രുദ്രജാനകി തുടർക്കഥ പാർട്ട്‌ 23 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.


രാവിലെ കൃത്യം 7മണിക്ക് തന്നെ രുദ്രൻ അവിടെ എത്തി....

മോനെ വല്ലതും കഴിച്ചിട്ട് പോകാം..... വേണ്ട അച്ഛാ ഞങ്ങൾ അവിടെ പോയി വിളക്ക് കൊളുത്തിയ ശേഷം കഴിച്ചോളാം പോകുന്ന വഴിക്ക്....


മ്മ് മ്മ് ശരി എന്നാൽ ഇനി വൈകണ്ട പൊക്കോ... സൂക്ഷിച്ചു പോണേ...

ശരി അച്ഛാ......

മോളെ കഴിഞ്ഞില്ലേ ഇതുവരെ......

ദ വരുന്നു അച്ഛാ......


അഹ് സൂക്ഷിച്ചു പോണേ.....

ശരി അച്ഛാ...... അമ്മ പോയിട്ട് വരാം...


അവൾ പുറത്ത് വന്നു രുദ്രന്റെ മുഖത്തേക്ക് നോക്കി അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട്...

പോകാം സാർ.......

മ്മ്മ്.......

ജാനകി ആണെങ്കിൽ കാറിൽ കയറിയ സമയം മുതൽ കൈയിൽഉള്ള ബാഗിനെ ഞെരിക്കുന്നുണ്ട് അത് കാണുമ്പോൾ രുദ്രന് ചിരി വരും..

എന്താ ഡോ ഒന്നും മിണ്ടാതെ ഇരിക്കുന്നെ....
എന്തെങ്കിലും പ്രശ്നം ഉണ്ടോ.....

അങ്ങനെ ചോദിച്ചാൽ ഇല്ല ഇല്ല സാർ.....

മ്മ് മ്മ് പിന്നെ എന്തിനാ താൻ ആ ബാഗിനെ ഇങ്ങനെ കൊല്ലകൊല ചെയ്യുന്നേ....

ഒന്നുല്ല സാർ....


മ്മ് തനിക്ക് ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ

ഇല്ല സാർ ഞാൻ ok ആണ്...

പിന്നെ കുറച്ചു സമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല....

താൻ സാർ.... അഹ് ബെസ്റ്റ് താൻ എന്താ പറയാൻ വന്നേ....

അല്ല സാർ എന്താ പറയാൻ വന്നേ....

വീട്ടിൽ ഡ്രസ്സ്‌ എടുക്കാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ എന്താ താൻ കൂടെ പോകത്തെ എങ്കിൽ എന്റെ കൂടെ ഇങ്ങനെ ഇരുന്നു ബോർ അടിക്കണം ആയിരുന്നോ...

അതിന് ഞാൻ പറഞ്ഞോ എനിക്ക് ബോർ അടിക്കുന്നു എന്ന്... 😏

അങ്ങേർക്ക് സംസാരിക്കാനും വയ്യ എന്നിട്ട് എനിക്ക് ബോർ അടി പോലും കാലൻ... ജാനകി ഇരുന്നു പിറുപിറുത്തു..

ഹലോ മാഡം കുറച്ചു ഉറക്കെ പറഞ്ഞ എനിക്ക് കൂടെ കേൾക്കാമായിരുന്നു...

ഞാൻ ഇവിടെ ആകെ ബോർ അടിച്ചു ഇരിക്കുവാ അത് കൊണ്ട് എനിക്ക് ആരോടും ഒന്നും പറയാൻ ഇല്ല അത് പറഞ്ഞു ജാനകി പുറത്തേക്ക് നോക്കി ഇരുന്നു.....


ഡോ താൻ ഇങ്ങനെ പിണങ്ങാതെ താൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഞാൻ പറഞ്ഞത സോറി.....
മ്മ് മ്മ്

അല്ല താൻ എന്താ ചോദിക്കാൻ വന്നത്...

അത് ഈ കാവ് ഒരുപാട് ദൂരം പോണോ...

