ആത്മസഖി, ഭാഗം: 96

Valappottukal



രചന: മഴ മിഴി
 ആത്മസഖി 

20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല... 
 ആത്മസഖി 
ആത്മസഖി 
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -96🩵

ഞങ്ങടെ സ്ഥാനത് നീയോ ഇവളോ ആണെങ്കിൽ കൊടുക്കുമോ ആ ദുഷ്ടാന്റെ വീട്ടിലേക്ക്  നന്ദ മോളെ...

വൃന്ദ ഞെട്ടലോടെ അമ്മയെ നോക്കി...
പറയെടി നീയ് കൊടുക്കുവോ നിന്റെ കുഞ്ഞായി സ്നേഹിച്ചു വളർത്തിയ നിന്റെ കുട്ടിയെ കൊല്ലനായി ആ വീട്ടിലോട്ട്...

ചെറുതിലെ മുതൽ നീ അല്ലെ അവളെ എടുത്തോണ്ട് നടന്നതും  ഊട്ടിയും ഉറക്കിയും കൂടെ കൊണ്ടു നടന്നത്..

നീ അവളെ നന്ദെന്ന് വിളിക്കുന്ന തന്നെ കേൾക്കാൻ എന്ത് രസമായിരുന്നു...
എന്നാടി നിനക്ക് അവള് ഒരു ശത്രുവായി മാറിയേ...
അതിനും മാത്രം എന്താടി അവള് ചെയ്തേ... നിന്നെ സ്വന്തം കൂടെ പിറപ്പിനെ പോലെ കണ്ടു സ്നേഹിച്ചതാണോ   ന്റെ കുഞ്ഞു ചെയ്ത തെറ്റ്...

അമ്മയുടെ ചിലമ്പിച്ച സ്വരതാരംഗങ്ങൾ തനിക്കു ചുറ്റും അഗ്നി പോലെ പടരുന്നതും അവ തന്നെ പൊള്ളിക്കുന്നതുപോലെ തോന്നി വൃന്ദയ്ക്ക്..
വൃന്ദ എന്ത് പറയണമെന്ന് അറിയാതെ നിശ്ചലയായി നിന്നു പോയി...


ഒരിക്കലും ഇങ്ങനെയൊരു കാര്യം ഇതിൽ ഉണ്ടെന്നു വൃന്ദയ്ക്ക് അറിയില്ലായിരുന്നു...
അവൾ അറിഞ്ഞത് കുഞ്ഞുങ്ങൾ ഇല്ലാണ്ടിരുന്ന സുരേന്ദ്രനും  ബിന്ദുവും adopt ചെയ്ത കുട്ടിയാണ് താൻ എന്നാണ്.. അത് അറിഞ്ഞപ്പോൾ മുതൽ  ആ കുട്ടി ആരാണെന്നു അറിയാനുള്ള ഒരുതരം വ്യാഗ്രതയായിരുന്നു തന്നിൽ...

ആ വ്യാഗ്രതയിൽ  താൻ അമ്മയും അച്ഛനും നന്ദയോട് കാട്ടണ സ്നേഹം കണ്ടു ഉറപ്പിച്ചു ...

താൻ ആണ്  ആ ദത്തു പുത്രിയെന്നു...
അതു സത്യമാക്കുന്ന പോലെ ആയിരുന്നു അച്ഛൻ  ചെമ്പകശേരി തറവാടിന്റെ ഭൂരി ഭാഗവും അവളുടെ പേരിൽ എഴുതിയത് വക്കീൽ അമ്മയോട് പറയണത് മറഞ്ഞു നിന്നു കേട്ടത്...അമ്മയ്‌ക്കും അതിൽ എതിർപ്പ് ഇല്ലെന്നു അറിഞ്ഞപ്പോൾ തകർന്നു പോയി...

താൻ ഈ വീട്ടിലെ വെറുമൊരു ദത്തു പുത്രി ആണെന്ന് ഓർത്തതും ആ നിമിഷം ചങ്കിൽ  ചോര പൊടിഞ്ഞു .. ആരും അറിയാതെ ഒരുപാട് കരഞ്ഞു...

അത് അന്ന് തന്റെ ആത്മാർത്ഥ സുഹൃത്തായി ഗിരിയോട് പറഞ്ഞപ്പോൾ അവനാണ് പറഞ്ഞെ...
നീ ചിന്തിക്കുന്നത് പോലെ അല്ലെങ്കിലോ?

