രചന : പ്രവീണ സുജിത്ത്
'നാളത്തെ പരിപാടിക്ക് എല്ലാം സെറ്റ് അല്ലെ'. അരുൺ ക്ലാസ്സ് റൂമിലേക്ക് കയറി വന്നു ചോദിച്ചു.
'സാറിനു ഞങ്ങളെ തീരെ വിശ്വാസം ഇല്ലേ. ആ സ്റ്റാഫ് റൂമിൽ ഇരുന്നിട്ട് ഇരുത്തം വരുന്നില്ലേ'
'എടാ അങ്ങനെ അല്ല. അലുമിനീ ഡേ അല്ലെ. പഴയ ബാച്ച് എല്ലാരും വരും. പഴയ തലതൊട്ടപ്പന്മാർ മുതൽ കഴിഞ്ഞ ഇയർ പാസ്സൊട്ട് ആയവർ വരെ അത്കൊണ്ടാണ്. ഞാൻ ആണ് നിങ്ങളെ ഇത്രേം സപ്പോർട്ട് ചെയ്യുന്നേ. കൊലയ്ക്ക് കൊടുക്കല്ലെടെയ്'. അരുൺ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
'സർ ധൈര്യം ആയിട്ടിരിക്ക്. ഞങ്ങൾ എല്ലാം സെറ്റ് ആക്കും'. കൈയിൽ ഇരുന്ന കവർ ടേബിളിൽ വെച്ച് കൊണ്ട് ആതിര പറഞ്ഞു.
'എടൊ താൻ എല്ലാം നാളെ coordianate ചെയ്തോളണം.ഗിഫ്റ്റ് ഒക്കെ അല്ലെ'. അരുൺ ഇപ്പോഴും ടെൻഷനിൽ ആയിരുന്നു.
' ഡബിൾ ഓക്കേ '. ആതിര കൈ ഉയർത്തി thumbs up കാണിച്ചു.
'ഇങ്ങേർ ഇപ്പോഴും പിള്ളേർ കളി മാറ്റിയില്ലേ'. സൗണ്ട് കെട്ട ഇടത്തേക്ക് എല്ലാവരും നോക്കി.
'ഡാ രാഹുലെ പാസ്സൊട്ട് ആയെങ്കിലും പഠിപ്പിച്ച സർ ആണെന്ന് കരുതി എങ്കിലും ഇത്തിരി ബഹുമാനം താടാ, എന്റെ പിള്ളേരുടെ മുൻപിൽ എങ്കിലും'. അരുൺ വിനീതമായി ചോദിച്ചു.
ക്ലാസ്സ് റൂം ആകെ പൊട്ടിച്ചിരിച്ചു.
'അല്ലേടാ നാളെ അല്ലെ പരിപാടി. നീ എന്താ ഇന്ന് ഇവിടെ'. അരുൺ പിരികം ഉയർത്തി ചോദിച്ചു.
'ഓ എനിക്ക് എന്താ ഇവിടെ, വന്നാൽ തന്നെ എന്തെങ്കിലും പണി കിട്ടും. അപ്പൊ ഞാൻ വരോ. ഇതിപ്പോ വെറുതെ വീട്ടിൽ കിടന്ന എന്നെ കുത്തി പൊക്കി കൊണ്ട് വന്നതാണ് സാറിന്റെ പുന്നാര ഓൾഡ് സ്റ്റുഡന്റ് ഇപ്പോഴത്തെ സ്റുഡന്റിനെ കാണാൻ'. രാഹുൽ ആതിരയെ നോക്കി പറഞ്ഞു.
'മ്മ് എന്നിട്ട് അവൻ എന്തേയ്'. അരുൺ ആതിരയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. ഇതൊന്നും തന്നെ കുറിച്ച് അല്ല എന്ന മട്ടിൽ ചുണ്ടിൽ ഒരു ചിരിയും ഒളിപ്പിച്ചു അവൾ ഓരോരോന്ന് ചെയ്തോണ്ടിരുന്നു.
'അടിയൻ ഇവിടുണ്ടേ'. കിഷോർ റൂമിന്റെ ഡോറിൽ നിന്ന് പറഞ്ഞു.
