രചന: മഴ മിഴി
ആത്മസഖി
20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
ആത്മസഖി
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -95🩵
അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ആദിയേട്ട...എന്നെ ഉപേക്ഷിക്കല്ലേ ആദിയേട്ട....
പെട്ടന്ന് ബിന്ദുവിന്റെ കൈ വൃന്ദയുടെ കവിളിൽ പല ആവർത്തി പതിഞ്ഞു...
എങ്ങനെ തോന്നിയെടി നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ നീ എന്റെ വയറ്റിൽ തന്നെ ഉണ്ടായതല്ലേ... എന്നിട്ടും എന്താടി നിനക്ക് എന്റെയോ നിന്റെ അച്ഛന്റെയോ സ്വഭാവം ഉണ്ടാകാതെ ചെകുത്താന്റെ സ്വഭാവം ഉണ്ടായേ....
നിന്നെ ആ ഗംഗദരൻ ഓരോന്ന് പറഞ്ഞു പറ്റിച്ചതാ....
അയാള് ചെവിയിൽ ഓതി തന്നത് കേട്ടു നീ അങ്ങ് വിശ്വസിച്ചു സ്വന്തം അച്ഛനേം അമ്മേം വരെ ശത്രുക്കളായി കണ്ടല്ലേ...
എന്നാൽ എന്റെ മോള് നല്ലോണം കേട്ടോ...
ഞാൻ ഈ പറയുന്നത് ചെവിയും കൂർപ്പിച്ചു കേട്ടോ..നീയ്
നീ എന്റേം സുരേന്ദ്രേട്ടന്റെയും രക്തത്തിൽ പിറന്ന മകള് തന്നെയാ.. എന്നാൽ നന്ദ മോള് ഞങ്ങടെ ചോര അല്ലെങ്കിലും ഞങ്ങടെ സ്വന്തം കുഞ്ഞു തന്നെയാ....
അവിടെ ഇനി ആയാലും ഒരു മാറ്റവും ഇല്ല...
നീ ചെയ്ത തെറ്റിന് അവളെ ഞങ്ങൾ തള്ളി കളയില്ല... അവൾ എന്റെ മോളാ...എന്റെ ഈ കയ്യിലെക്കാ ഒരു മാസം പോലും തികയാത്ത ചോര കുഞ്ഞിനെ മായ എന്നെ ഏല്പിച്ചത്... അന്ന് മുതൽ ഇന്ന് വരെ അവളെ ഞാൻ എന്റെ സ്വന്തം കുഞ്ഞായിട്ട് തന്നെയാ കണ്ടേ...അതിൽ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റവും ഇല്ല... അവൾ എന്റെയും സുരേന്ദ്രേട്ടന്റെയും മകളാണ്... അങ്ങേരുടെ നെഞ്ചിൽ കിടന്ന അവൾ വളർന്നത്... അതുപോലെ തന്നെയാ നീയും വളർന്നത് അതിൽ ഒരു നെല്ലിടാ മാറ്റം ഞാനോ അങ്ങേരോ കാട്ടിയിട്ടുണ്ടോടി നിന്നോട്...പിന്നെ എവിടെയാടി വേർ വ്യത്യാസം നിന്നോട് ഞങ്ങൾ കാട്ടിയെ
പിന്നെ ചിലപ്പോൾ നന്ദ മോള് നിന്നെകാളും കുഞ്ഞയതു കൊണ്ട് കുറച്ചു ചെല്ലം കൊടുത്തിട്ടുണ്ടാവാം.. അത് നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല.. മറിച്ചു അവൾ കുഞ്ഞു ആയതു കൊണ്ടാണ്.. അവൾ നമ്മളിൽ നിന്നും അകലതിരിക്കാൻ ചെയ്തതാണ്..അതിനാണോടി നീയ് ഇങ്ങനെയൊക്കെ പറയണേ...
