രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഒന്നെങ്കിൽ ഇവിടെ നിന്നു ഇതിനെല്ലാം നീ ഉത്തരം തേടണം നിന്റേതായതെല്ലാം സ്വന്തമാക്കണം ഇവർ ചെയ്തതിനെല്ലാം പകരം കൊടുക്കണം... അച്ഛന്റെയും അമ്മയുടെയും മരണം അതിൽ ഇവരുടെ കൈ ഉണ്ടോ എന്നറിയണം.....അത് കുറച്ചു റിസ്ക് ആണ്
നിന്റെ ഈ ആറ്റിട്യൂട് കൊണ്ടു അത് നടക്കില്ല കുറച്ചധികം ബോൾഡ് ആവണം.... എങ്കിലേ ഇവിടെ പിടിച്ചു നിൽക്കാൻ ആവു
അല്ലെങ്കിൽ....
മറ്റൊരു വഴിയുണ്ട്......
ഇതെല്ലാം മറന്നു എന്റെ കൂടെ വരണം
പിന്നിങ്ങോട്ടൊരു തിരിച്ചു വരവില്ലാതെ.....
വരുൺ
പറഞ്ഞുകൊണ്ട് അവൾക്കരികിലേക്ക് ഇരുന്നു ആ കുഞ്ഞുമുഖത്തെ കൈകുമ്പിളിൽ എടുത്തു
പൊന്നുപോലെ നോക്കിക്കോളാം ഞാൻ അത്രക്കും ഇഷ്ടമായതുകൊണ്ടാണ്
പറയുന്നതോടൊപ്പം നെറുകയിൽ ഒരു ചുംബനവും നൽകിയിരുന്നു
ദേവിക കരഞ്ഞുപോയി
നീ ഒന്നാലോചിച്ചു നോക്കു ദേവു.... ഇനി ഇതുപോലെ ഒരു അബദ്ധത്തിനും വേലക്കാരിയെപ്പോലെ നിൽക്കാനും അല്ലാതെ വേറെ ഏത് തീരുമാനത്തിന് അയാലും ഞാനുണ്ട് കൂടെ
അവൻ ആ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു...
നീ തീരുമാനിക്ക് എന്നിട്ട് വേണം എനിക്ക് കുറച്ചു തീരുമാനം എടുക്കാൻ ഇനിയും ഇവിടെ ഇട്ടിട്ടുപോകാൻ പറ്റില്ലെനിക്ക്
തോറ്റു മടങ്ങാണോ അതോ..... എല്ലാം തിരിച്ചു പിടിക്കണോ എന്നു,
ഒരു കാര്യം ഉറപ്പുണ്ടെങ്കിൽ എന്തായാലും നിന്റെ ജീവിനെടുക്കാൻ ഇവർ മുതിരില്ല
നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും കൊന്നതാണോ എന്നെങ്കിലും അറിയണമെങ്കിൽ മാത്രം മതി
ഏതൊരു സ്ത്രീയ്ക്കും ഉള്ളിനുള്ളിൽ അപാരമായ ശക്തി ഉണ്ടാകും ശാരീരിക ക്ഷമതയെപ്പറ്റി അല്ല പറയുന്നത്...പക്ഷെ അതവർ തിരിച്ചറിയുന്നില്ല എന്നുമാത്രം അതുപോലെ നിനക്കും ഉണ്ട് ഏതൊക്കെയോ പേടി സ്വയം വിചാരിച്ചുകൊണ്ട് നീ തന്നെ അതിനെ അടക്കി വെച്ചിരിക്കുകയാണ്
അവൾ ഒന്നും പറയാതെ അവന്റെ തോളിലേക്ക് ചാരി ഇരുന്നു കണ്ണടച്ചു
എന്തു തീരുമാനിച്ചു....
വീണ്ടും കുറച്ചു സമയം കഴിഞ്ഞാണ് വരുൺ ചോദിച്ചത്
ദേവിയ്ക്ക് മറുപടി ഒന്നുമില്ലായിരുന്നു
പെട്ടന്നാണ് വാതിലിൽ ഒരു മുട്ടുകേട്ടത്....
