രചന : പ്രവീണ സുജിത്ത്
'അമ്മമ്മേ' കല്ലു നീട്ടി വിളിച്ചോണ്ട് അകത്ത് നിന്നും വന്ന ലക്ഷ്മിയെ കെട്ടിപിടിച്ചു.
'അമ്മമ്മേടെ മോൾ വലുതായല്ലോ' അവർ അവളെ പൊക്കി എടുത്തു.
'വാ മക്കളെ ' അവർ എല്ലാരേയും അകത്തേക്ക് വിളിച്ചു.
കാർത്തി അവരുടെ ബാഗ് കൊണ്ട് പോയി റൂമിൽ വെച്ചു. ലക്ഷ്മി അപ്പോഴേക്കും അവർക്ക് കുടിക്കാൻ ജ്യൂസ് ആയി വന്നു.
'എപ്പോ എത്തും എന്ന് പറഞ്ഞതാ. നല്ല ബ്ലോക്ക് ആയിരുന്നല്ലേ. ഇത് കുടിച്ചിട്ട് പോയി കുളിച്ചു വാ. ഞാൻ കഴിക്കാൻ എടുത്തു വെക്കാം. സംസാരം ഒക്കെ അത് കഴിഞ്ഞു ആവാം '
'എന്റെ അപ്പച്ചി ഒന്ന് ശ്വാസം വിട് ' അനൂപ് ജ്യൂസ് ചുണ്ടോട് ചേർത്തു.
'അവനെന്ത്യേ അമ്മേ. ഓഫീസിൽ പോയോ '
'മ്മ്മ്. ഇപ്പൊ ഓഫീസ് വീട് അത്രേം ഉള്ളൂ. ഞാൻ കിടന്ന് അലച്ചാൽ മാത്രം എന്റെ ഒപ്പം അമ്പലത്തിൽ വരും. അകത്തേക്ക് കയറില്ല. സാധനങ്ങൾ ഒക്കെ മേടിച്ചു തരും അതന്നെ'. ലക്ഷ്മി സങ്കടത്തോടെ കാർത്തിക ചോദിച്ചതിന് മറുപടി പറഞ്ഞു.
'അവൻ വരട്ടെ ഞാൻ സംസാരിക്കാം. ഞാൻ കുളിച്ചിട്ട് വരാം'. കാർത്തിക എണീറ്റു പോയി.
ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ വൈകിട്ട് അവനോട് എന്ത് പറയണം എന്ന ചിന്ത ആയിരുന്നു. ഒന്നും ഒരു നിശ്ചയോം ഇല്ല.
----------------*---------------------*-------------------------*--------------
'രാക്കു ഒന്നുടെ ' കല്ലു മോൾ പൊട്ടി ചിരിച്ചോണ്ട് പറഞ്ഞു. രാഹുൽ അവള് ഒന്നുടെ ചേർത്ത് പിടിച്ചു വട്ടം ചുറ്റി.
'മ്മ് നിനക്കു ഈ വിളി നിർത്താറായില്ലേ കല്ലു. എല്ലാരും വിളിക്കുന്ന കേട്ട് വിളിക്കുന്നു. ബാക്കി എല്ലാരേം മാമന്നും ആന്റിന്നും ഒക്കെ വിളിക്കുല്ലോ '. അവളുടെ രാക്കു എന്ന വിളി കേട്ട് അനൂപ് ചോദിച്ചു.
'അതെങ്ങനാ കൊച്ചിനും തോന്നണ്ടേ ഇവൻ ഇത്തിരി മുതിർന്നത് ആണെന്ന്. കല്ലുനേലും ചെറുതാ എന്ന പോലെ അല്ലെ അവൻ.' കാർത്തിക അവനെ കളിയാക്കി.
'ദേ ഡോക്ടർ മാഡം കുട്ടികളുടെ ഒപ്പം കളിക്കുമ്പോ കുട്ടികളെ പോലെ ആവണം. ഇതൊന്നും അറിയില്ലേ നാല് വയസുള്ള കൊച്ചിന്റെ അമ്മ ആണത്രേ '. അവനും വിട്ട് കൊടുത്തില്ല.
പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന സൗണ്ട് കേട്ട് കല്ലു മോൾ രാഹുലിന്റെ കയ്യിന്നു താഴെ ഇറങ്ങി പുറത്തേക്ക് ഓടി.
'കിച്ചു മാമ......'
സ്റ്റെപ്പിന് താഴെ ഷൂ ഊരി കൊണ്ട് നിന്ന കിഷോർ അവളെ പൊക്കി എടുത്തു ഉമ്മ കൊടുത്തു. അവളും. പിന്നെ പോക്കറ്റിൽ കൈ ഇട്ട് ഡയറി മിൽക്ക് സ്വന്തമാക്കി.
