ഫോൺ വച്ചു.....

May i......

കയറി വാ....


ഇരിക്ക്.....


വേണ്ട സാർ.......

മ്മ് മ്മ് മ്മ്....

കൂടെ നിന്ന് ചതിക്കാൻ ആണ് പദ്ധതി എങ്കിൽ അവളുടെ ജീവൻ ഞാൻ അങ്ങ് എടുക്കും....ഋഷി ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഫയൽ നോക്കാൻ തുടങ്ങി.....

ഋഷി.......... അവൾ കുറച്ചു ഉറക്കെ തന്നെ വിളിച്ചു....

അവൻ ഫയലിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കി. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ഇരിപ്പുണ്ട് അവന്റെ നോട്ടത്തിൽ അവൾ ഒന്ന് പതറി.....
അവൻ എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു അവൾ പുറകിലേക്കും ഒടുവിൽ ഡോറിൽ തട്ടി നിന്നു...

അവൻ അവളുടെ കവിളിൽ ആഞ്ഞു ഒരടിയടിച്ചു.....

നീ..... എന്നെ തല്ലി അല്ലെ....


അതെ തല്ലി തല്ലുക അല്ല കൊല്ലാൻ ആണ് പോകുന്നെ അത് പറഞ്ഞു അവൻ അവളുടെ കഴുത്തിൽ കൈ മുറുക്കി അവൾ ആണെങ്കിൽ ശ്വാസം കിട്ടാതെ കിടന്നു പിടച്ചു ആ പിടയൽ ഒന്നും അവൻ കാര്യം ആക്കാൻ പോയില്ല അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നതും അവൻ അവളിലെ പിടി വിട്ടു അവൾ ഒരു തളർച്ചയോടെ താഴെ ഇരുന്നു.....

നീ എന്താ പറഞ്ഞെ എന്റെ പെണ്ണിനെ കൊല്ലും എന്നോ..

നീ ഇപ്പൊ ഒന്ന് വിളിച്ചു ചോദിച്ചു നോക്ക് അവൾ നിന്റെ ആൾക്കാരുടെ അടുത്ത് ഉണ്ടോ എന്ന്....

വിളിക്കെടി......... അവൾ വേഗം ഫോൺ എടുത്തു വിളിച്ചു.....


മാം ഋഷി സാർ വന്നു ആ കുട്ടിയെ കൊണ്ട് പോയി മാഡം പറഞ്ഞു എന്ന് പറഞ്ഞിരുന്നു.....

അവൾ അവന്റെ മുഖത്തേക്ക് നോക്കി..... നീ എന്താ വിചാരിച്ചത് എന്നെ കുറിച്ച്.....

എനിക്ക് രുദ്രനോട്‌ ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അത് അവനെ കൊല്ലാൻ ഉള്ളതോ അവന്റെ ജീവിതം നശിപ്പിക്കാൻ ഉള്ളതോ ആയിരുന്നില്ല മറിച്ചു ഈഗോ എന്റെ ഉള്ളിൽ വളർന്ന ഈഗോ....പക്ഷെ അവന്റെ ജീവിതം നശിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല...

നീ അന്ന് പറഞ്ഞത് പച്ചക്കള്ളം ആയിരുന്നു അമൃത കമ്പനിയിലെ എന്റെ തിരുമറികൾ അറിഞ്ഞു എന്ന് ആ പാവം പെണ്ണിനെ ഇല്ലാതാകേണ്ടത് നിന്റെ ആവശ്യം ആയിരുന്നു. അതിന് നീ എന്നെ കൂട്ട്പിടിച്ചു. പക്ഷെ ഞാൻ അന്ന് അവളുടെ തലക്ക് അടിച്ചു എന്നത് നേരാണ് പക്ഷെ അവളെ നശിപ്പിതും കൊന്ന് തള്ളിയതും നീയും പിന്നെ നിന്റെ മറ്റവൻ സഞ്ജു അവനും കൂടെ ചേർന്ന് ആണ്... അതിന്റെ വ്യക്തമായ തെളിവ് ഉണ്ടായിരുന്നു ആതിര അവളെയും നീ തന്നെ ആണ് കൊന്നത്... പക്ഷെ നിനക്ക് ഇപ്പൊ ജാനകിയെ കൊല്ലണം എന്തിനാ അത്....... പറയാൻ എന്തിനാ ഡി.....


അവൾ ഒരു പുച്ഛത്തോടെ എണീറ്റ് നിന്ന് കയ്യടിച്ചു..

അതെ നീ പറഞ്ഞത് ഒക്കെ സത്യം ആണ് എല്ലാം ചെയ്തത് ഞാൻ തന്നെ ആണ്. നിന്നെ മുന്നിൽ ഇട്ട് ഞാൻ തന്നെ ആണ് കളിച്ചത് നീ ചോദിച്ചില്ലേ എന്തിനാ എന്ന്..... രുദ്രൻ... അവനു വേണ്ടി... അവനെ പ്രണയത്തോടെ നോക്കുന്ന ഒന്നിനെയും ഞാൻ ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ല അങ്ങനെ തന്നെ ആണ് കൂടെ നിന്ന അമൃതയും ആതിരയും ഒക്കെ പോയത്... ഇനി അവൾ ജാനകി അവളെയും ഞാൻ കൊല്ലും.......

