രചന: മഴ മിഴി
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -85🩵
വൃന്ദ പേടിയോടെ അവനെ നോക്കി... അവൻ അവളെ പുച്ഛിച്ചു കൊണ്ട് മുകളിലേക്ക് പോയി..
വൃന്ദ ഭയത്താലും പകയാലും അവൻ പോകുന്ന നോക്കി നിന്നു.. അവളുടെ മുഖത്ത് പല ഭാവങ്ങളയും നിറഞ്ഞു..
ദിവസങ്ങൾ വീണ്ടും കടന്നു പോയി....
വീട്ടിലുള്ളവരുടെ സ്നേഹം പങ്കുവെക്കപ്പെടുന്നതും തന്നെക്കാൾ ഏറെ സ്നേഹം നന്ദയോട് ആണെന്നുമുള്ള തോന്നലിൽ വൃന്ദയുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി..
അതിനിടയിൽ അച്ഛനും അമ്മയും അവളെ കാണാൻ വന്നതുകൂടി ആയപ്പോൾ ആ ദേഷ്യം ഒന്ന് കൂടി ഇരട്ടിച്ചു..
പലപ്പോഴും തന്റെ ഉള്ളിലെ ദേഷ്യം അടക്കി നിർത്താൻ കഴിയാതെ വൃന്ദ ബുദ്ധിമുട്ടി കൊണ്ടിരുന്നു..നന്ദയ്ക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി...ഒരു അവസരം കാത്തു മനസ്സിൽ പകയും നിറച്ചു വൃന്ദ കാത്തിരുന്നു...
രാവിലെ ക്ഷേത്ര മുറ്റത്തെ ആലിൻ ചോട്ടിൽ ആരെയോ കാത്തു നിൽക്കുകയായിരുന്നു സുമ...
കൊറേ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ഒരു ചുവന്ന കാർ റോടരുകിൽ വന്ന നിന്നു... അതിൽ നിന്നും ആരോ കൈ ആട്ടി സുമയെ വിളിച്ചു..
സുമ വേഗം ചിരിച്ചു കൊണ്ട് കാറിൽ വന്നു കയറി..
അകത്തു കയറിയതും കാർ മുന്നോട്ട് നീങ്ങി...
വസന്ത കുറച്ചു ദേഷ്യത്തിൽ സുമയെ നോക്കി...
ആ പീറപെണ്ണിനെ ഇന്ന് എത്തിക്കാം നാളെ എത്തിക്കാമെന്നു പറഞ്ഞു മാസം ഒന്ന് കടന്നു പോയി..
എന്താ സുമേടെ ഉദ്ദേശം..
വല്ലോം നടക്കുവോ.?
അതോ ഞാൻ പിള്ളേരെ സെറ്റ് ചെയ്യണോ?
ആ പെണ്ണിനെ എത്തിച്ചു തരാമെന്നു ഞാൻ പറഞ്ഞത് നേരാ.. പക്ഷെ...
എന്താ ഒരു പക്ഷെ....
ആ പെണ്ണിപ്പോ പ്രേഗ്നെന്റ് ആണ്..
വസന്ത ഞെട്ടി സുമേ നോക്കി..
സത്യമാ പറഞ്ഞെ വസന്തേ....
പ്രേഗ്നെന്റ് ആണെന്ന് അറിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു... ദേവർമഠത്തിലെ രണ്ടു മരുമക്കൾക്കും വിശേഷമുണ്ട്..
ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്....
വസന്ത കുറച്ചു നേരം ആലോചിച്ചിരുന്നു...
എനിക്ക് ഉടനെ ആ പെണ്ണിനെ വേണം... ഇനിയും വെച്ചു താമസിപ്പിക്കാൻ പറ്റില്ല...
നീ ഇനി എന്തായാലും ആ പെണ്ണിനെ പൊക്കാൻ നിൽക്കണ്ട.. അതു ഞാൻ എന്റെ പിള്ളേരോട് പറഞ്ഞോളാം..
സുമ എനിക്ക് മറ്റൊന്ന് ചെയ്തു തന്നാൽ മതി..
സുമ എന്തെന്ന രീതിയിൽ വസന്തയെ നോക്കി..
ആ പെണ്ണിന്റെ വയറ്റിൽ ഉള്ളതിനെ ഒന്ന് അലസിപ്പിച്ചു തരണം...
പ്രേഗ്നെന്റ് ആയതല്ലേ ഉള്ളൂ അപ്പോൾ കളയാനും എളുപ്പമാ..
