രചന: മഴ മിഴി
ആത്മസഖി
20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -97🩵
പുറത്തേക്ക് പിന്തിരിഞ്ഞു നടക്കുമ്പോൾ നന്ദയുടെ ഹൃദയത്തിൽ ഒരുതരം ശൂന്യത നിറഞ്ഞിരുന്നു.. ഒരിക്കലും അറിഞ്ഞില്ല ഞാൻ ആയിരുന്നു ചേച്ചിടെ ഈ മാറ്റത്തിനു കാരണമെന്ന്..അറിഞ്ഞിരിട്ടുന്നെങ്കിൽ ഒരിക്കലും ചേച്ചിടെ ലൈഫ് ഇല്ലാണ്ടാക്കാൻ ഞാൻ ദേവർമഠത്തിലേക്ക് വരില്ലായിരുന്നു...
എങ്ങോട്ടെന്നില്ലാതെ ഇടറിയ കാലടികളോടെ മുന്നോട്ട് നടക്കുബോഴും അവൾ അറിഞ്ഞില്ല തനിക്ക് പിന്നിൽ പതിയിരിക്കുന്ന അപകടം...
വസന്തേച്ചി.... ചേച്ചി അയച്ചു തന്ന ഫോട്ടോയിലെ പെണ്ണിനെ കണ്ടു..
നല്ല കിളിന്ത് പെണ്ണാ...
അങ്ങ് പൊക്കിയേക്കട്ടെ ചേച്ചി...
ചുണ്ടിൽ എരിയുന്ന സിഗരറ്റും പുകച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ
മറുപ്പുറത്തു നിന്നും ഒരു പൊട്ടിച്ചിരിയാണ് ഉണ്ടായത്...
അത് പിന്നെ ചോദിക്കാണോ ബിജുവേ...
നീ അങ്ങട് പൊക്കിയെക്കെടാ അതിനെ..
അതിനെ പൊക്കാൻ അല്ലെ നിനക്ക് ഞാൻ ചോദിച്ച ക്യാഷ് തന്നെ...
അവളുടെ കൂടെ ആരെങ്കിലും ഉണ്ടോടാ...
ശെരിക്ക് നോക്കിട്ട് പോക്കെടാ...
വെറും കയ്യോടെ വന്നാൽ ബിജുവേ.... ഞാൻ നിന്നെ കൊല്ലും..
എന്റെ ചേച്ചി... ചേച്ചി കിടന്നു തുള്ളാതെ... ഈ കൊച്ചു തനിച്ചാ...
കൂടെ ആരും ഇല്ല..
എന്നാൽ ഇതിനേം പൊക്കി കൊണ്ടു ഞാനും സുകുവും കൂടി കണിമംഗലത്തു എത്തിയേക്കാം..
ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ അവർ അവൾക്ക് പിന്നാലെ നടന്നു..
ടാ വണ്ടി സെറ്റ് അല്ലെ...
നീ ക്ലോറെഫോം കൊണ്ട് വന്നോ..
പിന്നെ കൊണ്ടുവരാതെ ആണോടാ ബിജുവേ...
ടാ... അവിടെ ആ വഴി കുറച്ചു വയലാ...
അവിടെ അധികം ആളുകൾ കാണില്ല ഇവളെ പൊക്കാൻ പറ്റിയ ഇടം...
അതേടാ സുകു...
നീ ആ ജോസിനോട് വണ്ടി കൊണ്ട് വരാൻ പറ...
ബിജു ഫോൺ എടുത്ത് ജോസിനെ വിളിച്ചു വണ്ടിയുമായി വരാൻ പറഞ്ഞു..
പെട്ടന്ന് നന്ദയ്ക്ക് മുന്നിൽ ഒരു blue കളർ വാൻ വന്നു നിന്നു..
മുഖം മൂടി ധരിച്ച ആരോ അവളെ അതിലേക്ക് പിടിച്ചു കയറ്റി ഡോർ അടച്ചു..
