ആത്മസഖി, Last Part

Valappottukal


❤️ മഴ മിഴി ❤️                           
🩵 part  -107🩵


നീ എന്റെ മുന്നിൽ സന്തോഷവധിയായി കഴിയുന്നത് കണ്ടപ്പോൾ നിന്നോടുള്ള ദേഷ്യം കൂടി... അതുകൊണ്ട് മാത്രം  ആണ്‌  ഞാൻ അന്ന് അങ്ങനെ ഒരു പ്രകടനം കാണിച്ചേ..

നീ എന്റെ മുന്നിൽ വന്നു കണ്ണും നിറച്ചു പോയപ്പോൾ  എന്റെ മനസ്സിൽ സന്തോഷം ആയിരുന്നോ... അറിയില്ല...മനുഷ്യൻ അല്ലെ ചിലപ്പോൾ സന്തോഷിച്ചിരിക്കാം..

പക്ഷെ അപ്പോഴേക്കും നീ എന്റെ വീട്ടിൽ അത് അറിയിച്ചപ്പോൾ നിന്നോടുള്ള എന്റെ ദേഷ്യം കൂടി..
   
അതുകൊണ്ട് മാത്രമാ  ഞാൻ വക്കീല് വഴി  കേസ് മൂവ് ചെയ്യിച്ചത്.. അവിടെയും എന്റെ വീട്ടുകാർ എന്നെ ശത്രുവായി കണ്ടു..

പിന്നെ ഒരുതരം വാശി   ആയിരുന്നു.. ആ വാശി കൂടിയപ്പോൾ ഒളിച്ചോട്ടം...ആ ഒളിച്ചോട്ടം ചെന്നു നിന്നത്  മുംബൈയിൽ ആയിരുന്നു.. ആരെയും ഓർത്തില്ല... എല്ലാം മറന്നെന്നു സ്വയം   വിശ്വസിച്ചു..

ഓർമ്മകളുടെ കയ്പ്പ് ഉറവയിൽ അഗതമായി മുങ്ങി  ആദി അറിയാതെ ഫ്ലൈറ്റിന്റെ വിൻഡോയിലേക്ക് ചേർന്നിരുന്നു പുറത്തെ മേഘപാടലങ്ങളെ  നോക്കിയിരുന്നു തികട്ടിവന്ന സങ്കടങ്ങളെ  ഓരോരോ  ചിന്തകളിലേക്കലിയിച്ചു    കൊണ്ട് എപ്പോഴോ      നിദ്രയിലേക്കൊഴുകിപ്പോയിരുന്നു.


രാവിലെ  നിർത്താതെ കാളിങ് ബെൽ മുഴങ്ങിയത് കേട്ടാണ്  ലക്ഷ്മി വന്നു വാതിൽ തുറന്നത്..
മുന്നിൽ  നിൽക്കുന്ന ആദിയെ കണ്ടു ആ മിഴികൾ വിടർന്നെങ്കിലും എന്തോ ഓർത്തു പരിഭവത്താൽ അവർ തിരികെ നടന്നു.

ആദി... അത് പ്രതീക്ഷിച്ചിരുന്നു.. അവൻ അകത്തേക്ക് ഒന്നും മിണ്ടാതെ കയറിയതും  ഹാളിൽ ഇരുന്ന അച്ഛൻ ഉറക്കെ ചോദിക്കുന്ന കേട്ടു.

ആരാ.. ലക്ഷ്മി അതി രാവിലെ വന്നേ.

ഓഹ്.. അതോ വഴി തെറ്റി ആരോ വന്നതാ.
വഴി തെറ്റി ഇവിടെക്ക് ആരു വരാനാ.. പുറത്തു ഗേറ്റ് ഇല്ലേ..

ഓഹ് വന്നത് നിങ്ങടെ മോനാ..
മോനോ..

ആ മോൻ തന്നെ നിങ്ങടെ മൂത്ത പുത്രൻ  
ദേശാടനം കഴിഞ്ഞു വന്നു ..


