ആത്മസഖി, ഭാഗം: 98

Valappottukal


രചന: മഴ മിഴി
 ആത്മസഖി 
❤️ മഴ മിഴി ❤️                        
   🩵 part  -98🩵

എനിക്ക് വയ്യ... എന്റെ കുഞ്ഞു വേദനിച്ചാവും പോയത്... പണ്ടേ ഒരു ചെറിയ വിഷമം പോലും താങ്ങാൻ എന്റേ കുട്ടിക്ക്  കരുത്ത് കുറവാ  അപ്പോൾ ഇത്രേം വലിയ സങ്കടം എന്റെ കുഞ്ഞു എങ്ങനെ സഹിക്കും... ഹൃദയം പൊട്ടി കരയുകയവും എന്റെ കുഞ്ഞു...

പതം പറഞ്ഞു അലറി കരയുന്ന ബിന്ദുനെ ആദിയെ ഏല്പിച്ചു കൊണ്ട് കാശി പുറത്തേക്ക് ഇറങ്ങി.. അവന്റെ മിഴി കോണിൽ പെയ്യാൻ വെമ്പി മേഘ പാളികൾ കൂട്ടി മുട്ടി കൊണ്ടിരുന്നു..

അവനു പിന്നാലെ ലിജോ ഓടി  ചെന്നു... അവനെ പിടിച്ചു നിർത്തികൊണ്ട്  വിളിച്ചു..

കാശി.... ടാ....
നീ എങ്ങോട്ടാടാ പറയാതെ പോണേ...
പരിഭവവും സങ്കടവും കലർത്തി ലിജോ ചോദിക്കുമ്പോൾ കാശി ഒരു പൊട്ടി കരച്ചിലോടെ  അവന്റെ തോളിലേക്ക് ചാഞ്ഞു..

ഞാൻ ഇനി എവിടെ  പോയടാ എന്റെ നന്ദേ കണ്ടു പിടിക്കുന്നെ...
അവൾ ഇപ്പോൾ തനിച്ചല്ലടാ... അവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ  എനിക്ക് ഒന്നും അറിയില്ലെടാ...ഇതൊക്കെ അറിഞ്ഞപ്പോൾ അവൾക്ക് എന്നെ ഒന്ന് വിളിച്ചൂടാരുന്നോടാ... ഞാൻ ഇതൊക്കെ അറിഞ്ഞാൽ അവളെ ഉപേക്ഷിക്കുമെന്ന് അവൾ കരുതി കാണുമോടാ....

എനിക്ക് അവൾ ഇല്ലാതെ പറ്റില്ലെടാ.. നന്ദയ്ക്ക് എന്തേലും പറ്റിയാൽ ഞാൻ പിന്നെ ജീവനോടെ കാണില്ല.. അവൾ ഇല്ലാത്ത  ലോകത്തു പിന്നെ ഈ കാശി കാണില്ല..

ടാ നീ ഇപ്പൊ അങ്ങനെ ഒന്നും ചിന്തിക്കേണ്ട...
നന്ദേ നമ്മൾ കണ്ടെത്തും നീ വാ... നമുക്ക്  ആ ശേഖരന്റെ താവളത്തിൽ കൂടി ഒന്ന് നോക്കാം..
ഞാൻ എന്തായാലും ലിന്റോ അച്ചായനെ വിളിച്ചു  സേവ്യരോട് ഒന്ന്   ചോദിപ്പിക്കട്ടെ..

ഇനി അയാൾക്ക് എന്തെകിലും അറിയാമെങ്കിലോ..

ടെക്സ്റ്റയിൽസിൽ ഇരുന്നു വൃന്ദയുടെ മാനസികാവസ്ഥ പറഞ്ഞു കൊണ്ട് സുരേന്ദ്രൻ സോമന് മുന്നിൽ കുറ്റവാളിയെ പോലെ തലയും താഴ്ത്തി ഇരുന്നു...