ഒച്ചവെക്കാൻ മുതിർന്ന അവൾ അടുത്തിരിക്കുന്ന ആളെ കണ്ടു വിശ്വാസം വരാതെ ഇരുന്നു പോയി...
അപ്പോഴേക്കും ആ വാൻ ചീറി പാഞ്ഞു മുന്നോട്ട് പോയി...
തൊട്ടു മുന്നിൽ നടന്ന കാര്യങ്ങൾ വിശ്വാസം വരാതെ ബിജുവും സുകുവും പരസ്പരം നോക്കി..
ടാ... ആ ബ്ലൂ വാൻ ഏതാ...
നീ സെറ്റ് ചെയ്തതാണോ?
അല്ലേടാ സുകു...
നമ്മടെ ആ പഴയ വെള്ള ഒമാനി അല്ലെ... ഞാൻ സെറ്റ് ചെയ്തേ...
അപ്പോൾ പിന്നെ ഇതേതാടാ...
നമ്മുടെ മുന്നിൽ വെച്ചു ആരാടാ അവളെ പിടിച്ചോണ്ട് പോയെ..
ഇനി ആ വസന്ത ചേച്ചി ആരെയെങ്കിലും സെറ്റ് ചെയ്തതാണോ..
ആണെങ്കിൽ ഇതൊരുമാതിരി ഊമ്പിയ പണിയായി പോയി..
ഞാൻ അങ്ങോട്ട് ചെല്ലട്ടെ അവരുടെ സൂക്കേട് മാറ്റണുണ്ട്..
അപ്പോഴേക്കും ജോസ് ഓമനിയുമായി വന്നു..
കണിമംഗലത്തെ ഗേറ്റ് കടന്നു ജോസിന്റെ ഒമ്നി വന്നു നിന്നു..
സിറൗട്ടിലെ കസേരയിൽ ചാരി ഇരുന്നു ഫോണിൽ വകീലിനോട് സംസാരിച്ചോണ്ട് ഇരുന്ന വസന്ത ചിരിയോടെ പറഞ്ഞു..
നമ്മുടെ പിള്ളേര് അതിനെ കൊണ്ട് വന്നിട്ടുണ്ട് ..
ഞാൻ ഒന്ന് പോയി നോക്കട്ടെ...അവളുടെ കണ്ടിഷൻ
പിന്നെ അങ്ങോട്ട് വിളിക്കാം.
അവർ പുറത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ ബിജു ദേഷ്യത്തിൽ വസന്തേ നോക്കി കൊണ്ട് ചോദിച്ചു..
ആ പെങ്കൊച്ചിനെ വേറെ ആളെ വിട്ടു പോക്കാനാണെകിൽ ഞങ്ങളെ എന്തിനാ ഏല്പിച്ചേ..നിങ്ങള്
ഞങ്ങൾക്ക് വേറെ എന്തോരം പണിയുണ്ടാരുന്നതാ ....വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്താൻ..
വസന്ത അവരുടെ പറച്ചില് കേട്ടു ഇർഷ്യത്തോടെ മുരണ്ടു..
അവള് നിങ്ങളെ പറ്റിച്ചു പോയല്ലേ...
നാണം ഇല്ലാത്തവന്മാര്.. ഒരു പീറ പെണ്ണിനെ പിടിച്ചോണ്ട് വരാൻ ഉളിപ്പില്ലാത്തവന്മാര് വന്നു ചിലക്കണ കേട്ടില്ലേ..
അവളെ ഞാൻ വേറെ ആളെ വിട്ടു പിടിച്ചു പോലും..
അതിനാണെങ്കിൽ എന്തിനാടാ നിനക്കൊക്കെ ചോദിച്ച ക്യാഷ് തന്നു പറഞ്ഞു വിട്ടേ...