സുമ ഒന്ന് ഞെട്ടി നിന്നു..
എന്താ സുമേ ആലോചിക്കുന്നേ...
സുമ ഈ സഹായം ചെയ്തു തന്നാൽ ഞാൻ തന്ന ക്യാഷ് തിരികെ തരേണ്ട..
പകരം നിന്റെ മോള് ദേവർമഠത്തിലെ മരുമോളും ആവും..
നീയും അതുതന്നെയല്ലേ ആഗ്രഹിച്ചത്...
എനിക്ക് ആ പെണ്ണിനെ മാത്രം മതി...
എന്നാലും വസന്തേ വയറ്റിൽ ഉള്ള ഒരു ജീവൻ ഇല്ലാണ്ടാക്കുക എന്ന് പറഞ്ഞാൽ... ഇത് ഞാൻ എങ്ങണം ചെയ്തതെന്ന് കൂടി അറിഞ്ഞാൽ ഉറപ്പായും എല്ലാരും കൂടി എന്നെ കൊല്ലും..
നിന്നോട് ആരാ സുമേ ആ പാതകം ചെയ്യാൻ പറഞ്ഞെ...
നീ അല്ലെ പറഞ്ഞെ വൃന്ദയ്ക്ക് ആ പെണ്ണിനോട് അനിഷ്ടം ഉണ്ടെന്നു അവളെ വെച്ചു കാര്യം സാധിച്ചാൽ പോരെ...
ആ... നീ ആ പറഞ്ഞത് നേരാ വസന്തേ...
ചേട്ടത്തിയും അനിയത്തിയും തമ്മിൽ അത്ര രസത്തിലല്ല...
നിനക്ക് ഞാൻ ഗർഭം അലസി പോകാനുള്ള മരുന്ന് ഇന്ന് തന്നെ എത്തിക്കാം.. വല്ല ജ്യൂസിലോ പാലിലോ കലക്കി കൊടുത്താൽ മതി...
അതോടെ കാര്യം ഓക്കേ ആവും..
തല്ക്കാലം നീ ഈ ഒരു ലക്ഷം കൂടി കൈയിൽ വെച്ചോ...
ഇത് നേരത്തെ തന്നതിൽ പെടുത്തണ്ട...
കാര്യം ഒകെ ആയാൽ ഒരു രണ്ടു ലക്ഷം കൂടി നിന്റെ ഈ കയ്യിലേക്ക് വെച്ചു തരും..
സുമ ക്യാഷ് കൈയിൽ വാങ്ങി കൊണ്ട് ചിരിയോടെ വസന്തയെ നോക്കി..
ഒരാഴ്ചക്കുള്ളിൽ അവളുടെ ഗർഭം അലസ്സി പോകും വസന്തേ അത് സ്വന്തം ചേച്ചിടെ കൈ കൊണ്ട് തന്നെ....
ഉള്ളിൽ നിറഞ്ഞ ഗൂഡ മന്ദസ്മിതത്തോടെ വസന്ത സുമ പോകുന്നത് നോക്കി ഇരുന്നു..
അവർ വേഗം ഫോൺ എടുത്തു വക്കീലിനെ വിളിച്ചു...
എന്തായി മാഡം...
ആ കൊച്ചിനെ കിട്ടിയോ അടുത്ത മാസം 10 ഉള്ളിൽ ആ കൊച്ചിനെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ ആ കണ്ട സ്വത്തുക്കൾ എല്ലാം സർക്കാരിന് പോകും.. അതിൽ നിന്നും ഒരു ചില്ലി കാശു പോലും നിങ്ങൾക്ക് കിട്ടില്ല...
ഇനി അധിക ദിവസമില്ല നമ്മുടെ മുന്നിൽ...
വക്കീല് ഒന്നും ഓർത്തു പേടിക്കണ്ട കൂടെ നിന്നാൽ മതി..
വക്കീലിന് തരാമെന്നു പറഞ്ഞ തുക തന്നിരിക്കും..
സേവ്യറുമായി അടിച്ചു പിരിഞ്ഞ ശേഖരൻ ആകെ കലിപ്പിൽ ആയിരുന്നു..
അയാൾക്ക് എത്ര ആലോചിച്ചിട്ടും സേവ്യറിനു പെട്ടന്നുണ്ടായ മനം മാറ്റം മനസ്സിലാക്കാൻ കഴിഞ്ഞില്ല..
