ആത്മസഖി, ഭാഗം: 99

Valappottukal



രചന: മഴ മിഴി

ആത്മസഖി 
❤️ മഴ മിഴി ❤️                        
   🩵 part  -99🩵

നീ ഒന്ന് ഉഷാറായിട്ട് വേണം ആ പെണ്ണിനെ പൊക്കാൻ...
ഞാൻ അതിനു പണ്ടേ ഉഷാറ... അവളെ നമ്മൾ പോക്കും... അമ്മ പോയി ചിക്കെൻ വറുക്ക്.. എനിക്ക് വിശക്കുന്നു...

അവര് കിച്ചണിലേക്ക് പോകുന്ന നോക്കി ഗിരി ഊറി ചിരിച്ചു കൊണ്ട് നിന്നു..

അവന്റെ ചുണ്ടിൽ' നന്ദ  'എന്നാ പേര് തത്തി കളിച്ചു കൊണ്ടിരുന്നു..

ഇതേ സമയം ചെമ്പകശ്ശേരിയിൽ സുരേന്ദ്രൻ എത്തുമ്പോൾ പുറത്ത് കിടക്കുന്ന ആദിയുടെ കാർ കണ്ട് അയാൾ സംശയ ഭാവത്തിൽ അകത്തേക്ക് കയറി അപ്പോഴും അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത വ്യഥ നിറഞ്ഞുന്നു...

അകത്തേക്ക് കയറിച്ചെന്ന് അയാളെ കണ്ട് ബിന്ദു പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു..

എടീയേ....ബിന്ദുവേ...എന്തിനാടി നീ ഇങ്ങനെ കരയുന്നത്..
എന്താ ഇവിടെ ഉണ്ടായത് വൃന്ദ മോൾ എവിടെ?
ആദിയെ നോക്കി കൊണ്ട് അയാളത് ചോദിക്കുമ്പോൾ   വൃന്ദ ചുമരിൽ ചാരി കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്..

അവളെ കണ്ടതും അതുവരെ മനസ്സിലുണ്ടായ ഉലച്ചിൽ അയാൾക്ക് കുറച്ചൊന്നു കുറഞ്ഞു...അയാൾ ആശ്വാസത്തോട് നെഞ്ചിൽ കൈവെച്ചുകൊണ്ട് വൃന്ദയേയും ആദിയെയും നോക്കി...
അപ്പോഴും ഇടനെഞ്ചിൽ ഒരു നീറ്റലായി നന്ദയുടെ രൂപം തെളിഞ്ഞു നിന്നു...

നന്ദയെക്കുറിച്ച് ഓർക്കുംതോറും അയാളിൽ ആധി കൂടി..
അയാൾ ബിന്ദുവിനെ നോക്കി പേടിപ്പിച്ചുകൊണ്ട് സോഫയിൽ വന്നിരുന്നു..

എന്തിനാടി ബിന്ദുവേ നീ വെറുതെ കരഞ്ഞു വിളിച്ചു കൂവി മനുഷ്യന്റെ ഉള്ള സമാധാനം കളഞ്ഞത്..
നിന്റെ കരച്ചിൽ കേട്ട് ഞാൻ പേടിച്ചാ വന്നത്...

അപ്പോഴേക്കും ബിന്ദു വിതുമ്പലോടെ അയാൾ കരികിൽ ചെന്നിരുന്നു..
സുരേന്ദ്രേട്ടാ നമ്മുടെ നന്ദമോള്....

നന്ദ മോളെ കാണണ്ടായത് ഇത്ര വേഗം ഇവൾ അറിഞ്ഞോ ഇനി നന്ദ മോളെ തിരക്കി ആകുമോ ആദി ഇവിടേക്ക് വന്നത്.. അയാൾ ആലോചനയോടെ ഒന്ന് മൂളി..

പിന്നെ പതിഞ്ഞ പറഞ്ഞു. ഞാനറിഞ്ഞെടി  ബിന്ദുവേ...
അമ്പലത്തിൽ പോയ നന്ദമോള് ഇതുവരെ എത്തിയില്ലെന്ന് ഞാനറിഞ്ഞു..

