ആത്മസഖി, ഭാഗം: 83

Valappottukal



രചന: മഴ മിഴി
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -83🩵

അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി  നീർമുത്തുകൾ അടർന്നു നന്ദയുടെ  മുഖത്ത് പതിച്ചതും നന്ദയുടെ ഹൃദയം നീറി തുടങ്ങി..

അവനോട് പണ്ടത്തെപ്പോലെ വാശി കാട്ടി പിണങ്ങി നിൽക്കാൻ നന്ദയ്ക്ക് സാധിച്ചിരുന്നില്ല.. അവളുടെ കണ്ണും നിറഞ്ഞു.. മുഖത്തെ വാശി മാറി അവിടെ പരിഭവം നിറഞ്ഞു..

കാശി നിറ കണ്ണുകളോടെ അവളെ തന്നോട് കൂടുതൽ ചേർത്ത് പിടിച്ചു..

നന്ദ അവനെ പിടി വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് അവനെ  പരിഭവത്തോടെ നോക്കി..

വിട്... കാശിയേട്ട... വെറുതെ എന്നെ പറ്റിക്കാൻ നോക്കണ്ട...
അതല്ല  സത്യം പറയാൻ ആണെങ്കിൽ എന്നെ ഇങ്ങനെ കെട്ടിപിടിച്ചോ...
എനിക്ക് അറിയണം എന്ത അയാളുമായി പ്രേശ്നമെന്നു..

കാശി നന്ദയെ നോക്കി..

അവൾ അവനെ കണ്ണുരുട്ടി കാട്ടി കൊണ്ട് പറഞ്ഞു...
പറയുന്നുണ്ടോ കാശിയേട്ട...
അല്ലെങ്കിൽ പിടി വിട്ടേ എനിക്ക് ഉറങ്ങണം..
വാശിയോടെ പറഞ്ഞതാണെങ്കിലും അവളുടെ ശബ്ദം ഇടറി തുടങ്ങി ഇരുന്നു..


പിണങ്ങല്ലേ നന്ദേ...
നിന്നോട് അന്ന് ഒന്നും പറയാൻ പറ്റിയില്ല... നിനക്ക് അറിയാല്ലോ അച്ഛന് അന്ന് ആക്‌സിഡന്റ് ഉണ്ടായ കാര്യം.. എന്നെ ഗാർമെന്റ്സിലെ  വിനോദ് വിളിച്ചാണ് കാര്യങ്ങൾ പറഞ്ഞത്... അവൻ പറഞ്ഞ അറിഞ്ഞകാര്യം കേട്ടാണ് ഞാൻ സംഭവസ്ഥലത്തേക്ക് ചെന്നത്.. പിന്നെ അവിടെ നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ കാശി പറഞ്ഞു..

നന്ദ ഒരു ഫൈറ്റ് സീൻ കാണുന്ന പോലെ കേട്ടിരുന്നു..

ആ നേരം നിന്നോട് ഒന്നും പറയാൻ തോന്നിയില്ലെടി...എന്റെ പ്രവർത്തി ഇത്രത്തോളം നിന്നെ സങ്കടപെടുത്തുമെന്നു ഞാൻ വിചാരിച്ചില്ല....

സോറി നന്ദേ....
Iam really സോറി...ഇനി കാശിയേട്ടൻ അങ്ങനെ ഒന്നും ചെയ്യുല്ല 
അവന്റെ കുറ്റബോധം നിറഞ്ഞ സംസാരം കേട്ടു അവളുടെ മനസ്സിലെ പരിഭവവും പിണക്കവും അലിഞ്ഞു പോയിരുന്നു..

കാശിയേട്ടൻ ചെയ്തത് തന്നെയാ ശെരി..കാശിയേട്ടൻ വിഷമിക്കല്ലേ... എന്റെ കാശിയേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .. അയാള തെറ്റ് ചെയ്തേ...
ആ ശേഖരനെ കൊല്ലുകയാ വേണ്ടത്...

ഒരു ആവേശതിന്റെ പുറത്ത് വിളിച്ചു പറഞ്ഞു കഴിഞ്ഞു അവൾ ഞെട്ടലോടെ കാശിയെ തല ചരിച്ചു നോക്കി...

കാശി ചിരിയോടെ അവളെ നോക്കി..

ഞാൻ പെട്ടെന്ന് പറഞ്ഞപ്പോൾ ഒരു ആവേശത്തിൽ പറഞ്ഞു പോയതാ എന്റെ കാശിയേട്ടൻ വഴക്കിനു ഒന്നും പോവല്ലേ...

