വീട്ടിൽ ഇരിക്കുന്ന കെട്ടിയോൾക്ക് അറിയില്ലല്ലോ, എന്റെ കഷ്ടപ്പാട്...

Valappottukal


രചന: മനു  മാധവ്


എന്റെ പാന്റ് 
************


സുമി..എടി  ഞാൻ നാളെ  നേരത്തെ പോക്കും വർക്കഷോപ്പിൽ  കേട്ടോ നീ?
  
നീ നാളെ ഒന്നും വച്ച് ഉണ്ടാക്കി തരുവൊന്നും വേണ്ട ഞാൻ ഹോട്ടലിൽ നിന്നും കഴിച്ചോളാം. 

ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട !ഞാൻ അങ്ങനെ പറഞ്ഞതും പ്രിയതമ എടുത്ത വായിൽ... 

അതെന്താ ഏട്ടാ ?

ഓ ഞാൻ നേരത്തെ  പോകുമ്പോൾ എനിക്ക് വല്ലതും വെച്ച് ഉണ്ടാക്കി താരണ്ടായോ നീ ?അതിനു  നീ നേരത്തെ എണ്ണിക്കണ്ടയോ ?അത് കൊണ്ട് പറഞ്ഞു പോയതാ പൊന്നെ. 

എടി മാര കൊന്തയെ നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ ?

ആ കേട്ടു കുറച്ച് ദേഷ്യത്തോടെ അവൾ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞു.  

മറ്റന്നാൾ അല്ലെ രമേശിന്റെ കല്യാണം അവന്റെ വീട്ടിൽ വരെ ഒന്ന് പോകണം വൈകിട്ട്. 

 നേരത്തെ വരണം എന്നല്ലേ അവന്റെ വീട് വരെ പോകാൻ  പറ്റു.  

ഞാൻ ആ കാര്യം പറഞ്ഞപ്പോഴേ പെണ്ണുപിള്ളയുടെ മുഖം ഒന്ന് വാടി. 

കൂട്ടുക്കാര് എന്ന് വച്ചാൽ നമ്മക്ക് ചങ്ക് തന്നെ ആണ്. അതിൽ ഒരു ചങ്ക് ആണ് രമേശൻ.

സ്നേഹം ഉള്ളവനാ ഏത് കാര്യത്തിലും കൂടെ കൂട്ടാം. പക്ഷെ എന്റെ പെണ്ണുപിള്ളക്ക് അവനെ കണ്ണ് എടുത്താൽ കണ്ടുക്കൂടാ. 

അതിന് കാരണം ഉണ്ട് കേട്ടോ ?

ഞാൻ ഡെയിലി കുറച്ച് മദ്യപിക്കുന്ന കൂട്ടത്തിലാണ്  കേട്ടോ!.

 "എന്റെ ജോലി കട്ടി പണി ആയത്  കൊണ്ടാണ് കുറച്ചു  മദ്യപിക്കുന്നത്. 

  വീട്ടിൽ ഇരിക്കുന്ന കെട്ടിയോൾക്ക് അറിയില്ലല്ലോ ?.എന്റെ കഷ്ടപ്പാട് അത് കൊണ്ട് മാത്രം കുടിച്ചു പോകുന്നതാ. 

ഓ മറന്നു കാര്യത്തിലേക്ക് കടക്കാം. ഇതാണ് എന്റെ കുഴപ്പം എന്തെങ്കിലും പറയാൻ ഉണ്ടങ്കിൽ  അത് അങ്ങ് മറന്നു പോകും. .

ഈ രമേശൻ എന്റെ ചങ്ക് ആണെന്ന് ഞാൻ പറഞ്ഞല്ലോ ?

മൂന്ന് മാസങ്ങൾക്ക് മുൻപുള്ള  ഒരു സംഭവം, 

പതിവുപോലെ വീട്ടിൽ നിന്നും  ഞാൻ ജോലിക്കായി വർക്ക്‌ഷോപ്പിൽ  പോകാൻ ഇറങ്ങുമ്പോൾ ആണ് രമേശൻ അവന്റെ ബൈക്ക്മായി എന്റെ വീട്ടിലേക്ക്  വരുന്നത്. 

