രചന: മഴ മിഴി
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -81🩵
അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞു അനുന്റെ കഴുത്തിൽ മിന്നു ചാർത്തി കഴിഞ്ഞു കാശിയോടും മനുനോടും സംസാരിച്ചു നിന്നപ്പോഴാണ് മനു സേവ്യറെ കണ്ടത്..
കാശിയെ കണ്ടതും സേവ്യറിന്റെ കണ്ണൊന്നു കുറുകി നെറ്റിത്തടം ചുളിഞ്ഞു.. അയാൾ പകയോടെ കാശിയെ നോക്കി..
അയാളുടെ നോട്ടം കണ്ടു മനു തെല്ലു ഭയത്തോടെ കാശിയെനോക്കി..
അവൻ കണ്ണുകൾ അടച്ചു കാണിച്ചു കൊണ്ട് പുഞ്ചിരിച്ചു..
അവന്റെ ആ പുഞ്ചിരി കാണെ മനുവിന്റെ നെഞ്ചിൽ തീ ആളി..
ജിഷയും നന്ദയും അനുവും കാര്യമായ സംസാരത്തിൽ ആയിരുന്നു.. അവർക്ക് അടുത്തേക്ക് സേവ്യർ വന്നു..
അയാൾ ഗൂഢമായ ചിരിയോടെ നന്ദയെ നോക്കി കൊണ്ട് അനുനോട് സംസാരിച്ചു..
അയാൾ അനുനോട് കുശലന്വേഷണം നടത്തുന്നതിനിടയിൽ അയാളുടെ നോട്ടം മുഴുവൻ നന്ദയിൽ ആയിരുന്നു..
നന്ദയ്ക്ക് അത് കണ്ടു വല്ലായ്മ തോന്നി അവൾ ജിഷയ്ക്ക് പിന്നിലേക്ക് മറഞ്ഞു നിന്നു...
പെട്ടന്ന് അയാൾ നന്ദയെ നോക്കി കൊണ്ട് ചോദിച്ചു ..
കുട്ടി ആ ദേവർമഠത്തിലെ സോമന്റെ മരുമോൾ അല്ലെ?
ഉം...
ആദിയുടെ വൈഫ് ആണോ?
പെട്ടന്ന് കാശി അവിടേക്ക് വന്നു..
മീശ പിരിച്ചു വെച്ചു നന്ദയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
ദേവർമഠത്തിലെ കാശി നാഥന്റെ ഭാര്യായാ...
അവരുടെ രണ്ടു പേരുടെയും ഇടഞ്ഞ കൊമ്പനെ പോലുള്ള നോട്ടം കണ്ടു നന്ദ ഭയന്നു കാശിയുടെ കൈയിൽ ചുറ്റിപ്പിടിച്ചു..
സേവ്യർ അവനെ ഉഴിഞ്ഞു നോക്കി ചിരിച്ചു നിൽക്കുന്ന കണ്ടു കാശിക്ക് ദേഷ്യം വന്നു..
പെട്ടന്ന് മനു അവിടേക്ക് വന്നു അവനെ പിടിച്ചു വലിച്ചു...
കാശി വാ പോകാം..
കാശി നന്ദേ ചേർത്ത് പിടിച്ചു കൊണ്ട് സേവ്യറെ നോക്കി..
കാശിയുടെ കണ്ണിൽ കാണുന്ന ദേഷ്യം നന്ദയെ വല്ലാതെ പേടി പെടുത്തി..
കാശി പോകാൻ തിരിഞ്ഞതും സേവ്യർ പറഞ്ഞു..
നീയും ഞാനും തമ്മിൽ ഒരു കണക്ക് കിടപ്പുണ്ട് തീർക്കാൻ..
അത് നീ മറക്കണ്ടടാ ചെക്കാ..
നിനക്ക് ഇവളെ ജീവൻ ആണല്ലേ!
നല്ല പൂവം പഴം പോലത്തെ കൊച്ചാണ്..
ഇതിനു എന്തേലും പറ്റി പോയാൽ നീ എന്നാ ചെയ്യുമെടാ ചെറുക്കാ..
കണ്ടിട്ട് ആയുസ്സ് കുറവാണെന്നു തോന്നുന്നു..
അയാൾ അർത്ഥം വെച്ചു പറയും പോലെ നന്ദയെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു..
കാശിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല..
അവൻ മുഷ്ടി ചുരുട്ടി സേവ്യറെ ഇടിക്കാനായി ചെന്നതും അതിനു മുന്നേ ആരുടെയോ കാല് സേവ്യറിന്റെ നെഞ്ചിൽ പതിഞ്ഞു..
