രുദ്രജാനകി തുടർക്കഥ പാർട്ട്‌ 24 to 28 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

പാർട്ട്‌ 24

ഋഷി.....

ഡ്രസ്സ്‌ എടുത്തു കഴിഞ്ഞോ.....

ഇല്ല അമ്മ ഇപ്പൊ നോക്കാം എനിക്ക് ഒരു കാൾ വന്നു അങ്ങനെ നിൽക്കുവായിരുന്നു....

അഹ് പെട്ടന്ന് ആവട്ടെ....


അവൾക്ക് ഉള്ളത് എടുത്തോ....

അഹ് എടുത്തു മോനെ... ഇനി ഇവർക്ക് എടുക്കണം..

ശരി അമ്മ എടുത്തിട്ട് താഴെ നില്ക്കു ഞാൻ വരാം.....

മ്മ് മ്മ് ഋഷി....
. എന്താ അമ്മ..

എന്തെങ്കിലും പ്രശ്നം ഉണ്ടോ മോനെ.... മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു...

ഏയ്യ് ഇല്ല ഒന്നുല്ല അമ്മ....
ഓഫീസിൽ എന്തോ ഇഷ്യൂ ഉണ്ട് എനിക്ക് ഇതു കഴിഞ്ഞു അങ്ങോട്ട്‌ പോണം....


ശരി മോനെ പെട്ടന്ന് പോകാം.....

സോന നീ നിന്റെ ഇഷ്ടപ്രകാരം അല്ല എന്നെ വിളിച്ചത് അത് എനിക്ക് അറിയാം അവൾ അവിടെ എത്തികാണും......


നീ എന്തിനാ എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിച്ചത് 😡😡😡😡😡എന്നെ ഇവിടുന്ന് അഴിച്ചു വിട്.....


ഹഹഹഹഹ അതിന് അല്ലല്ലോ നിന്നെ ഇവിടെ കൊണ്ട് വന്നത്.... അവൻ ഋഷി എന്റെ കൂടെ നിന്നിട്ട് പെട്ടന്ന് ഒരു കുടുംബസ്നേഹം അതും അവളെ കണ്ടത് മുതൽ ആ ജാനകിയെ.....

രാജ അവൾടെ കെട്ട് അഴിച്ചു വിട് എന്തെങ്കിലും ഒക്കെ അവൾക്ക് കഴിക്കാൻ സമയത്തിന് കൊടുക്കണം പിന്നെ അവൾ ഇവിടെ നിന്ന് പുറത്ത് പോകില്ല.....


നീ നിന്റെ ഇഷ്ടം രുദ്രനോട്‌ തുറന്നു പറഞ്ഞാൽ തീരുലെ ഈ പ്രശ്നം പിന്നെ എന്തിനാ നമ്മുടെ ജീവിതം നശിപ്പിക്കുന്നത്...

അഹ് നിനക്കും തുടങ്ങിയല്ലോ മാറ്റം... വയറ്റിൽ അവന്റെ വിത്ത് കുരുത്തതിന്റെ ആകും അല്ലെ....

ഹഹഹഹഹഹഹ നിന്റെ ഋഷിയെ ഞാൻ കാണുന്നുണ്ട് അവന് ഉള്ളത് ഞാൻ ഉടനെ കൊടുക്കും... 😏😏😏😏😏അത് വരെ നീ ഇവിടെ തന്നെ കാണും..... കാണണം പുറത്ത് പോകാൻ ശ്രമിച്ചൽ നിന്നെ ഞാൻ കൊല്ലില്ല നിന്റെ ഉള്ളിൽ ഒരു ജീവൻ ഉണ്ട് അത് ഞാൻ ഇങ്ങ് എടുക്കും....


സോനയുടെ കൈ അറിയാതെ അവളുടെ വയറിലേക്ക് പോയി. അഹ് അത് ആണ് അതുകൊണ്ട് അടങ്ങി ഒതുങ്ങി ഇവിടെ നിന്നോണം അപ്പൊ ഞാൻ പോട്ടെ.... ഓഫീസിൽ കയറണം....


😏😏😏നിനക്ക് ഒരിക്കലും രുദ്രനെ കിട്ടില്ല അവൻ ആ ജാനകിക്ക് ഉള്ളത് ആണ് നിന്റെ മരണം അവന്റെ കൈ കൊണ്ട് ആയിരിക്കും സോന ആ പോയവളെ നോക്കി മനസ്സിൽ പറഞ്ഞു.....


