ആത്മസഖി, ഭാഗം: 92

Valappottukal


രചന: മഴ മിഴി
 ആത്മസഖി 

20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല... 
 ആത്മസഖി 
ആത്മസഖി 
❤️ മഴ മിഴി ❤️                         
  🩵 part  -92🩵

നിഷ്കളങ്കമായ ചിരിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു  ലക്ഷ്മി നെറുകയിൽ തുരുതുരെ ചുംബിച്ചു..

നന്ദ കാര്യം ഒന്നും അറിയാതെ അമ്മയെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് ചുറ്റി പിടിച്ചിരുന്നു..

അമ്മയെ ചുറ്റിപ്പിടിച്ചു ഇരുന്നപ്പോഴാണ് പെട്ടന്ന് അലറി വിളിച്ചു കൂവി കൊണ്ട് സുമ വന്നത്..

അവരുടെ കരച്ചിലും പതം പറച്ചിലും കേട്ടാണ് നന്ദ അമ്മേടെ പിടി വിട്ടു എണീറ്റത്..

സുമയെ നോക്കി എന്തോ പറയാൻ വന്ന ലക്ഷ്മിയെ മൈൻഡ് ചെയ്യാതെ  സുമ നന്ദയെ നോക്കി..

അവളെ കാണുമ്പോൾ സുമയ്ക്ക് വല്ലാത്ത അരിശം തോന്നി..

എങ്കിലും അത് പുറത്ത് കാണിക്കാതെ  സുമ  ലക്ഷ്മിയോടായി പറഞ്ഞു 
എന്നാലും എന്റെ ഏട്ടത്തി  ആ വൃന്ദ എന്ത് പണിയ കാണിച്ചേ....
സ്വന്തം കുഞ്ഞിനെ അലസിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ കുടുംബത്തു പിറന്ന പെമ്പിള്ളേര് ചെയ്യുന്ന പണിയാണോ ഇത്..

പെട്ടന്ന് അത് കേട്ട നന്ദ ഒന്നും മനസ്സിലാകാതെ അപ്പച്ചിയേയും അമ്മയെയും നോക്കി..

അമ്മേ.... എന്താ... അപ്പ പറയുന്നത്...
വൃന്ദച്ചിക്കും കുഞ്ഞിനും എന്ത് പറ്റി..

അയ്യോടി നീ ഒന്നും അറിഞ്ഞില്ലേ കൊച്ചേ...
നിന്റെ ചേച്ചി ഉണ്ടല്ലോ ആ സുന്ദരി കോത  അവൾ ഗർഭം അലസിപ്പിച്ചു ഹോസ്പിറ്റലിലാ...
എന്റെ ആദി മോൻ ഇതെങ്ങനെ സഹിക്കും...
എന്റെ ഭഗവതി...
ഇങ്ങനേം ഉണ്ടോ അഹങ്കാരം പെരുത്ത പെൺകുട്ടിയോള്..

ഓരോരുത്തര് ഒരു കുഞ്ഞികാലു കാണാനുള്ള നെട്ടോട്ടത്തില,
എന്റെ ഭഗവതി ഇവളുമാരെ പോലുള്ളതുങ്ങൾക്ക് സന്താന ഭാഗ്യം കൊടുക്കണ നേരത്തു ആ ഭാഗ്യം കുഞ്ഞുങ്ങൾ ഉണ്ടാവാത്തതുങ്ങൾക്ക് കൊടുത്തൂടെ അവര് പൊന്നു പോലെ നോക്കില്ലേ ആ കുഞ്ഞുങ്ങളെ...

മൂത്തതും കണക്കാ ഇളയതും കണക്കാ...
ഇനി നീ എന്നാടി നിന്റെ വയറ്റിൽ ഉള്ളതിനെ അലസിപ്പിക്കുന്നത്..