സേവ്യർ ചവിട്ടു കൊണ്ട് നിലത്തേക്ക് വീണു പോയി..
അയാളുടെ നെഞ്ചിൽ ചവിട്ടി പിടിച്ചു കൊണ്ട് നിൽക്കുന്ന ലിന്റോയെ കണ്ടു എല്ലാവരും ഞെട്ടി..
ലിസി ഓടി വന്നു ലിന്റോയെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു..
അച്ചായാ....
അച്ചായൻ ആരോടാ ഈ മെക്കിട്ടു കേറണേ...
കാലെടുക്ക് അച്ചായാ...
ഇതെന്റെ വല്ല്യങ്ങളയ അച്ചായാ...
വിട് അച്ചായാ...
ലിസി യുടെ ശബ്ദം കരച്ചിലിന്റെ വാക്കോളാം എത്തി..
പേടിച്ചു അരണ്ടു നിൽക്കുന്ന അനുനെ ലിജോ കണ്ണുകൾ അടച്ചു പേടിക്കണ്ടാന്ന് പറഞ്ഞു..
അപ്പോഴേക്കും അവിടെക്ക് അന്നമ്മയും കുര്യച്ചനും കൂടി വന്നു..
എന്നതാടാ ലിന്റോ..
നീയ് നല്ലൊരു ദിവസമായിട്ട് ഈ കാട്ടി കൂട്ടണേ..
സേവ്യറിൻറെ നെഞ്ചത്തുന്നു കാലെടുക്കടാ..
ഈ പന്ന %₹₹%മോന്റെ നെഞ്ചത്തുന്നു കാലെടുക്കാണ്ട് ഇവനെ ആ പള്ളി കുഴിയിലോട്ടു കെട്ടിയെടുപ്പിക്കുവാ വേണ്ടേ..
ഈ പന്ന മോനെ ഇവിടേക്ക് വിളിക്കാൻ എനിക്ക് ഒരു പൂതിയും ഇല്ലാരുന്നു അപ്പച്ചാ..
ഇവളുടെ വകേൽ ഉള്ള ആങ്ങള ആയതോണ്ട് മാത്രമാ ഈ തടി കള്ളനെ നമ്മുടെ കുടുബത്തെ ഫക്ഷന് വിളിച്ചേ...
അപ്പൊ ഇവൻ വന്നു ഫങ്ക്ഷന് കൂടി സന്തോഷത്തോടെ പോവുകയല്ലേ വേണ്ടത്...
എന്നിട്ട് ഇവനു എന്നാ പോക്രിത്തരമാ ചെയ്തേ...
സേവ്യറിന്റെ നെഞ്ചിൽ ചവിട്ടി പിടിച്ചു കൊണ്ട് ലിന്റോ അലറി.
ടാ.. നീയ് കാര്യം പറയാതെ ഞങ്ങൾ എങ്ങനെയാട കാര്യം അറിയുന്നേ?
ടാ ഉവ്വേ നീയ് കാര്യം പറഞ്ഞിട്ട് അലറേടാ...
കുര്യൻ ലിന്റോയെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
വിട് അപ്പച്ചാ...
ലിന്റോ ദേഷ്യത്തിൽ സേവ്യറിന്റെ നെഞ്ചിൽ നിന്നും കാലെടുത്തു കൊണ്ട് അയാളുടെ കോളേറിൽ കുത്തി പിടിച്ചു മുകളിലേക്ക് ഉയർത്തി..
ലിസി അവന്റെ ദേഷ്യത്തിൽ ഉള്ള മുഖം കണ്ടു അന്നമ്മയുടെ തോളിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി..
ഈ പന്ന മോൻ ചെയ്ത പ്രവർത്തി അറിഞ്ഞാൽ ഇവിടെ നിന്നു മോങ്ങുന്ന നീ തന്നെ ഇയാടെ ചെക്കിടടക്കം പൊട്ടിക്കും..
നന്ദ ആകെ പേടിച്ചു വിറച്ചു കാശിയെ ചുറ്റിപ്പിടിച്ചു നിന്നു..
അവളുടെ ശരീരം പേടി കാരണം വിറയ്ക്കുന്നുണ്ടായിരുന്നു.. അവളുടെ ചുറ്റി പിടിച്ച കൈയ്കൾ ഐസ് പോലെ തണുത്തിരുന്നു.. ആ തണുപ്പ് കാശിയുടെ ശരീരത്തിൽ അറിയുന്നുണ്ടായിരുന്നു..