'എടി കള്ളി നീ അത് ഇസ്‌ക്കിയോ ' അവൻ അവളെ ഇക്കിളി ഇട്ടോണ്ട് ചോദിച്ചു.
'രാക്കു വന്നിട്ടുണ്ട് ' കല്ലു പറഞ്ഞു.
അവന്റെ മുഖം മാറി. അവൻ അകത്തേക്ക് നടന്നു.
'എങ്ങനെ ഉണ്ടായി അനൂപേട്ടാ യാത്ര '
അവൻ അനൂപിനോട് ചോദിച്ചു.
'ആ ബ്ലോക്ക് ഉണ്ടായി. നീ കൈയും മുഖവും കഴുകി വന്നു ചായ കുടിക്ക് ' അനൂപ് അവനോട് പറഞ്ഞു.
'ആഹാ സർ ഇവിടെ ഉണ്ടായിരുന്നോ.' ചായ കുടിച്ചോണ്ട് ഇരുന്ന രാഹുലിനോട് ചോദിച്ചു
'ആ അനൂപേട്ടൻ വിളിച്ചപ്പോ വന്നതാ '. അവൻ കിഷോറിനു മുഖം കൊടുക്കാതെ പറഞ്ഞു.
'നീ എന്നെ കണ്ടില്ലെടാ '. സോഫയുടെ പുറകിൽ കൈ കെട്ടി നിന്ന് കാർത്തിക ചോദിച്ചു.
'ഓ തുടങ്ങി... രാവിലെ എന്നെ കണ്ടപ്പോഴും ഇതേ ചോദ്യം ആയിരുന്നു കിച്ചുവേട്ടാ. തനിക്ക് ഡയലോഗ് മാറ്റിക്കുടെ ചേച്ചി '. കാർത്തി അവളുടെ ചോദ്യത്തെ പുച്ഛിച്ചു.
'നീ പോടാ. കിച്ചു ഞാൻ നിന്നോടാ ചോദിച്ചേ'. അവൾ തനിക്ക് മുഖം തരാതെ നിന്ന കിഷോരിനോട് ഒന്നുടെ ചോദിച്ചു.
' ആഹാ ഇതാണോ അമ്മേ എന്നെ ചികിൽസിക്കാൻ അമ്മ ബാംഗ്ലൂർ നിന്ന് വരുത്തിയ ഡോക്ടർ. ഹലോ ഡോക്ടർ. I am Kishor your new patient'. അവൻ തികഞ്ഞ പുച്ഛത്തോടെ പറഞ്ഞു.
അവിടെ ഇരുന്ന എല്ലാവരും സങ്കടത്തോടെ കിഷോരിന്റെ മുഖത്തേക്ക് നോക്കി.
'കിച്ചു......' ലക്ഷ്മി അവനെ ശാസനയോടെ വിളിച്ചു.
'അമ്മ മിണ്ടാതെ ഇരിക്ക്. ഞാൻ ചികിൽസിക്കാൻ നിനക്ക് എന്താടാ mental problem എന്തെങ്കിലും ഉണ്ടോടാ ഉണ്ടോന്ന്'. അവൾ ദേഷ്യത്തോടെ ചോദിച്ചു.
' നിലവിൽ എനിക്ക് പ്രാന്ത് ഒന്നും വന്നിട്ടില്ല. പക്ഷെ കഴിഞ്ഞ തവണ വന്നപ്പോ ഉള്ള പോലെ എന്തെങ്കിലും വട്ട് കൊണ്ടാണ് വന്നിരിക്കുന്നെങ്കിൽ, ചേച്ചിക്ക് എന്നെ ഇവിടെ ഇട്ട് അല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയി തന്നെ ചികിൽസിക്കേണ്ടി വരും. With all respect...... എന്നെ വെറുതെ വിട്ടേക്ക്'. അവൻ എല്ലാരോടും ആയി പറഞ്ഞു, കല്ലുമോളുടെ കവിളിൽ ഒന്ന് തലോടി മുകളിലേക്ക് കയറി പോയി.
അവൻ പോകുന്നത് വേദനയോടെ എല്ലാവരും നോക്കി.
മുകളിൽ റൂമിൽ എത്തിയ കിഷോർ ബാഗ് മേശ പുറത്തേക്ക് ഇട്ട് കട്ടിലിലേക്ക് കണ്ണടച്ചു കിടന്നു. അവന്റെ ചെവികളിൽ ആ കൊലു സിന്റെ ശബ്ദം അലയടിക്കുണ്ടാർന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു..........
(തുടരും......)
Please like and comment