രചന: ബിജി
ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് മലയാളത്തിൽ സെർച്ച് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പേജിൽ മെസേജ് ചെയ്യുക...
ആയുർവേദ മഠത്തിലെ കുളത്തിൻ്റെ കല്പ്പടവുകളിലേക്ക് ചാഞ്ഞു കിടന്ന് ആകാശത്തിൻ്റെ ചുഴികളിലേക്ക് ഉറ്റുനോക്കി കിടക്കുകയാണ് ലൂർദ്ധ് ........
എണ്ണ മറ്റദിവസങ്ങൾ താണ്ടിയിരിക്കുന്നു...
എന്തൊക്കെയോ നേടി എല്ലാം വ്യർത്ഥമായി പോകുന്നു.
ആ ഒരുവൾ ജീവിതത്തിൽ ഇല്ലെങ്കിൽ വറ്റി വരണ്ടുപോകുന്ന ആത്മാവ്
അരികിൽ ആരോ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടതും തലയൊന്നു ചരിച്ചു.
" ഏബൽ .....
"ദുഃഖനായകൻ .......കഷ്ടം
എബൽ അമർഷം പ്രകടിപ്പിച്ചു....
കൊണ്ടു നടതള്ളിയിട്ട് ഇപ്പോ കിടന്ന് വിഷമിച്ചിട്ടെന്തുകാര്യം
അവൾക്ക് വരാൻ മനസ്സില്ലേൽ പിന്നെന്തിനാ ഈ കാത്തിരുപ്പ് ......അവളെ അവളുടെ പാട്ടിന് വിട്ടേക്ക്....
ഏതോ ഒരു നിമിഷത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് ഏബൽ
ലൂർദ്ധ് ഇരുത്തിയൊന്ന് ഏബലിനെ നോക്കി......
"ഞാനൊരു താപസൻ ആണ് ഒരുവളിലേക്ക് മാത്രം എരിഞ്ഞടങ്ങുന്ന കൊടിയ തപസ്സിലാണ് ഞാൻ ...
ലൂർദ്ധിൽ നിർമ്മലഭാവം ....."
"എന്നിട്ടെന്തിനാ അവളെ വിട്ടയച്ചത്....?
ആ പരട്ട തള്ളയുടെ സർജറി കഴിഞ്ഞിട്ട് മാസം മൂന്നാകുന്നു. --
എമ്മിച്ചൻ പിന്നെയവളെ കണ്ടിട്ടുണ്ടോ?
ലൂർദൊന്ന് കണ്ണടച്ചു ....
ഒന്നും മിണ്ടാതെ കിടന്നു.---
മൂന്ന് മാസം മുൻപ് അവളയച്ച മെസ്സേജ് ....
"കാർന്നു തിന്നുന്ന ക്യാൻസറിലും ഭയാനകമായ വിപത്ത് ആണ് മെന്റൽ ടോർച്ചറിങ് ---
എനിക്ക് ഈ ചങ്ങല വലിച്ചു പൊട്ടിച്ച് നിന്റടുത്ത് എത്തിച്ചേരാനാകും...
ജനിപ്പിച്ചതിത്.... ഈ ഭൂമിയിൽ എനിക്കൊരു അവസരം തന്നതിന് .... പെറ്റമ്മ വില പേശുകയാണ് അതും സ്വന്തം ജീവൻ വെച്ച് ...
ഇമോഷണൽ ബ്ലാക് മെയ്ലിങ് ...
അവിടെ ആരുടെയും കണ്ണിൽ എന്നോടൊരു തരി സ്നേഹം കണ്ടില്ല....ചിലപ്പോൾ ഉണ്ടാകുമായിരിക്കും ഞാനങ്ങനെ ആശ്വസിക്കുകയാണ് ... പ്രകടിപ്പിക്കാതിരിക്കുന്നതാണെങ്കിലോ?
എനിക്കിപ്പോ മനസ്സിലാകും ഈ വരി വായിച്ചപ്പോൾ നീ അമർഷം കൊള്ളുമെന്ന് .....
