രുദ്രജാനകി തുടർക്കഥ പാർട്ട്‌ 21 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

ഇവൾ ഇതു എവിടെ പോയി...

സിസ്റ്റർ........ ജാനകി എവിടെ..

ആൾ വാഷ്റൂമിൽ ആണ് ഇപ്പൊ വരും..

അഹ് ദ വന്നല്ലോ..... തന്റെ ഭാവി വരൻ തന്നെ കാണാതെ ടെൻഷൻ ആയി എന്ന് തോന്നുന്നു...

ട്രിപ് കഴിഞ്ഞിട്ടില്ല ഇനി കൈയിൽ വേണ്ട നീര് അടിച്ചു....

സിസ്റ്റർ അടുത്ത കൈയിൽ വച്ചിട്ട് പോയി...

ജാനകി രുദ്രന്റെ മുഖത്ത് നോക്കുന്നില്ല....

ജാനകി........
അവൾ അവനെ മുഖം ഉയർത്തി നോക്കി..

എന്താ ഡോ ഫുഡ്‌ ഒന്നും കഴിക്കാതെ ഇരുന്നു സമരം ആണോ....


ഏയ്യ് അല്ല സാർ കഴിക്കാൻ തോന്നിയില്ല അതാ...

അത് പോട്ടെ ഞാൻ വീട്ടിൽ വിളിച്ചു പറയണോ താൻ തലചുറ്റി വീണു ഹോസ്പിറ്റലിൽ ആണെന്ന്..

അയ്യോ വേണ്ട സാർ പിന്നെ അത് മതി രണ്ടും കൂടെ കരഞ്ഞു വിളിച്ചു ഓരോ അസുഖം വരുത്തി വയ്ക്കാൻ...


മ്മ് താൻ എണീറ്റേ ഫുഡ്‌ കഴിക്കാം ഞാൻ താഴെ ക്യാന്റീനിൽ നിന്ന് വാങ്ങിയത് ആണ് നല്ല ചൂട് മസാല ദോശ....


എനിക്ക് വേണ്ട സാർ ഞാൻ വീട്ടിൽ പോയിട്ട് കഴിക്കാം...

ദേ ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് നോക്കുല എന്റെ സ്വഭാവം പുറത്ത് എടുപ്പിക്കരുത് പറഞ്ഞേക്കാം....

അവൾ എണീറ്റു..
അപ്പോൾ തന്നെ അവൻ ഒരു തലയണ എടുത്തു വച്ച് അവളെ അതിൽ ചാരി ഇരുത്തി... എന്നിട്ട് കൈ കഴുകി വന്നു....

ഫുഡ്‌ എടുത്തു വച്ച ശേഷം അവൻ അവളെ നോക്കി അവനെ തന്നെ നോക്കി ഇരിക്കുവാണ്....
അവൻ അൽപ്പം ചമ്മന്തിയിൽ മുക്കി. അവൾക്ക് നേരെ നീട്ടി..

അവൾ വേണ്ട എന്ന് തല ചലിപ്പിച്ചു...

കഴിക്കെടി........ അത് ഒരു അലർച്ച ആയിരുന്നു കൊച്ച് പേടിച്ചു വാ തുറന്നു...
അവൾക്ക് കൊടുക്കുന്നതോടൊപ്പം അവനും അതിൽ നിന്ന് കഴിച്ചു....

കഴിച്ചു കഴിഞ്ഞപ്പോൾ ട്രിപ് തീർന്നു പിന്നെ അവൻ അവളെ പതിയെ പിടിച്ചു വാഷ്റൂമിൽ കൊണ്ട് പോയി തിരിച്ചു കൊണ്ട് വന്നു...


നീ ഇവിടെ അടങ്ങി ഇരുന്നോണം ഞാൻ പോയി ബില്ല് അടച്ചു മെഡിസിൻ വാങ്ങി വരാം കേട്ടല്ലോ...

മ്മ് മ്മ് മ്മ്...

അവൻ പോയതും നേരത്തെ ഉണ്ടായിരുന്ന സിസ്റ്റർ വന്നു..

കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു അത് ഇയാൾ ആണ് അല്ലെ ആൾ.
അവൾ അതെ എന്ന് തല കുലുക്കി...
തോന്നി തന്നെ ഇവിടെ കൊണ്ട് വരുമ്പോൾ ബോധം ഇല്ലായിരുന്നു അയാൾ കൈയിൽ കോരിഎടുത്തു ആണ് വന്നത്. പിന്നെ ഭയങ്കര ടെൻഷൻ ആയിരുന്നു ആൾക്ക്.. Love മാര്യേജ് ആണ് അല്ലെ... അവൾ എല്ലാത്തിനും ചിരിച്ചു മറുപടി നൽകി....