സത്യമൊക്കെ അറിഞ്ഞു കഴിഞ്ഞു നിന്റെ ഈ നാവ് കൊണ്ട് ഇനി അവൾ എന്റെ മോള് അല്ലെന്നെങ്ങാനം പറയാൻ തുനിഞ്ഞാൽ സ്വന്തം ചോരയാണെന്നു ഞാൻ ഓർക്കില്ല....കൊല്ലും നിന്നെ ഞാൻ... എനിക്ക് നീയും അവളും ഒരുപോല.. നിങ്ങളിൽ ആർക്ക് വേദനിച്ചാലും എന്റെ ഹൃദയത്തിൽ ചോര പൊടിക്കും
വൃന്ദ ഞെട്ടലോടെ അമ്മേ നോക്കി... ആദിയും ഞെട്ടി തരിച്ചു പോയി.. ആ സമയം പുറത്തു നിന്നു ഇതു കേട്ടു കൊണ്ടു നിന്ന നന്ദയുടെ ഹൃദയമിടിപ് ഉയർന്നു കണ്ണുകൾ നിറഞ്ഞൊഴുകി...
അവളുടെ ഹൃദയത്തിൽ ഒരിക്കലും മായാതൊരു മുറിവായി ആ വേദന നിലനിന്നു..താൻ അച്ഛന്റേം അമ്മേടേം മോള് അല്ലെ...താൻ അനാഥയാണോ?
അതാണോ ചേച്ചിക് തന്നോടുള്ള ഈ ദേഷ്യം..
ആദിയുടെ സംശയത്തോടെ ഉള്ള നോട്ടം കണ്ടു ബിന്ദു ആകെ തളർന്നു സോഫയിൽ വന്നിരുന്നു കൊണ്ട് വൃന്ദയെയും ആദിയെയും നോക്കി...
അമ്മ പറഞ്ഞതൊന്നും മോനു വിശ്വാസിയ്ക്കാൻ കഴിയുന്നില്ല അല്ലെ...
ഇവൾ ഇത്രയൊക്കെ കിടന്നു ഘോരം ഘോരം പ്രസംഗിച്ചതുകൊണ്ട് മാത്രമാ... ഞാൻ ഈ സത്യം തുറന്നു പറയുന്നത്..ഇവൾ അറിയട്ടെ എല്ലാം..
അല്ലാതെ ഇവളെ പേടിച്ചിട്ടല്ല...വൃന്ദയെ നോക്കി കൊണ്ട് പറയുമ്പോൾ ആ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു..
(പാസ്റ്റ് )
വൃന്ദക്ക് ആറുമാസം പ്രായം ഉള്ളപ്പോഴ സുരേന്ദ്രേട്ടൻ ചെമ്പകശ്ശേരിയിൽ നിന്നും എന്നേം മോളെയും കൂട്ടി ഗുജറാത്തിലേക്ക് വരുന്നത്.. അന്ന് പറയത്തക്ക പണിയൊന്നും നാട്ടിൽ സുരേന്ദ്രേട്ടന് ഇല്ലായിരുന്നു. അതിന്റെ കൂടെ ബന്ധുക്കളുമായുള്ള സ്വരചേർച്ചയില്ലായ്മ.. അടിയും പിടിയും വഴക്കും കേസും... ഇതെല്ലാം കൂടെ ദാരിദ്ര്യം . വളരെ കഷ്ടപ്പാടിൽ ആയിരുന്നു..സുരേന്ദ്രേട്ടന്റെ ഫ്രണ്ട് വഴി ഗുജറാത്തിലെ ഒരു തുണി മില്ലിൽ ജോലി കിട്ടുന്നത്.. വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം ഞങ്ങളെയും ഒപ്പം കൂട്ടി..
അവിടെ ചെന്നു പരിചയപെട്ടതാണ് ഹരിയെയും മായയെയും.. അവരുമായി പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു.. മായയ്ക്ക് വൃന്ദയെ ജീവൻ ആയിരുന്നു... അന്നത്തെ ആ സൗഹൃദം പെട്ടന്നാണ് വളർന്നത്.. വളരുന്നതിനൊപ്പം ആത്മബന്ധവും കൂടി വന്നു..
