കൊലുസ് PART-3

Valappottukal


രചന : പ്രവീണ സുജിത്ത്

'അമ്മേ......' അഭിജിത്ത്  സോഫയിൽ വന്നിരുന്നു കൊണ്ട് അടുക്കളയിൽ നിന്നിരുന്ന സുധാമണിയെ വിളിച്ചു. 'താരെ താനും വാ '.. അവൻ കൂട്ടി ചേർത്തു.

'എന്താ മോനെ ' നനഞ്ഞ കൈ സാരീ തലപ്പിൽ തുടച്ചു കൊണ്ട് വന്നു അവർ ചോദിച്ചു.
'കാർത്തികയും അനൂപും വന്നിട്ടുണ്ട്. ഇപ്പൊ വിളിച്ചിരുന്നു. ' അഭിജിത്ത് പറഞ്ഞു.
'എന്താ അഭി, പ്രേത്യേകിച്ചു എന്തെങ്കിലും....' 
'ഏയ്‌ ഇല്ലെടോ പഴയ topic തന്നെ. കിച്ചു ആകെ ഡെസ്പ് ആണ്. നമുക്ക് അവിടം വരെ ഒന്ന് പോയാല്ലോ '. അവൻ താരയോട് മറു ചോദ്യം ആരാഞ്ഞു.
'മ്മ് പോണം മോനെ. എനിക്ക് കിച്ചുമോനെ ഒന്ന് കാണണം. അവൻ ഇത് എന്ത് ഭവിച്ചാണ്. ഇതിപ്പോ വർഷം 2 ആയി. അവൻ ഇങ്ങനെ മരവിച്ചു ഇരുന്നാൽ എങ്ങനെയാ. ഞാൻ അങ്ങോട്ട് ഒന്ന് പോണം എന്ന് കരുതി ഇരിക്കുവായിരുന്നു. കല്ലു മോളേം ഒന്ന് കാണണം' .സുധാമണി പറഞ്ഞു.
'നാളെ രാവിലെ തന്നെ പോകാം അമ്മേ. കിച്ചു ഓഫീസിലേക്ക് പോകാൻ ഇറങ്ങും മുൻപേ എത്തണം. വൈകിട്ട് ഇനി അവൻ വീട്ടിൽ വരാതിരിക്കാൻ ആണ് സാധ്യത. ഞാൻ ഓഫീസിൽ വിളിച്ചു ലീവ് പറയാം. താരേ ഉണ്ണി മോളെയും നാളെ വിടണ്ട. തനിക്ക് ലീവ് പറയട്ടെ' 
'പറഞ്ഞോ അഭി, urgent വർക്ക്‌ ഒന്നും ഇല്ലല്ലോ നമുക്ക് ഇപ്പൊ ' 
താരയുടെ മറുപടി കേട്ട് കൊണ്ട് അവൻ ഫോൺ എടുത്തു ഓഫീസ് ഇൻ-ചാർജിനെ വിളിച്ചു ലീവ് പറഞ്ഞു.

*------------*-----------*----------*---------*----------*-------*------*
'ഉണ്ണി മോളെ കല്ലുന്റെ അടുത്ത് കിടത്തിക്കോ താരെ'.കാർത്തിക പറഞ്ഞത് പോലെ താര തോളിൽ ഉറങ്ങി കിടന്ന ഉണ്ണി മോളെ കല്ലുവിന്റെ അരികിൽ കിടത്തി സൈഡിൽ തലയണ വെച്ചു.
'ഇവളെ ഉറക്കത്തിൽ നിന്നും തന്നെ എടുത്തോണ്ട് പോരണമാർന്നോ. എണീറ്റു അവളുടെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ട് പോന്നാൽ പോരായിരുന്നോ'. അനൂപ് റൂമിന്റെ വാതിക്കൽ നിന്നുകൊണ്ട് ചോദിച്ചു.
'അതെന്താ ഇവിടെ ഉണ്ടാക്കുന്ന ഒന്നും ഉണ്ണിമോൾ കഴിക്കാൻ പാടില്ലേ. ഞാൻ പുറത്ത് ആരുടേം വീട്ടിൽ അല്ലല്ലോ ഇങ്ങോട്ട് അല്ലെ കൊണ്ട് വന്നത്. എന്താ അനൂപേട്ടാ ഇതിപ്പോ ഞങ്ങൾ വിരുന്ന്കാരായി പോയോ '. താര പിരികം പൊക്കി അവനോട് ചോദിച്ചു.

