ആത്മസഖി, ഭാഗം: 88 മുതൽ അവസാന ഭാഗം വരെ വായിക്കൂ....

Valappottukal



രചന: മഴ മിഴി
 ആത്മസഖി 

88 മുതൽ 108 വരെയുള്ള ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നു, ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതാണ്, അത് കൊണ്ട് എല്ലാ പാർട്ടും ഇപ്പോൾ തന്നെ വായിക്കുക. ഡിലീറ്റ് ചെയ്‌ത ശേഷം കഥ ലഭിക്കുന്നതല്ല...
 ആത്മസഖി 
❤️ മഴ മിഴി ❤️                       
    🩵 part  -88🩵


എന്നാൽ നമുക്ക് നാളെ പോകാം..
അതിനെന്താ പോകാടി.. ഞാൻ വൈകിട്ട് വിളിച്ചു പറയാം..
ഓക്കേ ടി...
അതും പറഞ്ഞിട്ട് നന്ദ ഫോൺ വെച്ചു തിരിഞ്ഞത് സുമയുടെ നേരെ ആണ്..

പെട്ടന്ന് റൂമിൽ സുമേ കണ്ടതും നന്ദ ഞെട്ടലോടെ അവരെ നോക്കി..

മോള് ഫോൺ വിളിച്ചു കഴിഞ്ഞില്ലേ ഇതുവരെ ..?
നന്ദ ഒരു നിമിഷം ഞെട്ടി അവരെ നോക്കി..

മോളെന്താ ഇങ്ങനെ നോക്കുന്നെ...
ഒ.. ഒന്നുല്ല അപ്പച്ചി..
എന്നാൽ മോള് വന്നാട്ടെ...
വയറ്റിൽ ഉള്ള പെങ്കൊച്ചുങ്ങൾ വിശന്നു ഇരിക്കരുത്.. അതിന്റെ കേട് വയറ്റിൽ കിടക്കുന്ന കുഞ്ഞിനാ...

വാ മോളെ ആഹാരം കഴിക്കാം...
അവൾ ഒന്നും മിണ്ടാതെ അവരുടെ കൂടെ ഡിനിംഗ് ഹാളിലേക്ക് നടന്നു..

അന്ന് രാത്രി കാശിയും ആദിയും ലേറ്റ് ആയിട്ടാണ് വന്നത്.. അവർ വരുമ്പോൾ അമ്മയും സുമ അപ്പച്ചിയും ഹാളിൽ ഇരുന്നു ടീവി കാണുന്ന കണ്ടു.

സുമേ കണ്ടതും കാശിയുടെ നെറ്റി ചുളിഞ്ഞു.. അത് മനസ്സിലാക്കിയ പോലെ സുമ ഒന്നു പുഞ്ചിരിച്ചു..

ആഹാ... എവിടരുന്നെടാ രണ്ടും..
നിനക്കൊക്കെ ഒന്ന് നേരത്തെ വന്നൂടായോ?
രണ്ടു കൊച്ചുങ്ങൾ നിന്നെയൊക്കെ കാത്തു ഈ നേരമത്രയും ഇവിടെ ഉണ്ടാരുന്നു.. ഒരു വിധത്തിലാ അവരെ ഫുഡ്‌ കഴിപ്പിച്ചു കിടക്കാൻ പറഞ്ഞയച്ചേ...

അതുങ്ങൾക്കും ആഗ്രഹം കാണില്ലേ നിന്റെ ഒക്കെ കൂടെ ഒന്നിച്ചിരുന്നു ആഹാരം കഴിക്കാൻ.. അവർ ഇപ്പോൾ തനിച്ചല്ല... അതെങ്കിലും എന്റെ മക്കൾ ഓർക്കുന്നത് ഒന്ന് നല്ലതാ...


ലക്ഷ്മി അമ്മ പരിഭ്രാമത്തോടെ പരതി പറഞ്ഞു  കൊണ്ട് രണ്ടാളെയും നോക്കി..

എന്റെ പൊന്നു ലക്ഷ്മി കുട്ടി... ഗാർമെന്റ്സിൽ കുറെ സ്റ്റോക്ക് എത്താൻ ഉണ്ടാരുന്നു.. അതൊക്കെ വന്നപ്പോൾ ലേറ്റ് ആയി.. അതൊക്കെ ചെക്ക് ചെയ്തു  ഗോടാവുണിൽ ആക്കണ്ടേ..(കാശി )

അതെ എന്റെ അമ്മേ... അതൊക്കെ വെക്കണ്ടു ഇട്ടെറിഞ്ഞു വരാൻ പറ്റുവോ..
അമ്മാ ഒന്ന് ക്ഷെമിക്കു..(ആദി )

എന്നോടല്ല ഈ ക്ഷമ ചോദിക്കേണ്ടത്.. നിന്നെയൊക്കെ നോക്കി ഇരുന്ന ആ പാവങ്ങളോടാ..