അങ്ങനെയാണ് ഞങ്ങൾ അറിഞ്ഞത് ഹരിയും മായയും നാട്ടിൽ നിന്നും ഒളിച്ചോടി എത്തിയതാണെന്നു.. ഹരി ഒരു അനാഥൻ ആണ്.. മായ വലിയ തറവാട്ടിലെ കുട്ടിയാണ്.. ഹരി മായയ്ക്ക് ഒപ്പം ഒന്നിച്ചു പഠിച്ചതാണ്.. അവൻ അനാഥൻ ആയതു കൊണ്ട് തന്നെ മായയുടെ വീട്ടിൽ അവരുടെ ബന്ധത്തിന് എതിർപ്പ് ആയിരുന്നു..
പക്ഷെ മായയ്ക്ക് ഒരിക്കലും ഹരിയെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല... ഒരു സുപ്രഭാതത്തിൽ വീട്ടിൽ ആരും അറിയാതെ നാട് വിട്ടതാണ് അവർ രണ്ടു പേരും..
പേര് കേട്ട വലിയ തറവാട്ടിലെ പെൺകൊടി ഒരു അനാഥ ചെക്കന്റെ കൂടെ പോയത് തറവാടിന് അപമാനം ആയിരുന്നു... അവളേം അവനേം വെട്ടി ഞുറുക്കൻ അവളുടെ ആങ്ങള ഗംഗദരൻ നാലു പാടും അന്വേഷിച്ചു നടന്നു..
അതറിഞ്ഞാണ് ഇവർ കേരളത്തിൽ നിന്നും ഗുജറാത്തിലേക്ക് കടന്നത്.. ഇവിടെ വന്നു തുണി കമ്പനിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് ഞങ്ങളുമായി പരിചയ പെടുന്നത് ആ പരിചയം പിന്നീട് ഒരിക്കലും പിരിയാൻ ആവാത്ത ആത്മബന്ധമായി മാറി..
അങ്ങനെ വർഷം ഒന്ന് കടന്നു... അതിനിടയിൽ ഹരി അവന്റെ വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലി കണ്ടെത്തി..
അതിന്റെ കൂടെ അവൻ സൈഡ് ബിസ്സിനെസ്സ് പോലെ പല ജോലികളും ചെയ്തു അതിൽ എല്ലാം വെച്ചടി വെച്ചടി ഉയർച്ച ആയിരുന്നു..
വൃന്ദയ്ക്ക് ഒന്നര വയസ്സ് ആയ സമയത്തു ഞാൻ വീണ്ടും പ്രേഗ്നെന്റ് ആയി..
അതെ സമയത്തു തന്നെയാണ് മായയും പ്രേഗ്നെന്റ് ആവുന്നത്..
എനിക്ക് മൂന്ന് മാസം തികയും മുൻപ് അബോർഷൻ ആയി പോയി...
ഞാൻ ആ സങ്കടത്തിൽ ഇരിക്കുന്ന സമയത്താണ് ഗംഗദരൻ ഗുജറാത്തിൽ വരുന്നതും വളരെ സ്നേഹത്തിൽ ഹരിയെയും മായയെയും നാട്ടിലേക്ക് നിർബന്ധിച്ചു കൂട്ടി കൊണ്ട് പോകുന്നതും..
അവർ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് സുഖമില്ല... എന്നൊക്കെ പറഞ്ഞാണ് കൂട്ടി കൊണ്ടു പോയത്.. അയാളുടെ സംസാരത്തിൽ ഭാവത്തിലോ യാതൊരുതു സംശയവും തോന്നിയില്ല.
ആദ്യത്തെ രണ്ടു മാസം ഞങ്ങളെ വിളിച്ചവൾ പിന്നെ വിളിച്ചില്ല.. പിന്നെ കുറെ നാളത്തേക്ക് അവരെ പറ്റി ഒന്നും അറിഞ്ഞില്ല.ഞങ്ങൾ കരുതി ഞങ്ങളെ മറന്നതാവുമെന്ന്..