കാശിയേട്ടന് എന്തേലും പറ്റിയാൽ എനിക്ക് പിന്നെ ആരാ ഉള്ളെ..
എനിക്ക് എന്റെ കാശിയേട്ടന്റെ കൂടെ ജീവിക്കണം..

അവൾ കാശിയുടെ  നെഞ്ചോടു ചേർന്നിരുന്നു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..

ആരോടും ഒന്നിനും പോവല്ലേ കാശിയേട്ട..

എനിക്ക് പേടിയാ....

എന്റെ കാശിയേട്ടനല്ലേ... എനിക്ക് വേണ്ടി ആരോടും ഒന്നിനും പോകണ്ട..

കാശി അവളെ തന്നെ നോക്കി ഇരുന്നു... അവൾ പറയുന്നത് കേൾക്കാൻ അവന്റെ മുഖത്ത് ആഗ്രഹം നിറഞ്ഞു..

അവൻ  അവളെ ചൊടിപ്പിക്കാനായി പറഞ്ഞു..
ഇങ്ങോട്ട് വഴക്കിനു വന്നാൽ ഞാൻ മിണ്ടാണ്ട് കൈയ്യും കെട്ടിനോക്കി നിൽക്കില്ല..

നന്ദ കൂർപ്പിച്ചു പിണക്ക ഭാവത്തിൽ അവനെ നോക്കി..

എനിക്ക് വേണ്ടി... ആരോടും ഒന്നിനും പോകണ്ട...
എനിക്ക് എന്റെ കാശിയേട്ടനെ എപ്പോഴും കണ്ടോണ്ടിരിക്കണം.. എന്നും എന്നോടൊപ്പം ഇങ്ങനെ ചേർന്നിരിക്കണം.. കാശിയേട്ടൻ ഒന്ന് വരാൻ വൈകിയാൽ എന്റെ നെഞ്ചിൽ വല്ലാത്ത സങ്കടമാ...

എനിക്ക് എന്നും ഇങ്ങനെ എന്റെ കാശിയേട്ടന്റെ നെഞ്ചോട് ചേർന്നിരിക്കണം പറയുന്നതിനൊപ്പം അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു..

കാശി ചിരിയോടെ അതിലേറെ പ്രണയത്തോടെ അവളെ നോക്കി...

പെട്ടന്ന് കാശിയുടെ കൈ വിരലുകൾ  കുസൃതി കാട്ടി തുടങ്ങിയതും നന്ദ പിടച്ചിലോടെ അവനെ നോക്കി..

അവന്റെ കണ്ണുകളിൽ തെളിയുന്ന പ്രണയം കണ്ടു.. നന്ദയ്ക്ക് നാണം തോന്നി...

അവൾ അവനെ വിട്ടു അകന്നു മാറാൻ തുടങ്ങിയതും  
കാശി അവളെ തന്റെ നെഞ്ചിലേക്ക് വീണ്ടും വലിച്ചിട്ടു കൊണ്ട്  അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു..

നന്ദയുടെ ശരീരം വിറച്ചു.. കാശിയുടെ നിശ്വാസം ഒരോ തവണ തന്നിലേക്ക് 
പതിയുമ്പോഴും അവളുടെ ശരീരം വിറച്ചു തുടങ്ങി.. അവന്റെ നിശ്വാസത്തിന്റെ  ചെറു ചൂടിൽ നന്ദയ്ക്ക് വല്ലാത്ത പരവേശം തോന്നി..


കാശിയേട്ട....
അവൾ പതിയെ വിളിച്ചു..

ങും...
അവൻ  വിളികേട്ട് കൊണ്ട് അവളെ നോക്കി..

എനിക്ക് ഉറക്കം വരുന്നു  കാശിയേട്ട..

കാശി പതിയെ അവളെ തന്നിൽ നിന്നും അകറ്റി  ചെറു ചിരിയോടെ നോക്കി...

നന്ദ വെപ്രാളംത്തോടെ ബെഡിൽ പുറം തിരിഞ്ഞു കിടന്നു..
ലൈറ്റ് ഓഫ്‌ ചെയ്തു  ഡിം ലൈറ്റ് ഇട്ടു കൊണ്ട് കാശി അവൾക്ക് അരികിലായി കിടന്നു..

