രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ഋഷി നേരെ പോയത് ഒരു പാർക്കിലേക്ക് ആയിരുന്നു. അവൻ അവിടെ ആളൊഴിഞ്ഞ ഒരു സ്ഥലം നോക്കി ഇരുന്നു എന്നിട്ട് അവളെ കണ്ടത് മുതൽ ഇന്ന് വരെ ഉള്ള കാര്യങ്ങൾ ഓർത്തു ...താൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയം ആണ് പക്ഷെ അവളുടെ ആ ഒരു ചോദ്യത്തിൽ എന്റെ സന്തോഷം എങ്ങോ പോയി കുറച്ചു നാൾ ആയി എനിക്ക് അവളോട് ഉള്ള ഇഷ്ടം അവളുടെ ശരീരത്തോട് മാത്രം അല്ല ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങി....
പാവം ആണ് അവൾ അവൾക്ക് ഞാനും എന്റെ കുഞ്ഞും മാത്രേ ഉള്ളു ഈ ലോകത്തു സ്വന്തം എന്ന് പറയാൻ..
അച്ഛൻ കൊടുത്ത ഒരു കേസ് അത് ആയിരുന്നു അവളുടെ അച്ഛന്റ്ജീവൻ എടുത്തത്..
അയാൾ ആ കേസിൽ അറിയാതെ പെട്ട് പോയത് ആണ്..
അതിന്റെ പ്രതികാരം തീർക്കാൻ ആണ് അവൾ വന്നതും എന്നെ അവളുടെ വലയിൽ ആക്കിയതും പക്ഷെ എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് താനും അവളുടെ അടുത്ത് നിന്നതും തന്റെ എല്ലാകൊള്ളരുതായ്മക്കും അവളെ കൂടെ ചേർത്തതും...
പക്ഷെ എന്തോ എപ്പോഴോ അവൾ മനസ്സിൽ ഇടം പിടിച്ചു ഇപ്പൊ ദ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നു ഞാൻ എങ്ങനെ അവളെ ഉപേക്ഷിച്ചു പോകും എന്റെ ചോര ആണ് അവളുടെ വയറ്റിൽ ഉള്ളത് അവൾക്ക് എന്നെ ഇപ്പോഴും പൂർണമായി വിശ്വാസം ഇല്ല.
ഇല്ല ഇനി എന്ത് തന്നെ വന്നാലും അവളെ വിട്ടു കളയില്ല.
അവൻ എന്തൊക്കെയോ ആലോചിച്ചു മനസ്സിൽ പലകണക്ക് കൂട്ടലുമായി തിരിച്ചു വീട്ടിലേക്ക് പോയി.
രുദ്രൻ വീട്ടിൽ എത്തുമ്പോൾ അമ്മ ആരെയോ വിളിച്ചു സംസാരിക്കുവായിരുന്നു.അവൻ വന്നത് കണ്ടു പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു.
എന്താ ഡാ മുഖം വല്ലാതെ ഇരുന്നേ വയ്യേ രുദ്ര....ഓഫീസിൽ പോയില്ലേ നീ
ഇല്ല അമ്മ എനിക്ക് ഒന്ന് കിടക്കണം.ഓഫീസിൽ പോയിട്ട് വന്നത് ആണ്.
അവർ സോഫയിൽ പോയിരുന്നു അവൻ ഉടനെ തല എടുത്തു മടിയിൽ വച്ച് കിടന്നു..
എന്തോ ഉണ്ടല്ലോ അല്ലാതെ ഇങ്ങനെ വന്നു കിടക്കുന്ന പതിവ് ഇല്ലല്ലോ എന്താ ഡാ പ്രശ്നം.....
പ്രശ്നം ഒന്നുല്ല അമ്മ....
അവൻ അങ്ങനെ കണ്ണടച്ചു കിടന്നു... അപ്പോഴും അവന്റെ മുന്നിൽ ചിരിച്ചു കളിച്ചു സംസാരിച്ചു നടന്ന ജാനകിയുടെ മുഖം ഓടി എത്തി...
