രചന: മഴ മിഴി
ആത്മസഖി
88 മുതൽ 108 വരെയുള്ള ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -89🩵
അത് കണ്ടു കാശി ഒന്ന് പുഞ്ചിരിച്ചു..
രണ്ടാളും ഗ്ലാസ് വാങ്ങി...
നന്ദ പാൽ കുടിക്കുന്നത് നോക്കി വൃന്ദ കുറച്ചു നേരം നിന്നു.. അവൾ കുടിച്ചിട്ട് ഗ്ലാസ് തിരികെ അമ്മേ ഏല്പിച്ചതും വൃന്ദ വേഗം കയ്യിൽ ഇരുന്ന പാൽ കുടിച്ചു കൊണ്ടു രണ്ടു ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് വലിഞ്ഞു..
പാലു കുടിച്ചു കഴിഞ്ഞു നന്ദയ്ക്ക് വല്ലാത്ത പോലെ തോന്നി..
എന്താ മോളെ.... പാലിന് മധുരം കൂടി പോയോ..അമ്മ ഉത്കണ്ഠയോടെ ചോദിച്ചു
മധുരം ലേശം കൂടിന്നു തോന്നുന്നു അമ്മേ...
വൃന്ദ അത് കേട്ടു ഒന്ന് പുഞ്ചിരിച്ചു..
ആണോ... മധുര കൂടുതൽ ആയിരുന്നോ?
വൃന്ദ മോള് പറഞ്ഞില്ലല്ലോ...
ചേച്ചിക്ക് പണ്ടേ മധുരം ഇഷ്ടമാ അതാവും പറയാഞ്ഞേ..
ഇനി അമ്മ മധുരം കുറച്ചു ഇടട്ടോ..
എന്നാൽ വെയിലിനു മുന്നേ പോയേച്ചു വാ...
അവൾ അനുന്റെ അടുത്തേക്ക് ചെന്നതും കാശിയും ലിജോയും കൂടെ വന്നു..
നന്ദ സംശയ ഭാവത്തിൽ കാശിയെ നോക്കി..
കാശി ചിരിയോടെ നന്ദേ നോക്കി..
വന്നു കയറ് പെണ്ണെ നോക്കി നിൽക്കാതെ..
കാശിയേട്ടൻ വരുന്നില്ലെന്ന് പറഞ്ഞിട്ട്..
അവൻ അങ്ങോനൊക്കെ പറയും നന്ദേ...തന്നെ തനിച്ചാക്കിയിട്ട് ഇവൻ പോയാൽ ഇവനു പിന്നെ അവിടെ ഇരുന്നാൽ സമാധാനം വരുവോ..
അതാ കൂടെ വരണേ..
പിൻ സീറ്റിൽ അനുവിനോപ്പം കയറി കൊണ്ട് അവൾ കാശിയെ നോക്കി ചിരിച്ചു..
കാശി മിററോറിൽ കൂടി അത് കണ്ടതും മീശ പിരിച്ചു വെച്ചു കൊണ്ട് അവളെ നോക്കി..
എന്റെ കർത്താവെ... ഒരു കൊച്ചു ആകാൻ പോയിട്ടും ഇതുങ്ങടെ റൊമാൻസ് കഴിഞ്ഞില്ലേ ഇതുവരെ..
നമ്മൾ ടൂർ പോവല്ലടാ കാശി ... അമ്പലത്തിലേക്കടാ പോണേ...
നീ നേരെ നോക്കി വണ്ടി ഓടിക്ക്... ഇതിൽ ഞാനും എന്റെ പാവം അനു കൊച്ചും ഉണ്ട്..ഞങ്ങൾ ഒന്ന് ജീവിച്ചു തുടങ്ങിയതേ ഉള്ളൂ ഇതുവരെ ഒരു ഒരു മാമ്പൂ പോലും വിരിഞ്ഞിട്ടില്ല.. ഇനി വേണം അതൊക്കെ നോക്കാൻ അല്ലെടി അനു കൊച്ചേ കള്ള ചിരിയോടെ പറയുന്ന ലിജോയെ നോക്കി അനു കണ്ണുരുട്ടി..
വൃത്തി കെട്ട മനുഷ്യൻ വാ തുറന്നാൽ വൃത്തികേടെ വരു..