അവൻ കുസൃതിയോടെ അവളുടെ ചെവിയിൽ കടിച്ചതും..
നന്ദ ഞെട്ടലാടെ തിരിഞ്ഞു അവനെ നോക്കി..


അരണ്ട വെളിച്ചത്തിൽ അവന്റെ നിശ്വാസം തന്റെ മുഖത്ത് പതിഞ്ഞതും നെഞ്ചിലൂടി ഒരു മിന്നൽ പിണർ കടന്നു പോയി... അത് നെഞ്ചിൽ നിന്നും പ്രവഹിച്ചു ശരീരമാകെ പടരുന്ന പോലെ അവൾക്ക് തോന്നി..

ശരീരത്തിലെ ഒരോ രോമകൂമങ്ങളും എഴുന്നു വരുന്നു..

ശരീരമാകെ ഒരു പ്രേത്യക അനുഭൂതി നിറയുന്ന പോലെ..

കാശിയേട്ട.....
അവളുടെ ശബ്ദം വിറച്ചു..

തന്റെ സ്പർശനം ഏറ്റുമാത്രയിൽ അവൾ പിടയുന്നുണ്ടെന്നു മനസ്സിലായ കാശി അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്ത് കിടത്തി...

നന്ദ ശ്വാസം വിടാൻ പോലും മറന്നു അങ്ങനെ തന്നെ അവനോട് ചേർന്നു കിടന്നു..

പെട്ടന്ന് തോന്നിയ ആവേശത്തിൽ നന്ദ കാശിയെ  പതിയെ ചുംബിച്ചു മാറിയതും പെട്ടന്ന് കാശി അവളെ ചേർത്ത് പിടിച്ചു..

അവൾ ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി... എന്നാൽ കുസൃതി ചിരിയോടെ കാശി അവളെ  നോക്കി കൊണ്ട് വരിഞ്ഞു മുറുക്കി..

നന്ദ പകപ്പോടെ കാശിയെ നോക്കി അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ഭാവം കണ്ടു അവൾക്ക് വല്ലാത്ത പരവേശം തോന്നി..

അവൾക്ക് എന്താണ് പറയേണ്ടതെന്നു അറിയാതെ ചമ്മലോടെ  അവനെ നോക്കി..

അവന്റെ നോട്ടം തന്റെ വിറയ്ക്കുന്ന ചുണ്ടിലേക്ക് ആണെന്ന് കണ്ടതും നന്ദ   ചുണ്ടുകൾ കൂട്ടി പിടിച്ചു...അവൾ കാശിയെ നോക്കി..പതിയെ വിളിച്ചു..

കാശിയേട്ട....

അവളുടെ വിളി ആരംഭിച്ച നിമിഷം തന്നെ അവൻ തന്റെ അധരം കൊണ്ട് അവളുടെ ചുണ്ടുകളിൽ ചേർത്ത് വെച്ചു...

അവന്റെ ആ പ്രവർത്തിയിൽ നന്ദ ഒന്നും ഞെട്ടി...
ആദ്യത്തെ  ആ പകപ്പിന് ശേഷം അവൾ അനങ്ങാതെ അങ്ങനെ തന്നെ കിടന്നു..

അവന്റെ കൈകൾ അവളെ കൂടുതൽ ശക്തമായി ചേർത്തുപിടിച്ചുകൊണ്ട് പതിയെ ചുംബിക്കാൻ തുടങ്ങി..

പതിയെ പതിയെ അവൻ തീർത്ത മായാജാലത്തിലേക്ക് അവളും കടന്നുചെന്നു.. അവൻ തീർക്കുന്ന പ്രണയ ചുംബനത്തിൽ അലിഞ്ഞുചേർന്നുകൊണ്ട് അവന് വിധേയയായി അവൾ കിടന്നു..


ജാലകത്തിലൂടി  കടന്നു വന്ന നല്ല തണുത്ത കാറ്റു  മുഖത്ത് തട്ടി തലോടി കടന്നു പോയതും നന്ദ ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറക്കാതെ  തന്നെ ഒന്നുകൂടി ചുരുണ്ടു കിടന്നു..

പഞ്ഞി പോലെ എന്തിലോ മുഖം ഉരസിയതും 
നന്ദ ഒന്ന് കൂടി ഉരസി കിടന്നു..
നല്ലരസം.. അവളുടെ മനസ്സ് പറഞ്ഞു കൊണ്ട് വീണ്ടും ആ പഞ്ഞി കെട്ടിലേക്ക് മുഖം അമർത്തിവെച്ചു..