അമ്മ അമ്മക്ക് ജാനകിയെ ഒരുപാട് ഇഷ്ടണല്ലേ.....
പിന്നെ അല്ലാതെ പാവം കൊച്ച് സംസാരം കേൾക്കാൻ നല്ല രസം ആണ്.പിന്നെ നിന്നെ നല്ലത് പോലെ വരച്ച വരയിൽ നിർത്തും...
അത് പറഞ്ഞപ്പോൾ അവൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി..
നോക്കണ്ട നിന്നെ നന്നാക്കാൻ അവളെ കൊണ്ട് പറ്റും...
മ്മ് മ്മ് മിക്കവാറും അവൾ എന്റെ പുക കാണും 😌
എന്തെങ്കിലും പറഞ്ഞ നീ..
ഇല്ല അമ്മേ....
അവൻ കുറച്ചു നേരം കിടന്നു പിന്നെ എണീറ്റ് റൂമിലേക്ക് പോയി...
ജാനകി ആണെങ്കിൽ പതിവില്ലാതെ ആ നേരത്ത് വന്നത് കണ്ടു അച്ഛനും അമ്മയും അമ്പരന്ന് നോക്കി.
എന്ത് പറ്റി മോളെ ഈ നേരത്ത്....
അവൾ രുദ്രൻ പറഞ്ഞു കൊടുത്തുത് അത് പോലെ പറഞ്ഞു..
മ്മ് മോളു വാ അമ്മ കഴിക്കാൻ എടുത്തു തരാം...
വേണ്ട അമ്മ ഞാൻ കഴിച്ചു....
എനിക്ക് ഒന്ന് കിടക്കണം...
പിന്നെ ഒന്നും ചോദിക്കാനും പറയാനും അവസരം കൊടുക്കാതെ അവൾ പോയി റൂമിൽ കയറി വാതിൽ അടച്ചു....
ദേവേട്ടൻ എന്നെ ഇഷ്ടപെട്ട് തുടങ്ങിയോ അതോ ഇനി എന്റെ തോന്നൽ ആകുവോ പക്ഷെ എങ്ങനെ ഞാൻ അത് വിശ്വസിക്കും എന്നെ വെറുതെ പറ്റിക്കാൻ ആണെങ്കിലോ ചിലപ്പോൾ ഈ സ്നേഹം ഒക്കെ കാണിക്കുന്നത്.ഏയ് അങ്ങനെ എന്നെ പറ്റിക്കാൻ ആണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ അങ്ങനെ പറയോ..
ഇങ്ങേരെ ഞാൻ എങ്ങനെ മനസിലാക്കും. ശേ എന്നാലും നീ എന്താ ജാനകി കാണിച്ചേ അങ്ങേരെ കേറി കെട്ടിപിടിച്ചു പോരാത്തതിന് ഉമ്മയും കൊടുത്തു എന്തിന്റെ കേട് ആയിരുന്നു അങ്ങേരുടെ കിളി പോയ ഇരുപ്പ് കണ്ടു ചിരി വന്നു പിന്നെ പേടിയും വല്ലതും ചോദിച്ചാലോ അതാ ഓടി വീട്ടിൽ കയറിയത്.. എന്നാലും മോശം ആയി പോയി... ജാനകിക്ക് ആണെങ്കിൽ ഇരുന്നിട്ട് ഇരുപ്പും ഇല്ല കിടന്നിട്ട് കിടപ്പും ഇല്ലാത്ത അവസ്ഥ....
