കൊലുസ് PART-5

Valappottukal


രചന : പ്രവീണ സുജിത്ത്

കൊലുസ് PART -5
'Nothing to worry. കുഞ്ഞ് ഓക്കേ ആണ്. ഒരു ദിവസം ആയിട്ടുള്ളൂ. സാരമില്ല ഹെൽത്തി ബേബി ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ട കാര്യം ഇല്ല. നല്ലോണം ശ്രെദ്ധിക്കണം പക്ഷെ'. ഡോക്ടർ പറഞ്ഞു നിർത്തിയതും എല്ലാവരിലും ഒരു ആശ്വാസം പടർന്നു.
'നവീൻ come with me '. ഡോക്ടറെ കാത്തു നിന്ന ആ ചെറുപ്പക്കാരനെ വിളിച്ചു കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയി. 
'ഇപ്പോഴും ആ കുപ്പിവള കൈകൾ ആ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കികയായിരുന്നു.

'See നവീൻ ഈ കാര്യം പോലീസിൽ ഇൻഫോം ചെയ്യണം, പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ at any time എന്നെ വിളിക്കണം'. ഡോക്ടർ അവനോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു കാറിൽ പോയി. അപ്പോഴാണ് അവൻ തോമസിനോട് സംസാരിക്കുന്ന അനൂപിനെയും മറ്റും കണ്ടത്, അവൻ അങ്ങോട്ട്‌ ചെന്നു.
'ഹായ്, ഐ ആം നവനീത് കൃഷ്ണ. ഈ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ വർക്ക്‌ ചെയ്യുന്നു. നിങ്ങൾ അല്ലെ ഇന്നത്തെ ഫുഡ്‌ ഒക്കെ സ്പോൺസർ ചെയ്തിരിക്കുന്നെ. അകത്തു കേറി കുട്ടികളെ ഒക്കെ കണ്ടിരുന്നോ'. അവൻ അനൂപിന് കൈ കൊടുത്തു കൊണ്ട് ചോദിച്ചു.
'ഹായ് ഞാൻ അനൂപ് ഇതൊക്കെ.....' അനൂപ് ഓരോരുത്തരെ ആയി പരിചയപെടുത്തി. നവനീത് എല്ലാവർക്കും ഹൃദ്യമായ ഒരു പുഞ്ചിരി നൽകി.
'ഞങ്ങൾ അകത്തേക്ക് കയറി ഇല്ല. വന്നപ്പോ ആയിരുന്നു ഈ സംഭവം ഒക്കെ'. രാഹുൽ പറഞ്ഞു. അവൻ അവരേം ആയി അകത്തേക്ക് നടക്കാൻ പോയപ്പോ ബൈക്കിൽ പുറത്തേക്ക് പോയ പയ്യൻ വന്നു.

'എന്തായി കിട്ടിയോടാ വിവേകേ '
'കിട്ടിടാ ബാഗിൽ ഉണ്ട്. ഞാൻ അങ്ങോട്ട് ചെല്ലട്ടെ'. വിവേക് നവനീതിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു എല്ലാവരേം നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി.
'ബ്രേസ്റ് മിൽക്ക് എടുക്കാൻ പോയതാണ്. ഇപ്പൊ ബ്ലഡ്‌ ബാങ്ക് പോലെ അതും കിട്ടുമല്ലോ'. നവനീത് പറഞ്ഞു നിർത്തി.
'ആ ബോക്സിൽ കുറെ പൂക്കൾ ഉണ്ടായിരുന്നു. അത് ആരാ കൊണ്ട് അവിടെ ഇട്ടത് എന്ന് അന്വേഷിക്കുന്നുണ്ടോ'.

