രചന: മഴ മിഴി
ആത്മസഖി
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -87🩵
താനെന്തെകിലും അവിവേകം എന്റെ കുട്ടിയോട് കാട്ടിയോ?
അവളുടെ ജീവൻ അപകടത്തില... പക്ഷെ അത് ഞാൻ കാരണമല്ല..
താൻ എന്റെ കൂടെ വാ നമുക്ക് അങ്ങോട്ട് മാറി നിന്നു സംസാരിക്കാം..
സോമനെയും കൂട്ടി സേവ്യർ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു എന്തൊക്കെയോ അടക്കി പിടിച്ചു സംസാരിച്ചു..
സോമന്റെ കണ്ണുകളിൽ ഭയവും ഞെട്ടലും ഒരേ നിമിഷം ഉണ്ടായി..
എല്ലാം കേട്ടു കഴിഞ്ഞു അവർ തമ്മിൽ പിരിയുമ്പോൾ സോമന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു..
വീട്ടിൽ ചെന്നിട്ടും അയാൾ ആരോടും ഒന്നും പറഞ്ഞില്ല.. കാശിയെ നോക്കി ഇരുന്നെങ്കിലും അവൻ ലേറ്റ് ആയിട്ടാണ് വന്നത്. അത് കാരണം ഒന്നും സംസാരിക്കാനും കഴിഞ്ഞില്ല..
അടുത്ത ദിവസം രാവിലെ ലിജോ പുറത്തു പോയിട്ട് വീട്ടിലേക്ക് വരുമ്പോൾ അന്നമ്മച്ചിയും ലിസി ചേടത്തിയും ചക്ക വറുക്കാൻ അരിയുകയായിരുന്നു... അവൻ ആ കൂട്ടത്തിൽ അനുനെ നോക്കി എങ്കിലും കണ്ടില്ല..
അവന്റെ നോട്ടം കണ്ടു അന്നമ്മച്ചി അരിഞ്ഞു കൊണ്ടിരുന്ന മുറത്തിൽ പിച്ചാതി വെച്ചു കൊണ്ട് ഒരു ചക്ക എടുത്തു കടിച്ചു കൊണ്ട് അവനെ നോക്കി..
ആരെയാടാ ചെക്കാ ഈ തലയും ചരിച്ചു നോക്കണേ..
അവൻ ഇളിച്ചു കൊണ്ട് അമ്മയെ നോക്കി..
അതെന്റെ മമ്മി ഇവൻ നോക്കുന്നത് ഇവൻറെ പെമ്പ്രന്നോളെയാ...
അല്ലാതെ ഈ ചെക്കൻ ആരെ നോക്കാനാ...
ലിസി ചെറു ചിരിയോടെ ചക്ക അരിഞ്ഞു കൊണ്ട് പറഞ്ഞു..
ആണോടാ ചെറുക്കാ...
അവൾ അകത്തു എവിടേലും കാണും..
നീ ഇവിടെ നിന്നു താളം ചവിട്ടാതെ അകത്തു പോയി നോക്കടാ..
അവൻ മുറത്തിൽ നിന്നും ഒരു പിടി ചക്ക വാരി കൊണ്ട് അവരെ നോക്കി.
അമ്മ അവനെ നോക്കി ആക്കി ഒന്ന് ചിരിച്ചു..
അകത്തേക്ക് കയറി കൊണ്ട് ലിജോ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അനുനെ പോയിട്ട് അനുന്റെ പോടി പോലും അവിടെ എങ്ങും കണ്ടില്ല..
ഈ കുരിപ്പ് ഇതു എവിടെപ്പോയി..
അവൻ റൂമിലേക്ക് നടന്നു കൊണ്ട് ചിന്തിച്ചു..
വാതിൽ തുറന്നതും കണ്ടു ബെഡിൽ മലർന്നു കിടന്നു പക്കാവടയും കൊറിച്ചു മൊബൈലിൽ തോണ്ടി കളിക്കുന്നവളെ..