നെഞ്ചിൽ തികട്ടി വന്ന സങ്കടം ഒതുക്കാൻ പാട് പെട്ടു നിന്ന നന്ദയ്ക്ക് അവരുടെ വർത്തമാനം കേട്ട് ഒന്ന് കൂടി സങ്കടം കൂടി...
അവൾ വിങ്ങി പൊട്ടി നിന്ന സമയത്താണ് കാശി മുകളിൽ നിന്നും ആദിയെ കാണാതെ തിരികെ താഴേക്ക് വന്നത്..

അപ്പയുടെ വായും നന്ദയുടെ പൊട്ടികരച്ചിലും കണ്ടു കാശിക്ക് ദേഷ്യം വന്നു.

അവൻ നന്ദയെ പിടിച്ചു തന്നോട് ചേർത്ത് കൊണ്ട് അപ്പയ്ക്ക് നേരെ കൈ ചൂണ്ടി..

വൃത്തികെട്ട നാവ് കൊണ്ട് ഇനി ഇവളെ എന്തേലും പറഞ്ഞാൽ എന്നത്തേയും പോലെ ഞാൻ കേട്ടോണ്ട് ഇരിക്കില്ല..

അപ്പയാണെന്നും പണ്ടെന്നേ എടുത്തോണ്ട് നടന്നതാണെന്നുള്ളതും ഞാൻ അങ്ങ് മറക്കും...

പരദൂഷണം പറയാനും അടിയുണ്ടാക്കാനും സ്നേഹത്തെ കഴിയുന്നവരെ തമ്മിൽ കുത്തി തിരുപ്പുണ്ടാക്കി അകറ്റാനും അപ്പ ചിലപ്പോൾ മിടുക്കി ആയിരിക്കും 
അത് എന്റെ കുടുംബത്തിൽ വേണ്ടാ..
അത് അങ്ങ് അപ്പോടെ കുടുബത് പയറ്റിയാൽ മതി 
ഞാൻ എന്തേലും പറഞ്ഞു ഇറക്കി വിടുന്നതിനു മുന്നേ ഇവിടുന്നു ഇറങ്ങാൻ നോക്കൂ..

അപ്പ ആണെന്നും പറഞ്ഞു ഇനി ഈ വീടിന്റെ പടി ചവിട്ടി പോകരുത് ഈ മാതിരി കുത്തിത്തിരുപ്പ് ഉണ്ടാക്കാനായിട്ട്  .

എനിക്ക് ആകെ സമനില തെറ്റി നിൽക്കുവാ... ഞാൻ ബന്ധവും സ്വന്തവും ഒന്നും നോക്കില്ല.. 
ഇറങ്ങി പോവാൻ കാശി അലറിയതും  സുമ വന്നതുപോലെ തിരികെ പോയി..
ഉള്ളിൽ അമർഷം നിറഞ്ഞെങ്കിലും താൻ മരുന്ന് കൊടുത്ത  കാര്യം ആരും അറിഞ്ഞിട്ടില്ലെന്നു ഉള്ളത് അവരിൽ ആശ്വാസം നിറച്ചു..

തല്ക്കാലം ദേവർമഠത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലതെന്നു സുമയ്ക്ക് തോന്നി..

സുമ പോയതും കാശി ദേഷ്യത്തിൽ സോഫയിൽ വന്നിരുന്നു..

അമ്മയ്ക്ക്  ഒന്ന് അപ്പേ വിലക്കി കൂടെ...
അവൻ അമ്മേ നോക്കി....
ഞാൻ വിലക്കാഞ്ഞിട്ടാണോ കാശി... അമ്മ സങ്കടത്തോടെ ചോദിച്ചു..

നന്ദ അവന്റെ അരികിൽ ഇരുന്നു കൊണ്ട് വൃന്ദടെ കാര്യം ചോദിച്ചു..
എന്ത് പറയണമെന്ന് അറിയാതെ കാശി അമ്മേ നോക്കി..

