ആത്മസഖി, ഭാഗം: 94

Valappottukal


രചന: മഴ മിഴി
 ആത്മസഖി 

20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല... 
 ആത്മസഖി 
❤️ മഴ മിഴി ❤️                           
🩵 part  -94🩵

കാശിയ്ക്കൊപ്പം ഗാർമെന്റ്സിലേക്ക് പോകുമ്പോൾ പോലും ആദിയുടെ മുഖത്ത് കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഒരു വാക്ക് പോലും ഉതിർന്നു വീണില്ല..
അത് കാശിയെ കൂടുതൽ ഭയപ്പെടുത്തി..
ഏട്ടന്റെ മനസ്സിൽ എന്താണെന്നറിയാതെ കാശി,ആദിയെ നോക്കി ഇരുന്നു.


ആദി ഗാർമെന്റ്സിൽ നിന്നും അന്ന് പതിവില്ലാതെ നേരത്തെ പോയിന്നു അറിഞ്ഞു വെപ്രാളംത്തോടെ ആണ് കാശി പുതിയ സ്റ്റോക്ക്  ടെക്സ്ട്ടയിൽസ്ടിൽ   ഇറക്കിയിട്ട്  വീട്ടിലേക്ക് വന്നത്..

അവൻ വെപ്രാളം പിടിച്ചു വരുമ്പോൾ സിറൗട്ടിൽ അമ്മയോടൊപ്പം ഇരിക്കുന്ന ആദിയെ കണ്ടു കാശി ആശ്വാസത്തോടെ ശ്വാസം എടുത്തു കൊണ്ട് അകത്തേക്ക് വന്നു അപ്പോഴും അവനിൽ വല്ലാത്തൊരു ഭയം നിഴലിച്ചു..

ആദി തന്നെ കൊണ്ടുപോകാൻ വരുമെന്ന് പ്രതീക്ഷിച്ചു വഴി കണ്ണുമായി ഇരുന്ന വൃന്ദയ്ക്ക് അവൻ വരാത്തത്  വല്ലാത്തൊരു ഷോക്ക് ആയി മാറി.. ഒരോ വണ്ടിയും വീടിനു മുന്നിലെ റോഡിൽ കൂടി കടന്നു പോകുബോഴും ആദി ആണെന്ന് കരുതി വൃന്ദ  ജാലകത്തിലൂടി നോക്കും.. അവൻ അല്ലെന്നു കാണുമ്പോൾ അവളുടെ മുഖം വാടും ഉള്ളം നീറും...

അവൾ അവനെ വിളിച്ചു നോക്കി സ്വിച്ചഡ് ഓഫ്‌ ആണെന്ന് കണ്ടതും അവളുടെ ഉള്ളിൽ എന്തൊക്കെയോ ഭയം നിറഞ്ഞു... അവൾ  ഊണും ഉറക്കവും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു  കൊണ്ട് കട്ടിലിൽ ചെന്നിരുന്നു.  കണ്ണുനീർ ചാലുകൾ ഒഴുകി കവിൾത്തടങ്ങളെ 
പൊള്ളിച്ചു അപ്പോഴും കൈകൾ വയറിൽ പൊതിഞ്ഞു പിടിച്ചിരുന്നു..

യാതൊരു ഭാവപകർച്ചകളുമില്ലാതെ  രണ്ട് ദിവസം കൂടി കടന്നു പോയി...
കാശി നിഴൽ പോലെ ആദിക്കൊപ്പം നടന്നു...
ആദിയുടെ   പെട്ടന്നുള്ള  മാറ്റം കാശിക്ക് ഒട്ടും അക്‌സെപ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല...

ആദി എന്തൊക്കെയോ ഉള്ളിൽ കണക്ക് കൂട്ടിയിട്ടുണ്ടെന്നു കാശിക്ക് ഉറപ്പ് ആയിരുന്നു.. ആ ഭയം ഏത് നേരവും കാശിയിൽ നിറഞ്ഞു നിന്നു..