ആഹാരവും കഴിച്ചു മുകളിലേക്ക് പോകുന്ന ആദിയെയും കാശിയെയും സുമ ഒന്ന് നോക്കി ഗൂഢമായി പുഞ്ചിരിച്ചു..
ഈ സ്നേഹം ഇല്ലാണ്ടാവാൻ ഇനി അധിക ദിവസം ഇല്ല..
അവർ അത് മനസ്സിൽ ഓർത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു..

ആദി റൂമിൽ എത്തുമ്പോൾ വൃന്ദ ഉറങ്ങി കഴിഞ്ഞിരുന്നു..
അവൻ അവളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഓർത്തു..

ഈ ഉറങ്ങിയവളാണോ എന്നെ കാത്തു  ഇരുന്നത്..
അവൻ ഒന്നു പുച്ഛിച്ചു കൊണ്ട് ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്കു കയറി..

കാശി റൂമിൽ ചെല്ലുബോൾ ഹെഡ് ബോഡിലെ പില്ലോയിൽ ചാരി ഇരുന്നു എന്തോ മാസിക വായിക്കുകയാണ് നന്ദ..
കാശിയെ കണ്ടതും അവൾ എണീക്കാൻ ആഞ്ഞതും അവൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.. എന്റെ കൊച്ചു ഉറങ്ങിയില്ലേ..

ങും... അവൾ കണ്ണുകൾ അടച്ചുതുറന്നു കൊണ്ട് മൂളി..

ഞാൻ ഒന്ന് മേല് കഴുകിയിട്ടു ഓടി വരാടി.. നീ അവിടെ തന്നെ ഇരുന്നോ...

അവൾ ചിരിയോടെ തലയാട്ടി.. അവൻ  മേല് കഴുകിയിട്ടു വരുമ്പോൾ നന്ദ  അങ്ങനെ തന്നെ ഇരിപ്പുണ്ട്..

അവൾ  ചിരിയോടെ അവനെ നോക്കി..
പുതിയ സ്റ്റോക്ക് വന്നോ കാശിയേട്ട..
മ്മ്.. വന്നു..
വന്നതുപോലെ അത് പല ഷോപ്പിലേക്കും പോയി..

കാശി അവളുടെ അടുത്തു വന്നു അവളോട് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു..

നന്ദൂസ്  കാശിയേട്ടനെ കാത്തിരുന്നു കുഴഞ്ഞോ..
ഇല്ലല്ലോ കാശിയേട്ട..
ഈ കാത്തിരിപ്പിനു ഒരു സുഖമുണ്ട്..

ശെരിക്കും സുഖമുണ്ടോ.... കാശി കണ്ണും കൂർപ്പിച്ചു ചോദിച്ചതും നന്ദ  നെറ്റി ചുളിച്ചു അവനെ നോക്കി..

എന്താ പെണ്ണെ നോക്കുന്നെ...
ഈ നോട്ടത്തിലാ ഞാൻ വീണേ...
അവൻ കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് നന്ദയുടെ  നൈറ്റ്‌ ഡ്രെസ്സിന്റെ ടോപിലേക്ക് തന്റെ കൈകൾ വെച്ചു തലോടാൻ തുടങ്ങി...
കാശിയുടെ കൈ വിരലുകളുടെ കുസൃതി വയറിൽ കൂടി വന്നതും നന്ദ അവനെ ശകാരിച്ചു  കൊണ്ട് കൂർപ്പിച്ചു നോക്കി..

ഇക്കിളി പെടുത്താതെ കാശിയേട്ട...
എനിക്ക് ചിരി വരാണു... അടങ്ങിയിരി കാശിയേട്ട അവൾ കുറുമ്പോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി..

കാശി കള്ള ചിരിയോടെ നന്ദേ നോക്കി... അവന്റെ ചിരിയുടെ അർത്ഥം മനസ്സിലായ പോലെ നന്ദ ഞെട്ടി പിടഞ്ഞു അവനിൽ നിന്നും നോട്ടം മാറ്റി..