കൂടെ നടന്നിട്ട് തന്റെ കഴുത്തിൽ കുത്തി പിടിച്ച സേവ്യറിന്റെ മുഖം ഓർക്കും തോറും ശേഖരന്റെ ഉള്ളിൽ അമർഷം നുരഞ്ഞു പൊന്തി..
ആ പന്ന നായിന്റെ മോൻ ആ ദേവർമടക്കാരുമായി കൂടിയിരിക്കുന്നു..
വൈകിട്ട് അത് ശെരി വെക്കും പോലെ ലക്ഷ്മി ടെക്സ്റ്റയിൽസിൽ നിന്നും സോമനൊപ്പം ചിരിയോടെ ഇറങ്ങി വരുന്ന സേവ്യറെ കണ്ടത് കൂടി ഓർമ്മ വന്നതും ശേഖരന് ദേഷ്യം കൂടി..
ആ തടി കള്ളൻ ആ സോമനുമായി ഒന്നായിരിക്കുന്നു...
സോമന്റെ ചെന്നൈയിലെ പുതിയ ടെക്സ്റ്റയിൽസ് വരുന്ന മാസം ഉത്ഘാടനം ചെയ്യാൻ ഇരിക്കുന്ന കാര്യം കൂടി അറിഞ്ഞതും അയാൾക്ക് ദേഷ്യം കൂടി വന്നു..
ദേവർമടക്കാര് ഉയർന്നു കൊണ്ടിരിക്കുന്നത് ശേഖരനെ സംബന്ധിച്ചിടത്തോളം തോൽവി ആയിരുന്നു..
അയാൾ അവരെ തകർക്കാനായി പുതിയ തന്ത്രം മെനഞ്ഞു കൊണ്ടിരുന്നു..
ജിഷയെയും നന്ദയെയും ഒരേ ഹോസ്പിറ്റലിൽ ഒരേ ഡോക്ടറെ ആണ് കാണിക്കുന്നത്...
മനുവും കാശിയും രണ്ടാളെയും ഹോസ്പിറ്റലിൽ കാണിച്ചു വീട്ടിലേക്ക് വരുന്ന വഴി...
വഴിയരികിൽ നിന്നും ഇളനീർ വാങ്ങാൻ കാർ നിർത്തിയിറങ്ങിയപ്പോഴാണ് ശേഖരനെ കണ്ടത്...
ജിഷയെയും മനുവിനും ഒപ്പം കാശിയെ കണ്ടതും ശേഖരന്റെ മുഖം കനത്തു..
അയാൾ പുച്ഛത്തോടെ അവരെ നോക്കി...
ജിഷ അച്ഛനെ കണ്ട് മനുന്റെ കൈയിൽ പിടിച്ചു അവനോട് ചേർന്നു നിന്നു..
മനു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു..
ശേഖരൻ കാശിയെ നോക്കി കൊണ്ട് നന്ദയെ നോക്കി..
അപ്പോഴാണ് ശേഖരന് അരികിൽ നിന്ന ഗംഗദരൻ അവർക്ക് അടുത്തേക്ക് വന്നത്..
അയാൾ നന്ദയെ അടി മുടി ഒന്ന് നോക്കി..
മായയെ പോലെ തന്നെ കാഴ്ച്ചയിൽ സുന്ദരി ആയിരുന്നു നന്ദയും..ഒറ്റ നോട്ടത്തിൽ തന്നെ അത് മായയുടെ മോളാണെന്നു ആരു കണ്ടാലും പറയും..
ദേവർമടത്തെ ഇളയ മരുമോൾക്ക് സുഖം ആണോ?
വിശേഷം ഉണ്ടെന്നു അറിഞ്ഞു നേരാണോടി കൊച്ചേ അയാൾ അവളെ ചൂഴ്ന്നു നോക്കി കൊണ്ട് ചോദിച്ചു..
കാശി പെട്ടന്ന് നന്ദയ്ക്ക് മുന്നിൽ വന്നു നിന്നു കൊണ്ട് ഗംഗധാരനെ നോക്കി..
അവന്റെ നോട്ടം കണ്ടു മനു അവനോട് പറഞ്ഞു..
ടാ നമുക്ക് പോകാം..
നിങ്ങൾ വന്നേ.... അവൻ നന്ദേയും ജിഷയെയും വിളിച്ചു കൊണ്ട് കാശിയെയും പിടിച്ചു കാറിലേക്ക് കയറി..
ഗംഗദരൻ പുച്ഛത്തോടെ അവനെ നോക്കി..
