രചന: മഴ മിഴി
ആത്മസഖി
20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -93🩵
കാശി പകയോടെ സേവ്യറിനെ നോക്കി കൊണ്ട് അയാളുടെ കൈയിൽ പിടിച്ചു നിൽക്കുന്ന ആദിയെ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തൂ...
കുടിച്ചു അവശനായി നിൽക്കുന്ന ആദി കാശിയുടെ ഹൃദയത്തിൽ ഒരു നൊമ്പരമായി മാറി കഴിഞ്ഞിരുന്നു..
കാശി തന്റെ തോളിൽ ചാഞ്ഞു കുടിച്ചു അവശനായി കിടക്കുന്ന ആദിയെ തട്ടി വിളിച്ചു...
ആദിയേട്ടാ...
ആദിയേട്ട...
ആദി ഒന്ന് ഞരങ്ങിക്കൊണ്ട് അവന്റെ തോളിലേക്ക് തന്നെ ചാഞ്ഞു..
ടോ... താൻ എന്താ എന്റെ ആദിയേട്ടനെ ചെയ്തേ.
അന്നേ ഞാൻ പറഞ്ഞതല്ലേ തന്നോട് ഞാൻ ഒന്നിനും വരില്ലെന്ന്..
എന്റെ ഏട്ടന് എന്തേലും പറ്റിയാൽ..
നമ്മുടെ ആദിയേട്ടന് ഒന്നും വരില്ലെടാ കാശി....ലിജോ സേവ്യറിന്റെ കോളേറിലെ പിടുത്തം മുറുക്കി കൊണ്ട് പറഞ്ഞു...
എന്റെ പൊന്നു പിള്ളേരെ ഞാൻ ആദി മോനെ ഒന്നും ചെയ്തിട്ടില്ല...
ഞാൻ വഴക്കിനും വയ്യാവേലിക്കും ഒന്നിനും വന്നതല്ല..
ആദിയെ ഞാൻ കാണുന്നത് നമ്മുടെ കീഴൂരെ ബാറിൽ വെച്ച...
ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ പോയിട്ട് തിരികെ വന്നപ്പോൾ ഇവൻ കുടിച്ചു പൂസായി കാറിനടുത്തു നിൽക്കുന്നകണ്ടു..
അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല...
ആ ശേഖരൻ കണ്ടാൽ പിന്നെ അതുമതി.. ഒന്നാമതെ ആ ചെകുത്താൻ ചുറ്റി ഓടി നടക്കുവാ...ആരെ കൊല്ലണമെന്ന് അറിയാതെ..
അതാ ഞാൻ കൂട്ടികൊണ്ട് വന്നത്... വരുന്ന വഴി ലിന്റോയേ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവനാ പറഞ്ഞെ..
സേവ്യർ അച്ചായാ പിള്ളേര് ചിലപ്പോൾ ഈ നേരം അമ്പലത്തിനടുത്തോ
കവലയിലെ ആൽത്തറ ജംഗ്ഷനിലോ കാണുമെന്നു.. അതാ നേരെ ഈ വഴി വിട്ടേ...
അല്ലാണ്ട് അച്ചായൻ വഴക്കിനൊന്നും വന്നതല്ലടാ ഉവ്വേ...
ദാ... അവന്റെ കാറിന്റെ ചാവി.. കാർ അങ്ങ് ബാറില...
ഞാൻ ഇവനെ കൂട്ടുബോൾ ചാവി ഇങ്ങെടുത്തു...
എന്നാൽ ഇനി അച്ചായൻ പോട്ടെടാ മക്കളെ...
അയാൾ പോയതും അവർ മൂന്ന് പേരും കൂടി ആദിയെ കൊണ്ട് ദേവർമഠത്തിലേക്ക് പൊന്നു...
അവിടെ എത്തുമ്പോൾ വഴിക്കണ്ണുമായി നന്ദയും അമ്മയും അച്ഛനും സിറ്റ് ഔട്ടിൽ ഉണ്ടാരുന്നു..
അച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നത് ആദിയുമായി അകത്തേക്ക് കയറുമ്പോഴേ കാശി കണ്ടിരുന്നു..
അവനെ താങ്ങി മുകളിലേക്ക് കയറുമ്പോൾ നേര്യത്തിന്റെ കോന്തലിൽ സങ്കടം അടക്കാൻ അമ്മ പാട് പെടുന്നുണ്ടായിരുന്നു...