രുദ്രനോടൊപ്പം നടക്കുവാണ് ജാനകി കുറച്ചു കൂടെ ഉള്ളിലേക്ക് നടന്നപ്പോൾ അവൾക്ക് അവിടെ ഉള്ള കാഴ്ചകൾ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു അത് രുദ്രൻ ഒരു കൗതുകത്തോടെ നോക്കി..


ദേവേട്ടാ ഇതു ആണോ നിങ്ങടെ തറവാട്


അതെ ഇഷ്ടം ആയോ...

ഒരുപാട് ഒരുപാട് എന്ത് രസം ആണ് കാണാൻ....

അവൻ ഒരു ചിരിയോടെ അവളുടെ സംസാരം കേട്ട് നിന്നു..

ദേവേട്ടാ നമുക്ക് അകത്തേക്ക് കയറി കണ്ടാലോ...

വേണ്ട ഡോ അതിന് ഉള്ള സമയം ഇതു അല്ല..... അത് രുദ്രൻ പറഞ്ഞപ്പോൾ ജാനകിയുടെ മുഖം വാടി...

അവൻ പോയി അവളെ ചേർത്ത് പിടിച്ചു അവൾ പെട്ടന്ന് ഞെട്ടി. അത് അവൻ അറിയുകയും ചെയ്തു....

നമ്മുടെ കല്യാണം കഴിഞ്ഞു നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുന്നത് ഇവിടെ നന്നായിരിക്കും അന്ന് അന്ന് താൻ ഇതിനുള്ളിൽ കയറിയ മതി കാരണം എനിക്ക് ഏറ്റവും പ്രിയപെട്ട ഒരിടം ആണ് ഇതു....

അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു... മ്മ് എന്താ ഇങ്ങനെ നോക്കുന്നെ...

അല്ല ഇപ്പൊ പറഞ്ഞത് എന്താ....

ഇവൾ ശരി ആകുല രുദ്രൻ പിറുപിറുത്തു

നീയും ഞാനും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നാകുന്ന ഒരു ദിവസം ഉണ്ടാകും ആ ദിവസം ഇവിടെ നിന്നാകും തുടങ്ങുന്നത്...

അതിന് അങ്ങനെ ഒരു ദിവസം ഉണ്ടാകുവോ..... അവൾ അവനോട് ചോദിച്ചു അവൻ ഒരു ചിരിയോടെ മുന്നോട്ടു നടന്നു അവളെയും ചേർത്ത് പിടിച്ചു......


ഇവിടെ നിന്ന് ഒരുപാട് ഉണ്ടോ കാവിലേക്ക്.....

കുറച്ചു ദൂരം.....

അല്ല ഇവിടെ ഒക്കെ കാർ വരും എന്ന് തോന്നുന്നല്ലോ അതിന് ഉള്ള വഴി ഉണ്ടല്ലോ..... അവൾ അവനെ സൂക്ഷിച്ചു നോക്കി ചോദിച്ചു....

അവൻ ആണെങ്കിൽ അവളുടെ ചോദ്യം കേട്ട് പൊട്ടിചിരിക്കാൻ തുടങ്ങി..... അത് കണ്ടു അവൾക്ക് ദേഷ്യം വന്നു 😡😡😡😡

ഡോ താൻ ഇവിടെ ആദ്യം ആയി വരുവല്ലേ അപ്പൊ താൻ ഈ സ്ഥലം നന്നായി ആസ്വാദിക്കട്ടെ എന്ന് കരുതി ആണ് കാർ അവിടെ ഇട്ട് നടന്നു വന്നത്....

മ്മ് മ്മ് അവൾ ഒന്നു അമർത്തി മൂളി....

വാ ഡോ തിരിച്ചു ഓഫീസിൽ പോണ്ടേ....

മ്മ്.......

അടുത്ത് കണ്ട ഒരു ഇടവഴിയിലൂടെ അവർ മുന്നോട്ടു നടന്നു....

അകത്തോട്ട് പോകുമ്പോൾ കുറച്ചു ഇരുട്ട് തോന്നി ഒപ്പം തന്നെ നല്ല തണുപ്പും... അതിനോട് ഒപ്പം നല്ല പവിഴമല്ലി പൂക്കളുടെ സുഗന്ധം അവൾ ആവോളം ആസ്വദിച്ചു....

സാർ ഈ സുഗന്ധം

ദേ ആ മരം കണ്ടോ അത് ആണ് പവിഴമല്ലി 


ഇവിടെ ഒരുപാട് ഉണ്ട്......

താൻ വാ അവൻ മുന്നോട്ടു നടന്നതും അവൾ അവന്റെ കൈയിൽ പിടിച്ചു....

മ്മ് മ്മ് എന്താ ഡോ പേടിയുണ്ടോ...