ഹഹഹഹഹഹ..... എന്നാൽ നീ ഒന്ന് വ്യക്തമായി കേട്ടോ അവന്റെയും ജാനകിയുടെയും കല്യാണം ഉടനെ ഉണ്ടാകും ഉടനെ അവരുടെ നിശ്ചയം ആണ് മറ്റന്നാൾ.....

അതിന് അവൾ ചിരിച്ചു........

ഇതു ഞാൻ അറിഞ്ഞു കാരണം ആ ജാനകി അവൾക്ക് എന്നെ ഭയങ്കര ഇഷ്ടം ആണ് വിശ്വാസം ആണ് അതുകൊണ്ട് അവൾ നിശ്ചയത്തിന് എന്നെ ക്ഷണിച്ചു ഇവിടെ നിന്ന്....അത് അവൾ അവളുടെ മരണത്തെ കുറച്ചു നേരത്തെ വിളിച്ചു വരുത്തുന്നു അത്രേ ഉള്ളു...... പിന്നെ ഇന്ന് ഞാൻ ഒരു ഡോസ് കൊടുക്കാൻ നോക്കി പക്ഷെ രുദ്രൻ അത് അങ്ങ് പൊളിച്ചു സാരമില്ല..... അവൻ എപ്പോഴും അവൾക്ക് കൂട്ടായ് കാണില്ലലോ ഒരു നിമിഷം എങ്കിലും അവന്റെ ശ്രദ്ധ മാറും ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കും.......

പിന്നെ എന്നെ കുറിച്ച് അനിയനോട് പറഞ്ഞു വല്യ ചേട്ടൻ ചമയാൻ പോയാൽ എനിക്ക് കിട്ടാത്ത രുദ്രന്റെ ജീവൻ ഞാൻ എടുക്കും പറഞ്ഞില്ല എന്ന് വേണ്ട..... അത് പറഞ്ഞു അവൾ ഒരു പുച്ഛത്തോടെ ഇറങ്ങി പോയി....

ഋഷിയുടെ ഉള്ളിൽ അകാതമായ ഒരു പേടി വന്നു മൂടി....


സോന കണ്ണുകൾ തുറന്നപ്പോൾ അവൾക്ക് പരിചയം ഉള്ള ഒരു സ്ഥലം ആണ് ഇതു.....

ഇതു ഋഷിയുടെ വീട് അല്ലെ ഇവിടെ ഞാൻ എങ്ങനെ....
അവൾ കുറച്ചു നേരം ആലോചിച്ചു...

ഋഷിയെ വിളിക്കാനോ അവിടെ നിന്ന് രക്ഷപെട്ടു പോകാനോ വഴി ഇല്ലാതെ എങ്ങനെ അവിടെ നിന്ന് ഒന്ന് രക്ഷപെട്ടു പോകും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് പുറത്ത് ആരുടെയോ സംസാരം കേൾക്കുന്നത് അത് കഴിഞ്ഞു എന്നോട് ജൂസ് കുടിക്കാൻ അവിടെ ഉണ്ടായിരുന്ന ആ ഗുണ്ട പറഞ്ഞു അപ്പൊ അയാൾ ദേഷ്യപെട്ടു കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ എന്ന് പേടിച്ചു അത് കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ മയങ്ങിപോയി......അപ്പൊ എന്നെ ഇവിടെ കൊണ്ട് വന്നത് ഋഷി ആണോ......

അവൾ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഒരു സ്ത്രീ അങ്ങോട്ട്‌ വന്നു ഫോൺ അവൾക്ക് കൊടുത്തു... ഋഷി സാർ ആണ്....

ഹലോ.....

ഞാൻ പറയാതെ അവിടെ നിന്ന് എങ്ങോട്ടും പോകരുത്...

എന്റെ ഫ്രണ്ട് ആണ് എന്ന് ഞാൻ അവിടെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അവിടെ വേറെ ചോദ്യം ഒന്നും ഉണ്ടകില്ല
സമയത്തിന് ഫുഡ്‌ കഴിച്ചു റസ്റ്റ്‌ എടുക്ക് നിന്റെ മെഡിസിൻ ഡ്രസ്സ്‌ ഒക്കെ അവരോട് ചോദിച്ച മതി........ അത്രയും പറഞ്ഞു ഋഷി കാൾ കട്ട്‌ ചെയ്തു അവൾക്ക് നല്ല വിഷമം തോന്നി ഒരു അന്യയോട് സംസാരിക്കുന്നത് പോലെ ആയിരുന്നു അവന്റെ സംസാരം......


മാഡം..........

എന്നെ മാഡം എന്ന് ഒന്നും വിളിക്കണ്ട സോന എന്ന പേര് അത് വിളിച്ച മതി അവൾ ഒരു ചിരിയോടെ പറഞ്ഞു....