ഒന്നും മനസ്സിലാകാതെ അവനെ നോക്കിയപ്പോൾ അവനാണ് പറഞ്ഞെ..
നീ ചിന്തിച്ചത്  മറിച്ചു ആണെങ്കിലോ?

നിനക്ക് പകരം ദത്തു പുത്രി നന്ദയാണെങ്കിലോ...
പിന്നീട് അങ്ങോട്ട്  തന്റെ ശ്രെദ്ധ മുഴുവൻ അത് കണ്ടെത്താൻ ആയിരുന്നു..

പക്ഷെ അത് തനിക് അന്നൊന്നും കണ്ടെത്താൻ ആയില്ല...
ആ സമയം മനസ്സിൽ നന്ദയോട് ഒരുതരം വാശി ആയിരുന്നു..

ആ വാശി തന്നിൽ കുറെയൊക്കെ കൂടിയതും പലപ്പോഴും ഗിരിയുടെയും അവന്റെ അച്ഛന്റെയും വായിൽ നിന്നും വീഴുന്ന വാക്കുകൾ ആയിരുന്നു..

പിന്നീട് എപ്പോഴോ ആണ് അറിയുന്നത്  .  നന്ദ ആയിരുന്നു  ചെമ്പകശേരിയിലെ ദത്തു പുത്രിയെന്നു...അത് നന്ദയാണെന്നു അറിഞ്ഞപ്പോൾ അവളോട് എന്തിനാണ് സ്വന്തം മകളായ തന്നോട് ഇല്ലാത്ത സ്നേഹം കാട്ടുന്നതെന്നു തോന്നി...

ആ തോന്നൽ എന്ന് തോന്നി തുടങ്ങിയോ അന്നാണ് നന്ദയെ സ്നേഹിച്ച താൻ അവളോട് അമ്മയും അച്ഛനും കാട്ടുന്ന സ്നേഹത്തിലും  പക കണ്ടു തുടങ്ങിയത്..

ആ പക വളർത്തും പോലെ ആയിരുന്നു  നന്ദയും കാശിയുമായുള്ള പ്രണയം അറിയുന്നത്..
നന്ദയോട്  നേരിട്ട്  കാശിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞാൽ അവൾ തന്നെ ശത്രുവായി കണ്ടാലോ എന്ന് ഭയന്നാണ് അവളോട് നേരിട്ട് പറയാതെ പല രീതിയിൽ കാശിയുടെ വീട്ടിൽ അറിയിച്ചത്...

പക്ഷെ അവിടെയും തനിക് തെറ്റി...
കാശിയുടെ അമ്മയുടെ മുന്നിൽ കാശിയെ സ്നേഹിക്കുന്നത് ഒരു മുസ്ലീം പെൺകുട്ടി ആണെന്ന രീതിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു...

അങ്ങനെ ഇരിക്കുമ്പോൾ ആണ്  ഗിരി ഒരിക്കൽ വീട്ടിൽ വന്നപ്പോൾ നന്ദയെ കാണുന്നത്.. അവനു അവളെ ഇഷ്ടം ആയെന്നു പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സമാധാനം തോന്നി...

എങ്കിലും ഞാൻ അവനോട് കാശിയുമായുള്ള അവളുടെ ബന്ധം പറഞ്ഞപ്പോൾ അവൻ നെറ്റി ചുളിച്ചു വല്ലായ്മയോടെ എന്നെ നോക്കി..

ഒരേ വീട്ടിൽ ഞാനും അവളും കല്യാണം കഴിച്ചു ചെന്നാൽ അവിടെയും ഞാൻ ഒരു രണ്ടാം തരക്കാരി ആവുമെടാ ഗിരി...
എനിക്ക് അതിനു കഴിയില്ല... ഒരു രണ്ടാം തരക്കാരി ആവാൻ എനിക്ക് താല്പര്യം ഇല്ലെടാ...

അവളെ ഇങ്ങനെ എങ്കിലും എന്റെ ലൈഫിൽ നിന്നും ഒന്ന് ഒഴുവാക്കി തരാവോട...

അവൻ കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു അവളെ അവൻ കെട്ടിക്കോളാമെന്നു...

അവൻ ആകുമ്പോൾ എനിക്ക് ഒരു ശല്യമായി നന്ദ വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..

