രചന :-അനു അനാമിക
"പിന്നെ ഇപ്പോ ആവും. നോക്കി ഇരുന്നോ ആകാൻ ഇങ്ങോട്ട് വാ!! എല്ലാ പെൺപിള്ളേരുടെയും അടുത്ത് കിടന്ന് കളിക്കും പോലെ എന്റെയടുത്തു കളിക്കാൻ നിക്കല്ലേ ??".... സെലിൻ പറഞ്ഞത് കേട്ടതും സിവാൻ കസേരയിൽ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് വന്നു. ബെഡിന് മുകളിലേക്ക് കൈ കുത്തി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ ആ നോട്ടത്തിൽ സെലിൻ ഒന്ന് പതറി.
"മ്മ്.... ഞാൻ കളിക്കും.വേണേൽ കളി പഠിപ്പിക്കുകയും ചെയ്യും. ആരും ഒന്നും പറയാൻ പോണില്ല!!"...
"എ... എടൊ താൻ!!"....
"ഏയ്... ഏയ്.... ഏയ്... താൻ അല്ല. ഇച്ചായൻ. അങ്ങനെ വിളിക്കണം കേട്ടല്ലോ!!"....
"പിന്നെ എന്റെ പട്ടി വിളിക്കും!!"...
"ആഹ് ആരായാലും എനിക്ക് കുഴപ്പം ഇല്ല. വിളിച്ചാൽ മതി!!".... അവൻ പറഞ്ഞതും സെലിൻ ചുണ്ട് ചളുക്കി അവനെ നോക്കി കിടന്നു.
"പിന്നെന്തുവാ പറഞ്ഞെ എല്ലാ പെൺപിള്ളേരുടെയും അടുത്ത് കളിക്കുന്ന പോലെ നിന്റെ അടുത്ത് കളിക്കല്ലെന്ന് അല്ലേ?? മ്മ് കളിക്കുന്നില്ല. പക്ഷെ ഇവിടെ കളിക്കാല്ലോ??"...സിവാൻ അവളുടെ അടുത്തേക്ക് ചാഞ്ഞതും സെലിൻ ഒരു ഞെട്ടലോടെ അവനെ നോക്കി.
"ഈശോയെ പണി പാളിയ?? ഇങ്ങേരെന്താ ഇങ്ങനെ താഴ്ന്നു വരണേ??"... അവളോർത്തു.
"എനിക്ക് എല്ലാ പെൺപിള്ളേരുടെയും അടുത്ത് ഇത്ര സ്വാതന്ത്രത്തോടെ പോയി നിക്കാൻ പറ്റില്ല.!!".... അവൻ അൽപ്പം കൂടെ ചേർന്നു നിന്നു.അവൾ ഒന്ന് ഞെട്ടി.
"ദാ ഇങ്ങനെ തൊടാൻ പറ്റില്ല.!!".... അവൻ വീണ്ടും അവളിലേക്ക് ചാഞ്ഞു നിന്ന് കൊണ്ട് സെലിന്റെ ഇടം കവിളിൽ കൈ ചേർത്തു. ആ കയ്യിലെ ചൂട് തട്ടിയതും സെലിൻ പകപ്പോടെ അവനെ നോക്കി. അവന്റെ കയ്യുടെ തള്ള വിരൽ സെലിന്റെ പാതി തുറന്ന നനവുള്ള ചുണ്ടിൽ തട്ടി.സെലിൻ ഒരു ഞെട്ടലോടെ അവനെ നോക്കി. അവന്റെ ശ്വാസ ഗതി മാറുന്നത് കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.
"പിന്നെ....ദാ ഇങ്ങനെ ഉമ്മ വെക്കാനും പറ്റില്ല!!".... സിവാൻ പെട്ടെന്ന് സെലിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.തടയാനുള്ള സമയം പോലും അവൾക്ക് കിട്ടിയില്ല.അവളുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി വന്നു.
"ആഹ്.... വെ... വേ... ണ്ട...!!"... അവൾ വിറയലോടെ പറഞ്ഞു.
