Happy Wedding തുടർക്കഥ Part 36 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

സെലിൻ റീനയെ അടിമുടി ഒന്ന് നോക്കി.
"ഏഹ്....ഇതോ?? ഇതെന്നാ ഇച്ചായൻ ഒരു കാട്ടുപൂച്ചയെ ആണോ കെട്ടിയെ?? ഇതിന്റെ വയർ എന്നാ വീർത്തിരിക്കുന്നെ??"... സെലിൻ ചോദിച്ചു.

"കർത്താവേ ഇപ്പോ എന്നാ പറയും??"... സിവാൻ ഓർത്തു.

"ഗ്യാസ് ആണെന്ന് പറ ഇച്ചായ!!"... സാമൂവൽ സാമിന്റെ ചെവിയിൽ പറഞ്ഞു.

"പിന്നെ ഇത്രേം വലുതല്ലേ ഗ്യാസ്....?? ഒന്ന് പോടാ!!"... സാം പറഞ്ഞു.

"അമ്മച്ചി ഇതെന്നാ വീർത്തിരിക്കുന്നെ "??.... സെലിൻ വീണ്ടും ചോദിച്ചു.

"ഏഹ്.... ആഹ്.... അത്...അത് food കഴിച്ചതിന്റെയാ മോളെ....!!"... ഏയ്‌റ പറഞ്ഞു.

"ഹ്മ്മ്.... കാട്ടുപൂച്ചയല്ലേ ഉള്ള മീനൊക്കെ തിന്ന് വീർത്തതാരിക്കും....!!".... സെലിൻ പറഞ്ഞു.

"കാട്ടുപൂച്ചയോ??ഞാനോ??ഇവൾക്ക് ഓർമ പോയെന്ന് ആരാ പറഞ്ഞെ?? ആ പരട്ട ഇച്ചായൻ പണ്ട് എന്നെ വിളിച്ച പേരൊക്കെ അവൾക്ക് നല്ല ഓർമയുണ്ട്. ആവശ്യം ഉള്ളതൊന്നും അവക്ക് ഓർമയില്ല!!".... റീന സങ്കടത്തോടെ റബേക്കയോട് പറഞ്ഞു....

"നീ കാട്ടുപൂച്ചയല്ലേ ആയുള്ളൂ നിന്റെ കെട്ടിയോൻ എന്താകുമെന്ന് ഇനി കണ്ടറിയാണം മോളെ....!!"... റബേക്ക പറഞ്ഞു.

"ആഹ് നിങ്ങള് വന്നോ??"...സ്റ്റെപ്പ് ഇറങ്ങി ഹാളിലേക്ക് വന്നപ്പോൾ സൈമൺ ചോദിച്ചു. സെലിൻ അവനെ അടിമുടി ഒന്ന് നോക്കി.

"എന്നാ സെലിൻ മോളെ ഇങ്ങനെ നോക്കണേ??"... സൈമൺ ചിരിയോടെ ചോദിച്ചു.

"പക്കി.... നീ...എപ്പോഴാ ഇത്രേം വളർന്നെ?? ഞാൻ പോയപ്പോ ഇത്രേം പൊക്കം ഇല്ലാരുന്നല്ലോ!!പെണ്ണ് കെട്ടാൻ വേണ്ടി നീ പൊക്കം വെപ്പിച്ചതാണോ??"....

"പക്കിയോ??"... 😳സൈമൺ ചോദിച്ചു.

"അത് വിട്... നിനക്ക് കെട്ടുമ്പോൾ വല്ല മാനിന്റെ മുഖവും ഉള്ള പെണ്ണിനെ കെട്ടിക്കൂടെ?? എന്നാത്തിനാ പൂച്ചയെ പോയി കെട്ടിയത്?? മാന്ത് വാങ്ങാനോ??"....

"പൂച്ചയോ "??... 😳സൈമൺ വാ പൊളിച്ച് കൊണ്ട് റീനയെ നോക്കി.