 കാർത്തിക് ചോദിച്ചു 
'പോലീസിൽ ഇൻഫോം ചെയ്യും. ഇവിടെ ഇത് ആദ്യ സംഭവം ആണ് ഇത്രേം ചെറിയ കുഞ്ഞിനെ ഇങ്ങനെ കൊണ്ടിടുന്നത്. ഇവിടെ തൊട്ടിൽ ഒക്കെ ഗേറ്റിന് അടുത്ത് റെഡി ആക്കിയിട്ടുണ്ട്. അതിൽ നിന്നും കുട്ടികളെ കിട്ടിയിട്ടുണ്ട്. ബട്ട്‌ ഇത്രയും കുഞ്ഞിതല്ല. ആദ്യം ഇവിടെ തൊട്ടിൽ അങ്ങനെ വെക്കാൻ പ്ലാൻ ഒന്നും ഉണ്ടായില്ല. പിന്നെ മാളുവിന്റെ നിർബന്ധം ആയിരുന്നു'. നവനീത് ഓരോന്നും പറഞ്ഞു നടന്നു.
'മാളു?'. ഇത്രയും നേരം മിണ്ടാതേ നടന്ന കിഷോർ അവനെ ചോദ്യ ഭാവത്തിൽ നോക്കി.
'ഓഹ് ആം സോറി. മാളവിക ഞങ്ങൾക്ക് ഒപ്പം ഉള്ള കുട്ടി ആണ്. ആ ആ കുഞ്ഞിനെ എടുത്ത ആൾ ഇല്ലേ അയാൾ ആണ് ഞങ്ങളുടെ മാളു '. അവൻ തിളക്കമാർന്ന കണ്ണുകളോടെ പറഞ്ഞു.

'ആ കുപ്പിവള ഇട്ട കുട്ടി '. കിഷോർ കൗതുകത്തോടെ ചോദിച്ചു. നവനീത് അതെ എന്ന് തലയാട്ടി നടക്കുക ആയിരുന്നെങ്കിൽ കൂടെ ഉണ്ടായിരുന്നവർക്ക് എല്ലാം അത്ഭുതം ആയിരുന്നു കിച്ചു ഇതൊക്കെ ശ്രെദ്ധിച്ചോ എന്നുള്ള രീതിയിൽ. അവർ പരസ്പരം നോക്കി ഒന്നും മനസിലാവാത്ത പോലെ.
'മോനെ ഞാൻ പോലീസിൽ പറഞ്ഞിട്ടുണ്ട്, ചൈൽഡ് ലൈനിലും വിളിച്ചു. മാളു കുഞ്ഞിന് പാൽ കൊടുക്കുക ആണ് '. സുജാത നവനീതിനോടായി പറഞ്ഞു.
കിഷോർ ഒന്ന് അകത്തെ റൂമിലേക്ക് നോക്കി. ചെറു പുഞ്ചിരിയോടെ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കുപ്പിയിൽ നിറച്ച പാൽ കൊടുക്കുകയാണവൾ.അവന്റെ കണ്ണുകളും സന്തോഷം നിറഞ്ഞു.


*-----*----*-----*------*-----*-----*-----*----*----*-----*-----*-----*
പോലീസും ശിശു ക്ഷേമ വകുപ്പ് ഉദ്യോഗതസ്ഥരും വന്നു നടപടികൾ പൂർത്തീകരിച്ചു മടങ്ങി. താരയും കാർത്തികയും ലക്ഷ്മിയും സുധാമണിയും ചേർന്ന് അവർ കൊണ്ട് വന്ന ബുക്കുകളും മറ്റും കുട്ടികൾക്ക് കൊടുക്കുകയായിരുന്നു.
'സാധാരണ ഡ്രസ്സ്‌ ഒക്കെ അല്ലെ കൊടുക്കുക'. കാർത്തിക് അനൂപിനോട് സംശയം പറഞ്ഞു.

'ഇവിടുന്ന് പ്രേത്യേകം പറഞ്ഞു ഡ്രസ്സ്‌ ഒന്നും കൊണ്ട് വരണ്ട എന്ന് ഇങ്ങനെ എന്തെങ്കിലും മതി എന്ന്'. അഭിജിത്ത് ആണ് ആ സംശയം തീർത്തു കൊടുത്തത്.
'ഇവിടെ ഡ്രസ്സ്‌ കൊണ്ട് വരുന്നവരിൽ മിക്കതും തീരെ ഉപയോഗിക്കാൻ പറ്റാത്തവ ആയിരിക്കും. പുതിയ dress കൊണ്ട് വരുന്നത് എല്ലാവർക്കും സൈസ് കറക്റ്റ് ആവില്ല. അത്കൊണ്ടാണ് dress ഒഴിവാക്കി ഇങ്ങനെ എന്തെങ്കിലും ഉപകാരം ഉള്ള വസ്തുക്കൾ കൊണ്ട് വന്നാൽ മതി എന്ന് നിബന്ധനകൾ വെച്ചത്'. അവരുടെ സംസാരം കേട്ട് മാളവിക മറുപടി കൊടുത്തു.
കിഷോറിന്റെ ശ്രെദ്ധ അവളിൽ തന്നെ ആയിരുന്നു. 