"But എനിക്ക് വേണം!!"....ഒരു നിമിഷം ശ്വാസം എടുക്കാൻ അനുവദിച്ചു കൊണ്ടവൻ പറഞ്ഞു.
അവൻ വീണ്ടും അവളുടെ നനവ് പടർന്ന ഇളം ചുണ്ടിൽ ചുംബിച്ചു. സെലിന്റെ കൈകൾ ബെഡിൽ പിടി മുറുക്കി അവൾ അനങ്ങാൻ പറ്റാതെ കിടന്ന് പോയി. സിവാൻ അവന്റെ ചുണ്ടുകൾ കൊണ്ട് സെലിന്റെ ചുണ്ടുകളെ ഉണർത്തി കൊണ്ടിരുന്നു. നാവ് കൊണ്ട് മേൽചുണ്ടിലും കീഴ്ച്ചുണ്ടിലും തഴുകി കൊണ്ട് ചുംബനത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ തുടങ്ങി.ആ ചുംബനത്തിൽ അവന്റെ വേദനയും കണ്ണീരും നീറ്റലും നോവും എല്ലാം ഉണ്ടായിരുന്നു. അവന്റെ ആ ഒരു ചുംബനം കൊണ്ട് സെലിന് മനസ്സിലായി ഒന്നര ദിവസം കൊണ്ട് അവൻ അനുഭവിച്ച ഹൃദയ വേദന. നഷ്ടപ്പെടാൻ തുനിഞ്ഞതിനെ ഇറുക്കെ കൈ കുമ്പിളിൽ മുറുക്കി പിടിക്കുന്ന പോലെ അത്രമേൽ ആഴത്തിൽ അവൻ അധരങ്ങൾ അവളിലേക്ക് ആഴ്ത്തി വിട്ടു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ചുംബനത്തിൽ കണ്ണീരിന്റെ ഉപ്പ് കലർന്നതും സെലിന്റെ കണ്ണും നിറഞ്ഞു വന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ സെലിൻ അവനെ തള്ളി മാറ്റി.സിവാൻ പിന്നിലേക്ക് ഒന്ന് ആഞ്ഞു.സെലിൻ കിതപ്പോടെ ശ്വാസം എടുത്തു കൊണ്ടിരുന്നു.
"You pervert.... എടാ ഞരമ്പ് രോഗി......എല്ലാവരും പോയ തക്കത്തിനു നീ എന്നെ!!".... സെലിൻ ദേഷ്യത്തിൽ ചോദിച്ചു.
"ഞാൻ നിന്നെ??".... അവൻ കീഴ് ചുണ്ട് തുടച്ച് കൊണ്ട് വശ്യതയോടെ ചോദിച്ചു.
"താൻ.... താൻ എന്നെ കിസ്സ് ചെയ്തില്ലേ "??.....
"മ്മ്.... ചെയ്തു.ഞാൻ എനിക്ക് അവകാശം ഉള്ള മുതലിനെ തന്നെയാ കേറി kiss ചെയ്തത്. നീ ഇനി ഇത് ആരോടേലും പറഞ്ഞാൽ ഞാൻ പറയും നീ ആണ് എന്നെ കേറി പിടിച്ച് ഉമ്മ വെച്ചതെന്ന് !! നീ എന്നോട് ഉമ്മ ചോദിച്ചെന്ന്!! അതുകൊണ്ട് എന്റെ പൊന്നു മോള് വായ അടച്ചു മിണ്ടാതെ അവിടെ കിടന്നോ!!അതാ നിനക്ക് നല്ലത്!!".... സിവാൻ പറഞ്ഞത് കേട്ട് സെലിന്റെ കണ്ണ് തള്ളി.
