രചന :-അനു അനാമിക
"ആനി ചേച്ചി സെലിന്.... അവള്!! നമുക്ക് വേറെ എങ്ങോട്ടേലും അവളെ കൊണ്ട് പോണോ ചേച്ചി?? ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല. അവൾക്ക് എന്നെ പോലും ഓർമയില്ലല്ലോ ചേച്ചി....!!".... സിവാൻ വേദനയോടെ ചോദിച്ചു.
"ഹ.... സിവാനേ.... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്തും ഉൾക്കൊള്ളാൻ നീ റെഡി ആയിരിക്കണം എന്ന്. ഇത് അത്ര വല്യ ഇഷ്യൂ അല്ലടാ ശരിയാക്കാവുന്നതേ ഉള്ളു. നീ വിഷമിക്കാതെ!!".... ആനി അവനെ സമാധാനിപ്പിച്ചു.
"മ്മ്....!!".... അവൻ കണ്ണീർ തുടച്ചു.
"മ്മ്.... ഞാൻ ഇനി പറയാൻ പോകുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം....!!"...
"എന്താ ചേച്ചി "??... അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
"ഞാൻ ഇപ്പോ സെലിനോട് സംസാരിച്ചു. അവൾക്ക് എവിടെയോ തെന്നി അടിച്ച് വീണു എന്ന് മാത്രേ ഓർമ്മയുള്ളൂ. ശരിക്കും എന്താ നടന്നതെന്ന് ഒന്നും ഒരു പിടിയുമില്ല.....!!".... ആനി പറഞ്ഞത് കേട്ട് സിവാൻ മുഖം ചുളിച്ചു.
"പിന്നെ....അവൾ എന്നോട് നിന്നെ കുറിച്ച് ചോദിച്ചു.!!"....
"ഏഹ്.. എന്നെ കുറിച്ചോ?? എന്നതാ?? എന്നതാ ചോദിച്ചേ "??.... സിവാൻ ആകാംഷയോടെ ചോദിച്ചു.
"മ്മ്.... നീ ആരാ എന്താ?? എന്തിനാ വിഷമിച്ചു നിന്നെ?? അങ്ങനെയൊക്കെ!!ആൾടെ മനസ്സിൽ ചെറിയൊരു സെന്റിമെൻസ് വർക്ക് ഔട്ട് ആയിക്കോട്ടെ എന്നോർത്ത് നീ അവളെ സ്നേഹിച്ചു പുറകെ നടക്കുന്ന ഒരുത്തൻ ആണെന്നെ ഞാൻ പറഞ്ഞത് !!".....
"ഏഹ് ഞാനോ?? 🙄ചേച്ചി എന്തുവാ ഈ പറയുന്നേ "??.... അവൻ ഒന്നും മനസിലാവാതെ ചോദിച്ചു.
"എടാ പൊട്ട....അവളുടെ മനസ്സിൽ ഇപ്പോ നിനക്ക് ഞാൻ കൊടുത്തേക്കുന്ന രൂപം അവളുടെ പിന്നാലെ പ്രേമിച് നടക്കുന്നൊരു പയ്യന്റെ വേഷമാ...!!കുറച്ചൂടെ ക്ലിയർ ആയി പറഞ്ഞാൽ ഒരു പൂവാലൻ!!"....
"😳😳പൂവാലനോ?? ഞാനോ "??...
"മ്മ്... അതെന്താ ഞാനോന്ന് ഒരു ടോക്ക്?? നീ തന്നെ!!"...
"എന്നാലും ഞാൻ അവളുടെ ഭർത്താവ് അല്ലേ ചേച്ചി!!"...
"അതും പറഞ്ഞ് അങ്ങ് കേറി കൊടുക്ക് അവിടെ വെച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടർ എടുത്ത് അവള് നിന്റെ തലക്ക് അടിക്കും!!അത് വേണോ??"...
"ആഹ്... വേണ്ട!!"
"അപ്പോ ഞാൻ പറഞ്ഞതെ നടക്കൂ. ഇച്ചേച്ചിയും ചേട്ടായിമാരും കായം കുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ആയ പോലെ നീ ഈ റോൾ അങ്ങ് ഏറ്റെടുത്തേക്ക്....!!"....
"ഏഹ്...??ആഹ് "...അവൻ തലയാട്ടി.