സോമന് അയാളുടെ ഇരിപ്പ് കണ്ടു സങ്കടം തോന്നി..

താൻ കരയാതെടോ  സുരേന്ദ്ര...
ഞാൻ  ആദിയോട് ഒന്ന് ചോദിക്കട്ടെ അവന്റെ തീരുമാനം എന്താണെന്നു..
അവന്റെ തീരുമാനം അറിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം..

അപ്പോഴാണ്    ടേബിളിൽ ഇരുന്ന സോമന്റെ ഫോണിൽ ലക്ഷ്മി വിളിച്ചത്..
കാര്യങ്ങൾ അറിഞ്ഞതും സോമൻ ഞെട്ടി ചെയറിൽ നിന്നും എണീറ്റു പോയി..

നീ ഇതൊന്തൊക്കെയാ   ലക്ഷ്മി ഈ പറയണേ..
നന്ദ മോള് പിന്നെ എവിടെക്ക് പോകാനാ...

അവരുടെ സംസാരം ശ്രെവിച്ച സുരേന്ദ്രൻ ഉള്ളിൽ നിറഞ്ഞ ആന്തലോടെ  സോമനെ നോക്കി..
അയാൾ വേഗം വീട്ടിലേക്ക് വിളിച്ചു..
നിർത്താതെ ഫോൺ ബെല്ലടിക്കുന്ന കേട്ടു ആദിയുടെ തോളിൽ ചാഞ്ഞിരുന്ന ബിന്ദു കയ്യെത്തി  ടേബിളിൽ ഇരുന്ന ഫോൺ എടുത്തു ചെവിയോട് അടുപ്പിച്ചു..
മറു പുറത്തു നിന്നും സുരേന്ദ്രന്റെ ശബ്ദം കേട്ടതും അവര് അലമുറയിട്ടു കരഞ്ഞു കൊണ്ട് പറഞ്ഞു...
പോയി സുരേന്ദ്രേട്ടാ.... എല്ലാം പോയി...

എടിയേ.. ബിന്ദുവേ... എന്താടി പറ്റിയെ...
നീ എന്തിനാടി ഈ അലറി കരയുന്നെ...
വൃന്ദ മോള് എന്തേലും അബദ്ധം കാട്ടിയോ...
ഞാൻ ദാ വരുവാടി...
അതും പറഞ്ഞു അയാൾ സോമനെ നോക്കി...

സോമ.....
ഞാൻ ഇപ്പോൾ ആരുടെ കൂടെ നിൽക്കണമെന്നു എനിക്ക് അറിയില്ല..  വൃന്ദ വീട്ടിൽ എന്തോ അവിവേകം കാട്ടീന്ന് തോന്നുന്നു.. എനിക്ക് ഉടനെ വീട്ടിൽ എത്തണം..
എന്റെ നന്ദ മോളെ എനിക്ക് വേണം... ഒരേ സമയം രണ്ടു കാര്യത്തിന് പോകാൻ എനിക്ക് കഴിയുന്നില്ലെടോ...

സോമാ.. താൻ ഒന്ന് എന്റെ നന്ദ മോളെ എന്റെ അടുത്തു കൊണ്ടുതരുമോ..

എനിക്ക് അവളും വൃന്ദയും ഒരുപോലെയാ..
എന്നാലും ഒരു പൊടിക്ക് കൂടുതൽ ഇഷ്ടം എനിക്ക് നന്ദ മോളോടാ...
എന്റെ മക്കൾ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ലെടോ...

അയാൾ കണ്ണും തുടച്ചു ധൃതിയിൽ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് മനു സോമന് അടുത്തേക്ക് ചെന്നത്..


ശേഖരന്റെ വീട്ടിൽ ജിഷയ്ക്ക് വിശേഷം ഉണ്ടെന്നു അറിഞ്ഞു അവിടേക്ക് കൊണ്ടു പോകാനുള്ള പലഹാരങ്ങൾ വറുത്തു കോരുന്ന സുഭദ്രേ നോക്കി ഗീതു ഇരുന്നു..

