ആത്മസഖി, ഭാഗം: 86

Valappottukal



രചന: മഴ മിഴി
 ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -86🩵

സേവ്യറിനെ കണ്ടതും സോമന്റെ  നെറ്റി ചുളിഞ്ഞു...
ശേഖരന്റെ കൂട്ടാളി തന്നെ കാണാൻ എന്തിനാവും വന്നത്.. ഇനി അടുത്ത എന്തേലും പണി കൊണ്ടാവുമോ?

എവിടെയോ  ഒരു ചതി മറഞ്ഞിരിക്കുന്ന പോലെ സോമന് തോന്നി.. അയാളിൽ അതോർത്തതും അസ്വസ്ഥത നിറഞ്ഞു..

അസ്വസ്ഥത നിറഞ്ഞ മനസ്സോടെ അയാൾ സേവ്യറെ നോക്കി..

എന്താണ് സേവ്യറെ പതിവില്ലാതെ എന്റെ പിന്നാലെ തന്നെ ചുറ്റിത്തിരിയുന്നത്...
എന്തെങ്കിലും  പണിയും കൊണ്ട് ഇറങ്ങിയതാണോ?

ഹേയ് അങ്ങനെയൊന്നുമില്ല സോമാ.... സോമന് തോന്നുന്നതാ..
ഉവ്വേ.. ഉവ്വേ... എനിക്ക് സേവ്യറിനെ അറിഞ്ഞൂടെ സേവ്യറ ശേഖരന്റെ കൂടെ അല്ലായിരുന്നോ...


പെട്ടെന്ന് സേവിയറിന്റെ മുഖം ഒന്ന് വാടി... അയാളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി.. അയാൾ തലയും കുനിച്ചു കുറച്ചുനേരം നിന്നിട്ട് പതിയെ സോമനെ നോക്കി..എനിക്ക് തന്നോട് തനിച്ചു ഒന്ന് സംസാരിക്കണം നമുക്ക് പുറത്തോട്ടു ഒന്ന് നടന്നാലോ...

അതിനെന്താ വാടോ... നമുക്ക് നടക്കാം..
സോമൻ സേവ്യറിമൊപ്പം നടന്നു കൊണ്ട് ചോദിച്ചു..

എന്താ സേവിയാറെ കാര്യം എന്റെ ഇളയ പുത്രൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?
അതോ ശേഖരൻ ഇനി എന്തെങ്കിലും പണി പറഞ്ഞ് ഏൽപ്പിച്ചോ..?

അല്ല സോമ താൻ വിചാരിക്കുന്നതുപോലെ ഒന്നുമില്ലടോ  ഉവ്വേ...

ഞാൻ തന്നെ കാണാൻ വന്നത് തന്റെ മോൻ എതിരെ എന്തെങ്കിലും പറയാനോ തനിക്കിട്ട് എന്തെങ്കിലും   പണിയാനോ  ഒന്നിനും അല്ലടോ...

ഞാൻ തന്നോട് മാപ്പ് ചോദിക്കാൻ വന്നതാടോ..

മാപ്പോ എന്നോടോ?എന്തിനാടോ  സേവ്യറെ...സോമൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

ആ ശേഖരന്റെ വാക്ക് കേട്ട് തന്നെയും തന്റെ കുടുംബത്തെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും പിന്നെ അന്ന് കാശിക്ക് ഉണ്ടായ ആക്സിഡന്റ് ഞാൻ ഉണ്ടാക്കിയത് ആയതുകൊണ്ട് തന്നെ നേരിൽ കണ്ട് മാപ്പ് ചോദിക്കണമെന്ന് എനിക്ക് തോന്നി...


അയാളുടെ വാക്കുകൾ സോമന്റെ നെഞ്ചിൽ കൊണ്ടു ഒരു നിമിഷം ഹൃദയ കോണിൽ നെറ്റിയിൽ കെട്ടുമായി കേറി വന്ന കാശിയുടെ രൂപം തെളിഞ്ഞു.. ഹൃദയം വിങ്ങി തുടങ്ങി.. കണ്ണുകൾ കലങ്ങി  ഇപ്പോൾ പൊഴിയും പോലെ നീർമുത്തുകൾ കൺകോണിൽ ഉരുണ്ടു കൂടി..