"ഇങ്ങേരിത് എന്തോന്ന്?? ഹോസ്പിറ്റൽ ആണേലും ആക്രാന്തത്തിന് ഒരു കുറവുമില്ല. ഇങ്ങനെ പോയാൽ എന്റെ വൃതമൊക്കെ ഞാൻ ആയിട്ട് തന്നെ മുറിക്കേണ്ടി വരും. അല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ട് മദം ഇളകിയ കൊമ്പനെ തളക്കാൻ ഇറങ്ങുമ്പോ കുറച്ചൊക്കെ മുൻകരുതൽ എടുക്കാരുന്നു. എന്നേ പറഞ്ഞാൽ മതീല്ലോ!!ഹ്മ്മ് ഇനി ഒന്നും പറയണ്ട. വല്ലോം വിളിച്ചു കൂവിയാൽ ചിലപ്പോ ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കാതെ വേറെ വല്ലോം ചെയ്തെന്ന് വരും!!".....
ഇനി വല്ലോം പറഞ്ഞാൽ പ്രകോപനം കാരണം ഹോസ്പിറ്റൽ ബെഡ് അവൻ ബെഡ്റൂം ആക്കിയാലോ എന്ന പേടിയിൽ സെലിൻ പിന്നെ ഒന്നും മിണ്ടിയില്ല.പക്ഷെ കഴിഞ്ഞ് പോയ ചുംബനത്തിന്റെ ലഹരിയിൽ അവൾ ചിരിയോടെ മുഖം തിരിച്ചു കിടന്നു.
സിവാൻ അവന്റെ ചുണ്ടുകളിൽ തഴുകി കൊണ്ട് അവളുടെ ആ ചുണ്ട് കൂർപ്പിച്ചുള്ള കിടപ്പ് കണ്ട് അവളെ തന്നെ നോക്കി ചിരിയോടെ ഇരുന്നു.
"എത്ര ദിവസായി ഞാൻ ഒന്ന് രുചിച്ചിട്ട്!!രുചിച്ചു പോയാൽ പിന്നെ നിർത്താനാ വല്യ പാട്. ഹ്മ്മ്... നിനക്ക് വയ്യാത്ത കൊണ്ട് ഞാൻ വെറുതെ വിട്ട്. അല്ലാരുന്നേൽ കെട്ടിന് മുന്നേ ഒരു ട്രോഫി ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ!!"... സിവാൻ ചിരിയോടെ മനസ്സിലോർത്തു.
***ഇതേ നേരം മേക്കലാത്ത്***
"ഇച്ചായ ആ സെലിൻ കൊച്ചിന് എങ്ങനെ ഉണ്ട്?? വല്ല വിവരവും അറിഞ്ഞോ "??.... മേരി ചോദിച്ചു.
"മ്മ് ... ആ കൊച്ചിന് ബോധം വീണു. പക്ഷെ തല അടിച്ച് വീണ കൊണ്ട് ചില ഓർമയൊക്കെ പോയി. സിവാനെ ഇപ്പോ ആ കൊച്ചിന് ഓർമയില്ലെന്ന് സാമിനെ വിളിച്ചപ്പോൾ പറഞ്ഞു!!".... എബ്രഹാം പറയുന്നത് കേട്ടാണ് സാന്ദ്രയും സണ്ണിയും ടോമിയും വർക്കിയും അവിടേക്ക് വന്നത്.
"അപ്പോ ആ കൊച്ചിന് ഒന്നും ഓർമയില്ലേ "??... സണ്ണി അമ്പരപ്പോടെ ചോദിച്ചു.
"ഇല്ല....!! പാവം അതിന്റെ ഒരു അവസ്ഥ. ഹാ മേരിപ്പെണ്ണേ ഞാൻ ഒന്ന് തൃശ്ശൂർ വരെ പോകുവാ. ഒരു കൂപ്പ് ലേലം ഉണ്ട് ഇന്ന്.....!!"...എബ്രഹാം പറഞ്ഞു.
"ആഹ് ശരി ഇച്ചായ...!!".... മേരിപ്പെണ് പറഞ്ഞു.
"ദേ...ഞാൻ ഇവിടില്ലെന്ന് കരുതി എന്നേലും എടാകൂടത്തിനു മൂന്നും കൂടെ പോയാൽ... എന്റെ സ്വഭാവം മാറും. അറിയാല്ലോ എന്നെ!!"... എബ്രഹാം പറഞ്ഞതും മക്കള് മൂന്നും സാന്ദ്രയും അപ്പനെ ഒന്ന് നോക്കി.