എനിക്ക് എന്താ ക്യാഷ് ചുമ്മാതെ തരാൻ വല്ല നേർച്ചയും ഉണ്ടോ..
എനിക്കിനി നിങ്ങളുടെ ഒരു കാര്യവും കേൾക്കണ്ട രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അവളെ കിട്ടണം അല്ലെങ്കിൽ നിന്നെയൊക്കെ ഞാൻ കൊല്ലും..
കലിച്ചു വിറച്ചു പോകുന്ന വസന്തയെ കണ്ടു അവർ പരസ്പരം നോക്കി..
ഇതേ സമയം ദേവർമഠത്തിൽ അമ്പലത്തിൽ പോയ നന്ദയെ കാണാതെ ലക്ഷ്മിയമ്മ ഭയന്നു..
അവളുടെ ഫോണിൽ വിളിച്ചു നോക്കി...
ഡിനിംഗ് ടേബിളിൽ ഇരുന്നു റിങ് ചെയ്യുന്ന ഫോൺ കണ്ടു ലക്ഷ്മി അമ്മയ്ക്ക് ആധി കൂടി...
അവർ വേഗം കാശിയെ വിളിച്ചു പറഞ്ഞു..
പുതിയ പറ്റെണും ഡിസൈനും നോക്കി കൊണ്ടിരുന്ന കാശി വേഗം ക്യാബിൻ വിട്ടു പുറത്തേക്ക് ഇറങ്ങി...
അവന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു..
വൃന്ദയുടെ കുഞ്ഞു നഷ്ടപ്പെട്ടതിനു ശേഷം നന്ദ വളരെ വിഷമത്തിൽ ആയിരുന്നു.. അവൾ ഉറങ്ങാതെ രാത്രിയിൽ ഓരോന്ന് ചിന്തിച്ചു ഇരിക്കുന്നത് അവൻ പലവെട്ടം കണ്ടതാണ്..
അതൊക്കെ ഓർക്കും തോറും കാശിയുടെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു..
അവൻ അവളെ തിരഞ്ഞു അവൾ പോകാൻ സാധ്യത ഉള്ളിടത്തെല്ലാം അന്വേഷിച്ചു അതിനിടയിൽ ലിജോയെയും മനുനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
ടെക്സ്ട്ടയിൽസിൽ തിരക്ക് ആയതു കൊണ്ട് മനു സോമനോട് കാര്യങ്ങൾ പറയാൻ പോയപ്പോഴാണ് അകത്തിരുന്നു സുരേന്ദ്രനുമായി എന്തൊക്കെയോ പറയുന്ന സോമനെ കണ്ടത്...
പറയാൻ വന്നത് പാതി വഴിയിൽ ഉപേക്ഷിച്ചു പോകുമ്പോൾ മനുവിൽ ആശങ്കയേറി..
ലിജോ അനുനെ വിളിച്ചു നന്ദയെ പറ്റി ചോദിച്ചെങ്കിലും നന്ദ അനുനെ വിളിച്ചിട്ട് രണ്ടു ദിവസം ആയിന്നു അനു പറഞ്ഞു..
കാശിയും ലിജോയും അമ്പലത്തിൽ ചെന്നു പൂജാരിയെ കണ്ടു.. നന്ദേ പറ്റി ചോദിച്ചപ്പോൾ അയാൾ അന്ന് നന്ദ അമ്പലത്തിൽ വന്നപ്പോൾ അയാൾ പറഞ്ഞ കാര്യങ്ങളും അതിന്റെ പ്രതിനിധികൾ ചെയ്യാൻ വേണ്ടി നന്ദ ക്ഷേത്രത്തിൽ വന്ന കാര്യവും പറഞ്ഞു..
കാശി ഹൃദയം പൊട്ടുന്ന വേദനയോടെ പൂജാരിയെ നോക്കി..
ഇനി ചിലപ്പോ ആ കുട്ടി മാടംകാവിലെ ശനിശ്വര കോവിലിൽ പോയി കാണും...
