ആത്മസഖി, ഭാഗം: 90

Valappottukal


രചന: മഴ മിഴി
 ആത്മസഖി 

20 ഭാഗങ്ങൾ ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല... 
 
ആത്മസഖി 
❤️ മഴ മിഴി ❤️                          
 🩵 part  -90🩵

അപ്പോഴാണ് അലക്കാൻ മെഷ്യനിൽ ഇടാൻ എടുത്ത നൈറ്റ്‌ ഡ്രെസ്സിന്റെ കാര്യം ഓർത്തത്.. അവൾ വേഗം  മേഷ്യന് അടുത്തേക്ക് ഓടി ചെന്നു ലൗണ്ടറി ബാസ്കേറ്റിൽ നിന്നും  നൈറ്റ്‌ ഡ്രെസ്സിന്റെ ടോപ് തിരഞ്ഞു കണ്ടു പിടിച്ചു കൊണ്ട് അതിന്റെ പോക്കെറ്റിൽ നിന്നും തലേന്ന് പാലിൽ കലർത്തിയ മെഡിസിൻ  ബോട്ടിൽ എടുത്ത് ഉയർത്തി തിരിച്ചും മറിച്ചും നോക്കി കൊണ്ട് നിന്നത്.

ഇതെല്ലാം കണ്ടു നിന്ന ആദി വേഗം വന്നു ആ ബോട്ടിൽ വാങ്ങി കൊണ്ട് വൃന്ദയെ നോക്കി..

ആ നിമിഷം മുന്നിൽ ആദിയെ കണ്ടു വൃന്ദ ഞെട്ടി  നിന്നു.. അതെ സമയം തന്നെ അവൾക്ക് വയറു വേദനിക്കാനും തുടങ്ങി..

ആദി ആ നേരം ആ മെഡിസിൻ ബോട്ടിൽ തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിൽ ആയിരുന്നു..അവൻ എത്രയൊക്കെ നോക്കിയിട്ടും ആ മരുന്നിന്റെ പേര് മാത്രം കണ്ടെത്താൻ ആയില്ല... 
അപ്പോഴാണ് അവന്റെ ശ്രെദ്ധ പേടിച്ചു വിറച്ചു നിൽക്കുന്ന വൃന്ദയിൽ പതിഞ്ഞത്..
ഡീ.... അവന്റെ അലർച്ച ശബ്ദം കേട്ടു  അടിവയറ്റിൽ തപ്പിപ്പിടിച്ച കൈകൾ അകറ്റി കൊണ്ട് അവൾ അവനെ നോക്കി നിന്നു വിറച്ചു..

ഡീ.... ഇത് എന്ത് മരുന്നാടി...
നീ ആരെ കൊല്ലാൻ കലക്കിയ മരുന്നാടി ഇത്...
എന്റെ കാശിയെ കൊല്ലാനാണോ അതോ നന്ദ മോളെയോ..

ച്ചി.... പറയെടി പുല്ലേ...

ആദിയുടെ സ്വരം ഉയർന്നു... വൃന്ദയ്ക്ക് അടിവയറ് കുത്തി വലിക്കും പോലെ തോന്നി..

ആദിയേട്ട എനിക്ക് വയറു വേദനിക്കുന്നു...
ച്ചി.... നിർത്തേടി നിന്റെ അഭിനയം... മര്യാദക്ക് സത്യം പറയെടി...
അല്ലെങ്കിൽ നിന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ അങ്ങ് മറക്കും നീ ഇന്ന് എന്റെ കൈയിൽ നിന്നും   ശെരിക്ക് വാങ്ങി കൂട്ടും...
എന്നും  വാങ്ങുന്നത് പോലെ ആവില്ല ഇതു...
സത്യം പറയെടി വൃന്ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ...


വൃന്ദ വേദനയോടെ വയറിൽ പിടിച്ചു കൊണ്ട് അവനെ  കണ്ണും നിറച്ചു നോക്കി..

കൂടുതൽ കള്ളകരച്ചില് കാട്ടാതെ പറയെടി... ഇത് എന്താണെന്നു.. കൈയിൽ ഇരുന്ന മെഡിസിൻ ബോട്ടിൽ ഉയർത്തി കൊണ്ട് അവൻ വീണ്ടും ചോദിച്ചു..

