രചന: മഴ മിഴി
ആത്മസഖി
20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -91🩵
അവരെ കണ്ടതും ആദിയുടെ സ്വരം ഉയർന്നു അവൻ അമ്മേ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..
അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയ പോലെ സുരേന്ദ്രൻ ലക്ഷ്മിയെ നോക്കി കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു..
അവർ പോയതും സുരേന്ദ്രനും ബിന്ദുവും അകത്തേക്ക് കയറി ബെഡിൽ കരഞ്ഞു തളർന്നു കിടക്കുന്ന വൃന്ദേ നോക്കി..
അവളുടെ കരഞ്ഞുകലങ്ങി ചുവന്ന മുഖം കാണെ ബിന്ദുന്റെ ഹൃദയത്തിൽ വേദനനിറഞ്ഞു..
അവളോട് അരിശത്തിൽ എന്തോ ചോദിക്കാൻ വന്ന സുരേന്ദ്രനെ ഇടം കണ്ണാൽ കണ്ണീരോടെ വിലക്കി കൊണ്ട് ബിന്ദു വൃന്ദയുടെ നെറുകയിൽ തലോടി..
വൃന്ദ അവരുടെ കൈ തട്ടി മാറ്റികൊണ്ട് ദേഷ്യത്തിൽ നോക്കി..
പിന്നെ കണ്ണുകൾ അടച്ചു കിടന്നു... അവളുടെ ഉള്ളം നീറി തുടങ്ങിയിരുന്നു.. അവളുടെ കൈ വയറിൽ പൊതിഞ്ഞു പിടിച്ചു..
താൻ തന്റെ കുഞ്ഞിനെ കൊന്നിരിക്കുന്നു... താൻ ഇന്നൊരു കൊലപാതകിയാണ്.. സ്വന്തം കുഞ്ഞിനെ നിഷ്കരുണം കൊന്നവൾ..
അവളുടെ ഹൃദയം നൊമ്പരത്താൽ നീറി പുകഞ്ഞു..
ആദിയെ കുറിച്ച് ഓർക്കും തോറും അവളുടെ ഉള്ളിലെ കനൽ കൂമ്പാരം കൂടി വന്നു.. ആ കനലിന്റെ ചൂടിൽ താൻ ഈ നിമിഷം ഒരുപിടി ചരമാകുമെന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു...
തിരികെ അമ്മയോടൊപ്പം ദേവർമഠത്തിലേക്കുള്ള യാത്രയിൽ ആദിയുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു..
ആദിക് ഓരോന്നും ഓർക്കും തൊട്ടും തികട്ടി വന്ന സങ്കടത്തിന്റെ ആഖം കൂടി...
ഒന്നും അറിയാത്ത പിഞ്ചു ജീവൻ എത്ര മാത്രം വേദനിച്ചു പിടഞ്ഞു കാണും.. എങ്ങനെ അവൾക്ക് തോന്നി ഇത്ര ക്രൂരയാവൻ..
നന്ദ മോളെ ചതിക്കാൻ അവൾക്ക് എങ്ങനെ തോന്നി..
അവളുടെ വയറ്റിലും അതുപോലെ ഒരു ജീവൻ തുടിച്ചതല്ലേ...
അവൾ ചെയ്ത് പാപത്തിന്റെ ഫലമാണ് സ്വന്തം കുഞ്ഞിനെ ഇല്ലാണ്ടാക്കി അവൾ ഇന്ന് ഈ അനുഭവിക്കുന്നത്..
ഈ തെറ്റുകളുടെ പാപ കറ അവൾ ഏത് വിധത്തിൽ കഴുകി കളയും..
കുഞ്ഞേ... നിന്നെ ഒരു നോക്കൂ കാണാൻ പോലും ഉള്ള ഭാഗ്യം അച്ഛന് ഇല്ലാതായി പോയി..
ഒരിക്കലും അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഓർത്തില്ല..
ഈ പാപിയോട് ക്ഷെമിക്കണം... അവന്റെ മനസ്സ് എന്തൊക്കെയോ പറഞ്ഞു ആർത്തു അലച്ചു കൊണ്ടിരുന്നു..
അമ്മാ അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വ്യാകുലയായി സീറ്റിൽ ചാരി ഇരുന്നു..
അപ്പോഴും വൃന്ദ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർക്കും തോറും അവരിൽ ഒരു നടുക്കം ഉണ്ടാക്കി..
കരായനോ അശ്വസിപ്പിക്കാനോ ആവാതെ അവർ മകനെ നോക്കി.. ആ കണ്ണുകൾ നനഞ്ഞു തുടങ്ങി..