അമ്പലത്തിലോട്ടു പോവുന്നത് കൊണ്ടു ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല... അവൾ ഇരുന്നു പിറുപിറുത്തു...
നന്ദ അത് കണ്ട് ചിരി അടക്കാൻ പാട് പെട്ടു.
നന്ദ കാശിയ്ക്ക് ഒപ്പം പോയി കഴിഞ്ഞു വൃന്ദയ്ക്ക് വല്ലാത്ത ഭയം തോന്നി.. താൻ ചെയ്ത കാര്യം കാശി അറിയുമോ എന്നുള്ള ഭയം കാരണം അവൾക്ക് തല ചുറ്റും പോലെ തോന്നി..
എന്ത് പറ്റി മോളെ വയ്യേ.. വയ്യെങ്കിൽ അവിടെ പോയി ഇരിക്ക്..അമ്മാ ചെയ്തോളാം... മോളോട് പറഞ്ഞതല്ലേ അമ്മാ ചെയ്തോളാമെന്നു..മോള് അല്ലെ കേൾക്കാത്തെ
അവളെ വിളിച്ചു ഹാളിൽ സോഫയിൽ ഇരുത്തി കൊണ്ട് അമ്മ പുഞ്ചിരിയോടെ നിന്നു..
ആഹ്ഹ്..അമ്മ പോയി ആ സുമേ ഒന്ന് നോക്കട്ടെ... അവളെ രാവിലെ ഈ ഭാഗത്തേക്ക് കണ്ടില്ല..അവൾക്ക് ഇന്ന് പതിവില്ലാത്തൊരു ഉറക്കം...
അപ്പോഴാണ് മനു വന്നതും സോമൻ പോകാൻ ഇറങ്ങിയതു.
മനുനെ കണ്ടതും അമ്മാ ചിരിയോടെ അവർക്ക് അടുത്തേക്ക് നടന്നു..
കേറി വാടാ മോനെ...
അമ്മ ചായ എടുക്കാം...
ചൂട് ദോശയും സാമ്പാറും ഉണ്ട്.. കഴിച്ചിട്ട് പോടാ...
വേണ്ടാ അമ്മേ..
പറ്റില്ല കഴിച്ചേച്ചു പോയാൽ മതി.. സോമേട്ടനും കഴിച്ചിട്ടില്ല.. രണ്ടാളും കൂടി വേഗം കൈ കഴുകി വന്നിരുന്നോട്ടെ ഞാൻ അപ്പോഴേക്കും അടുക്കളയിൽ നിന്നും സാമ്പാർ എടുതേച്ചു വരാം അമ്മ അടുക്കളയിലേക്ക് പോയതും വൃന്ദ കുറച്ചു നേരം അവരോട് സംസാരിച്ചിട്ട് അപ്പച്ചിയെ തിരക്കിൽ പോയപ്പോഴാണ് സുമ പുറത്തേക്ക് വന്നത്..
അവരെ കണ്ടതും വൃന്ദ അവർക്ക് അടുത്തേക്ക് ചേർന്ന് നിന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. ഇന്നലെ അപ്പ തന്ന മരുന്ന് അവൾക്ക് ഞാൻ കൊടുത്തു.. ഇനിയിപ്പോ എന്തേലും പ്രോബ്ലം ആകുമോ കാശി അവടെ കൂടെ അമ്പലത്തിൽ പോയിട്ടുണ്ട്..
എന്ത് പ്രോബ്ലം വരാനാ വൃന്ദേ.. നി പോയി നിന്റെ പണി നോക്കൂ..
അവൾ വേഗം പിന്നിൽ അമ്മയുടെ ശബ്ദം കേട്ടു കൂടുതൽ ഒന്നും മിണ്ടാതെ അകന്നു മാറി..
സുമ പല്ലു തേച്ചു കൊണ്ടു പുറത്തു നിന്നപ്പോഴാണ് ഫോൺ അടിച്ചത്.. വേഗം വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ വസന്ത ആണെന്ന് കണ്ടതും അവരുടെ മുഖത്ത് വെപ്രാളം നിറഞ്ഞു..
അപ്പോഴേക്കും മനുവും സോമനും പോകാൻ ഇറങ്ങി..
വേഗം കാൾ കട്ട് ചെയ്തു കൊണ്ട് സുമ പറഞ്ഞു...
