രചന: മഴ മിഴി
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -82🩵
പോയ കാര്യം മൂഞ്ചി പോയല്ലേ സേവ്യറെ?
അല്ലെങ്കിലും തനിക്കൊന്നും പറഞ്ഞകാര്യം അല്ലടോ സേവ്യറെ ഈ കൊട്ടേഷൻ തനിക് പറഞ്ഞത് ഈ കാട്ടിലെ തടി മോഷണം തന്നെയാ.. അവിടെ ആകുമ്പോൾ കൊറേ മണ്ട വളർന്ന മരങ്ങൾ അല്ലെ ഉള്ളൂ.
ശേഖരന്റെ കളിയാക്കൽ ആസ്ഥാനത് എത്തിയ പോലെ സേവ്യർ പകയോടെ ശേഖരനെ നോക്കി..
അടുത്ത നിമിഷം അടുത്തു കിടന്നു കസേര ചവിട്ടി തെറിപ്പിച്ചു കൊണ്ട് സേവ്യർ ചാടി എണീറ്റു.
ചെയറിൽ ഇരുന്ന ശേഖരന്റെ കോളേറിൽ കുത്തി പിടിച്ചു മുകളിലേക്ക് ഉയർത്തി..
ശേഖരൻ അത് കണ്ടു ഞെട്ടി..
അവർ തമ്മിൽ ചെറിയ കശ പിശായുണ്ടായി..
ശേഖരൻ ദേഷ്യത്തിൽ സേവ്യറെ നോക്കി..
ആ പീറ ചെക്കന്റെ രോമത്തേൽ പോലും തൊടാൻ പറ്റാത്തതിന്റെ അനിഷ്ടം നീ എന്നോടല്ല കട്ടേണ്ടത്... പോയി അവനോട് കാണിക്കേടാ..
ഈ ശേഖരന്റെ കോളേറിൽ ഇതുവരെ ഒരുത്തനും തൊട്ടിട്ടില്ല...
തൊട്ടാൽ പിന്നത്തെ കളി കാര്യമാകും സേവ്യറെ നിനക്ക് ഈ ശേഖരനെ അറിയാഞ്ഞിട്ട...
കാട്ടിലെ തടി മോട്ടിക്കും പോലെ അല്ല ഇടഞ്ഞ കൊമ്പന്റെ മുന്നിൽ പെടുന്നത്... ഇടഞ്ഞ കൊമ്പനും ഈ ശേഖരനും ഒരുപോലെയാ..
എന്നാ നീ കേട്ടോടാ ശേഖര... എന്നെ വെച്ചു ദേവർമഠത്തിലെ ചെക്കനെ തീർക്കാമെന്നു നീ മനം കുളിർക്കേ കെട്ടിയ മനക്കോട്ട അങ്ങ് മറന്നേക്ക്..
അതിനി നടക്കാൻ പോണില്ല...
ഈ സേവ്യർ ഉള്ളപ്പോൾ നിനക്ക് ഇനി അവന്റെ മേലെ ഒരു തരി മണ്ണുപോലും വീഴ്ത്താൻ പറ്റൂല്ല...എന്നെ താണ്ടി നീ അവനെയോ അവന്റെ കുടുംബത്തെയോ തൊടുല്ല..
പറയുന്നത് സേവ്യറാ...
സേവ്യർ വെറും വാക്ക് പറയാറില്ല...
നീ ഓർത്തോടാ.... ശേഖര...
നീ അടിച്ചത് ഈ സേവ്യറിന്റെ കാരണത്താ...
അത് ഈ സേവ്യർ മറക്കൂല്ല...
കാശിയുടെ കാർ ദേവർമഠത്തിന്റെ ഗേറ്റ് കടന്നു വരുന്നത് സോമനുമായി സംസാരിച്ചിരുന്ന ലക്ഷ്മി കണ്ടു..
പിള്ളേര് വന്നല്ലോ?
ലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു..
സുമ പോയത് നന്നായി അല്ലെങ്കിൽ എന്തെങ്കിലും കുറ്റം പറഞ്ഞു നന്ദ മോളെ വേദനിപ്പിക്കും..
നന്ദ കാറിൽ നിന്നും ഇറങ്ങി കാശിയെ നോക്കാതെ അകത്തേക്ക് ചെന്നു.. അവൾ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് വേഗം അകത്തേക്ക് പോയി..
സോമേട്ട... നന്ദമോടെ പോക്ക് കണ്ടിട്ട് രണ്ടും കൂടി പിണങ്ങിയ ലക്ഷണമുണ്ട്..