അങ്ങനെ വൃന്ദയ്ക്ക് രണ്ടു വയസ്സ് ആകാറായപ്പോൾ സുരേന്ദ്രേട്ടന്റെ അമ്മയ്ക്ക് അസുഖം കൂടുതലാണെന്നു വീട്ടിൽ നിന്നും വിളിച്ചു പറയുന്നത്..
ഞങ്ങൾ നാട്ടിൽ പോകാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തു പോകാൻ ഇരിക്കുമ്പോളാണ് മായയുടെ കാൾ വരുന്നത്..
അവളുടെ കരച്ചിൽ കേട്ടു ഞങ്ങൾ കാര്യം തിരക്കി...
ഫോണിൽ കൂടി പറയാതെ അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞു...
ഞങ്ങൾ നാട്ടിൽ പോകാൻ നിൽക്കുവാണെന്നു പറഞ്ഞപ്പോൾ അവളാ പറഞ്ഞെ ചെണ്ടൂരുള്ള കെപി നഗറിനു അടുത്തുള്ള ഒരു വീടിന്റെ അഡ്രെസ്സ് തന്നിട്ട് ഒന്ന് കണ്ടിട്ട് പോകാമോ എന്ന് ചോദിച്ചത്..
നമ്മുടെ നാടിനു അടുത്ത് ആയതു കൊണ്ട് ഞങ്ങൾ വരാമെന്നു ഏറ്റു..
അന്നൊരു ഇരുണ്ട കാലാവസ്ഥ ആയിരുന്നു... രാവിലെ മുതലേ വാനിൽ മഴ മേഘങ്ങൾ മൂടി കെട്ടിയിരുന്നു. ഞങ്ങൾ ചെണ്ടൂരു എത്തുമ്പോൾ രാത്രി ആയി.. അതിന്റെ കൂടെ മഴയും.. മായ പറഞ്ഞത് പോലെ ഞങ്ങൾ കെപിനഗറിൽ മായ പറഞ്ഞ വീട്ടിൽ ചെന്നു...
ഡോറിൽ തട്ടിയതും മായ ആണ് വന്നു ഡോർ തുറന്നത്.. അവളുടെ കോലം കണ്ടു ഞങ്ങൾ ഞെട്ടി.. സുരേന്ദ്രേട്ടന്റെ തോളിൽ കിടന്ന വൃന്ദേ നോക്കി ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് ക്ഷണിച്ചു..
അകത്തേക്ക് കയറിയപ്പോഴാണ് നിലത്തു വിരിച്ച തുണിയിൽ കിടക്കുന്ന ചോര കുഞ്ഞിനെ കണ്ടത് ജനിച്ചിട്ട് വെറും 10-12 ദിവസം മാത്രം ആയിട്ടുള്ളു..പുക്കിൾ കൊടി പോലും ഉണങ്ങി തുടങ്ങിയിട്ടില്ല.
നിലത്തെ വിരിയിൽ നിന്നും കുഞ്ഞിനെ എടുത്തു മറോട് അടുപ്പിച്ചു കൊണ്ട് അവളെ കൊഞ്ചിച്ചു കൊണ്ട് സംഭവിച്ചത് എന്താണെന്നു ചോദിച്ചപ്പോഴാണ് അറിഞ്ഞത്...
കണിമംഗലം എന്ന പേര് കേട്ട വലിയ തറവാടും അതിന്റെ സകല സ്വത്തു വകകളും മകനോടുള്ള ദേഷ്യത്തിൽ മായയുടെ അമ്മ,മായയുടെയും അവൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയുടെയും പേരിൽ എഴുതി വെച്ചിരിക്കുകയാണെന്നു.. ആ കാണുന്ന സ്വത്തുവകകൾ കൈ വിട്ടു പോകാതിരിക്കാൻ ഗംഗദരന്റെ ഭാര്യാ വസന്ത കളിച്ച കളിയായിരുന്നു ഈ
സ്നേഹ പ്രകടനവും തിരിച്ചു വിളിക്കലും..