കുറച്ചു അപ്പുറത്ത് നിന്നു കറിക്ക് കടുക് താളിച്ചു കൊണ്ടു നിന്ന ലേഖ ഗീതുവിന്റെ  ഇരിപ്പു കണ്ടു പുരികകൊടികൾ ഉയർത്തി തെല്ലു സംശയഭാവത്തിൽ നോക്കികൊണ്ട് വിളിച്ചു..

മോളെ.. ഗീതു മോളെ...
എന്ത് പറ്റി മോളുടെ മുഖത്ത് ഒരു സങ്കടം..
ഒന്നുല്ല അമ്മേ...
അവൾ ഉള്ളിൽ നിറഞ്ഞ സങ്കടം മറച്ചു പിടിച്ചു  പുഞ്ചിരിയോടെ പറഞ്ഞു..

അച്ചപ്പം പൊള്ളിച്ചു കൊണ്ടു നിന്ന സുഭദ്ര   തലയുയർത്തി ഗീതുനെ ഒന്ന് നോക്കി..

ലേഖ  കാറിക്ക് കടുക് താളിച്ചിട്ട് അവൾക്ക് അടുത്തേക്ക് ചെന്നു...
എന്താ മോളെ എന്ത് പറ്റി..
അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിക്കുമ്പോൾ അവൾ എരിവ് വലിച്ചത് പോലെ വേദനിച്ചു കൊണ്ട് പുളഞ്ഞു പോയി..

അവളുടെ കണ്ണുകൾ നിറഞ്ഞു..
എന്താ മോളെ.. മോള് എന്തിനാ കരയുന്നെ...
അമ്മയോട് പറ...
മോൾക്ക് എന്തും അമ്മയോട് പറയാല്ലോ... ഞാൻ മോളെ സ്വന്തം മകൾ ആയിട്ടല്ലേ കണ്ടിട്ടുള്ളത്...
അപ്പോൾ പിന്നെ പറഞ്ഞൂടെ മോൾക്ക് എന്തും എന്നോട്..

അവൾ നിറ കണ്ണുകളോടെ അവരെ നോക്കി കൊണ്ട് കെട്ടിപിടിച്ചു കരഞ്ഞു..

ജിതേഷേട്ടൻ എന്നെ സ്നേഹിച്ചു ചതിക്കുവാരുന്നു അമ്മേ... ഞാൻ കരുതിയത് ആത്മാർത്ഥ സ്നേഹം ആണെന്ന.. പക്ഷെ.. അങ്ങനെ അല്ലായിരുന്നു അമ്മേ ജിതേഷേട്ടന് ഞാൻ...

ലേഖ  കണ്ണും മിഴിച്ചു അവളെ നോക്കി...
പിന്നെ മോള് അവന്റെ കൂടെ ഇറങ്ങി വന്നതോ...
ഞാൻ കരുതി ജിതേഷേട്ടൻ എന്നെ ആത്മാർഥമായി പ്രണയിക്കുന്നുണ്ടെന്നു.. എന്റെ വീട്ടിൽ എല്ലാരും ദുഷ്ട കൂട്ടങ്ങളാ.. സ്വത്തിനു വേണ്ടി സ്വന്തം അമ്മയെയും സഹോദരിയെയും അവരുടെ കുടുംബത്തെയും ഇല്ലാണ്ടാക്കിയത് എന്റെ അച്ഛനും അമ്മയുമായി...
എന്റെ ഏട്ടനും അവരുടെ കൂടെയ...

അവരിൽ നിന്നൊക്കെ രക്ഷപെടനായി  ജിതേഷേട്ടന്റെ പ്രണയത്തെ ഞാൻ കണ്ടു...