അപ്പോഴേക്ക് കാശി അവർക്ക് അടുത്തെത്തി അച്ഛൻ അവനെ നോക്കിയതേയില്ല.. അയാൾ മറ്റെവിടെക്കോ നോട്ടം പതിപ്പിച്ചു ഇരുന്നു..
അകത്തേക്ക് പോകാൻ തുടങ്ങിയ കാശിയെ അമ്മ പിടിച്ചു നിർത്തി..
ടാ ചെക്ക...
നന്ദ മോള് സങ്കട പെട്ടു ആണല്ലോ പോയെ..
നീ എന്തെങ്കിലും കുരുത്ത കേട് ഒപ്പിച്ചോ..
ഇല്ല.. അമ്മേ..
നീ ആ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല...
നീ എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട്.. അല്ലാണ്ട് ന്റെ കുട്ടി വിഷമിച്ചു പോകില്ല...
അല്ലെ സോമേട്ട..
ഓഹ്... ഇവൻ അല്ലെ ആളു... അപ്പൊ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ..
പാവം പിടിച്ച ആ കൊച്ചിന് ഈ തല തെറിച്ചവനെ സ്നേഹിക്കാൻ കണ്ടാ നേരത്തെ പറഞ്ഞാൽ മതിയല്ലോ...
അയാൾ അവനെ നോക്കാതെ പറഞ്ഞു കൊണ്ട് ലക്ഷ്മിയെ നോക്കി..
കാശി ഒന്നും മിണ്ടാത്തെ അകത്തേക്ക് പോയി..
നന്ദ പിണങ്ങി സങ്കടപ്പെട്ടു പോകുന്നത് വൃന്ദ കണ്ടിരുന്നു..
അവൾ വാതിൽ വിടവിലൂടി കാശി കയറി പോകുന്നതും കണ്ടിരുന്നു.. അവന്റെ മുഖം വാടിയിരുന്നു..
വൃന്ദയ്ക്ക് മനസ്സിന് അത് കണ്ടപ്പോൾ ആശ്വാസം തോന്നി..
ഇണകുരുവികളെ പോലെ നടന്നവർ പിണങ്ങിയത് അവൾക്ക് ഇഷ്ടം ആയി... ഈശ്വര ഈ പിണക്കം കൂടി കൂടി വരണേ... അങ്ങനെ രണ്ടും കൂടി അടിച്ചു പിരിയണെ... അങ്ങനെ അവർ തമ്മിൽ അടിച്ചു പിരിഞ്ഞാൽ എന്റെ ഭഗവതി ഞാൻ നിനക്ക് നെയ്‌വിളക്ക് നേർന്നേക്കവേ...
വൃന്ദ മനമുരുകി പ്രാർത്ഥിച്ചു...
ആദി അവളുടെ വാതിലിൽ ചാരി കണ്ണടച്ചുള്ള നിൽപ് കണ്ടു ഞെട്ടി...
അവൾക്ക് അരികിലേക്ക് ചെന്നു..
ടി വൃന്ദേ നിനക്ക് എന്തേലും വയ്യേ..
പെട്ടന്ന് വൃന്ദ ഞെട്ടി കണ്ണ് തുറന്നു ആദിയെ നോക്കി..
ചെറിയ ഒരു പുറം വേദന..
ഓവർ ആയിട്ട് ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവാടി..
വേണ്ടാ ആദിയേട്ട..
ആദിയേട്ടൻ ഒന്ന് മസ്സാജ് ചെയ്ത് തന്നാൽ മതി..
കാശി റൂമിലേക്ക് ചെല്ലുബോൾ നന്ദ ഉടുത്തിരുന്ന സാരി ബെഡിൽ വലിച്ചെറിഞ്ഞിട്ടുണ്ട്.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ടും കേട്ടതും അവൾ കുളിക്കുകയാണെന്നു അവനു മനസ്സിലായി..
അവൻ വേഗം തന്റെ ഡ്രസ്സ് മാറി വേറെ ഒരു ഡ്രെസ്സും എടുത്ത് ജിമ്മിലെ ബാത്‌റൂമിലേക്ക് പോയി..
തണുത്ത വെള്ളം നെറുകയിൽ വീണിട്ടും കാശിയുടെ ശരീരത്തിന്റെ ചൂട് കുറഞ്ഞില്ല..
നന്ദയെ എങ്ങനെ മെരുക്കുമെന്ന് ഓർത്തു അവന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി...
പണ്ടേ പെണ്ണിന്റെ നാവിനു ലേശം നീളകൂടുതൽ ആണ്.. ഇന്ന് ഇനി ഭവതി എന്തൊക്കെ പറയുമോ എന്തോ?