എനിക്കും അറിയാം അപ്പാവുക്ക് പൈതൃകം നിലനിർത്താനുള്ള ഉത്പന്നം മാത്രമാണ് ഞാൻ...
എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടും ഇട്ടെറിഞ്ഞ് നിന്നിലേക്ക് വരാതെ എന്നെ പിടിച്ചു നിർത്തുന്നത്....
മകളെന്ന കടമ.....
ഫൂളിഷ്നെസ്സ് ആവാം ....
എനിക്കിവിടെ നില്ക്കണം ലൂർദ്ധ്.....
എന്റെ മനസ്സ് എന്നെ ഇവിടെ പിടിച്ചു നിർത്തുകയാണ് .....
ഞാനുള്ളിടങ്ങൾ ....... ആ whole space ...... അവിടം അവിടെ മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ....
അഗാധമായ ഗർത്തങ്ങൾ രൂപം കൊള്ളുകയും.....
ഞാനതിൽ മുങ്ങിതാഴുകയും ചെയ്യുന്നു.
"എന്റെ ഉയിർപ്പ് അത് തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിൽ മാത്രമാണ് ..."
†**************************************************************
വെള്ളാംപാറയിൽ ചെറു ചലനങ്ങളാൽ അലസം ഒഴുകുന്ന നീർച്ചോലയ്ക്കരികിലെ ഉരുളൻ പാറയിൽ ഒരു ചർച്ചയ്ക്കുള്ള കൂട്ടം ഉണ്ട് .......
എഞ്ചുവടിയുടെ സപ്തതിയാണ് വിഷയം
ഇളം തണുപ്പിന്റെ അകമ്പടിയോടെ ലൂർദ്ധ് പാറ പുറത്ത് മലർന്ന് കിടക്കുന്നു..
ഉദാസീന ഭാവമാണ്....
ഇങ്ങനെ അവനെ കാണുന്നതേ വിരളം
മുത്തശ്ചൻ സമ്മതിക്കുമോ?
എബലാണത് ചോദിച്ചത്.....
ഏബലുള്ളതു കൊണ്ടു മാത്രം സമദും ഒപ്പമുണ്ട്
എന്നത്തേയും പോലെ അമറും സലാം സാറും .....
പിന്നെ മേഘ്ന ഈയിടയായി മേഘ്ന ലൂർദ്ധിന് ഒപ്പം ഉണ്ട് .....
ആള് പോലീസിലാണ്......
ഏബലിന് ആദ്യം ഒരു പിടിത്ത കുറവ് ഉണ്ടായിരുന്നു
പിന്നെ മനസ്സിലായി മേഘ്ന നല്ലൊരു പേഴ്‌സാണാലിറ്റിയുള്ള വ്യക്തിയാണെന്ന്...
ലൂർദ്ധിന് നല്ലൊരു ഫ്രെണ്ട് തന്നെയാണ് മേഘ്ന .....
"മുത്തശ്ചന് ആഘോഷങ്ങളൊന്നും പിടിക്കില്ല..
പയസ്സ് ഉണ്ടാരുന്നേൽ കുഞ്ഞാവയേപോലെ മുത്തശ്‌ചൻ മെരുങ്ങിയേനേ.. ഏബലത് പറഞ്ഞ് ചിരിച്ചു....
പയസ്വിനി എന്ന് പേര് എവിടെ കേട്ടാലും ഹൃദയം കമ്പനം കൊള്ളുന്നത് അവനറിഞ്ഞു.
മുത്തശ്ചന് അലസോരം തോന്നരുത് ....
ലൂർദ്ധ് അത്രമാത്രം പറഞ്ഞു...
പിന്നെ എന്തുകൊണ്ടോ തന്നെയും ചാരി ഇരിക്കുന്ന ഏബലിനെ നോക്കി...
സമദ് അമറിനും സലാം സാറിനും ഒപ്പം സംസാരമാണ് ....
സമദ് ഒപ്പം വേണമെന്ന് ഏബലിനുള്ളം മുറവിളി കൂട്ടിയപ്പോ അതാദ്യം പറഞ്ഞത് ലൂർദ്ധി നോടാണ്....