ഇരുവരും ഒരുപോലെ പേടിച്ചു
ദേവിക ഇരുന്നിടത്തുനിന്നും ഞെട്ടി എണീറ്റുപോയി
സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു
ഈ സമയത്തു ആരാവും എന്നതിലും അപ്പുറം സംസാരം വല്ലതും കേട്ടു വന്നതാണോ എന്ന ആധി ആയിപ്പോയി ദേവികയ്ക്ക്
വരുണും പെട്ടന്ന് ഷോക്ക് ആയിപോയി
സംസാരം കേട്ടിട്ട് വന്നതാണെങ്കിൽ ഒരു മടടങ്ങിപോക്ക് ഉണ്ടാവില്ല എന്നു അവനു ഉറപ്പായിരുന്നു
ദേവികയുടെ വെപ്രാളം കണ്ടു വരുൺ സമനില വീണ്ടെടുത്തുകൊണ്ട് പറഞ്ഞു
ദേവു നീ പോയി വാതിൽ തുറക്ക്
ഞനിവിടെ ഒളിച്ചോളാം ടെൻഷൻ ആവാതിരിക്ക് പറയുന്നതോടൊപ്പം അവൻ ബാൽക്കണിയിലേക്ക് നിന്നിരുന്നു
ദേവിക വേഗം മുഖമൊക്കെ അമർത്തിത്തുടച്ചു വാതിലിനടുത്തേക്ക് നടന്നു ഇനിപ്പോ വല്യച്ഛൻ വല്ലതും.... അവളൊരു ആധിയോടെ വാതിൽ തുറന്നു
മുൻപിൽ നിൽക്കുന്ന ആളെ കണ്ടു ദേവുയുടെ കണ്ണുകൾ ചുരുങ്ങി
കിരൺ ആണ്...
നിൽപ്പും ഭാവവും കണ്ടാൽ അറിയാം കുടിച്ചിട്ടുണ്ട് എന്ന്
അവന്റെ നിൽപ്പും ഭാവവും കണ്ടു ദേവികയ്ക്ക് എന്തോ പന്തികേട് തോന്നി
അപ്പോയെക്കും ഒരു വഷളൻ ചിരിയോടെ
അവളെ തള്ളി മാറ്റി അകത്തേക്ക് കയറാൻ നിൾക്കുകയാണ് കിരൺ
പെട്ടന്ന് വന്നൊരു ധൈര്യത്തിൽ അവൾ വാതിലിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവനെ പ്രതിരോധിക്കാൻ നോക്കി
ഹേയ്.... കിരൺ...
നിനക്ക് റൂം മാറി പോയി
ഇതെന്റെ റൂം ആണ്
അപ്പോയെക്കും ദേവുവിനെ ഉന്തി അവൻ അകത്തു കയറിയിരുന്നു
അവളെ നോക്കി താടി ഉയിഞ്ഞുക്കൊണ്ട് അവൻ പറഞ്ഞു
അറിയാം
ഇന്നിവിടെ കിടക്കാന്നു വെച്ചു
അതുപറ്റില്ല
നീ നിന്റ റൂമിൽ പൊയ്‌ക്കോ
അതെന്താ.... നീ ബിസിനസുകാർക്കൊപ്പേ കിടക്കുള്ളു
നീ വലിയ നല്ലപിള്ള ചമയണ്ട ഞാൻ അറിഞ്ഞു പത്തു പന്ത്രണ്ടു ആണുങ്ങൾക്കൊപ്പം ജോലി ചെയ്തതൊക്കെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് അല്ലെ.... ഇതും ആരും അറിയില്ല
ഞാൻ നിന്റെ സഹോദരി ആണ്
അത് മറക്കരുത്
അതിനാര് നിന്നെ സഹോദരി ആയിട്ട് കണ്ടിട്ടുണ്ട്
ഇവിടെ ആരും നിന്നെ ബന്ധുവായി കണ്ടിട്ടില്ല അടുക്കളകാരി ആയെ കണ്ടിട്ടുള്ളു
അവൻ കുഴഞ്ഞാടി വഷളൻ ചിരിയോടെ തുടർന്നു
പിന്നെ... അവനും ഇതൊന്നും ഒരു വിഷയം അല്ലേടി.....
പറയുന്നതോടൊപ്പം ദേവികയെ പിടിക്കാനായി മുന്നോട്ടാഞ്ഞു
ബാൽക്കണിയുടെ വാതിലിനടുത്തു മറഞ്ഞു നിന്നിരുന്ന വരുണിന് ദേഷ്യം കൊണ്ടു പിടിച്ചുനിൽക്കാൻ പറ്റുന്നില്ലായിരുന്നു
ദേവിക ഒന്നും പ്രതികരിക്കാത്തത്തിലും അവനു ദേഷ്യം തോന്നി കള്ളുകുടിച്ചു പൂസയാ ഒരാളോട് വേദം ഓതിയിട്ട് എന്താണ് കാര്യം
തന്നെ ഇവിടെ കണ്ടാലുള്ള അവസ്ഥ ഓർത്തായിരുന്നു ഇതുവരെ മിണ്ടാതിരുന്നത് വരുൺ വാതിലെന്റെ മറവിൽ നിന്നും പുറത്തേക്ക് വരാൻ നോക്കിയതും
ഒരു അടി ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു
പെട്ടന്നൊന്നു ഞെട്ടിയെങ്കിലും പിന്നെ അവൻ പുഞ്ചിരിയോടെ അവിടെത്തന്നെ നിന്നു
കിരൺ അവളുടെ ഷോൾഡറിൽ തൊട്ടതെ അവനു ഓർമ്മയുള്ളു
കരണം പുകച്ചൊരു അടിയായിരുന്നു
അറിയാതെ മുൻപോട്ടു വേച്ചു പോയി
എടി.... നീ എന്നെ അടിച്ചു അല്ലെ....