കാശി തിരികെ ക്യാബിനിലേക്ക് വരുമ്പോൾ നന്ദ ലാപിന്റെ സ്‌ക്രീനിൽ തന്നെ നോക്കി കണ്ണിമാ ചിമ്മാതെ ഇരിപ്പുണ്ട്..
അവളുടെ ഇരുപ്പും ഭാവവും കണ്ടു കാശി സംശയ ഭാവത്തിൽ അവളെ നോക്കി കൊണ്ട് അടുത്തേക്ക് വന്നു.
നന്ദേ.. ഡീീ....
കാശി വിളിച്ചതും പെട്ടന്ന് ഞെട്ടി നന്ദ അവനെ നോക്കി..
എന്താ പെണ്ണെ...
ഇത്ര ആലോചന...
ഹ്മ്മ്.... ഒന്നുല്ല കാശിയേട്ട....
ഇല്ലേ...
ഇല്ലന്നെ...
എന്നിട്ടാണോടി നീ ഇങ്ങനെ വിഷമിച്ചു ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ഇരിക്കുന്നെ..
ഹ്മ്മ്...
നുണ പറയുന്ന നോക്കിയേ ഒരു ഉളിപ്പും ഇല്ലാതെ.. പറഞ്ഞു കൊണ്ട് കാശി അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി നിന്നു..
എന്താ നന്ദേ.... എന്താ പറ്റിയെ...
നീ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു..
നീ ആകെ ഡെസ്പാ...
എന്താടി കാര്യം ഞാൻ നിന്നെ ഇവിടെ ഒറ്റയ്ക്കാകി പോയിട്ടാണോ...
ഏയ്യ്..അല്ല കാശിയേട്ട....
ഇവിടുത്തെ തിരക്ക് എനിക്ക് അറിയാവുന്നതല്ലേ...
പിന്നെ എന്താടി പെണ്ണെ കാര്യം.....
ഒന്ന് പറ നന്ദേ അവളുടെ ചുമലിൽ നിന്നും മുഖം മാറ്റി കൊണ്ട് അവൾ അടുത്തായി കാശി ഇരുന്നു..
അത് കാശിയേട്ട....
എനിക്ക് വല്ലാത്ത ഒരു ഭയം...
ആർക്കോ എന്തോ സംഭവിച്ച പോലെ തോന്നുവാ...
മനസ്സൊക്കെ വല്ലാണ്ട് പതറി പോകുന്നു..
അമ്മാ ഒരു ഫോൺ വന്നു പോയപ്പോൾ മുതലാ എനിക്ക് ഈ ഭയം..
എന്റെ നന്ദേ അത് അവർക്ക് എന്തെകിലും ആവിശ്യും വന്നിട്ടാവും ടി....
അറിയില്ല കാശിയേട്ട ഫോൺ കാൾ വന്നു കഴിഞ്ഞത് മുതൽ അമ്മ വല്ലാത്ത വെപ്രാളത്തിൽ ആയിരുന്നു...
അച്ഛനെ വിളിച്ചു അമ്മാ എന്തൊക്കെയോ പറഞ്ഞു...
അതും രഹസ്യമായിട്ട്...
എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് കാശിയേട്ട...
അല്ലാതെ എന്നോട് ഒന്നും അച്ഛനും അമ്മയും മറച്ചു വെക്കില്ല...
അച്ഛന്റെ മുഖത്ത് സങ്കടമാണോ ദേഷ്യമാണോ നിറഞ്ഞു നിന്നതെന്നു എനിക്ക് അറിയില്ല കാശിയേട്ട...
എനിക്ക് ഭയം തോന്നുന്നു..
കാശി അവളെ തന്നോട് ചേർത്ത് പിടിച്ചു..
നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുവാ നന്ദേ...
നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി എന്തേലും പ്രശ്നം ഉണ്ടായാൽ അത് നമ്മുടെ കുഞ്ഞിനെയാ ബാധിക്കുന്നത്..
അത് നീ എന്താടി ഓർക്കാതെ..
നീ തനിച്ചല്ല ഇപ്പോൾ ഉള്ളിൽ ഒരാളുടി ഉണ്ട്..
അതും പറഞ്ഞു കാശി അവളുടെ അണിവയറിൽ തലോടി കൊണ്ട്കുസൃതി ചിരിയോടെ അവളെ നോക്കി...
നീ ഇവിടെ ഇരിക്കെടി ഞാൻ പോയി നിനക്ക് കഴിക്കാൻ നല്ല ചൂട് മസാല ദോശ വാങ്ങി വരാം...
വേണ്ടാ കാശിയേട്ട...
എനിക്ക് വിശപ്പില്ല... അതും പറഞ്ഞവൾ ചെയറിൽ നിന്നും എഴുന്നേറ്റു ..
അപ്പോഴാണ് കാശിയുടെ റൂമിലേക്ക് അരുൺ വന്നത്..