രുദ്രൻ വീണ്ടും അവളെ കുറിച്ച് ആണ് ആലോചന പെണ്ണ് എന്ത് പറ്റി ആണോ എന്തോ ഉമ്മ തന്നതും കെട്ടിപിടിച്ചതും. അത് ഓർക്കവേ രുദ്രന്റെ ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി ഉണ്ട്.... പിന്നെ എന്തോ ഓർത്തപ്പോൾ അത് അത് ഒരു ഗൂഢമായചിരി ആയി മാറി... എനിക്ക് വേണ്ടത് നിന്നെ ആണ് നീ എന്റെ മുന്നിൽ വരണം അതിന് ജാനകി എന്റെ ഒപ്പം വേണം.....അവൻ ഫോണിൽ ഒരു വീഡിയോ കണ്ടുകൊണ്ട് മനസ്സിൽ പറഞ്ഞു...
ജാനകി..........
എന്താ അച്ഛാ.....
നാളെ ആണ് തുണി ഒക്കെ എടുക്കാൻ പോകുന്നത് നിശ്ചയത്തിന്റെ....
എന്റെ ഇഷ്ടം ഒക്കെ നിങ്ങൾക്ക് അറിയാല്ലോ അപ്പൊ നിങ്ങൾ എടുത്ത മതി അച്ഛാ ഓഫീസിൽ ആരെയും വിളിക്കുന്നില്ല അപ്പൊ പിന്നെ ലീവ് എടുത്ത അത് പ്രശ്നം ആകും....
അങ്ങനെ എങ്കിൽ രുദ്രന്റെ അമ്മയോട് ഒന്ന് ആലോചിക്കട്ടെ...
മ്മ് ശരി അച്ഛാ
മോള് കഴിക്കാൻ വരുന്നില്ലേ...
ഞാൻ ദേവേട്ടനെ ഒന്ന് വിളിച്ചിട്ട് വരാം....
മ്മ് ശരി മോളെ....
അവൾ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി അപ്പൊ തൊട്ട് പുറകിൽ അമ്മയുടെ നിഴൽ കണ്ടു അവൾക്ക് ചിരി വന്നു....
ഈശ്വര കാലൻ ഫോൺ എടുത്തു തെറി വിളിക്കോ....
രുദ്രൻ ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് unknown നമ്പറിൽ നിന്ന് ഒരു കാൾ വരുന്നത്... അവൻ നോക്കി ഇതു ആരാ ഈ നേരത്ത് പരിചയം ഇല്ലാത്ത നമ്പർ......
ഹലോ........
ഹലോ ദേവേട്ടാ..... ജാനകിയുടെ ദേവേട്ടാ എന്ന വിളി കേട്ടതും അവൻ കഴിച്ചോണ്ട് ഇരുന്നത് മണ്ടയിൽ കയറി ചുമക്കാൻ....
എന്താ ഡാ പതുക്കെ കഴിച്ചൂടെ ദ ഈ വെള്ളം കുടിക്ക്. അമ്മയുടെ ശകാരം ഫോണിൽ കൂടെ കേട്ട്
ജാനകിക്ക് ചിരിയും തുടങ്ങി.....
ഹലോ.....ദേവേട്ടാ..
ഹ ഹലോ....
ഞാൻ അങ്ങോട്ട് വിളിക്കാം ഒരു 10മിനിറ്റ്...
മ്മ് ശരി.....
മോൾ ആണോ ഡാ വിളിച്ചേ....
ആഹ്ഹ്....
പിന്നെ നാളെ ആണ് നിശ്ചയത്തിന് ഉള്ള ഡ്രസ്സ് എടുക്കാൻ പോകേണ്ടത് അപ്പൊ നീയും മോളും കൂടെ പോയി എടുക്കുവല്ലോ..
ഞാൻ കമ്പനിയിൽ ആരെയും വിളിക്കുന്നില്ല നിശ്ചയത്തിന് അപ്പൊ പിന്നെ ഞാനും അവളും ഒരുമിച്ചു ലീവ് എടുത്ത ശരി ആകുല... അമ്മ പോയി എടുക്ക് എന്റെ ഇഷ്ടം ഒക്കെ അമ്മക്ക് അറിയാല്ലോ....