പിന്നെ കുറച്ചു നേരം അവരുടെ കളിയാക്കലും പൊട്ടിച്ചിരിയും റൂമിൽ നിറഞ്ഞു. കിഷോറിന്റെ കണ്ണുകൾ അപ്പോഴും അവളിൽ ആയിരുന്നു.അരുൺ അത് കൃത്യമായി കണ്ട് പിടിക്കേം ചെയ്ത്.
'ആതിരെ നാളത്തേക്ക് ഉള്ള മൊമെന്റോ റെഡി ആയി ഇരിപ്പുണ്ട് താൻ പോയി മേടിച്ചിട്ട് വാ.
കാമുകൻ കൂടെ പോകുവായിരിക്കുവല്ലേ'. ആതിരയോട് പറഞ്ഞു കഴിഞ്ഞു അരുൺ കിഷോറിനെ നോക്കി ഒന്ന് കളിയാക്കി ചോദിച്ചു.
'എങ്കിൽ രണ്ടാളും വിട്ടോ ഞങ്ങൾ ക്യാന്റീനിൽ കാണും. ബാ അരുൺ സാറെ'. രാഹുൽ അരുണിനെയും കൂട്ടി കാന്റീനിലേക്ക് നടന്നു.
*------*----*------*------*---------*-----------*----------*--------*----*
'ഈ മൊമെന്റോ ഒക്കെ നാളെ ആദരിക്കുന്നവർക്ക് ആണോ'. കിഷോർ കോളേജിലേക്ക് തിരിച്ചു നടക്കും വഴി ചോദിച്ചു.
'മ്മ്'. ആതിര ഒന്ന് മുളുക മാത്രം ചെയ്തു.
'ഇത് ഇപ്പൊ എന്തിനാ ആതു ഈ മോന്തേം കേറ്റി പിടിച്ചു നടക്കുന്നത്. തനിക്ക് ഞാൻ വന്നത് ഇഷ്ടായില്ലേ'. അവൻ കുറച്ച് ഈർച്ചയോട് കൂടി ചോദിച്ചു.
'കിച്ചുവേട്ടൻ നാളെ ഇങ്ങോട്ട് വരുന്നതല്ലേ, ഇന്ന് വന്നു എല്ലാരും കൂടി കളിയാക്കൽ ആയിരുന്നു. എനിക്ക് ആകെ വല്ലാണ്ട് ആയി'. ആതിര പരിഭവം പറഞ്ഞു.
'അത് ശെരി. എനിക്ക് എന്റെ ആതു കൊച്ചിനെ കാണാൻ തോന്നിയിട്ട് വന്നതല്ലേ. നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ വേണ്ട ഞാൻ കോളേജിൽ ആക്കിയിട്ടു പൊക്കോളാം'. അവൻ ദേഷ്യത്തോടെ പറഞ്ഞു.
'ആ പിന്നെ, ഇപ്പൊ വിടാം മര്യാദക്ക് എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയാൽ മതി'. അവൾ കുറുമ്പോടെ മറുപടി പറഞ്ഞു.
കിഷോർ ഒരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു ദേഷ്യം ഭാവിച്ചു നടന്നു.
*------*-----*------*-------*------*-------*-------*--------*--------*
'അനുഗ്രഹ' എന്ന ബോർഡ് വെച്ച വീട്ടിലേക്ക് ആതിരയെയും പുറകിൽ ഇരുത്തിയ ബൈക്ക് ഓടിച്ചു കെട്ടുമ്പോൾ മുറ്റത്ത് കിടക്കുന്ന സുപരിചിതമായ കാർ നോക്കി അവൻ ചോദിച്ചു
'അനൂപേട്ടന്റെ വണ്ടി അല്ലെ അവർ ഉണ്ടോ ഇവിടെ '. ആതിര ഒന്നും അറിയാത്ത പോലെ അടക്കി ചിരിച്ചു.
'എന്താടി ഒരു കള്ളത്തരം'. അവൻ വണ്ടി സ്റ്റാൻഡിൽ ഇട്ടോണ്ട് ചോദിച്ചു.