ലിജോയും കാശിയും അവളെ തിരഞ്ഞു അവിടേക്ക് ചെന്നു.. അവിടെ നിന്നും അറിയാൻ കഴിഞ്ഞത്.. അവൾ നേരത്തെ അവിടുന്ന് പോയി എന്നാണ്..
കാശി നെഞ്ച് പൊട്ടുന്ന വേദനയോടെ ആ കല്പടവിൽ ഇരുന്നു..
ടാ.. ലിജോ എന്റെ നന്ദ.... എനിക്ക് വല്ലാത്ത പേടി തോന്നുന്നെടാ...
ടാ... നീ കരയാതെ...കാശി....
അവൾ നിന്നെ വിട്ടു എങ്ങും പോവില്ല... നീ പേടിക്കാതെടാ..
ടാ അവള് ചിലപ്പോൾ അവടെ വീട്ടിൽ ആ വൃന്ദേ കാണാൻ പോയതാണെങ്കിലോ...
നമുക്ക് അവിടേക്ക് ഒന്ന് പോയി നോക്കിയാലോ...
ആ.. ചിലപ്പോ നീ പറഞ്ഞത് പോലെ അവൾ വൃന്ദേ കാണാൻ പോയിക്കാണും... അവളെ ഓർത്തു നന്ദയ്ക്ക് നല്ല സങ്കടം ഉണ്ടാരുന്നു..
കാശിയുടെ മനസ്സിൽ നേരിയ ആശ്വാസം വീണു...
അവൻ നന്ദേടെ വീട്ടിലേക്ക് പോയി..
അവിടെ ചെല്ലുബോൾ ആദിയുടെ കാർ കണ്ടു കാശി അമ്പരന്നു...
അമ്പരപ്പോടെ അകത്തേക്ക് കയറിയ കാശിയും ലിജോയും കരഞ്ഞു ആദിയുടെ കാലുപിടിക്കുന്ന വൃന്ദയെ കണ്ട് ഞെട്ടി,..
ആദി ദേഷ്യത്തോടെ കാലുകൾ തട്ടി എറിഞ്ഞു കൊണ്ട് വൃന്ദേ നോക്കി..
നീ ഇനി എത്ര കരഞ്ഞു എന്റെ കാല് പിടിച്ചാലും ഇനി എന്റെ മനസ്സ് മാറില്ല.. നിന്നെ പോലെ ഒരുത്തിയെ എനിക്കിനി വേണ്ടാ...
അങ്ങനെ പറയല്ലേ ആദിയേട്ട.. ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല..
എന്നെ ഉപേക്ഷിക്കല്ലേ ആദിയേട്ട...
നീ ചെയ്തു കൂട്ടിയ തെറ്റുകൾ അത്ര വലുതാണ് വൃന്ദേ...
എന്റെ കാശിയും നന്ദയും അനുഭവിച്ച വേദന മറന്നു നിന്നെ കൂടെ കൂട്ടിയാൽ ഞാൻ ഞാനല്ലാതെ ആയിപ്പോകും...
ഇരുളിൻ്റെ അഗാതയിൽ പലപ്പോഴും
നുഴഞ്ഞു കയറുന്ന ചിന്തകൾ കാരണം... ഞാൻ നിന്റെ മുന്നിൽ ആടി തിമിർത്തിരുന്ന വേഷം ഞാൻ അഴിച്ചു വെക്കുവാ...
വയ്യ ഇനിയും വയ്യ.... ഇങ്ങനെ വേഷം കെട്ടി നിന്റെ മുന്നിൽ നിൽക്കാൻ
നിന്നെ സ്നേഹിച്ചു നിനക്ക് മുന്നിൽ തോറ്റു പോയവനാണ് ഞാൻ..
സ്നേഹം കൊണ്ടു നീയെന്നെ കബളിപ്പിച്ചു...