മ്മ് ഞാൻ മോൾടെ വീട്ടിൽ ഒന്ന് വിളിച്ചു നോക്കട്ടെ...അത് പറഞ്ഞു കഴിഞ്ഞതും അമ്മയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി...
അഹ് ദ മോൾടെ വീട്ടിൽ നിന്ന് ആണ്..
ഹലോ....
അഹ് ഞാനും ഇവിടെ പറഞ്ഞു അപ്പൊ അവനു വരാൻ വയ്യ ഓഫീസിൽ ആരെയും വിളിക്കുന്നില്ല എന്നൊക്കെ പറയുന്നു...
ആഹ്ഹ് ബെസ്റ്റ് അപ്പൊ ചക്കിക്കൊത്ത ചങ്കരൻ തന്ന....
മോൾ എവിടെ
ഫുഡ് കഴിച്ചോ...
ശരി എന്നാ രാവിലെ 10മണിക്ക് ഇറങ്ങി നിന്ന മതി ഞാൻ അങ്ങോട്ട് വരാം എന്നിട്ട് ഒരുമിച്ചു പോകാം....
ഫോൺ വച്ചിട്ട് രുദ്രനെ അമ്മ നോക്കി ചിരിക്കാൻ തുടങ്ങി...
എന്താ അമ്മക്ക് ഒരു വശപിശക് ചിരി....
നിങ്ങൾ തമ്മിൽ നല്ല മനപ്പൊരുത്തം ഉണ്ട്..
അത് എന്താ...
നീ എന്നോട് നാളെ വരുന്നില്ല എന്ന് പറഞ്ഞു എന്ത് കാരണം ആണോ പറഞ്ഞത് അത് തന്നെ ആണ് അവളും വീട്ടിൽ പറഞ്ഞത്....
അതിന് അവൻ ചിരിച്ചു....
നാളെ നിങ്ങൾക്ക് വേറെ എന്തെങ്കിലും മീറ്റിംഗ് ഉണ്ടോ അർജന്റ് ആയിട്ട് അറ്റൻഡ് ചെയ്യേണ്ട
ഇല്ല എന്താ അമ്മ..
എന്നാൽ നാളെ നീ അവളെയും കൂട്ടി നമ്മുടെ കാവിൽ പോയി ഒന്ന് വിളക്ക് വച്ചിട്ട് വാ അത് കഴിഞ്ഞു ഓഫീസിൽ പൊക്കോ.....
മോളോട് കുറച്ചു നേരത്തെ ഇറങ്ങി നില്കാൻ പറഞ്ഞ മതി. എന്തായാലും ഇപ്പൊ നിന്റെ PA ആണല്ലോ അപ്പൊ വേറെ പ്രശ്നം ഒന്നും വേണ്ട...
മ്മ് ഞാൻ പോകാം...
ഋഷി വന്നില്ലേ അമ്മേ കഴിക്കാൻ
വിളിച്ചു വേണ്ട എന്ന് പറഞ്ഞു
ആകെ മൊത്തം ഒരു കോലം ആയി അവൻ ഇരിക്കുവാ....
ഞാൻ ഒന്ന് പോയി നോക്കട്ടെ....
മ്മ് മ്മ് നോക്കാൻ പോയി വഴക്ക് ആകരുത്.....
ഇല്ല....
അത് പറഞ്ഞു അവൻ കഴിച്ചു എണീറ്റ് കൈ കഴുകി ഋഷിയുടെ റൂമിലേക്ക് പോയി....
രുദ്രൻ റൂമിൽ ചെല്ലുമ്പോൾ ഋഷിയെ കാണാൻ ഇല്ല...
ഋഷി..............
ആ നിയോ എന്താ ഡാ പതിവ് ഇല്ലാതെ ഈ വഴി.... വാ
അവൻ ബാൽക്കണിയിൽ നിന്ന് കയറി അകത്തേക്ക് വന്നു...
നീ എന്താ കഴിക്കാൻ വരാത്തെ
അഹ് വിശപ്പ് തോന്നിയില്ല ഡാ..