ഞാൻ ഒന്ന് തിരക്കിയിട്ടു വരട്ടെ നന്ദേ...ഞാൻ ഒന്നും അറിഞ്ഞില്ല 
ഞാൻ നിന്റെ കൂടെ അല്ലെ വന്നത് നീ   പോയി ഒന്ന് ഫ്രഷ് ആയി വാ.. അപ്പോഴേക്കും ഞാൻ ഒന്ന് കാര്യങ്ങൾ തിരക്കി അറിഞ്ഞിട്ട് വരാം..

അവൾ മുകിലേക്ക് പോയതും അവൻ അമ്മയോട് സംഭവങ്ങൾ ഒന്നൂടി ചോദിച്ചറിഞ്ഞു..

സംഭവങ്ങൾ അമ്മ പറഞ്ഞു കഴിഞ്ഞതും  അവൻ ആദിയെ തിരക്കി..

എന്നെ ഇവിടെ കൊണ്ടാക്കി എനിക്ക് ധൈര്യം തന്നിട്ട് പോയതാടാ എങ്ങോട്ടാണെന്നൊന്നും എനിക്ക് അറിയില്ല..
അവൻ ആകെ തകർന്ന പോയെ...
ആരെയും സ്വപ്നത്തിൽ പോലും വിചാരിച്ച കാര്യങ്ങളാണോ ഈ വീട്ടിൽ നടന്നത്..
വൃന്ദ ഇങ്ങനെ  ഒരു ചതി  ചെയ്യുമെന്ന് കരുതിയില്ലേടാ കാശി..
അമ്മ നന്ദേ നോക്കി  ഇവിടെ ഇരിക്ക്...അവളോട് ഒന്നും പറഞ്ഞു വിഷമിപ്പിക്കണ്ട 
ഞാൻ ആദിയേട്ടനെ ഒന്ന് തിരക്കിട്ടു വരാം..

കാശി ബുള്ളറ്റും എടുത്ത് പോകുന്നത് നന്ദ മുകളിലെ റൂമിലെ ജനാലഴികളിൽ കൂടി കണ്ടു..

അവൾ വേഗം ഫോൺ എടുത്തു അച്ഛനെയും അമ്മയെയും വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല...

അവൾ സങ്കടത്തോടെ ഫോണിൽ നോക്കി ഇരുന്നു..

അവൾക്ക്  കേട്ടതൊന്നും ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല 
ഇതറിഞ്ഞാവും അമ്മയും അച്ഛനും പോയതെന്ന് അവൾക്ക് മനസ്സിലായി 

സുമ ഓട്ടോയിൽ കയറി അവരുടെ വീടിന്റെ മുറ്റത് എത്തിയതും കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്തു..

വസന്ത കാളിങ് എന്ന്  കണ്ടതും സുമയുടെ  നെഞ്ചിൽ വെള്ളിടി വെട്ടി 

നാശം...!
അവർ പിറു പിറുത്തു കൊണ്ട് മുഖത്ത് മിന്നിമാഞ്ഞ ഭയവും പേടിയും മറച്ചു പിടിച്ചു  കൊണ്ട് കാൾ എടുത്തു..

ഹലോ....

സുമേ എന്തായി കാര്യങ്ങൾ..

എല്ലാം കറക്റ്റ് ആയി നടന്നില്ലേ?
ഇതിൽ പിഴവ് വരുത്തിയാൽ ഞാൻ തന്ന ക്യാഷ് എനിക്ക് വേണം..
അല്ലെങ്കിൽ അറിയാല്ലോ എന്നെ...
ഞാൻ നേരെ നിന്റെ വീട്ടിലോട്ട് അങ്ങ് വരും...
എല്ലാം ഞാൻ എല്ലാരോടും വിളിച്ചു കൂവും..

സത്യം പറയാനായി നാവ് പൊന്തിച്ച സുമ പേടിയോടെ പറഞ്ഞു..
എല്ലാം ശെരിയായി..

