രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ചെവിക്കരികിൽ ഇക്കിളികൂട്ടിയ അവന്റെ ശ്വാസതോടൊപ്പം പറഞ്ഞ വാക്കുകൾ മനസിലാക്കാൻ ദേവികയ്ക്ക് ഒരു നിമിഷമെടുത്തു
പിന്നെ പിടിവിട്ടു പിടഞ്ഞു മാറി നിന്നു.. താൻ ചെയ്തതും അവൻ പറഞ്ഞതുമായ കാര്യമോർത്തു
തല ഉയർത്തി നോക്കാനും ബുദ്ധിമുട്ട് തോന്നി
പതിയെ ബാൽക്കണിയിലെ നിലത്തു പടിഞ്ഞിരിക്കുമ്പോൾ തൊട്ടരികിലായി വരുണും ഇരുന്നു
ഞാൻ പൊയ്ക്കോട്ടേ...?
ഇനി ഇതുപോലെ അബദ്ധങ്ങൾ ചെയ്യുമോ...
ഇല്ല
ഉറപ്പാണോ.....
മ്മ്
എങ്കിൽ ഞാൻ പൊയ്ക്കോട്ടേ.....
അതിനു മറുപടി ഇല്ലാത്തതു കണ്ടപ്പോൾ വരുണിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു
പതിയെ കൈപിടിച്ച് അടുത്തേക്ക് വലിച്ചു നെഞ്ചോടു ചേർത്ത് പിടിച്ചു
ഉറങ്ങിക്കോ... മണി രണ്ട് ആയി . എന്നിട്ടേ പോകുന്നുള്ളൂ.....
അവളും അത് ആഗ്രഹിച്ചപോലെ...... ഒരു പൂച്ച കുഞ്ഞിനെപോലെ...അവനോടു ചേർന്നു കിടന്നു ഇടതടവില്ലാതെ മൂർദ്ധാവിൽ പതിക്കുന്ന ചുംബനമേറ്റ് അവന്റെ ചൂടിൽ ദേവിക പതുക്കെ കണ്ണുകൾ അടച്ചു
രാവിലെ കുറച്ചു വൈകിയാണ് ദേവിക ഉണർന്നത് കട്ടിലിലാണ് കിടക്കുന്നതു പുതപ്പോടെ ഒന്നുടെ ചുരുണ്ടുകൂടി വരുൺ ഇപ്പോൾ പോയെന്നോ ഇപ്പോൾ തന്നെ ഇങ്ങോട്ടെടുത്തു കിടത്തിയെന്നോ ഓർമയില്ല കുറെ കാലത്തിനിടെ ഇന്നലെ കരയാതെ ശാന്തമായി ഉറങ്ങി
അതും പ്രിയപെട്ടവന്റെ ചൂടുകൊണ്ട്
വേഗം ഫോൺ എടുത്തു നോക്കി വരുൺ സേഫ് ആയി എത്തി എന്നു മെസേജ് ഉണ്ട്
ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴു ആയിരിക്കുന്നു
അടുക്കള പണിക്ക് നിൽക്കുന്നവർ വന്നുകാണുമോ ഇന്നലെ അവറുടെ കൊച്ചുമോൾക്കൊരു മെസേജ് അയച്ചിരുന്നു ഇന്നുമുതൽ വരണം എന്നും പറഞ്ഞു
വന്നിട്ടുണ്ടാകും ഇല്ലെങ്കിൽ ഇപോയെക്കും എളേമ്മ വാതിൽ പൊളിച്ചേനെ.... ഇന്നലെ അടി കിട്ടിയവൻ എവിടെ പോയോ ആവോ....