പെട്ടന്ന് ആരോ തന്നെ ഒന്ന് കൂടി കെട്ടി പിടിച്ചതും 

പെട്ടന്ന് അവൾ  ഞെട്ടി കണ്ണുകൾ തുറന്നു..
ഇതുവരെ കാശിയുടെ നെഞ്ചിലാണ് മുഖം അമർത്തി രസിച്ചതെന്നു അറിഞ്ഞതും നന്ദ ചമ്മലോടെ കാശിയെ നോക്കി..

അവൻ കണ്ണുകൾ അടച്ചു കിടക്കുന്ന കണ്ടതും ആശ്വാസത്തോടെ അവൾ അവന്റെ കൈ മാറ്റി എണീക്കാൻ തുടങ്ങിയതും 
കാശി അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു..

അടങ്ങി കിടക്കെടി നന്ദേ..എങ്ങോട്ടാ ഓടുന്നെ..

നേരം വെളുത്തു കാശിയേട്ട ഒന്ന് വിട്ടേ...

അതിനു എന്താടി നേരം വെളുത്തൂടെ...
നീ ഇപ്പൊ അടങ്ങി കിടക്കെടി..

പ്ലീസ്.. കാശിയേട്ട... വിട്ടേ...
ഇപ്പൊ തന്നെ ലേറ്റ് ആയി..

അമ്മ എന്ത് കരുതും...
അമ്മ ഒന്നും കരുതില്ല... പെണ്ണെ..
കാശി കണ്ണുകൾ തുറന്നു കൊണ്ട് നന്ദയെ ചുറ്റിപ്പിടിച്ചു..അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു കൊണ്ട് പറഞ്ഞു..

അയ്യോ സമയം 9 ആയി...
എണീക്കാം കാശിയേട്ട....

പറ്റില്ല.. എനിക്ക് കുറച്ചു നേരം കൂടി ഇങ്ങനെ കെട്ടി പിടിച്ചു കിടക്കണം..നിന്നോട് കുറെ സംസാരിക്കണം.. പിന്നെ....

പിന്നെ എന്താ....

പിന്നെ നിന്നെ സ്നേഹിക്കണം..

നിങ്ങൾക്ക് പ്രാന്താ....

അതെ എനിക്ക് ഭ്രാന്താണ് അത് നിന്നോട് ആണെന്ന് മാത്രം.. ഒരിക്കലും ഒരു മരുന്നിനും സുഖപ്പെടുത്താൻ കഴിയാത്ത അത്ര ഭ്രാന്ത്..

ആ ഭ്രാന്ത് മാറാനുള്ള മരുന്ന് നിന്റെ കയ്യിൽ മാത്രമേ ഉള്ളൂ..
നിന്റെ സ്നേഹം കൊണ്ട് മാത്രം ഭേദമാകുന്ന പ്രണയം എന്ന ഭ്രാന്ത്..


നന്ദ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു..

ഭ്രാന്തൊക്കെ നമുക്ക് പിന്നെ മാറ്റാം ഇപ്പോൾ ഈ പിടി ഒന്ന് വിട്ടേ..

കാശി ചിരിയോടെ കവിളിൽ തടവി കൊണ്ട് പിടി വിട്ടു..

നന്ദ കുളിച്ചു താഴേക്ക് ചെല്ലുമ്പോൾ അമ്മയും വൃന്ദയും  അവളെ തന്നെ നോക്കി..

അവൾ പരുങ്ങി അമ്മയെ നോക്കി ചിരിച്ചു..

ഉറങ്ങി പോയമ്മേ...

അത് സാരമില്ല മോളെ...
മോള് ഈ ചായ കുടിച്ചാട്ടെ..

കാശി അന്ന് ഉച്ചകഴിഞ്ഞാണ് ടെക്സ്ട്ടയിൽസിൽ പോയത്..
അവൻ  ഗാർമെന്റ്സിൽ വന്ന ലോടും കാര്യങ്ങളും എല്ലാം ചെക്ക് ചെയ്തു സ്റ്റോക്ക് ക്ലിയർ ചെയ്തു ഓരോന്നും കൊണ്ടു പോകേണ്ടിടത്തേക്ക് ആദിയ്ക്കൊപ്പം നിന്നു പയ്ക്ക് ചെയ്തിട്ടാണ് വീട്ടിലേക്ക് വന്നത്..