അവന്റെ ശബ്ദം പതിവിലും ഉയർന്നു.. അത് കേട്ടാണ് ലക്ഷ്മി  മുകളിലേക്ക് കയറി വന്നത്...

ഈ ചെറുക്കൻ എന്തിനാ രാവിലെ കിടന്നു ഈ തൊള്ള തുറക്കുന്നത്.. ലക്ഷ്മി പതം പറഞ്ഞു കൊണ്ടു സ്റ്റെപ് കയറാൻ തുടങ്ങി..

ടി... സത്യം പറയെടി പുല്ലേ ആദിയുടെ കൈ പറയുന്നതിനൊപ്പം വൃന്ദയയുടെ കവിളിൽ പതിഞ്ഞു...

നീ എന്റെ കാശിയെയും നന്ദേയും കൊല്ലാൻ കൊണ്ടുവന്നതാണോടി ഇത്. നീ ഇത് അവർക്ക് കലക്കി കൊടുത്തോടി ദ്രോഹി..

വൃന്ദ  കണ്ണീരോടെ ഇല്ലെന്ന രീതിയിൽ തലയാട്ടി..
പിന്നെ നീ എന്താ ചെയ്തേ വൃന്ദേ...
നിന്നോട് പറയാനാ പറഞ്ഞെ...
പറയാതെ നീ ഇവിടുന്നു ഒരടി മുന്നോട്ടു വെക്കൂല്ല..

വേറെ ഒരു നിവർത്തിയും ഇല്ലാതെ അടിവയറ്റിലെ വേദന സഹിക്കാൻ കഴിയാതെ അവൾ പറഞ്ഞു..

അബോർഷനു കഴിക്കുന്ന മരുന്നാണിത്..

ആദി ഞെട്ടലോടെ അവളെ നോക്കി അതെ സമയം തന്നെ മുകളിലേക്ക് കയറി വന്ന ലക്ഷ്മി വൃന്ദ പറയുന്ന കേട്ടു ഞെട്ടി സ്റ്റെയറിന്റെ കൈവരിയിൽ പിടിച്ചു തളർച്ചയോടെ നിന്നു പോയി..

ആദി ഞെട്ടലിൽ വൃന്ദക്ക്  അടുത്തേക്ക് ചെന്നു..

അബോർഷാനോ?
നിനക്ക് ഇപ്പോൾ എന്താ അങ്ങനെ ഒരു ചിന്ത...
നിനക്ക് എന്റെ കുഞ്ഞിനെ വേണ്ടെങ്കിൽ എന്നോട് നേരത്തെ പറയരുതാരുന്നോ?
ആരും അറിയാതെ അത് ആദ്യമേ ചെയ്യില്ലായിരുന്നോ?

ആദി ഭ്രാന്തനെ പോലെ തല മുടിയിൽ കൊരുത്തു വലിച്ചു കൊണ്ട് അവളെ നോക്കി..

പെട്ടന്നൂ അവൻ എന്തോ ഓർത്ത പോലെ വൃന്ദയെ നോക്കി..

ഡീ... നീ ഇത് നന്ദയ്ക്കാണോ കലക്കി കൊടുത്തേ...
വൃന്ദ കള്ളം പിടിക്ക പെട്ട പോലെ തല കുനിച്ചു നിന്നു പോയി..

പെട്ടന്ന് ആദിയുടെ കൈ വൃന്ദയുടെ കവിളിൽ പലവുര പതിഞ്ഞു..
പെട്ടന്ന് അമ്മ അകത്തേക്ക് വന്നു അവനെ പിടിച്ചു മാറ്റി..
അതെ സമയം തന്നെ വൃന്ദയുടെ  അടി വയറ്റിൽ വല്ലാത്ത വേദന ഉണ്ടായി അവൾ വയർ അമർത്തി പിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു...
അതെ സമയം തന്നെ അവളുടെ കാൽ ചുവട്ടിലേക്ക് ഒഴുകി ഇറങ്ങുന്ന ചുടു ചോര കണ്ട് അമ്മയും ആദിയും ഞെട്ടി വിറച്ചു പോയി..
പെട്ടന്ന് തന്നെ അവളെ ആദി കോരി എടുത്തു കൊണ്ട് താഴേക്ക് ഓടി കൂടെ അമ്മയും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞു ആദിയുടെ ധാരണ അവൻ തല്ലിയത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു..