എന്റെ കർത്താവെ ഈ കൊച്ചു ഇന്നെന്റെ കണ്ട്രോള് കളയും ഇതെന്ന കിടത്തായ ഈ കിടക്കുന്നെ..
മുകളിലേക്ക് മാറി കിടക്കുന്ന അവളുടെ ടോപിനിടയിൽ കൂടി കാണുന്ന അണിവയറിൽ നോക്കി അവൻ നിന്നു പോയി..
എന്റെ കർത്താവെ സ്വന്തം പ്രോപ്പർട്ടിയെ വായി നോക്കുന്നവൻ ഞാൻ ആയിരിക്കും..
പെട്ടന്ന് അവൻ ഒന്ന് ചുമച്ചതും അനു ഞെട്ടി പിടഞ്ഞു ചാടി എണീറ്റു..
മുന്നിൽ നിൽക്കുന്ന ലിജോയെ കണ്ടു അനു കണ്ണുരുട്ടി..
ഇച്ചായ.. നിങ്ങളരുന്നോ?
വെറുതെ മനുഷ്യന്റെ ഉള്ള ജീവനും കളഞ്ഞു ഞാൻ പേടിച്ചു ഇപ്പോൾ തട്ടി പോയേനെ..
അതെന്താടി അനു കൊച്ചേ.. ഞാൻ എന്താ വല്ല പ്രേതവും ആണോ?
പ്രേതമല്ല നിങ്ങൾ കുട്ടി ഭൂതമ...
അനു ചുണ്ട് കോട്ടി കൊണ്ട് പിറു പിറുത്തതും ലിജോ അവളെ കെട്ടി പിടിച്ചു..
അയ്യേ... അങ്ങോട്ട് വിട്ടേ ഇച്ചായ...
ഈ പട്ടപകൽ എന്നെ കേറി പിടിക്കാതെ.. ആരേലും കണ്ടാൽ അതിന്റെ മോശം നിങ്ങൾക്കാ..
ലിജോ അവളുടെ പറച്ചിൽ കേട്ടു അവളെ അന്തിച്ചു നോക്കി..
എന്റെ പൊന്നു കർത്താവെ സ്വന്തം ഭാര്യയെ സ്വന്തം റൂമിൽ ഒന്ന് കെട്ടിപിടിച്ചേന ഈ കൊച്ചു ഈ അലവലാതിത്തരാം പറയുന്നേ..
വീടിന്റെ നടുമുറ്റാതോ പള്ളി മേടയിലോ ഒന്നും വെച്ചല്ലല്ലോടി അനു കൊച്ചേ ഞാൻ നിന്നെ ഒന്ന് കെട്ടി പിടിച്ചേ നമ്മുടെ മുറിയിൽ വെച്ചല്ലേ..
അനു ചമ്മിയ ഒരു ചിരിയോടെ അവനെ നോക്കി..
എന്നാലും ആരേലും കണ്ടാൽ മോശം അല്ലെ..
എന്നാ മോശമാടി ...കൊച്ചേ...
നമുക്കും വേണ്ടേ കൊച്ചുങ്ങൾ അഞ്ചാംരെണ്ണം അന്നേരവും പറയുവോടി നീ മോശം ആണെന്ന്..
അനു കണ്ണും തള്ളി അവനെ നോക്കി...
എന്നാടി നോക്കുന്നെ...
ഒന്നുല്ല.. നിങ്ങടെ പൂതി കേട്ടു നോക്കിയതാ..
ഓഹോ... അപ്പോൾ എന്റെ അനു കൊച്ചിന് പൂതി ഒന്നും ഇല്ലേ..
ഇല്ല... അവൾ ചുമൽ കൂച്ചി കാട്ടി..
ഇല്ലേ... പിന്നെ നീ ആ നന്ദയോട് പറഞ്ഞതോ ഉടനെ നീ അവളെ കടത്തി വെട്ടുമെന്ന്...