"അല്ല... ഇതിപ്പോ ഏതാ രാജ്യം?? ഇതെന്റെ വീടല്ലേ?? ഇനി ഞാൻ അറിയാതെ ഇച്ചായൻ വീട് എങ്ങാനും ഫോറെസ്റ്റുകാർക്ക് എഴുതി കൊടുത്തോ??".... സൈമൺ ചുറ്റും നോക്കി കൊണ്ട് സ്വയം പറഞ്ഞു.

"അല്ലല്ലോ ഇതെന്റെ വീട് തന്നെയാണല്ലോ!!ഇതെന്ന ഇപ്പോ ഇവിടുണ്ടായേ??"....

"തളരരുത് രാമൻകുട്ടി തളരരുത്. ഇനിം കൊറേ കാര്യങ്ങൾ ആ തിരുവായിൽ നിന്ന് പുറത്ത് വരാൻ ഉള്ളതാ. എല്ലാം കേൾക്കാൻ മനസ്സിന് ധൈര്യം കൊടുത്തോ!!".... റബേക്ക സൈമന്റെ ചെവിയിൽ പറഞ്ഞു.

"ഹോ എന്തൊരു ചൂടാ അപ്പച്ച!!"....

"ആഹ്.... എടി മോൾക്ക് വല്ലോം കുടിക്കാൻ കൊടുക്ക്‌!!".... സാം പറഞ്ഞു.

"അ... ആഹ് ഇച്ചായ.മോള് മുറിയിൽ പോയി rest ചെയ്യ്... അമ്മച്ചി ജ്യൂസ്‌ എടുത്തോണ്ട് വരാം. വേറെ വിശേഷമൊക്കെ നമുക്ക് പിന്നെ പറയാം!!ചെല്ല്!!"... ഏയ്‌റ പറഞ്ഞു.

"ആഹ്.... അമ്മച്ചി അങ്ങ് കൊണ്ട് വന്നാൽ മതി...!!ദേ ഇങ്ങേരെ മുകളിലേക്ക് കയറ്റി വിട്ടേക്കല്ല്!!".... സിവാനെ നോക്കി അതും പറഞ്ഞു സെലിൻ മുകളിലേക്ക് പോയി.

"ഓഹ്... ഓർമ ഇല്ലാതെ പോയി... ഇല്ലാരുന്നേൽ ഇവളെ ഇന്ന് ഞാൻ!!".... സിവാൻ കൈ ചുരുട്ടി കിറി കോറി വെച്ചോണ്ട് പറഞ്ഞു.

"ടാ...അടങ്ങെടാ വയ്യാത്ത കൊണ്ടല്ലേ!!".... റബേക്ക പറഞ്ഞു.

"ഓർമ പോയെന്ന് പറഞ്ഞപ്പോ ഇത്രേം ഞാൻ വിചാരിച്ചില്ല ഇച്ചായ!!ഇതിപ്പോ എന്നാ ചെയ്ത് എടുക്കും??എന്നെ വിളിച്ച കേട്ടോ പക്കി എന്ന്!!അതും ഈ മുഖത്ത് നോക്കി!!"... സൈമൺ സങ്കടത്തോടെ പറഞ്ഞു.

"കുറച്ച് നാൾ ഇതൊക്കെ സഹിച്ചേ പറ്റൂ. നമ്മടെ കൊച്ചിന് വേണ്ടിയല്ലേ?? എല്ലാം ശരിയായിക്കോളും എന്നല്ലേ ഡോക്ടർ പറഞ്ഞെ!! അത് തന്നെ ഭാഗ്യം...!!".. സാം പറഞ്ഞത് കേട്ട് ഏയ്‌റ ചിരി അമർത്തി നിന്നു.

"വല്യ പപ്പയും അമ്മച്ചിമാരും അമ്മാച്ചന്മാരുമൊക്കെ ഇന്ന് ഇങ്ങ് വരാൻ നിക്കുവാരുന്നു. കൊച്ചിന് ഓർമയില്ലാത്ത കൊണ്ട് അവരെ ഇനി എന്നാ വിളിക്കും എന്നറിയാത്ത കൊണ്ട് വരണ്ടെന്ന് ഞാൻ വിളിച്ചു പറഞ്ഞു!!".... ഏയ്‌റ പറഞ്ഞു.