കാര്യങ്ങൾ അറിയാതെ തറവാട്ടിലേക്ക് അമ്മയെ കാണാൻ ചെന്ന അവരെ കാത്തിരുന്നത് അമ്മയുടെ മരണം ആയിരുന്നു.. സ്വത്തിന്റെ പേരിൽ അമ്മയെ ഗംഗദരാനും അവന്റെ ഭാര്യയും കൂടി കൊന്നു..
അതിനിടയിൽ ഗുജറാത്തിൽ പോയ ഹരി തിരിച്ചു വന്നില്ല... മായ മാനസികമായി തളർന്നു...അവളെ കൂടുതൽ തളർത്തുന്നു രീതിയിൽ വസന്ത പലതും പറഞ്ഞു... മായ അത് ഏറെ കുറെ വിശ്വസിച്ചു..
അതിനിടയിൽ അവരാരും അറിഞ്ഞിരുന്നില്ല മായ ഗർഭിണി ആണെന്ന്.. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴേക്കും അത് അലസിപ്പിക്കാൻ കഴിയാതെ ആയി.. അവൾക്ക് ആറുമാസത്തിനു അടുത്തായി. വണ്ണമുള്ള ആൾ ആയതു കൊണ്ട് ആരും അവളെ കാര്യമായി ഗൗനിച്ചില്ല.. അതുകൊണ്ട് തന്നെ അവളിലെ ശരീര മാറ്റവും അറിഞ്ഞില്ല..
അങ്ങനെ അവൾ ഏറെ വേദനകൾ സഹിച്ചു ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തു..
അപ്പോളാണ് അവളെ കാണാൻ ആരും അറിയാതെ വക്കീല് വരുന്നത്..
വകീൽ പറഞ്ഞു ആണ് മായ അറിയുന്നത് കണി മംഗലത്തെ സകല സ്വത്തുക്കളുടെയും അവകാശി മായയുടെ മകൾ ആണെന്ന്.
മായയ്ക്ക് കുട്ടികൾ ഉണ്ടാവാതിരിക്കാൻ വേണ്ടി ഹരിയെ കൊന്നത് ഗംഗദരൻ ആണെന്ന് അറിഞ്ഞതും അവൾ ഞെട്ടി പോയി...
ഏട്ടൻ തന്നോട് ഹരി പറ്റിച്ചുന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്..
തന്റെ ഹരിയെ കൊന്നിട്ട് തന്നോട് കള്ളം പറഞ്ഞ അയാളോട് അവൾക്ക് ദേഷ്യം ആയി.. അവളുടെ മുഖഭാവം മനസ്സിലാക്കിയ പോലെ വക്കീല് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
സ്വത്തുക്കൾ അവൾക്ക് പിറക്കുന്ന കുഞ്ഞിന് മാത്രമേ മാറ്റി എഴുതനോ വിൽക്കാനോ കഴിയു.. ഇനി അഥവാ മായയ്ക്ക് കുട്ടി ഉണ്ടായില്ലെങ്കിൽ ആ സ്വത്തുക്കൾ 23 വർഷത്തിന് ശേഷം ട്രസ്റ്റിനു കീഴിലുള്ള അനാഥലയങ്ങൾക്ക് പോകും..കൂടാതെ മറ്റൊരു കാര്യം കൂടി വക്കീൽ മയയോട് പറഞ്ഞു..മരിക്കും മുൻപ് ഹരി തന്നെ ഏല്പിച്ച ഡോക്യുമെന്റ് മായയെ ഏല്പിക്കാൻ വേണ്ടി മാത്രം ആണ് ഗംഗദരൻ അറിയാതെ കാണാൻ വന്നതെന്ന്..
തന്റെ കുഞ്ഞിനേയും കൊണ്ട് ഇനിയും അവിടെ നിൽക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി അവൾ അവിടെ നിന്നും ആ ചോര കുഞ്ഞുമായി ഇറങ്ങി ..
വക്കീല് വഴിയാണ് ആരും അറിയാതെ ഈ വീട് കിട്ടിയത്...