അനു നാണത്തോടെ അവനെ നോക്കി..
അത് ഞാൻ വെറുതെ പറഞ്ഞതാ...
എന്റെ കൊച്ചു അങ്ങനെ വെറുതെ ആക്കണ്ട...
നമുക്കും നോക്കാടി... അവളുമാർക്ക് അടുത്തായിട്ട് തന്നെ ഒരു ബെഡ്..
നമ്മളും അത്ര മോശം ഒന്നും അല്ലെന്നു അവരും അറിയട്ടെ..
അനു അവനെ നോക്കി കൊണ്ട് നാണത്തോടെ പുറത്തേക്ക് ഓടി...
ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു..
വഷളൻ...
വഷളത്തരമേ വായിന്നു വീഴു..
നന്ദയും വൃന്ദയും കിച്ചണിൽ അമ്മയ്ക്ക് അരുകിൽ നിന്നപ്പോഴാണ് സുമ കയറി വന്നത്.. രണ്ടു കയ്യിലും വലിയ രണ്ടു കവർ ഉണ്ടായിരുന്നു..
മക്കളേ അപ്പച്ചി വന്നു...
വലിയ സ്നേഹത്തിൽ അകത്തേക്ക് നോക്കി സുമ വിളിച്ചു..
അവരുടെ സ്നേഹപ്രകടനം കണ്ടു ലക്ഷ്മി അന്തിച്ചു നോക്കി..
എന്താടി സുമേ പതിവില്ലാത്ത ഒരു സ്നേഹ പ്രകടനം..
ഓഹ്... ഞാൻ നന്നാവാൻ തീരുമാനിച്ചു..
ഇനിയിപ്പോ ഒന്നല്ല രണ്ടു കുഞ്ഞാവ വരാൻ പോവല്ലേ...
അവരുടെ അമ്മൂമ്മ വഴക്കാളി ആണെന്ന് പറയിപ്പിക്കുന്നത് എങ്ങനെയാ..
കൊണ്ടു വന്ന സാധനങ്ങൾ വൃന്ദയെയും നന്ദയെയും ഏല്പിച്ചു കൊണ്ട് അവർ പുഞ്ചിരിയോടെ നിന്നു..
നന്ദ അത്ഭുതത്തോടെ അവരെ നോക്കി...
വൃന്ദ സംശയഭാവത്തിൽ അവരെ നോക്കി..
കുറച്ചു സമയം രണ്ടാളോടും സംസാരിച്ചു ഇരുന്നിട്ട് സുമ കിച്ചണിൽ ചെന്നു ലക്ഷ്മിയെ സഹായിച്ചു...
ലക്ഷ്മി മുറ്റത്തു വെട്ടി കീറിയിട്ട വിറക് ചായിപ്പിൽ അടുക്കി കൊണ്ട് നിന്നപ്പോഴാണ് നന്ദയുടെ ഫോൺ അടിച്ചത് അവൾ ഫോണും എടുത്തു കാശിയോട് സംസാരിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ കയറി..
വൃന്ദ ഹാളിൽ ഇരുന്നു അത് കണ്ടു..
അവൾക്കുള്ളിൽ വല്ലാത്ത ദേഷ്യം കുമിഞ്ഞു കൂടി..
നാഴികക്ക് നാല്പത് വെട്ടം കാശി നന്ദേ വിളിക്കും.
ഒരിക്കൽ പോലും ആദി തന്നെ വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കാത്തത്തിൽ വൃന്ദയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി..
അവൾ ദേഷ്യത്തിൽ മുഖം വീർപ്പിച്ചിരുന്നപ്പോഴാണ് സുമ അവിടേക്ക് വന്നത്..