വീണ്ടും അവന്റെ കൈ തന്റെ ദേഹത്തു കുസൃതി കാട്ടി തുടങ്ങിയതും നന്ദ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു...

ദേ... കാശിയേട്ട.. മതിട്ടോ... കുറുമ്പ് കാട്ടീത്...
കാശി ചിരിയോടെ അവളുടെ കഴുത്തിൽ മുഖമുരസി കൊണ്ട് കണ്ണുരുട്ടി പേടിപ്പിക്കുന്നവളെ നോക്കികൊണ്ട് പറഞ്ഞു..

ഇതൊക്കെ എന്ത് കുറുമ്പ്... ശെരിക്കുള്ള കുറുമ്പ് എന്റെ നന്ദ കാണാൻ പോകുന്നതല്ലേ ഉള്ളൂ.. പറയുന്നതിനൊപ്പം അവളെ വലിച്ചു തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു കാശി.. അവളുടെ നെറ്റിയിലെ അലസമായി കിടന്ന കുഞ്ഞു മുടിയിഴകൾ ചൂണ്ടു വിരലിനാൽ പിന്നിലേക്ക് മാടി ഒതുക്കി വെച്ചു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു കാശി..

എന്തേയ്... ഇന്ന് ഇങ്ങനെ നോക്കാൻ...
നന്ദ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു..

നീ ഇന്ന് ഒരുപാട് സുന്ദരി ആയപോലെ തോന്നുന്നു...നന്ദേ..പറയുന്നതിനൊപ്പം കാശിയുടെ കണ്ണുകൾ നന്ദയുടെ വയറിലേക്ക് പതിഞ്ഞു.. അറിയാതെ അവന്റെ കൈ അവളുടെ വയറിൽ ഒന്ന് തലോടി കൊണ്ട് അവളുടെ നെറ്റിയിലെ അമർന്നു..

എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നെടി നന്ദേ...ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു.. അവന്റെ കണ്ണുകളിൽ  സന്തോഷം നിറഞ്ഞു നിന്നു. മുഖത്തെ പുഞ്ചിരിക്ക് പതിവിലും തിളക്കം കൂടിയ പോലെ തോന്നി അവൾക്ക്.. വീണ്ടും അവളെ തന്നോട് ചേർത്ത് നെറുകയിൽ ചുംബിച്ചു...ഒന്നല്ല ഒരായിരം തവണ പ്രണയ ചുംബനങ്ങൾ പൊതിഞ്ഞു കാശി.. നന്ദ അവന്റെ  പ്രവർത്തിയിൽ ഞെട്ടി മിഴിച്ചു നോക്കി..

നിന്നെ ചുംബിച്ചിട്ടും മതിയാവണില്ലെടി നന്ദേ...എനിക്ക് നിന്നെ അത്രയേറെ ഇഷ്ടമാ... എന്റെ പ്രാണൻ പോലും നിയാണ് നന്ദേ...
ഇനി ആ പ്രാണനിലേക്ക് നമ്മുടെ കുഞ്ഞുകൂടി വരാൻ പോവാ...എന്നാലും എന്നും നീ തന്നെയാ എന്റെ പ്രാണൻ...

നന്ദ അവനെ തന്നെ നോക്കി ഇരുന്നു..അവന്റെ കണ്ണുകളോടെ ചലനവും മുഖഭാവവും കൗതുകത്തോടെ അവൾ നോക്കി കണ്ടു..
ഇനി നീ ശരീരം നന്നായി സൂക്ഷിക്കണം.. പഴയത് പോലെ തുള്ളി ചാടി നടക്കരുത്.. ഉള്ളിൽ ഒരു ജീവന വളരുന്നത്.. ഒരോ നിമിഷവും അത് വളർന്നു കൊണ്ടിരിക്കുവാ ആ ചിന്ത എന്റെ പെണ്ണിന് എപ്പോഴും വേണം. ഞാൻ അടുതു ഇല്ലെങ്കിലും നമ്മുടെ കുഞ്ഞിന് ഒരു കുറവും ഉണ്ടാവരുത്.. മരുന്നൊക്കെ കൃത്യമായി കഴിക്കണം.

ഈ പൊട്ടാ തലയും വെച്ചു  അനാവശ്യമായി നീ ഓരോന്ന് ആലോചിച്ചു കൂട്ടരുത്.. അത് നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.. ഒരുപാട് വെള്ളം കുടിക്കണം.. എപ്പോഴും സന്തോഷവധിയായി റിലാക്സ് ആയി ഇരിക്കണം എന്റെ കൊച്ചു..