സഹായത്തിനു ആരും ഇല്ലാത്തതു കൊണ്ട് ആണ് സുരേന്ദ്രേട്ടനെ വിളിച്ചത്..
അപ്പോഴാണ് പുറത്തു ഒരു ജീപ്പ് വന്നതും അതിൽ നിന്നും ഇറങ്ങുന്ന ഗംഗദരന്റെ ആളുകളെയും മായ കണ്ടത്..
അവളുടെ മുഖത്ത് ഭയം നിറഞ്ഞു.. എന്റെ കൈയിൽ ഇരുന്ന കുഞ്ഞിനെ തുരു തുരെ ഉമ്മ വെച്ചു കൊണ്ട് കണ്ണും നിറച്ചു അവൾ ഞങ്ങളെ നോക്കി..
പിന്നെ കുഞ്ഞിനെ ഒന്ന് എടുത്തു മാറോടു അടക്കി പിടിച്ചിട്ട് വീണ്ടും എന്റെ കൈയിൽ തന്നു..
ആ ചോര കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് അവൾ പറഞ്ഞത് ഇത്ര മാത്രം ആണ്...
ഇവളെ സുരേന്ദ്രട്ടന്റെയും ബിന്ദുന്റെയും മകളായി വളർത്തണമെന്ന്.. ഒരിക്കലും ഇവൾ അറിയരുത് ഇവൾ നിങ്ങളുടെ മകൾ അല്ലെന്നു..വൃന്ദമോളുടെ അനുജത്തി ആണെന്ന് മാത്രമേ എല്ലാരും അറിയാവൂ. അതിനൊപ്പം അവൾ കുറച്ചു ഡോക്യൂമെന്റസും സുരേന്ദ്രേട്ടന്റെ കൈയിൽ ഏല്പിച്ചു.. എന്നിട്ട് പറഞ്ഞു.. ഇത് അവൾക്കുള്ള അവളുടെ അച്ഛന്റെ സമ്മാനം ആണ്..സുരേന്ദ്രേട്ടൻ എന്താന്ന് വെച്ചാൽ വേണ്ട പോലെ ചെയ്യണം ഇതിൽ ഒരു ഭാഗം വൃന്ദ മോൾക്കും കൂടി ഉള്ളതാണ്..
പുറകു വശത്തെ വാതിൽ തുറന്നു കൊണ്ട് അവൾ പറഞ്ഞു..ആ നീചൻ എത്തുന്നതിനു മുന്നേ എന്റെ കുഞ്ഞിനെ കൊണ്ട് പൊക്കോ സുരേന്ദ്രേട്ടാ.....അവളെ എങ്കിലും രക്ഷപെട്ടോട്ടെ...അല്ലെങ്കിൽ അയാൾ എന്റെ കുഞ്ഞിനെ സ്വത്തിനു വേണ്ടി ആവും വളർത്തുക... സ്വത്തു കിട്ടി കഴിഞ്ഞാൽ ഇവളുടെ അച്ഛനെ കൊന്നപോലെ ഇവളേയും അയാൾ കൊല്ലും..
ഇവളെ പൊന്നു പോലെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തുമെന്നു എനിക്കും എന്റെ ഹരിക്കും വാക്ക് താ സുരേന്ദ്രേട്ടാ...
മായ അത് പറയുബോൾ ഞാൻ വിതുമ്പി പോയി...
അവളുടെ കൈയിൽ എന്റെ കൈ ചേർക്കുമ്പോൾ എന്റെ ഹൃദയം വിങ്ങി..
അവളോടും കൂടെ വരാൻ ഞങ്ങൾ പറഞ്ഞതാ..പക്ഷെ
അവൾ വരില്ലെന്ന് പറഞ്ഞു.. ഇനി അഥവാ വന്നാലും ആ ഗംഗദരൻ തേടി വരുമെന്ന് അവൾക്ക് അറിയാമായിരുന്നു ..
അവൾ നിർബന്ധിച്ചാണ് ആ ചോര കുഞ്ഞിനേം കൊണ്ടു ഞങ്ങൾ വന്നത്..