'കള്ളന്മാരെ ഒക്കെ പിടിച്ചു കെട്ടിക്കാൻ തീരുമാനം ആയിട്ടുണ്ട്'. കാർത്തി അകത്തു നിന്നും വന്നു പറഞ്ഞു.
'ങേഹ്.. നീയും ഉണ്ടോ'. കിഷോർ ആകെ കൺഫ്യൂഷൻ ആയി നിന്നു.
'ഇങ്ങു വാ സീനിയറെ'. ആതിര ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
അവൾക്ക് ഒപ്പം അകത്തേക്ക് കയറാൻ പോയ കിഷോർ ഒരു ബൈക്കിന്റെ സൗണ്ട് കേട്ട് പുറകിലേക്ക് നോക്കി.
'എടാ രാക്കു നീയും ഉണ്ടോ '
'ഉപ്പില്ലാത്ത കഞ്ഞി ഉണ്ടോ മിഷ്ടർ'. രാഹുൽ അവനെ തിരിച്ചു കളിയാക്കി.
അകത്തേക്ക് കേറിയ കിഷോർ,അമ്മ, അനൂപേട്ടൻ, കാത്തുചേച്ചി, എല്ലാരും ഇരിക്കുന്നത് കണ്ട് ഒന്നുടെ ഞെട്ടി നിന്നു.
പകച്ചു നിക്കുന്ന അവനെ കണ്ടതും അവന്റെ അടുത്ത് വന്നു നിന്ന് ആതിര ചിരി അടക്കാൻ പാട് പെടുന്നുണ്ടായി.
'കിച്ചു'. കാർത്തിക വിളിച്ചപ്പോ ആണ് അവൻ കണ്ണ് തുറന്നത്.അവൻ ഒന്ന് ചുറ്റും നോക്കി. താനിപ്പോ അനുഗ്രഹയിൽ അല്ല. എല്ലാവരും ഹാളിൽ അവനെ നോക്കി ഇരിക്കുന്നുണ്ടായി. പക്ഷെ, അവൾ തന്റെ ആതു മാത്രം തനിക്കരികിൽ ഇല്ല എന്ന സത്യം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആയി പൊടിഞ്ഞു വീണു.
*----*-----*-----*-----*-----*------*-------*-------*-----*------*----*
"ആശ്രയം" എന്ന ബോർഡ് വെച്ച ഓർഫനെജിനു മുൻപിൽ രണ്ട് കാറുകളിൽ നിന്നും കാർത്തിക്ക്, ലക്ഷ്മി, കാർത്തിക, കല്ലുമോൾ, താര, ഉണ്ണിമോൾ, സുധാമണി എന്നിവർ ഇറങ്ങി. അനൂപും അഭിജിത്തും കാർ പാർക്ക് ചെയ്യാൻ ആയി നീങ്ങി. ബൈക്കിൽ വന്ന കിഷോറും രാഹുലും അവർക്ക് മുൻപേ അവിടെ എത്തിയിരുന്നു.
കിഷോർ ആരോടും ഒന്നും മിണ്ടാതെ അവിടെ ഗാർഡനിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ പോയി ഇരിന്നു. അനൂപും അഭിജിത്തും കൂടി വന്നു ഓർഫ്നേജ് കെയർ ടേക്കർ സുജാതയോട് സംസാരിക്കുവായിരുന്നു. അവൻ കണ്ണുകൾ അടച്ചു ബെഞ്ചിൽ ചാരി കിടന്നു.
*---------*------*------*------*-------*--------*-------*------*-------*
'ആതിര മോളെ ഈ സാരീ ഇഷ്ടായോന്ന് നോക്കിയേ'. കയ്യിൽ പിടിച്ച സാരീ ആതിരയ്ക്ക് കൊടുത്തിട്ട് സുധാമണി പറഞ്ഞു. തുണി കടയിലെ വലിയ കണ്ണാടിയിൽ സാരി തോളിലേക്ക് വെച്ച് നോക്കിയ അവൾ,കണ്ണാടിയിൽ കൂടി അവളെ തന്നെ നോക്കികൊണ്ട് നിന്ന കിഷോറിനെ നോക്കി പിരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.അവന് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ലായിരുന്നു തന്റെ പ്രിയപ്പെട്ടവൾ ഒരു മാസത്തിനിപ്പുറം തന്റെ നല്ല പാതി ആയി മാറുമെന്ന്.അവൻ അവളെ നോക്കി കണ്ണടച്ചു സമ്മതം മൂളി.