കാശി മനുനെയും ലിജോയെയും നോക്കി..
അവർ അവനു ഇരുവശവുമായി നിന്നു..
നന്ദയെ അനുവും ജിഷയും വിളിച്ചെങ്കിലും അവൾ കാശിയെ വിട്ടു പോകാതെ അവനെ ചുറ്റിപ്പിടിച്ചു നിന്നു..
കാശി അവളുടെ മുഖത്തേക്ക് നോക്കി അവൾ കണ്ണും നിറച്ചു അവനെ നോക്കി..
ടാ... കലിച്ചു തുള്ളാതെ കാര്യം പറയടാ ഉവേ...
കുര്യൻ ദേഷിച്ചതും ലിന്റോ സേവ്യറെ നോക്കി കൊണ്ട് പറഞ്ഞു..
ഇയാൾ ഇങ്ങോട്ട് കെട്ടിയെടുത്തെ കല്യാണം കൂടാൻ അല്ല..
പിന്നെ..
ദാ ആ നിൽക്കുന്ന നമ്മുടെ കാശിയില്ലേ?
അവനെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കാൻ.
നന്ദ ഞെട്ടി കാശിയെ ഒന്ന് കൂടി മുറുക്കി പിടിച്ചു... അവളുടെ മനസ്സ് ആകെ ആസ്വസ്ഥമായി..
ലിസി പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് ലിന്റോയ്ക്ക് അടുത്തേക്ക് പോയി..
അച്ചായാ.... അച്ചായൻ പറഞ്ഞത് നേരാണോ ?
ഞാൻ എന്തിനാ ലിസി കൊച്ചേ നൊണ പറയണേ...
ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ ഇയാടെ കൂടെ ഉള്ളവന്മാർക്ക് ഇയാൾ കൊട്ടേഷൻ കൊടുക്കുന്നത്..
അത് ആരെ ആണെന്ന് അറിയാഞ്ഞത് കൊണ്ടാണ് ഞാൻ ഇങ്ങേരുടെ പുറകെ നടന്നത്..
അത് അറിഞ്ഞപ്പോൾ പിന്നെ ഞാൻ ഇവനെ ചുമ്മാതെ വിടണോ?
ഈ പന്ന മോനെ കൊല്ലണ്ടേ..
സേവ്യർ ലിന്റോടെ കൈ തട്ടി മാറ്റികൊണ്ട് അവൻ പറഞ്ഞതെല്ലാം നിഷേധിച്ചതും ലിന്റോ ഫോൺ എടുത്തു ആരെയോ വിളിച്ചു..
പെട്ടന്ന് പോലീസ് കുറച്ചു ആളുകളെ അവിടേക്ക് കൊണ്ടു വന്നു..
അവരെ കണ്ടതും സേവ്യർ ഞെട്ടിപ്പോയി..
താൻ കാശിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത ഗുണ്ട ജോണിയും കൂട്ടരും തന്റെ മുന്നിൽ നിൽക്കുന്ന കണ്ടു അയാൾ ഒന്ന് നടുങ്ങി..
ഇനി ഇവരെയും തടി മൊതലാളിക്ക് അറിയില്ലായിരിക്കും അല്ലെ..
ലിന്റോ പുച്ഛത്തോടെ പറഞ്ഞതും അയാൾ എതിർക്കാൻ കഴിയാതെ നിന്നു പോയി..
പെട്ടന്ന് അയാളുടെ മുഖം അടച്ചു ലിസിയുടെ കൈ പതിഞ്ഞു..
ആങ്ങള ഇതിനാണോ ധൃതി പെട്ടു ഇന്നലെ എന്നെ വിളിച്ചു കാര്യമായി ഓരോന്നൊക്കെ ചോദിച്ചു അറിഞ്ഞേ..
ഇനി എനിക്ക് നിങ്ങളുമായി ഒരു ബന്ധവും ഇല്ല..
ഞാൻ വല്യമ്മച്ചിയെ വിളിച്ചു പറഞ്ഞോളാം..
വിട് അച്ചായാ അങ്ങേരുടെ കോളേറിൽ നിന്നും..
ഇനി ഇങ്ങേരുടെ ഒരു ചെറു വിരൽ പോലും നമ്മുടെ പിള്ളേരുടെ മേലെ വീഴില്ല... വീഴാണ്ടിരിക്കാൻ ഉള്ള പണി എനിക്ക് അറിയാം..