അപ്പോഴേക്കും ആദി അകത്തേക്ക് എത്തി കഴിഞ്ഞിരുന്നു..
അച്ഛൻ അവനെ നോക്കി.. ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു.

അങ്ങോട്ട് ചോദിക് മനുഷ്യ... ഇവൻ ഒറ്റയ്ക്കാണോ വന്നത് അതോ ഇവന്റെ പുതിയ ഭാര്യയുണ്ടോ കൂടെ ന്നു...

ആദി ഞെട്ടലോടെ അമ്മയെ നോക്കി..

അച്ഛൻ ഒന്നും പറയാതെ അവനെ നോക്കി..

അവൻ തന്റെ റൂമിലേക്ക് പോയി..

തൊട്ടപ്പുറത്തെ റൂമിൽ നിന്നും കേൾക്കുന്ന കുട്ടിയുടെ കരച്ചിൽ ഒരു നിമിഷം ആദിയെ ഓർമ്മയിലേക്ക് എത്തിച്ചു..

അവൻ ഡോർ തുറന്നു ഇറങ്ങിയ അതെ നേരതാണ് കാശി ലെച്ചുവുമായി പുറത്തേക്ക്  ഇറങ്ങിയത്.. രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി..

കാശി.... കുഞ്ഞുമായി ഓടി ആദിക്ക് അരുകിൽ ചെന്നു..
എവിടെ ആരുന്നു ഏട്ടാ ഇത്രേം കാലം.. ഞാൻ എവിടെയൊക്കെ അന്വേഷിച്ചു..

മറന്നു അല്ലെ ഞങ്ങളെയൊക്കെ..

ആ നിമിഷം ആദി അവനെയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു കരഞ്ഞു..
നന്ദ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് റൂമിനു പുറത്തേക്ക് വന്നത്..

ആദിയുടെ കൈയിൽ ഇരുന്നു കരയുന്ന കുഞ്ഞിനെ കണ്ടു നന്ദ ചുമരിൽ ചാരി നിന്നു..

അവളുടെ ആ നിൽപ് കണ്ടു ആദി കുഞ്ഞുമായി അവൾക്ക് അടുത്തേക്ക് ചെന്നു കുഞ്ഞിനെ അവളുടെ കയ്യിലേക്ക് കൊടുത്തു..

ദേഷ്യം ആണോ നന്ദേ നിനക്ക് എന്നോട്..
അറിയില്ല ആദിയേട്ട...
എന്റെ മനസ്സിൽ എന്താണെന്നു എനിക്ക് പോലും അറിയില്ല..

വൃന്ദ.....

അവളുടെ കല്യണം കഴിഞ്ഞോ.

മ്മ്... കഴിഞ്ഞു.. ഇപ്പൊ അവിടെയ... പരമ സുഖമാ ചേച്ചിക്ക്..

അത് കേട്ടതും ആദി ഞെട്ടി... ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ പോലെ..
കാശി  നന്ദയെ ഉറ്റു നോക്കി നിന്നു..


രണ്ടു ദിവസത്തിനു ശേഷം   ചെമ്പകശേരിയിലേക്ക് പോകാൻ ഒരുങ്ങുന്ന നന്ദയെ നോക്കി കാശി ഇരുന്നു..
കഴിഞ്ഞില്ലേ  ഈർക്കിലു കൊള്ളി ഇതുവരെ..
കഴിഞ്ഞു... സാരി ഉടുത്തു തന്റെ മുന്നിൽ നിൽക്കുന്ന     നന്ദേ കണ്ട് ചിരിയോടെ കാശി മീശ പിരിച്ചു കൊണ്ട് നോക്കി..

ശെരിക്കും നീ എന്നെ സാരി വാങ്ങി മുടിപ്പിക്കുമോടി..

ഒരു സാരി അല്ലെ വാങ്ങി തരുന്നുള്ളു.. അല്ലാതെ ഒന്നും തരുന്നില്ലല്ലോ.

കാശി താടിക്ക് കയ്യും കൊടുത്തു അവളെ നോക്കി..