ഓരോന്നോർത്തുകൊണ്ട് ഫ്രഷായി വന്നു
താഴെ ആരെയും കാണുന്നില്ലാത്തതിനാൽ അവൾ അടുക്കളയിലോട്ടു ചെന്നു
അവളെ കണ്ടപാടേ ആയമ്മ പറഞ്ഞു നന്ദി ഉണ്ട് മോളേ പെട്ടന്നിവിടുന്നു പണി നിർത്തിപോകാൻ പറഞ്ഞപ്പോ ഞനകെ വലഞ്ഞുപോയി
കൊച്ചമ്മയ്ക് ഇഷ്ടായില്ലെന്ന് തോന്നുന്നു... ആദ്യമെന്നേ ചാടി കടിക്കാൻ വന്നു പിന്നെ കൊച്ചു പറഞ്ഞിട്ടാണ് വന്നത് എന്നു പറഞ്ഞപ്പോൾ ഒന്നും പറയാതങ്ങു പോയി
അവരവൾക്കുള്ള ഭക്ഷണം എടുത്തു കൊടുക്കുന്നതോടൊപ്പം ഇടയ്ക്കിടെ അടുക്കളയിൽ നിന്നും പുറത്തേക്ക് എത്തി നോക്കുന്നുമുണ്ട്
ദേവിക ഒന്നും മിണ്ടാതെ കഴിച്ചു അവർക്കൊരു പുഞ്ചിരി നൽകിക്കൊണ്ട് അകത്തളത്തിലേക്ക് നടന്നു എളേമ്മയെ അവിടെയും കണ്ടില്ല അതിനാൽ തന്നെ
വല്യച്ഛന്റെ അടുത്തേക്കാണ് പോയത്
അവളെ കണ്ടപ്പോൾ തന്നെ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു
ഇനിമുതൽ അജയന്റെ കമ്പനിയിൽ പോകുന്നില്ല എന്നും ടെക്സ്റ്റലസിൽ പോയി നോക്കണം എന്നും പറഞ്ഞപ്പോൾ വല്യച്ഛൻ അതിശയം ആയിരുന്നു.. അവൾ എക്സാമിന്റെ കാര്യമോ പഠിക്കാൻ ഉണ്ടെന്നോ ഒന്നും പറഞ്ഞില്ല പകരം അച്ഛൻ അവസാനമായി പറഞ്ഞത് എങ്ങനേലും സാധിക്കണം എന്നെ ഉണ്ടായിരുന്നുള്ളു അതിനാൽ തന്നെ മുൻപിൽ നിൽക്കിന്നവളുടെ നിശ്ചയ ദാർഢ്യത്തിന് മുൻപിൽ അവർക്കൊന്നും പറയാനില്ലാതെ ആയി പോയി...
ടെസ്റ്റിൽസ് അവളുടെ അച്ഛന്റെ പേരിൽ ആണെന്നതു ദേവികയ്ക്ക് അറിയാം എന്നു അവർക്ക് മനസിലാകുകയും ചെയ്തു..
അപ്പോഴാണ് വല്യമ്മ അങ്ങോട്ടേക്ക് വന്നത്..
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ഒതുങ്ങിയിരിക്കുന്നവളോടായി അവർ ചോദിച്ചു
വല്യമ്മയോട് ദേഷ്യമാണോ...
ദേവിക ഇല്ലെന്ന് തലയാട്ടി
മോൾ ഒരുപാട് കഷ്ടപെടുന്നുണ്ട് അല്ലെ
വല്യമ്മയ്ക്ക് മനസ്സിലാവുന്നുണ്ട് പക്ഷെ ഒന്നും ചെയ്യാനാകുന്നില്ല
എന്നെ കാണെ അവരൊന്നും ചെയ്യുന്നില്ല പറയുകയും ചെയ്യുന്നില്ല ചോദിച്ചാൽ അവിടുണ്ട് ഇവിടുണ്ട് എന്നു പറയുകയേ ചെയ്യുള്ളു വാധിച്ചു ജയിക്കാനൊന്നും വല്യമ്മയെക്കൊണ്ട് ആകില്ല
അവർ കുറച്ചു കുറ്റബോധത്തോടെ പറഞ്ഞു
എന്തുപറയാൻ ആണ് അതിനാൽ ദേവിക മറുപടി ഒന്നും കൊടുത്തില്ല
പിന്നെ ആകെയുള്ള സമാധാനം എന്നു വെച്ചാൽ ചന്ദ്രനും രാമേട്ടനും കൂടി കണ്ടുവെച്ച ബന്ധം അത് നല്ലതാണ് എന്നതാണ് നല്ല പയ്യനാ.... പിന്നെ ഇവിടെ ഉള്ളവരുടെയൊന്നും മുഖം കറുപ്പിക്കൽ കാണണ്ടാലോ.... ഞാൻ പണ്ടെങ്ങോ കണ്ടതാണ് എന്നാലും നല്ല പയ്യനാ
ലീവിന് നാട്ടിൽ വന്നിട്ടുണ്ട് എന്നാണ് അറിഞ്ഞത് കണ്ടു സംസാരിച്ചാൽ മോൾക്കും ഇഷ്ടവും അല്ലെ രാമേട്ടാ....