"ഹ....ഇച്ചായൻ ഇറങ്ങാൻ നോക്ക് സമയായില്ലേ??"... മേരി പറഞ്ഞപ്പോൾ എബ്രഹാം പുറത്തേക്ക് നടന്നു.
"ഹോ അപ്പച്ചൻ പോയി ഇനി നേരെ ചൊവ്വേ ഒന്ന് ശ്വാസം വിടാം!!"... വർക്കി പറഞ്ഞു...
"ഹ്മ്മ്... എന്നാലും ആ സെലിന്റെ കാര്യം കഷ്ടം ആയി പോയി അല്ലേ സണ്ണിച്ചായ "??... സാന്ദ്ര ചോദിച്ചു.
"അത് ചേട്ടത്തി പറഞ്ഞത് നേരാ. കെട്ട് കഴിഞ്ഞ് ഒരു മാസം തികക്കും മുന്നേ ബോധം പോയി. ഇനീപ്പോ സിവാനെ ആ കൊച്ചിന് ഓർമ്മ വരുവോ ന്തോ ??".... വർക്കി അത് ചോദിച്ചപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.
"ഓർമ്മ പോയെങ്കിൽ ടോമിച്ചന്റെ റൂട്ട് ക്ലിയർ ആയില്ലേ!!"... സാന്ദ്ര പറഞ്ഞത് കേട്ട് ടോമി അവളെ മുഖം ചുളിച്ചു നോക്കി.
"എന്റെ റൂട്ടോ??"...
"മ്മ്...സെലിന് ഓർമ്മ പോയിട്ടുണ്ടേൽ അതിൽ ഏറ്റവും കൂടുതൽ ഗുണം ഉള്ളത് ടോമിക്കല്ലേ??"....
"എങ്ങനെ "??
"അവൾ സിവാനെ മറന്ന് പോയിട്ടുണ്ടേൽ ഇനി നിന്നെ കെട്ടിയാലും ഒന്നും വരാൻ പോകുന്നില്ലല്ലോ!! എന്നേലും ഇനി ഓർമ്മ വന്നാൽ തന്നെ നീ അവളെ കെട്ടിയ കൊണ്ട് വേറെ ഒന്നും ഉണ്ടാകാനും പോകുന്നില്ലല്ലോ!! ഓർമ പോയൊരു പെണ്ണിനെ സിവാൻ ഇനി തലയിൽ എടുത്ത് വെക്കാനൊന്നും പോണില്ല. കുരീക്കാട്ടിൽ ഇനിയൊരു കല്യാണം നടക്കാനും പോകുന്നില്ല!!"... സാന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു.
"ഇവള് പറയുന്നത് മൊത്തത്തിൽ ദഹിക്കില്ലേലും എവിടെക്കെയോ ചെറിയ കഴമ്പ് ഉണ്ടെടാ. നമുക്ക് ജയിക്കാനുള്ള ഒരു വഴി ചെറുതായി തെളിഞ്ഞു വരുന്നുണ്ട്...!!"... സണ്ണി പറഞ്ഞത് കേട്ട് അവർ മൂന്നും അവനെ സൂക്ഷിച്ചു നോക്കി.
@ഹോസ്പിറ്റൽ
മരുന്നിന്റെ സെടേഷൻ കാരണം സെലിൻ നല്ല ഉറക്കത്തിൽ ആയിരുന്നു. സിവാൻ ഉറങ്ങി കിടക്കുന്ന അവളെ തന്നെ നോക്കി ഇരുന്നു. ഇടയ്ക്കിടെ അവന്റെ കണ്ണ് നിറയുന്നുണ്ടാരുന്നു. അവളുടെ മുഖത്തേക്ക് പാറി കിടക്കുന്ന മുടി ഇഴകളെ ചെവിയുടെ ഇടയിലേക്ക് അവൻ ഒതുക്കി വെച്ചു. അവളുടെ താമരമൊട്ട് പോലെ കൂമ്പി അടഞ്ഞ മിഴികളിലും അവൻ അമർത്തി ചുംബിച്ച ചുണ്ടിലേക്കും കഴുത്തിലെ കറുത്ത മറുകിലേക്കുമെല്ലാം അവന്റെ കണ്ണുകൾ ഒഴുകി നടന്നു. ആദ്യമായി കാണും പോലെ.അവൾ അപ്പോൾ നല്ല ഉറക്കത്തിൽ ആയിരുന്നു.