അതിനു ഞാൻ അവന്റെ കൂടെ കൂട്ടു നിൽക്കുകയും ചെയ്തു..
അങ്ങനെയാണ് അവന്റെ അച്ഛൻ  കല്യാണം ആലോചിച്ചു വരുന്നത്...
പക്ഷെ അവിടെയും എന്റെ പ്ലാനിങ് തെറ്റി... അച്ഛൻ ശക്തമായി ആ കല്യാണ ആലോചനയെ എതിർത്തു അതിന്റെ കൂടെ ഗിരിയുമായുള്ള എന്റെ ഫ്രണ്ട്ഷിപ്പും അവസാനിപ്പിച്ചു...

ആ സമയം ആദി ഷോപ്പിലെ തിരക്കും പഠിത്തവുമായി നല്ല തിരക്കിൽ ആയിരുന്നു..
ഞങ്ങളുടെ  കണ്ടു മുട്ടലുകൾ വല്ലപ്പോഴും ആയി...
അച്ഛൻ അറിയാതെ ഗിരിയുമായി ഞാൻ സൗഹൃദം തുടർന്നു...

അപ്പോഴും എന്റെ  ചിന്തകളിൽ നിറഞ്ഞു നിന്നത് എങ്ങനെ എന്റെ ലൈഫിൽ നിന്നും എന്നന്നേക്കുമായി  നന്ദയെ  ഒഴിവാക്കാമെന്നു ആയിരുന്നു...

അതിനിടയിൽ ഗിരി നന്ദയെ ഉപദ്രവിക്കാൻ ശ്രെമിച്ചു.. അത് കാശി അറിഞ്ഞു... അവൻ ഗിരിയെ തല്ലി അത് കുറച്ചു പ്രോബ്ലം ആയി..

അങ്ങനെ കാര്യങ്ങൾ കൈ വിട്ടു പോയ്കൊണ്ടിരുന്ന സമയത്താണ്   ആദിയുടെ അച്ഛനെ ആ ശേഖരൻ കുത്തി ഹോസ്പിറ്റലിൽ ആക്കുന്നത്.. ആ സമയത്ത് കാശി അബ്രോട്  മെറ്റീരിയൽസിന്റെ  കാര്യത്തിന് വേണ്ടി ഏതോ കമ്പനിയുമായി ഡിയലിങ് പോകുന്നത് ഞാൻ അറിഞ്ഞത്..

കാശിയെയും നന്ദയെയും തമ്മിൽ പിരിക്കാൻ വേണ്ടി ഒരു സഹായം ചോദിച്ചാണ് ഞാൻ ഗിരിയെ വീണ്ടും കാണുന്നത്..

അവൻ സഹായം ചെയ്യാമെന്ന് ഏറ്റു..
അങ്ങനെ കാശി അബ്രോട്  പോകുന്ന ദിവസം എത്തി...
ഗിരി എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ വീട്ടിൽ ആരും അറിയാതെ ഞാൻ അവനെ കാണാൻ പോയി..ആദി ആ സമയം ഹോസ്പിറ്റലിൽ ആയിരുന്നു..

അതുകൊണ്ട് തന്നെ ഞാൻ ഗിരിയേ കാണാൻ പോകുന്നത്  ആദി അറിയില്ലെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു..

ഗിരോയോടൊപ്പം കാറിൽ പോകുമ്പോൾ ആണ്  അവന്റെ കാർ മുന്നിൽ പോകുന്ന കാറിനെ പിന്തുടരുന്ന പോലെ എനിക്ക് ഫീൽ ചെയ്തത്.. അവനോട് ഞാൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ ആണ് അവൻ പ്ലാൻ പറഞ്ഞത്.. അതിനെ ശക്തമായി എതിർത്തെങ്കിലും ഗിരി സമ്മതിച്ചില്ല..അവസാനം  അവനുമായി ഉണ്ടായ വഴക്കിൽ എന്റെ കൈയിൽ നിന്നും ഉണ്ടായ അബദ്ധം ആയിരുന്നു അന്നത്തെ കാശിയുടെ 
ആക്‌സിഡന്റ് അത്ര വലുത് ആയത്..

ഞങ്ങടെ വണ്ടി വന്നിടിച്ചു  കാശി സഞ്ചരിച്ച വണ്ടി രണ്ടു മൂന്ന് കാരണം മറിഞ്ഞു ഡിവൈഡറിൽ തട്ടി വണ്ടി നിന്നു..
ഞാൻ ആകെ ഭയന്നാണ് വീട്ടിൽ എത്തിയത്.. പിന്നീട് എന്താണ് സംഭവിച്ചത്തെന്നു  ഞാൻ അറിഞ്ഞില്ല... ഗിരി ആക്‌സിഡന്റ് ഉണ്ടാക്കിയിട്ട് മുങ്ങി...
പിന്നെ ആദി പറഞ്ഞാണ് താൻ കര്യങ്ങൾ കൃത്യമായി അറിഞ്ഞത്..
അപ്പോഴും ആദി സത്യം അറിയാത്തത്തിൽ ഞാൻ ആശ്വസിച്ചു ഇരുന്നപ്പോഴാണ് അന്ന് ആക്‌സിഡന്റ് ഉണ്ടാക്കിയതു ഗിരി ആണെന്ന് ആദി അറിഞ്ഞത്.