അത്രമാത്രമേ അയാൾ അറിഞ്ഞുള്ളൂ എന്ന് ഓർത്തതും ബിന്ദുവിന്റെ നെഞ്ചിടിപ്പ് കൂടി... അവർ വർദ്ധിച്ച ഹൃദയഭാരത്തോടെ സുരേന്ദ്രനെ നോക്കി..

എന്താടി ബിന്ദുവേ നീ ഇങ്ങനെ നോക്കുന്ന നമ്മുടെ  നന്ദ മോള് വേറെ എവിടെ പോകാനാ? അവള് ചിലപ്പോൾ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് വല്ലോം പോയതാവും..

ചിലപ്പോൾ കാശിയുടെ കൂടെ ആയിരിക്കും അവൾ പോയത്.. ഞാനെന്തായാലും കാശിയെ ഒന്ന് വിളിച്ചു നോക്കട്ടെ.. അയാൾ ഫോൺ എടുത്ത് കാശ് വിളിക്കാൻ തുടങ്ങിയതും ബിന്ദു ഫോൺ വാങ്ങി വെച്ചു കൊണ്ട് അയാളെ ദയനീയമായി നോക്കി...

എന്താടി ബിന്ദു നീ  ഈ കാട്ടണേ നിനക്കെന്താ പറ്റിയെ..

അവർ ഒരു വിതുമ്പലോടെ അയാളെ നോക്കിക്കൊണ്ട് പതിയെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു..വൃന്ദ പേടിയോടെ  അയാളെ നോക്കിക്കൊണ്ട് തലയും കുനിച്ചു നിന്നു..

നന്ദ മോൾ എല്ലാം അറിഞ്ഞു എന്ന് കേട്ട നിമിഷം അയാളുടെ നെഞ്ച് കുത്തിവലിക്കും പോലെ വിങ്ങി.. അയാൾ നെഞ്ചിൽ പിടിച്ച് തിരുമ്മിക്കോണ്ട് ആദിയെ നോക്കി.. തനിക്ക് താങ്ങാവുന്നതിന് അപ്പുറം വേദന തോന്നിയപ്പോൾ അയാൾക്ക് ഹൃദയം പൊട്ടി പിളരും പോലെ തോന്നി... ആ നിമിഷം അയാൾക്ക് വേദന അസഹനീയമായി തോന്നുകയും അയാൾ നെഞ്ചിൽ കൈവച്ച് തിരുമ്മിക്കൊണ്ട് ആദിയെ കൈയാട്ടി അടുത്തേക്ക് വിളിച്ചു..

ആദി അയാൾക്കരികിലെ ഓടി ചെല്ലുമ്പോഴേക്കും സോഫയിൽ നിന്നും സുരേന്ദ്രൻ പിടഞ്ഞ് താഴേക്ക് വീണിരുന്നു...അതോടൊപ്പം അയാളുടെ ഹൃദയമിടിപ്പ് ഉയർന്നു വന്നു നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിച്ചു..ആദിയെ നോക്കി എന്തോ പറയാൻ ശ്രമിച്ചുകൊണ്ട് അയാളുടെ കണ്ണുകൾ അടഞ്ഞു..

ബിന്ദുവിന്റെയും വൃന്ദയുടെയും നിലവിളി ഉയർന്നു.. ആദിവേഗം അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു..

പെട്ടെന്ന്  കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട  ഷോക്കിൽ അയാൾക്ക് ഹൃദയസ്തംഭനം ഉണ്ടായതാണെന്ന് ഡോക്ടർ പറഞ്ഞാണ് അവരറിഞ്ഞത്..