നിന്റെ ഈ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള  മറുപടിക്ക്   ഞാൻ വൈകിട്ട് മറുപടി തരാം.

കുഞ്ഞിനേയും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ നന്ദ  സിറൗട്ടിൽ ഇരിക്കുന്ന ആദിയെ നോക്കി..
വരുന്നോ ആദിയേട്ട എന്റെ വീട്ടിലേക്ക്.

ആദി മടിച്ചു അവളെ നോക്കി..

പോരെ ആദിയേട്ട... ആരും ഒന്നും പറയില്ല....
കാശി കൂടി നിർബന്ധിച്ചപ്പോൾ  ആദി കൂടെ പോയി..

ലെച്ചു ആദിയുമായി കൂട്ടായി അവനോപ്പം ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോളും നന്ദയുടെ വീട് അടുക്കും തോറും ആദിയുടെ ഉള്ളിൽ വേദന നിറഞ്ഞു..

വീട്ടിൽ ചെന്നു കഴിഞ്ഞു സുരേന്ദ്രനും ബിന്ദുവും സന്തോഷത്തോടെ അവരെ സ്വീകരിച്ചത് ഒരിക്കലും അവരിൽ നിന്ന ആദിക് നേരെ  വേദനിപ്പിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും വീണില്ല.

കുറെന്നേരം അവിടെ നിന്നപ്പോൾ ആദിക്ക് വൃന്ദടെ റൂമിൽ ഒന്ന് പോണം എന്ന് തോന്നി..

അവൻ പതിയെ മുകളിലേക്ക് കയറി..
വൃന്ദയുടെ റൂം അവിടെ താമസിച്ചിട്ടില്ലെങ്കിലും ആദിക് അവൾ പറഞ്ഞു അറിയാമായിരുന്നു.. അവൻ മുകളിലേക്ക് പോകുന്നത്  വീട്ടിൽ ഉള്ളവർ കണ്ടിരുന്നു.. അവനെ ആരും തടഞ്ഞില്ല..

അവൻ പതിയെ  വൃന്ദയുടെ റൂം തുറന്നു അകത്തേക്ക് കയറി..

അവിടെ ബെഡിൽ ഇരിക്കുന്ന ഒരു രൂപം കണ്ട്  ആദി ഞെട്ടി പിന്നിലേക്ക് വേച്ചു പോയതും  നന്ദ വന്നു ലൈറ്റ് ഇട്ടു.

പ്രകാശം കണ്ണിൽ തട്ടിയതും വൃന്ദ അലറി വിളിച്ചു..
ആദി ഒരു നിമിഷം ശ്വാസം വിലങ്ങിയ പോലെ  വൃന്ദേ നോക്കി..

വീണ്ടും അവൾ ഭയന്നു അലറിയതും നന്ദ ലൈറ്റ് ഓഫ്‌ ചെയ്തു കൊണ്ട്  ആദിയെ നോക്കി.. പിന്നെ പതിയെ പറഞ്ഞു..

ആദിയേട്ടനെ അന്ന്  ചെന്നൈയിൽ വേച്ചു കണ്ടതിൽ പിന്നെ ചേച്ചി ഇങ്ങനെയാ... അതിന്റെ കൂടെ ഏട്ടൻ  കേസ് ഫയൽ ചെയ്തത് കൂടി ആയപ്പോൾ ചേച്ചി തകർന്നു.. മനസ്സ് കൈ വിട്ടു പോയി.. പിന്നെ റൂം അടച്ചു ഇരുട്ടത് ഇരിപ്പിൽ ആയി.. കുറെ ഡോക്ടറെ കാണിച്ചു.. ഒരു വ്യത്യാസവും ഇല്ല.. ഹോസ്പിറ്റലിലെ ഇരുണ്ട മുറിയിൽ കിടക്കുന്നത്തിലും നല്ലത് ഇവിടെ സ്വന്തം മുറിയിൽ  വീർപ്പു മുട്ടാതെ കഴിയട്ടെന്ന് കരുതി..