കഴിഞ്ഞ ദിവസം  ജിതേഷേട്ടന്റെ ഫോണിൽ വന്ന മെസ്സേജ് അറിയാതെ ഞാൻ ഒന്ന് കണ്ടു...
അമ്മയോട് എനിക്ക് അത് പറയാൻ പറ്റില്ല അത്രയ്ക്ക് വൃത്തികെട്ട മെസ്സേജും ഫോട്ടോസും ആയിരുന്നു അത്.. 

അത്രയൊക്കെ കണ്ടിട്ടും എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല..
അതിലെ നമ്പർ എടുത്ത് ഞാൻ ഒന്ന് വിളിച്ചു ആ പെണ്ണിനെ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് വായിൽ തോന്നിയതൊക്കെ പറഞ്ഞു...
ഇനി എന്റെ കെട്ടിയോനെ വിളിക്കരുതെന്നും പറഞ്ഞു താക്കീതോടെയാണ് ഞാൻ ഫോൺ വെച്ചത്...

അന്ന് രാത്രി പുറത്തു പോയിട്ട് വന്ന ജിതേഷേട്ടൻ ഈ കാര്യം അറിഞ്ഞു എന്നെ ഒരുപാട് തല്ലി... അതിന്റെ കൂടെ ദേഹോപദ്രപവും... ഇനിയും വയ്യ അമ്മേ സഹിക്കാൻ കുറെ കാലമായി ഞാൻ സഹിക്കുന്നു...

അവൾ തന്റെ ഷോൾഡറിലെ ഡ്രസ്സ്‌ നീക്കി കൊണ്ട് അവൻ സിഗരറ്റ് വെച്ചു പൊളിച്ച പാടുകൾ കാട്ടിയതും ലേഖയുടെ കണ്ണുകൾ നിറഞ്ഞു പോയി...

അച്ഛനെ പോലെ തന്നെ ദുഷ്ടതയ്ക്ക് ഒരു കുറവും ഇല്ല...
ഇനിയും ഇവനെ ഇങ്ങനെ വിട്ടാൽ ശെരിയാകില്ല... ലേഖയെ നോക്കി കൊണ്ട് സുഭദ്ര പറയുമ്പോൾ അത് ശരിയാണെന്നു ലേഖയ്ക്കും തോന്നി..
താൻ അനുഭവിച്ച പോലെ വേദനകൾ മറ്റൊരാളും അനുഭവിക്കരുതെന്നു അവർക്കും തോന്നി..

ഗീതുന്റെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവളെ ലേഖ ആശ്വസിപ്പിച്ചു..

ഡീ... ലേഖേ...
ആ കാലന്മാര് വരുന്നതിനു മുന്നേ നമുക്ക് പോയി  ജിഷേ ഒന്ന് കണ്ടിട്ട് വരാം...
അവന്മാര് അറിഞ്ഞാൽ അറിയാല്ലോ അടുത്ത പൂരം...
ലേഖ വേഗം ഗീതുനെയും കൂട്ടി റെഡി ആയി പുറത്തേക്ക് വന്നു.. അപ്പോഴേക്കും സുഭദ്രയും ഒരുങ്ങി എത്തിയിരുന്നു.. ഒരു ഓട്ടോ വിളിച്ചു   മനുന്റെ വീട്ടിലേക്ക് പോകുബോൾ  അവരുടെ ഉള്ളിൽ മകളെ കാണാൻ പോകുന്ന സന്തോഷമൊന്നും ഉണ്ടായില്ല പകരം ഗീതു പറഞ്ഞ കാര്യങ്ങൾ  അവരുടെ  ഉള്ളിൽ കിടന്നു നീറി..