ടാ ചെക്കാ വിശേഷം ഉണ്ടേൽ അത് അലസ്സി പോകാതെ നല്ലോണം നോക്കണം കാലം വല്ലാത്തതാ...
ഇപ്പോഴത്തെ പിള്ളേർക്ക് ഒരു സൂക്ഷ്മതയും ഇല്ല..
കാശി തുറിച്ചു അയാളെ നോക്കി...
എന്താടാ ശേഖരാ ഞാൻ പറഞ്ഞത് നേരല്ലേ..
നേരാണല്ലോ അളിയാ...
ആ ചെക്കന്റെ നോട്ടം കണ്ടില്ലേ.. ഇന്നത്തെ കാലത്തെ പിള്ളേരോട് കോണവും പറയാൻ പറ്റില്ല...
കാശി കലിപ്പിൽ എന്തോ പറയാൻ തുടങ്ങിയതും മനു വേഗം കാർ എടുത്തു..
ടാ..
കാശിയെ.....
കണ്ട ചാവാലിപട്ടികൾ എന്തെകിലും പറയുന്ന കേട്ടു നീ എന്തിനാ തുള്ളുന്നെ..
അത് ശേഖരന്റെ മരുമോടെ അച്ഛനാ...
കണിമംഗലത്തെ ഗംഗദരൻ... ആ ഗിരിദാറിന്റെ തന്ത...
വലിയ കോലോത്തെ തബുരാനാന്നാ അങ്ങേരുടെ വിചാരം..
ഇനിയിപ്പോ ഇതുപോലെ ഉള്ള ആളുകൾ ഓരോന്ന് പറഞ്ഞു നമ്മളെ ചൊടിപ്പിക്കും.. അപ്പൊ നമ്മൾ വേണം അവരുടെ പ്രലോഭനത്തിൽ വീഴാതെ ഒന്നും കണ്ടില്ല കെട്ടില്ലെന്നു വെച്ചു പോകാൻ..
നമുക്ക് വേണ്ടി കാത്തൊരു കുടുംബം ഉണ്ട് നീ അത് ഓർക്കണം..
കാശി ഒന്ന് മൂളിക്കൊണ്ട് നന്ദയെ നോക്കി..
അവൾ കണ്ണും നിറച്ചു കാശിയെ നോക്കി..
എന്റെ പൊന്നു നന്ദേ....
നീ ഇങ്ങനെ കരയാതേടി പെണ്ണെ...
കാശിയേട്ടൻ നിന്നെയും പിന്നെ നമ്മുടെ വാവേയും മറന്നു ആരോടും പഴയ പോലെ വഴക്കിനു പോകില്ല..
അവൾ കാശിയെ നോക്കി കണ്ണുനീരിനിടയിലും പുഞ്ചിരിച്ചു..
ടെക്സ്ട്ടയിൽസിൽ ഇരുന്നു കണക്കും കാര്യങ്ങളും ക്ലിയർ ചെയ്തു കഴിഞ്ഞു ഓരോരുത്തർക്കും കൊടുക്കേണ്ട സാലറി എണ്ണി തിട്ടപ്പെടുത്തി കൊടുക്കാൻ രാമനെ ഏല്പിച്ചിട്ട് നിന്നപ്പോഴാണ് സോമന്റെ അടുത്തെക്ക് അരുൺ വന്നത്...
അവനെ കണ്ടതും സോമൻ ചിരിയോടെ തന്റെ ക്യാബിനിലേക്ക് കൂട്ടി കൊണ്ട് പോയി.. പോകുന്നതിനു മുൻപ് രാമനോട് പറഞ്ഞു ചെന്നൈയിലെ പുതിയ ടെക്സ്റ്റയിൽസിന്റെ ഇൻവിറ്റേഷൻ കാർഡ് എല്ലാർക്കും ഒന്നു കൊടുത്തേക്കണേ രാമ...
കൊടുത്തേക്കാം സർ അയാൾ വിനയത്തോടെ പറഞ്ഞു കൊണ്ട് 1 st ഫ്ലോറിലേക്ക് പോയി..
സോമൻ അരുണിനൊപ്പം തന്റെ ക്യാബിനിലേക്ക് കയറി...
എന്താ... അരുണേ ഗാർമെന്റ്സിൽ എന്തേലും പ്രോബ്ലം ഉണ്ടോ...
ഇല്ല സാറെ....