അവൾക്ക് എങ്ങനെ ഉണ്ട് ഇപ്പൊ...
അവൾ ഒക്കെ ആണ്....
ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ ആണ് വന്നത്. നാളെ നിശ്ചയത്തിന് ഉള്ള ഡ്രസ്സ് എടുക്കാൻ പോകുന്നുണ്ട് അപ്പൊ എനിക്കും ജാനകിക്കും നാളെ കാവിൽ പോയി വിളക്ക് വയ്ക്കാൻ അമ്മയുടെ ഓർഡർ കിട്ടി... അപ്പൊ അമ്മയുടെ കൂടെ നീ ഒന്ന് പോകുവോ.....
ഋഷി ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു..
മ്മ് ഞാൻ പോകാം... എപ്പോഴ അമ്മ പോകുന്നെ...
രാവിലെ 10മണിക്ക് അവളുടെ അച്ഛനും അമ്മയും ഉണ്ട് അവരെ കൂടെ കൂട്ടി വേണം പോകാൻ....
മ്മ് ശരി...
നിങ്ങൾ പോകുമ്പോൾ സൂക്ഷിക്കണം അവളെയും പ്രതേകിച്ചു ശത്രുക്കളെ ഒരുപാട് ഉണ്ടാക്കി വച്ചിട്ടുണ്ട് നീ ബിസിനസ്സ് രംഗത്ത്....
മ്മ് മ്മ് ശരി ഗുഡ് നൈറ്റ്....
രുദ്രൻ പോയതും അവൻ ഫോൺ എടുത്തു സോനയെ വിളിച്ചു പക്ഷെ ഫോൺ ഓഫ് ആണ്...
ഇവൾ എന്താ ഫോൺ ഓഫ് ചെയ്തു വച്ചത്...
ജാനകി ആണെങ്കിൽ രുദ്രന്റെ വിളി പ്രതീക്ഷിച്ചു ഇരുപ്പ് ആണ്...
ഇങ്ങേർ ഇതു എവിടെ പോയി കിടക്കുവാ.
ആഹ് നൂറയുസ്സ് ആണല്ലോ വിളി വന്നല്ലോ....
ഹലോ.......
അഹ് സാർ....
ഏഹ് സാറോ കുറച്ചു മുന്നേ അങ്ങനെ അല്ലല്ലോ മാഡം വിളിച്ചത്.....
അത് അമ്മ പുറകിൽ ഉണ്ടായിരുന്നു അതാ...
ഫുഡ് കഴിച്ചോ സാർ...
മ്മ് കഴിച്ചു.....
താൻ കഴിച്ചോ....
ഇല്ല ഇനിയ കഴിക്കാൻ പോകുന്നത്
സമയത്തിന് വല്ലതും കഴിച്ചു മെഡിസിൻ കഴിക്കാൻ അറിഞ്ഞൂടെ....
അത് ഞാൻ വന്നപ്പോ കട്ടനും കപ്പയും കഴിച്ചു സാർ പിന്നെ കിടന്നു ഉറങ്ങി അതുകൊണ്ട് വിശപ്പ് കുറവ് ആണ്...
എന്തായാലും ഫുഡ് കഴിക്കണം മെഡിസിനും കഴിക്കേ....
അഹ് പിന്നെ നാളെ പോകുന്ന കാര്യം പറഞ്ഞോഅമ്മ
അഹ് പറഞ്ഞു താൻ പറഞ്ഞ അതെ മറുപടി ആണ് ഞാനും പറഞ്ഞത്...
നാളെ അമ്മ നമുക്ക് വേറെ ഒരു പണി തന്നിട്ടുണ്ട്...
എന്താ സാർ
അത് നമ്മുടെ കുടുംബകാവ് ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട് അങ്ങോട്ട് പോകാൻ പറഞ്ഞു നമ്മളോട് രാവിലെ പോയി വിളക്ക് കൊളുത്താൻ....
മ്മ്....
എന്താ ഡോ താൻ വരില്ലേ....