'തൊട്ടിൽ വെക്കാൻ ഉള്ള ഐഡിയ പോലെ, ഇതും തന്റെ തലേന്ന് വന്ന ഐഡിയ ആവുല്ലേ '. രാഹുൽ അവളോട് ചോദിച്ചു. അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
'എല്ലാവരും ഒന്ന് ശ്രെദ്ധിച്ചേ, നമുക്ക് ഇന്ന് കിട്ടിയ ഈ വാവയ്ക് ഒരു പേരിടണ്ടേ. മാളു മോളെ ഒരു പേരിട്ടോ '. സുജാത കുഞ്ഞിനെ മാളവികയെ ഏൽപ്പിച്ചു.
'ആ പെട്ടിയിൽ കുറെ പൂക്കൾ ഉണ്ടായിരുന്നു. ഏതെങ്കിലും പൂവിന്റെ പേരിടാം '. വിവേക് നിർദ്ദേശം മുന്നോട്ടു വെച്ചു.

'റോസ് ' 'മുല്ല ' 'നിശാഗന്ധി ' 'താമര'.......
അവിടുന്നും ഇവിടുന്നും ആയി പേരുകൾ വന്നുകൊണ്ടേ ഇരുന്നു.
കിഷോർ ആ കുഞ്ഞിനെ നോക്കി പാവം കുഞ്ഞ്. പൂവ് നിറച്ച ബോക്സ്‌, ഒരു പൂവിതൾ ആയി ഈ കുഞ്ഞു.
'ഇതൾ'. മാളവികയുടെ ശബ്ദം അവിടെ നിറഞ്ഞു. എല്ലാവരും അത് ശെരി വെച്ചെന്നോണം പുഞ്ചിരി തൂകി. കിഷോറിനു പകപ്പ് മാറിയില്ലായിരുന്നു. താൻ മനസ്സിൽ പറഞ്ഞതല്ലേ ഇവൾ എങ്ങനെ......

*-----*----*-----*-----*--------*------*-----*-----*-----*-----*----*---*
വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു. മടക്കയാത്രയിൽ കിഷോറിന്റെ മനസ് ശാന്തമായിരുന്നു. രാഹുൽ കാർ ഓടിക്കുന്നതിന്റെ ഇടയ്ക്ക് പറഞ്ഞു.
'ഞാൻ ആ കൊച്ചിനെ എവിടെയോ ഇതിന് മുൻപ് കണ്ടിട്ടുണ്ട് കിച്ചു'
'ആരെ '
'ആ മാളവികയെ എവിടാന്ന് ഓർമ കിട്ടുന്നില്ല'. 

കാറിൽ പിന്നെ എന്തൊക്കയോ ചർച്ചകൾ നടന്നു. കിഷോറിനു അതൊന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല. അവന്റെ മനസ്സിൽ ഇപ്പോഴും ആ കുപ്പിവള കൈകൾ ആയിരുന്നു മനസ്സിൽ.

തനിക്ക് ഇതെന്താ പറ്റിയെ. ഞാൻ എന്തിനാ അത് തന്നെ ആലോചിക്കുന്നേ. ഇങ്ങനെ ഓരോരോ ചോദ്യങ്ങൾ സ്വയം ചോദിച്ചു അവൻ സീറ്റിൽ തല ചാരി കണ്ണുകൾ അടച്ചു കിടന്നു. കാർത്തിക അവനിലെ മാറ്റം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
                                         (തുടരും.... )

പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top