നന്ദ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ജാലകത്തിനു അരികിലേക്ക് പോയി നിന്നു..
കാശി സർ...
ന്യൂ ഡ്രസ്സ് ഡിസൈൻ കിട്ടിയില്ല...
പുതിയ ഡിസൈൻറെ പ്ലാൻസ് പറഞ്ഞു കൊണ്ട് അവൻ അരുണിനെ നോക്കി..
സർ,മെറ്റീരിയൽസിന്റെ പുതിയ കോമ്പൊ സെലെക്ഷൻ ചാർട്ട് തന്നില്ല..
ടാ..
അത് ആദിയേട്ടനെ അറിയൂ...
ആദി സാറിനെ ഞാൻ വിളിച്ചിരുന്നു.. But സ്വിച്ചഡ് ഓഫ് ആണ്..
ആണോ..കാശി നെറ്റി ചുളിച്ചു കൊണ്ട് നിന്നു..
കൊഴപ്പം ഇല്ല അരുണേ... ഞാൻ വൈകിട്ട് വീട്ടിൽ പോയിട്ട് മെയിൽ ചെയ്യാം...
എന്താ അതു പോരെ..
ഓക്കേ സർ..
ജനാലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുമ്പോഴും നന്ദ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. അവളുടെ ചിന്തയിൽ മുഴുവൻ വിങ്ങി പൊട്ടി സങ്കടം ഒളിപ്പിക്കാൻ പാട് പെടുന്ന അമ്മയുടെ മുഖം ആയിരുന്നു.. എത്രയൊക്കെ മനസ്സിന്റെ പിടച്ചിൽ മാറ്റാൻ ശ്രമിച്ചിട്ടും അവൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല...
പെട്ടന്ന് കാശി അവൾക്ക് അടുത്തേക്ക് ചെന്നു പിന്നിലൂടെ പുണർന്നതും നന്ദ ഓർമ്മകളിൽ നിന്നു തിരികെ വന്നു ഞെട്ടലോടെ അവനെ നോക്കി..
പിടപ്പോടെ അവനെ നോക്കവേ അവന്റെ മുഖത്ത് തെളിയുന്ന കുസൃതി ചിരി അവളുടെ ചുണ്ടിൽ പുഞ്ചിരിയായി വിടർന്നു.. അവന്റെ സമീപ്യവും കുസൃതി ചിരിയും നന്ദയുടെ ഉള്ളിലെ ആധി കുറയുന്നത് പോലെ അവൾക്ക് തോന്നി..
എന്ത് പറ്റി എന്റെ പെണ്ണിന്..
ഈ പ്രെഗ്നൻസി നീ അല്ലെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്..
അന്നൊക്കെ ഈ നാവിനു എന്ത് നീളമായിരുന്നു...പിന്നെ എന്താടി ഈ മുഖത്ത് ഇത്ര വിശാദം...
എന്താടി നന്ദേ...
നിന്റെ വേവലാതി കഴിഞ്ഞില്ലേ ഇതുവരെ...
നീയ്യ് ഇനി അമ്മേടേം അച്ഛന്റേം കാര്യം ഓർത്തു പേടിക്കണ്ട..
ഞാൻ ഇപ്പോൾ തന്നെ വിളിച്ചു കാര്യം അറിയാം..
അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാൾ കൊടുക്കാൻ തുടങ്ങിയ അതെ സമയം തന്നെ..
സുരേന്ദ്രന്റെ കാൾ കാശിയുടെ ഫോണിൽ തെളിഞ്ഞു...
നിന്റെ അച്ഛന് നൂറു ആയുസ്സ...
ഞാൻ ഒന്ന് വിളിക്കാൻ തുടങ്ങിയപ്പോഴേ ദാ അച്ഛൻ വിളിച്ചു..
അവൻ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് നന്ദേ നോക്കി..
പെട്ടന്ന് മറു പുറത്ത് നിന്നും കേട്ട വാർത്തയിൽ കാശിയുടെ മുഖത്തെ സന്തോഷം കെട്ടടങ്ങി...
അവൻ വല്ലാത്ത ഭാവത്തോടെ നന്ദേ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി..
അച്ഛാ...
അച്ഛൻ പറഞ്ഞത് നേരാണോ?
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...
വൃന്ദ അങ്ങനെ ഒരു കാര്യം ചെയ്യുവോ?
എന്റെ ആദിയേട്ടൻ എങ്ങനെ ഇതു സഹിക്കും...
എന്താ ഉണ്ടായതച്ചാ....
ഞാൻ.. ഞാൻ വരണോ?
ഏത് ഹോസ്പിറ്റലിലാ...
വൈകിട്ട് വീട്ടിൽ പോവും മോനെ...
ആദി മോൻ വളരെ വിഷമിച്ച പോയെ... അയാൾ അറിഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..