മ്മ് മ്മ് ഒരു 2മണിക്കൂർ യാത്ര ഉണ്ട് ഡോ എന്താ...

ഏയ്യ് ഒന്നുല്ല സാർ...വെറുതെ ചോദിച്ചതാ....

പിന്നെ അവൻ FM ഓൺ ആക്കി പാട്ട് വച്ചു.


🎶🎶🎶🎵🎵🎵ഇഷ്ടം എനിക്കിഷ്ടം
ആരോടും തോന്നാത്തൊരിഷ്ടം
ആദ്യമായ് തോന്നിയൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആരോടും പറയാത്തൊരിഷ്ടം
ആരാരും അറിയാത്തൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആശകള്‍ പൂക്കുന്നൊരിഷ്ടം
ആനന്ദം തോന്നുന്നൊരിഷ്ടം

പൂവോ നിന്‍ ചിരി പൂപ്പന്തലോ
തേനോ നിന്‍ മൊഴി തേന്‍ പുഴയോ
ചെമ്പരത്തി പൂവിന്‍ ചന്തമല്ലേ
ചെമ്പകപ്പൂവിന്‍ സുഗന്ധമല്ലേ
ചെണ്ടുമല്ലിപ്പൂവിന്‍ നിറമല്ലേ
ചെന്താമരപ്പൂ പോല്‍ ചുണ്ടല്ലേ
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാനൊന്നു വര്‍ണ്ണിക്കും
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
(ഇഷ്ടം )

കൈയില്‍ എന്തിന് തങ്കവള
മാറില്‍ എന്തിന് കല്ലുമാല
നെറ്റിയില്‍ ചന്ദനക്കുറി വേണ്ട
മുടിയില്‍ മുല്ലപ്പൂമാല വേണ്ട
കണ്ണില്‍ കരിമഷിക്കറ വേണ്ട
കാലില്‍ വെള്ളിക്കൊലുസു വേണ്ട
പെണ്ണേ നിനക്കു വേണ്ട
ആഢംബരത്തിന്റെ അഴകു വേണ്ട
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
(ഇഷ്ടം)🎵🎵🎵🎵🎶🎶🎶🎶

പാട്ട് കേട്ട് ജാനകി താളം പിടിക്കുന്നുണ്ട് ഒപ്പം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയും ഉണ്ട് അതെ പുഞ്ചിരി തന്നെ രുദ്രന്റെ മുഖത്തും ഉണ്ട്....
കുറച്ചു ദൂരം കഴിഞ്ഞു വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി അവിടെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു രണ്ടു സൈഡും സ്വർണം പോലെ വിളഞ്ഞു കിടക്കുന്ന നെൽപാടം ആണ്... ആളുകൾ ഒക്കെ ഉണ്ട് കുറച്ചു...
പിന്നെയും കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വണ്ടി ഒരു ആൽമരത്തിന്റെ ചുവട്ടിൽ ഒതുക്കി.. അത് ഒരു നാട്ടുപ്രദേശം ആണ് എന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ മനസിലായി...

ഒരു കുഞ്ഞ് ജംഗ്ഷൻ ആണ് എന്ന് അവൾക്ക് മനസിലായി അവൾ അവനെ നോക്കി....

ഇറങ്ങി വാ ഡോ ഇനി കുറച്ചു ദൂരം നടക്കാം.....

ഒരുപാട് നടക്കാൻ ഉണ്ടോ ദേവേട്ടാ......അവൾ വിളിച്ചു കഴിഞ്ഞു നാക്ക് കടിച്ചു...


കുഴപ്പമില്ല അങ്ങനെ തന്നെ വിളിച്ചോ അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ സ്വയം ഒന്ന് നുള്ളി നോക്കി...

മ്മ് ഇങ്ങേർക്ക് എന്തോ കാര്യം ആയി പറ്റിയിട്ടുണ്ട്....ഓഹ് ഇങ്ങേർക്ക് എന്നെ സ്നേഹിച്ചു കൊല്ലാൻ ആകൊ (ആത്മ )

ജാനു ഇറങ്ങി വാ....... പോയി പോയി കൊച്ചിന്റെ കിളികൾ എല്ലാം പറന്നു...