എങ്ങനെ നടന്ന ചെക്കനാ സോമേട്ട...
ഇന്ന് ഈ കോലത്തിൽ പോണത്..
കാശി കുടിച്ചാലും ആദി കുടിച്ചു വന്നു നമ്മൾ കണ്ടിട്ടില്ല...
ആ അവനാണ് ഇന്ന് മൂക്കുമുട്ടെ കുടിച്ചു ബോധം ഇല്ലാണ്ട് പോയത്..
എനിക്ക് ഒന്നും അറിയാൻ മേല ഭഗവതി ഇവൻ ഇനി എന്തൊക്കെ കാണിക്കുമെന്നുള്ളത്..
ചെക്കന് ആകെ സമനില തെറ്റിയത് പോലെയാ...
ഞാൻ എന്ത് പാപമാ ദേവി ചെയ്തേ
നന്ദയ്ക്ക് അമ്മയുടെ പതം പറഞ്ഞുള്ള കരച്ചിൽ കേട്ടു സങ്കടം സഹിക്കാൻ ആയില്ല അവൾ കരഞ്ഞോണ്ട് അകത്തേക്ക് പോയി..
എന്റെ ലക്ഷ്മി താനോന്നു ഈ പതം പറച്ചിൽ നിർത്തു.. സംഭവിച്ചത് സംഭവിച്ചു..
രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവൻ ഒന്ന് നോർമൽ ആകും അപ്പോൾ ഈ പ്രശ്നം നമുക്ക് പരിഹരിക്കാം ..
താനിങ്ങനെ പതം പറഞ്ഞു കരഞ്ഞാൽ അത് നന്ദയെയാ ബാധിക്കുന്നത്.. ഒന്നാമതെ ആ കുട്ടി ഈ ജന്മം നമ്മുടെ മോൻ കാരണം ഒരുപാട് അനുഭവിച്ചതാ... ഇപ്പോഴാ അതൊന്നു സന്തോഷിച്ചു സ്നേഹിച്ചു കഴിയുന്നത് . അവളെ കൂടി നീ ഓരോന്ന് പറഞ്ഞു സങ്കപ്പെടുത്തരുത്.
ലക്ഷ്മി കണ്ണും നിറച്ചു തലയാട്ടി...
കാശി, ഏട്ടനെ റൂമിൽ കൊണ്ടു കിടത്തിയതും ആദി ചാടി എണീറ്റു..
കാശിയെ അവൻ ഒന്ന് നോക്കി..
അവ്യക്തമായി മുന്നിൽ കാണുന്ന കാശിയെ തല വെട്ടി കുടഞ്ഞു കൊണ്ട് ആദി നോക്കി..
മുന്നിൽ നിൽക്കുന്നത് കാശി ആണെന്ന് കണ്ടതും ആദി അവനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി...
അവൾ എന്നെ ചതിച്ചെട കാശി...
എല്ലാം പോയി... എന്റെ ജീവിതവും എന്റെ കുഞ്ഞും എല്ലാം പോയി..
അവൾ ദുഷ്ടയാടാ....
നിന്നോടും അവള് കാട്ടിയത് ദുഷ്ടത അല്ലെ..
ആദിയേട്ട... ഇതെല്ലാം ഒരിക്കൽ എന്നോട് ആദിയേട്ടൻ പറഞ്ഞതല്ലേ...
ആദിയേട്ടൻ വന്നേ...
വന്നു കിടന്നേ...
വിടെടാ കാശി....
എനിക്ക് പറയണം നിന്നോട് എല്ലാം തുറന്നു പറയണം...
നിനക്ക് അറിയുവോ അവളെ ഞാൻ എന്റെ ഈ നെഞ്ചില കൊണ്ടു നടന്നെ...
അതുകൊണ്ടാ അവളെ ഞാൻ കെട്ടിയെ...
അപ്പോഴും അവൾ എന്നെ സ്നേഹിച്ചു കൊണ്ട് ചതിക്കുവാ ചെയ്തേ...
അവളാ ഗിരീടെ കൂടെ കൂടി തെറ്റ് ചെയ്യുന്നുന്നു അറിഞ്ഞപ്പോളാടാ ഞാൻ അവളെ വെറുതെ...
അപ്പോഴും പൂർണമായും വെറുക്കാൻ കഴിഞ്ഞില്ലെടാ എനിക്ക്.. ഞാൻ അവളെ പ്രാണനെ പോലെ അല്ലെ സ്നേഹിച്ചത്.