അപ്പോഴേക്കും വിവരം സോമനും ലക്ഷ്മിയും അറിഞ്ഞു..
അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു.. അതിനിടയിൽ നന്ദയെ കണ്ടെത്താനാവാതെ കാശി വിഷമിച്ചു... എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന കാശിയെ ലിജോയും മനുവും  ഇടംവലം തിരിയാനാകാത്ത രീതിയിൽ അവനോടൊപ്പം അവർ നിന്നു...അതിനിടയിൽ ലിജോ അവന്റെ ഇച്ചായൻ വഴി സേവ്യരോട് കാര്യങ്ങൾ തിരക്കി എങ്കിലും നന്ദയെ പറ്റി ഒരു വിവരവും അവർ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ല...

മനു     ദീപക്കിനെ വിളിച്ചു സഹായം ചോദിച്ചു...
നീ പേടിക്കാതെടാ  മനുവേ... ഞാൻ ഇപ്പോൾ തന്നെ സ്റ്റേഷനിലേക്കു വിളിച്ചു പറയാം... ആ കുട്ടിക്ക് ഒന്നും പറ്റില്ല ... നീ പേടിക്കാതെടാ...അവളുടെ ഫോട്ടോ ഉണ്ടെങ്കിൽ എന്റെ നമ്പറിലോട്ട് ഒന്ന് സെൻറ് ചെയ്യടാ 


ദീപക് പെട്ടന്ന് തന്നെ തന്റെ തൊട്ടടുത്തുള്ള സകല സ്റ്റേഷനിലും വിളിച്ചു നന്ദയേ അന്വേഷിക്കാൻ പറഞ്ഞു കൂടെ അവളുടെ ഫോട്ടോയും കൊടുത്തു...


മനുന്റെ വീട്ടിൽ ജിഷയെ കണ്ടു മടങ്ങി വരുമ്പോൾ നേരം വൈകി ഇരുന്നു.. അവര്  എത്തുമ്പോൾ ജിതേഷും ശേഖരനും പുറത്തു അവരെ കാത്തെന്നാവണ്ണം നിൽക്കുന്നുണ്ടാരുന്നു..

ജിതേഷിന്റെ നോട്ടം കണ്ടതും ഭയത്തോടെ  ഗീതു സുഭദ്രയുടെ പിന്നിൽ മറഞ്ഞു നിന്നു...സുഭദ്ര ലേഖയെ നോക്കി... പതിയെ പറഞ്ഞു..

ദണ്ടെടി... കാലന്മാര് ഇന്ന് നേരത്തെ എത്തിന്നു  തോന്നുന്നു.. ഇന്ന് ഇവിടെ എന്തേലുമൊക്കെ നടക്കും...

അമ്മയ്ക്ക് എന്താ പേടിയുണ്ടോ അമ്മേടെ മോനെ..
പെട്ടന്ന് ലേഖയിൽ നിന്നും കേട്ട ചോദ്യത്തിൽ സുഭദ്ര ഞെട്ടി അവളെ നോക്കി...
പണ്ടൊക്കെ ശേഖരനെ കണ്ടാൽ പേടിച്ചു വിറയ്ക്കുന്നവളാണ് ഇന്ന് ഇങ്ങനെ ചോദിച്ചിരിക്കുന്നത്..

അവർ അതിശയത്തിടെ അതിലേറെ  അമ്പരപ്പോടെ ലേഖയെ നോക്കി.. അവളുടെ വലിഞ്ഞു മുറുകിയ മുഖം കാണും തോറും സുഭദ്രയുടെ ഉള്ളം ഭയത്താൽ നിറഞ്ഞു നിന്നു..


എവിടെ ആരുന്നെടി നീയൊക്കെ...
ഓഹ് അവളെ ആ ഒരുമ്പറ്റൊളെ കാണാൻ പോയിട്ട് വരുന്നതാണല്ലേ...
ശേഖരൻ നിന്നു മുരണ്ടു...

അയാൾ ലേഖയെ നോക്കികൊണ്ട് അടുത്തേക്ക് വന്നു..
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി എനിക്ക് അങ്ങനെ ഒരു മോൾ ഇല്ലെന്ന് പിന്നെ നീ ആരെ കാണാനാടി ഇവിടുന്ന് പോയെ...
എടി ഒരുമ്പെട്ടോളെ...നിന്നോടാ ചോദിച്ചേ... ദേഷ്യത്താൽ ചുമന്നു തുടങ്ങിയ കണ്ണുകളോടെ  അലറി കൊണ്ട് ചോദിക്കുമ്പോൾ ഒരു ഭയവും ഇല്ലാതെ ലേഖ അയാളെ നോക്കി...