നന്ദയും വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു.. ചേച്ചിയെ കാണാൻ അവൾക്ക് തോന്നി.. എത്രയൊക്കെ തന്നെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും അവളുടെ ഉള്ളിൽ എവിടെയൊക്കെയോ വൃന്ദയോട് ഉള്ള ഇഷ്ടം തലപൊക്കി തുടങ്ങിയിരുന്നു...അവളുടെ ഉള്ളിൽ  പണ്ട് തന്നെ സ്നേഹിച്ച പഴയ വൃന്ദയുടെ മുഖമായിരുന്നു ആ നേരം നിറഞ്ഞു നിന്നത്.. അവളെ കാണാനും ആശ്വസിപ്പിക്കാനും നന്ദയുടെ  ഉള്ളം തുടിച്ചു കൊണ്ടിരുന്നു..
എത്രയൊക്കെ ശത്രുത വൃന്ദയ്ക്ക് നന്ദയോട് ഉണ്ടെങ്കിലും നന്ദയയുടെ ഉള്ളിൽ അന്നും ഇന്നും വൃന്ദ തന്റെ കൂടപ്പിറപ്പാണ്..അങ്ങനെയേ നന്ദ കണ്ടിട്ടുള്ളു...


ദിവസങ്ങൾ വീണ്ടും കടന്നു പോയി...
അന്നൊരു ശനിയാഴ്ച ദിവസം ആയിരുന്നു...
നന്ദ അമ്മയുടെ അനുവാദം വാങ്ങി ക്ഷേത്ര ദർശനത്തിന് പോയി.. അമ്മ അവളോട് പോകണ്ടാന്നു പറഞ്ഞെങ്കിലും അവൾക്ക് അമ്പലത്തിൽ പോകുന്നത് ആശ്വാസം ആകുമെങ്കിൽ  പോയിക്കോട്ടെന്ന്  സോമനും പറഞ്ഞു..

തനിച്ചു പോകണ്ടാന്നു പറഞ്ഞെങ്കിലും ഇവിടെ അടുത്തല്ലേ എന്നും പറഞ്ഞാണ് നന്ദ പോയത്..
അവൾ  മഹാദേവന്  മുന്നിൽ കണ്ണീരോടെ പ്രാർത്ഥിച്ചു കാശിക്കുവേണ്ടി മൃത്യുഞ്ചയ ഹോമം നടത്തി അതിനു ശേഷം അടുത്തുള്ള ശനീശ്വരൻ കോവിലിൽ പോയി..


അവിടെ ചെന്നു കാശിയുടെ പേരിൽ നീലഞ്ചനവും ശനിശ്വരനു കറുത്ത പട്ടും എള്ളു പായസവും നടത്തി കുറച്ചു സമയം അവിടെ ഇരുന്നിട്ട് പോകാൻ ഇറങ്ങിയപ്പോൾ വീട്ടിൽ പോയി ചേച്ചിയെ കണ്ടാലോ എന്ന്  അവളുടെ ഉള്ളിൽ തോന്നി..

ചേച്ചി ചിലപ്പോൾ തന്നോട് ദേഷ്യപ്പെടുമായിരിക്കും പക്ഷെ തന്റെ ചേച്ചിക് ഇപ്പോൾ താൻ അല്ലാതെ ആരാണ് ഉള്ളത്..
താൻ വേണ്ടേ ചേച്ചിയെ ആശ്വസിപ്പിച്ചു കൂടെ നിൽക്കാൻ..
അവൾ വേഗം ഓട്ടോ വിളിച്ചു വീട്ടിലേക്ക്  പോയി...


ആദിയെ കാത്തു  ഒരോ നിമിഷവും ഭ്രാന്തി ആയി മാറുന്ന  വൃന്ദ സുരേദ്രന്റെ  മനസ്സിൽ വേദനയായി മാറി..
മകളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ പോലെ സുരേന്ദ്രൻ   സോമനെ കാണാൻ പോയി...സുരേന്ദ്രൻ നെട്ടൂരിന് പോയ പിറകിന് ആദി   ചെമ്പകശേരിയിലേക്ക് വന്നത്..

അവന്റെ കാറിന്റെ ശബ്ദം കേട്ട മാത്രയിൽ  റൂമിൽ കട്ടിലിൽ കരഞ്ഞു വാടി കിടന്ന വൃന്ദ  ഓടി ഇറങ്ങി വന്നു കട്ടള പടിയിൽ ചാരി നിന്നു ആദിയെ നോക്കി ...

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും ആദി വന്നത് അവളിൽ അല്പം ആശ്വാസം നിറച്ചു...