ദുഷ്ട ദൃഷ്ടിയോടെ എൻ്റെ ഹൃദയത്തിൻ്റെ അടിവാരത്തിൽ കയറി എന്നെ പ്രണയം കൊണ്ടു നീ ഒരു ഭ്രാന്തനാക്കി !
ഇനിയും വയ്യ നീ ചെയ്ത തെറ്റുകൾ പൊറുത്തു നിന്നെ കൂടെ കൂട്ടാൻ..
അങ്ങനെ കൂട്ടിയാൽ നീ കൊന്ന എന്റെ കുഞ്ഞു എന്നോട് പൊറുക്കില്ല..
ആദിയേട്ട ഞാൻ അല്ല കുഞ്ഞിനെ കൊന്നത്.. നിങ്ങടെ അപ്പച്ചിയ ആ മരുന്ന് എനിക്ക് തന്നെ നന്ദ മോടെ കുഞ്ഞിനെ കൊല്ലാൻ...
അബദ്ധത്തിൽ ഞാൻ ആണ് അത് കുടിച്ചത്..
കാശി ഞെട്ടലോടെ അത് കേട്ടു കൊണ്ട് അകത്തേക്ക് കയറി... അവനെ കണ്ടതും വൃന്ദ ഞെട്ടലോടെ അതിലേറെ ഭയത്തോടെ കാശിയെ നോക്കി..
അവന്റെ കണ്ണുകൾ ആ നേരം നന്ദയെ തിരയുകയായിരുന്നു..
അവൻ സോഫയിൽ കണ്ണും പൊത്തി കരയുന്ന ബിന്ദുനെ നോക്കി..
കാശി.... നീ എന്താടാ... ഇവിടെ...
ആദി വെപ്രാളംത്തോടെ ചോദിക്കുമ്പോൾ ആണ് ബിന്ദു മുഖം ഉയർത്തി നോക്കുന്നത്..
ആദിയെ കണ്ടതും ബിന്ദു എണീറ്റു വന്നു അവന്റെ ദേഹത്തേക്ക് വീണു..
മോനെ.... കാശി....
അമ്മ ഒന്നും അറിഞ്ഞില്ല.... ഇവള് ചെയ്ത ചതി അമ്മ അറിഞ്ഞില്ല മോനെ...
മോനു അറിയാല്ലോ നന്ദേടെ കാര്യങ്ങൾ എല്ലാം സുരേന്ദ്രേട്ടൻ മോനോട് എല്ലാം പറഞ്ഞിട്ട് ഉള്ളതല്ലേ...
മോനു മാത്രമേ അറിയാവൂ നന്ദ ഞങ്ങടെ സ്വന്തം മകൾ അല്ലെന്നു... ഇപ്പോൾ അതെല്ലാരും അറിഞ്ഞു മോനെ....
ഇനി ഇത് എന്റെ നന്ദ മോളൂടി അറിഞ്ഞാൽ... എനിക്ക് അത് താങ്ങാൻ കഴിയില്ല.. എന്റെ കുഞ്ഞു ഞങ്ങളെ വിട്ടു പോകും....
ഇതെല്ലാം കേട്ടു ആകെ ഞെട്ടി നിൽക്കുകയായിരുന്നു ലിജോ...
അവൻ ഡോറിൽ ചാരി നിന്നു പോയി..
അപ്പോഴാണ് രമ അവിടേക്ക് വന്നത്... ലിജോയെ കണ്ടതും അവർ പരിഭവത്തോടെ പറഞ്ഞു...
മോനെന്താ അങ്ങോട്ട് വരാഞ്ഞേ...
അതാമ്മേ ഞാൻ... മനഃപൂർവം വരാഞ്ഞതല്ല...
നന്ദേ കാണാൻ ഇല്ല.. അവളെ തിരക്കി ഇറങ്ങിയതാ ഞങ്ങൾ..