സോമേട്ട ഞാൻ ഇന്ന് തിരികെ പോകും അരുണ വരുന്നുണ്ട്..
മ്മ്..
സോമൻ ഒന്നും മൂളിക്കൊണ്ട് കാറിലേക്ക് കയറി...
മനു അവരെ നോക്കി ചിരിച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു.. കാർ ദേവർമടം കടന്നതും സുമ വേഗം തിരികെ കാൾ കൊടുത്തു കൊണ്ട് ചുറ്റും നോക്കി..
അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പിച്ചിട്ടു സംസാരിക്കാൻ തുടങ്ങി..
സംഗതി ഏറ്റു... ആ പെണ്ണ് ആ മരുന്ന് കഴിച്ചു..
അത് കേട്ടതും വസന്തയുടെ മുഖം വിടർന്നു.
എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ഗർഭം അലസി പൊയ്ക്കോളും ആർക്കും ഒരു സംശയവും ഉണ്ടാവില്ല സുമേ.. നി ഭയപ്പെടേണ്ട..
അത് കേട്ടതും സുമയ്ക്ക് ആശ്വാസമായി..
അവർ ഫോണും വെച്ചു തിരിഞ്ഞപ്പോൾ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ ആണ്..
സുമ ഞെട്ടലോടെ അവരെ നോക്കി.. ഒരു വേള താൻ സംസാരിച്ചത് അവർ കേട്ടു കാണുമോ എന്നുള്ള ഭയം ആ നേരം സുമയിൽ നിറഞ്ഞു.. നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു..
എന്താ... സുമേ.. നീ പേ തട്ടിയ പോലെ നോക്കി നിൽക്കുന്നെ...
നിനക്ക് എന്തേലും വയ്യേ... പനി വല്ലതും ആണോ?ആണെങ്കിൽ വേഗം ഹോസ്പിറ്റലിൽ കാണിക്ക് ഇവിടെ രണ്ടു ഗർഭിണി കൊച്ചുങ്ങൾ ഉള്ളതാ...
ആ ചെറിയ ഒരു പനിയുടെ ലക്ഷണം ഉണ്ട് ഏട്ടത്തി..ഞാനൊന്ന് ഹോസ്പിറ്റലിൽ പോയി ഒരു ഇഞ്ചക്ഷനും എടുത്ത് അതുവഴി വീട്ടിലേക്ക് പോകും. അരുണാ വരുന്നുണ്ടെന്ന് പറഞ്ഞു.അരുണ വന്നു കഴിഞ്ഞ് അവളെയും കൂട്ടി ഞാൻ ഇങ്ങോട്ടേക്ക് വരാം..
അത് കേട്ടതും ലക്ഷ്മിക്ക് ഒരാശ്വാസം തോന്നി. സുമ ഇവിടെ നിന്നാൽ എന്തെങ്കിലും ഒക്കെ കുത്തിത്തിരിപ്പ് ഉണ്ടാകുമെന്ന് അവർക്കറിയാമായിരുന്നു.. ഇപ്പോൾ അവൾ നല്ല സ്വഭാവത്തിൽ നിൽക്കുന്നുണ്ടെങ്കിലും അത് എന്തോ മുന്നിൽ കണ്ടുകൊണ്ടാണെന്ന് ലക്ഷ്മിക്ക് ഉറപ്പായിരുന്നു..അതുകൊണ്ടുതന്നെ അവൾ എത്രയും വേഗം ഇവിടുന്നു ഒന്ന് പോയാൽ മതിയെന്നായിരുന്നു ലക്ഷ്മിക്ക്..
അമ്പലത്തിൽ ചെന്ന് കഴിഞ്ഞ് അവർ നാലുപേരും കൂടിയാണ് ക്ഷേത്രത്തിലേക്ക് കയറിയത്.. കുളത്തിൽ കാല് കഴുകുമ്പോൾ ചെരുപ്പ് അഴിച്ചു വെച്ചു തന്റെ അടുത്തേക്ക് വന്നു നിന്നു കുളത്തിൽ കാല് കഴുകുന്ന ലിജോയെ അനു അമ്പരൊടെ നോക്കി..
എന്താ അനു കൊച്ചേ നോക്കുന്നേ...
അല്ല ഇച്ചായൻ അമ്പലത്തിലേക്ക് ഒക്കെ വരുമോ?
അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..
എനിക്കെന്താ വന്നാല്... എന്തെങ്കിലും കുഴപ്പമുണ്ടോ അനുകൊച്ചേ..
അതല്ല ഇച്ചായാ...
എന്റെ പൊന്നനു കൊച്ചേ ദൈവങ്ങളെല്ലാം ഒന്നാ..പിന്നെ നമ്മൾ വിളിക്കുന്നതും പറയുന്നതും തമ്മിലെ ഉള്ളൂ വ്യത്യാസം.. ഞാൻ വിളിച്ചാലും നീ വിളിച്ചാലും ആരു വിളിച്ചാലും ഈശ്വരൻ കേൾക്കും.. പിന്നെ എന്തിനാ കൊച്ചേ മനുഷ്യർ ഉണ്ടാക്കിയ വ്യത്യാസങ്ങളുടെ പേരിൽ ഈശ്വരനെ ഞാൻ മാറ്റി നിർത്തുന്നത്...
ഞാൻ ഇതിനുമുമ്പും കാശിക്കും മനുനുമോപ്പം ഈ അമ്പലത്തിൽ തൊഴാൻ വന്നിട്ടുണ്ട്...
അനു ചിരിയോടെ അവൻ പറയുന്നത് കേട്ട് നിന്നു. അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..
നാലുപേരും കൂടി ക്ഷേത്രനടയിലേക്ക് നടന്നു.. കാശിക്കൊപ്പം തൊഴുകുമ്പോൾ നന്ദയുടെ മനസ്സിൽ കാശിക്കും തന്റെ കുഞ്ഞിനും ഒരു ആപത്തും വരരുതെ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ....
ആ നേരം കാശിയുടെ മനസ്സിൽ നന്ദയ്ക്കും കുഞ്ഞിനും ഒരു ആപത്തും കൂടാതെ തന്നോടൊപ്പം എന്നും ഉണ്ടാകണമെ എന്നുള്ള പ്രാർത്ഥനയായിരുന്നു..
അവൻ നാലുപേരും കൂടി ചുറ്റമ്പലം ചുറ്റി പ്രാർത്ഥിച്ച് തിരികെ നടയിൽ വന്ന് ചന്ദനം വാങ്ങിക്കൊണ്ട് കുറച്ച് അപ്പുറത്ത് കാണുന്ന അരളി മരത്തിന് ചുവട്ടിൽ വന്നുനിന്നു...
പരസ്പരം ചന്ദനം ചാർത്തിക്കൊണ്ട് നിന്നപ്പോഴാണ് നന്ദ വീണ്ടും ക്ഷേത്രത്തിനകത്തേക്ക് ഇപ്പോ വരാം എന്നും പറഞ്ഞു പോയത്.. ആ സമയം അവർ മൂന്നു പേരും കൂടി അവിടെനിന്ന് സംസാരിക്കുകയായിരുന്നു.. അവൾ അകത്തേക്ക് ചെല്ലുമ്പോൾ പൂജാരി അവിടെ നിൽക്കുന്നുണ്ടായിരുന്നു..
അവൾ പൂജാരിക്ക് അടുത്തേക്ക് ചെന്നു താൻ സ്വപ്നം കണ്ട കാര്യം പറഞ്ഞു... എന്തോ ഒരു അപകടം വരാൻ പോകുന്ന പോലെ ഇപ്പോഴും മനസ്സിൽ തോന്നുന്നു എന്നും.. മനസ്സിലുള്ള ആശങ്ക മാറ്റി മഹാദേവൻ രക്ഷിക്കുമെന്ന് അമ്മ പറഞ്ഞു...തിരുമേനിയെ കണ്ടു ഒന്ന് സംസാരിക്കാൻ കൂടി പറഞ്ഞു..
ഉവ്വോ... എന്നാൽ കുട്ടി അവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം..
അയാൾ വേഗം പോയി രണ്ടു മൂന്ന് തേങ്ങയുമായി വന്നു..ഇതിൽ നിന്നും കുട്ടി ഒരെണ്ണം എടുത്തു ഭഗവാനെ മനസ്സിൽ ദ്യനിച്ചു വിഘ്‌നേശ്വരന്റെ മുന്നിൽ ഉടയ്ക്ക്..