"അത് നന്നായി!!ഇനി അവരെ എന്തൊക്കേ ആയിട്ടാ കാണുന്നെ എന്ന് ആർക്കറിയാം!!"... റബേക്ക പറഞ്ഞു.

"കൊച്ചിന് ഓർമ വന്നിരുന്നേൽ നടന്നത് എന്നാന്ന് ചോദിച്ച് അറിയാരുന്നു!"... സാമൂവൽ പറഞ്ഞു.

"അറിയാൻ ഒന്നുല്ല. അബോധാവസ്ഥയിൽ അവൾ അത് പറഞ്ഞു...!!"... സിവാൻ പറഞ്ഞത് കേട്ട് എല്ലാവരും നെറ്റി ചുളിച്ചു.

"എന്ത് "??... സാം ചോദിച്ചു.

"അവളെ പിടിച്ചോണ്ട് പോകാൻ നോക്കിയവന്റെ പേര്...!!"... സിവാൻ പറഞ്ഞു.

"ആരാടാ മേക്കലാത്തെ നാറികൾ ആണോ?? 😡... സാം കലിയിൽ ചോദിച്ചു.

"എയ്.... അവന്മാർ അല്ല...!!അവന്മാർ ഒരു രണ്ടാഴ്ചത്തേക്ക് ഏൽക്കാത്ത പരുവം ആക്കിയിട്ടാ ഞാൻ ഓസ്ട്രേലിയക്ക് പോയത്...!!"...സിവാൻ പറഞ്ഞു.

"നീ അവരെ എന്ത് ചെയ്തു "??...😳 സൈമൺ ചോദിച്ചു.

"ഇച്ചായന്മാര് നിങ്ങടെ സംഭാവന കൊടുത്തിട്ട് പോയതിന് പിന്നാലെ ഞാനും പോയിരുന്നു അങ്ങോട്ട്. എന്റെ സംഭാവന കൂടെ മൂന്നിനും കൊടുത്തിട്ടാ ഞാൻ ഇവിടുന്ന് ഫ്ലൈറ്റ് കേറിയത്!!".....

"അപ്പോ അവന്മാരെ പൂശിയത് നീ ആരുന്നല്ലേ!!എനിക്ക് അപ്പോഴേ സംശയം ഉണ്ടാരുന്നു!!".... സാമൂവൽ പറഞ്ഞപ്പോൾ സിവാൻ ഒന്ന് ചിരിച്ചു.

"അവന്മാർ അല്ലെങ്കിൽ പിന്നാരാ സെലിൻ മോളെ ഉപദ്രവിച്ചത് "??.... റബേക്ക ചോദിച്ചു.

"മ്മ്.... അതേ....!!ആരാടാ "??... സൈമൺ ചോദിച്ചു.

"One mister ആന്റപ്പൻ... ഈ പേര് എനിക്ക് familer ആണ്. but ആരാണെന്ന് എനിക്ക് അങ്ങ്...!!"... സിവാൻ സംശയത്തോടെ പറഞ്ഞു നിർത്തിയതും എല്ലാവരും ആലോചിച്ച് നിന്നു.

"ഇച്ചായ...!!".... റീന എന്തോ ഓർത്തപോലെ ഞെട്ടലോടെ വിളിച്ചു.

"ആഹ്... എന്നാ റീനേ "??... സൈമൺ ചോദിച്ചു.

"സെലിൻ കുറേനാൾ.....ഒരു വകയിലെ പാപ്പന്റെ വീട്ടിൽ ആരുന്നില്ലേ!!... അയാളുടെ മോന്റെ പേര് ആന്റപ്പൻ എന്നല്ലേ?? അവനല്ലേ സെലിനെ കേറി പിടിക്കാൻ നോക്കിയെ....!!"... റീന പറഞ്ഞത് കേട്ട് എല്ലാവരും അവളെ നോക്കി.

"അതേ... അതേ... ശരിയാ!!അന്ന് സെലിൻ പറഞ്ഞ പേര് ഇത് തന്നെയാ...!!"... ഏയ്‌റ പറഞ്ഞു.