അവൾ കണ്ണിമാ ചലിപ്പിക്കാതെ ആദിയെ നോക്കി... ഒരു നോട്ടം കൊണ്ടു പോലും അവളെ നോക്കാതെ  ആദി  വൃന്ദയ്ക്ക് തൊട്ടരുകിൽ  നിൽക്കുന്ന  ബിന്ദുനെ നോക്കി..

മോനെ അവിടെ തന്നെ നിൽക്കാതെ കയറി വാ.. ഉള്ളിൽ നിറഞ്ഞ ആധിയോടെ ബിന്ദു പറഞ്ഞതും ആദി  ചോദിച്ചു...
അച്ഛൻ ഇല്ലേ അമ്മേ ഇവിടെ..
ഇല്ല മോനെ പുറത്തേക്കെവിടെയോ പോയി...
എന്താ മോനെ കാര്യം ...

അവൻ യാതൊരു സങ്കോചാവും ഇല്ലാതെ അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു കൊണ്ട്   കൈയിൽ ഇരുന്ന ബാഗിൽ നിന്നും ഒരു പേപ്പർ എടുത്തു ടേബിളിൽ വെച്ചു...

എന്താ മോനെ ഇത്....
ഡിവോഴ്സ് നോട്ടീസ് ആണ്...
ഇവളൂടി  ഒന്ന് സൈൻ ചെയ്തു  തന്നാൽ മ്യുച്ചാൽ ഡിവോഴ്സ് കിട്ടും..
ഞാൻ സൈൻ ചെയ്തിട്ടുണ്ട് വൃന്ദയോട് പറഞ്ഞു അമ്മ ഒന്ന് സൈൻ ചെയ്യിപ്പിച്ചു തരണം...

വൃന്ദ ഞെട്ടലോടെ ആദിയെ നോക്കി.. പിന്നെ ഒരു ഭ്രാന്തിയെ പോലെ  അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു...
ഞാൻ സൈൻ ചെയ്യില്ല ആദിയേട്ട...
എനിക്ക് പറ്റില്ല എന്റെ ആദിയേട്ടൻ ഇല്ലാതെ...
ആദിയേട്ടൻ ഇല്ലെങ്കിൽ  ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും..

പെട്ടന്ന് ബലമായി ആദി അവളുടെ കൈകൾ അവന്റെ ഷർട്ടിൽ നിന്നും വിടുവിച്ചു കൊണ്ട് പുച്ഛത്തോടെ അവളെ നോക്കി..

എനിക്ക് നിന്നെ വേണ്ടാ...
എന്റെ കുഞ്ഞിനെ കൊന്ന രക്ഷസിയാണ് നീ... ആ നിന്നെ എനിക്ക് വേണ്ടാ...
അങ്ങനെ പറയല്ലേ ആദിയേട്ട...
ഞാൻ... ഞാൻ അറിഞ്ഞോണ്ട് അങ്ങനെ ചെയ്യുവോ...
നമ്മുടെ കുഞ്ഞിനെ ഞാൻ കൊല്ലുമോ...എനിക്കും ഇല്ലേ കുഞ്ഞു പോയ സങ്കടം അതെന്താ ആരും മനസ്സിലാക്കത്തെ..

എല്ലാം ചെയ്ത്‌ വെച്ചിട്ട്  ഒരു ഉളുപ്പില്ലാതെ നിന്നു പറയുന്നത് കണ്ടില്ലേ 

പിന്നെ നീ ആരെ കൊല്ലനാടി ഈ പാതകം ചെയ്തേ..
വൃന്ദ ഒരു നിമിഷം നിശബ്ദയായി...


ആ സമയത്താണ്  നന്ദ ഓട്ടോയിൽ വന്നു ഇറങ്ങിയതും മുറ്റത്തേക്ക് വന്നതും..

മുറ്റത്തു വെച്ചേ കേട്ടു അകത്തുള്ള സംസാരം..
ആദിയുടെ കാർ കണ്ടതും അടുത്ത ഒരു പ്രശ്നത്തിന് താനൊരു ഹേതു ആകേണ്ടന്നു കരുതി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ നന്ദയുടെ ചെവിയിൽ ആദിയുടെ സ്വരം തുളഞ്ഞു കയറി..
പോകാൻ തിരിഞ്ഞു നടന്ന നന്ദ അവരുടെ സംസാരം ശ്രദ്ധിച്ചു കുറച്ചു  കൂടി അകത്തേക്ക് കയറി നിന്നു..