"ഇനി നീ ഈ പൂവാലൻ റോൾ നന്നായി മുന്നോട്ട് കൊണ്ട് പോകണം.നീ അവളെ സ്നേഹിക്കുന്ന ആളാണ് വർഷങ്ങളായി പിന്നാലെ നടക്കുവാ എന്നൊക്കെ പറഞ്ഞപ്പോൾ ചെറിയൊരു സിംപതിയൊക്കെ ആൾക്ക് നിന്നോട് തോന്നി തുടങ്ങിയിട്ടുണ്ട്. നീ അതിൽ പിടിച്ചു കേറണം!!"... ആനി പറഞ്ഞത് കേട്ട് സിവാൻ അവളെ മുഖം ഉയർത്തി നോക്കി.
"മ്മ്.....വീട്ടുകാർ ഉറപ്പിച്ച നിങ്ങടെ കെട്ടിന് മുൻപ് അവൾക്ക് നിന്നെ accept ചെയ്യാൻ കഴിഞ്ഞാൽ നമ്മൾ ജയിച്ചു!!അതിനു ശേഷം ഓർമ വന്നാലും ഇനി പോയാലും ഇതുപോലെ ഇരുന്നാലും ഒന്നും സംഭവിക്കാൻ പോണില്ല. സെലിൻ നിന്റെ കൂടെ കാണുമല്ലോ!!നിന്റെ പെർഫോമൻസ് അനുസരിച്ചിരിക്കും ഇക്കാര്യത്തിൽ ഉള്ള നിങ്ങടെ ലൈഫിന്റെ റിസൾട്ട്.... നീ ഇതിൽ fail ആയാൽ...."... ആനി പൂർത്തിയാക്കാതെ പറഞ്ഞത് കേട്ട് സിവാൻ ആകെ ഞെട്ടി...
"ഇതിനിപ്പോ ഞാൻ എന്താ ചേച്ചി ചെയ്യണ്ടേ "?? ... അവൻ ചോദിച്ചു.
"ഓഹ്... എടാ മണ്ട അതും ഞാൻ ഇനി പറഞ്ഞു തരണോടാ?? നീ അവളെ പ്രണയിക്കുക.എങ്ങനെ എങ്കിലും അവളുടെ ഉള്ളിൽ നിന്നോടും ഇഷ്ടം ഉണ്ടാക്കി എടുക്കാൻ നോക്ക്!!പച്ചക്ക് പറഞ്ഞാൽ പോയി വളക്കെടാ നിന്റെ ഭാര്യയെ!!"....
"ലോകത്ത് ഒരു ഭർത്താവിനും ഈ ഗതികേട് ഉണ്ടാവല്ലേ കർത്താവേ!!".... അവൻ പ്രാർഥിച്ചു പോയി.
"പിന്നെ ഒരുവിധത്തിൽ നിങ്ങൾ ഒന്നിച്ച് ഒരു വീട്ടിൽ ഉള്ളതും സൗകര്യം തന്നെയാ.കാര്യങ്ങൾ കുറച്ചൂടെ ഈസി ആകുവല്ലോ!!സെലിന്റെ മനസ്സിൽ ഇനി നീയായിട്ട് തന്നെ നിനക്കൊരു സ്ഥാനം ഉണ്ടാക്കി എടുക്കണം.പഴയ ഓർമ്മകൾ തിരികെ വന്നാലും അവൾ ഇപ്പോ നടക്കുന്നത് ഒന്നും മറന്ന് പോവില്ല. അതുകൊണ്ട് പേടിക്കണ്ട...!! എന്ത് നടന്നാലും അവൾ നിനക്കൊപ്പം ഉണ്ടാവൂല്ലോ!!"... ആനി പറഞ്ഞു. സിവാൻ കുറച്ചു നേരം ആലോചിച്ചു നിന്നു. ആനി അവനെ സൂക്ഷിച്ചു നോക്കി.
"മാതാവേ ഈ ചെറുക്കൻ എന്തുവാ ആലോചിച്ചു കൂട്ടുന്നെ?? പണി പാളിയോ??"... അവളോർത്തു.
"നീ ഇനി എന്താ ആലോചിക്കുന്നേ?? നിനക്ക് സെലിനെ വേണ്ടേ "??... ആനി പെട്ടെന്ന് ചോദിച്ചു.
"ആഹ് വേണം!!".....
"എങ്കിൽ ഈയൊരു വഴിയേ നിനക്ക് മുന്നിൽ ഉള്ളു!! കാസനോവയെ മനസ്സിൽ ധ്യാനിച്ചു പണി തുടങ്ങിക്കോളുക!!".....