ഡ്രസ്സ്‌ ഒക്കെ താഴെ റൂമിൽ ആണ് അവിടെ ആണ് റൂം റെഡി ആക്കി ഇരിക്കുന്നത്.... അവൾ അവരുടെ കൂടെ റൂമിലേക്ക് പോയി......


ഋഷി അവളെ കണ്ടുപിടിച്ച കാര്യം ആലോചിച്ചു ഇരിക്കുവായിരുന്നു. അവളുടെ ഫ്ലാറ്റിൽ നിന്ന് നേരെ ഇങ്ങോട്ട് വരാൻ ഇറങ്ങിയപ്പോൾ ആണ് ഒരു കാൾ വന്നത്.....

ഹലോ സാർ.......

അഹ് പറയെടോ..........


മാഡത്തെ വിളിച്ചു പക്ഷെ കിട്ടുന്നില്ല അതാ സാറിനെ വിളിച്ചത്...


എന്താ കാര്യം.......


സാർ ഈ കൊച്ചിനെ എന്താ ചെയ്യാൻ ഉദ്ദേശം മറ്റേതിനെ പോലെ കൊല്ലാനോ അതോ അവൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചപ്പോൾ അവന് ആദ്യം ആളെ പിടികിട്ടിയില്ല ജാനകി ആണോ സോന ആണോ എന്ന് എന്തായാലും രക്ഷിക്കണം അതിന് ആയിരുന്നു അവനോട് ലൊക്കേഷൻ ചോദിച്ചു വാങ്ങി അവിടെ പോയത്.


അവിടെ എത്തിയപ്പോൾ മനസിലായി ജാനകി അല്ല സോന ആണെന്ന്. പിന്നെ അവരോട് ഒരു കള്ളം പറഞ്ഞു ഇവളെയും കൊണ്ട് ഇറങ്ങിയത് ഇനിയും ഫ്ലാറ്റിൽ ആക്കിയാൽ അവൾ എന്തെങ്കിലും ചെയ്യും അത് ഉറപ്പാ അതാ പിന്നെ വീട്ടിൽ കൊണ്ട് പോയത് അവിടെ ആരും അവളെ ഒന്നും ചെയ്യാൻ പോകില്ല........ നിന്നോട് ഇപ്പൊ കുറച്ചു ദേഷ്യവും അവഗണനയും കാണിച്ചേ പറ്റു സോന.........


ജാനു...... ജാനു......

മ്മ്... ഒന്ന് മൂളികൊണ്ട് ജാനകി കണ്ണ്തുറന്നു ചുറ്റും ഒന്ന് നോക്കി സ്ഥലം മനസിലായതും ജാനകി പെട്ടന്ന് അവന്റെ കൈയിൽ നിന്ന് കൈ മാറ്റി... നേരെ ഇരുന്നു........


കാലൻ ഒരു വക കഴിക്കാൻ വാങ്ങി തന്നില്ല വിശന്നിട്ടു കണ്ണും കാണാൻ വയ്യ......അപ്പോഴാ അങ്ങേര് പണി എടുപ്പിച്ചു കൊല്ലാൻ ആയി ഓഫീസിൽ കൊണ്ട് വന്നത് (ആത്മ )

അകത്തു പോയിട്ട് ഫുഡ്‌ ഓർഡർ ചെയ്യാം മോൾ ഇപ്പൊ വാ.....

ഏഹ് ഞാൻ മനസ്സിൽ വിചാരിച്ചത് എങ്ങനെ.....

അത് കുറച്ചു കൂടെ പതുക്കെ മനസ്സിൽ പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ കേൾക്കില്ലായിരുന്നു....

😏😏😏😏😏അവൾ അവനെ പുച്ഛിച്ചു പുറത്തേക്ക് ഇറങ്ങി......

അതെ മാഡത്തിന്റെ ഇരിപ്പിടം അറിയാല്ലോ അല്ലെ.....

ഓഹ് അറിയാം അത് പറഞ്ഞു അവൾ അകത്തേക്ക് പോയി....

രുദ്രൻ ഫുഡ്‌ ഓർഡർ ചെയ്തു അവളുടെ പുറകെ അകത്തേക്ക് പോയി.....

അവൾ നേരെ പൊന്നുനെയും പൂജയെയും കണ്ടു സംസാരിച്ചു നിൽക്കുന്നത് രുദ്രൻ കണ്ടു അവനെ കണ്ടപ്പോൾ എല്ലാവരും വിഷ് ചെയ്തു.... ജാനകി ചുണ്ട്കോട്ടി തിരിഞ്ഞു നിന്നു.....

ജാനകി............

Yes സാർ ക്യാബിനിലേക്ക് വാ....

അവൻ അത് പറഞ്ഞു പോയി അവൾ ആണെങ്കിൽ അവരോട് സംസാരിച്ചു തിരിഞ്ഞപ്പോൾ ആണ് ഒരു വിളികേട്ടത്......


ജാനകി................


To Top