' ചെക്കനും പെണ്ണിനും ഇഷ്ടപെട്ടെങ്കിൽ അതൊന്ന് ബിൽ ചെയ്യാൻ ആണ്. രാഹുൽ ആണ്. അപ്പോഴാണ് കിഷോറും ആതിരയും അത് ശ്രെദ്ധിച്ചത്, എല്ലാവരും അവരെ നോക്കി ഇരിക്കുകയായിരുന്നുന്ന്. ആതിര നാണത്തോടെ പോയി താരയുടെ പുറകിൽ ഒളിച്ചു. കിഷോർ ചമ്മൽ മറയ്ക്കാൻ ഗൗരവം കാണിച്ചു. കല്യാണത്തിന് ഉള്ള ഡ്രെസ്സും അഭരണങ്ങളും എല്ലാം എടുത്തു ഏറെ വൈകി ആണ് രണ്ട് കുടുംബങ്ങളും വീട്ടിൽ എത്തിയത്.കിടക്കാൻ നേരം കിഷോർ ഫോൺ എടുത്തു ആതിരയെ വിളിച്ചു.
'എന്താ സീനിയറെ ഉറക്കം ഒന്നുല്ലേ....'
'ആതു.... എല്ലാം എത്ര പെട്ടെന്നു ആണല്ലേ, നീ പോലും എന്നോട് എല്ലാം മറച്ചു വെച്ചില്ലേ. ജാതകം നോക്കിയതും ഡേറ്റ് എടുത്തതും എല്ലാം.....'
'ഇതൊക്കെ കാത്തു ചേച്ചീടേം താരെടത്തിയുടേം പ്ലാൻ ആണ്....'
ആ സംസാരം അങ്ങനെ നീണ്ടു. പ്രണയവും സ്വപനങ്ങളും ആയി..........
*------------*----------*---------*---------*-----------*-------*------*--*
'സുജാതേച്ചി.......'
കിഷോർ ഓർമകളിൽ നിന്നും ഞെട്ടി എഴുന്നേറ്റു. എല്ലാവരും ശബ്ദം കേട്ടയിടത്തേക്ക് നോക്കി. വാച്ച്മാൻ തോമസ് ആണ് ഓടി കിതച്ചു വരുന്നത്.
'എന്താ തോമ എന്താ '. ഓർഫനെജ് കെയർ ടേക്കർ സുജാത ആ വരവ് കണ്ട് ചോദിച്ചു.
എല്ലാവരും മറുപടിക്ക് കാത്തു.. കിഷോറും ആകാംഷയോടെ എന്താ എന്നറിയാൻ വന്നു. ഓർഫനെജിന് അകത്തു നിന്നും ആളുകൾ ഓടി വന്നു നിക്കുന്നുണ്ട്.
'ഞാൻ ഇന്നലത്തെ വേസ്റ്റ് കളയാൻ പോയപ്പോ..... അവിടെ ഒരു പെട്ടി...... നോക്കിയപ്പോ ഒരു കുഞ്ഞ്...... ചോര......'. തോമസ് എങ്ങനെ ഒക്കെയോ ആണ് പറഞ്ഞൊപ്പിച്ചത്.ആരോ കൊണ്ട് വന്നു കൊടുത്ത വെള്ളം അയാൾ അങ്ങനെ കുടിച് തീർത്തു.എല്ലാവരും ആകെ ഞെട്ടി.
'ഈശ്വരാ.......'. നെഞ്ചത്ത് കൈ വെച്ച് ഒരു നിമിഷത്തെ പകച്ചു നിൽപ്പിനു ശേഷം സുജാത അങ്ങോട്ട് ഓടി. അവർക്ക് മുൻപേ അവിടെ നിന്ന മറ്റുചിലരും അങ്ങോട്ട് ഓടി.