എല്ലാവരും ഉള്ള കൂട്ടത്തിൽ അവളും ഉണ്ടാകുമായിരുന്നു..
ചുറ്റും ഉള്ളവരെ കൂട്ടിയിണക്കി ...... ഓടിപ്പാഞ്ഞ്.. ചിരിച്ച് കുറുമ്പ് കാട്ടി പിണങ്ങിഎത്രയെത്ര ഭാവങ്ങളിൽ
ഇതിപ്പോ എനിക്കായി എന്തോ സർപ്രൈസ് അവൾ ഒരുക്കി വച്ചിട്ടുണ്ടെന്ന് ....
മൂന്നു മാസം ഫോണും സ്വിച്ച് ഓഫാക്കി എങ്ങോ ഒളിച്ചിരുന്ന് സർപ്രൈസ് കാട്ടിത്തരാൻ ഇരിക്കുന്നവൾ...
ആരോടൊക്കെയോ ദേക്ഷ്യം തോന്നുന്നുണ്ട് ലൂർദ്ധിന്....
അവൾ വരുമോ എമ്മിച്ചാ അവളുടെ എഞ്ചുവടിയുടെ സപ്തതിക്ക് .....
എന്തുകൊണ്ടോ ആ സംസാരം മുന്നോട്ട് കൊണ്ടുപോകാൻ ലൂർദ്ദ് ഇഷ്ടപ്പെട്ടിരുന്നില്ല....
അവൻ അവിടെ നിന്ന് എഴുന്നേറ്റു..... നടന്നു .
സ്വന്തം മുറിയിലേക്ക് വലിയാൻ ശ്രമിച്ചതും തടസ്സമെന്നോണം എഞ്ചുവടി നില്ക്കുന്നു....
കഴിഞ്ഞ മൂന്നു മാസമായി ഞാൻ ഒരേ ചോദ്യം ചോദിക്കുന്നു.
എന്റെ കൊച്ചിനെ എന്താ കൂട്ടിട്ടു വരാത്തെ ---...
മറുപടിയൊന്നും പറയാതെ ചുണ്ട് വക്രിച്ച് അലസോരം കാട്ടികൊണ്ടിരുന്നു...
നീ വലിയ ആക്ഷനൊന്നും കാട്ടണ്ടാ എമ്മി ------
എഞ്ചുവടിയും അതേ ഫോമിൽ പുശ്ചിക്കുനുണ്ട് ...
മാനസ പുത്രി വരാതെ ഇരിക്കുന്നതിന് ഞാനെന്തു വേണം
ലൂർദ്ധ് ചുണ്ട് ചലിപ്പിച്ചു.....
എന്റെ സപ്തതിക്ക് നീയും നിന്റെ ഗ്യാങ്ങും എന്തോ എടാകൂടം ഒപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം ...
അതവിടെ സ്റ്റോപ്പ് ചെയ്‌തോണം ----
കഴിഞ്ഞ കുറേ വർഷങ്ങളായി ആരു അറിയാതെ ഒരു പാട് ജന്മദിനങ്ങൾ കടന്നുപോയിട്ടുണ്ട്....
അന്ന് അവളെ ഉണ്ടായിരുന്നുള്ളു....
ഞാനും എന്റെ മൈനയും മാത്രം
ലൂർദ്ധ് മുത്തശ്ചനെ നോക്കി
ആള് ഓർമ്മകളുടെ തിളക്കത്തിലാണ്.
ശിവക്കുന്നിലാ ഞങ്ങൾ തമ്പടിക്കുക...
ഞാനും എന്റെ മൈനയും പിന്നെ ഞങ്ങളുടെ കുട്ടിപ്പട്ടാളങ്ങളും ----
അതാരപ്പാ എന്നായി ലൂർദ്ധിന്റെ നോട്ടം.
ഞങ്ങൾ അക്ഷരം എഴുതിപ്പിക്കുന്ന കുരുന്നുകൾ ---
വാട്ടിയ വാഴയിലയിൽ പൊതിഞ്ഞെടുക്കുന്ന ചൂടൻ ചോറും ...