വീട്ടിലേക്ക് വരുന്ന വഴിയിൽ  ആദി   ആളൊഴിഞ്ഞ ഭാഗത്തു കാർ നിർത്തി അവനോട് കുറെ നേരം എന്തൊക്കെയോ സംസാരിച്ചു...

രണ്ടു പേരും വളരെ കാര്യമായി ഓരോന്നു സംസാരിച്ചു.. ഇടയ്ക്കിടെ ആധിയുടെയും കാശിയുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു..

രണ്ടുപേരും പരസ്പരം സംസാരിച്ചു എന്തൊക്കെയോ തീരുമാനിച്ചു..

വീട്ടിൽ എത്തിയപ്പോൾ ലേറ്റ് ആയി..

വൃന്ദയും നന്ദയും അമ്മയോടൊപ്പം  സിറ്റ് ഔട്ടിൽ ഇരിപ്പുണ്ടായിരുന്നു..

കാശിയും ആദിയും ഒന്നിച്ചു വരുന്ന കണ്ടു വൃന്ദയുടെ നെഞ്ചിൽ വെള്ളിടി വെട്ടി..

അവൾ പകപ്പോടെ രണ്ടാളെയും ഉറ്റു നോക്കി..
കാശി പുച്ഛത്തോടെ അവളെ നോക്കി..

ദിവസങ്ങൾ പിന്നെയും കടന്നു പോയി....

മനു ഹാളിലേക്ക് കയറി വന്നത്..അമ്മയുടെ ശകാരത്തിന്റെ തീവ്രത കൂടിയപ്പോഴാണ്..

അവനെ കണ്ടതും സരള കലിച്ചു വിറച്ചു...

” ആഹാ , വന്നല്ലോ ….. ഞാൻ ഇപ്പോൾ വിചാരിച്ചതേ ഉള്ളൂ ന്താ കാണാത്തതെന്ന് , ഇവിടുന്ന് ഒന്ന് വിളിച്ചുകിട്ടാൻ കാത്തിരിക്കുവല്ലേ ജോലീം കളഞ്ഞ് ലീവ് എടുത്ത് വരാൻ …നിന്നെ ഒക്കെ എന്തിന് കൊള്ളാമെടാ ..ചെറുക്കാ...

കെട്ടിയവളുടെ സാരിത്തുമ്പിൽ കിടക്കാൻ അല്ലാതെ  വേറെ എന്തിനു കൊള്ളാം നിന്നെ..

വേഗം ചെല്ല് ..റൂമിൽ അടച്ച് കിടപ്പുണ്ട് നിന്റെ രാജകുമാരി ,

നീ വരാതെ അനങ്ങില്ലല്ലോ കെട്ടിലമ്മ . ചെല്ല്...
അവളുടെ പാവാട വള്ളിൽ കൊരുത്തു ഇട്ടേക്കുവാ ഇവനെ..

നാണം ഇല്ലാത്ത പെങ്കോന്തൻ 

അവനു അമ്മയുടെ പരിഹാസം വാക്കുകളിൽ നിന്ന് മനസ്സിലാകുന്നുണ്ടായിരുന്നു കുത്തുവാക്കുകൾ ഉള്ള് പൊളിക്കാൻ തുടങ്ങിയിരുന്നു 

നിങ്ങൾക്കിത് എന്തിന്റെ കേടാ അമ്മേ , ഇത്ര ദിവസവും അവൾ തന്നെ അല്ലേ ഇവിടെ എല്ലാം ചെയ്യുന്നത് , 

അവൾക്ക് എന്തോ വയ്യാഞ്ഞിട്ടല്ലേ... അല്ലാതെ അവൾ അങ്ങനെ കയറി കിടക്കില്ല...എനിക്ക് അറിയാം അവളെ 

വയ്യാത്തത്കൊണ്ട് ഒന്ന് കിടന്നതിനാണോ അമ്മ ഇത്രയൊക്കെ പറയുന്നത്

അമ്മാ ഒരു മനുഷ്യ സ്ത്രീ ആണോ?
അമ്മാ ദിവസവും അവളെ എന്തെല്ലാം പറഞ്ഞു വേദനിപ്പിക്കുന്നു.. മറുത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ അവൾ..

എന്നിട്ടും …..
കഷ്ടമുണ്ട് അമ്മേ...

ജിഷയെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള അവന്റെ സംസാരം കേൾക്കെ സരളയ്ക്ക് ദേഷ്യം വന്നു..


To Top