'നിങ്ങൾ പിള്ളേരെ കൊണ്ട് അങ്ങോട്ട് മാറി നിൽക്ക്'. തോമസ് പറഞ്ഞ സ്ഥലത്തേക്ക് നീങ്ങാൻ പോയ കാർത്തികയോടും താരയോടും അഭിജിത്ത് പറഞ്ഞൂ.
'വാടാ നമുക്ക് പോയി നോക്കാം'. രാഹുൽ കാർത്തിക്കിനേം കിഷോർനേം ആയി അങ്ങോട്ട് നടന്നു. അഭിജിത്തും അനൂപും പുറകെ പോയി.
അവർ അവിടെ എത്തുമ്പോ സുജാതയും ഒരു ടാഗ് ധരിച്ച പയ്യനും കൂടി ആ പെട്ടി തുറന്നു.
ഒരു കുഞ്ഞു കരച്ചിൽ അവിടെ കേട്ടു.
'ആശ്വാസം ജീവൻ ഉണ്ട്'. അനൂപ് പറഞ്ഞു.
എല്ലാവരും അങ്ങോട്ട് പ്രേതിക്ഷയോടെ നോക്കി. പെട്ടി തുറക്കാൻ ഇരുന്ന ആ പയ്യൻ ഇട്ട ടാഗ് പോലത്തെ ടാഗ് ധരിച്ച ഒരു പെൺകുട്ടി ആ കുഞ്ഞിനെ ഒരു ടർക്കിയിൽ പൊതിഞ്ഞു എടുത്തു. കുഞ്ഞിനെ എടുക്കാൻ നേരവും മറ്റും അവളുടെ കയ്യിലെ കുപ്പിവളയുടെ ശബ്ദം ആ കുഞ്ഞി കരച്ചിലിന് താരാട്ട് ആവുന്നുണ്ടായി......
'ഡോക്ടർ ഇപ്പൊ എത്തും... ആ കുഞ്ഞിനെ അകത്തേക്ക് കൊണ്ട് പോകൂ'. ഒരു ചെറുപ്പക്കാരൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.അവന്റെ കഴുത്തിലും ടാഗ് ഉണ്ട്.
'ഏതെങ്കിലും organization ന്റെ സ്റ്റാഫ് ആണെന്ന് തോന്നുന്നു'. കാർത്തിക്ക് ആ ടാഗ് കണ്ട് പറഞ്ഞു.
ആ കുപ്പിവള കൈകൾ കുഞ്ഞിനെ മാറോട് ചേർത്തു അകത്തേക്ക് നീങ്ങി. കിഷോർ അവളെ തന്നെ നോക്കി നിന്നു.കാർത്തിക്കിന്റെ പ്രായം ഉണ്ടാവോ ആ കുട്ടിക്ക്, എന്താ ധൈര്യം. ആരും പറയും മുൻപേ ആ ചോര കുഞ്ഞിനെ എടുത്തില്ലേ.ഡോക്ടർ ആയിട്ട് കൂടി കാത്തു ചേച്ചി ചോര കണ്ടാൽ ഇപ്പോഴും ഒന്ന് പേടിക്കും. അത് കൊണ്ടല്ലേ അവരോട് ഒന്നും ഇങ്ങോട്ട് വരണ്ടാന്നു അഭിയേട്ടൻ പറഞ്ഞെ...
അവൻ ഓരോന്ന് മനസ്സിൽ പറഞ്ഞു നടന്നു...
ആ മുറ്റത്ത് ഒരു കാർ വന്നു നിന്ന്, അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി. കഴുത്തിൽ സ്തെത്തിസ്കോപ്പ് ഉണ്ട്.
'വരൂ ഡോക്ടർ കുഞ്ഞു അകത്താണ്'. ഡോക്ടറെ കാത്തു നിന്ന ആ ചെറുപ്പക്കാരൻ അവരെ അകത്തേക്ക് കൊണ്ട് പോയി. എല്ലാ മിഴികളും അവരെ പിന്തുടർന്ന്.
ബോക്സ് തുറക്കാൻ സഹായിച്ച പയ്യൻ ബൈക്കും എടുത്തു പുറത്തേക്ക് പോയി.
കിഷോർ അവൻ പോകുന്നതും നോക്കി നിന്നു.
(തുടരും......)
Please like and comment