ദേഷ്യത്തിൽ മുഖവും വീർപ്പിച്ചിരിക്കുന്ന വൃന്ദയെ കണ്ടതും എരു തീയിൽ എണ്ണ ഒഴിക്കാൻ ഇതുതന്നെ പറ്റിയ അവസരം എന്ന് സുമ കരുതി...
സുമ വൃന്ദയ്ക്കിരിയിൽ ചെയർ നീക്കി ഇട്ടിരുന്നു.. എന്തുപറ്റി മോളെ നിന്റെ മുഖമൊക്കെ വല്ലാതെ വാടിയിരിക്കുന്നല്ലോ?മോൾക്ക് വയ്യേ...
നിന്റെ അത്രയും ക്ഷീണം നന്ദക്കില്ല.. നിന്നെ ലക്ഷ്മി ഇവിടെ ഇട്ടു കഷ്ടപ്പെടുത്തുവാണോ?
അല്ലെങ്കിലും ലക്ഷ്മിക്ക് സ്നേഹ കൂടുതൽ നന്ദയോടാ... മോൾക്ക് ഇഷ്ടം ആയാലും ഇല്ലേലും ഞാൻ പറഞ്ഞത് സത്യമാ..
സുമ പറഞ്ഞത് സത്യം ആണെന്ന് വൃന്ദയ്ക്കും തോന്നി..
അത് മനസ്സിലാക്കിയ പോലെ സുമ അടുത്ത അമ്പും തൊടുത്തു..
ഇപ്പോഴേ ഈ വേർ വ്യത്യാസം കാട്ടിയാൽ ജനിക്കുന്ന കുട്ടിയോളോടും കാണുമല്ലോ ഈ വ്യത്യാസം..
മോൾക്ക് ഒരു കുഞ്ഞു ജനിച്ചു ഒന്ന് രണ്ടു വർഷം കഴിഞ്ഞു മതിയാരുന്നു ആ പെണ്ണിന് ഒരു കൊച്ചു ജനിക്കുന്നത്.. ഇതിപ്പോ ആ കൊച്ചു ജനിക്കുന്നത്തോട് കൂടി മോളുടെ കുഞ്ഞിനെ ആരും ശ്രെദ്ധിക്കാണ്ട് ആവും..
വൃന്ദയ്ക്കും ആ നിമിഷം പലതും ഓർത്തപ്പോൾ അത് ശരിയാണെന്നു തോന്നി..
ഈ കുഞ്ഞു ഇപ്പോൾ ജനിക്കാതിരുന്നാൽ ഉറപ്പായും നന്ദയോട് ഉള്ള സ്നേഹം കുറയും വൃന്ദ മനസ്സിൽ ചിന്തിച്ചതും അത് മാനത്തു കണ്ടപോലെ സുമ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു..
ഈ ഗർഭം അലസി പോയാൽ ഉറപ്പായും മോളെ ഇവിടെ ഉള്ളവർ സ്നേഹിക്കും..
പെട്ടന്ന് വൃന്ദ ഒന്ന് ഞെട്ടി...
അവൾ അപ്പച്ചിയെ നോക്കി...
നോക്കാൻ പറഞ്ഞതല്ല മോളുടെ വിഷമം കണ്ടു പറഞ്ഞതാ..
പക്ഷെ... അപ്പേ എനിക്ക് പറ്റൂല്ല അങ്ങനെ ഒന്നും ചെയ്യാൻ.. എനിക്ക് പേടിയാ.. ആദി അറിഞ്ഞാൽ എന്നെ കൊല്ലും..
ആരും അറിയാണ്ട് കാര്യം സാധിച്ചാൽ പോരെ...
മോള് ചെയ്തതാണെന്നു ആരും അറിയില്ല... നന്ദ മോളുടെ ഭാഗത്തുന്നു ഉണ്ടായ വീഴ്ചയായി എല്ലാരും കരുതും.. അതോടെ ആ പെണ്ണിനെ എല്ലാരും വെറുക്കും.. ഇപ്പോൾ ഈ സ്നേഹം കാട്ടുന്ന കാശി പോലും വെറുക്കും..