വല്യമ്മ സന്തോഷത്തോടെ ആണ് പറയുന്നത്
വല്യച്ഛനും അത് ശരി വേച്ചു സംസാരിച്ചതോട ദേവിക ആകെ വല്ലാതായി
ഇത് ശെരിയാവില്ല വല്യച്ചാ.....
അവളൊരു മടിയോട് കൂടിയാണ് പറഞ്ഞത്
അതെന്താ മോളേ അവരിരുവരും അമ്പരപ്പോടെ ചോദിച്ചു
ഇപ്പോൾ ഒരു കല്യാണത്തിനൊന്നും ഞാൻ മാനസികമായി തയ്യാറല്ല വല്യച്ഛ
അതുകൊണ്ട് എനിക്കിതു പറ്റില്ല..
പിന്നെ പേടിക്കേണ്ട ഞാൻ ആർക്കും ഭാരമാകുകയയൊന്നുമില്ല
കുറച്ചൊരു സാവകാശം എനിക്ക് തരണം എന്നിട്ട് മതി
എന്നാലും മോളേ ഭാസകരനൊക്കെ എല്ലാം ഉറപ്പിച്ച മട്ടാണ്
പക്ഷെ വല്യച്ഛൻ പറഞ്ഞാൽ അവർ അനുസരിക്കും ഇപ്പോൾ എനിക്കൊരു കല്യാണത്തിന് കഴിയില്ല അതുകൊണ്ടാണ്... അച്ഛനും അമ്മയും പോയിട്ട് ഒരു വർഷമെങ്കിലും കഴിയാതെ എങ്ങനെ ആണ്... വാക്കുകൊടുക്കുകയൊന്നും വേണ്ട...
മ്മ്
രാമൻ ഒന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
അന്നവൾ പോകും വരെ വല്യമ്മയെ പുറത്തൊന്നും കണ്ടില്ല എന്നത് അതിശയം ആയി തോന്നി
ഇറങ്ങാൻ നേരത്ത് വരുണിന്റെ മെസ്സേജ് ഉണ്ടായിരുന്നു
കടയിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ ഒരു 😘 സ്മൈലി എല്ലാമായി
ഓൾ ദി ബെസ്റ്റ് തന്നിരിക്കുന്നു
സാധാരണ പോകുന്ന ഓട്ടോ ചേട്ടൻ തന്നെ ആയിരുന്നു വന്നത്
ടെസ്റ്റിസിലേക്ക് ആണെന്ന് പറഞ്ഞതൊടെ അയാൾ അങ്ങോട്ടു വണ്ടി തിരിച്ചു
കഴിഞ്ഞ ദിവസം ചന്ദ്രന്റെ മോൾ ആണോ എന്ന് എടുത്തു ചോദിച്ച ഓർമയിൽ ദേവിക അയാളോട് പേരും എവിടെയാ വണ്ടി ഇടുന്നതും എന്നെല്ലാം ചോദിച്ചു
അവൾ സംസാരിച്ചതോടെ അയാൾക്ക് നല്ല ഉഷാറായി സംസാരിക്കാൻ ഷോപ്പിൽ എത്തും വരെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു
അതിൽ നിന്നും രവി എന്ന് വിളിക്കുന്ന ഓട്ടോ ചേട്ടൻ അച്ഛന്റെ പരിചയക്കാരൻ ആയിരുന്നെന്നു ദേവികയ്ക്ക് മനസിലായി ഒരു മോളും ഭാര്യയും അടങ്ങുന്ന കുഞ്ഞു ഫാമിലി ആണെന്നും അമ്പാട് തറവാട് അമ്പലത്തിനടുത്താണ് വീട് എന്നുമവൾക്ക് മനസിലായി ഇനിയും ഒട്ടേറെ കാര്യങ്ങൾ അറിയാൻ ഉണ്ടെങ്കിലും അധികമൊന്നും അവൾ ചോദിച്ചില്ല