"സൈമ... സാമൂവലെ അവന്റെ complete ഡീറ്റെയിൽസ് പൊക്കണം. ഉടനെ തന്നെ അവനെ തൂക്കണം!!!"... 😡സാം പറഞ്ഞു.

"അക്കാര്യം ഞങ്ങൾ ഏറ്റൂ ഇച്ചായ!".... സാമൂവൽ പറഞ്ഞു.

"കുരീക്കാട്ടിലെ പെണ്ണിനെ തൊട്ടവൻ ഇനി രണ്ട് കാലിൽ എണീറ്റ് നടക്കേണ്ട!!".... സാം അരിശത്തോടെ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ഗൗരവം നിറഞ്ഞു.

"ആഹ്....സിവാനെ നീ സെലിന്റെ അടുത്തേക്ക് ചെല്ല് എന്തേലും പോയി മിണ്ടിയും പറഞ്ഞും ഇരിക്ക്...!!നിങ്ങടെ കല്യാണ റിസപ്ഷനു മുന്നേ ആളെ റെഡി ആക്കി എടുക്കേണ്ടതാ!!"... റബേക്ക പറഞ്ഞപ്പോൾ സിവാൻ ദയനീയമായി എല്ലാവരെയും ഒന്ന് നോക്കി.

"അങ്ങ് ചെന്ന് കേറി കൊടുത്താൽ അവളെന്റെ അന്ത്യ കൂദാശ നടത്തുമെന്റെ പൊന്ന് ചേട്ടത്തി!!".... അവൻ കൈ കൂപ്പി പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി. എല്ലാവരും അവനെ ദയനീയമായി നോക്കി.രണ്ട് സൂത്ര ശാലികൾ ഒഴികെ.

"ഏഹ് ഡോർ തുറന്ന് കിടക്കുവാണല്ലോ!!"... സിവാൻ ഡോറിൽ പിടിച്ച് കൊണ്ട് ഓർത്തു. അത്  തുറന്ന് അകത്തു കേറിയപ്പോൾ സെലിൻ ഡ്രസ്സ്‌ മാറുവാരുന്നു.അവൾ ഡോർ കുറ്റി ഇടാൻ മറന്നു പോയിരുന്നു. ഡോർ തുറന്നതും മുന്നിൽ കണ്ട കാഴ്ചയിൽ അവൻ കണ്ണും തള്ളി നിന്നു.🤧

"എപ്പോ വാതിൽ തുറന്നാലും ഇതൊക്കെ കാണാൻ ആണല്ലോ എന്റെ വിധി!!എന്നാൽ വല്ലതും നടക്കുവോ?? അതുമില്ല....!!".... സിവാൻ നഷ്ട ബോധത്തോടെ ഓർത്തു.

"ഹ്മ്മ്....സിവാനെ കണ്ട്രോൾ ടാ..... കണ്ട്രോൾ....!!ഈ അവസ്ഥയിൽ ഡോണ്ടു ഡോണ്ടു!!ഇപ്പോ നീ വല്ലൊം കൈ മറിഞ്ഞു ചെയ്ത് പോയാൽ നാളെ ദുഖിക്കേണ്ടി വരും മോനെ....!!"..... അവൻ സ്വയം പറഞ്ഞു.

പെട്ടെന്ന് ഡ്രസ്സ്‌ കൈയിൽ എടുത്ത് തിരിഞ്ഞു നോക്കിയ സെലിൻ വാതിൽക്കൽ നിൽക്കുന്ന സിവാനെ കണ്ടു.

"ഓഹ് ഇച്ചായൻ 😌....!!"... അവൾ ആശ്വാസത്തോടെ ഓർത്ത് തിരിഞ്ഞതും.

"ഏഹ് ഇച്ചായൻ 😳😳ആഹ്..... ആഹ്...!!"... എന്ന് പറഞ്ഞവൾ  അലറിയതും ഒന്നിച്ചായിരുന്നു. സിവാൻ അത് കേട്ട് ഓടി വന്നു.

"അലറല്ലേ... അലറല്ലേ... അറിയാതെ വന്നു കയറിയത... Sorry sorry!!"... അവൻ വെപ്രാളത്തോടെ പറഞ്ഞ് കൊണ്ട് വാതിൽ ചാരി അവളുടെ അടുത്തേക്ക് വന്നു.