ചമ്മന്തിയും ചേന മെഴുക്കുപുരട്ടിയും ലൂബിക്ക അച്ചാറും ....
ഒരു മണമുണ്ടേ ആ ഓർമ്മകൾക്കൊക്കെ ...... മുആശ്ചന്റെ മുഖത്ത് പതിഞ്ഞ പുഞ്ചിരി...
പെട്ടെന്ന് എന്തോ ഓർത്ത പോലെ മുത്തശ്ചൻ ചോദിച്ചു.....
ലൂർദ്ധ് നിനക്കറിയോ പയസ്വിനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂവേതെന്ന് ....
അറിയില്ലെന്ന വിധം തല ചലിപ്പിച്ചു ലൂർദ്ധ് :
മുത്തശ്ചന് ചിരി ......
"കല്യാണ സൗഗന്ധികം "
അന്തെന്തു പണ്ടാരമെന്ന് ലൂർദ്ദ് മുത്തശ്ചനെ തുറിച്ചു നോക്കി ........
പാഞ്ചാലിക്കായി ഭീമൻ തേടി പോയ അതേ കല്യാണ സൗഗന്ധികം
എന്തു കാര്യത്തിന് എന്നുളള ഭാവമാണ് ലൂർദ്ധിന്
പൊട്ടൻ .....
ഇതൊക്കെ പുരാണങ്ങളാടാ ....
മുത്തശ്ചന് പുശ്ചം ...
പയസ്വിനിക്ക് ആരോ സൗഗന്ധികമാല കഴുത്തിൽ അണിയിച്ചു കൊടു ഞ്ഞിട്ടുണ്ടെണ്------
കല്യാണമൊക്കെ പണ്ടേ നടന്നെന്ന്
മാല ഇട്ടുകൊടുത്ത ചെക്കനു പോലും ഓർമ്മയില്ലാത്ത ഒരു കല്യാണം അങ്ങനെ പറഞ്ഞ് പൊട്ടി ചിരിക്കുമവൾ ---..
അവൾ വേണം ലൂർദ്ധ് ---.. ഇവിടെ
അത്രയും ആയപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞു പോയി ... ലൂർദ്ധിപ്പോൾ ഇടറി
തെറിക്കുന്ന മനസ്സുമായി നില്ക്കുകയാണ്കൗമമാരക്കാരൻ കഴുത്തിൽ അണിയിച്ചു
കൊടുത്ത വെള്ള പൂക്കളുള്ള ഒരു ഹാരം ...
അതൊരു വാഗ്ദാനം ആയിരുന്നോ. -----...
ഇക്കാലമത്രയും മറക്കാതവൾ ഓർമ്മയിൽ സൂക്ഷിച്ചുവെന്നോ
ഒന്നും പറയാതെ ലൂർദ്ദ് മുത്തശ്ചനരികിൽ നിന്ന് ധൃതിയിൽ നടന്നകന്നു..
പ്രണയത്തിന് ഒരു ഞെരുക്കമുണ്ട് --- ഉൾത്തടം പിടിച്ചമർത്തുന്ന .... ഞെരുക്കം. മത്തുപിടിപ്പിക്കുന്ന ഉള്ളുലയ്ക്കുന്ന പിടപ്പ് ::
ലൂർദ്ധ് നെഞ്ചിൽ കൈയ്യമർത്തിപോയി :
പകലിരവുകളിലാകെ വെറുതെ അലയും
ചിന്തകൾ തരുന്ന ഭാരത്തെ ഒഴിവാക്കാനാണ്
ഇന്നും രാവേറെയായി ഓർമ്മകളുടെ കിളിവാതിൽ മിഴിചിമ്മി കടന്നുപോകുന്നു....
അരികിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞതും ലൂർദ്ധ് തിരിഞ്ഞു നോക്കി
മേഘ്ന ....
സമയം തീരെയില്ല ലൂർദ്ധ്.--- ചെയ്യുവാനേറെയും....