സോമൻ സേവ്യറെ തന്നെ പകപ്പോടെ നോക്കി..
സേവ്യർ സംസാരം തുടർന്നു..

തനിക്ക് അറിയാമല്ലോടാ ഞാനിതുവരെ ആരോടും മാപ്പും കോപ്പും ഒന്നും ചോദിച്ചിട്ടില്ല.. ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് എന്ന് എനിക്കും അറിയാം..  എന്നെ ഇങ്ങോട്ട് കേറി ചൊറിയാൻ വരുന്നവരെയും എന്റെ പണികളിൽ തടസ്സം നിൽക്കുന്നവരെയും മാത്രമേ ഞാൻ ഇതുവരെ ശത്രുവായി കണ്ടിട്ടുള്ളൂ.. അങ്ങനെയുള്ളവരെ ഞാൻ വെറുതെ വിട്ടിട്ടുമില്ല..

പക്ഷേ ആദ്യമായിട്ടാണെഡോ ഞാൻ ആ ശേഖരന്റെ കൂടെ കൂടി എന്നെ ഉപദ്രവിക്കാത്ത ഒരാളെ ഉപദ്രവിക്കുന്നത്.. ആ കള്ള തെമ്മാടി എന്റെ കൂടെ കൂടി എന്നെ മുതലെടുക്കുകയായിരുന്നെടോ?

അവന്റെ കാര്യം എന്നെ വെച്ച് സാധിക്കാൻ വേണ്ടി ആയിരുന്നെടോ അവനെന്നെ പാട്ടിലാക്കി കൂടെ നിർത്തിയത്.. അതെനിക്ക് മനസ്സിലായത് ലിജോടെ കല്യാണം കഴിഞ്ഞ അന്ന് ആയിരുന്നടോ...
അന്ന് നടന്ന സംഭവവികസങ്ങൾ  അയാൾ പറഞ്ഞു..

സോമന്റെ കണ്ണുകളിൽ അമ്പരപ്പും  ദേഷ്യവും നിറഞ്ഞു..

ലിന്റോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാനത് വിശ്വസിച്ചില്ല അതുകൊണ്ടാണ് വെറുതെ ശേഖരനും ആയിട്ട് ഒന്ന് കൊരുത്തു നോക്കിയത്. അപ്പോഴല്ലേ തനിക്കുക്കോണം ഞാൻ കണ്ടത്..

നിങ്ങൾ തങ്ങളിലുള്ള പ്രശ്നം എന്താണെന്ന് ഒന്നും എനിക്കറിയില്ല അവൻ പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എനിക്ക്.. ആ അറിവ് വെച്ച് സോമനോട് ഞാൻ ചെയ്തത് ചതിയല്ലേ.. അന്നത്തെ  ആ സ്റ്റോക്ക് ആളെ വിട്ടു പൊക്കിയത് ഞാൻ ആണെടോ?


തന്റെ മോൻ കാശി മിടുക്കനാ.. നല്ല ഉശിരുള്ള കൂട്ടത്തിലാ..തന്റെ ഭാഗ്യമാടോ അവൻ...


താൻ എന്നോട് ക്ഷെമിക്കണം.. ഞാൻ ഇനി ഒരു പ്രേശ്നത്തിനും വരില്ലെടോ...

സോമന്റെ  കൈകളിൽ ചേർത്ത് പിടിച്ച് സേവിയർ പറഞ്ഞു..

സോമൻ കുറച്ചുനേരം ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു പിന്നെ പതിയെ സേവിയർനെ നോക്കി പുഞ്ചിരിച്ചു.

സേവിയർ തനിക്ക് അറിയണോ? ഞാനും ശേഖരനും തമ്മിലുള്ള പ്രശ്നം എന്താണെന്ന്..

അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും എടോ സോമ എനിക്കറിയാം ആ ശേഖരൻ തന്നെയായിരിക്കും ആ പ്രശ്നത്തിലെ കരടെന്നു..

പ്രശ്നം വേറൊന്നുമല്ല ഡോ സേവിയറേ.

അവനും ഞാനും  ഒരുമിച്ചാണ് ഈ ഷോപ്പ് തുടങ്ങുന്നത്..