വർധിച്ച ഹൃദയമിടിപ്പോടെ  നന്ദ അവിടെ തന്നെ നിന്നു..


അന്നും ഇന്നും നന്ദയോട് ആണല്ലോ നിന്റെ പക...
അവളോടുള്ള പക തീർക്കാൻ നീ ചെയ്തതാണല്ലേ...
നിനക്ക് ആ മെഡിസിൻ തന്നത് ആ ഗിരി ആണോ?

പറയെടി പുല്ലേ... ആദിയുടെ സ്വരം ഉയർന്നു..

അല്ല... അവൻ അല്ല ആദിയേട്ട...

സുമ അപ്പച്ചിയ  ഈ ബുദ്ധി  ഉപദേശിച്ചതും ഈ മരുന്ന് തന്നതും..
നന്ദയ്ക്ക് കൊടുക്കാൻ പറഞ്ഞു എന്നെ ഏല്പിച്ചതും..

വൃന്ദ പറഞ്ഞത് കേട്ടു പുറത്തു നിന്ന നന്ദയും  അകത്തിരുന്ന ആദിയും ഒരുപോലെ ഞെട്ടി...
രക്ഷപെടാൻ വേണ്ടി നീയ് എന്ത് വേണ്ടാ ദീനവും പറയുമെന്ന് എനിക്ക് അറിയാടി പുല്ലേ...
വെറുതെ നമ്മുടെ പ്രശ്നത്തിലേക്ക് നീ അപ്പച്ചിയെ കൂടി വലിച്ചു ഇടരുത്..

സത്യമാ ഞാൻ പറഞ്ഞെ വൃന്ദ ഭ്രാന്തിയെ പോലെ അലറി കൊണ്ട് പറഞ്ഞു..

ആദിക്ക് അത് വിശ്വസിക്കാൻ തോന്നിയില്ല...
പക്ഷെ നന്ദയ്ക്ക് ആ നേരം അത് വിശ്വസിക്കാൻ തോന്നി..തന്നോട് അപ്പ കാട്ടിയ സ്നേഹപ്രകടനം ഓർത്തതും അവൾ അത് ഉറപ്പിച്ചു..

അവൾ മുന്നോട്ട് ഒരു ചുവട് വെച്ചതും  പെട്ടന്ന് ആദിയുടെ അടുത്ത ചോദ്യം അവളുടെ ഹൃദയത്തിൽ തറച്ചു മുന്നോട്ട് വെച്ച കാലടികൾ പിന്നിലേക്ക് വെച്ചു വർധിച്ച നെഞ്ചിടിപ്പോടെ  നന്ദ ചെവിയോർത്തു നിന്നു...


അപ്പച്ചി പറഞ്ഞുന്നു കരുതി അങ്ങനെ ഒരു പാതകം ചെയ്യാനും മാത്രം നിനക്ക് നന്ദ മോളോട് എന്താണിത്ര പക...

അത്  നിന്റെ നാവിൽ നിന്നും അറിയാതെ എന്തായാലും  ഞാൻ ഇനി തിരികെ പോകില്ല... അതറിഞ്ഞിട്ടേ ഉള്ളൂ നിന്നെ എന്റെ കൂടെ കൂട്ടണോ വേണ്ടയോ എന്ന്  ആലോചിക്കുന്നത്...

പറയെടി വൃന്ദേ...
നിനക്ക് എന്റെ കാശിയോടും നന്ദയോടും എന്താണിത്ര പക..
ഇനി ഒളിപ്പിക്കാൻ നോക്കണ്ട...
നിന്റെ അമ്മ കൂടി അറിയട്ടെ നീ കാട്ടി കൂട്ടിയ ക്രൂരതകളൊക്കെ..
ഇനിയും അതൊന്നും മറച്ചു വെക്കേണ്ട കാര്യം ഇല്ല...

പറയെടി....
നീയ് പറയുന്നോ അതോ ഞാൻ ഡിവോഴ്സിന് മൂവ് ചെയ്യണോ..

എന്നെ ഉപേക്ഷിക്കല്ലേ ആദിയേട്ട...
എനിക്ക് കാശിയോട് ഒരു പകയും ഇല്ല... എന്റെ പക മുഴുവൻ നന്ദയോടാ...
അവളാണ് എന്റെ ലൈഫ് നശിപ്പിച്ചത്...
അവളോട് എനിക്ക് വെറുപ്പാണ്...
ഇവർക്കൊക്കെ  അവൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു രണ്ടാം തരക്കാരി ആവില്ലായിരുന്നു..