നിങ്ങളല്ലേ പറഞ്ഞിട്ടുള്ളൂ നിങ്ങൾക്ക് മകൾ ഇല്ലെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എനിക്ക് മകൾ ഇല്ലെന്ന്..
എനിക്ക് എന്റെ മോളെ കാണണമെന്ന് തോന്നിയാൽ ഞാൻ ഇനിയും പോകും ചിലപ്പോൾ ഒന്ന് രണ്ട് ദിവസം അവിടെ കഴിഞ്ഞെന്നും വരും...

ലേഖയിൽ നിന്നും കേട്ട വാക്കുകളും അതുവരെ അവളിൽ കാണാത്ത ഭാവവും ശേഖരന് പുതുതായിരുന്നു അത് അയാളെ ചൊടിപ്പിച്ചു..
ച്ചി....%&&മോളെ കണ്ടിടത്തൊക്കെ പോയിട്ട് വന്നു എന്നോട് തർക്കുത്തരം പറയുന്നോടി &&&പുന്നാര മോളെ...


ആ നേരം ജിതേഷ്,  ഭയന്ന് സുഭദ്രയുടെ പിന്നിൽ നിൽക്കുന്ന ഗീതുവിന്റെ കൈക്ക് പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി...

ആരോട് ചോദിച്ചോണ്ടാടി നീ ഈ വീടിന് പുറത്തേക്ക് പോയത്...

അത് ഞാൻ അമ്മ വിളിച്ചപ്പോൾ ഗീതു പേടിച്ചു പേടിച്ചു പറഞ്ഞു..
അമ്മയല്ല നിന്നെ കെട്ടി കൂടപ്പോറുപ്പിക്കുന്നത് ഞാനാണ് അപ്പോൾ ഞാൻ അറിയാതെ നീ വീടിന്റെ പടിക്കരുത്... അത് ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതല്ലെടി... നായെ...

അതും പറഞ്ഞ് അവളുടെ കവിളടക്കം ഒന്ന് പൊട്ടിച്ചവൻ.. പെട്ടെന്ന് ശേഖരനോട് കയർത്തു നിന്ന ലേഖ പാഞ്ഞു ചെന്ന് ജിതേഷിന്റെ കാരണം തീർന്നു ഒന്ന് പൊട്ടിച്ചു..

ജിതേഷ് ഞെട്ടലോടെ അമ്മയെ നോക്കി ആദ്യമായിട്ടാണ് അവൻ അമ്മയെ അങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്..

ജിതേഷ് ഒന്ന് ഭയന്ന് പരുങ്ങി നിന്ന അതേസമയം തന്നെ ശേഖരൻ ലേഖയുടെ മുടി കുത്തൽ ചുറ്റിപ്പിടിച്ച് ചുമരിനോട് ചേർത്തു..


നിന്റെ കഴപ്പ് ഇപ്പൊ മാറ്റിത്തരാടി ഒരുമ്പറ്റൊളെ...
അതും പറഞ്ഞു ശേഖരൻ ലേഖയെ തല്ലാൻ കൈ ഓങ്ങിയതും 

സുഭദ്ര അലറി വിളിച്ചുകൊണ്ട് അവന്റെ പിടിവിക്കാൻ ശ്രമിച്ചതും ശേഖരൻ ദേഷ്യത്തിൽ സുഭദ്രയേ പിന്നിലേക്ക് ഒറ്റ തള്ളൽ ആയിരുന്നു..

അപ്രതീക്ഷിതമായി ഉണ്ടായ തള്ളലിൽ സുഭദ്ര പിന്നിലെ കട്ടളപ്പടിയിലേക്കാണ് തലയിടിച്ച് വീണത്   അവരുടെ തല പൊട്ടി ചോര ഒലിക്കാൻ തുടങ്ങി..

