കൊലുസ് PART-7

Valappottukal


രചന : പ്രവീണ സുജിത്ത്




'എന്തെങ്കിലും പ്രശ്നം ഉണ്ടോ, രാവിലെ തന്നെ....?'. അനൂപിനെയും കാർത്തികയേയും കണ്ടിട്ട് സുജാത ചോദിച്ചു.
'ഏയ്‌ പ്രശ്നം ഒന്നുല്ല '.
'അല്ല ഇന്നലെ വന്നു പോയതല്ലേ, അത്കൊണ്ട്..... പിള്ളേരൊക്കെ ഉണ്ടായിരുന്നെ അല്ലെ എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി. കുടിക്കാൻ ചായ പറയട്ടെ '. സുജാത അവരെ അകത്തേക്ക് ക്ഷെണിച്ചു കൊണ്ട് പറഞ്ഞു.
'മറ്റേ പിള്ളേരൊക്കെ എവിടെ മാളുവും നവീനും ഒക്കെ '. കാർത്തിക ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
'അവർക്ക്  ഇതൾ മോളുടെ കുറച്ച് കാര്യങ്ങൾക്ക് പുറത്ത് പോണം ആയിരുന്നു'. സുജാത പറഞ്ഞു നിർത്തിയതും പുറത്ത് ഒരു ബൈക്ക് വന്നു നിന്നതും ഒരുമിച്ചു ആയിരുന്നു
'അവർ വന്നെന്നു തോന്നുന്നു '.
നവനീതും മാളവികയും ഒരു ഫയലും പിടിച്ചു കേറി വന്നു, അനൂപിനെയും കാർത്തികയേയും കണ്ട് ഒന്ന് ചോദ്യഭാവത്തിൽ ചിരിച്ചു. 
'ഞങ്ങൾ വെറുതെ വന്നതാ... പോയ കാര്യം ഒക്കെ റെഡി ആയോ ' അനൂപ് അവരുടെ ചോദ്യ ഭാവത്തിനെന്നോണം മറുപടി പറഞ്ഞു.
'ആ ശെരി ആയി '. നവനീത് അനൂപിന് കൈ കൊടുത്തു പറഞ്ഞു.
'മാളു ആ ചായ ഇങ്ങേടുത്തോ '
'ശെരി സുജാതേച്ചി'. മാളവിക അകത്തു നിന്നും 
ചായ എടുത്തു കൊണ്ട് വന്നു അവർക്ക് കൊടുത്തു.
'മാളവിക ഞങ്ങൾക്ക് നല്ലൊരു ചായ ഇട്ട് തരേണ്ടി വരും '. അനൂപ് ചായ എടുത്തു കൊണ്ട് പറഞ്ഞു. എല്ലാരും അത് ശ്രെദ്ധിച്ചപ്പോ കാർത്തിക വേഗം ഇതൾ വാവയുടെ കാര്യം ഒക്കെ ചോദിച്ചു വിഷയം മാറ്റി.

*-------*-----*-----*---------*-------*--------*---------*--------*-------*
'ഒരു വിധം ആണ് ഞാൻ അതൊന്ന് മാനേജ് ചെയ്തേ അനൂപേട്ടൻ എന്തിനാ അങ്ങനെ പറഞ്ഞെ '. തിരികെ ഉള്ള കാർ യാത്രയിൽ കാർത്തിക അനൂപിനോട് ചൂടായി 
'ഞാൻ പെട്ടെന്ന് പറഞ്ഞെ ആണ്. താൻ അയാളുടെ ഡീറ്റെയിൽസ് അന്വേഷിച്ചോ'. 
'മ്മ് അടുത്താണ്. വന്നു താമസിക്കുന്നതാണ് എന്നാണ് പറഞ്ഞെ. രാക്കു ഇന്നലെ ആ കൊച്ചിനെ എവിടെയോ കണ്ടിട്ട് ഉണ്ടെന്ന് അല്ലെ പറഞ്ഞെ, അവനോടും ഒന്ന് അന്വേഷിക്കാൻ പറയാം'. കാർത്തിക ഫോൺ എടുത്തു.
'എടൊ നമ്മൾ കുറച്ച് എടുത്ത്ചാടുന്നുണ്ടോ, ഒന്നുടെ വീട്ടിൽ ആലോചിച്ചിട്ട് പോരെ, രാക്കുനെ താൻ ഇപ്പൊ വിളിക്കണ്ട. താൻ താരയെ വിളിച്ചാരുന്നോ'. ഫോണിൽ രാഹുലിനെ വിളിക്കാൻ തുടങ്ങിയ കാർത്തികയെ വിലക്കികൊണ്ട് അനൂപ് പറഞ്ഞു.
'മ്മ് അത് അതിലും വലിയ രസം, സുധാമ്മ അവളോട് അങ്ങോട്ട് പറഞ്ഞെന്നു മാളവിക കിച്ചുവിന് മാച്ച് ആണല്ലോന്ന്. എല്ലാർക്കും ആഗ്രഹം ഉണ്ട് അവന്റെ കല്യാണം. ഈ രണ്ട് വർഷത്തിന് ഇടയ്ക്ക് അവൻ ഒരു പെങ്കൊച്ചിനെ ഇഷ്ടം ആവുന്നത് പോയിട്ട്, നോക്കുന്നത് പോലും ആദ്യം ആയിട്ടാണ്. അപ്പൊ ആ കൊച്ചിനെ വെറുതെ വിടാൻ പറ്റോ''. കാർത്തികയുടെ കണ്ണിൽ പ്രേതിക്ഷ നിറഞ്ഞു.
'അതെല്ലാം ശെരി ആണ്, പക്ഷെ ആ കൊച്ചിനും കൂടെ ഇഷ്ടം ആവണ്ടേ. ഇനി വേറെ ഇഷ്ടം ഉണ്ടോന്ന് ആർക്കറിയാം '. അനൂപ് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു.