വാക്കുകളാൽ അവളെ വേദനിപ്പിച്ചപ്പോഴും ഹൃദയംകൊണ്ട്
അത്രയേറെ അടുത്തറിഞ്ഞിട്ടും ഒരു മുന്നറിയിപ്പിന്റെ സൂചന പോലും തരാതെ അവളെന്നെ ചതിച്ചില്ലെടാ കാശി...
എന്റെ കുഞ്ഞിനെ കൊന്നില്ലെടാ ആ ദുഷ്ട...
എനിക്കിനി അവളെ വേണ്ടാ...
ആദിയേട്ട.. ആദിയേട്ടൻ വന്നു കിടന്നേ...
നമുക്ക് അതിനെപ്പറ്റി പിന്നീട് സംസാരിക്കാം..
പറ്റില്ലെടാ ആദി കുഴഞ്ഞു കുഴഞ്ഞു പറഞ്ഞു കൊണ്ട് കാശിയെ നോക്കി..
നീ വക്കീലിനെ വിളിക്ക് എനിക്ക് ഇപ്പൊ ഈ നിമിഷ ഡിവോഴ്സ് വേണം. എന്റെ കുഞ്ഞിനെ കൊന്ന അവളെ എനിക്കിനി വേണ്ടാ...
മുകളിലേക്ക് കയറി വന്ന നന്ദ ഇതു കേട്ടു ഹൃദയം പൊട്ടുന്ന വേദനയോടെ നിന്നു..
ഒരു വിധം ആദിയെ പറഞ്ഞു സമാധാനിപ്പിച്ചു കാശി കിടത്തി ഉറക്കിയിട്ട് റൂമിന്റെ ഡോറും ചാരി പുറത്തേക്ക് വരുമ്പോൾ നന്ദ ചുമരിൽ ചാരി നിൽക്കുന്നത് കണ്ടു..
അപ്പോഴേ കാശിക്ക് മനസ്സിലായി അകത്തു നടന്ന സംഭാഷണം അവൾ ശ്രെവിച്ചിട്ടുണ്ടെന്നു..
കാശി നന്ദേ വിളിച്ചതും അവൾ എങ്ങളോടെ കാശിയുടെ തോളിൽ ചാഞ്ഞു.
നീ എല്ലാം കേട്ടോ പെണ്ണെ..
മ്മ്...ഹ്ഹ്..
കാശിയേട്ട.... എന്റെ ചേച്ചി ചെയ്തത് തെറ്റാ...ഞാൻ സമ്മതിക്കുന്നു
പക്ഷെ ആദിയേട്ടനെ അവൾക്ക് ജീവനാ..
അവൾ എന്നോടുള്ള ദേഷ്യത്തിൽ ചെയ്തതാ...
അല്ലാണ്ട് അവൾ ഒരിക്കലും സ്വന്തം കുഞ്ഞിനെ ഇല്ലാണ്ട് ആക്കില്ല...കാശിയേട്ട...
അവളോട് ഒന്ന് ക്ഷെമിക്കാൻ ആദിയേട്ടനോട് ഒന്ന് പറയുവോ...
കാശിക്ക് ദേഷ്യം വന്നെങ്കിലും അവൻ അത് പുറത്തു കാട്ടാതെ പറഞ്ഞു..
നീ വന്നു കിടന്നേ അതൊക്കെ നമുക്ക് രാവിലെ തീരുമാനിക്കാം...
കാശിയുടെ മനസ്സിൽ ആ നേരം വല്ലാതെ നീറി പുകഞ്ഞു..
എങ്ങനെയാണു നന്ദേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്...
നീ ഇത്ര പാവം ആണോ...?
അവൾ കൊല്ലാൻ ശ്രമിച്ചത് നമ്മുടെ കുഞ്ഞിനെ ആണ്.. ദൈവ ഭാഗ്യം കൊണ്ടു അവൾ ചെയ്ത പ്രവർത്തി അവൾക്ക് തന്നെ വിനയായി...
അവൾ ഇതുവരെ ചെയ്തു കൂട്ടിയ പ്രവർത്തികൾക്ക് ഈശ്വരൻ കൊടുത്ത ശിക്ഷയാണ്..
പക്ഷെ അവിടെ എന്റെ ആദിയേട്ടനും ആ കുഞ്ഞും എന്ത് പിഴച്ചു...