"പോടാ... മാക്രി നീ മനപ്പൂർവം വന്നു കേറിയതാ... നാണമില്ലെടാ നിനക്ക്??ഇങ്ങോട്ട് വരണ്ടാന്നു ഞാൻ പറഞ്ഞതല്ലേ?? എന്നിട്ട് പെണ്ണുങ്ങൾ തുണി മാറുന്നിടത്തു വന്നു നോക്കിരിക്കുന്നു ??"....

"ആഹാ.....അത്രയും ബോധം ഉള്ളവരാണെൽ കതക് അടച്ചിട്ട് വേണം dress മാറാൻ. അല്ലാണ്ടൊക്കെ ആണേൽ വന്നു... കേറി പോകും!!"...അവൻ ചമ്മൽ മറക്കാൻ പറഞ്ഞു.

"എല്ലാം ചെയ്തു വെച്ചിട്ട് എന്നെ പറയുന്നോ??"....

"ഏഹ് 😳😳😳....അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ!! നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും പറ്റിയില്ല. അപ്പോഴാ ചെയ്യാൻ പോണേ??"....അവൻ സങ്കടത്തോടെ പറഞ്ഞു.

"അയ്യേ വൃത്തികെട്ടവനെ... ചീ വാല് മാക്രി.... ഇറങ്ങി...പോടാ....!!!".... സെലിൻ പറഞ്ഞു.

"ദേ ഇനിം കിടന്ന് തുള്ളിയാൽ.....സുഖം ഇല്ലാന്ന് ഒന്നും ഞാൻ നോക്കില്ല.....!! എന്റെ കൈ വിട്ടു നിക്കുവാ!!എനിക്ക് അവകാശപ്പെട്ടത് തന്നെയാ ഞാൻ നോക്കിയത്!!"....

"അയ്യടാ അത് താൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ??"....

"ആഹ് മതി... എന്നാ അതിൽ വല്ല സംശയവും ഉണ്ടോ നിനക്ക് "??

"ആ.... ആഹ്....ഉണ്ടെങ്കിൽ??"....🤨

"ഉണ്ടെങ്കിൽ ഇപ്പോ തന്നെ തീർത്ത് തന്നേക്കാം....!!നിന്നെ ഞാൻ ഇന്ന്.... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ!! വാടി ഇവിടെ....!!".... സിവാൻ അത് പറഞ്ഞ് പെട്ടെന്ന് സെലിന്റെ വയറിൽ ചുറ്റി പിടിച്ചു വലിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തു. സെലിന്റെ കൈകൾ സിവാന്റെ ഇരു തോളിലും മുറുകെ അമർന്നു.

"ആഹ്....!!"..... സെലിന്റെ നിശ്വാസം മുഖത്ത് അടിച്ചതും സിവാൻ മുഖം ഉയർത്തി അവളെ നോക്കി.

"എത്ര നാളായി ഇങ്ങനെ പറ്റി ചേർന്ന് ഒന്ന് നിന്നിട്ട്!!".... അവൻ അത് ചോദിച്ചതും സെലിൻ പകപ്പോടെ അവനെ നോക്കി.ആ വിരിവുള്ള നെറ്റിയിലേക്കും മൂക്കിൻ തുമ്പിൽ പറ്റിയ വിയർപ്പിലേക്കും ചെറുതായി ചുവന്ന കവിളിലേക്കും ഒഴുകി ഇറങ്ങിയ അവന്റെ നോട്ടം അവളുടെ ഇളം ചുണ്ടുകളിൽ പതിഞ്ഞതും സെലിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവൻ അതിൽ അമർത്തി ചുംബിച്ചു. സെലിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി.തോളിലെ പിടുത്തം മുറുകി.അവളുടെ ശ്വാസത്തിന്റെ നീളം കൂടുന്നതിന് അനുസരിച്ച് അവനിൽ  വല്ലാത്തൊരു കിതപ്പ് ഉണ്ടായി.ശ്വാസം എടുക്കാൻ പോലും കഴിയാതെ അവളുടെ കൈ വിരലുകൾ സിവാന്റെ ഷർട്ടിൽ കോർത്തു വലിച്ചു.അവൻ അവളെ ഒന്നൂടി അണച്ചു പിടിച്ചു.