പണ്ടേ പിണങ്ങിയാൽ പെണ്ണിന് പിന്നെ പ്രാന്തും വാശിയുമാണ്..
പണ്ടൊരിക്കൽ അവളുമായി പിണങ്ങിയത് അവൻ ഓർത്തു പോയി..
അവന്റെ ഓർമ്മയിൽ നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കുളപ്പാടവ് തെളിഞ്ഞു വന്നത്
തലേന്ന് അവളോട് വൈകിട്ട് കുളത്തിനടുത് കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്
ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു സമയം പോയത് അറിഞ്ഞില്ല.. പോരാത്തതിന് അന്ന് മാച്ചും കൂടി ഉണ്ടായിരുന്നു.. മാച്ച് ജയിച്ചു വീട്ടിൽ വന്നു കുളിച്ചു വന്നു ബെഡിലേക്ക് വീണപ്പോഴാണ് നന്ദയെ ഓർത്തതും തലേന്ന് പറഞ്ഞത് ഓർത്തതും..
ഈശ്വര നന്ദ വന്നിട്ടുണ്ടാവും...
അവൾ തന്നെ കാണാതെ പിണങ്ങി പോയി കാണും...
അവളോട് എന്തെകിലും കള്ളം പറഞ്ഞു തടി തപ്പണമെന്ന് വിചാരിച്ചിരുന്നപ്പോളാണ് മനുന്റെ കാൾ വന്നത്..
ടാ.. നിങ്ങടെ തെങ്ങിൻ തൊപ്പിലെ കുളതിന് അരികിൽ ഒരു പെണ്ണ് ഇരിക്കുന്നെന്നു അപ്പുറത്തെ വീട്ടിലെ അശ്വതി പറഞ്ഞു..
പെണ്ണോ?
ആ... പെണ്ണ് എന്താ നീ കേട്ടിട്ടില്ലേ..
അവനോട് കൂടുതൽ ഒന്നും പറയാതെ കാൾ കട്ട് ചെയ്ത് വേഗം തോട്ടത്തിലേക്ക് പാഞ്ഞു..
അവിടെ ചെന്നപ്പോൾ കുളത്തിലെ അവസാനത്തെ പടിയിൽ നിന്നു കൊണ്ട് ആമ്പൽ പൂക്കൾ കയ്യെത്തി പൊട്ടിച്ചു വെക്കുന്ന പെണ്ണിനെയാണ് കണ്ടത്..
അതിന്റെ കൂടെ മുഖത്തിന്റെ കടുപ്പം കൂടിയിട്ടുണ്ട്..
കാശിയെ കണ്ടതും അവളുടെ മുഖം ചുവന്നു തുടുത്തു പൊട്ടിച്ചു പടിയിൽ വെച്ച ആമ്പൽ പൂക്കൾ അവനു നേരെ എറിഞ്ഞു കൊണ്ട് പിണങ്ങി തന്റെ ബാഗും എടുത്തു കണ്ണും നിറച്ചു പെണ്ണ് നടന്നു..
എടി.. നന്ദേ നിന്നെ...
ഞാൻ ഒന്ന് പറയട്ടെ...
നീ വന്നിട്ട് ഒരു പാട് നേരം ആയോ...?
അവൾ തിരിഞ്ഞു നിന്നു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..
ആ കിടക്കുന്ന ആമ്പൽ പൂകളോട് ചോദിക്ക് ..
കാശി തന്റെ കൈയിൽ ഇരിക്കുന്ന ആമ്പൽ പൂവിലേക്കും നന്ദയിലേക്കും നോക്കി..
നീയും ആമ്പൽ പൂവും ഒരു പോലെയാ..
അവൾ പിണങ്ങി മുന്നോട്ട് നടന്നു തെങ്ങും തോപ്പിനു അടുത്തെത്തി..
കാശി പിന്നാലെ ഓടിച്ചെന്നു പിടിച്ചു നിർത്തി..
സോറി എടി...
മാച്ച് ഉള്ള കാര്യം ഞാൻ ഓർത്തില്ല..
വേണ്ടാ.. വെറുതെ മാച്ചിനെ കുറ്റം പറയണ്ട...കാശിയേട്ട..
എന്നെ ഓർത്തില്ല... അത് പറഞ്ഞാൽ മതി..
ഞാൻ ആരാ കാശിയേട്ടന്റെ...
ഞാൻ ആരും അല്ലല്ലോ... അതല്ലേ എന്നെ മറന്നേ...
ഞാനാ മണ്ടി....
വെറുതെ പിന്നാലെ നടന്നു ഇഷ്ടപ്പെടുത്തിയതല്ലേ ഞാൻ..