ഊക്കോട അടുത്ത കവിളിലും കൊടുത്തു ഒരെണ്ണം
കിരൺ വാതിലിലേക്ക് ചാരി നിന്നുപോയി
എടി.... അല്ല ചേച്ചി.... നിന്നെക്കാളും ഒരു വയസിനെങ്കിലും ഉറപ്പായും ഞാൻ മൂത്തത് ആവും മൂത്തവരെ ബഹുമാനിക്കണം അത് പറഞ്ഞു തന്നിട്ടില്ലേ... അച്ഛനും അമ്മയും
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി പറഞ്ഞു
ഇനി മേലാൽ ഇതുപോലെ വൃത്തികെട്ട വാക്കും കൊണ്ടു എന്റെ അടുത്തെങ്ങാനും വന്നാൽ...... ഇതുപോലെ ആവില്ല മറുപടി
പോയി നിന്റെ ബിസിനസുകാരൻ ഏട്ടനോട് പറയ് പിന്നെ നീ ആ പറഞ്ഞില്ലേ ഒരു അവൻ...
അവനോടും പറഞ്ഞേക്ക് ദേവിക നിങ്ങളുദ്ദേശിക്കുന്ന പെണ്ണല്ല.... അവനു പറ്റിയ തരത്തിലുള്ള ആരേലും ഉണ്ടാകും അവരോടു പോയി കളിക്കാൻ പറയ്
കിരണിനെ ഊക്കോട വാതിലിനു പുറത്തേക്ക് ഉന്തി വാതിലടച്ചു ലോക്ക് ചെയ്തു അതിലേക്ക് ചാരി നിന്നു ദേവിക
ശരീരമാകെ വിറയ്ക്കുന്നുണ്ട് അടിച്ച കയ്യിൽ വേദനയും തോന്നുന്നു
അതിലും വേദന മനസിലാണ് അവന്റെ വാക്കുകൾ കാരണമാണ്..
പിന്നിൽ നിന്നും ഒരു കൈ വന്നു വയറിനെ ചുട്ടിപിടിച്ചു, മുഖം തോളിലമർത്തി നിന്നിട്ടും ദേവിക അനങ്ങിയില്ല
Good girl
ഇതുപോലെ വേണം... വൃത്തികേട് പറയുകയും പ്രവർത്തിക്കുകയും പോയിട്ട് അങ്ങനെ ചിന്തിക്കാനും തല ഉയർത്തിയൊന്നു
നോക്കാൻ പേടിക്കണം എല്ലാരും
അവൻ പറഞ്ഞു തീർന്നതും ദേവിക തിരിഞ്ഞു വരുണിനെ കെട്ടിപിടിച്ചു
അവളുടെ ശരീരത്തിന്റെ വിറയൽ മാറുന്ന വരെ അവൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു മൗനമായി
ഹൃദയമിടിപ്പ് നേരെ ആകുന്നതു അറിഞ്ഞപ്പോൾ വരുൺ തുടർന്നു
അപ്പോൾ.... എങ്ങന.... ഞാൻ പോട്ടെ....
ഇതൊരു നല്ല തുടക്കം ആവട്ടെ... നെല്ലും പതിരും തിരിച്ചറിയും വരെ ഇവിടെ നിൽക്ക ഞാനുമുണ്ടാകും കൂടെ എന്തിനും
അവൻ പോകുകയാണെന്ന് കേട്ടപ്പോൾ പിടിച്ചിരുന്നോ കൈകളുടെ മുറുക്കം ഒന്നു കൂടെ കൂടി
അത് വരുണിന് മനസിലാക്കുകയും ചെയ്തു അതുകൊണ്ട് കുറച്ചു സമയം കൂടി അവനങ്ങനെ തന്നെ നിന്നു
പിന്നെ പതിയെ അവളുടെ ചെവിയോരം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
നല്ല തണുപ്പ്, സ്നേഹിക്കുന്ന പെണ്ണ് പോരാത്തതിന് രാത്രിയും ഇനിയും നീ ഇങ്ങനെ നിന്നാൽ... ഞാൻ ഫിലിം സ്റ്റാർ ഒന്നുമല്ലെടി..... പച്ചയായ ആണൊരുത്തന...... കൈവിട്ടു പോകും
ചെവിക്കരികിൽ ഇക്കിളികൂട്ടിയ അവന്റെ ശ്വാസതോടൊപ്പം പറഞ്ഞ വാക്കുകൾ മനസിലാക്കാൻ ദേവികയ്ക്ക് ഒരു നിമിഷമെടുത്തു
പിന്നെ പിടിവിട്ടു പിടഞ്ഞു മാറി നിന്നു.. താൻ ചെയ്തതും അവൻ പറഞ്ഞതുമായ കാര്യമോർത്തു
തല ഉയർത്തി നോക്കാനും ബുദ്ധിമുട്ട് തോന്നി
തുടരും
വായിക്കുന്നവർ അഭിപ്രായം പറയുമല്ലോ