അതു കണ്ട് ഒന്ന് പതറിയ ശേഖരനെ പിന്നിലേക്ക് തള്ളിക്കൊണ്ട് ലേഖ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു..

പെട്ടെന്ന് തന്നെ അവർ പുറത്തേക്കിറങ്ങി റോഡിൽ കൂടി പോയ ആരെയൊക്കെയോ വിളിച്ചുകൊണ്ടുവന്നു..  വീട്ടിൽ ആളുകൾ കൂടിയത് കാരണം ശേഖരന് സുഭദ്രേയോ ലെഖയോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..സുഭദ്രയേ അവരെല്ലാം കൂടി ഹോസ്പിറ്റൽ എത്തിച്ചു...


അങ്ങനെ   നാലു ദിവസം കടന്നു പോയി...നന്ദയെ പറ്റി ഒന്നും അറിഞ്ഞില്ല... നാട്ടിൻ പുറത്തെ വഴി ആയതു കൊണ്ട് തന്നെ അവിടെ ക്യാമറ ഒന്നും ഇല്ലായിരുന്നു.. അതവളെ കണ്ടെത്താനുള്ള  പരാജയമായി മാറി..

ദേവർമഠത്തിലെ  കാര്യങ്ങൾ കൈ വിട്ടു പോയി.. മൊത്തത്തിൽ വീട്ടിൽ ഒരു മൂകത നിറഞ്ഞു നിന്നു.ഈ പ്രേശ്നങ്ങൾക്കിടയിൽ സുമയെ എല്ലാരും മറന്നു...സുമ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും  ദേവർമഠത്തിലേക്ക് വന്നില്ല...

കാശി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു..ഓരോ നിമിഷം കഴിയുന്തോറും അവന്റെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി.. ചിലപ്പോഴൊക്കെ അവൻ പൊട്ടിച്ചിരിക്കും ചിലപ്പോൾ അവൻ എന്തൊക്കെയോ പറഞ്ഞു കരയും... അവനെ ഏത് നേരവും ശ്രദ്ധിച്ചു   ലിജോയും മനുവും കൂടെ നടന്നു...അതിനിടയിൽ കാശിയുടെ ഉത്കണ്ടയും വിഷമവും കാരണം വീണ്ടും അവന്റെ മൂക്കിൽ നിന്നും ബ്ലഡ്‌ വരാൻ തുടങ്ങി..ഇത് കണ്ടു ഭയന്ന അവനെ  മനുവും ലിജോയും ഹോസ്പിറ്റലിൽ എത്തിച്ചു...

പണ്ടത്തെ ആക്‌സിഡന്റിൽ അവനുണ്ടായ ഹെഡ് ഇഞ്ചുറിയിൽ തലയിൽ  കുറച്ചു ഭാഗത്തായി ഇപ്പോഴും ബ്ലഡ്‌ കെട്ടി കിടപ്പുണ്ട്.. അത്  മരുന്ന് കൊണ്ട് മാറില്ല... ഒരു സർജറി നടത്തിയാൽ ആ ബ്ലഡ്‌ ക്ലോട്ടിങ് നീക്കം ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു...

പക്ഷെ  ഇതറിഞ്ഞ കാശി അതിനു സമ്മതിച്ചില്ല... അവനു  ആ നേരം  നന്ദയെ കാണാത്തതിന്റെ വേദനയും വാശി ആയിരുന്നു...