ഞാൻ അറിഞ്ഞില്ല.. നന്ദേ ഒന്നും.കല്യണം കഴിഞ്ഞെന്നു അല്ലെ നന്ദ പറഞ്ഞെ.. അത് ഞാൻ അന്നേരത്തെ വേഷമത്തിൽ പറഞ്ഞതാ .

ഞാൻ കുറച്ചു നേരം അവളുടെ അടുത്തു ഇരുന്നോട്ടെ..
മ്മ്..
ഇരുട്ടാണ് ചേച്ചിക് ഇപ്പോൾ ഇഷ്ടം.. ആദിയേട്ടൻ ലൈറ്റ് ഇടണ്ട..

അവൾ പോയി കഴിഞ്ഞു ആദി വൃന്ദയ്ക്ക് അരികിലേക്ക് ചെന്നു.. അവൻ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു..
വൃന്ദ അപ്പോഴും പുറത്തേക്ക് നോക്കി ഇരിപ്പാണ്..

തിരികെ ദേവർമഠത്തിലേക്ക് വരുമ്പോൾ ആദിയ്ക്കൊപ്പം വൃന്ദ ഉണ്ടാരുന്നു..

സോമനും ലക്ഷ്മിക്കും സന്തോഷം ആയി...


  പ്രകൃതിയെ പുണരുവാൻ മത്സരിക്കുന്നതുപോലെ  
ഗ്രീഷ്മത്തിൽ നിന്നും  ശിശിരത്തിലേക്കും ഋതുക്കൾ മാറി മറിഞ്ഞു കൊണ്ടിരുന്നു.. അതിനിടയിൽ അതിഥിയെ  ശരത്കാലവും കടന്നു വന്നു..
ഓർമകളെ ഉലയിലൂതി ഉരുക്കി ഒഴിച്ച ലാവപോലെ ഓറഞ്ചു നിറത്തിൽ ശരത്കാല സന്ധ്യ തെളിഞ്ഞു നിന്നു..

വീണ്ടും വർഷം കടന്നിരിക്കുന്നു.. ലിജോയ്ക്ക് ഒരു പെൺകുട്ടി പിറന്നു..
ലിയാൻഷി... 

അനു അവളെ  അമ്മു എന്ന് വിളിച്ചു...


ആദിയുടെ ജീവിതത്തിൽ മാത്രം പ്രേത്യേകിച്ചു ഒരു മാറ്റവും ഉണ്ടായില്ല.. വൃന്ദ ഇപ്പോഴും  അവനിൽ നിന്നും അകന്നു തന്നെയാണ്  ആകെ ഉണ്ടായ മാറ്റം അവൾക്ക്  വെട്ടത്തോടുള്ള ഭയം മാറി.. മടിച്ചു മടിച്ചാണെങ്കിലും അവൾക്ക് തോന്നിയാൽ അവൾ ഒന്നുരണ്ടു വാക്കുകൾ സംസാരിക്കും..അവൾക്ക് എല്ലാവരെയും അറിയാം.. ഒരിക്കൽ പോലും അവൾ ആദിയോട് സംസാരിക്കാറില്ല...എങ്കിലും അവൾ ലെച്ചുവുമായി നല്ല കൂട്ടാണ്..

കാശിയും നന്ദയും മോളും കൂടി പണ്ടൊരിക്കൽ പറഞ്ഞ  നേർച്ച നടത്താൻ ചെന്നൈയിൽ പോയി..

ആദി റൂമിലേക്ക് ചെല്ലുമ്പോൾ മുറിയിലാകെ തളം കെട്ടിനിന്ന മൗനം ഇല്ലാതായിരിക്കുന്നു.  വൃന്ദയുടെ  ചിരി അലകൾ  പുറത്തേക്ക് കേൾക്കുന്നുണ്ട്.. അവൻ  അവളെ നോക്കി  ചെല്ലുബോൾ ഫോണിൽ കൂടി  ലെച്ചുനോട് സംസാരിക്കുന്ന വൃന്ദേ ആണ് കണ്ടത്..അവളുടെ ചിണുങ്ങലുകൾ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു 

അവളിൽ നിന്നും കണ്ണെടുക്കാതെ അങ്ങനെ  തന്നെ നോക്കി ഇരുന്നു സമയം കടന്നു പോയത് അവൻ അറിഞ്ഞില്ല...