അവൾ അവൻ പറയുന്നത് കേട്ടു കണ്ണിമ ചലിപ്പിക്കാതെ അവനെ തന്നെ നോക്കി ഇരുന്നു..

തന്നോടും കുഞ്ഞിനൊടുമുള്ള അവന്റെ കരുതലിൽ അവൾക്ക് അഭിമാനവും സന്തോഷവും തോന്നി..
ഇതുപോലെ ഒരു പതിയെ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്.. അവൾ അവനെ തന്നെ നോക്കി ഇരുന്നു. ആ കണ്ണുകളിൽ ആ നേരം കാശി മാത്രം നിറഞ്ഞു നിന്നു അവനോടുള്ള പ്രണയം  അവളുടെ ഹൃദയത്തിൽ കൂടി കൂടി വന്നു..

ടി...നോക്കാൻ അല്ല പറഞ്ഞെ...

മ്മ്... അവൾ ഒന്ന് മൂളി കൊണ്ടു  കാശിയുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് പറഞ്ഞു..

I love you കാശിയേട്ട..
കണ്ണും നിറച്ചു പറയുന്നവളെ കാശി നോക്കി..
അവളുടെ നിറക്കണ്ണുകൾക്കിടയിൽ മുഖത്ത് തെളിഞ്ഞു വരുന്ന സന്തോഷം കണ്ടു 
കാശി   ചുണ്ടിൽ ചിരിവിടർന്നു.. അവൻ അവളെനോക്കി കൊണ്ട് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു.
I love you നന്ദേ...

അവൾ അവന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് 
അവന്റെ നെഞ്ചിലെ കുഞ്ഞു രോമങ്ങളിൽ നുള്ളിക്കൊണ്ട് നന്ദ പറഞ്ഞു..
ഇന്ന് ഒരു സംഭവം ഉണ്ടായി..

എന്ത്...സംഭവം..

സുമ അപ്പച്ചി എന്നോട് സ്നേഹത്തെ സംസാരിച്ചു..
അത് കേട്ടതും കാശിയുടെ നെറ്റി ചുളിഞ്ഞു.. അവൻ സംശയഭാവത്തിൽ അവളെ നോക്കി..

സത്യമാ കാശിയേട്ട.... എന്നോട് നല്ല സ്നേഹം ആരുന്നു..
മ്മ്ഹ്ഹ്...
നീ ആ സ്നേഹം കണ്ടു അപ്പേ വിശ്വസിക്കേണ്ട...
എന്തോ ദുരുദ്വേഷം കൊണ്ടാണ്  വന്നേക്കുന്നത്..

അതുകൊണ്ട് നീ സൂക്ഷിച്ചും കണ്ടും നിന്നാൽ മതി..
മ്മ്ഹ്ഹ്..

പിന്നെ...എനിക്ക് ഒരു കാര്യം പറയാനുണ്ട് 

എന്താടി...നന്ദേ... നിനക്ക് എന്നോട് എന്തും പറയാല്ലോ..
പേടിക്കാതെ പറയെടി പെണ്ണെ...
ഞാനൊന്നു നാളെ ക്ഷേത്രത്തിൽ പൊയ്ക്കോട്ടേ..

നാളെ എനിക്ക്  വരാൻ പറ്റില്ലെടി നന്ദേ..ഗോടാവുണിൽ കുറച്ചു സ്റ്റോക്ക്  അയക്കാനുണ്ട് 
നമുക്ക് സൺ‌ഡേ പോകാം..

നാളെ അനു വരാന്നു പറഞ്ഞാരുന്നു... ഞാൻ അവളുടെ കൂടെ ഒന്ന് പൊയ്ക്കോട്ടേ..

ഹ്മ്മ്..

പൊയ്ക്കോ... പക്ഷെ ഒരു ശ്രെദ്ധ വേണം എന്റെ മോളിപ്പോ തനിച്ചല്ല..
എന്തേലും വയ്യഴിക തോന്നിയാൽ ഉടനെ എന്നെ വിളിക്കണം.

മ്മ്..
അവൾ  അവനെ ഒന്ന് കൂടി കെട്ടിപിടിച്ചു   നെറ്റിയിലെ അമർത്തി ചുബിച്ചു കൊണ്ട് കിടന്നു..

അടുത്ത ദിവസം രാവിലെ കാശിയും ആദിയും പോകാൻ ഇറങ്ങിയപ്പോഴാണ് അനുനെ ലിജോ ദേവർമഠത്തിലേക്ക് കൊണ്ടു വിട്ടത്.