മുഖവുരയില്ലാതെ പറയുന്ന - മേഘ്നയിൽ ഗൗരവം ---...
അവളുടെ വാക്കുകൾ സിരയിൽ ഉഷ്ണ പ്രവാഹം ഉണ്ടാക്കി...
പോകാം ..... ഈ രാത്രി തന്നെ
അവനും ഗൗരവത്തിലായി ......
ഒരു യുദ്ധത്തിനായി കാഹളം മുഴങ്ങുന്നു....
ഇതവൾക്കു വേണ്ടി - അല്ലാ ഞങ്ങൾക്കു വേണ്ടി.......
അവനും പടിയിറങ്ങി മുത്തച്ഛന്റെ സപ്തതിക്ക് തിരികെ എത്താം എന്ന ഉറപ്പോടെ .....
ദിവസങ്ങൾക്കപ്പുറം എഞ്ചുവടിയുടെ സപ്തതി ദിവസം -------
ലൂർദ്ധും എഞ്ചുവടിയും മാത്രം ----
അതു മതിയെന്ന് കടുപ്പിച്ചു തന്നെ മുആശ്ചൻ പറഞ്ഞു.
ലൂർദ്ധിനൊപ്പം എഞ്ചുവടി ശിവക്കുന്ന് കയറി .....
ഇന്നലെയൊക്കെ ശോകമൂകനായ മനുഷ്യനാണ് ആവേശത്തോടെ ശിവക്കുന്ന് കയറുന്നത്.
കാലത്ത് തൊട്ട് ശ്രദ്ധിക്കുന്നു ----- ഇന്നലെയെങ്ങുമില്ലാത്ത ഇളക്കം
എന്തെങ്കിലും നിധി കിട്ടിയോ....
ലൂർദ്ധ് എഞ്ചുവടിയോട് ആക്കി ചോദിച്ചു. -----
നിധി------
വലിയൊരു നിധി.....
ഊന്നിപ്പറഞ്ഞു കൊണ്ട് എഞ്ചുവടി ഉറക്കെ ഉറക്കെ ചിരിച്ചു --
ഇങ്ങേർക്ക് നൊസ്സ് തന്നെ...
അവൻ മുഖം ചുളിച്ചു....
എന്റെ കൊച്ചുണ്ടാരുന്നേൽ പാട്ടും ആട്ടവും കുറുമ്പും എന്തു സന്തോഷമായേനേ
അതിനു പകരം നനഞ്ഞ പടക്കക്കടപോലൊരുത്തൻ ----
എഞ്ചുവടി ലൂർദ്ധിനെ പൊളിച്ചടുക്കുകയായിരുന്നു...
കാർന്നോരേ -- ദേ-- എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് ---
സർപ്രൈസ് ഒണ്ടാക്കാൻ പോയി കിടക്കുന്നവളെ പുന്നാരിച്ചിരുന്നോ ......?
അല്ലേൽ പോയിക്കൂടാരുന്നോ അവൾക്കൊപ്പം
എഞ്ചുവടി അപ്പോഴും ചിരിക്കുകയാണ് ......
സന്ധ്യാ നേരം
ശിവക്കുന്നിലെ ശിവലിംഗത്തിന് മുൻപിൽ തിരിതെളിയിച്ച് - - - - കണ്ണടച്ചു നിന്നു.
പിന്നെയും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങൾ - - - -
ഇപ്പോൾ ചെന്നൈയിലാണ് ലൂർദ്ധ് :-
അതിനു കാരണം പയസ്വിനി തന്നെ .......
എവിടെങ്കിലും വച്ച് കാണാല്ലോന്നുള്ള പ്രതീക്ഷ
ഒപ്പം മേഘ്നയുമുണ്ട് .....
മേഘ്നയ്ക്കൊപ്പം സംസാരിച്ചു നില്ക്കുമ്പോഴാണ് ----
ഒരു കോൾ ലൂർദ്ധിന് വന്നത് -----
ഞാൻ ---- ഞാനിപ്പോ വരാം ---
ലൂർദ്ധിന്റെ വേദനയേറിയ മുഖം കണ്ടതും എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മേഘ്ന മനസ്സിലാക്കി ----
എന്താ...എന്താ നീ നേർവസ്സ് ആകുന്നത്....
any thing serious ------
പയസ്വിനി ഹോസ്പിറ്റലിലാണെന്ന് ........