അവൻ സ്വയം  കുറ്റം ഏറ്റു കൊണ്ടു ചെയറിൽ ചാരി മുഖവും പൊത്തി ഇരുന്നു...

അവന്റെ ഇരുപ്പ് കണ്ടു അമ്മ ആകെ വിഷമിച്ചു അവനെ ആശ്വസിപ്പിക്കാൻ ആവാതെ കരച്ചിലാടാക്കി നിന്നു..

കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു.. ആദി ഓടി ഡോക്ടർക്ക് അടുത്തേക്ക് ചെന്നു..

ഡോക്ടർ അവനെ സഹതാപത്തോടെ നോക്കി.. Dont വറി മാൻ..

വൈഫ്‌ നു കുഴപ്പമില്ല.. But ബേബി no more .
മൂന്ന് മാസം  അടുക്കാറായില്ലേ ... അതു കൊണ്ടു ഡീആൻസി  ചെയ്യേണ്ടി വന്നു..
അതിന്റെ ഒരു വേദന കാണും വൈഫിനു..
നിങ്ങൾ ചെറുപ്പമല്ലേ  ഇനിയും കുട്ടികൾ ഉണ്ടാവും ഒരു ആറു മാസം കഴിഞ്ഞു  നമുക്ക് നോക്കടോ...
അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അവർ മുന്നോട്ട് നടന്നപ്പോഴാണ് ഒരു നേഴ്സ് ടോക്ടർക്ക് അടുത്തേക്ക് വന്നത്..

ഡോക്ടർ പറഞ്ഞ റിപ്പോർട്ട്‌ വന്നിട്ടുണ്ട്..ആ റിപ്പോർട്ടിൽ അളവിൽ കൂടുതൽ മൈഫെപ്രിസ്റ്റോൺആ കുട്ടീടെ ഉള്ളിൽ എത്തിയിട്ടുണ്ട്.. അത് എത്തിയിട്ട് 48 മണിക്കൂർ പൂർണമായിട്ടും  ആയിട്ടില്ല...

അതിന്റെ കൂടെ മറ്റെന്തോ മരുന്നുകൂടി ഉള്ളിൽ ചെന്നിട്ടുണ്ട് അതാണ് ഇത്ര പെട്ടന്ന് ഗർഭചിദ്രം നടന്നത്..

അത് കേട്ടു നിന്ന ആദിയും അമ്മയും ഞെട്ടി.. 
ആദിക്ക് അതുവരെ തോന്നിയ കുറ്റബോധം വൃന്ദയോടുള്ള വെറുപ്പായി മാറി.... അവൾ കുഴിച്ച കുഴിയിൽ അവൾ തന്നെ വീണിരിക്കുന്നു...

നന്ദയ്ക്ക് വേണ്ടി ഒരുക്കിയ കെണിയിൽ അവൾ സ്വയം വീണിരിക്കുന്നു... അവന്റെ മുഖഭാവം കണ്ടു അമ്മ അവനെ പേടിയോടെ നോക്കി..

ആദി അവളെ കാണാൻ നിൽക്കാതെ തിരികെ പോയി.. അവൻ പോകുന്ന നോക്കി ലക്ഷ്മിയമ്മ നേര്യത്തിന്റെ കോന്തല വായിൽ പൊത്തി നിന്നു...


കരഞ്ഞു കലങ്ങിയ വൃന്ദയുടെ കണ്ണുകൾ നോക്കി നിശ്ചലയായി ലക്ഷ്മി ഒരു നിമിഷം ഹോസ്പിറ്റൽ റൂമിന്റെ വാതിൽ മറവിൽ നിന്നു… നെഞ്ചിൽ ഒരു നെരിപ്പോട് പോലെ എന്തോ നീറുന്നുണ്ട്….


നിറഞ്ഞു വന്ന കണ്ണുകളെ ഇരു കൈകളാലും അമർത്തി തുടച്ചുകൊണ്ട് അവർ വൃന്ദയുടെ സമീപം ചെന്നു അരികിൽ കിടന്ന കസേരയിൽ ഇരുന്നു..

അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തതും അവർക്ക് അവളോട് അനിഷ്ടം തോന്നി.. സ്വന്തം കൂടെപ്പിറപ്പിന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയവൾ..
എന്നിട്ടോ സ്വന്തം കുഞ്ഞിനെ കൊന്നിരിക്കുന്നു.എന്റെ ഭഗവതി  ഇത് എന്തൊക്കെയാ ഈ നടക്കുന്നെ...

കണ്ണും തുടച്ചു അരികിൽ ഇരിക്കുന്ന അമ്മയെ പതിയെ കണ്ണ് തുറന്നു ഒന്ന് നോക്കി വൃന്ദ അവളുടെ കൈകൾ അറിയാതെ തന്റെ വയറിൽ ഒന്ന് പൊതിഞ്ഞു പിടിച്ചു..

പെട്ടന്ന് പോയ ആദി തിരികെ വന്നു..
വൃന്ദ കണ്ണീരോടെ അവനെ നോക്കി.. അവൻ അവളെ ഒരിക്കൽ പോലും നോക്കിയില്ല കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു..

അവൾ അപ്പോഴും ഇമചിമ്മാതെ  അവനെ തന്നെ നോക്കി, പിന്നെ പതിയെ  വിതുമ്പി..നേർത്ത തേങ്ങലുകൾക്ക് ശബ്ദം ഏറി വന്നു….

അവൻ അത് ശ്രദ്ധിക്കാതെ അമ്മയെ വിളിച്ചു..
അമ്മേ.. അമ്മ വരണുണ്ടോ...
ടാ വൃന്ദമോള്...
അവളെ അവടെ വീട്ടുകാര് വന്നു കൊണ്ട് പൊയ്ക്കോളും ഞാൻ അവളുടെ അമ്മേ വിളിച്ചു അറിയിച്ചിട്ടുണ്ട്..
എന്നാലും മോനെ....
ഈ അവസ്ഥയിൽ അവളെ...
എന്ത് അവസ്ഥ... ഈ അവസ്ഥ അവൾ സ്വയം വാങ്ങിയതാ.. സ്വന്തം കൂടപ്പിറപ്പിനെ ചതിക്കാൻ നോക്കി ആ ചതി ദൈവം  അറിഞ്ഞു..അവൾക്ക് തന്നെ അത് തിരികെ കൊടുത്തു...

ഇനി ഇവളും ഞാനുമായി ഒരു ബന്ധവും ഇല്ല.. ഞങ്ങടെ കുഞ്ഞു പോയതോടെ ആ ബന്ധം ഞാൻ അവസാനിപ്പിച്ചു..
അമ്മ  ഇനി അവളെ നോക്കി ഇരിക്കേണ്ട വരാൻ നോക്കു..

ആദിയേട്ട.....
വൃന്ദ വിതുമ്പി കൊണ്ട് വിളിച്ചു..
ഇനി നീ എന്റെ പേര് വിളിച്ചു പോയേക്കരുത്...
നീ ഒരു ദുഷ്ടായ....

നിന്നെ ഞാൻ എന്റെ ഹൃദയം കൊണ്ടാണ് പ്രണയിച്ചത് നീ തെറ്റുകൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കിയ അന്നാണ് ഞാൻ നിന്നിൽ നിന്നും അകന്നത് അപ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. നീ സ്വയം തിരുത്തി നേർവഴിക്കു വരുമെന്നും എന്റെ പഴയ വൃന്ദ ആകുമെന്നും..

പക്ഷെ അതെല്ലാം വെറുതെ ആണെന്ന് ഞാൻ  ഇപ്പോൾ മനസിലാക്കുന്നു...
നിന്നോടുള്ള എന്റെ വിശ്വാസം കുറഞ്ഞപ്പോഴാണ് ഞാൻ നിന്നോട് അകന്നത്.. അപ്പോഴും എന്റെ ഹൃദയം വിങ്ങി ഇരുന്നു..

പക്ഷെ ഇന്ന്  എന്റെ വിശ്വാസം പൂർണമായും തെറ്റിയിരിക്കുന്നു... ഒരിക്കലും ഇനി നിന്നെ ഞാൻ വിശ്വസിക്കില്ല...