"മ്മ്....ശരി ചേച്ചി. ഞാൻ ചേച്ചി പറഞ്ഞ പോലെ തന്നെ ചെയ്യാം!!"....
"മ്മ്... Good. സെലിന്റെ തലയിലെ മുറിവ് ഒരുപാട് ആഴത്തിൽ ഉള്ളതല്ല. അതുകൊണ്ട് 2 ദിവസത്തിനുള്ളിൽ ഞാൻ ഡിസ്ചാർജ് എഴുതാം. ഹോസ്പിറ്റലിനേക്കാൾ നല്ലത് വീട് തന്നെയാ.... അതാവുമ്പോ അവളെ നമുക്ക് പെട്ടെന്ന് റിക്കവർ ആക്കി എടുക്കാൻ പറ്റും!!നിന്റെ ജോലിയും എളുപ്പം ആവും!!കൊച്ചിന് okay ആകുന്ന വരെയെങ്കിലും നീ ഈ തിരക്കുകളിൽ നിന്നൊക്കെ ഒന്ന് വിട്ട് നിക്ക്.".... ആനി പറഞ്ഞു.
"മ്മ്.....ശരി ചേച്ചി!!"....
"മ്മ്...എങ്കിൽ നീ പൊയ്ക്കോ!!എന്തേലും ഉണ്ടേൽ ഞാൻ വിളിചോളാം!!"...
"ശരി ചേച്ചി!!"....
സിവാൻ ആനിയുടെ അടുത്ത് നിന്ന് നേരെ ഇച്ചായന്മാരുടെയൊക്കെ അടുത്തേക്ക് പോയി.
"കർത്താവേ ഈ അറിവില്ലാ പൈതലിനോട് ക്ഷമിച്ചേക്കണേ. മെഡിക്കൽ എത്തിക്സിന് നിരക്കാത്ത കാര്യാ.പക്ഷെ, അതിലും വലുതാ എനിക്ക് എന്റെ ഇച്ചേച്ചി. പറഞ്ഞത് കേട്ടില്ലേൽ പിന്നെ അത് മതി ഭൂകമ്പം ഉണ്ടാവാൻ. പിന്നൊരു നല്ല കാര്യത്തിനല്ലേ പൊറുത്തേക്കണേ കർത്താവേ!!"... ആനി മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു സിവാൻ പോകുന്ന നോക്കി നിന്നു.
"എന്ത് ചെയ്തിട്ടായാലും വേണ്ടില്ല. സെലിൻ വേഗം സുഖായി വന്നാൽ മതി....!! അതിനിപ്പോ പ്രേമവോ പ്രാന്തോ എന്ത് പിണ്ണാക്ക് ചെയ്യാനും ഞാൻ ഒരുക്കമാ!!".... അവൻ വിങ്ങലോടെ ഓർത്തു പോയി... ഇച്ചായന്മാരുടെ അടുത്തേക്ക് വന്നതും ആനി പറഞ്ഞ കാര്യങ്ങൾ സിവാൻ എല്ലാരോടും പറഞ്ഞു. ഏയ്‌റക്കും സാമിനും അത് കേട്ട് ചിരി വന്നെങ്കിലും അവരത് കഷ്ടപ്പെട്ട് ഒതുക്കി പിടിച്ചു.
"പ്ലാൻ നമ്പർ 2.... Successfully completed....!!".... ഏയ്‌റ മനസ്സിൽ പറഞ്ഞു.
2 മണിക്കൂറിനു ശേഷം....
"ഇച്ചായ...!!"... സാമൂവൽ വിളിച്ചു.
"ആഹ് എന്നാടാ "??
"ഒരു റൂം ഞാൻ എടുത്തിട്ടുണ്ട്. നമുക്ക് കുളിക്കാനും റസ്റ്റ് ചെയ്യാനുമൊക്കെ!!".... സാമൂവൽ പറഞ്ഞു.
"ആഹ്....അത് നന്നായി!!".....സാം അതും പറഞ്ഞു സിവാനെ നോക്കി. ICU വിന്റെ മുന്നിൽ തല കുനിച്ചിരിക്കുന്ന അവനെ കണ്ടപ്പോൾ സാമിനും വല്ലാത്ത വേദന തോന്നി.