മോനെ.... കാശി...
അവൾ ചെയ്ത തെറ്റിന് ഈശ്വരൻ ശിക്ഷ കൊടുത്താ...
അങ്ങനെ സമാധാനിക്കാം... അല്ലാണ്ട് ഞാൻ എന്ത് പറയാനാ മോനെ..
അയാളുടെ സ്വരം ഇടറി വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു..
എങ്ങലടികൾ ഉയർന്നു..
വിതുമ്പൽ പിടിച്ചു നിർത്താൻ കഴിയാതെ വിതുമ്പി കൊണ്ട് അയാൾ പറഞ്ഞു...
നന്ദ മോളോട് ഒന്നും പറയണ്ടാ...
മോൻ എന്റെ കുഞ്ഞിനെ നോക്കികോണേ...
ഈ അച്ഛന് അതല്ലാതെ ഇനി ഒന്നും പറയാനില്ല...
ജീവിതത്തിൽ മക്കൾക്ക് മുന്നിൽ തോറ്റു പോയ ഒരു അച്ഛൻ ആണ് ഞാൻ..
അയാൾ ഫോൺ വെച്ചതും കാശിക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല അവനു അത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു..
നന്ദയോട് എന്ത് പറയും അവൻ ആലോചനയോടെ നിന്നു.. കൊണ്ട് കുറച്ചു അപ്പുറത്ത് നിന്നു അരുണിനോട് സംസാരിക്കുന്ന നന്ദേ നോക്കി..
പിന്നെ അവൻ വേഗം നന്ദേ കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു..
കാർ ഓടിക്കുബോഴും അവന്റെ ചിന്തയിൽ മുഴുവൻ വൃന്ദ ചെയ്ത പ്രവർത്തി ആയിരുന്നു നിറഞ്ഞു നിന്നത്..
അവൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു..
അവൾ ചെയ്ത പ്രവർത്തിടെ ഫലം ഒന്നും അറിയാത്ത ഒരു കുരുന്നു ജീവന്റെ തുടിപ്പല്ലേ നഷ്ടമാക്കിയത്..
ആ ജീവൻ എന്ത് തെറ്റാ ചെയ്തേ... വിടരും മുൻപേ കൊഴിയാനായി...
വീട്ടിൽ എത്തുമ്പോൾ കാശിയുടെ മുഖം ആകെ മ്ലാനമായിരുന്നു..
വീട്ടിലേക്ക് കടന്നതും കാശിയുടെ കണ്ണുകൾ അദ്യം തിരഞ്ഞത് ആദിയെ ആയിരുന്നു..
നന്ദ സോഫയിൽ വിഷാദയായി ഇരിക്കുന്ന അമ്മയ്ക്ക് അരികിലേക്ക് ചെന്നു...അമ്മാ എന്തോ കാര്യമായ ചിന്തയിൽ ആയിരുന്നു..
അമ്മേ....
അമ്മയ്ക്ക് വയ്യേ....
നന്ദയുടെ ആധിയോടെ ഉള്ള വിളി കേട്ടാണ് ലക്ഷ്മി കണ്ണുതുറന്നത്.. നന്ദയുടെ ശബ്ദം അവരുടെ ഹൃദയ കോണിൽ മുഴങ്ങി കേട്ടു അവളുടെ ശബ്ദം മാത്രം ചുറ്റും നിറഞ്ഞു നിൽക്കുന്ന പോലെ ലക്ഷ്മിക്ക് തോന്നി.. പെട്ടന്ന് എന്തോ ഓർത്ത പോലെ ലക്ഷ്മി നന്ദയെ ചുറ്റിപ്പിടിച്ചു കരഞ്ഞു..
അമ്മേ... എന്തിനാ കരയുന്നെ...
ഒന്നുല്ല മോളെ...
അമ്മേടെ മോളെ കാണാഞ്ഞപ്പോൾ ഉള്ള വല്ലാത്ത സങ്കടം...
എന്റെ കുട്ടി ഈ അമ്മേ വിട്ടു പോവോ..
പോവാനോ...
ഞാനോ...
എവിടേക്ക് പോകാൻ...
ഞാൻ എങ്ങും പോകില്ല...
ഞാനും വൃന്ദേച്ചിയും അമ്മയ്ക്ക് ഇരുവശവുമായി എന്നും കാണും...
എന്താ അതുപോരെ എന്റെ അമ്മാ കുട്ടിക്ക്..
നിഷ്കളങ്കമായ ചിരിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു ലക്ഷ്മി നെറുകയിൽ തുരുതുരെ ചുംബിച്ചു..
നന്ദ കാര്യം ഒന്നും അറിയാതെ അമ്മയെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് ചുറ്റി പിടിച്ചിരുന്നു..