നിന്നോടുള്ള വിശ്വാസത്തിൽ ആദി മരിച്ചു...

വിശ്വാസം അതൊരു നൂലുപോലെയാണ് വൃന്ദ ഒന്നു പൊട്ടിയാൽ പിന്നെ നാം എത്ര ശ്രമിച്ചാലും ഒന്നിച്ചു ചേർക്കാൻ പ്രയാസമാണ്. കൂട്ടിക്കെട്ടാം പക്ഷെ പഴയതു പോലെയാകില്ല. പണ്ടുള്ളവർ പറയില്ലേ -ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്ന് അതുപോലെ....!

ഇനി ആദിയുടെ ജീവിതത്തിലോ വീട്ടിലോ നിനക്ക് ഒരു സ്ഥാനമില്ല..
നിന്നെ കാണുന്നത് പോലും എനിക്ക് ഇപ്പോൾ വെറുപ്പാണ്..

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആദി പുറത്തേക്ക് ഇറങ്ങി..
അമ്മേ... അമ്മാ വരുന്നുണ്ടോ അല്ലെങ്കിൽ ഞാൻ ഇപ്പൊ പോകും..

അമ്മാ ദയനീയമായി വൃന്ദയെ നോക്കി.. പല കാര്യങ്ങളും ആദി പറഞ്ഞത് ആ പാവം അമ്മയ്ക്ക് മനസ്സിലായില്ല.. അവർ വേദനയോടെ അവളെ നോക്കി..
വൃന്ദ നിറഞ്ഞമിഴിയാലേ അമ്മയെ നോക്കി..

ഈ സമയം ബിന്ദു വെപ്രാളത്തിൽ സുരേന്ദ്രനെ വിളിച്ചു ആദി പറഞ്ഞ കാര്യങ്ങൾ അറിയിച്ചു..

നന്ദയോട് കാര്യങ്ങൾ പറയാതെ അവളെ കാശിയുടെ അടുത്തു ആക്കിയിട്ട് അത്യാവശ്യമായി പുറത്തു പോണം എന്ന്  പറഞ്ഞു അവർ ഹോസ്പിറ്റലിലേക്കു പോയി...

കാശി അവരുടെ വെപ്രാളംപെട്ടുള്ള പോക്ക് കണ്ടു സംശയത്തോടെ നോക്കി..
എന്തുപറ്റി അമ്മയ്‌ക്കും അച്ഛനും..
ആവോ... എനിക്ക് അറിയില്ല കാശിയേട്ട..
ഒരു ഫോൺ വന്നു അപ്പോൾ തുടങ്ങിയ വേവലാതിയ അമ്മയ്ക്ക്.. കാര്യം ചോദിച്ചിട്ട് പറയുന്നുമില്ല..

ഹ്മ്മ്.. നീ ഇവിടെ വന്നിരിക്കെടി.. എനിക്ക് കുറച്ചു ജോലി ഉണ്ട്.. ഞാൻ അത് തീർത്തിട്ട് വേഗം വരാം..
മ്മ് അവൾ മുന്നിൽ ഉള്ള കമ്പ്യൂട്ടറിൽ നോക്കി ഇരുന്നു..

സുരേന്ദ്രനും ബിന്ദുവും ചെല്ലുമ്പോൾ  ആദി അമ്മയെ നോക്കി ബഹളം വെക്കുക ആയിരുന്നു..
അവനോട് എന്ത് പറയണമെന്ന് അറിയാതെ ആ അച്ഛനും അമ്മയും നീറി..

അവരെ കണ്ടതും ആദിയുടെ സ്വരം ഉയർന്നു അവൻ അമ്മേ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..
അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയ പോലെ സുരേന്ദ്രൻ ലക്ഷ്മിയെ നോക്കി കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു..

അവർ പോയതും സുരേന്ദ്രനും ബിന്ദുവും അകത്തേക്ക് കയറി ബെഡിൽ കരഞ്ഞു തളർന്നു കിടക്കുന്ന വൃന്ദേ നോക്കി..

അവളുടെ കരഞ്ഞുകലങ്ങി ചുവന്ന മുഖം കാണെ ബിന്ദുന്റെ ഹൃദയത്തിൽ വേദനനിറഞ്ഞു...

To Top