"ഇച്ചായ ചേട്ടത്തിയും ഇച്ചായനും വേണേൽ വീട്ടിൽ പോയിട്ട് പോര്...!!പിള്ളേര് നിങ്ങളെ കാണാതെ വിഷമിക്കുന്നുണ്ടാകും. സിവാനെ നീ കൂടെ ചെല്ല് ഞങ്ങൾ ഇവിടെ നിന്നോളാം ".... സാമൂവൽ പറഞ്ഞു.
"വേണ്ട.ഞാൻ... ഞാൻ പോണില്ല. നിങ്ങള് പോയേച്ചും വാ... ഞാൻ എങ്ങോട്ടുമില്ല!!".... സിവാൻ പറഞ്ഞു.
"എടാ നീ വന്ന വഴിയല്ലേ!! വീട്ടിൽ പോയി എന്തേലും കഴിച്ചു ഫ്രഷ് ആയിട്ടൊക്കെ വാ ഡാ....!!".... റബേക്ക പറഞ്ഞു.
"വേണ്ട ചേട്ടത്തി ഞാൻ എങ്ങോട്ടുമില്ല....!!".... അവൻ അതും പറഞ്ഞു ഭിത്തിയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. സാം വേദനയോടെ ഏയ്‌റയേ നോക്കി എന്തേലും ചെയ്യടി എന്ന് കണ്ണു കൊണ്ട് കാണിച്ചു.
"Ok ഇച്ചായ!!".... അവൾ തലയാട്ടി.
"മ്മ്....എങ്കിലൊരു കാര്യം ചെയ്യാം നമുക്ക് നാലുപേർക്കും വീട്ടിൽ പോയിട്ട് വരാം. ഡിസ്ചാർജ് ആവാൻ 2 ദിവസം സമയം എടുക്കുമെന്ന് അല്ലേ പറഞ്ഞത്!! സിവാൻ ഇവിടെ നിൽക്കട്ടെ!!".... ഏയ്‌റ പറഞ്ഞപ്പോൾ സിവാൻ കണ്ണുകൾ തുറന്ന് അവളെ നോക്കി.
"അതെ.സിവാന്റെയും സെലിന്റെയും അകൽച്ച കുറച്ച് കൊണ്ട് വരേണ്ടത് നമ്മടെ കൂടെ ആവശ്യം ആണല്ലോ!!അതുകൊണ്ട് അവളുടെ help ന് അവളുടെ കെട്ടിയോൻ മാത്രം മതി ഇവിടെ!!".... സാം പറഞ്ഞത് കേട്ട് ഏയ്‌റ കള്ള ചിരിയോടെ സാമിനെ നോക്കി.
"ഇങ്ങേര് എന്റെ കെട്ടിയോൻ തന്നെ ഒരു ഓസ്കാർ ഉണ്ടാരുന്നേൽ ഞാൻ ഇപ്പോ അങ്ങ് തലയിൽ വെച്ച് കൊടുത്തേനെ !!"... ഏയ്‌റ ചിരിയോടെ മനസ്സിൽ പറഞ്ഞു.
"സിവാനെ എങ്കിൽ നീ സാമൂവൽ ഇച്ചായന്റെ കൂടെ റൂമിൽ പോയി ഫ്രഷ് ആയി ആഹാരവും കഴിച്ചിട്ട് വാ...!!"... റബേക്ക പറഞ്ഞു.
"എനിക്ക് ഒന്നും വേണ്ട ചേട്ടത്തി. ഒന്നും ഇറങ്ങൂല്ല...!!"... അവൻ ഇടർച്ചയോടെ പറഞ്ഞു.
"ആഹാ....എങ്കിൽ നീ ഞങ്ങടെ കൂടെ പോര്. സാമൂവലും റബേക്കയും ഇവിടെ നിന്നോട്ടെ!!ആഹാരവും വെള്ളവും ഒന്നും കഴിക്കാതെ വല്ലൊം വന്ന് നീ വീണാൽ അകത്ത് കിടക്കുന്ന ആ കൊച്ചിനെ ആര് നോക്കും. അതുകൊണ്ട് ഞങ്ങടെ കൂടെ പോര്!!".... ഏയ്‌റ ദേഷ്യത്തിൽ പറഞ്ഞു.അത് കേട്ടപ്പോൾ സിവാൻ താല്പര്യം ഇല്ലങ്കിലും എണീറ്റ് സാമൂവലിന്റെ അടുത്തേക്ക് നടന്നു.