അല്ലാണ്ട് എന്നെ ഇഷ്ടം ആയിട്ടല്ലല്ലോ?
ഇഷ്ടം ആരിൽ നിന്നും പിടിച്ചു വാങ്ങി നേടിയാൽ അതിനു ആത്മാർത്ഥത കാണില്ല... അതിപ്പോ എനിക്ക് മനസ്സിലായി...
ഇങ്ങനെ പിന്നാലെ ഇനി ഈ നന്ദ വരുല്ല..
കണ്ണും തുടച്ചു കൊണ്ട് തന്റെ കൈ മാറ്റികൊണ്ട് പോയവളെ
കാശി പലതും പറഞ്ഞു മെരുക്കാൻ നോക്കി..
അവൻ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടക്കാതെ അവൾ വായിൽ തോന്നിയത് പറഞ്ഞു കൊണ്ട് പിണങ്ങി പോയി..
അവൾ പറഞ്ഞതെല്ലാം കേട്ടു അന്തം വിട്ടു കാശി നിന്നു..
ആ പിണക്കം മാറിയത് ഒരാഴ്ച എടുത്തു അവളുടെ പിന്നാലെ നടന്നിട്ടാണ്... ആ ഒരാഴ്ചകാലം ഒരു യുഗം പോലെ ആയിരുന്നു അവനു..അന്നത്തെ അവളുടെ നാക്കിന്റെ നീളം ഓർത്തതും അവൻ ഒന്ന് ഞെട്ടി നിന്നു പോയി...
അപ്പോൾ പിന്നെ ഇപ്പോഴത്തെ പിണക്കം ഒരു യുഗത്തിൽ ഒതുങ്ങുല്ലെന്നു കാശിക്ക് ഉറപ്പു ആയിരുന്നു..
അവൻ വേഗം ഡ്രെസ്സും മാറി റൂമിലേക്ക് വന്നു..
അവൻ ചെല്ലുമ്പോൾ നന്ദ കുളിച്ചിട്ട് സാരി മടക്കുകയായിരുന്നു..
അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
മുഖത്തിന്റെ കനം കുറഞ്ഞിട്ടില്ല.. അതു കൂടിയത് പോലേ അവനു തോന്നി..
നന്ദ സാരി മടക്കി ചെയറിൽ കൊണ്ടു വെച്ചിട്ട് ബെഡ്ഷീറ്റ് കുടഞ്ഞു വിരിക്കാൻ തുടങ്ങിയതും കാശി സഹായിക്കാൻ ചെന്നു..
നന്ദ ദേഷ്യത്തിൽ നോക്കുന്ന കണ്ടു കാശി ആ സഹായത്തിനു മുതിരാതെ കയ്യും കെട്ടി അവളെ നോക്കി..
അവൾ വേഗം ഷീറ്റ് കുടഞ്ഞു വിരിച്ചു കിടക്കാൻ പോയതും കാശി പതിയെ വിളിച്ചു..
എടി.. നന്ദേ....
എന്നോട് ഒന്ന് മിണ്ടെടി...
ഞാൻ പാവം അല്ലേടി...
നന്ദ കൂർപ്പിച്ചു അവനെ നോക്കി..
ഹോ.. ഒരു പഞ്ച പാവം...വന്നേക്കുന്നു..
നിങ്ങൾ വല്യ ഗുണ്ട അല്ലെ....കൂടുതൽ പഞ്ച പാവത്തെ പോലെ ഉള്ള അഭിനയം ഒന്നും വേണ്ടാ...
നിങ്ങൾ കള്ളനാ...
ചതിയാ...
എന്നോട് നിങ്ങൾക്ക് ഒരു സ്നേഹവും ഇല്ല..
ഉണ്ടാരുന്നേൽ നിങ്ങൾ ഇങ്ങനെ അടിയുണ്ടാക്കാൻ പോവോ...
അല്ലെങ്കിലും ഞാൻ അല്ലെ നിങ്ങടെ പിന്നാലെ നടന്നു പ്രേമിച്ചത്..
എന്റെ ശല്യം സഹിക്കാൻ പറ്റാണ്ടു വന്നപ്പോളും ഈ ഗുണ്ടയെ ആരും പ്രേമിക്കില്ലെന്നു കണ്ടപ്പോലും അല്ലെ എന്നെ പ്രേമിച്ചേ .
ചതി പറ്റിയത് എനിക്കാ..
കാശി പതിയെ തലയിൽ കൈ വെച്ചു അവളെ നോക്കി..
എന്റെ പൊന്നു നന്ദേ നീയ് ഇതു പണ്ട് പറഞ്ഞ ഡയലോഗ് അല്ലെ...