'എന്റെ പൊന്ന് താരമ്മോ ഞാൻ ഇല്ലേ എന്നെ വിട്ടേക്ക്. കൂട്ടുകാരിക്ക് പറ്റിയ കൂട്ടുകാരി. രണ്ടും കണക്കാ ഒന്നും മിണ്ടാൻ പറ്റില്ല'. അവൻ തോൽവി സമ്മതിച്ചു ഹാളിലേക്ക് പോയി.
'അല്ലേടി എന്താ ഇത്രയും കാലത്തെ.എവിടെ എങ്കിലും പോകാൻ ഉണ്ടോ '. കാർത്തിക ഹാളിലേക്ക് നടക്കും വഴി ചോദിച്ചു.
'അഭിക്ക് ഒരേ നിർബന്ധം കിച്ചു പോണെന്നു മുൻപ് വരണം എന്ന്. അവൻ എണീറ്റില്ലേ '.

'മ്മ് അത് നന്നായി ആൾ മുങ്ങാൻ ആണ് ചാൻസ് കൂടുതൽ. എണീറ്റിട്ടില്ല. രാത്രി ഒന്നും കഴിക്കാൻ വന്നില്ല. പാട്ടും കേട്ട് ബാൽക്കണിയിൽ ഇരിക്കുന്നുണ്ടായി എന്ന് കാർത്തി പറഞ്ഞു '. കാർത്തിക പറയുന്നതിന് ഒന്ന് മൂളുക മാത്രം ചെയ്തു അവർ കിച്ചണിലേക്ക് നടന്നു.

എല്ലാവരും കഴിക്കാൻ ഇരുന്നപ്പോ ആണ് കിഷോർ താഴേക്ക് ഇറങ്ങി വന്നത്. വീട്ടിൽ ഇടുന്ന T-shirt ഇട്ടിരിക്കുന്നത് കണ്ട് ലക്ഷ്മി ചോദിച്ചു  ' നീ ഇന്ന് ഇത് ഇട്ടാണോ പോകുന്നെ അതോ കുളിച്ചില്ലേ'.
'കുളി ഒക്കെ കഴിഞ്ഞ്. ഓഫീസിൽ ഇന്നലെ വിളിച്ചു ലീവ് പറഞ്ഞു. ഇന്ന് ഇവിടെ എന്തായാലും കമ്മിറ്റി ഉണ്ടാവും എന്ന് അറിയാമല്ലോ എനിക്ക്. അഭിയേട്ടൻ ഒക്കെ ഇത്രയും കാലത്ത് വരുന്നു കരുതിയില്ല. ഉണ്ണിമോൾ എന്ത്യേ താരേട്ടത്തി '.
അവൻ പറഞ്ഞ മറുപടി കേട്ട് ഒരു നിമിഷത്തെ നിശബ്ദത ബേദിച്ചു താര മറുപടി പറഞ്ഞു.
'കല്ലുന്റെ ഒപ്പം ഉറങ്ങുവാണ്.' 

'ആ ബെസ്റ്റ്, ആ കഴിക്ക് എല്ലാവരും എന്നിട്ട് നമുക്ക് കാര്യം ഇല്ലാത്ത കാര്യം ചർച്ച ചെയ്യാം.'
കിഷോർ ഇഡലി പ്ലേറ്റിലേക്ക് എടുത്തു വെച്ചു.
അവനോട് മറുപടി പറയാൻ തുടങ്ങിയ കാർത്തികയോട് അനൂപ് വേണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു. എല്ലാവരും കഴിച്ചു കൊണ്ട് എണീറ്റു.

*-------------*----------*----------*-----------*----------*----------*----*


ആര് ആദ്യം സംസാരിച്ചു തുടങ്ങും എന്ന പരസ്പരം നോക്കി എല്ലാവരും ഇരുന്നു. കിഷോർ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ പത്രം വായിച്ചു.