"ഞാൻ.... ഫ്രഷ് ആയിട്ട് വരാം. ഇച്ചായ റൂം കാണിച്ച് താ!!"...
"മ്മ് വാടാ...!!".... സാമൂവൽ അവനെയും കൂട്ടി പോയി.
കുറച്ച് കഴിഞ്ഞതും സിവാൻ ഫ്രഷ് ആയി ഭക്ഷണവും കഴിച്ചു തിരികെ വന്നു.
"മ്മ്.... സിവാൻ വന്നല്ലോ!!"... റബേക്ക പറഞ്ഞു.
"ആഹ് എങ്കിൽ ഞാൻ സെലിൻ മോളോട് ഒന്ന് പറഞ്ഞേച്ചും വരാം. സിവാനെ നീയും വാടാ!!"... ഏയ്‌റ പറഞ്ഞു.
"ആഹ് ചേട്ടത്തി!!"....അവർ ICU വിലേക്ക് കയറി.അവർ ചെല്ലുമ്പോൾ സെലിൻ വെറുതെ കണ്ണും തുറന്ന് കറങ്ങുന്ന ഫാനിലും നോക്കി കിടക്കുവാരുന്നു.
"സെലിൻ മോളെ..."!!... ഏയ്‌റ വിളിച്ചു.അവൾ തിരിഞ്ഞു നോക്കി.
"ആഹ് അമ്മച്ചി..."!!
"അമ്മച്ചിയും അപ്പച്ചനും ഇച്ചായനുമൊക്കെ കൂടെ വീട് വരെ ഒന്ന് പോയിട്ട് വരാം. തിരിച്ചു വരുമ്പോ മോൾക്കുള്ള ഡ്രെസ്സും ഭക്ഷണവുമൊക്കെ കൊണ്ട് വരാം. അതുവരെ ഇവൻ ഇവിടെ ഉണ്ടാകും കേട്ടോ മോൾക്ക് ഒരു സഹായത്തിന്..."... ഏയ്‌റ സിവാനെ നോക്കി പറഞ്ഞു.
"ഏഹ്...?? ഇയാളോ?? അത് വേണ്ട. ഞാൻ ഒറ്റക്ക് കിടന്നോളാം ഇങ്ങേരെ പറഞ്ഞു വിട്!!".... സെലിൻ പതർച്ചയോടെ പറഞ്ഞു.ഏയ്‌റ അവളെ നോക്കി കണ്ണുരുട്ടി.
"അതൊന്നും പറ്റില്ല എന്തേലും ആവശ്യം വന്നാലോ?? ഇവൻ ഇവിടെ നിന്നോളും. സിവാച്ചാ മോളെ നോക്കിക്കോണേ...!!ഞങ്ങൾ പോയിട്ട് വേഗം വരാം!!"... ഏയ്‌റ പറഞ്ഞു.
"ആഹ് ok ചേട്ട..... അല്ല.... അമ്മച്ചി "!!...സിവാൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു.. ഏയ്‌റ ചിരിയോടെ തലയാട്ടി പുറത്തേക്ക് ഇറങ്ങി.സിവാൻ സെലിനെ നോക്കി കുറച്ച് നേരം നിന്നു.
"നോക്കി നിന്ന് കാല് കഴക്കണ്ട... ഇരുന്നോ അവിടെ!!"... സെലിൻ ബെഡിന് അരികെ ഉള്ള കസേര ചൂണ്ടി കാണിച്ചു പറഞ്ഞു.
"മ്മ് ... Thanks !!തനിക്കിപ്പോ വേദനയുണ്ടോ??"
"അയ്യോടാ തലയടിച്ചു വീണാൽ വേദന എടുക്കാറില്ല. നല്ല സുഖം ആണല്ലോ!!"....അവൾ പുച്ഛിച്ചു.
"മ്മ് ... Sorry. എന്നതാ ശരിക്കും ഉണ്ടായേ "??...
"ആ എനിക്ക് എങ്ങും ഓർമയില്ല. ഒന്ന് തെന്നി വീണത് ആണെന്ന് തോന്നുന്നു...!!"
"മ്മ് .... വിശക്കുന്നുണ്ടോ തനിക്ക്!!"...