"ഹ്... ആഹ്... വിട്...!!"... സെലിൻ ശ്വാസം മുട്ടിയപ്പോൾ കിതപ്പോടെ പറഞ്ഞു. അവൻ ആ ചുണ്ടുകളെ താല്പര്യം ഇല്ലാതെ മോചിപ്പിച്ചു. അവളുടെ ചുണ്ടുകളുടെ നിറം ഇളം റോസിൽ നിന്ന് ചുവപ്പിലേക്ക് വഴി മാറി. സെലിൻ ശ്വാസം വലിച്ചു കൊണ്ട് അവനെ നോക്കി. ആ മിഴികൾ പിടയുന്നുണ്ടായിരുന്നു. സിവാൻ അവളെ പിടി വിടാതെ നോക്കി കൊണ്ട് പറഞ്ഞു.

"നിന്റേത്....ആയിട്ടുള്ളതൊക്കെ എന്റെതാ എന്റേത് മാത്രം. അതിൽ എനിക്ക് അല്ലാതെ വേറെ ഒരാൾക്കും ഒരു അവകാശവുമില്ല. എന്റേത് ആയിട്ടുള്ളതിൽ ഒന്ന് തൊടാൻ പോയിട്ട് നോക്കാനുള്ള അവകാശം പോലും മറ്റ് ഒരാൾക്കുമില്ല. Because you are mine... Only mine....!!"... സെലിൻ അവനെ തന്നെ പകപ്പോടെ നോക്കി.

വീണ്ടും അവളുടെ ചുണ്ടുകളിൽ അവന്റെ നോട്ടം എത്തിയതും അവൻ പറഞ്ഞു.

"Sorry സെലിൻ but.... I can't...എന്നെ കൊണ്ട് പറ്റണില്ല മോളെ....."... എന്ന് പറഞ്ഞവൻ വീണ്ടും അവളെ വീണ്ടും അവളെ അഗാദമായി ചുംബിച്ചു. ചുണ്ടുകളിൽ നിന്നും കഴുത്തിലേക്കും തോളിലേക്കുമെല്ലാം ആ ചുംബനം വ്യതി ചലിച്ചപ്പോൾ ഏറിയ ശ്വാസത്തോടെ സെലിന്റെ കൈകൾ അവന്റെ തലമുടിയിൽ കൊരുത്തു വലിച്ചു.

"ആഹ്....!!".... അവളുടെ ശരീരത്തിൽ എവിടെയോ അവൻ ഒന്ന് ഞെക്കിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി. ആ കണ്ണുകൾ അടഞ്ഞു പോയി. ഇടയ്ക്ക് എപ്പോഴോ സെലിന്റെ ചുണ്ടുകൾ അവന്റെ ചെവിയിന്മേൽ ഉരസി പോയിരുന്നു. അവൻ അവളുടെ കഴുത്തിടുക്കിൽ മൃദുവായി കടിച്ചു കൊണ്ട് ഉമ്മ വെച്ചു.

"സെലിൻ മോളെ...ഐഷ്.... 😌!!"... ഏയ്‌റ അങ്ങോട്ട് വന്നതും അവർ രണ്ടും പെട്ടെന്ന് കുതറി മാറി.

"അയ്യേ ഈ പിള്ളേര്...!!".... 😌ഏയ്‌റ നാണിച്ചു മാറി നിന്നു.

"അയ്യേ... നാണക്കേട് ആയി!!"... സെലിൻ ചമ്മലോടെ മനസ്സിൽ പറഞ്ഞു.

"ചേട്ടത്തി വന്ന കൊണ്ട് രക്ഷപ്പെട്ടു അല്ലാരുന്നേൽ എന്റെ പൊന്ന് മോള് ഇന്ന് ആകാശം കാണില്ലാരുന്നു.Anyway നല്ല taste ഉണ്ടാരുന്നു. ബാക്കി പിന്നെ തരാം കേട്ടോടി... ഉണ്ട കണ്ണി ...!!"... സിവാൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി നടന്നു.