അതിനു കുറച്ചു മുൻപ് വരെ നന്ദ മോള് ഈ മുറ്റത് നിൽപുണ്ടാരുന്നല്ലോ..
നീയ് അവള് പുറത്തു നിൽക്കുന്നെ കണ്ടില്ലെടി ബിന്ദു...
ആ നേരം ഞെട്ടലോടെയാണ് ബിന്ദു അത് കേട്ടത്...
നീയ് സത്യം ആണോ പറഞ്ഞെ എന്റെ നന്ദ മോള് മുറ്റത് ഉണ്ടാരുന്നോ,.
അതേടി ബിന്ദു.. ഞാൻ എന്തിനാടി കള്ളം പറയുന്നേ നിന്നോട്..
അവൾ നടന്നു വരുമ്പോൾ ഞാൻ തുണി അലക്കുവാരുന്നു..
സുഖമാണോ മോളെന്നു ചോദിച്ചപ്പോൾ സുഖമാണെന്ന് ചിരിച്ചോണ്ട് അല്ലെ പറഞ്ഞെ....
വെറുതെ വന്നതാണോന്നു ചോദിച്ചപ്പോൾ
വൃന്ദമോളെ കാണാൻ വന്നതാണെന്ന് പറഞ്ഞു..
അയ്യോടി എന്റെ മീൻ അടുപ്പത്തു ഇരിക്കുവാ.. ഞാൻ പോയൊന്നു നോക്കിയേച്ചു വരാം.. മോനെ കണ്ടോണ്ടു വന്നതാ ഞാൻ..മോനെ അങ്ങോട്ട് കയറിയെച്ചു പോണേ...
രമ ദൃതിയിൽ പോകുന്നത് കണ്ണിൽ നിന്നും മറയും മുൻപേ...
അയ്യോ.... എന്നൊരു അലർച്ചയോടെ ബിന്ദു നിലം പതിച്ചു..
വെള്ളം തളിച്ച് ബോധം വരുമ്പോൾ സോഫയിൽ ചാരി ഇരുന്നു കണ്ണീരോടെ അവർ പറഞ്ഞു..
എന്റെ കുഞ്ഞു എല്ലാം അറിഞ്ഞു... ഞാൻ അവളുടെ അമ്മ അല്ലെന്നു എന്റെക്കുഞ്ഞു അറിഞ്ഞിരിക്കുന്നു...
എനിക്കിനി ജീവിക്കണ്ട... എന്നെ അവൾ അന്യയെ പോലെ നോക്കുന്നത് എനിക്ക് കാണാൻ വയ്യ ഭഗവതി...
എന്റെ ഈ നെഞ്ചിൽ ഇട്ടല്ലേ.. ഇത്രയും കാലം ആരെയും ഒന്നും അറിയിക്കാതെ
ഞാൻ എന്റെ കുഞ്ഞിനെ വളർത്തിയേ...
എനിക്ക് വയ്യ... എന്റെ കുഞ്ഞു വേദനിച്ചാവും പോയത്... പണ്ടേ ഒരു ചെറിയ വിഷമം പോലും താങ്ങാൻ എന്റേ കുട്ടിക്ക് കരുത്ത് കുറവാ അപ്പോൾ ഇത്രേം വലിയ സങ്കടം എന്റെ കുഞ്ഞു എങ്ങനെ സഹിക്കും... ഹൃദയം പൊട്ടി കരയുകയവും എന്റെ കുഞ്ഞു...
പതം പറഞ്ഞു അലറി കരയുന്ന ബിന്ദുനെ ആദിയെ ഏല്പിച്ചു കൊണ്ട് കാശി പുറത്തേക്ക് ഇറങ്ങി.. അവന്റെ മിഴി കോണിൽ പെയ്യാൻ വെമ്പി മേഘ പാളികൾ കൂട്ടി മുട്ടി കൊണ്ടിരുന്നു