അവനെ കണ്ടതും കാശി ചിരിയോടെ നോക്കി... 
ആദിയേട്ട ഏട്ടൻ പൊയ്ക്കോ ഇവനെ ഞാൻ വിട്ടേക്കാം..

എനിക്ക് പോയിട്ട് അത്യാവശ്യം ഉള്ളതുകൊണ്ടാ ലിജോ....നമുക്ക് വേറെ ഒരു ദിവസം കൂടട്ടോ..

ഒകെ ആദിയേട്ട നമ്മൾ പൊളിക്കും..ലിജോ കൈകൾ ഉയർത്തി താമ്സംപ് കാണിച്ചു കൊണ്ടു പറഞ്ഞു..

കാശിയും ലിജോയും അകത്തേക്ക് വന്നു.. അനു വന്നതും മുകളിലേക്ക് ഒരു ഓട്ടം ആയിരുന്നു..

നന്ദയുടെ റൂമിന്റെ ഡോറിൽ തട്ടിക്കൊണ്ടു അനു നിന്നു..

എന്റെ കാശിയേട്ട ഞാൻ ഈ സെറ്റും മുണ്ടും ഒന്ന് ഉടുത്തോട്ടെ.. ഒന്നാമതെ ഉടുത്തിട്ട് ശെരിയാകണില്ല...
കാശിയേട്ടൻ പൊയ്ക്കോ... ഞാൻ അനുന്റെ കൂടെ പൊയ്ക്കോളാം..
അതും പറഞ്ഞു ഡോർ തുറന്നത് മുന്നിൽ നിൽക്കുന്ന അനുനെ കണ്ടത്..


കഴിഞ്ഞില്ലെടി കുരുപ്പേ നിന്റെ ഒരുക്കം..
ഇപ്പൊ കഴിയുമെടി...
നീ ഇപ്പൊ എത്തി.. ദാ കുറച്ചു മുൻപ് എത്തിയതേ ഉള്ളൂ..

നിനക്ക് ഈ പ്ലീറ്റ് നേരെ ചൊവ്വേ അടുക്കി കൂടെ എന്റെ  നന്ദേ...
ഇത്രയായിട്ടും നീ പഠിച്ചില്ലേ ഈ സാരി ചുറ്റാൻ..

നന്ദ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇളിച്ചു..
അനു അവളെ വൃത്തിയായി സെറ്റും മുണ്ടും ഉടുപ്പിച്ചു കൊണ്ട് താഴേക്ക് വന്നു..

അവൾ വരുമ്പോൾ  സെറ്റിയിൽ ഇരുന്നു ചായയും കുടിച്ചു കൊച്ചു വർത്താനം പറഞ്ഞിരിക്കുന്ന ലിജോയെയും കാശിയെയും കണ്ടത്..

അവരെ നോക്കി പതിയെ ഒന്ന് ചിരിച്ചു രണ്ടാളും..

അല്ലേടി നന്ദേ നിന്റെ  ചേച്ചി എന്തിയെ...
ആ മൊതലിനെ കണ്ടില്ലല്ലോ..

അപ്പോഴാണ് അടുക്കളയിൽ നിൽക്കുന്ന വൃന്ദേ കണ്ടത്..
ചേച്ചി ഇന്ന് നേരത്തെ കിച്ചണിൽ കയറിയല്ലോ... നന്ദ പറഞ്ഞു കൊണ്ടു അടുക്കളയിലേക്ക് നോക്കി അമ്മ അടുത്തു നിൽക്കുന്ന കണ്ടതും അവൾ അമ്മേ നോക്കി..

അടുക്കളയിൽ നിന്നും രണ്ടു ഗ്ലാസ്സിൽ പാലുമായി അമ്മ ഡിനിംഗ് ഹാളിലേക്ക് വന്നു..

എന്റെ കുട്ടി റെഡി ആയോ..
സുന്ദരി ആയിട്ടുണ്ട്  എന്റെ കുട്ടി...
അനു മോളെ സുഖാണോ..
ആ സുഖമാ അമ്മേ..

അമ്മയ്ക്ക് സുഖം അല്ലെ..
സുഖമാ മോളെ....
മോള് ഇരുന്നാട്ടെ അമ്മ ചായ എടുക്കാം..

വേണ്ടാ അമ്മേ  അമ്പലത്തിനു വന്നിട്ട് മതി..

എന്നാൽ ഞാൻ പോകട്ടെ അമ്മേ..

ഈ പാൽ കുടിച്ചിട്ട് പോ മോളെ..