എന്റെ ഷോപ്പ് നെട്ടൂരും അവന്റെ ഷോപ്പ് അങ്ങ് കവലയിലും ആയിരുന്നു..
ആദ്യമൊക്കെ അവനും  ഞാനും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു..
അതുകൊണ്ട് തന്നെ ഞങ്ങടെ രണ്ടു കുടുബവും നല്ല അടുപ്പത്തിൽ ആയിരുന്നു..

അന്ന് പിള്ളേരെല്ലാം ചെറുതാ...
എന്റെ ഷോപ്പ് അന്ന് ഈ കാണുന്ന അത്രയുമൊന്നുമില്ല... അവന്റെ ഷോപ്പ്  നല്ല വലുത് ആയിരുന്നു.. അങ്ങനെ കുഴപ്പമില്ലാതെ ഞങ്ങൾ കൂട്ടുകരായി  മുന്നോട്ടു പോയി കാലവും കടന്നു പോയി... പിള്ളേരും വളർന്നു...

എന്റെ ഷോപ്പ് എന്റെ അധ്വാനത്തിന്റെ ഫലമായി വളർന്നു.. അവന്റെ ഷോപ്പ് പതിയെ  ക്ഷയിക്കാൻ തുടങ്ങി. അതിനു കാരണം അവൻ തന്നെ ആയിരുന്നു... അവൻ വേഗം ബിസ്സിനെസ്സ് വളർത്താൻ നോക്കി ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽസ് വലിയ തുകയ്ക്ക് വിൽക്കാൻ തുടങ്ങി.. അവനു പുതിയ പുതിയ ബന്ധങ്ങൾ വന്നു.. അവന്റെ തുണിത്തരത്തിന്റെ ക്വാളിറ്റി കുറഞ്ഞതോടെ അവിടേക്ക് കസ്റ്റമേർ കുറഞ്ഞു..

ആ സമയം ഞാൻ  വളർന്നു വന്നു കൊണ്ടിരിക്കുകയായിരുന്നു.. ക്വാളിറ്റി കൂടിയ വസ്ത്രങ്ങൾ സാധാരണക്കാരന്റെ കൈയിൽ ഒതുങ്ങുന്ന വിലയിൽ ഞാൻ കച്ചോടം നടത്താൻ തുടങ്ങി.. പുതിയ ഫാഷനും കൂടി ആയപ്പോൾ എന്റെ കടയിൽ ആളു കൂടി ഞാൻ വളർന്നു ഈ കാണുന്ന നിലയിൽ എത്തി..

അത് അവനിൽ അസൂയയും വിദ്വേഷവും നിറച്ചു.. എങ്കിലും അവൻ അത് പുറത്തു കാട്ടാതെ അകമേ ശത്രുത നിറച്ചു പുറമെ സ്നേഹം നടിച്ചു എന്നോടൊപ്പം കൂടി.. അപ്പോഴും അവൻ ഷോപ്പ് നിർത്താൻ പോകുന്ന കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ല.. ഞാൻ ആ സമയത്ത് നല്ല തിരക്കിൽ ആയിരുന്നു.. ഷോപ്പിലേക് വേണ്ടാ  മെറ്റീരിയൽസിന്റെ സെലക്ഷനും  മറ്റുമായി എനിക്ക് തിരക്കായി.. അന്നും മൂത്തവൻ ആദി എന്നോടൊപ്പം സഹായത്തിനു വരുമായിരുന്നു.. കാശി കളിയും ഊര് തെണ്ടാളുമായി കറങ്ങി നടന്നു..

ആ ഇടയ്ക്ക് ആദിക്ക് എക്സാം നടക്കുന്ന സമയത്താണ്  ബാംഗ്ലൂരുന്നു പുതിയ സ്റ്റോക്ക് വരുന്നത്.. എനിക്ക് ആണെകിൽ സ്റ്റോക്ക് എടുക്കാൻ സ്റ്റേഷനിൽ പോകാനും പറ്റില്ല... അന്ന് ട്രെയിന് ആണ് സ്റ്റോക്ക് വരുന്നത് നമ്മൾ വണ്ടിയും വിളിച്ചു നെട്ടൂര് സ്റ്റേഷനിൽ പോയി സാധനം കൈപറ്റണം..