അവൾ വേഗം മഹാദേവനെ വണങ്ങി... തേങ്ങ കുറച്ചു അപ്പുറത്തുള്ള വിഘ്‌നേശ്വരന് മുന്നിൽ ഉടച്ചു..ഉടച്ചപ്പോഴേ കണ്ടു തേങ്ങ കറുത്ത് അഴുകി ഇരിക്കുന്നത് അതിനിടയിൽ പൊട്ടി തെറിച്ച തേങ്ങയുടെ ഒരു ചെറിയ ചീള് നന്ദയുടെ നെറ്റിയിൽ തട്ടി മുറിഞ്ഞു... അതും സീമന്ത രേഖയിൽ തന്നെ കൊണ്ട് മുറിഞ്ഞു.. ചെറിയ രീതിയിൽ ചോര പൊടിച്ചു.. അത് കണ്ടു നന്ദ ഞെട്ടി അടുത്തു നിന്ന തിരുമേനിയെ നോക്കി..
തിരുമേനി അവളേം കൂട്ടി കുറച്ചു അപ്പുറത്തുള്ള ചെമ്പകത്തിന്റെ ചുവട്ടിൽ ചെന്നു നിന്നു..
കുട്ടീടെ ഭർത്താവിനു ആപത്തു ഭവിക്കാൻ പോകുന്നു.. കുട്ടിക്ക് വലിയ ആപത്തു ഉണ്ടാവില്ല പക്ഷെ കുട്ടീടെ താലി ഭാഗ്യം അതാണ് കുറച്ചു പ്രശ്നം..ശത്രുക്കൾ പതിയിരിക്കുന്നു ഒരു അവസരത്തിനായിട്ട്...അതാണ് കുട്ടി തുടരെ തുടരെ ആർക്കോ ആപത്തു പറ്റുന്നതായി സ്വപ്നം കാണുന്നത്..
എന്തായാലും ഒരു ആപത്തു പുറകെ തന്നെയുണ്ട് അത് ആർക്കു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല.. പ്രതിവിധിയായി ഇവിടെ അടുത്തുള്ള ശനിശ്വരൻ കോവിലിൽ പോയി മൂന്ന് മാസം ശനിയാഴ്ച തോറും നീരാഞ്ജനം കത്തിക്കുന്നതും ശനിക്ക് കറുപ്പ് വസ്ത്രം ചാർത്തുന്നതും ദോഷ പരിഹാരമാണ്. എള്ള്...പായസവും നടത്തണം കൂടാതെ മഹാദേവന്റെ മുന്നിൽ എല്ലാം മാസവും മൃത്യുഞ്ചയ ഹോമവും നടത്തണം...അതിനു കുട്ടി തന്നെ നടത്തണമെന്നില്ല ആരെങ്കിലും ഒരാൾ വന്നു നാളും പേരും പറഞ്ഞു നടത്തിയാൽ മതി..
അവൾ തലകുലുക്കി കേട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. കാശി ആ നേരം എന്തോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്...അവന്റെ ചിരി കാണും തോറും നന്ദയുടെ ഉള്ളൂ നീറി...
അവൾ വേഗം മുഖത്ത് പടർന്ന സങ്കടം മാറ്റി അവന്റെ അടുത്തേക്ക് ചെന്നു.. അപ്പോഴാണ് കാശി അവളുടെ നെറ്റിയിലെ മുറിവ് കണ്ടത്...
നിന്റെ നെറ്റി എങ്ങനെ മുറിഞ്ഞു അത് ആരോ തേങ്ങ ഉടച്ചപ്പോൾ അറിയാണ്ട് ഒരു ചീള് കൊണ്ടതാ..
നീ വീണ്ടും തൊഴാൻ പോയോ...
പുറത്തേക്ക് നടക്കുമ്പോൾ കാശി ചോദിച്ചു..
ഒരു തവണ നമ്മൾ തൊഴുത്തത് അല്ലേടി പിന്നെ നീ എന്തിനാ വീണ്ടും എന്നെ കൂട്ടാതെ പോയെ അതല്ലേ ഈ നെറ്റി പൊട്ടിയെ..
അന്നത്തെ ദിവസം വലിയ പ്രേശ്നങ്ങൾ ഇല്ലാതെ കടന്നു പോയി..