ഞാൻ വരാം സാർ പക്ഷെ ഓഫീസിൽ എന്ത് പറയും ആരെങ്കിലും ചോദിച്ചാൽ...
അഹ് അത് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞ മതി അത് പോയിട്ട് താൻ എന്റെ PA അല്ലെ അപ്പൊ പിന്നെ പേടിക്കണ്ട... അല്ലെങ്കിലും കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും അറിയും അത് കൊണ്ട് അത് വിട്... വേറെ ഒന്നും ഇല്ലല്ലോ...
ഇല്ല സാർ....
നാളെ ഞാൻ രാവിലെ അങ്ങ് വരാം റെഡി ആയി നിൽക്കണം ഒരു 7മണിക്ക് ഞാൻ വരും....
ശരി സാർ gudnyt...
Gudnyt മെഡിസിൻ കഴിക്കേ........
ശരി സാർ.....
ഫോൺ വച്ച് കഴിഞ്ഞു രണ്ടുപേരുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു....
സോന ഫോൺ എടുക്കാത്ത ടെൻഷനിൽ ആണ് ഋഷി..
നാളെ രാവിലെ പോയി നോക്കാം... അവൻ ഫോൺ വച്ച് പോയി കിടന്നു എന്നിട്ടും അവന് ഒരു സമാധാനം ഇല്ല...
അപ്പോഴേക്കും അവന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു... അവൻ ആ നമ്പറിൽ വിളിച്ചു....
ഹലോ.......
നാളെ ജാനകി ലേറ്റ് ആയെ വരൂ എന്ന് വിളിച്ചു പറഞ്ഞു.. എന്തെങ്കിലും മീറ്റിംഗ് ഉണ്ടോ...
അവളും രുദ്രനും നാളെ കാവിൽ പോകുന്നുണ്ട്...
അത് എന്താ അവർ ഒരുമിച്ച് ഒരു പോക്ക്...
അ അത് അമ്മ പോകാൻ പറഞ്ഞു...
മ്മ് മ്മ് മ്മ്........
കൂടെ നിന്ന് ചതിക്കാൻ ആണ് പ്ലാൻ എങ്കിൽ അറിയാല്ലോ എന്നെ കൊല്ലാൻ ഒരു മടിയും ഇല്ല അത് ഇപ്പൊ പെണ്ണ് ആയാലും ആണായാലും കേട്ടല്ലോ.. പിന്നെ ആ തെളിവ് ഒന്നും എന്റെ കൈയിൽ നിന്ന് നഷ്ടം ആയിട്ടില്ല...
എനിക്ക് അറിയാം.....
മ്മ് ശരി.......
രുദ്ര നിനക്ക് വേണ്ടി ഞാൻ കൂടെ നിന്നവളെ വരെ കൊന്ന് തള്ളി നീ എന്നാൽ എനിക്ക് ഭ്രാന്ത് ആണ് എന്റെ ഭ്രാന്ത് അടങ്ങണം എങ്കിൽ നീ എനിക്ക് സ്വന്തം ആകണം രുദ്ര അതിന് ജാനകി ആണ് ശല്യം എങ്കിൽ അവളെയും ഞാൻ ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റും... ഇന്ന് നീ അവളെ താങ്ങി എടുത്ത രംഗം എന്റെ ഉള്ളിൽ ഉണ്ട് നീ എന്നെ അല്ലാതെ ആരെയും തൊടുന്നത് എനിക്ക് ഇഷ്ടംഅല്ല അതിന് ഉള്ള ചെറിയ ഡോസ് നാളെ അവൾക്ക് ഞാൻ കൊടുക്കും........ ഹഹഹഹഹഹ അവളുടെ ചിരി ആ റൂമിൽ മുഴങ്ങി കേട്ടു......
നാളെ വരാൻ ഇരിക്കുന്ന അപകടം അറിയാതെ ആ രാത്രിഎല്ലാവരും നിദ്രയെ പുൽകി..........