അവൾ ഉണ്ട് എന്ന് തലകുലുക്കി...

വാ അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു കുറച്ചു കൂടെ ഉള്ളിലേക്ക് പോയപ്പോൾ കാവ് കണ്ടു...


ഇവിടെ ആരാ ദേവേട്ട മുമ്പ് വിളക്ക് കൊളുത്തിയിരുന്നേ....

അമ്മയും അച്ഛനും ആയിരുന്നു വരുന്നത്.. അച്ഛൻ പോയതിൽ പിന്നെ ആരും വരാറില്ല ഡോ..

അപ്പൊ ദൈവകോപം കിട്ടില്ലേ ഇങ്ങനെ അടച്ചു ഇട്ടാൽ...

അറിയില്ല കിട്ടും ആയിരിക്കും.. എനിക്ക് ഇവിടെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ അമ്മക്ക് അച്ഛൻ ഇവിടെ ഇല്ലാതെ ഒറ്റക്ക് നിൽക്കാൻ താല്പര്യം ഇല്ല.....


അപ്പൊ നമുക്ക് കല്യാണം കഴിഞ്ഞു ഇവിടെ താമസം ആയാലോ അപ്പൊ അമ്മക്ക് ഞാൻ കൂട്ട് ഉണ്ടല്ലോ....

അവൾ പറഞ്ഞു കഴിഞ്ഞണ് എന്താ പറഞ്ഞത് എന്ന് ഓർമ്മ വന്നത്...

അല്ല ഞാൻ.... വാ വിളക്ക് കൊളുത്താം...

മ്മ് മ്മ് മ്മ്.....

അവർ രണ്ടുപേരും ചേർന്ന് വിളക്ക് കൊളുത്തി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. ഈശ്വര എനിക്ക് എന്തോ ഇവളെ വിട്ടു കളയാൻ തോന്നുന്നില്ല എന്റെ ജീവിതത്തിൽ എന്റെ അവസാനശ്വാസം വരെ ഇവൾ കൂടെ വേണം എന്ന് തോന്നുവാ പക്ഷെ ഇവൾ എന്റെത് ആകുമ്പോൾ ഇവൾക്ക് ചുറ്റും ശത്രുവിൽ നിന്ന് രക്ഷിക്കാൻ ഉള്ള രക്ഷ കവചം ആയി നീ കൂടെ ഉണ്ടാകണേ ഭഗവാനെ......

ഈശ്വര എന്റെ ദേവേട്ടനെ ഞാൻ വേണ്ട എന്ന് വച്ചത് ആണ് എന്നിട്ടും നീ ആയി എന്നിൽ കൊണ്ട് എത്തിച്ചതാ വീണ്ടും ഒരു ആപത്തും വരുത്താതെ എന്റെ ദേവേട്ടനെ എനിക്ക് തരണേ ഈ ജന്മം മുഴുവൻ.....

രണ്ടുപേരും പ്രാർത്ഥന കഴിഞ്ഞു അവിടെ ഇരുന്ന സിന്ദൂരം കുറച്ചു എടുത്തു നെറ്റിയിൽ തൊട്ടു അവൻ എന്നിട്ട് അവൾക്കും തൊട്ട് കൊടുത്തു തിരിഞ്ഞു ഒന്നു കൂടെ പ്രാർത്ഥിച്ച ശേഷം അവർ അവിടെ നിന്ന് ഇറങ്ങി....
പോകാം.....രുദ്രൻ ചോദിച്ചു...

മ്മ് മ്മ്

തനിക്ക് വിശക്കുന്നുണ്ടോ.....

ഉണ്ട്......

അഹ് അപ്പൊ നമുക്ക് ഇവിടെ നിന്ന് പോകുമ്പോൾ നല്ല ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഫുഡ്‌ ഒക്കെ കഴിച്ചു പോകാം....

ഒക്കെ സാർ

മ്മ്മ് വാ....

സർ.... അല്ല ദേവേട്ടാ...

ഇവിടെ എവിടെയ കുളം....

തന്നോട് ആരാ പറഞ്ഞേ ഈ കുളത്തിന്റെ കാര്യം.....

അത് ഞാൻ അമ്മയോട് ചോദിച്ചു 😜...

അഹ് ബെസ്റ്റ് ഭൂമിശാസ്ത്രം മൊത്തം അറിഞ്ഞു വച്ചിട്ട് ആണ് അല്ലെ വരവ്.....

ഈൗൗൗൗൗൗ മ്മ് മ്മ് മതി മതി

കുളം കാണാൻ നിന്നാൽ ഒരുപാട് വൈകും തന്നെ ഞാൻ കുളവും തറവാടും ഒരുമിച്ച് കാണിക്കാം പോരെ....