വൃന്ദയ്ക്ക് അത് കേട്ടപ്പോൾ ഉള്ളിൽ പൂത്തിരി കത്തി..
അവൾ അപ്പേ നോക്കി.. അവളുടെ കണ്ണുകൾത്തിളങ്ങി..
എങ്ങനെ?
എന്താ ഞാൻ ചെയ്യണ്ടേ...
അവൾ ആകാംഷയോടെ ആരാഞ്ഞു..
സുമ ചുറ്റും നോക്കി കൊണ്ട് പേഴ്സിൽ നിന്നും ഒരു ചെറിയ പൊതി അവളുടെ കൈയിൽ കൊടുത്തു..
ഇത് ഒരു തുള്ളി പാലിലോ ജ്യൂസിലോ കലർത്തി കൊടുത്താൽ മതി സംഗതി ഓക്കേ...
ഇത് ഞാനാ തന്നതെന്നു ആരും അറിയരുത്.. കൊടുത്തു കഴിഞ്ഞു ഈ ബോട്ടിൽ കത്തിച്ചു കളയുകയോ ടോയ്‌ലെറ്റിൽ ഇട്ടു ഫ്ലഷ് അടിച്ചേക്കുകയോ ചെയ്തേക്കണം..
വൃന്ദ അതു വാങ്ങി കൊണ്ട് അപ്പേ നോക്കി...
അപ്പ എല്ലാം കരുതി കൂട്ടി ആണോ വന്നേ...
പെട്ടന്ന് സുമ ഒന്ന് പരുങ്ങി...
വൃന്ദേ നോക്കി എന്തോ പറയാൻ വന്നപ്പോഴാണ് പുറത്തുനിന്നും ലക്ഷ്മി അകത്തേക്ക് വന്നത്..
പിന്നെ ആ സംസാരം അവർ അവിടെ ഉപേക്ഷിച്ചു..
ഇതേ സമയം കാശിയോട് സംസാരിച്ചു കഴിഞ്ഞു നന്ദ ബെഡിൽ കിടന്നെങ്കിലും മനസ്സിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞു..അവൾ കണ്ണുകൾ അടച്ചു കുറച്ചുനേരം കിടന്നതും.. എന്തൊക്കെയോ അരുതാത് സംഭവിക്കാൻ പോകും പോലെ ഉള്ളം വല്ലാത്ത തുടിച്ചു..
അവൾ വേഗം ഫോൺ എടുത്തു അമ്മയെ വിളിച്ചു സംസാരിച്ചു..
മോള് ഒന്ന് അമ്പലത്തിൽ പോകാൻ അമ്മാ പറഞ്ഞതും അത് നല്ലതാണെന്നു നന്ദയ്ക്കും തോന്നി..
അവൾ ഫോണെടുത്ത് അനുനു വീഡിയോ കാൾ ചെയ്തു .. ഫസ്റ്റ് ബെല്ലിൽ തന്നെ അനു ഫോൺ എടുത്തു..
എന്താടി അനുവേ നിങ്ങടെ ഹണിമൂൺ ട്രിപ്പ് ഒക്കെ കഴിഞ്ഞോ...
നീയെന്നെ ട്രിപ്പ് കൊണ്ടുപോകാൻ നടക്കുവാണോടി കുരിപ്പേ..
അയ്യേ ഞാൻ എന്തിനാ നിന്നെ കൊണ്ടുപോകുന്നത് നീ വേണമെങ്കിൽ നിന്റെ ഇച്ചായന്റെ കൂടെ പോകാൻ നോക്കെടി..നന്ദ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
ഹണിമൂൺ ട്രിപ്പിന് പോകാതെ തന്നെ ഞാൻ നിന്നെക്കാളും മുന്നേ പെറുമെന്ന തോന്നുന്നത്...