ഏയ്‌റയെ കണ്ടതും അവൻ ഒന്ന് ചമ്മലോടെ ചിരിച്ചു. ഏയ്‌റ അകത്തേക്ക് കയറി. സെലിൻ തല താഴ്ത്തി നിന്നു.

"അതേ ഇതൊക്കെ വാതിൽ അടച്ചിട്ടൊക്കെ ആവാം...കേട്ടോ...!!"... ഏയ്‌റ പറഞ്ഞതും സെലിൻ മുഖം താഴ്ത്തി കണ്ണടച്ചു കളഞ്ഞു.

"ഹ്മ്മ്....നിങ്ങടെ first anniversary ക്ക് മുൻപ് ഒരു ജൂനിയർ സിവാനോ സെലിനോ കുരീക്കാട്ടിലേക്ക് ലാൻഡ് ചെയ്യാനുള്ള ഏല്ലാ സാധ്യതയും ഞാൻ കാണുന്നുണ്ട്...!!"....ഏയ്‌റ 😌പറഞ്ഞു.

"അയ്യേ.... പോ.....ചേട്ടത്തി... അതീ ഇച്ചായൻ...!!".... സെലിൻ ചമ്മലോടെ പറഞ്ഞ്...

"ആഹ്....നിനക്ക് ഓർമ ഇല്ലാഞ്ഞിട്ട് ഇതാ അവന്റെ അവസ്ഥ. നിനക്ക് ഓർമ്മ ഉണ്ടാരുന്നേൽ  എന്നതാവും കർത്താവേ ആ ചെറുക്കന്റെ അവസ്ഥ ..??പറഞ്ഞിട്ട് കാര്യമില്ല ഇച്ചായന്റെ അല്ലേ അനിയൻ!!"... ഏയ്‌റ പറഞ്ഞത് കേട്ട് സെലിൻ നാണിച്ചു തല താഴ്ത്തി.അവളിൽ അപ്പോഴും സിവാന്റെ ശരീരത്തിന്റെ ചൂട് തങ്ങി നിന്നു.

ഇതേസമയം എബ്രഹാം തൃശ്ശൂർക്കുള്ള യാത്രയിൽ ആണ്......

"ഞാൻ പറഞ്ഞ കാര്യം എന്തായി "??... എബ്രഹാം ഫോണിൽ കൂടെ ചോദിച്ചു.

"ഡീറ്റെയിൽസ് ഇപ്പോ തന്നെ അയക്കാം സാർ...!!"... (എബ്രഹാമിന്റെ കമ്പനി സെക്രട്ടറി പറഞ്ഞു.)

"ഇതിന്റെ പിന്നിലെ കളി എന്താണെന്ന് എനിക്ക് അറിഞ്ഞേ പറ്റൂ....!!"... എബ്രഹാം പറഞ്ഞു.

"ശരി സാർ എല്ലാം ഞങ്ങൾ അന്വേഷിച്ചിട്ട് അറിയിക്കാം...!!"... സെക്രട്ടറി പറഞ്ഞു.അദ്ദേഹം call cut ചെയ്തു.

"മ്മ്.....ഇനി ഞങ്ങൾക്ക് അറിയേണ്ടത് കുരീക്കാട്ടിലെ ജോൺ പീറ്റർ കുഴിച്ചു മൂടിയ കഥയുടെ ബാക്കിയാ...!!. ഒന്നുങ്കിൽ ആ കഥയിൽ ഒളിഞ്ഞിരിക്കുന്നത് മേക്കലാത്തുകാരുടെ പതനം. അല്ലെങ്കിൽ......!!

പുതിയൊരു കഥ അവിടെ തുടങ്ങും!!

രണ്ടായാലും അവനും കൂടെ വേണം എനിക്കൊപ്പം ഈ കഥയിൽ!!!
ഒറ്റക്ക് തുഴയാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് അവനെ വരുത്തിക്കണം.....!!"........
എബ്രഹാം മനസ്സിൽ പറഞ്ഞു.

💞💍💞💍💞💍💞💍💞💍💞

തുടരും

രചന :- അനു അനാമിക


To Top