ആദിയേട്ടന്റെ അവസ്ഥ ഓർക്കും തോറും കാശിയുടെ ഉള്ളിൽ വൃന്ദയോട് അനിഷ്ടം നിറഞ്ഞു..
ഇതേ സമയം ചെമ്പകശേരിയിലേക്കു വന്ന വൃന്ദ ആരോടും മിണ്ടാതെ കതകടച്ചു റൂമിൽ ഇരുന്നു..
അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി..
അവൾ കണ്ണിൽ കണ്ടതെല്ലാം തട്ടി എറിഞ്ഞു കൊണ്ട് ബെഡിൽ ചെന്നിരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി..
ബിന്ദു ഭയത്തോടെ ഡോറിൽ തട്ടി വിളിച്ചു...
മോളെ... വൃന്ദേ...
വാതിൽ തുറക്ക് മോളെ...
അവരുടെ ആവലാതിയും ഭയവും നിറഞ്ഞ ശബ്ദം കേട്ടെങ്കിലും വൃന്ദ ഇരുന്നിടത്തു നിന്നു ചലിച്ചില്ല അവൾക്ക് എല്ലാരോടും ദേഷ്യം ആയിരുന്നു..
പെട്ടന്ന് സുരേന്ദ്രന്റെ ശബ്ദം കാതിൽ നിറഞ്ഞതും അവൾ ദേഷ്യത്തോടെ ചെന്നു കതക് തുറന്നു കൊണ്ട് അവരെ രണ്ടാളെയും നോക്കി..
അവളോട് എന്തോ പറയാൻ പോയ സുരേന്ദ്രനെ കണ്ണുകളാൽ വിലക്കി കൊണ്ട് ബിന്ദു അകത്തേക്ക് കയറി..
വൃന്ദ ബെഡിൽ പോയിരുന്നു...കരയാൻ തുടങ്ങി..
കരഞ്ഞു കലങ്ങിയ വൃന്ദയുടെ കണ്ണുകൾ നോക്കി നിശ്ചലനായി സുരേന്ദ്രൻ വാതിൽ മറവിൽ നിന്നു..
ആ നിമിഷം വാതിൽ മറവിൽ നിന്ന സുരേന്ദ്രന്റെ … നെഞ്ചിൽ എന്തോ ഓർത്തിട്ട് നെരിപ്പോട് പോലെ എന്തോ നീറാൻ തുടങ്ങി ….
നിറഞ്ഞു വന്ന കണ്ണുകളെ ഇരു കൈകളാലും അമർത്തി തുടച്ചുകൊണ്ട് ബിന്ദു വൃന്ദയുടെ സമീപം ചെന്നിരുന്നു…
അപ്പോഴും ഇമചിമ്മാതെ അയാൾ അവരെ തന്നെ നോക്കി നിന്നു,പിന്നെ അയാൾ പിന്തിരിഞ്ഞു ഇരു കയ്യാലും കണ്ണുകൾ തുടച്ചു …..നേർത്ത തേങ്ങലോടെ പുറത്തേക്ക് നടന്നു..
മോളെ വൃന്ദേ..... പോയതോ പോയി ഇനി അതും ഓർത്ത് കരഞ്ഞ് വല്ല ദീനോം വരുത്തി വക്കാനാണോ നിന്റെ ഒരുക്കം…. ” ബിന്ദുവിന്റെ ശബ്ദത്തിൽ ശാസനയും മകളോടുള്ള ആധിയും നിറഞ്ഞു….
അവൾക്ക് അത് കേട്ടപ്പോൾ വല്ലാത്ത ദേഷ്യം വരുന്നുണ്ടാരുന്നു..
കരഞ്ഞു കലങ്ങി ചുമന്ന കണ്ണുകളോടെ അവൾ ബിന്ദുനെ നോക്കി അലറി...
ഇറങ്ങി പോ എന്റെ മുന്നിന്നു...
നിങ്ങൾ എന്റെ ആരും അല്ല... എല്ലാത്തിനും കാരണം അവളാ നിങ്ങടെ ആ പുന്നാര മോള്..
പകയോടെ അതിലേറെ ദേഷ്യത്തോടെ പറയുന്ന വൃന്ദയെ കാൺകെ ബിന്ദുവിന്റെ ഹൃദയം പൊള്ളി പിടഞ്ഞു...
നീ എന്തൊക്കെയാ എന്റെ വൃന്ദ മോളെ ഈ പറയണേ...