എടാ...സുധി എന്റെ ബൈക്കിന്റെ  കിക്കർ ഒടിഞ്ഞു പോയടാ നീ ഇത് കണ്ടോ ?ഒന്ന് ശരിയാക്കി താടാ. 

 അവന് എന്നെ അത് കാണിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ആദ്യം ചിരിയാണ് വന്നത്.

ഒടിഞ്ഞ കിക്കർ അവൻ ആരുടെയോ നിക്കാറിന്റ വള്ളി (പച്ച മലയാളം )കൊണ്ട് കെട്ടി വച്ചേക്കുന്നു. 

ഞാൻ അത് കണ്ടാ പാടെ അവനോട് ചോദിച്ചു. 

ആരുടെ ആണെടാ ഈ വള്ളി നിന്റെ അച്ഛന്റെ ആണോ ?അതോ, അയൽവക്കത്തെ ദാമു ഏട്ടന്റെയോ ?

എന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവന് എന്നോട് കലിപ്പ് ആയി. 

എടാ കോപ്പേ നിന്റെ അവിഞ്ഞ കോമഡി കേൾക്കാൻ അല്ല  ഞാൻ ഈ രാവിലെ തന്നെ നിന്റെ വീട്ടിൽ വന്നത് കേട്ടോ . നിനക്ക് ഇത് ഒന്ന് ശരിയാക്കി തരാൻ പറ്റുമോ ?ഇല്ലങ്കിൽ പറ ഞാൻ വേറെ വർക്ക്‌ഷോപ്പിൽ കൊടുത്തേക്കാം .

എടാ കോപ്പേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ ?
 
നീ  ഇത് കൊണ്ട് വർക്ക്ഷോപ്പിൽ  വാ ഞാൻ ശരിയാക്കി തരാം. 

എങ്കിൽ ഒന്ന് തള്ളി താ. ഓ ഇനി അതും ഞാൻ ചെയ്യണോ ?

എടി സുമി.... ഞാൻ ഇറങ്ങുവാ അവളോട്‌ യാത്ര പറഞ്ഞു അവന്റെ വണ്ടിയും  തള്ളി  സ്റ്റാർട്ട്‌ ആക്കി കൊടുത്തതിനു ശേഷം. ഞാൻ എന്റെ വണ്ടിയുമായി അവന്റെ ഒപ്പം  വർക്ക്ഷോപ്പിലേക്ക് പോയി. 

ഞങ്ങൾ രണ്ടും പേരും  വർക്ക്‌ഷോപ്പിൽ എത്തിയപ്പോളാണ്. ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന  ഒരു പഴയ കാല സുഹൃത്തു അവന്റെ ബൈക്ക്  എന്തോ കംപ്ലയിന്റ്മായി എന്റെ കടയുടെ മുൻപിൽ വന്ന് നില്കുന്നത് കണ്ടത്.  അവനെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട്  ആ പരിജയം പുതുക്കൽ ബാർ വരെ ഞങ്ങളെ  എത്തിച്ചു. അന്നത്തെ ദിവസം മുഴുവൻ  ബാറിൽ തന്നെയായി. 

നാല് കാലിൽ എന്നെ കൂട്ടി അവന് എന്റെ വീട്ടിൽ കൊണ്ട് ചെന്ന് ആകുമ്പോൾ എന്റെ ഭാര്യയുടെ വായിൽ നിന്നും കേൾക്കാൻ പാടില്ലാത്തതു എല്ലാം അവന് കേട്ടു. അതിൽ പിന്നെ രമേശൻ എന്റെ വീടിന്റെ പാടി ചവിട്ടിട്ടില്ല . സത്യത്തിൽ ആരാണ് തെറ്റ് കാരൻ ഞാൻ തന്നെ അല്ലെ.