അപ്പോഴേക്കും അവൻ വന്നു...

വാ പോകാം..

മ്മ്

അവൾ എണീറ്റ് നടന്നപ്പോൾ അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു..

ഞാൻ തനിയെ നടന്നോളാം കുഴപ്പമില്ല ദേവേ.... സാർ..

അത് നീ അല്ല തീരുമാനിക്കുന്നത്... നടക്ക്..

അവൻ അവളെയും കൊണ്ട് പോകുമ്പോൾ ഡോക്ടർ ദേവാനന്ദ് അവിടെ നിന്ന് കാണുന്നുണ്ടായിരുന്നു രുദ്രൻ ജാനകിയോട് കാണിക്കുന്ന സ്നേഹം...
വണ്ടിയിൽ കയറിയപ്പോൾ മുതൽ ജാനകി സൈലന്റ് ആണ് അവൾക്ക് എന്തോ പറ്റിയിട്ടുണ്ട് പക്ഷെ കാരണം വ്യക്തമല്ല...
ഇനി ഞാൻ പറഞ്ഞത് ആകൊ...


സാർ ഇതു ഓഫീസിലേക്ക് അല്ലല്ലോ...

അല്ല തന്റെ വീട്ടിൽ പോകുവാ.....

അല്ല ഇപ്പൊ പോയാൽ അവർ എന്തെങ്കിലും ചോദിച്ചാൽ അല്ല എന്റെ വണ്ടി...

കഴിഞ്ഞോ നിന്റെ ചോദ്യം ഒക്കെ....

മ്മ് മ്മ്

നീ എന്റെ PA ആണ് ഇപ്പൊ അപ്പോൾ എന്റെ കൂടെ ഒരുപാട് യാത്ര ചെയ്യേണ്ടി വരും സൊ നമ്മൾ അതുപോലെ ഒരു യാത്ര പോയി വരുന്ന വഴി ആണ്...

Ok

മ്മ് ok

അല്ല നീ എപ്പോ ഡോക്ടർനെ കണ്ടു കാര്യം പറഞ്ഞു....

അതൊക്കെ പറഞ്ഞു ഇന്നലെ...

അപ്പോൾനമുക്ക് ഉടനെ കല്യാണം കഴിക്കാം...

എന്താ.... 😳

ആഹ് അത് തന്നെ നിശ്ചയം കഴിഞ്ഞു ഒരു മാസം അതിനുള്ളിൽ കല്യാണം കാണും...

എന്താ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ. ഫിനാൻഷ്യൽ ബുദ്ധിമുട്ട് അല്ല അല്ലാതെ....

ഇല്ല

മ്മ്മ്മ് മ്മ്

പിന്നെ ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് നോക്കി ഇരുന്നു..

നിന്നെ എന്തോ വിട്ടു കളയാൻ തോന്നുന്നില്ല ജാനകി. എന്തോ ഒന്ന് നിന്നിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നുണ്ട്. നിന്നോട് എനിക്ക് ദേഷ്യം തോന്നി കല്യാണത്തിന്റെ കാര്യം അമ്മ പറഞ്ഞപ്പോ പക്ഷെ പിന്നെ നീ വന്നു നിന്റെ കണ്ടീഷൻ പറഞ്ഞപ്പോൾ മനസിലായി നിനക്കും കുറച്ചു സമയം വേണം എന്ന്... സാരമില്ല രണ്ടുപേരും ഒരേ വണ്ടിയിലെ യാത്രക്കാർ അല്ലെ....


ജാനകി....

എന്താ സാർ.....


അഹ് ബെസ്റ്റ് കണ്ണ് തുറന്നു വച്ച് സ്വപ്നം കാണുവായിരുന്നോ... വീട് എത്തി...

അഹ്...

അവൾ ഇറങ്ങും മുന്നേ അവനെ നോക്കി...

ഞാൻ കയറുന്നില്ല ഡോ പിന്നെ വരാം ഇപ്പൊ വേറെ ഒരു ആവശ്യം ഉണ്ട്...

മെഡിസിൻ കഴിക്കണം തന്റെ ഫോൺ ബാഗ് എല്ലാം ഓഫീസിൽ അല്ലെ അത് നാളെ എടുക്കാം..


പൊക്കോ.....

അവൾ ഇറങ്ങും മുന്നേ അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു ആദ്യമായി അവൾ നൽകിയ സ്നേഹചുംബനം അവളുടെ പ്രാണനാഥന്....