നന്ദ കാശിയോടും അമ്മയോടും ചോദിച്ചിട്ട് അവളുടെ വീട്ടിലേക്ക് പോയി..കാശിയാണ് അവളെ കൊണ്ടു വിട്ടത്... അവളെ കണ്ടതും ബിന്ദുനും സുരേന്ദ്രനും സന്തോഷമായി..
കാശി തിരികെ ഗാർമെന്റ്സിലേക്ക് പോയി കഴിഞ്ഞു അച്ഛനെ ആരോ സ്ഥലം നോക്കാൻ പോകാൻ വിളിച്ചത് കൊണ്ട് അച്ഛനും പോയി..
വീട്ടിൽ നന്ദയും അമ്മയും മാത്രം ആയി..
ആ നേരം നന്ദ അമ്മയോട് തിരുമേനി പറഞ്ഞു അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു..
അവർ ഞെട്ടലോടെ അത് കേട്ടു ഇരുന്നു..
ഇതേ സമയം ദേവർമഠത്തിൽ നന്ദ പോയതിൽ പിന്നെ വൃന്ദയ്ക്ക് ആകെ ടെൻഷൻ ആയി.. വിരളി പിടിച്ച പോലെ അവൾ നടക്കാൻ തുടങ്ങി.. അപ്പച്ചി പോയത് കൊണ്ട് കാര്യങ്ങൾ ഒന്നും ചോദിക്കാനും കഴിയുന്നില്ല.. അതിന്റെ കൂടെ അവൾക്ക് ഒന്നും സംഭവിക്കാത്തതും വൃന്ദയെ കുഴപ്പിച്ചു....
താൻ കുടിച്ച പാലിൽ ആയിരിക്കുമോ ആ മെഡിസിൻ എന്ന് പോലും അവൾ ചിന്തിച്ചു കൂട്ടി.. അവൾക്ക് ആകെ പ്രാന്ത് പിടിക്കും പോലെ തോന്നി..
അന്ന് ലീവ് എടുത്ത ആദി അവളുടെ വിരളി പിടിച്ചുള്ള നടത്തം ശ്രദ്ധിച്ചു... അവനു എന്തോ പന്തികേട് തോന്നിയത് കൊണ്ടു അവൻ അവളെ വാച്ച് ചെയ്തു..
ആ സമയം താഴേക്ക് പോയ വൃന്ദ പെട്ടന്ന് തിരികെ റൂമിലേക്ക് വന്നു..ആദി റൂമിൽ ഉള്ള കാര്യം അവൾ ശെരിക്കും മറന്നിരുന്നു..
റൂമിൽ വന്നിട്ട് അവൾ കാബോടിനുള്ളിൽ എന്തോ തിരയാൻ തുടങ്ങി. കിട്ടാതെ വന്നപ്പോൾ ദേഷ്യത്തിൽ അവിടൊക്കെ നോക്കാൻ തുടങ്ങി..
അപ്പോഴാണ് അലക്കാൻ മെഷ്യനിൽ ഇടാൻ എടുത്ത നൈറ്റ് ഡ്രെസ്സിന്റെ കാര്യം ഓർത്തത്.. അവൾ വേഗം മേഷ്യന് അടുത്തേക്ക് ഓടി ചെന്നു ലൗണ്ടറി ബാസ്കേറ്റിൽ നിന്നും നൈറ്റ് ഡ്രെസ്സിന്റെ ടോപ് തിരഞ്ഞു കണ്ടു പിടിച്ചു കൊണ്ട് അതിന്റെ പോക്കെറ്റിൽ നിന്നും തലേന്ന് പാലിൽ കലർത്തിയ മെഡിസിൻ ബോട്ടിൽ എടുത്ത് ഉയർത്തി തിരിച്ചും മറിച്ചും നോക്കി കൊണ്ട് നിന്നത്.
ഇതെല്ലാം കണ്ടു നിന്ന ആദി വേഗം വന്നു ആ ബോട്ടിൽ വാങ്ങി കൊണ്ട് വൃന്ദയെ നോക്കി..
ആ നിമിഷം മുന്നിൽ ആദിയെ കണ്ടു വൃന്ദ ഞെട്ടി നിന്നു.. അതെ സമയം തന്നെ അവൾക്ക് വയറു വേദനിക്കാനും തുടങ്ങി...