അവനെ ആദി തിരഞ്ഞെങ്കിലും അവൻ അപ്പോൾ ആദിയുടെ മുന്നിൽ വരാതെ മുങ്ങി നടന്നു..

പിന്നീട്  നന്ദയെയും കാശിയെയും തെറ്റിക്കാനുള്ള  വഴികൾ ആലോചിച്ചു അത് ഉറപ്പിക്കും പോലെ ആണ് ആ ഇടയ്ക്ക് ആദിയിൽ നിന്നും  കാശിയുടെ ഓർമ്മ പോയത് അറിഞ്ഞത്.. പിന്നെ അതിനെ തന്നെ ഒരു തുറുപ്പു ചീട്ടായി ഉപയോഗിക്കാൻ തീരുമാനിച്ചു ..

അതിനിടയിൽ  കാര്യങ്ങൾ ഒന്നും അറിയാതെ ആദി കാശിയുടെ ഓർമ്മകൾ തിരികെ കൊണ്ടു വരാനായി  ഡോക്ടറേ കണ്ടു.. ..അതൊരിക്കലും നടക്കാതിരിക്കാനും നന്ദയെ കാശി തിരിച്ചറിയാതെ ഇരിക്കാനും വേണ്ടിയാണ് താനാണ് കാശിയെ സ്നേഹിച്ച പെണ്ണെന്ന രീതിയിൽ അവന്റെ മുന്നിൽ അഭിനയിച്ചത്.. അത് അവൻ വിശ്വസിക്കുകയും ചെയ്തു....

അങ്ങനെയാണ് കാര്യങ്ങൾ കല്യാണം വരെ എത്തിയത്... കാശി ഒരിക്കലും കല്യാണ ആലോചനയുമായി വരുമെന്ന് കരുതിയില്ല... അവിടെയാണ് എനിക്ക് തെറ്റിയത്... പക്ഷെ ആദി  അപ്പോഴും കാര്യം ഒന്നും അറിയാതെ എന്നെ ആശ്വസിപ്പിച്ചു... അവൻ പോയി ഡോക്ടറെ കണ്ടു..

പിന്നീട് നടന്ന കാര്യങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരുന്നു.. അപ്പോഴും ഒരിക്കലും കരുതിയില്ല കാശി നന്ദേ കേട്ടുമെന്ന്.. കല്യാണം മുടങ്ങുമെന്നേ കരുതിയുള്ളു..പിന്നീട് കാര്യങ്ങൾ ഇവിടെ വരെ എത്തി...



അപ്പോഴും അറിഞ്ഞില്ല ഇങ്ങനെ ഒരു കഥയും എന്റെ പകയ്ക്ക് വെറും നീർ കുമിളയുടെ ആയുസ്സെ ഉണ്ടാരുന്നുള്ളുന്നു..

അമ്മയുടെ കാൽക്കൽ വീണു താൻ ചെയ്ത കാര്യങ്ങൾ ഏറ്റു പറയുബോൾ ആദി അവളെ പുച്ഛത്തോടെ നോക്കി..

അമ്മ പിന്നിലേക്ക് രണ്ടടി മാറി നിന്നു..കൊണ്ട് പറഞ്ഞു..

നീ കരുതും പോലെ നിനക്ക് അവകാശപ്പെട്ടതൊന്നും എന്റെ കുട്ടി തട്ടി എടുത്തിട്ടില്ല..
അവളുടെ പേരിൽ എഴുതി കൊടുത്ത സ്വത്തു അവളുടെ അച്ഛൻ അവൾക്ക് വേണ്ടി കരുതി വെച്ച സ്വത്താണ്...അന്നത്തെ ആ ഡോക്യൂമെന്റിൽ ഉണ്ടായിരുന്നത്  ഹരിയുടെ പേരിൽ ഉള്ള കുറച്ചു സ്വത്തുക്കൾ വിറ്റു അവർ നാട്ടിൽ വാങ്ങിയ വസ്തുക്കളുടെ ആധാരം ആയിരുന്നു..