ആദി സാറും കാശി സാറും അവിടെ ഉള്ള കാര്യങ്ങൾ ഒരു കുഴപ്പവും ഇല്ലാണ്ട് സ്മൂത്തായി കൊണ്ടു പോകുന്നു..
കാശി എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കിയാൽ എന്നെ വിളിച്ചു അറിയിക്കണം..
അന്ന് അരുൺ ഉള്ളത് കൊണ്ടാണ് ആ സ്റ്റോക്ക് ഒക്കെ എത്തേണ്ടിടത് എത്തിയത്..ആ സഹായം ഞാൻ ഒരിക്കലും മറക്കില്ലെടാ...
അരുൺ സോമനെ നോക്കി കൊണ്ട് പറഞ്ഞു..
ഞാൻ കാരണമല്ല അതെല്ലാം അന്ന് നമുക്ക് തിരികെ കിട്ടിയതും സ്റ്റോക്ക് എത്തേണ്ടിടത് എത്തിയതും..
അതു കാശി സർ ഉള്ളതുകൊണ്ട് മാത്രമാ...
അല്ലെങ്കിൽ നമുക്ക് ഉണ്ടാവുന്ന ലോസ്സ് വളരെ വലുത് ആയിരുന്നു..
നീ എന്താ പറഞ്ഞെ അരുണേ കാശി എന്ത് ചെയ്തുന്ന..
അരുൺ അടി ഉണ്ടായ അന്ന് നടന്ന കാര്യങ്ങൾ സോമനോട് പറഞ്ഞു...
അവനോണോ അതൊക്കെ ചെയ്തേ...
എന്നിട്ട് നീയ് എന്നോട് പറഞ്ഞെ നിന്റെ ഫ്രണ്ട് ഒരു പോലീസ് കാരൻ ഉണ്ട് അവൻ വഴിയാ സ്റ്റോക്ക് കിട്ടിയതെന്നല്ലേ..
കാശി സാറ പറഞ്ഞെ അങ്ങനെ പറഞ്ഞാൽ മതിയെന്ന്..
സാറ് ഹോസ്പിറ്റലിൽ കിടന്നപ്പോഴെല്ലാം കോളേജിൽ പഠിപ്പിക്കാൻ പോയിട്ട് കാശി സാറ ഇവിടുത്തെയും ഗാർമെന്റ്സിലേയും മുഴുവൻ കാര്യങ്ങൾ നോക്കി നടത്തിയത്...
സാറില്ലാത്ത ആഭാവം ആർക്കും ഉണ്ടായില്ല.. എല്ലാം ക്ലിയർ ആയി കാശി സർ ചെയ്തു..
കാശി സർ ഒരു പാവമാ.. കുറച്ചു മുൻകോപം ഉണ്ടെന്നേ ഉള്ളൂ..
സാറ് ഇനിയും കാശി സാറിനെ തെറ്റിദ്ധരിക്കരുത്...
സോമൻ അരുണിനെ പറഞ്ഞു വിട്ടിട്ട് ചെയറിൽ ചാരി ഇരുന്നു..
കാശിയെ പലപ്പോഴും കുറ്റപ്പെടുത്തിയതും വഴക്ക് പറഞ്ഞതും ഓർത്തു അയാളുടെ ഹൃദയം വിങ്ങി..
അവനോട് മിണ്ടിയിട്ട് നാളുകൾ ആയെന്നു ഓർത്തതും അയാൾക്ക് അവനെ ഉടനെ കാണണമെന്ന് തോന്നി..
നേരത്തെ വീട്ടിൽ പോകാൻ സോമൻ ഷോപ്പിൽ നിന്നും ഇറങ്ങി..
അപ്പോഴാണ് അയാളെ കാത്തു താഴെ സേവ്യർ നിൽക്കുന്ന കണ്ടത്...
സേവ്യറിനെ കണ്ടതും സോമന്റെ നെറ്റി ചുളിഞ്ഞു..
ശേഖരന്റെ കൂട്ടാളി തന്നെ കാണാൻ എന്തിനാവും വന്നത്.. ഇനി അടുത്ത എന്തേലും പണി കൊണ്ടാവുമോ?
എവിടെയോ ഒരു ചതി മറഞ്ഞിരിക്കുന്ന പോലെ സോമന് തോന്നി.. അയാളിൽ അതോർത്തതും അസ്വസ്ഥത നിറഞ്ഞു..
അസ്വസ്ഥത നിറഞ്ഞ മനസ്സോടെ അയാൾ സേവ്യറെ നോക്കി...