അന്ന് ആ ചോര കുഞ്ഞിനേയും കൊണ്ടു ഞങ്ങൾ ചെമ്പകശേരിയിലേക്കാണ് വന്നു... എല്ലാവരുടെയും ചോദ്യത്തിന് ഉത്തരമായി എന്റെ മകളാണെന്നു സുരേന്ദ്രേട്ടൻ എല്ലാരോടും നന്ദ മോളെ എടുത്തു കൊണ്ട് പറഞ്ഞു.. എല്ലാവരും അത് വിശ്വസിച്ചു.. കാരണം ഞങ്ങൾ അന്ന് ബന്ധുക്കളുമായി പിണക്കത്തിൽ ആയിരുന്നു..നാട്ടിൽ വന്നിട്ട് വർഷം മൂന്നിന് അടുത്തായി..എല്ലാവരും അവളെ ഞങ്ങടെ മക്കളായി കണ്ടു സ്നേഹിച്ചു.
അതിനിടയിൽ മായ മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ
വന്നു..
ഭർത്താവിന്റെ വിയോഗം താങ്ങാനാവാതെ റെയിൽവേ ട്രാക്കിൽ ചാടി യുവതിയും കുഞ്ഞും മരിച്ചു..
അന്ന് മരിച്ച കുഞ്ഞു ഇന്നും ഏതാണെന്നു ഞങ്ങൾക്ക് അറിയില്ല..
അന്ന് റെയിൽവേ ട്രാക്കിൽ മരിച്ചത് നാലു പേര് ആയിരുന്നു..
ഒരു കുഞ്ഞും ഒരു ചെറിയ പയ്യനും തള്ളയും..
ഒരുപക്ഷെ ആ കുഞ്ഞു ആവും മായയ്ക്കൊപ്പം ചേർക്കപെട്ട കുഞ്ഞെന്നു ഞങ്ങൾ കരുതി..
സ്വന്തം കുഞ്ഞായി നന്ദ മോള് ഞങ്ങളോടൊപ്പം വളർന്നു.. ഒരിക്കൽ പോലും അവൾ എന്റെ വയറ്റിൽ ജനിക്കാത്തത് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല... അവൾ എന്റെ മോളാ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ ഞങ്ങടെ മകളാണ്..അങ്ങനെയേ ഞങ്ങൾ കണ്ടിട്ടുള്ളു.ഇനിയും അങ്ങനെയേ കാണു.. അവൾ ഞങ്ങളുടെ മകൾ അല്ലെന്നു ആരെങ്കിലും പറഞ്ഞാൽ അത് സഹിക്കാൻ എനിക്കും സുരേന്ദ്രേട്ടനും കഴിയില്ല...
ഹൃദയം പൊട്ടി മരിച്ചു പോകും ഞങ്ങൾ..
അങ്ങനെ ഉള്ള ഞങ്ങളിൽ നിന്നും അവളെ വേണമെന്ന് പറഞ്ഞു ആ ഗംഗദരൻ വന്നാൽ കൊടുക്കണോ ആദി ഞങ്ങൾ ഞങ്ങടെ കുഞ്ഞിനെ..ആ ദുഷ്ടാനു .
ഞങ്ങടെ സ്ഥാനത് നീയോ ഇവളോ ആണെങ്കിൽ കൊടുക്കുമോ ആ ദുഷ്ടാന്റെ വീട്ടിലേക്ക് നന്ദ മോളെ...
വൃന്ദ ഞെട്ടലോടെ അമ്മയെ നോക്കി...
പറയെടി നീയ് കൊടുക്കുവോ നിന്റെ കുഞ്ഞായി സ്നേഹിച്ചു വളർത്തിയ നിന്റെ കുട്ടിയെ കൊല്ലനായി ആ വീട്ടിലോട്ട്...കൊടുക്കുവോ..ടി...
ബിന്ദുന്റെ അലർച്ച ആ ചുവരിൽ തട്ടി പ്രതിദ്വാനിച്ചു കൊണ്ടിരുന്നു