അതിന് അവൾ മുഖം വീർപ്പിച്ചു മുന്നോട്ടു നടന്നു...

ഈ പെണ്ണിനെ കൊണ്ട് വയ്യല്ലോ ഈശ്വര...

കുറച്ചു മുന്നിലോട്ട് നടന്നതും ജാനകി ഒരു വിളിയോടെ ഓടി വന്നു ദേവനെ കെട്ടിപിടിച്ചു....

ആദ്യം അവൻ ഞെട്ടി പിന്നെ അവളുടെ വിറയൽ കണ്ടപ്പോൾ ആണ് ബോധം വന്നത് 

എന്താ ഡോ എന്താ എന്ത് പറ്റി.....

പാ   പാമ്പ്  അവിടെ

അതിനാണോ ഇങ്ങനെ വിളിച്ചു ഓടിയത് ശേ നാണക്കേട്... അവളെ കളിയാക്കി എങ്കിലും അവളുടെ വിറയലിൽ നിന്ന് അവൾ നന്നായി പേടിച്ചു എന്ന് അവന് മനസിലായി.....

ഡോ നോക്കിയേ ജാനു......

പേടിക്കണ്ട ഞാൻ കൂടെ ഇല്ലേ വാ താൻ അത് തന്റെ വിളി കേട്ട് ജീവനും കൊണ്ട് പോയിക്കാണും..

അവർ പിന്നെ അതികം അവിടെ നില്കാതെ പെട്ടന്ന് നടന്നു... ജംഗ്ഷൻ എത്തി അവിടെ എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു....

വണ്ടിയിൽ കയറിയത് മുതൽ ജാനകി സൈലന്റ് ആണ്.

എന്താ ഡോ എന്ത് പറ്റി പേടിച്ചു പോയോ...

മ്മ് മ്മ്മ് അവൾ അവന്റെ കൈയിൽ കൈ വച്ചു..

എന്താ ഡോ... എന്തെങ്കിലും പറയാൻ ഉണ്ടോ...

അത് ശെരിക്കും ദേവേട്ടന് എന്നെ ഇഷ്ടം ആണോ അതോ അമ്മക്ക് വേണ്ടി ആണോ എന്നെ കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് പറഞ്ഞത്...


സത്യം പറഞ്ഞൽ എനിക്ക് അറിയില്ല ആദ്യം എനിക്ക് തന്നോട് ഭയങ്കര ദേഷ്യം ആയിരുന്നു എന്റെ അമ്മുന്റെ സ്ഥാനം തട്ടി എടുക്കാൻ വന്നവൾ.. പിന്നെ തന്റെ അന്നത്തെ കുറച്ചു ഡയലോഗ് ഉണ്ടല്ലോ എന്നെ അന്ന് വഴിയിൽ വച്ചു കണ്ടപ്പോൾ ഞാൻ പറഞ്ഞകോൺടാക്ട് കേട്ട്.. അതൊക്കെ എന്റെ ഉള്ളിൽ കൊണ്ട് ഡോ. പിന്നെ പിന്നെ എന്തോ തന്നോട് ഒരു ഇഷ്ടം അത് പ്രണയം ആണോ അതോ സഹതാപം വല്ലതും ആണോ എന്ന്ഒന്നും എനിക്ക് അറിയില്ല ഡോ.. തന്റെ കണ്ണ് നിറയുന്നത് കാണുമ്പോൾ എന്തോ ഒരു വീർപ്പുമുട്ടൽ ആണ്....

അവൻ പറയുന്ന ഓരോ വാക്കും അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി.. അവൾ അവന്റെ തോളിലേക്ക് തലചായ്ച്ച് കിടന്നു....

എന്താ ഡോ ക്ഷീണം ഉണ്ടോ.....

ഇല്ല.....

കിടന്നോ......

അവൾ അവന്റെ കൈയിൽ കുറച്ചു കൂടെ മുറുകെ പിടിച്ചു കിടന്നു...

അവൻ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ ഒന്നു തലോടി....

കുറച്ചു ദൂരം കൂടെ പോയാൽ മെയിൻറോഡ് എത്തും അങ്ങനെ മെയിൽ റോഡ് എത്തുന്നതിനു തൊട്ട് മുൻപ് ഒരു ജീപ്പ് വന്നു കുറുകെ നിന്നു.. പെട്ടന്ന് പ്രതീക്ഷിക്കാതെ ബ്രേക്ക്‌ പിടിച്ചത് കൊണ്ട് ജാനകി ഞെട്ടി എണീറ്റ് രുദ്രനെ നോക്കി.... അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾ മുന്നിലേക്ക് നോക്കി.....