Thank youu🥰

അവൾ അത് പറഞ്ഞു ഒരു പുഞ്ചിരിയോടെ ഇറങ്ങി പോയി..

രുദ്രൻ ആണെങ്കിൽ കറന്റ്‌ അടിച്ച അവസ്ഥയും...
അവൻ തലക്കുടഞ്ഞു അവളെ നോക്കിയപ്പോ അവൾ വീട്ടിലേക്ക് കയറി...


വണ്ടി എടുത്തു മുന്നോട്ടു പോയി ഒരു സൈഡിൽ വണ്ടി ഒതുക്കി കണ്ണ് അടച്ചു സ്റ്റിയറിങ്ങിൽ തലവച്ചു ഇരുന്നു...
അവളോട് എനിക്ക് എന്താ ദേഷ്യം തോന്നത്തെ അവൾ എന്തിനാ എന്നെ ഇപ്പൊ ചുംബിച്ചത്...നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി അവളുടെ അധരങ്ങളുടെ ചൂട് ഇപ്പോഴും ഉണ്ട്. അവൻ ഒരു ചെറുപുഞ്ചിരിയോടെ വണ്ടി എടുത്തു പോയി....



സോന...... സോന.......

നീ എന്താ എന്നെ പെട്ടന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചത്...

അവൾ അവനെ തന്നെ നോക്കി ബെഡിൽ ഇരിക്കുവാണ് ഒന്നും മിണ്ടുന്നില്ല

നീ എന്താ സോന ആളെ കളിയാക്കുവാണോ വിളിച്ചു വരുത്തിയിട്ട്...

അവൾ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അവൻ കാര്യം അറിയില്ല എങ്കിലും അവൾ ഇങ്ങനെ കരയണം എങ്കിൽ എന്തോ ഉണ്ട് എന്ന് അവന് ഉറപ്പ്ആയിരുന്നു അവൻ അവളുടെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു....


അവൻ അവളുടെ കരച്ചിൽ ഒന്ന് ok ആയപ്പോൾ അവളുടെ മുഖം പിടിച്ചുയർത്തി..നെറ്റിയിൽ ചുണ്ട് ചേർത്തു...

എന്താ ഡോ എന്താ പറ്റിയെ....

ഋഷി എനിക്ക് ഇനി ഭൂമിയിൽ സ്വന്തം എന്ന് പറയാൻ നീ മാത്രേ ഉള്ളു എന്ന് ഞാൻ പറഞ്ഞിട്ടില്ലേ.. പക്ഷെ എനിക്ക് ഇനി സ്വന്തം എന്ന് പറയാൻ ഒരാൾ കൂടെ വരാൻ പോകുവാ......


നീ പറഞ്ഞു വരുന്നത് സോന.....

അവൾ ടേബിളിൽ ഇരുന്ന ഒരു ഫയൽ എടുത്തു അവനു നേരെ നീട്ടി...

അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി...

ഇതു സത്യം ആണോ.... നമ്മുടെ കുഞ്ഞ്..

അവൾ അതെ എന്ന് തലയാട്ടി അവൻ വേഗം അവളെ കെട്ടിപിടിച്ചു....

അവന്റെയും ഉള്ള് സന്തോഷം കൊണ്ട് അലയടിച്ചു. താൻ ഒരു അച്ഛൻ ആകാൻ പോകുന്നു...

അവൻ അവളുടെമുന്നിൽ മുട്ടുകുത്തി ഇരുന്നു..ടോപ് അൽപ്പം ഉയർത്തി അവളുടെ വയറ്റിൽ ചുംബിച്ചു എന്നിട്ടും ചുണ്ട് അവിടെ നിന്ന് മാറ്റാതെ കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്നു തന്റെ കുഞ്ഞിന് ഉള്ള ആദ്യ സമ്മാനം..


ഋഷി.........

എന്താ ഡോ........

എന്താ നിന്റെ തീരുമാനം...

എന്ത് തീരുമാനം....

നീ എന്നോട് മുമ്പ് പറഞ്ഞിട്ടില്ലേ ഒരു കുഞ്ഞ് കുടുംബം ഒന്നും നിനക്ക് വേണ്ട എന്ന് അപ്പൊ എന്നെയും കുഞ്ഞിനേയും......

അവൻ എണീറ്റ് അവളുടെ അടുത്തേക്ക് പോയി....

ബാക്കി പറ സോന...
അവന്റെ ശബ്ദം ഉയർന്നു അത് കേട്ട് അവൾ ഞെട്ടി......

ഋഷി ഞാൻ......

അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.....

  
ലൈക്ക് കമന്റ് ചെയ്യണേ

                                                   തുടരും.........

To Top