എന്നെ തന്നെ ആണോ....

ഇവിടെ നീയും ഞാനും അല്ലാതെ നിന്റെ അച്ഛൻ വന്നു ഇരിക്കുന്നോ....

ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ 😡😡
അഹ് ബെസ്റ്റ് ഇനി ഇതിൽ പിടിച്ചു തുടങ്ങാം അടുത്ത അടി ഉണ്ടാക്കാൻ...

😏😏😏😏😏അവൾ അവനെ പുച്ഛിച്ചു കൊണ്ട് ഇറങ്ങി...
അവളുടെ മുഖം ഒക്കെ വീർപ്പിച്ചു ചുണ്ട് കൂർപ്പിച്ചു ഉള്ള പോക്ക് കണ്ടു അവനു ചിരി വന്നു...


ആഹ്ഹ് രുദ്രൻ കുഞ്ഞേ.....

ആഹ്ഹ് രാഘവേട്ട..... സുഖമാണോ...

സുഖം കുഞ്ഞേ.... കുഞ്ഞിന് സുഖമാണോ.... അമ്മ ചേട്ടൻ ഒക്കെ എവിടെ...

എല്ലാവരും സുഖം ആയി ഇരിക്കുന്നു ചേട്ടാ....

അവിടെ ഉള്ള പലരും അവനെ നോക്കി ചിരിക്കുന്നു സംസാരിക്കുന്നു ജാനകി ആണെങ്കിൽ ഇങ്ങേർക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയോ അപ്പൊ...

ഇതു ഏതാ ഈ കുട്ടി.....


ജാനു..... അവൻ അവളെ അടുത്തേക്ക് വിളിച്ചു...

ഇതു ജാനകി ഞാൻ വിവാഹം കഴിക്കാൻ പോകുന്നകുട്ടി ആണ്...

അഹ് മോൾ എന്ത് ചെയ്യുന്നു...

എന്റെ ഓഫീസിൽ തന്നെ ആണ്...

ശരി കുഞ്ഞേ... കാവും വീടും ഒക്കെ അടിച്ചു വാരി വൃത്തി ആക്കി ഇട്ടു ഇന്നലെ അമ്മ വിളിച്ചു പറഞ്ഞിരുന്നു എന്ന് രഹു പറഞ്ഞു ദ താക്കോൽ തന്നിട്ടാ പോയത്....

അഹ് ശരി എന്നാ ഞാൻ പോയിട്ട് വരാം...

ശരി കുഞ്ഞേ...

ശിവപാർവതിമാരെ പോലെ ഉണ്ട് രണ്ടുപേരെയും കാണാൻ... കൂട്ടത്തിൽ ആരോ പറഞ്ഞത് രണ്ടുപേരും കേട്ടു അത് കേട്ട് ഒരു പുഞ്ചിരി തെളിഞ്ഞു രണ്ടുപേരുടെ ചുണ്ടിലും എന്നാൽ ജാനകി മുഖം വീർപ്പിച്ചു വച്ചു ആണ് നടത്തം.
ഡോ എന്നോട് പിണങ്ങി നടക്കുവാണോ...

എനിക്ക് ആരോടും പിണക്കം ഇല്ല...

ഉവ്വ അത് കണ്ടാലും പറയും മോന്ത കണ്ടില്ലേ കടന്നൽ കുത്തിയത് പോലെ....

സാർ എന്റെമുഖത്ത് നോക്കാതെ നടക്കാൻ നോക്ക്...


ഋഷി നീ എങ്ങോട്ടാ....

അമ്മ ഇന്ന് അല്ലെ അവന്റെ നിശ്ചയത്തിന്റെ ഡ്രസ്സ്‌ എടുക്കാൻ പോകുന്നെ അപ്പൊ അമ്മയുടെ കൂടെ ഞാനും വരാം...