പെട്ടന്ന് വൃന്ദ തിരിഞ്ഞു ആദിയെ നോക്കി.. ഒരു നിമിഷം കൺകോണിൽ ആദിയുടെ രൂപ തെളിഞ്ഞു...

അവൾ പതിയെ ചുറ്റും ഒന്നും നോക്കി കാണുന്നത് സ്വപ്നം ആണോന്നു ഉള്ള ചിന്തയിൽ  അവൾ അവന്റെ കവിളിൽ നുള്ളി..
പെട്ടന്ന് ആദി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. വൃന്ദയിൽ പരിഭവം നിറഞ്ഞു..

ആദി അകന്നു മാറിയ അവളെ ചുറ്റി പിടിച്ചു ചുംബനത്താൽ പൊതിയുമ്പോൾ പൊള്ളിപിടഞ്ഞു ആ പെൺ ഹൃദയം കണ്ണീരൽ പരിഭവങ്ങൾ പങ്കു വെക്കുബോൾ പുതിയൊരു ജീവിതം ആദിയുടെ മുന്നിൽ തെളിഞ്ഞിരുന്നു..

രാത്രിയുടെ പുതപ്പിനുള്ളിൽ   അവളെയും ചേർത്ത്  ശാന്തമായി കിടക്കുബോൾ കാലങ്ങളായി ഉപേക്ഷിച്ചു അകന്നു നിന്ന നിദ്ര ദേവി  ഉറക്കമായി അവരുടെ  കണ്ണുകളിൽ ലയിച്ചിരുന്നു...

കാശിയും നന്ദയും തിരികെ വീട്ടിൽ എത്തുമ്പോൾ  വൃന്ദച്ചിയുടെ മാറ്റം അവരെ  ഒരുപാട് സന്തോഷിപ്പിച്ചു..

ലെച്ചു മോള് രാത്രി വൃന്ദയ്ക്കൊപ്പം ഇരുന്നു ഉറങ്ങി പോയി.. നന്ദ എടുത്തപ്പോൾ അവൾ കരഞ്ഞത് കാരണം ആദിയും വൃന്ദയും അവൾ അവിടെ കിടന്നോട്ടെ കരയുവാണെങ്കിൽ  വിളിക്കാം എന്ന് പറഞ്ഞു..

കാശി  കുളിച്ചിട്ട് വരുമ്പോൾ നന്ദ  ജനാലഴിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നില്പുണ്ടായിരുന്നു.

എന്താടി... ഈർക്കിലു കൊള്ളി... പുറത്തേക്ക് നോക്കി നിൽക്കുന്നെ 

അവൾ തിരിഞ്ഞു കാശിയെ നോക്കി..
മോള് എവിടെ 

മോള് വന്നില്ല.. അവള് അവിടെ കിടന്നു...

മ്മ്...
കാശി മൂളിക്കൊണ്ട് ചിരിയോടെ നന്ദേ നോക്കി 
അവന്റെ കള്ള ചിരി കാണെ നന്ദ നെഞ്ചിടിപ്പോടെ അവനെ നോക്കി..


“നിന്റെ ചു ണ്ടുകൾക്ക് തേൻ മധുരമാണ് നന്ദേ …”

ദീർഘ ചും ബനത്തിനൊടുവിൽ കാശി നന്ദേ തന്നിൽ നിന്ന് അടർത്തി മാറ്റി , അവളുടെ  അ ധരങ്ങളിൽ നോക്കി പറഞ്ഞു… 

അപ്പോൾ കാശിയുടെ കൺകോണിലെ കുസൃതി അവളുടെ ചുണ്ടിലും വിരിഞ്ഞു….


നന്ദ അവന് മുഖം നൽകാതെ തിരിഞ്ഞു  ചിരിയോടെ   പുറത്തേക്ക് നോക്കി നിന്നു..