"ഇ....ച്ചാ.....യ....".... ഉറക്കത്തിൽ സെലിൻ വിളിക്കുന്നത് അവൻ കേട്ടു.അവൻ അവളുടെ അടുത്തേക്ക് ചെന്നു ചെവി ചുണ്ടിന്റെയും കഴുത്തിന്റെയും ഭാഗത്തേക്ക് കൂർപ്പിച്ചു വെച്ചു.
"ഇച്ചായ....!!"... അവൾ വീണ്ടും ഉറക്കചടവോടെ വിളിച്ചു.
"സെലിനെ..."!!... അവൻ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല.
"മ്മ്.... ഇച്ചായ...!!".... അവൾ വീണ്ടും മുരണ്ടു.
"ന്തോ.... എന്നാ മോളെ?? നിനക്ക് വേദനിക്കുന്നുണ്ടോ??"...
"ഇച്ചിരി വേദനയുണ്ട് ഇച്ചായ...ആ ആന്റപ്പൻ പിടിച്ച് തള്ളിയ കൊണ്ടാ...!!".... അവൾ ബോധമില്ലാതെ പറഞ്ഞു.
"ആ...ആന്റപ്പൻ?? ഇത്... ഈ പേര് ഞാൻ....!!"... അവനോർത്തു.
"ഞാൻ... വീണു... ചോര വന്നു ഇച്ചായ.... എനിക്ക് ഒത്തിരി വേദനിച്ചു...!!എന്തിനാ എന്നെ ഇട്ടേച്ചും പോയെ ഇച്ചായ??"...
കൊച്ച് കുട്ടികൾ പറയും പോലെ പതം പറഞ്ഞ് അവൾ ഉറക്കത്തിന് ഇടയിലും ചുണ്ട് പിളർത്തി വിതുമ്പി പോയി.സിവാന്റെ ഉള്ള് പിടഞ്ഞു.
"ഏയ്... ഏയ്... സെലിൻ... ഡാ... മോളെ...!!"... സിവാൻ വെപ്രാളത്തിൽ അവളെ വിളിച്ചു. മുറുകെ കെട്ടിപ്പിടിച്ചു.
"ഇച്ചായൻ എന്നെ വിട്ട് പോയൊണ്ടല്ലേ അവൻ എന്നെ പിടിച്ചോണ്ട് പോകാൻ നോക്കിയേ....!!"....അവൾ കൊച്ച് കുട്ടിയെ പോലെ പറഞ്ഞു.
"ഇല്ലാട്ടോ.....ഇനി എന്റെ സെലിനെ ഇട്ടേച്ചു ഇച്ചായൻ എവിടേക്കും പോകില്ല കേട്ടോ..... !!ഇച്ചായൻ എന്നും സെലിന്റെ ഒപ്പം കാണും. ഇനി ഒരിക്കലും ഞാൻ എന്റെ സെലിനെ വേദനിപ്പിക്കില്ലടാ!!വാക്ക്...!!".... എന്ന് പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു.അവൾ ഒന്നൂടെ അവനിലേക്ക് ചേർന്നു കിടന്നു.
"അപ്പോ സെലിനെ പിടിച്ചോണ്ട് പോകാൻ നോക്കിയത് ആന്റപ്പൻ എന്ന് പറയുന്നവൻ ആണ്. ഈ പേര് നല്ല familer ആണ്. പക്ഷെ അതാരാണെന്ന് മനസിലാവുന്നില്ലല്ലോ...!!".... സിവാൻ ഓർത്തു...
അഭിപ്രായങ്ങൾ അറിയിക്കണേ...
തുടരും
രചന :-അനു അനാമിക