"എനിക്ക് വിശന്നാൽ തനിക്ക് എന്ന?? ഇതൊക്കെ ചോദിക്കാൻ താൻ എന്റെ ആരാ "??.... സെലിന്റെ കടുക് പൊട്ടി തെറിച്ചുള്ള സംസാരം കേട്ടപ്പോൾ അവന് സെലിനെ ആദ്യമായി കണ്ടത് ഓർമ വന്നു. അവന്റെ ചുണ്ടിലൊരു ചെറു ചിരി സ്ഥാനം പിടിച്ചു.
"ഇയാൾ എന്താടോ കണ്ണും തുറന്ന് ഇരുന്ന് പകൽ കിനാവ് കാണുവാണോ??ചുമ്മാ ഇരുന്ന് ചിരിക്കണേ??"... സെലിന്റെ ശബ്ദം കേട്ടതും അവൻ സ്വബോധത്തിലേക്ക് വന്നു.
"എന്താടോ ഇങ്ങനെ നോക്കുന്നെ "??....
"ഒന്നുല്ല.... വിശക്കുന്നുണ്ടോ നിനക്ക് "??
"നിനക്കെന്ന😳😳?? തന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് പേരിട്ടെ??call me സെലിൻ....!!"...
"ഓഹ് സോറി... ആയിക്കോട്ടെ. അങ്ങനെ വിളിക്കാം!!സെലിന് വിശക്കുന്നുണ്ടോ??"
"ഓഹ്....ഇയാൾക്ക് ഇത് എന്തുവാ?? ഇയാളെന്തിനാ എന്റെ കാര്യം എല്ലാം അന്വേഷിക്കുന്നെ?? അതിന് ഞാൻ തന്റെ ആരാ??".... വീണ്ടും അത് കേട്ടപ്പോൾ സിവാന് അടിമുതൽ മുടി വരെ പെരുത്തു കയറി.
"ഇവള് സമ്മതിക്കില്ല.എന്റെ വായിൽ നിന്ന് കേട്ടിട്ടേ അടങ്ങൂ...!!".... അവനോർത്തു.
"അതെ ഇങ്ങനെ കിടന്ന് ഒച്ച വെക്കണമെന്നില്ല. വിശക്കുന്നുണ്ടോ എന്നല്ലേ ചോദിച്ചുള്ളൂ. അല്ലാണ്ട് നിന്നെ ഞാൻ തിന്നോട്ടെ എന്നൊന്നും അല്ലല്ലോ ചോദിച്ചേ!!".... സിവാന്റെ പൊട്ടിത്തെറി കണ്ടവളുടെ ചുണ്ടിൽ കുസൃതി നിറഞ്ഞു.
"മ്മ്... സിവാൻ മോനു ദേഷ്യം വരുന്നുണ്ട്!!ഓടി ചെന്നൊരു കടി വെച്ച് കൊടുത്താലോ?? സെലിൻ കണ്ട്രോൾ...!!"... അവൾ ചിരി കടിച്ചമർത്തി കൊണ്ട് ഓർത്തു.
"പിന്നെ.... ഞാൻ ആരാന്നല്ലേ നീ ചോദിച്ചേ!!ഞാൻ ഇപ്പോ നിന്റെ ആരും ആയിട്ടില്ല. വൈകാതെ ആവും കേട്ടല്ലോ ..!!"....
"പിന്നെ ഇപ്പോ ആവും. നോക്കി ഇരുന്നോ ആകാൻ ഇങ്ങോട്ട് വാ!! എല്ലാ പെൺപിള്ളേരുടെയും അടുത്ത് കിടന്ന് കളിക്കും പോലെ എന്റെയടുത്തു കളിക്കാൻ നിക്കല്ലേ ??".... സെലിൻ പറഞ്ഞത് കേട്ടതും സിവാൻ കസേരയിൽ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് വന്നു. ബെഡിന് മുകളിലേക്ക് കൈ കുത്തി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ ആ നോട്ടത്തിൽ സെലിൻ ഒന്ന് പതറി.
🙈🙈🙈🙈🙈🙈
ശോ ഇനി എന്താവുമോ എന്തോ, പണി പാളുമോ... 🫣 എന്തായാലും നിങ്ങളെ ഇന്ന് ഹാപ്പി ആക്കാൻ ആണ് തീരുമാനം, ഒരു ചെറിയ പാർട്ട് കൂടെ പോസ്റ്റ് ചെയ്യാം, ബട്ട് 1 കണ്ടീഷൻ ദിപ്പോ വായിച്ചു വെറുതെ പോകാതെ ഒരു Like, comment തന്നിട്ട് പോകണം... 😍
തുടരും...