അത് ഒരിക്കലും ഗംഗദരൻ അറിയാതെ ഇരിക്കാൻ റിയൽ എസ്റ്റേറ്റ് എന്നും പറഞ്ഞു സുരേന്ദ്രേട്ടൻ വിറ്റു... എന്നിട്ട് ആ കാശിനു വാങ്ങിയ വസ്തു വകകൾ ആണ് ഈ ചെമ്പകശേരി തറവാടിന് ചുറ്റോട് ചുറ്റും കാണുന്ന വസ്തു വകകൾ..


ഇതെല്ലാം കേട്ടു വൃന്ദ  ഒരിക്കൽ കൂടി ഞെട്ടി .. അതിലൊരു പങ്കു നിനക്കും അച്ഛൻ എഴുതി വെച്ചിട്ടുണ്ട്..

നീ കരുതും പോലെ ഈ കണ്ട സ്വത്തു വകകൾ ഒന്നും നിന്റെ അച്ഛന്റെ അല്ല.. അതെല്ലാം അന്ന്  മായ നന്ദ മോൾക്ക് വേണ്ടി തന്നതിൽ നിന്നും ഉണ്ടാക്കിയതാ... അവളുടെ സ്വത്തുക്കൾ കൊണ്ടാണ് നീ ഇതുവരെ രാജകുമാരിയെ പോലെ ജീവിച്ചത്.. നിന്റെ അച്ഛന്റെ പേരിൽ ആകെ ഉള്ളത് ഈ ചെമ്പകശേരി തറവാട് നിൽക്കുന്ന ഏഴു സെന്റ്   വസ്തുവാ... നിന്റെ അച്ഛൻ പാവപ്പെട്ടവൻ ആയിരുന്നു.. ഇന്ന് പണക്കാരനെപോലെ ജീവിക്കുന്നുണ്ടെങ്കിൽ അത് നന്ദ മോളുടെ  സ്വത്തു വകകൾ കൊണ്ടാണ്..

പുറത്തു ഇതെല്ലാം കേട്ടു നിന്ന നന്ദയുടെ ഹൃദയം വിങ്ങി.. മനസ്സും ശരീരവും ഒരുപോലെ മരവിച്ചത് പോലെ അവൾക്ക് തോന്നി...
ഇതുവരെ തനിക്ക് സ്വന്തം ആയിരുന്നവരെല്ലാം തനിക്കിനി അന്യരാണ്.. താൻ കാരണം തന്നോടുള്ള  ദേഷ്യത്തിലാണ്  വൃന്ദേച്ചി ഓരോന്ന് ചെയ്തു കൂട്ടിയതും  ചേച്ചിക് കുഞ്ഞിനെയും ചേച്ചിടെ കുടുംബ ജീവിതവും നഷ്ടം ആയതു...

ഇനിയും താനിവിടെ നിൽക്കരുത്...ദേവർമഠത്തിലും താൻ ഉണ്ടാവാൻ പാടില്ല... തന്നെ കാണുമ്പോളെല്ലാം ചേച്ചിക്ക് എല്ലാം നഷ്ടപ്പെടുത്തിയത് താൻ ആണെന്ന് തോന്നും...


തന്നെ പകയോടെ കാണുന്ന ചേച്ചിയെ കാണാൻ ഇനിയും വയ്യ...


പുറത്തേക്ക്  പിന്തിരിഞ്ഞു നടക്കുമ്പോൾ നന്ദയുടെ ഹൃദയത്തിൽ ഒരുതരം ശൂന്യത നിറഞ്ഞിരുന്നു.. ഒരിക്കലും അറിഞ്ഞില്ല ഞാൻ ആയിരുന്നു ചേച്ചിടെ ഈ മാറ്റത്തിനു കാരണമെന്ന്..അറിഞ്ഞിരിട്ടുന്നെങ്കിൽ ഒരിക്കലും ചേച്ചിടെ ലൈഫ് ഇല്ലാണ്ടാക്കാൻ ഞാൻ ദേവർമഠത്തിലേക്ക് വരില്ലായിരുന്നു...

എങ്ങോട്ടെന്നില്ലാതെ  ഇടറിയ കാലടികളോടെ മുന്നോട്ട് നടക്കുബോഴും അവൾ അറിഞ്ഞില്ല തനിക്ക് പിന്നിൽ പതിയിരിക്കുന്ന അപകടം...

To Top