ഗുണ്ടകൾ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം രുദ്രൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ജാനകി അവന്റെ കൈയിൽ പിടിച്ചു  വേണ്ട ദേവേട്ടാ......
കൈ എടുക്ക്..... വേണ്ട ദേവേട്ടാ പ്ലീസ്.....

കൈ എടുക്ക് ജാനകി........ അവൾ എന്നിട്ടും കൈ വിടാതെ മുറുകെ പിടിച്ചു.... കൈ എടുക്കെടി....... അത് ഒരു അലർചപോലെ ആയിരുന്നു അവൾ വേഗം കൈ വിട്ടു  ഞാൻ വരുന്നത് വരെ കാറിൽ നിന്ന് ഇറങ്ങരുത് കേട്ടല്ലോ.......

അവൾ അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്നുണ്ട്....പറഞ്ഞത് കേട്ടോ ഡി...
മ്മ് മ്മ്....

അവൻ സിനിമ സ്റ്റൈലിൽ കാറിന്റെ ഡോർ കാല് കൊണ്ട് അടച്ചു എന്നിട്ടു അവരുടെ അടുത്തേക്ക് പോയി....

ആ അപ്പോ ചേട്ടമ്മാര് പറയു ആരുടെ ആണ് കൊട്ടേഷൻ....

അതൊക്കെ സാർ അറിയാൻ സമയം ആകുമ്പോൾ അറിയും...
ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് ആ കാറിൽ ഇരിക്കുന്ന കൊച്ചിനെ ആണ്.....
ഗുണ്ടകളുടെ തലവൻ എന്ന് തോന്നിക്കുന്ന ഒരുവൻ പറഞ്ഞു....

ശേ അവളെ അങ്ങനെ അങ്ങ് തരാൻ പറ്റോ... ഒന്നും ഇല്ലെങ്കിലും എന്റെ സ്റ്റാഫ്‌ അല്ലെ....

ഓഹ് അപ്പൊ സാർ തരില്ല വേണ്ട ഞങ്ങൾ തന്നെ പിടിച്ചു കൊണ്ട് പൊയ്ക്കോളാം.....

പോയി പിടിച്ചോണ്ട് വാ ഡാ അവളെ.....

തൊട്ട്പോകരുത് അവളെ.....

ഹഹഹഹ..... സാർ കൈക്ക് പണി ഉണ്ടാക്കും അല്ലെ സാറിന് ഒരു പോറൽ പോലും ഏൽക്കരുത് എന്ന് പ്രതേകം പറഞ്ഞത് ആണ്....

എന്നെ തൊട്ടിട്ടു അവളെ കൊണ്ട് പോകാം ഇപ്പൊ നമുക്ക് ഒന്ന് മുട്ടി നോക്കാം....


പിന്നെ എന്താ സാറെ നന്നായി മുട്ടി നോക്കാമല്ലോ.....

അവൻ കൂടെ ഉള്ളവനെ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തതും ഒരുത്തൻ രുദ്രന് നേരെ പാഞ്ഞടുത്തുപാഞ്ഞുവന്നു തനിക്ക് നേരെ കൈ നീട്ടിയവന്റെ കൈ രുദ്രപുറകിലേക്ക് ആക്കി വളച്ചൊടിച്ചു... അവൻ വേദന കൊണ്ട് പുളഞ്ഞു ഉറക്കെ കരഞ്ഞു....... അഹ്....... അഹ്....

വേറെ ഒരുത്തൻ രുദ്രന് നേരെ പാഞ്ഞടുത്തു അവന്റെ നാഭിനോക്കി രുദ്രൻ ചവിട്ടി... വേറെയും ഒരുത്തൻ രുദ്രനെ അടിക്കാൻ വന്നു അവനെ അടിച്ചു താഴെ വീഴ്ത്തുമ്പോൾ ആണ് പുറകിൽ നിന്ന് ഗുണ്ടതലവൻ ഒരു കത്തിയുമായി രുദ്രന് അടുത്തേക്ക് വന്നത്... എന്നാൽ രുദ്രൻ തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അത് കണ്ടില്ല... എന്നാൽ കാറിൽ ഇരുന്ന ജാനകി അത് കണ്ടു. കാറിൽ നിന്ന് ഇറങ്ങി അവനെ വിളിക്കും മുന്നേ അവനു നേരെ ആ കത്തി ഉയർന്നു താഴ്ന്നു........ ദേവേട്ടാ.......................


To Top