അനു കപട ദേഷ്യത്തിൽ പറഞ്ഞു..
അത് കേട്ടു നന്ദ ചിരിച്ചു..
അതെന്താടി നീ അവിടെ മത്സരിക്കുവാണോ...
മിണ്ടരുത് തെണ്ടി നീ...
നിന്നോട് ഞാൻ ഏതാണ്ടൊന്നു പറഞ്ഞത് നീ ഉടനെ നിന്റെ കെട്ടിയോനോട് പറഞ്ഞു കൊടുത്തിട്ടല്ലെടി ഇച്ചായൻ അറിഞ്ഞത്... അതോണ്ട് എനിക്ക് ഒരു സ്വൈര്യവും കിട്ടണില്ല..
നന്ദ മിഴിച്ചു അവളെ നോക്കി..
നോക്കി മിഴിക്കണ്ട കുരിപ്പേ.
അല്ല നന്ദേ നിനക്ക് ട്വിൻസ് ആണോ?
നന്ദ വീണ്ടും മിഴിച്ചു അനുനെ നോക്കി..എന്തിനാടി അറിഞ്ഞിട്ട് ട്രൈ ചെയ്യാനാണോ..
ച്ചി പോ അവിടുന്ന് കുട്ടി പിശാശ്ശേ...
ഞാൻ കാര്യം ആയിട്ട് ചോദിച്ചതാ...
നിന്റെ കെട്ടിയോൻ പറഞ്ഞുന്നു ഇച്ചായൻ പറയുന്നത് കേട്ടു അതോണ്ട് അറിയാൻ വേണ്ടി ചോദിച്ചതാ..
പെട്ടന്ന് നന്ദ പൊട്ടിച്ചിരിച്ചു..
ഹോ എന്റെ പൊട്ടൻകെട്ടിയോനെ കൊണ്ടു ഞാൻ തോറ്റു..
അങ്ങേർക്ക് വട്ടാടി... മുഴുത്ത വട്ടു..
മൂന്ന് മാസം പോലും തികയാത്ത എനിക്ക് ഇരട്ട കുട്ടിയോൾ.. നിന്റെ ഇച്ചായന്റെ തലേൽ കളി മണ്ണാണോ?
എന്റെ കൂടെ ഉള്ളതിന്റെ തലേൽ കളി മണ്ണും ഇല്ല.. ഉള്ളത് നല്ല ഒന്നാതരം ചകിരി ചോറാ..
പിന്നെ അങ്ങേരു പറഞ്ഞ ഇരട്ട കുട്ടിയോൾ ഒന്ന് ഞാനും പിന്നെ ഞങ്ങടെ വാവയുമാ..
അനു മിഴിച്ചു അവളെ നോക്കി കൊണ്ട് പറഞ്ഞു..
എടി ഭയങ്കരി..
പിന്നെ നിന്നെ ഞാൻ വിളിച്ചതെ എന്റെ കൂടെ ഒന്ന് അമ്പലത്തിൽ വരുവോടി... നിന്റെ ഇച്ചായൻ വിടുവോ...
എന്താ വിടാതിരിക്കാൻ... ഞാൻ അമ്പലത്തിലും പോകും പള്ളിൽ കുർബാനയും കൂടും..
ഇവിടെ ആർക്കും അതിനൊന്നും എതിർപ്പില്ലെടി..
എന്നാൽ നമുക്ക് നാളെ പോകാം..
അതിനെന്താ പോകാടി.. ഞാൻ വൈകിട്ട് വിളിച്ചു പറയാം..
ഓക്കേ ടി...
അതും പറഞ്ഞിട്ട് നന്ദ ഫോൺ വെച്ചു തിരിഞ്ഞത് സുമയുടെ നേരെ ആണ്..
പെട്ടന്ന് റൂമിൽ സുമേ കണ്ടതും നന്ദ ഞെട്ടലോടെ അവരെ നോക്കി..