ഹോസ്പിറ്റലിൽ നിന്നും  ചെമ്പകശേരിയിലേക്ക്  സുരേന്ദ്രൻ തിരികെ വന്നു.. വൃന്ദ ആ സമയം ഏറെ കുറെ മാറി ഇരുന്നു.. അപ്പോഴും മാറാതെ നിന്നത് ആദി ആയിരുന്നു... സോമൻ പറഞ്ഞു   ലക്ഷ്മി അവളെ കൂട്ടി കൊണ്ട് പോകാൻ വന്നെങ്കിലും ആദി അതിനു സമ്മതിച്ചില്ല..അവന്റെ എതിർപ്പുകളെ മറി കടന്നു സോമനും ലക്ഷ്മിയും അവളെ കൂട്ടി കൊണ്ടു വരുമെന്ന് ഉറപ്പ് ആയപ്പോളാണ്  ആദി  വൃന്ദയെ തനിച്ചു കാണണമെന്ന് പറഞ്ഞു വിളിക്കുന്നത്..

അവനെ കാത്തു കടൽക്കരയിൽ നിൽക്കുബോൾ വൃന്ദയുടെ ഉള്ളിൽ  ആ നേരം നിറഞ്ഞു നിന്നത് ഒരുതരം ശൂന്യതയായിരുന്നു..കുറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ആദി അവൾക്ക് അടുത്തേക്ക് വന്നു.. ഒരിക്കൽ പോലും അവളോടു സംസാരിക്കുമ്പോൾ ആദിയുടെ മുഖത്ത് പഴയ ആ പുഞ്ചിരി കണ്ടില്ല പകരം  ഗൗരവം ആയിരുന്നു ആ മുഖത്ത് നിറഞ്ഞു നിന്നത്... വൃന്ദയുടെ ഹൃദയത്തിൽ അവന്റെ  ഗൗരവമാർന്ന മുഖം വേദന ജനിപ്പിച്ചു എങ്കിലും അവളത് പുറത്ത് കാട്ടാതെ കടലിലെ തിരകളിലേക്ക് നോക്കി നിന്നു..മനസ്സിൽ അപ്പോഴും കുറ്റക്കാരി താൻ ആണെന്ന് അവൾക്ക് അറിയാമായിരുന്നു..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആദി ചോദിച്ചു...
ഒടുവിൽ  നിന്റെ വാശി തന്നെ ജയിച്ചു അല്ലെ....

വൃന്ദ ഒന്നും മനസ്സിലാകാതെ ആദിയെ നോക്കി...

നിന്റെ അച്ഛനെ കൊണ്ട് എന്റെ വീട്ടുകാരോട് നിന്റെ  കള്ള കണ്ണീരിന്റെ കഥകൾ പറഞ്ഞ്  എന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരാമെന്നാണോ നീ വിചാരിച്ചിരിക്കുന്നെ...വൃന്ദേ... അതിനു ഞാൻ സമ്മതിക്കില്ല.

അത് കേട്ട നിമിഷം വൃന്ദയുടെ ഉള്ളം  ഒരു അഗ്നി പർവതം പുകയുകയായിരുന്നു ….

ഞാൻ ഒരിക്കലും ഇനി ആദിയേട്ടന്റെ ജീവിതത്തിലേക്ക് വരില്ലെന്ന് ഞാൻ തന്നെ ഉറപ്പിച്ചതാണ്..
ഞാൻ കാരണം  ഉണ്ടായ നഷ്ടങ്ങൾ നികത്താൻ കഴിയില്ലെന്നും എനിക്ക് അറിയാം..


  അതുകൊണ്ട്  ഇനി ആദിയേട്ടൻ അതോർത്തു വിഷമിക്കണ്ട ഈ വൃന്ദ ഇനി വരില്ല ആദിയുടെ ജീവിതത്തിലേക്ക്...അതും പറഞ്ഞു പോകാൻ തിരിഞ്ഞവളോടായി ആദി പുച്ഛത്തോടെ പറഞ്ഞു 

നിൻ്റെ ജീവിതം ഇങ്ങനെ ആയതിൻ്റെ വാശി നി എന്നോട് തീർക്കുകയാണോ ??

അതിനു വേണ്ടി ഉള്ള പകരം വീട്ടാൽ ആണോടി  നിന്റെ ഈ പുതിയ അഭിനയം...

ആദിയുടെ ചോദ്യം കേട്ടതുംവൃന്ദ ഞെട്ടലോടെ ആദിയെ നോക്കി...
To Top