*-----*----*-----*-----*------*-----*-----*-----*------*------*-----*---*

'എന്നെ കുറിച്ചോ എന്തിന്?'. മാളവിക ചോദ്യഭാവത്തിൽ സുജാതയെ നോക്കി.
'എനിക്ക് അറിയില്ല മോളെ, വീട് എവിടാണ് വീട്ടിൽ ആരൊക്കെ ഉണ്ടെന്നൊക്കെ ചോദിച്ചു'. 
'കല്യാണ ആലോചന ആണോ ചേച്ചി, കേട്ടിട്ട് അങ്ങനെ തോന്നുന്നു. ഇന്നലെ വന്നവരിൽ 3 പേർ സിംഗിൾസ് ആണ് അവർക്ക് ആർക്കെങ്കിലും ആവും '. സുജാത പറഞ്ഞത് കേട്ട് നവനീത് തമാശ രൂപത്തിൽ പറഞ്ഞു ചിരിച്ചു. അവന്റെ ആ തമാശ അത്രയ്ക്ക് അങ്ങു രസിക്കാത്തതോണ്ട് മാളവിക അവനെ ദേഷ്യത്തിൽ നോക്കി. അവളുടെ ദേഷ്യം കണ്ട് നവനീത് ചിരി നിർത്തി.
'ദേ ചേച്ചി ഇനി അവർ എന്നല്ല ആരും ഇങ്ങനെ ഒക്കെ ചോദിച്ചു വരിക ആണേൽ എന്നോട് അപ്പൊ തന്നെ പറയണം എന്നെ കുറിച്ച് അറിയാൻ ഉള്ളത് ഞാൻ പറഞ്ഞു കൊടുത്തോളം'. മാളവിക അല്പം ദേഷ്യത്തിൽ തന്നെ സുജാതയോട് പറഞ്ഞു. നവനീതിനെ നോക്കി ഒന്നുടെ ദേഷ്യം പ്രകടിപ്പിച്ചു അവൾ മുകളിലേക്ക് പോയി.

*-------*-----*------*------*------*------*-----*-------*------*------*

'എന്റെ രാക്കു ചേട്ടാ, കിച്ചുവേട്ടൻ ആ പുള്ളിക്കാരീടെ പ്രൊഫൈൽ നോക്കുന്നത് കണ്ട് എന്റെ കണ്ണ് തള്ളി പോയി'. രാവിലത്തെ സംഭവംങ്ങൾ രാഹുലിനോട് വിവരിക്കുക ആയിരുന്നു കാർത്തിക്ക്. രാഹുൽ ഫോണിൽ മാളവികയുടെ ഇൻസ്റ്റാഗ്രാം പേജ് നോക്കുകയായിരുന്നു.
'ഇത് പുളിക്കൽ അമ്പലം അല്ലെ, എന്റെ അമ്മേടെ നാട്ടിൽ ഉള്ളത്. അപ്പൊ ഇവിടെ വെച്ചാണ് ഞാൻ ഇയാളെ കണ്ടത് ഞാൻ പറഞ്ഞില്ലേ എനിക്ക് കണ്ട് പരിചയം ഉണ്ടെന്ന് '.
രാഹുൽ ഫോണിൽ മാളവികയുടെ ഒരു ഫോട്ടോ എല്ലാരേം കാണിച്ചുകൊണ്ട് പറഞ്ഞു. അനൂപും അഭിജിത്തും കാർത്തികയും താരയും കാർത്തിക്കും ആ ഫോട്ടോ നോക്കി.
കയ്യിലെ പ്രസാദം അമ്പലത്തിലേക്ക് നീട്ടി പിടിച്ച ആ കുപ്പിവള കൈകൾ എല്ലാരും നോക്കി.
'എന്താ ഇവിടെ ഒരു കമ്മിറ്റി'. 
പുറകിൽ നിന്നുള്ള ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.......
   
                              (തുടരും.......)

To Top