അവൾ ജനിച്ചതോടെ ആണ് ഞാൻ അനാഥ ആയത്..
എന്നെ ഇവരെല്ലാം അകത്തിയതും അവളുടെ വരവോടെ ആണ്.

ഞാൻ ഇവരുടെ മകൾ അല്ല ആദിയേട്ട..
ഞാൻ ഒരു അനാഥയാണ്...
എനിക്ക് ആരും ഇല്ല... ഇവർക്ക് സ്വന്തമായി ഒരു കുഞ്ഞു പിറന്നപ്പോൾ എന്നെ ഇവരെല്ലാം മറന്നു..എല്ലാം സുഖ സൗകര്യങ്ങളും തന്നു  എന്നെ വളർത്തിയപ്പോൾ ഇവര് ഒരു കാര്യം മറന്നു പോയി... എനിക്കും ഒരു മനസ്സുണ്ട് ആ മനസ്സിൽ ഇവരോടുള്ള സ്നേഹം ഉണ്ട്. എന്നെഒന്ന് കൊഞ്ചിക്കാൻ  ഒന്നു ചേർത്ത് പിടിക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്...അപ്പോഴൊക്കെ ചേർത്ത് പിടിച്ചതും തലോടിയതും അവളെയാ ആ നന്ദേ...


ബിന്ദുനെ നോക്കി പറയുന്ന അവളെ ആദി  ഞെട്ടലോടെ നോക്കി..
ആ നേരം ബിന്ദുവിന്റെ ഹൃദയം പിടഞ്ഞു..കൺകോണിൽ ഉരുണ്ടു കൂടിയ  കണ്ണുനീര്  അടർന്നു വീഴാതെ കൺകോണിൽ തന്നെ തങ്ങി  നിന്നു .

കേട്ടതൊന്നും വിശ്വസിക്കാനാവാതെ നന്ദ മുറ്റത്തു തന്നെ നിന്നു..
ചേച്ചിക്ക് തന്നോടുള്ള പകയുടെ കാരണം അതാണോ...
അവൾ  വേദനയോടെ ഓർത്തു കൊണ്ടു നിന്നപ്പോഴാണ് അമ്മയുടെ ശബ്ദം ഉയർന്നത്...

ആരാടി നിന്നോട് ഈ  വേണ്ടാദീനങ്ങൾ പറഞ്ഞു തന്നു  നിന്റെ ഉള്ളിൽ  വിദ്വേഷം നിറച്ചത്..

നീ കരുതി വെച്ചിരിക്കുന്ന പോലെ അല്ല വൃന്ദേ കാര്യങ്ങൾ നിന്നെ ആരോ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിച്ചതാ...

അല്ല.. ഞാൻ അറിഞ്ഞതെല്ലാം സത്യമാ...
ഗിരിയുടെ അച്ഛൻ എന്നോട് എല്ലാം പറഞ്ഞതാ... അയാൾക്ക് സത്യം അറിയാവുന്നത് കൊണ്ടാണ് അച്ഛന് അയാളോട് ഇത്ര പക...

ബിന്ദു ഞെട്ടലോടെ മകളെ നോക്കി..
ഈശ്വര ഇവൾ ഇത് എന്തൊക്കെയാ ഈ പറയുന്നത്..
വൃന്ദ തുടർന്നു...
അന്ന് അയാൾ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല 
. അപ്പോഴും എനിക്ക് സംശയം ആയിരുന്നു ഞാൻ ആണോ നന്ദയാണോ ചെമ്പകശേരിയിലെ ദത്തു പുത്രി എന്ന് ഉള്ളതിൽ.. അപ്പോഴാണ് ആ ഇടയ്ക്ക് അച്ഛൻ ഗിരിയുമായി നന്ദയുടെ കാര്യം പറഞ്ഞു വഴക് ഉണ്ടായത്.. അതിനിടയിൽ അച്ഛന്റെ സ്വത്തുകളിൽ ഭൂരി ഭാഗവും അച്ഛൻ നന്ദയുടെ പേരിൽ എഴുതിയത് വക്കീല് വീട്ടിൽ വന്നു അമ്മയോട് പറയുന്നത് ഞാൻ കേട്ടു...