എന്റെ കുട്ടിക്ക് ഇതെന്താ ഈ പറ്റിയെ...
വേണ്ടാ....
നിങ്ങൾ ഒന്നും മിണ്ടണ്ട...
നിങ്ങൾക്ക് അവളോട് അല്ലെ ഇഷ്ടം...
വൃന്ദ മോളെ ഇതെല്ലാം നിന്റെ തെറ്റിദ്ധാരണയ...
നിങ്ങൾ രണ്ടും എനിക്ക് ഒരുപോലെയാ..
വേണ്ടാ....
ഒരക്ഷരം മിണ്ടരുത് നിങ്ങൾ...
ഞാൻ നിങ്ങടെ മോള് അല്ലാത്തത് കൊണ്ടല്ലേ എന്നെ രണ്ടത്തരക്കാരിയായി കണ്ടേ...
അവളുടെ വായിൽ നിന്നും കേട്ട വാക്കിൽ ബിന്ദു പതറി പോയി..
താൻ പത്തു മാസം ചുമന്നു പെറ്റ തന്റെ മോള് തന്നോട് പറഞ്ഞത് കേൾക്കെ ആ അമ്മയുടെ ഹൃദയം ആയിരം കാരമുള്ളൂ തറഞ്ഞത് പോലെ വിങ്ങി...
മോളെ നീ.... പറയുന്നതെല്ലാം തെറ്റാ...
വേണ്ടാ...
ഇറങ്ങി പോ എന്റെ മുന്നിന്നു.. അല്ലെങ്കിൽ ഞാൻ ഈ നിമിഷം ഇവിടുന്നു പോകും അതിനും എനിക്ക് പറ്റിയില്ലെങ്കിൽ ഞാൻ സ്വയം ചാവും...
എന്റെ മനസ്സിക നില തെറ്റിക്കാതെ ഒന്ന് ഇറങ്ങി പോകുന്നുണ്ടോ...
അവൾ ദേഷ്യത്താൽ അലറിയതും ബിന്ദു ഭയന്നു പുറത്തേക്ക് ഇറങ്ങി..
വൃന്ദ ഓടി വന്നു ഡോറും അടച്ചു അതിൽ ചാരി നിന്നു കരഞ്ഞു..
ഹൃദയം പിടയുന്ന വേദനയോടെ ബിന്ദു വാതിലിലേക്ക് നോക്കി നിന്നു..
അടുത്ത ദിവസം ആദി ഒന്നും സംഭവിക്കാത്ത പോലെ ഗാർമെന്റ്സിൽ പോകാൻ ഇറങ്ങി വരുന്നത് കണ്ട് ദേവർമടത്തിൽ ഉള്ളവർ ഞെട്ടി..
സോമൻ ആശങ്കയോടെ അവനെ നോക്കി..
അമ്മയുടെ കണ്ണുകളിൽ പതർച്ച നിഴലിച്ചു...
കാശിയും നന്ദയും ഞെട്ടലോടെ പരസ്പരം നോക്കി..
എല്ലാവരോടും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ സംസാരിക്കുന്ന ആദിയെ കാശി ഭയത്തോടെ നോക്കി..
ഏത് നിമിഷവും പൊട്ടി തെറിക്കാവുന്ന ഒരു അഗ്നി പാർവ്വതം കണക്കെ ആദിയുടെ ഹൃദയത്തിൽ പുക ചുരുളുകൾ മൂടി കഴിഞ്ഞിരുന്നെകിലും അവൻ വളരെ പക്വതയോടെ അതേല്ലാം അവന്റെ ഉള്ളിൽ തന്നെ ഒളിപ്പിച്ചു കൊണ്ട് പുറമെ പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു കൊണ്ട് അവൻ എല്ലാവർക്കും മുന്നിൽ യാതൊന്നും സംഭവിക്കാത്ത പോലെ നിന്നു..
കാശിയ്ക്കൊപ്പം ഗാർമെന്റ്സിലേക്ക് പോകുമ്പോൾ പോലും ആദിയുടെ മുഖത്ത് കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഒരു വാക്ക് പോലും ഉതിർന്നു വീണില്ല..
അത് കാശിയെ കൂടുതൽ ഭയപ്പെടുത്തി..
ഏട്ടന്റെ മനസ്സിൽ എന്താണെന്നറിയാതെ കാശി,ആദിയെ നോക്കി ഇരുന്നു.