അവൻ ആണ് എന്നെ കുടിപ്പിക്കുന്നത് എന്ന സംശയത്തിൽ അവൾക്കു ഇപ്പോഴും അവനെ കണ്ടുകൂടാ... പാവം അവൻ ഇത് വല്ലതും അറിയുന്നുണ്ടോ ?

അന്ന് നേരത്തെ എത്തിയ ഞാൻ കടയിൽ നിന്നും അവന്റെ കല്യാണത്തിന് ഇടാൻ വേണ്ടി ഒരു പാന്റ് വാങ്ങിരുന്നു. 

വീട്ടിൽ വന്ന് ഇട്ടു നോക്കിയപ്പോൾ അല്ലെ അത്  വലിപ്പക്കൂടുതൽ ആണെന്ന് എനിക്ക് മനസ്സിലായത് ?

പ്രിയതമ ഒരു തയ്യൽക്കരി ആണ് അതിന്റെ കുറച്ച് അഹങ്കാരവും അവൾക്കു ഉണ്ട് കേട്ടോ. ഭാര്യ ആയത് കൊണ്ട് പറയുന്നത് അല്ല. 

എന്റെ നാട്ടിൽ ഒരുപാട് തയ്യല്ക്കാര് ഉണ്ടങ്കിലും ചില പെണ്ണുങ്ങൾക്ക്‌  അവൾ തയ്ച്ചു കൊടുക്കുന്നത് ഇടന്നാണ് ഏറെ  ഇഷ്ടം അത് കൊണ്ട് പുള്ളിക്കാരി എപ്പോഴും  ബിസി . 

ചിലസമയം അവളോട്‌ കുറച്ചു വെള്ളം കുടിക്കാൻ ചോദിച്ചാൽ പോലും അവക്ക് തരാൻ മടിയാ. അത് കാണുമ്പോൾ   എന്താ അവളുടെ ഒരു ഭാവം വലിയ മാസ്റ്റർ ഡിഗ്രി എടുത്തവനില്ല ഇത്രയും ജാട. 

ഏതായാലും  വീട്ടിൽ ചെല്ലുമ്പോൾ തായൽ മിഷന്റെ മുൻപിൽ അവളെ അന്ന് കണ്ടില്ല. ഞാൻ അതു കൊണ്ട് അടുക്കളയിൽ ചെല്ലുമ്പോൾ നല്ല ജോലിയിൽ ആയിരുന്നു അപ്പോൾ  അവൾ . 

എടാ സുമി എങ്ങനെ ഉണ്ട് ഈ പാന്റ് കൊള്ളാമോ ?ഞാൻ അവളോട്‌ അഭിപ്രായം ചോദിച്ചു. 

എടുത്ത വായിൽ അവൾ എന്നോട് പറയുവാ. 

നല്ല ചേല് ആയിരിക്കും നിങ്ങൾ ഇത് ഇട്ടാൽ. 

എന്താ ഡി നിനക്ക് ഒരു പുച്ഛം ?

ഓ! ഒന്നുമില്ല 

പാടത്തു കോലം കെട്ടിയ പോലെ ഉണ്ടാകും അവളുടെ പരിഹാസത്തെടെ ഉള്ള വാക്കുകൾ ഞാൻ മൈൻഡ് ചെയ്യാതെ അവളോട്‌ പറഞ്ഞു . 

അത് ഞാൻ സഹിച്ചോളം നിനക്ക് ഇതിന്റെ നീളം ഒന്ന് കുറച്ച് തരാൻ പറ്റുമോ ?
 
എനിക്ക് ഇവിടെ അടുക്കളയിൽ ഒരുപാട് പണി ഉണ്ട് നിങ്ങൾ ഇത് ഇട്ടോണ്ട് പോയാലും പ്രത്യകിച്ചു അവിടെ പണി ഒന്നും ഇല്ലല്ലോ ?.എടുത്തടിച്ച അവളുടെ മറുപടി തീരും മുമ്പേ ഞാൻ അവിടുന്ന് സ്ഥലം വിട്ടു . 