ആ പെണ്ണിന്റെ കൊച്ചു പോയി...
ഉവ്വോ....
ആ മരുന്ന് കഴിച്ചാൽ അലസി പോവുമെന്ന് എനിക്ക് ഉറപ്പ് ആരുന്നു..
എന്നാലും നിന്റെ വായിന്നു അറിയാനുള്ള ത്വര...
അറിഞ്ഞപ്പോൾ സമാധാനമായി..

ഇനിയിപ്പോ ബാക്കി കാര്യങ്ങൾ എന്റെ പിള്ളേര് നോക്കി കോളും..
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അവൾ ദേവർമടത്തുന്നു ഈ വസന്തേടെ 
കൈയിൽ എത്തും..
അവർ ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു..
സുമ എല്ലാം കേട്ടൊന്നു മൂളിയതല്ലാതെ മറുത് ഒന്നും പറഞ്ഞില്ല..

എങ്കിലും ദേവർമടത്തുന്നു അവൾ ഒഴിഞ്ഞു പോകുന്നത് അവർക്ക് വലിയ ഒരു ആശ്വാസമായി തോന്നി..

വല്ലാത്ത ഭാഗ്യമുള്ള പെണ്ണാണ്...ഒരിക്കൽ അവളെ കാശി വെറുത്തതാണ്. പിന്നെ ഭാഗ്യം കൊണ്ടു കെട്ടി.. അതു കഴിഞ്ഞു മറന്നുപോയ അവളെ അവൻ ഓർത്തെടുത്തു ഇപ്പോൾ ദാ ഒരു കുഞ്ഞും ആകാൻ പോകുന്നു.. അതിനെ ഇല്ലാണ്ടാക്കാൻ നോക്കി സ്വന്തം ചേച്ചിടെ കുഞ്ഞു പോയി..

എന്തായാലും ആ പെണ്ണ് വല്ലാത്ത ഇനമാ.. ദൈവം കൂടെ ഉള്ള പെണ്ണാണ്.. അല്ലെങ്കിൽ അവൾ ഈ കണ്ട അപകടങ്ങളിൽ നിന്നും രക്ഷപ്പെടുമോ..

ഫോണും കൈയ്യിൽ പിടിച്ചു ആലോചനയോടെ വരുന്ന അമ്മയെ അരുണ സംശയത്തോടെ നോക്കി..

ഓഹ്.. ഇപ്പോൾ വന്നു വന്നു പകലുംദിവാ സ്വപ്നം കാണാൻ തുടങ്ങിയോ ഈ അമ്മ...
ഇന്ന് ഇനി ആരെ ചതിക്കാനുള്ള സ്വപ്നം ആണോ കണ്ടതാവോ?

അവൾ  അനിഷ്ടത്തോടെ അമ്മേ വിളിച്ചു...
പെട്ടന്ന് സുമ ഞെട്ടി കൊണ്ട് അരുണേ നോക്കി..
എന്തോന്നടി പെണ്ണെ അലറി വിളിച്ചു എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ..
പിന്നെ ഞാൻ ഒന്ന് വിളിച്ചപ്പോഴേക്കും അമ്മ അങ്ങ് പേടിക്കുവല്ലേ..

വെറുതെ നട്ടകുരുക്കാത്ത നുണ പറയാതെ അമ്മേ...
സുമ അടിമുടി മകളെ നോക്കി..
നീയ് ഇതെങ്ങോട്ടാ അരുണേ ഈ ബാഗൊക്കെ തൂക്കി..
ഞാൻ പോവാ...
എനിക്ക് ഡ്യൂട്ടിക്ക് കയറണം..
അതിനു നീ വന്നിട്ട് രണ്ടു ദിവസം തികഞ്ഞില്ലല്ലോ..
ലീവ് ഇല്ലാഞ്ഞിട്ട അമ്മേ..ഞാൻപോയില്ലേൽ ശെരിയാവില്ല...