ശേഖരനും ഗംഗദരാനും കൂടി ബാറിൽ ഇരിക്കുമ്പോൾ ആണ്   വസന്തടെ ഫോൺ വരുന്നത്...
നന്ദ മിസ്സ് ആയത് അറിഞ്ഞതും  ഗംഗദരന് ദേഷ്യം വന്നു..
ആ പെണ്ണ് വരാലിനെ പോലെ വഴുതി മാറുകയാണല്ലോ പത്താം തീയതി കഴിഞ്ഞാൽ പിന്നെ എല്ലാം കൈ വിട്ടു പോകും... ഉടുത്തിരിക്കുന്ന ഉടുതുണി അല്ലാതെ ഒന്നും എടുക്കാതെ അവിടുന്ന് ഇറങ്ങേണ്ടി വരുമല്ലോ എന്ന് ഓർത്തതും അയാളിൽ അമർഷം നിറഞ്ഞു..


അയാൾ അമർഷത്തോടെ പറഞ്ഞത് ഉച്ചത്തിൽ ആയി പോയി..
വായിലേക്കു കമഴ്‌ത്തിയ     വിസ്കിയും ഗ്ലാസും തീരികെ വെച്ചു സംശയഭാവത്തിൽ ശേഖരൻ ഗംഗധാരനെ നോക്കി..

താൻ എന്തോന്നാടോ ഇപ്പൊ പറഞ്ഞെ.. ഗംഗദരൻ ഒന്ന് പരുങ്ങി കൊണ്ട് ചിരിച്ചു..

ദേവർമഠത്തിലെ ആ സോമൻ ചെന്നൈയിൽ പുതിയ ടെക്സ്റ്റയിൽസ്  അടുത്ത ആഴ്ച ഉത്ഘാടനം ചെയ്യാൻ പോവാ... തമിഴിലെ ഏതോ സൂപ്പർ സ്റ്റാർ ആണ് ഉത്ഘാടകൻ എന്നാ കേട്ടത്..
പെട്ടന്ന് വിഷയം മാറ്റികൊണ്ട്  ഗംഗദരൻ പറഞ്ഞതും  ശേഖരൻ പുച്ഛത്തോടെ ചുണ്ട് കൂട്ടി കൊണ്ട് മുന്നിൽ ഇരുന്ന  വിസ്കി ഒറ്റ വലിക്ക് അകത്താക്കി..

അതു നടക്കൂല്ലടോ... അവനെ ആ സോമനെ പന പോലെ വളരാൻ ഈ ശേഖരൻ സമ്മതിക്കില്ലടോ ... അവന്റെ ഉത്ഘടനത്തിന്റെ അന്ന് അവന്റെ വീട്ടിൽ ഒരു മരണം നടക്കും അതോടെ അവന്റെ പതനം തുടങ്ങും...


ശേഖരൻ ഗൂഢമായ ചിരിയോടെ പറയുമ്പോൾ ഗംഗദരൻ  അയാളുടെ ചിരി കണ്ടു നോക്കി ഇരുന്നു പോയി..

വസന്ത മൂട്ടിനു തീ പിടിച്ചപോലെ പാഞ്ഞു കൊണ്ടു ഇരുന്നപ്പോളാണ്  കണിമംഗലത്തെ ഗേറ്റ് കടന്നു ഒരു ഓട്ടോ വന്നു നിന്നത്..

ഓട്ടോ വീടിനു ഫ്രണ്ടിൽ വന്നു നിന്നതും  അവർ പുച്ഛത്തോടെ ഓട്ടോയിലേക്ക് നോക്കി..

ആരാ... ഇപ്പൊ ഓട്ടോയിൽ ഇവിടേക്ക് വരാനും മാത്രം.. പണ്ട് ഇവിടെ ജോലിക്ക് നിന്ന ഏതെങ്കിലും   ജോലിക്കാരായിരിക്കും.. ജോലി തേടി വന്നതാവും..

അവർ അവിടെ തന്നെ നിന്നു കൊണ്ട് മുറ്റത്തേക്ക് നോക്കി.. ഓട്ടോയിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു അവരുടെ കണ്ണ് തല്ലിപ്പോയി..