ആ സമയത്ത്  എനിക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയുടെ പണി നടക്കുകയാണ്.. എനിക്ക് ഇവിടുന്നു മാറാൻ പറ്റില്ല.. അപ്പോഴാണ് ശേഖരൻ വന്നത്.. അവൻ എടുക്കാൻ പോകാമെന്നു പറഞ്ഞു അവനെ വിശ്വസിച്ചു ഞാൻ പറഞ്ഞു വിട്ടു..
സ്റ്റേഷനിൽ വന്ന സ്റ്റോക്ക് എനിക്ക് കിട്ടിയില്ലെന്നു മാത്രമല്ല രൂപ നാലു ലക്ഷം കടവുമായി..

സ്റ്റോക്ക് ആരു കൊണ്ട് പോയിന്നു ആർക്കും അറിയില്ല. ശേഖരനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു സ്റ്റോക്ക് സ്റ്റേഷനിൽ എത്തിയില്ലെന്നു.. ഇടയ്ക്ക് അവൻ എന്നെ വിളിച്ചു പറയുകയും ചെയ്തതാണ്..

അങ്ങനെ രണ്ടു മൂന്ന് തവണ  ഞാൻ എത്തണതിന്  മുൻപ് സ്റ്റോക്ക് നെട്ടൂര് സ്റ്റേഷനിൽ എത്താതെ അതിനുപുള്ള  മലയൂരു സ്റ്റേഷനിൽ നിന്നും ആരോ കൊണ്ടു പോകാൻ തുടങ്ങി..


അപ്പോഴും നഷ്ടം എനിക്ക്  ആയിരുന്നു.. ഞാൻ ആകെ പെട്ടു പോയി..
അപ്പോഴും ശേഖരനെ ഞാൻ സംശയിച്ചില്ലെടോ!
എനിക്ക് അതിനു തോന്നിയതുമില്ല...
ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തു...

അതു കഴിഞ്ഞു ഞാൻ ആകെ വിഷമിച്ചു ഇരുന്നപ്പോഴാണ് എന്റെ ഷോപ്പിലെ സ്റ്റാഫ്‌ ആയ രാമൻ എന്നെ കാണാൻ വന്നത്..
അവൻ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാൻ ഞെട്ടി പോയി..

ശേഖരൻ എനിക്ക് വരുന്ന സ്റ്റോക്ക് ആളെ വിട്ടു മലയൂരു സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ട്  ചിത്തൂരുള്ള ഒരു ഷോപ്പിൽ കൊള്ളാലാഭത്തിനു മറിച്ചു വിൽക്കുവാണെന്നു..

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെടോ സേവ്യറെ...
രാമന്റെ  കോളേറിൽ കുത്തി പിടിച്ചു ആയിരുന്നു ഞാൻ പ്രതികരിച്ചത്..
അങ്ങനെ രാമൻ പറഞ്ഞിട്ട് ഞാൻ പോയി ചിത്തൂര് ഷോപ്പിൽ തിരക്കി അവരാണ് പറഞ്ഞെ അവർക്ക് പുതിയ സ്റ്റോക്ക്  കൊടുക്കുന്നത്  ശേഖരൻ ആണെന്ന്...
സഹിക്കുമൊടോ എനിക്ക് ആ ചതി...
എന്നെ ചതിച്ചിട്ട് ഒന്നും അറിയാത്തോനെ പോലെ അവൻ എന്റെ മുന്നിൽ വന്നു നിന്നു സംസാരിക്കുന്നത് ഓർത്തപ്പോൾ സഹിച്ചില്ലെടോ...

എന്റെ ഹൃദയം വിങ്ങിയെടോ..

പോയി ഞാൻ അവന്റെ വീട്ടിൽ.. എല്ലാരുടെയും മുന്നിൽ വെച്ച് അവന്റെ ചതി ഞാൻ ചോദിച്ചു.. അദ്യം അവൻ ഏറ്റില്ല.. പിന്നെ തെളിവ് സഹിതം പറഞ്ഞപ്പോൾ അവൻ എന്നെ പുച്ഛിച്ചോണ്ട് പറഞ്ഞത് എന്താണെന്നു തനിക് അറിയുവോ?

അവന്റെ ഷോപ്പ് നശിപ്പിച്ചത് ഞാൻ ആണെന്ന് പോലും..
അവന്റെ ഷോപ്പ് നശിപ്പിച്ചു അവന്റെ മുന്നിൽ നിവർന്നു നടക്കാൻ അവൻ എന്നെ സമ്മതിക്കില്ല പോലും.. പിന്നെ വാശി ആയിരുന്നോടോ എനിക്കും..