അതിനും മാത്രം എന്തോ വലിയ ജോലിയാ നിനക്ക് നിന്റെ പറച്ചില് കേട്ടാൽ തോന്നും നീ വലിയ കലക്ടർ ആണെന്ന്...

അതോ ഇനി നിനക്ക് വല്ല ചുറ്റികളിയും ഉണ്ടോ പെണ്ണെ..
പെട്ടന്ന് അരുണ ഒന്ന് ഞെട്ടി അമ്മേ നോക്കി..
പിന്നെ വളരെ ശാന്തമായി പുറത്തേക്ക് ബാഗും എടുത്ത് ഇറങ്ങി കൊണ്ട് പറഞ്ഞു..

ഒരാൾ എന്റെ മനസ്സിൽ ഉണ്ട്...ആളിനെ ഞാൻ ഇപ്പോൾ പറയുന്നില്ല.. കുറച്ചു ഡേയ്സ്കൂടി കഴിഞ്ഞു പറയാം..
നീ പറയണ്ടാ...
കാശിയെ അല്ലാതെ അങ്ങനെ  നീ വേറെ ആരെയും മനസ്സിൽ കുടിയിരുത്തണ്ട...

പുറത്തേക്ക് ഇറങ്ങി ചെരുപ്പ് ഇട്ടു കൊണ്ട് അരുണ ദേഷ്യത്തിൽ അമ്മേ നോക്കി..
അമ്മയ്ക്ക് വട്ടാണോ?
കാശിയേട്ടന്റെ കല്യണം കഴിഞ്ഞതാ.. ഏട്ടൻ സ്നേഹിക്കുന്നത് ആ പാവം നന്ദേ ആണ്..
അവർക്ക് ഇപ്പോൾ ഒരു കുഞ്ഞും ആകാൻ പോകുന്നു.എന്നിട്ടും അമ്മയ്ക്ക് ഇപ്പോഴും ആഗ്രഹം അസ്ഥാനത്ത...
എന്തായാലും എനിക്ക്  മറ്റൊരാളുടെ ജീവിതം തട്ടിപറിച്ചു എടുക്കാൻ ആഗ്രഹം ഇല്ല. അതുമല്ല എന്റെ മനസ്സിൽ കാശിയേട്ടന് അത്തരമൊരു സ്ഥാനം ഇല്ല...
ആ സ്ഥാനം ഞാൻ മറ്റൊരാൾക്ക്‌ കൊടുത്തു കഴിഞ്ഞു..

ടി... സുമ അലറിയതും അരുണ  കൂടുതൽ വാക്ക് തർക്കത്തിന് നിൽക്കാതെ വേഗം ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി..
സുമ പുറത്തേക്ക് വരുമ്പോഴേക്കും അരുണ ഗേറ്റ് അടച്ചു  ഓട്ടോയിൽ കയറി കഴിഞ്ഞിരുന്നു..
ഓട്ടോ മുന്നോട്ട് നീങ്ങിയതും കേട്ടു അമ്മയുടെ  ശാപവാക്കുകൾ..
അവൾ അതിനു ചെവി കൊടുക്കാതെ ഓട്ടോക്കാരനെ നോക്കി പറഞ്ഞു..
നെട്ടൂര് റെയിൽവേ സ്റ്റേഷൻ...

ആദിയെ അന്വേഷിച്ചു കാശി നടന്നെങ്കിലും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല.. കാശി വിളിച്ചു പറഞ്ഞത് അനുസരിച്ചു മനുവും ലിജോയും അന്വേഷിച്ചു അവർക്കും ആദിയെ കുറിച്ച് ഒരു അറിവും കിട്ടിയില്ല..