അതിനിയും ഇവിടെ പറയാണോ..
നാണക്കേട് അല്ലെ..
കാശി സൂത്രത്തിൽ അവൾക്ക് അടുത്തേക്ക് ചെന്നു അവളെ തൊട്ടതും നന്ദ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി..
നന്ദയുടെ നാവിന്റെ നീളം കാരണം കാശി പതിയെ ബെഡിൽചെന്നിരുന്നു ഇരുന്നു..ഒരു അങ്കത്തിനു മുതീർന്നാൽ രംഗം പന്തിയാവില്ലെന്നു കാശിക്ക് ഉറപ്പ് ആയിരുന്നു..
അവനിൽ നിന്നും ഒന്നും കിട്ടാതെ വന്നപ്പോൾ നന്ദ പതിയെ ബെഡിൽ കാശിക്ക് അടുത്തായി വന്നിരുന്നു..
കാശിയെ നോക്കി...
ഈശ്വര ഇവൾ എന്നെ കൊല്ലുമോ എന്തോ...മിക്കവാറും കൊന്നു കൊലവിളിക്കും അതുറപ്പ... അതോണ്ട് മിണ്ടാണ്ട് ഇരിക്കാം...
കാശി പതിയെ തല ചരിച്ചു അവളെ നോക്കി..
അവൾ കാര്യമായ ആലോചനയിൽ ആണ്..
ഈശ്വര ഇനി എനിക്ക് എതിരെ നിരത്താനുള്ള അടുത്ത എന്തോ ആയുധം തേടുകയാ പോരാളി..
എങ്ങനെ എങ്കിലും ഇവളെ സെറ്റ് ആക്കി ഇല്ലെങ്കിൽ ഈ പോരാളി എനിക്ക് ഒരു സ്വയിര്യം തരില്ല..
ഇവടെ നാവിന്റെ നീളത്തിൽ കുടുങ്ങി പോവും ഞാൻ..
പെട്ടന്ന് കാശി നന്ദയെ ചുറ്റി പിടിച്ചു തന്നോട് അടുപ്പിച്ചു..
നന്ദ കലിപ്പിൽ കാശിയെ നോക്കി...
വിട്.... നിങ്ങൾ എന്നെ തൊടണ്ട...
ഞാൻ തൊടാതെ എന്റെ വായാടി പെണ്ണിനെ വേറെ ആരു തൊടനാ..
ആരും തൊടണ്ട...
നിങ്ങൾ ദുഷ്ടാന....
നിങ്ങൾ ഇങ്ങനെ അടിയുണ്ടാക്കാൻ പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളെ...
ഇപ്പൊ തന്നെ ലിന്റോ അച്ചായൻ കാര്യം അറിഞ്ഞിട്ടല്ലേ...
അല്ലാരുന്നെങ്കിലോ?
അവൾ വീണ്ടും കരയാൻ തുടങ്ങി...അതിനിടയിൽ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ട് നീങ്ങി ഇരിക്കാൻ ശ്രെമിച്ചു..
എന്നാൽ കാശി അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു..
എന്നെ വിട് കാശിയേട്ട എനിക്ക് വല്ലാണ്ട് തല വേദനിക്കുന്നു...
അതെന്നോട് പിണങ്ങിയിട്ടല്ലേ...
ഈ പിണക്കം മാറ്റമെങ്കിൽ ഈ തല വേദന ഇപ്പോൾ മാറും കാശി കുസൃതി ചിരിയോടെ പറഞ്ഞതും നന്ദയുടെ മുഖം വീർത്തു വന്നു..
"എനിക്ക് ആരോടും ഒരു പിണക്കവുമില്ല.. അങ്ങനെ പിണങ്ങാൻ ഞാൻ ആരാ "
അവളുടെ വാക്കുകളിൽ പരിഭവവും മുഖത്തെ സങ്കടവും കണ്ടു കാശിയുടെ മനസ്സിൽ സങ്കടം നിറഞ്ഞു..
അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നീർമുത്തുകൾ അടർന്നു നന്ദയുടെ മുഖത്ത് പതിച്ചതും നന്ദയുടെ ഹൃദയം നീറി തുടങ്ങി..
അവനോട് പണ്ടത്തെപ്പോലെ വാശി കാട്ടി പിണങ്ങി നിൽക്കാൻ നന്ദയ്ക്ക് സാധിച്ചിരുന്നില്ല.. അവളുടെ കണ്ണും നിറഞ്ഞു.. മുഖത്തെ വാശി മാറി അവിടെ പരിഭവം നിറഞ്ഞു...