മോനെ... ഗിരി എന്നുറക്കെ വിളിച്ചു കൊണ്ട് അവർ   മുറ്റത്തേക്ക് ഓടി വന്നു അവനെ കെട്ടിപിടിച്ചു..

നിനക്ക് സുഖം ആയോട...
അമ്മ വാരണ്ടു ഇരുന്നത് നിൻെറ പെങ്ങൾ കാട്ടി കൂട്ടിയ കോപ്രായങ്ങൾ കാരണം കുറച്ചു പ്രശ്നത്തിൽ ആയി പോയി...

അവൻ പുച്ഛത്തോടെ അവര് പറയുന്നത് കേട്ടു നിന്നു..അതിനൊപ്പം പോക്കെറ്റിൽ നിന്നും ക്യാഷ് കൊടുത്തു കൊണ്ട് ഓട്ടോ പറഞ്ഞു വിട്ടു..


നീ വാടാ മോനെ അമ്മ  ചായ ഉണ്ടാക്കി തരാം .. കുളിച്ചിട്ട് വരുമ്പോളേക്കും ചിക്കൻ പൊരിച്ചു ചോറ് താരാടാ..

എന്നാലും നീ ഇങ്ങനെ വീണ്ടും അമ്മേടെ മുന്നിൽ ഇത്ര പെട്ടന്ന് സുഖമായി വരുമെന്ന് കരുതി ഇല്ലെടാ കുട്ടാ..

എന്നെ   ആ ഹോസ്പിറ്റലിൽ   അനാഥനെപ്പോലെ കൊണ്ടു കിടത്തിയിട്ട്   വന്നപ്പോൾ  അമ്മാ കരുതിയില്ലേ ഞാൻ സുഖം ആയി വരുമെന്ന്...അതോ ഞാൻ ചത്തു പോകുമെന്ന് കരുതിയോ...

നീ എന്താടാ അമ്മയോട് അങ്ങനെയൊക്കെ അറുത്തു മുറിച്ചു പറയുന്നേ...


ഇനിയിപ്പോ എന്റെ കുഞ്ഞു വന്നല്ലോ...
ഇപ്പോഴാ  അമ്മയ്ക്ക് സമാധാനം ആയെ...

ഇനി  നീ എല്ലാം നോക്കി കോളുമല്ലോ?
അവരുടെ  വാക്കുകൾ നിറഞ്ഞു നിന്ന ധ്വനി മനസ്സിലാക്കിയ പോലെ ഗിരി ഒന്ന് ചിരിച്ചു..


അതെന്തു ചോദ്യമാ അമ്മേ ഞാൻ നോക്കില്ലേ ഇനി എല്ലാം...

ഇനി അമ്മ കാണാൻ പോകുന്നതല്ലേ ഉള്ളൂ ഈ ഗിരീടെ  തന്ത്രങ്ങൾ...

എന്റെ തന്ത്രപ്രയോഗങ്ങൾ കണ്ടു അമ്മയും അച്ഛനും ഞെട്ടും.. അല്ലെങ്കിൽ അമ്മ കണ്ടോ...
അതെനിക്ക് അറിയാല്ലോടാ മോനെ.. 

നീ പോയി കുളിച്ചിട്ടു വാടാ...

നീ ഒന്ന് ഉഷാറായിട്ട് വേണം ആ പെണ്ണിനെ പൊക്കാൻ...
ഞാൻ അതിനു പണ്ടേ ഉഷാറ... അവളെ നമ്മൾ പോക്കും... അമ്മ പോയി ചിക്കെൻ വറുക്ക്.. എനിക്ക് വിശക്കുന്നു...

അവര് കിച്ചണിലേക്ക് പോകുന്ന നോക്കി ഗിരി ഊറി ചിരിച്ചു കൊണ്ട് നിന്നു..

അവന്റെ ചുണ്ടിൽ' നന്ദ  'എന്നാ പേര് തത്തി കളിച്ചു കൊണ്ടിരുന്നു..


To Top