മ്മ് ശരി വാ....... ഋഷി അപ്പൊ ഓഫീസിലെ കാര്യം ആര് നോക്കും.

അവിടെ ഇന്ന് വേറെ പ്രതേകിച്ചു മീറ്റിംഗ് ഒന്നും ഇല്ല അമ്മ അതുകൊണ്ട് കുഴപ്പമില്ല...

മ്മ് വാ പിന്നെ ഇറങ്ങാം....

അവർ അവിടെ എത്തിയപ്പോൾ ജാനകിയുടെ അച്ഛനും അമ്മയും പോകാൻ ആയി റെഡി ആയി നിൽപ്പുണ്ട്.


ചന്ദ്രേട്ടാ ഇതു ആണ് എന്റെ മൂത്തപുത്രൻ ഋഷി....

നമസ്കാരം അങ്കിൾ

നമസ്കാരം... അയ്യോ കുഞ്ഞ് ഉള്ള കാര്യം അറിഞ്ഞില്ലല്ലോ.. എന്തായാലും ഇതുവരെ വന്നത് അല്ലെ അപ്പൊ നമുക്ക് ഓരോ ചായ എങ്കിലും കുടിച്ചിട്ട് പോകാം..

വേണ്ട അങ്കിൾ തിരിച്ചു വരുമ്പോൾ കയറാം ഇപ്പൊ ഇറങ്ങിയത് അല്ലെ എല്ലാവരും...

മ്മ് അതാ നല്ലത്....

വരൂ......


അവർ നേരെ പോയത് അവരുടെ തന്നെ ടെക്സ്റ്റ്‌ൽസിൽ ആയിരുന്നു.

ഋഷി നീ പോയി അവനു ഉള്ള ഡ്രസ്സ്‌ എടുക്ക് നിനക്ക് ആകുമ്പോൾ അവന്റെ ഇഷ്ടം ഒക്കെ അറിയാല്ലോ...

ഞാൻ എടുക്കാം നിങ്ങൾ അപ്പൊ അവൾക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വച്ചിട്ട് വിളിക്ക് അമ്മേ....

ശരി ഋഷി.....


ഋഷിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.....

ഹലോ സോന നീ ഇതു എവിടെ ആയിരുന്നു എത്ര തവണ ഞാൻ വിളിച്ചു നിന്നെ എന്താ നീ ഫോൺ എടുക്കാത്തെ വല്ലതും കഴിച്ചോ നീ....

കഴിഞ്ഞോ ഋഷി നിന്റെ അഭിനയം....

സോന.......

എന്താ ഋഷി.. ഞാൻ പറഞ്ഞത് സത്യം അല്ലെ...

നീ എന്തൊക്കെ ആണ് പറയുന്നത് സോന നിനക്ക് എന്താ പറ്റിയെ...

നീ എന്നെ കൊല്ലാൻ അല്ലെ ഋഷി കുറച്ചു ആൾക്കാരെ ഒക്കെ റെഡി ആക്കിയത്...

സോന അതൊക്കെ മുൻപ് ഇപ്പോഴൊന്നും അല്ല...

ഇപ്പൊ എന്താ ഋഷി പ്രത്യകത ഞാൻ നിന്റെ കുഞ്ഞിനെ ചുമക്കുന്നത് ആണോ..നിന്റെ അഭിനയം ഒന്നും ഇനി വേണ്ട ഋഷി ഇനിയും ഞാൻ നിന്നെ വിശ്വസിച്ചൽ എന്റെ കുഞ്ഞിനെ കൂടെ നീ ചിലപ്പോൾ കൊല്ലും... ഇനി നീ എന്റെ ജീവിതത്തിൽ വരരുത് ഋഷി ഞാൻ നിനക്ക് ഒരു ബാധ്യതയായ് വരില്ല ഒരിക്കലും...... അവൻ എന്തെങ്കിലും പറയും മുന്നേ അവൾ ഫോൺ വച്ചു...
എല്ലാം നഷ്ടം ആയവനെ പോലെ അവൻ അവിടെ ഇരുന്നു....




                                       തുടരും...........

To Top