ഞാൻ ഈ പാന്റ്മായി പിന്നെ ചെന്നത് സീരിയലിൽ കണ്ണു നട്ടിരിക്കിന്ന അമ്മയുടെ അടുക്കലേക്ക്. 

ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ എന്റെ അമ്മ കേട്ട ഭാവം നടിച്ചില്ല. 

ഇവറ്റകൾ ഒക്കെ ചിലവിനു കൊടുക്കുന്ന എന്നെ വേണം പറയാൻ. എനിക്ക് ഒരു സഹായം ചെയ്യാൻ മാത്രം ഇവിടെ ആരും ഇല്ല കാണിച്ചു കൊടുക്കാം ഞാൻ എന്ന് മനസ്സിൽ പറഞ്ഞു. ഗതി കേട്ട് ഞാൻ തന്നെ ഒരു വിധം  എങ്ങനെയോ തയ്ച്ചു എന്റെ ഭാഗത്തിന് ഉള്ളത് ആക്കി എടുത്തു. അതിന് ശേഷം ഞാൻ ആ പാന്റ്  അലമാരക്ക് ഉള്ളിൽ ഭദ്രമായി വച്ചു. 

ഇവരോട് ഒക്കെ പറയുന്നതിലും നല്ലത് സ്വയം അങ്ങ് ചെയ്യുന്നത് ആണെന്ന് എന്റെ മനസ്സിൽ തോന്നി. 

അതിന് ശേഷം കുളി കഴിഞ്ഞു  ഞാൻ  പിന്നെ അവന്റെ വീട്ടിലേക്കു പോയി 

ഞാൻ പോയ കഴിഞ്ഞപ്പോൾ എന്റെ പ്രിയതമക്ക് കുറ്റബോധം തോന്നി എന്റെ പാന്റ് അലമാരക്ക് ഉള്ളിൽ നിന്നും അത് എടുത്തു ചെറുതാക്കി അത് ഇരുന്ന പടി അതു പോലെ വച്ചു. എന്നിട്ട് അവൾ ജോലിക്ക് ആയി അടുക്കളയിലേക്ക്  പോയി. 

ഇത് ഒന്നും അറിയാതെ   സീരിയൽ എന്ന ലോകത്തു മുഴുകി ഇരുന്ന എന്റെ അമ്മ  എല്ലാം കഴിഞ്ഞപ്പോൾ എന്റെ മോൻ എന്നോട് ഒരു കാര്യം പറഞ്ഞിട്ട് അത് ചെയ്തു കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ അവന്റെ അമ്മയാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം എന്ന  ചാരിതാർഥ്യത്തോടെ  എന്റെ അലമാര തുറന്ന് അത് എടുത്തു  എന്റെ പാന്റിന്റെ നീളം  വീണ്ടും കുറച്ചു.

രാത്രി ഏറെ വൈകി വന്ന ഞാൻ ഇത് ഒന്നും അറിഞ്ഞിരുന്നില്ല. 

പിറ്റേന്ന് രാവിലെ എഴുനേറ്റു  കുളിച്ച് അവന്റെ കല്യാണത്തിന് പോകാൻ ഉള്ള തയാറെടുപ്പിൽ അലമാരക്ക് ഉള്ളിൽ ഞാൻ മേടിച്ചു വച്ച എന്റെ പാന്റ് എടുത്തു ഇട്ടപ്പോൾ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്നെ പോലെയായി. 

ആ പാന്റ് തനിയെ ഒരു ബർമൂഡ ആയത് എനിക്ക് ഒരു അത്ഭുതം തന്നെയായി പോയി...... 

ഫീലിംഗ് പുച്ഛത്തോടെ  ഇനി ഒരു പാന്റ് എന്റെ ജീവിതത്തിൽ ഞാൻ ഇടില്ല...... 

Nb:ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം. സ്വയം ചെയ്യാൻ പറ്റുന്ന കാര്യം ആണെങ്കിൽ മറ്റുള്ളവരുടെ സഹായം ചോദിക്കരുത്...അനുഭവം ഗുരു..  

സ്നേഹപൂർവ്വം 
....


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top