ഇളം പിങ്ക് നിറമുള്ള  നൈറ്റ്‌ ഡ്രസ്സ്‌ ആണ്  അവളുടെ വേഷം..  തനിക്ക് പിറകിൽ കുസൃതി ചിരിയോടെ നിൽക്കുന്ന കാശിയെ അവൾ ഗൗനിച്ചില്ല… നന്ദയുടെ പിന്നിലൂടെ അവൻ അവളെ ഇറുക്കെ പുണരുമ്പോൾ, അവളുടെ ഹൃദയം തുടികൊട്ടികൊണ്ടിരുന്നു…

അവന്റെ അധരങ്ങൾ അവളുടെ പിൻക ഴുത്തിൽ പുൽകി.. വീണ്ടും കുസൃതി കാട്ടാൻ തുടങ്ങിയതും അവനെ കൂർപ്പിച്ചു നോക്കി കൊണ്ട്  പോരാളിയേ പോലെ നന്ദ നിന്നു..

അയ്യട…മതി മതി , എനിക്കറിയാം കാശിയേട്ടന്റെ ഉദ്ദേശം… ” നന്ദ അവന്റെ പിടിയിൽ നിന്ന് മെല്ലെ കുതറിയോടി..

“ശേ… ഈ പെണ്ണ്… അവിടെ നിൽക്കെടി….കാശി മീശ പിരിച്ചു പറയുബോൾ നന്ദ  കോക്രി കാട്ടികൊണ്ട് പറഞ്ഞു..

അയ്യടാ.... ഞാൻ നിന്നിട്ട് നോക്കിയാൽ മതി.

നിന്നെ എന്റെ കൈയിൽ കിട്ടുമെടി   പൂക്കള്ളി...അന്ന് പലിശ സഹിതം ഞാൻ എടുക്കും..
അയ്യടാ.. പലിശ മാത്രം ആക്കണ്ട കൂട്ടു പലിശ കൂടി തരാം .പറയുന്നതിനൊപ്പം അവളുടെ ചിന്നിചിതറിയ ചിരിമുത്തുകൾ അവന്റെ ഹൃദയം വീണ്ടും കവർന്നിരുന്നു....


ഇടയ്ക്കൊക്കെ പരസ്പരം ഒന്നിച്ചു കൂടുമെങ്കിലും എല്ലാവരും അവരവരുടെ ജീവിതത്തിന്റെ തിരക്കുകളിൽ ആണ്...

നന്ദ ഒരിക്കൽ കാണാൻ ആഗ്രഹിച്ച അവളുടെ അമ്മയുടെയും അച്ഛന്റെയും ചിത്രം   അവൾക്ക്‌ അവൻ സമ്മാനിച്ചെങ്കിലും കാണണ്ട എന്ന് പറഞ്ഞു അവൾ തന്നെ നിരസിച്ചു..

അന്നും ഇന്നും ഇനിയെന്നും അവളുടെ മനസ്സിൽ അച്ഛനും അമ്മയും ബിന്ദുവും സുധാകരനും മാത്രം ആണെന്ന് അവൾ പറയാതെ അവനോട് പറയുന്നുണ്ടായിരുന്നു.. ആ കണ്ണുകളിൽ കാണുന്ന നീർമുത്തിൽ കാശിയ്ക്കും അത് മനസ്സിലായിരുന്നു...

തിരക്കുകളും ഒന്നിച്ചു കൂടലും സന്തോഷങ്ങളും പരിഭവങ്ങളുമായി അവർ ജീവിച്ചു പോട്ടെ..

🎀ശുഭം 🎀

അവസാനിപ്പിച്ചു മക്കളേ നമ്മൾ അവസാനിപ്പിച്ചു.. ഇനിയും നീട്ടി കൊണ്ടു പോയാൽ ശെരി ആവില്ല. എത്ര ത്തോളം നന്നായിന്നു അറിയില്ല..പോരായ്മകൾ കാണും..എല്ലാരും വായിച്ചിട്ട് എനിക്കായി ഒരു വരി എങ്കിലും കുറിക്കണേ..
To Top