വന്നിട്ട് കുടിക്കാമമ്മേ...
അത് പറ്റില്ല പാലു കുടിച്ചിട്ട് പോയാൽ മതി... വയറ്റിൽ ഒന്നും ഇല്ലാണ്ട് പോകണ്ട...
മഹാദേവനു അറിയാം എന്റെ കുട്ടി തനിച്ചു അല്ലാന്നു..
കുടിച്ചേച്ചു പോയാൽ മതി..

അപ്പോഴാണ്   നന്ദ ഫോൺ എടുത്തില്ലെന്നു ഓർത്തത്.. നന്ദ ഫോണും പേഴ്സും എടുക്കാൻ മുകളിലേക്ക് പോയി..അനു ലിജോയുടെ അടുത്തേക്ക് പോയി..
അമ്മ കിച്ചണിൽ കുക്കർ ഓഫ്‌ ചെയ്യാൻ പോയി..കുക്കർ ഓഫ്‌ ചെയ്തു കൊണ്ട്  വൃന്ദേ നോക്കി..
മോള് പോയി പാലു കുടിച്ചിട്ട് വാ... ആ പച്ചക്കറി അമ്മാ അരിഞ്ഞോളാം..
വൃന്ദ ഡിനിംഗ് ഹാളിലേക്ക് വരുമ്പോൾ കണ്ടു  അനുനും ലിജോയ്ക്കും ഒപ്പം തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാശിയെ..
അവൾ പതിയെ ചുറ്റും ഒന്ന് നോക്കി കൊണ്ട്  നൈറ്റ്‌ ഡ്രെസ്സിന്റെ പോക്കെറ്റിൽ കിടന്ന ഒരു ചെറിയ ബോട്ടിൽ എടുത്തു ആരും കാണാതെ ചുറ്റും നോക്കി കൊണ്ടു അതിൽ ഉള്ള  മരുന്ന് മുന്നിൽ ഇരുന്ന പാലിലേക്ക് വിറയാർന്ന കൈകളാൽ ഒഴിച്ച് കൊണ്ടു  അവൾ വേഗം ഒന്നും അറിയാത്ത പോലെ ആ ഒഴിഞ്ഞ ബോട്ടിൽ വീണ്ടും നൈറ്റ്‌ ഡ്രെസ്സിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചു..അപ്പോഴും വൃന്ദയെ വിറയ്ക്കുന്നുണ്ടാരുന്നു..

സുമ ഇത്  തന്റെ റൂമിന്റെ വാതിലിൽ മറഞ്ഞു നിന്നു കണ്ടു.. അവർ വേഗം അകത്തേക്ക് വലിഞ്ഞു.. അവർ പഴയതു പോലെ ഉറക്കം നടിച്ചു കിടന്നു..

അപ്പോഴാണ് വീണ്ടും അമ്മ കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നത് അതെ സമയം തന്റെ ബാഗും ഫോണും എടുത്ത് നന്ദ താഴേക്ക് വന്നു..

ആഹാ... രണ്ടു പേരും പാൽ ഇതുവരെ കുടിച്ചില്ലേ..
അമ്മ വേഗം മുന്നിൽ ഇരുന്ന പാലും ഗ്ലാസ്സും രണ്ടു കയ്യിലും പിടിച്ചു കൊണ്ട് ഒന്ന് നന്ദയ്ക്ക് നേരെയും ഒന്ന് വൃന്ദയ്ക്ക് നേരെയും നീട്ടി ..

അത് കണ്ടു കാശി ഒന്ന് പുഞ്ചിരിച്ചു..
രണ്ടാളും ഗ്ലാസ്‌ വാങ്ങി...
നന്ദ പാൽ കുടിക്കുന്നത് നോക്കി വൃന്ദ കുറച്ചു നേരം നിന്നു.. അവൾ  കുടിച്ചിട്ട് ഗ്ലാസ്‌ തിരികെ അമ്മേ ഏല്പിച്ചതും വൃന്ദ  വേഗം കയ്യിൽ ഇരുന്ന പാൽ കുടിച്ചു കൊണ്ടു രണ്ടു ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് വലിഞ്ഞു..

പാലു കുടിച്ചു കഴിഞ്ഞു നന്ദയ്ക്ക് വല്ലാത്ത പോലെ തോന്നി..
എന്താ മോളെ.... പാലിന് മധുരം കൂടി പോയോ..അമ്മ ഉത്കണ്ഠയോടെ ചോദിച്ചു 

To Top