കൂടെ നിന്നു ചതിച്ച അവനോട് ഉള്ള വാശിയിൽ  ഞാൻ വളർന്നടോ സ്വന്തമായി ഒരു ഗാർമെൻറ്സ് ആരംഭിച്ചു കൊണ്ടായിരുന്നു..
അതിനിടയിൽ എന്നോടുള്ള വാശിക്ക് അവൻ എന്നെ ഒരു രാത്രി ഇരുട്ടിന്റെ മറവിൽ ആക്രമിച്ചു.. അതിനു  അവന്റെ മകനും കൂട്ടു നിന്നാടോ അവനാ എന്നെ പിന്നിൽ നിന്നും  തലയ്ക്കു അടിച്ചു വീഴ്ത്തിയെ   ... അവനെ ആ ജിതേഷിനെ ഞാൻ കണ്ടതാടോ ആ ഇരുട്ടിൽ ..

എന്റെ പള്ളയ്ക്ക് കത്തി ശേഖരൻ കയറ്റുമ്പോൾ അവനോടൊ എന്നെ പിടിച്ചു കൊടുത്തേ..

ചെറുപ്പത്തിൽ ഞാൻ എത്ര എടുത്തോണ്ട് നടന്നതാ അവനെ... ആ അവൻ  അവന്റെ അച്ഛനെ പോലെ   തന്നെയാടോ...

അന്ന് അവസാനിച്ചതാ  എന്റെ മനസ്സിൽ ശേഖരനോടുള്ള സകല ബന്ധങ്ങളും പിന്നെ കുറെ കാലം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു..

ഞങ്ങൾക്കിടയിൽ സംഭവിച്ച വിള്ളൽ ഇതാരുന്നടോ സേവ്യറെ...

അവൻ തന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല.. പക്ഷെ സത്യം അനുഭവിച്ച എന്നോളം ആർക്കും അറിയില്ലല്ലോ..

സേവ്യർ ഒരക്ഷരം മിണ്ടാതെ  സോമനെ നോക്കി...
ശേഖരന്റെ സ്ഥാനത്തു  എന്നെ കാണണ്ട... അവനെ പോലെ ഞാൻ സോമനെ ചതിക്കില്ല... എന്നെ വിശ്വസിക്കാം... ഞാൻ ആത്മാർഥമായി നെഞ്ചിൽ തട്ടി തന്നെയാ ഈ പറയുന്നേ സോമ...

അവന്റെ ആ വൃത്തികെട്ട നിഴൽ പോലും തന്റെയോ തന്റെ കുടുംബത്തിന്റെയും മീതെ വീഴാതെ ഞാൻ കാണുമെടോ സോമ നല്ലൊരു സുഹൃത്തായി കൂടെ..

സോമൻ അയാളെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല...

എനിക്ക് അറിയാം തനിക് എന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന്.. ഞാൻ എന്റെ പ്രവർത്തി കൊണ്ട്  തനിക് അത് കാട്ടി തരും..

പിന്നെ തന്നോട് അതിലും ഇമ്പോടന്റ് ആയ  കാര്യം തന്നോട് പറയാനുണ്ട്..

സോമൻ അയാളുടെ മുഖത്തേക്ക് നോക്കി..

എന്താടോ സേവ്യറെ...

തന്റെ ഇളയ മരുമോൾ ഇല്ലേ..

ആ... നന്ദ മോള് അവൾക്ക് എന്താടോ...

താനെന്തെകിലും അവിവേകം എന്റെ കുട്ടിയോട് കാട്ടിയോ?

അവളുടെ ജീവൻ അപകടത്തില... പക്ഷെ അത് ഞാൻ കാരണമല്ല..

താൻ എന്റെ കൂടെ വാ നമുക്ക് അങ്ങോട്ട് മാറി നിന്നു സംസാരിക്കാം..

സോമനെയും കൂട്ടി സേവ്യർ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു എന്തൊക്കെയോ അടക്കി പിടിച്ചു സംസാരിച്ചു..

സോമന്റെ കണ്ണുകളിൽ ഭയവും ഞെട്ടലും  ഒരേ നിമിഷം ഉണ്ടായി...

To Top