കാശി ആകെ സങ്കടത്തിലായി ആലിൻ ചുവട്ടിൽ വന്നിരുന്നു അപ്പോഴേക്കും ആദിയെ അന്വേഷിച്ചു പോയ മനുവും ലിജോയും എത്തി..

ടാ കാശി നീ പേടിക്കാതെടാ..ആദിയേട്ടൻ സ്ട്രോങ്ങ്‌ ആണ്..
പുള്ളി അവിവേകം ഒന്നും കാട്ടില്ല...
നീ വിഷമിക്കാതെടാ...
എന്നാലും ആ വൃന്ദ ആളു കൊള്ളാം..
അവൾ നന്ദയ്ക്ക് വേണ്ടി ചെയ്തത് അവൾക്ക് തന്നെ വിനയായി...

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ഇപ്പോൾ നേരായി.. 

എന്നാലും ടാ കാശി അവൾക്ക് എന്താടാ നന്ദയോട് ഇത്ര പക... അതിനും മാത്രം എന്ത് തെറ്റാ നന്ദ അവളോട് ചെയ്തേ..
ഒന്നും അല്ലെങ്കിലും അവർ ഒരു ചോര അല്ലേടാ... സ്വന്തം ചോരയെ ചതിക്കാൻ എങ്ങനെ തോന്നുന്നെടാ..

പെട്ടന്ന് കാശി ഒന്ന് മൗനമായി... അവന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച രഹസ്യം വല്ലാത്ത ഒന്ന് വിറച്ചു..
ഞാൻ എങ്ങനെയാ ഇവരോട് പറയുക നന്ദ വൃന്ദടെ സ്വന്തം അനിയത്തി അല്ലെന്നു..
ഞാൻ ഇവരോട് അത് പറഞ്ഞാൽ ഉറപ്പായുംഅനു അറിയും 
അനു അറിഞ്ഞാൽ നന്ദ അറിയും പിന്നെ അവൾ എങ്ങനെയാ പെരുമാറുന്നതെന്നു അറിയില്ല. അതിന്റെ കൂടെ അവൾ ഇപ്പോൾ പ്രേഗ്നെന്റ് ആണ്.. ഈ ടൈമിൽ അവൾ അറിഞ്ഞാൽ അത് അവളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും..

അവൻ ആലോചനയോടെ നിന്നപ്പോഴാണ് ഒരു ബ്ലാക്ക് കാർ വന്നു നിന്നത് അതിൽ  നിന്നും ഇറങ്ങി വരുന്ന സേവ്യറിനെ കണ്ടു കാശിയുടെ മുഖം ഇരുണ്ടു..
അവൻ ലിജോയെയും മനുനെയും നോക്കി..
അവരുടെ മുഖത്തും കാർമേഘം നിഴലിച്ചു നീ നിന്നു..

സേവ്യർ അവരെ നോക്കി ചിരിച്ചു കൊണ്ട് കാറിന്റെ ഡോർ തുറന്നു ആദിയെ താങ്ങി പിടിച്ചു പുറത്തേക്ക് ഇറക്കി..

കാറിൽ നിന്നും   സേവ്യറിനു ഒപ്പം ഇറങ്ങി വരുന്ന ആദിയെ കണ്ടു അവർ മൂന്ന് പേരും ഞെട്ടലോടെ സേവ്യറെ നോക്കി..
അതെ നിമിഷത്തിൽ തന്നെ ലിജോയുടെ കൈ സേവ്യറിന്റെ കോളേറിൽ കുത്തിപിടിച്ചു..


കാശി പകയോടെ സേവ്യറിനെ നോക്കി കൊണ്ട് അയാളുടെ കൈയിൽ പിടിച്ചു നിൽക്കുന്ന ആദിയെ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തൂ...

കുടിച്ചു അവശനായി നിൽക്കുന്ന ആദി കാശിയുടെ ഹൃദയത്തിൽ ഒരു നൊമ്പരമായി മാറി കഴിഞ്ഞിരുന്നു..

To Top