ഹൊ....
എന്താ...എന്താ ഇപ്പോ ......
വേറെ ... വേറെ സാധ്യതയൊന്നും ഇല്ലല്ലോ ....? എന്തോ ഊന്നി മേഘ്ന പറഞ്ഞു.
ഏയ്..... അതൊന്നും അല്ലാ....
സ്ട്രെച്ചറിൽ കിടത്തി കൊണ്ടുപോകുന്നത് കണ്ടിട്ടാണ് എന്റെ ഫ്രെണ്ട് വിളിച്ചത്.
ലൂർദ്ധ് പെട്ടെന്ന് തന്നെ വണ്ടി എടുത്തു....
പോസ്പിറ്റലിൽ കവാടം കണ്ടതും ചങ്കിൽ പിടപ്പ് കൂടീ....
അവന്റെ അവസ്ഥ മനസ്സിലാക്കിയെന്നവണ്ണം മേഘ്ന അവനെ സമാധാനിപ്പിക്കുന്നുണ്ട് ...
മേഘ്ന തന്നെയാണ് റിസപ്ഷനിൽ തിരക്കിയത് .....
മേഘ്ന അമ്പരപ്പോടെ ലൂർദ്ധിനെ നോക്കി ----
എന്താ ---- എന്താ പറഞ്ഞത് .....
ലൂർദ്ധ് ചോദിച്ചു.
ഒന്നും മിണ്ടാതെ ലൂർദ്ധിനോട് ഒപ്പം വരാൻ പറഞ്ഞു.....
പയസ്വിനി ഈ റൂമിലുണ്ട് ......
ഇത് --- സ്കാനിങ് റൂം അല്ലേ....
നീ കയറിക്കോ ലൂർദ്ധ്....
ആം ഡോർ ഓപ്പൺ ചെയ്തതും ....
fifth month growth ഉണ്ട്.....
ലേഡി ഡോക്ടർക്കു മുന്നിൽ ഇരിക്കുന്ന പയസ്വിനി ----
തളർച്ചയിലും മെല്ലെ പുഞ്ചിരിക്കുന്നുണ്ട് ....
ഡോക്ടറുടെ പേര് അപ്പോഴാണ് നോക്കിയത് ---
മീനാക്ഷി അയ്യങ്കാർ
ഗൈനക്ക് department ന്റെ ഹെഡ് ആണ്...
പയസ്വിനി എഴുന്നേറ്റതും അല്പ്പം ഉന്തിയ വയറ് പ്രകടമാണ്. ----
ഹൃദയം ചിതറി തെറിക്കുന്നതായി തോന്നി....
ഒരടി അനങ്ങാനാകാതെ ---- വിയർത്തു പോയി
മോണിട്ടറിൽ ദൃശ്യമാകുന്ന രൂപം
വിദൂരമായി പ്പോലും ഇങ്ങനെയൊരു സാധ്യത ചിന്തിച്ചിട്ടില്ല .....
കാലുകൾ വേരാഴ്ന്ന് മുന്നോട്ടൊന്ന് ചലിക്കാനാവാതെ
നിശ്ചലനായി നിന്നു പോയി ....
ഒടുവിൽ ഏറെ നേരത്തിനു ശേഷം ....
പയാ ......
കണ്ണീരിൻ തണുപ്പോടവൻ അതിലോലമായി വിളിച്ചു......
കുറച്ചധികം നാളുകളായി എഴുതിയിട്ട്.....ഫാമിലിയിൽ ഒരു മരണം നടന്നു..
ഇവിടെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി എന്നറിയാം
നിങ്ങൾ കുറച്ചു പേര് തരുന്ന ഊർജ്ജമാണ് പിന്നെയും എഴുതാൻ പ്രേരിപ്പിച്ചത്.... Sorry all
തുടരും