ശ്രീനിലയം ടെസ്റ്റിൽസ് എന്ന ബോർഡ് വെച്ച വലിയൊരു സ്ഥാപനത്തിന്റെ മുൻപിലായി അയാൾ വണ്ടി നിർത്തിയത്
മോളേ സ്ഥലം എത്തി
വണ്ടിയിൽ നിന്നും ഇറങ്ങി അവൾ ചുറ്റുപാടും ഒന്നു നോക്കി രണ്ടു നിലയിലായി
വലിയ shop ആണ്
അവളുടെ നിൽപ്പും ഭാവവും കണ്ടിട്ടാകും രവിയേട്ടൻ പറഞ്ഞു
ഇതുതന്നെയാണ്....പണ്ട് നല്ല പ്രൗടിയിൽ നടത്തികൊണ്ടുപോയതാണ് ഇന്നിപ്പോ പുറം മോടി മാത്രമേ ഉള്ളു..മോൾ ചെല്ല്
വരണ്ടപ്പോ ഒന്ന് വിളിച്ചാൽ മതി
അവൾ പതുക്കെ അകത്തേക്ക് കയറി
ഓട്ടോമാറ്റിക് ഡോർ തുറന്നു അകത്തു കയറിയതും അലസമായി കിടക്കുന്ന ഒരിടമായാണ് അവൾക്ക് ഫീൽ ആയതു
വെൽക്കം ചെയ്യാനോ ഏത് സെക്ഷൻ ആണെന്ന് ചോദിക്കാൻ പോലും ആരുമില്ല
ക്യാഷ് കൗൺട്ടറിലും dress സെക്ഷനിലും ആരും ഇല്ല
ആരേലും എന്തേലും എടുത്തുകൊണ്ടു പോയാൽ പോലും ആരും അറിയില്ല എന്ന അവസ്ഥ ആണ് അവൾ പതുക്കെ കട മുഴുവൻ ഒന്ന് നടന്നു ഡ്രസിങ് റൂമും വലിയ കണ്ണാടികളും എല്ലാം ഉണ്ട്
പിന്നെ മുകളിലെ സെക്ഷനിലേക്ക് കയറി
കട നഷ്ടത്തിൽ ആണെന്ന് അച്ഛൻ പറഞ്ഞതാണ് അവൾക്ക് ഓർമ വന്നത്
ചിലപ്പോ അതിനാൽ സ്റ്റാഫിനെയെല്ലാം പിരിച്ചു വിട്ടുകാണും
അവൾ അങ്ങനെ സമാധാനിച്ചാണ് മുകളിലേക്ക് ചെന്നത്
എന്നാൽ മുകളിലെ നിലയിലേക്ക് എന്തുതോറും ആളുകളുടെ ശബ്ദം കേൾക്കാനിടയായതു അവൾക്ക് അതിശയം തോന്നി
എന്തായാലും ഒന്നോ രണ്ടോ ആളല്ല എന്നതിൽ സംശയമില്ല എന്നിട്ടും ഒരാള് പോലും താഴെ ഇരിക്കാതെ എല്ലാരും കൂടി മുകളിൽ വന്നിരുന്നല്ലോ എങ്ങനെയാ ശെരിയാകുന്നെ... ഒരു സെക്കന്റ് പോലും സെയിൽ സെക്ഷൻ എക്സിക്യൂട്ടീവോ അക്കൗണ്ടാന്റോ ഇല്ലാതിരിക്കരുത് എന്ന് വാശിയുള്ള മനാഫ് സാറേ ആണവൾക്ക് അപ്പോൾ ഓർമ വന്നത്
പലവിധം ആലോചനയോടെ സെക്കന്റ് ഫ്ലോറിൽ എത്തിയതും അവിടത്തെ കാഴ്ച കണ്ടു ദേവിക കണ്ണുതള്ളി നിൽപ്പായി
തുടരും