അമ്മ അതിനെ എതിർക്കാതെ അനുകൂലിച്ചപ്പോളെ ഞാൻ ഉറപ്പിച്ചതാ  അവൾ നിങ്ങളുടെ സ്വന്തം മകളും ഞാൻ  നിങ്ങളുടെ വളർത്തു മകളുമാണെന്ന്..
അല്ലെങ്കിൽ അങ്ങനെ രണ്ടു തരത്തിൽ സ്വത്തു എഴുതില്ലല്ലോ..


അന്നേ തുടങ്ങിയതാ അവളോട് എനിക്കുള്ള പക.. അതിനിടയിൽ അവൾ ഞാൻ ദേവർമഠത്തിലെ ആദിയേട്ടനെ സ്നേഹിച്ചപ്പോൾ അവൾ അവിടുത്തെ കാശിയെ പിന്നാലെ നടന്നു പ്രണയിച്ചത് ഞാൻ  അറിഞ്ഞത്...

അവിടെയും ഞാൻ   അവരെ തെറ്റിക്കാൻ ശ്രെമിച്ചു.. പക്ഷെ നടന്നില്ല...
അങ്ങനെ ഇരുന്നപ്പോഴാണ്  ഗിരിയ്ക്ക് അവളെ ഇഷ്ടം ആണെന്ന് അവൻ പറഞ്ഞു അറിഞ്ഞത്.. ഞാൻ അതിനു കൂട്ടു നിന്നു...

അവന്റെ വീട്ടിന്നു അവളെ കല്യണം ആലോചിച്ചു വന്നിട്ടും അച്ഛൻ അതിനെ ശക്തമായി എതിർത്തു...അപ്പോഴേ ഞാൻ ഉറപ്പിച്ചു അച്ഛനും അവന്റെ അച്ഛനുമായി നേരത്തെ അറിയാമെന്നു...


എനിക്ക് ഒരിക്കും  കല്യണം കഴിഞ്ഞു ചെന്നു കയറുന്ന വീട്ടിലും ഒരു രണ്ടാം തരക്കാരിയാവാൻ ആഗ്രഹം ഇല്ലായിരുന്നു... നന്ദ   ദേവർമഠത്തിലേക്ക് വന്നാൽ അവിടെയും ഞാൻ രണ്ടാം തരക്കാരി ആവുമെന്ന് എനിക്ക് ഉറപ്പ് ഉണ്ടാരുന്നു..


അതുകൊണ്ട് ആണ് ഗിരിയുടെ സഹായം തേടിയത്... അവന്റെ കൂടെ പോയപ്പോഴും  ഞാൻ അറിഞ്ഞില്ല അവൻ കാശിക്ക് ആക്‌സിഡന്റ് ഉണ്ടാകുമെന്നു... അവനെ തടയാൻ ഞാൻ ശ്രെമിച്ചു പക്ഷെ   അവന്റെ മനസ്സിലെ ചെറിയ ആക്‌സിഡന്റ്  അന്നത്തെ എന്റെ തടയൽ കാരണം സ്റ്റിയറിങ്ങ് കൈയിൽ നിന്നും വഴുതി പോയി അതൊരു വലിയ ആക്‌സിഡന്റ് ആയി മാറി..

നന്ദയും ആദിയും  ഞെട്ടലോടെ അത് കേട്ടു നിന്നു..

പിന്നെ ഞാൻ തന്നെയാ   മറന്നുപോയ കാശിടെ ഓർമകളിൽ നന്ദയുടെ മുഖത്തിന്‌ പകരം എന്റെ മുഖം ആക്കി എടുത്തതും പിന്നെ  കല്യാണത്തിന്റെ അന്ന് നടന്ന കാര്യങ്ങളും  എല്ലാം ഞാൻ പോലും അറിയാതെ വന്നു ചേർന്നതാ.. അപ്പോഴും നന്ദ ആ വീട്ടിൽ ഉണ്ടാവരുതെന്നു മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ..

അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ആദിയേട്ട...എന്നെ ഉപേക്ഷിക്കല്ലേ ആദിയേട്ട....

പെട്ടന്ന് ബിന്ദുവിന്റെ കൈ വൃന്ദയുടെ കവിളിൽ  പല ആവർത്തി പതിഞ്ഞു...

To Top