'എന്താ മോന്റെ ഉദ്ദേശം വർഷം രണ്ടായി. ഇനിയും ഇങ്ങനെ സ്വയം നീറി നീറി ഇരിക്കാൻ ആണോ ഭാവം. മോൻ ഇങ്ങനെ ആയതിൽ ഇവിടെ എല്ലാവർക്കും സങ്കടം ആണ്. ഇങ്ങനെ ഇരുന്നിട്ട് എന്ത് കിട്ടാൻ ആണ്.  എല്ലാവരോടും ഇങ്ങനെ ദേഷ്യം കാണിച്ചിട്ട് എന്തിനാ. ആരെ തോൽപ്പിക്കാൻ ആണ്.പോയവർ തിരിച്ചു വരുമോ ഇങ്ങനെ ഒക്കെ കാണിച്ചാൽ '. സുധാമണിയുടെ തൊണ്ട ഒന്ന് ഇടറി ഇത്രേം 
പറഞ്ഞപ്പോ. എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

'അമ്മേ ഞാ.... ഞാൻ....'. കിഷോർ വാക്കുകൾക്കായി പരതി.

'കിച്ചു..... നീ.... നീ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കണം'. അഭിജിത്ത് ഒരുവിധം ആണ് അത് പറഞ്ഞൊപ്പിച്ചത്.

'അഭിയേട്ടാ....' കിഷോർ ദേഷ്യത്തോടെ എഴുന്നേറ്റു.

'നീ കിടന്ന് തുള്ളണ്ട. ഇത് ഞങ്ങളുടെ എല്ലാവരുടെയും തീരുമാനം ആണ്. നീ ഇങ്ങനെ എത്രകാലം എന്ന് വെച്ചാ ഒറ്റയ്ക്ക് '. ലക്ഷ്മി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

'ഓ എല്ലാവരും തീരുമാനിച്ചു ഉറപ്പിച്ചു ആണല്ലേ. ആയിക്കോട്ടെ എന്താന്ന് വെച്ചാൽ തീരുമാനിച്ചോ...... ഞാനും തീരുമാനിച്ചിട്ടുണ്ട് കുറച്ചു....' കിഷോറിന്റെ ശബ്ദം ഉറച്ചതായിരുന്നു.

' ദേ കിച്ചു ആത്മഹത്യാ ഭീഷണി ആണേൽ വേണ്ട അതൊക്കെ ബോർ ആണ്.....'. കാർത്തിക പറഞ്ഞു. ' നിന്റെ നല്ലതിന് വേണ്ടി അല്ലെ മോനെ ഞങ്ങൾ '.

'ആയിക്കോ കാത്തുചേച്ചി ആയിക്കോ. ഞാൻ നിന്ന് തന്നേക്കാം എന്തിനും. പിന്നെ വേറെ ഒന്നിനും എന്നോട് ആവശ്യപ്പെടരുത്'. 
കിഷോർ പറഞ്ഞത് കേട്ട് എന്ത് പറയണം എന്ന് ആലോചിച്ചു ഇരുന്നു.

റൂമിൽ നിന്ന് ഉണ്ണിമോളുടെയും കല്ലുവിന്റെയും സൗണ്ട് കേട്ട് താരയും കാർത്തികയും റൂമിലേക്ക് പോയി.

'ലക്ഷ്മിയമ്മേ ഈ മാസം അവസാനം ആതിരയുടെ ആണ്ടു ആണ്. ഇത്തവണയും ഏതെങ്കിലും ഓർഫനേജിലോ ഓൾഡ് എജ് ഹോമിലോ പോവാൻ ആണ് തീരുമാനം. അതും കൂടി പറയാൻ ആണ് ഞാൻ വന്നത്. രാഹുലെ അതൊന്ന് അന്വേഷിക്കണം'. അഭിജിത്ത് എല്ലാരോടും ആയി പറഞ്ഞു.

'ഞാൻ നോക്കിക്കോളാം അഭിയേട്ടാ '. രാഹുൽ മറുപടി പറഞ്ഞു കൊണ്ട് കിഷോറിനെ നോക്കി. അവന്റെ മനസും വേദനിച്ചു ആ മുഖം കണ്ട്.

കിഷോർ ആപ്പോഴും ആ പേരിനു പുറകെ ആയിരുന്നു. "ആതിര എന്റെ ആതു"...

                                (തുടരും.......)
Please like and comment 
To Top