ആ വഴി എന്താണെന്നു ഈ നിൽക്കുന്ന മാന്യനും അറിയാം..
അറിയാല്ലോ വല്യ ആങ്ങളയ്ക്ക് ഞാൻ ഒന്നു വിരൽ ഞൊടിച്ചാൽ പിന്നെ ഈ ആങ്ങള ഇല്ല..
ഇതുവരെ മോട്ടിച്ച സകല തടിയും തന്റെ കൊള്ളരുതായ്മയും എല്ലാരും അറിയും പിന്നെ ശിഷ്ട കാലം ജയിലിൽ കഴിയാം ഒരിക്കലും ഊരാൻ പറ്റാത്ത രീതിയിൽ പൂട്ടും ഞാൻ ..
ഞാൻ ഒരു വക്കീൽ ആണെന്ന കാര്യം ആങ്ങള മറക്കണ്ട..
അതുകൊണ്ട് ഈ പകയും പ്രതികാരവും അങ്ങ് മറന്നേക്കൂ..
ലിജോ കാശിയുടെ കൈയിൽ പിടിച്ചു കൊണ്ട് കാശിയെ നോക്കി.
കാശി നന്ദയെ അടർത്തി മാറ്റി ജിഷയെയും അനുനെയും ഏല്പിച്ചു കൊണ്ട് അവൻ മനുനെ ഒന്ന് നോക്കി കൊണ്ട് ലിജോയുടെ കൂടെ അവർക്ക് അടുത്തേക്ക് ചെന്നു..
ഇവനും നിങ്ങളുമായി എന്നതാ ഇത്ര വലിയ പ്രശ്നം സേവ്യർ അച്ചായ...
ഇവന്റെ അപ്പന്റെ മൊതല് ആ കള്ള ശേഖരന്റെ കൂടെ കൂടി അച്ചായൻ മോട്ടിച്ചില്ലേ?
അത് കൂടാതെ അവന്റെ അച്ഛനെ തല്ലി ചതച്ചില്ലേ?
അപ്പോൾ അതിനു കൂട്ടു നിന്ന അച്ചായനോട് അന്ന് ഇവൻ ഒന്ന് കൊരുത്തു അല്ലാണ്ട് അച്ചായന്റെ രോമത്തേൽ എങ്കിലും ഇവൻ തൊട്ടോ?
ഇല്ലല്ലോ...
പിന്നെ അച്ചായന് ഇത് എന്തിന്റെ കഴപ്പാ ആ ശേഖരന്റെ കൂടെ കൂടി ഇവനെ കൊല്ലാൻ നടക്കാനും മാത്രം..
ആ ശേഖരൻ എത്ര വെട്ടം ഇവന്റെ അച്ഛന്നിട്ടു പണിയാൻ നോക്കിയത്..
അയാൾ ചെയ്ത് കൂട്ടിയ കന്നംതിരുവിനു ഇവന്റെ സ്ഥാനത് അച്ചായാനോ ഞാനോ ആയിരുന്നെങ്കിൽ എന്നെ കൊന്നേനെ..
എന്നിട്ടും ഇവൻ അത് ചെയ്യാതെ വെറുതെ വിട്ടില്ലേ..
എന്നിട്ടും ആ പന്നൻ ഇപ്പോഴും ഇവനിട്ടു പണിയാൻ നോക്കുന്നുണ്ടെങ്കിൽ അവൻ നാളെ അച്ചായനുമായി ഒന്ന് തിരിഞ്ഞാൽ അച്ചായനെ പോലും കൊല്ലാൻ മടിക്കില്ല..
ഇനി ഞാൻ ഈ പറഞ്ഞത് അച്ചായന് വിശ്വാസം ഇല്ലെങ്കിൽ അച്ചായൻ വെറുതെ അവനുമായൊന്നു തെറ്റി നോക്കൂ അപ്പോൾ കാണാം അയാളുടെ യഥാർത്ഥ മുഖം..
സേവ്യർ ഒന്നും മിണ്ടാതെ അവരെ നോക്കി..
കാശി സേവ്യറെ നോക്കി കൊണ്ട് പറഞ്ഞു..
സേവ്യർ അച്ചായാ... എനിക്ക് അച്ചായനോട് ഒരു പിണക്കവും ഇല്ല.. ഇനി എന്റെ വഴിയിൽ അച്ചായൻ വരരുത്..
അല്ലെങ്കിൽ തന്നെ അച്ചായന്റെ വഴി തടഞ്ഞു ഞാൻ എന്നെങ്കിലും വന്നിട്ടുണ്ടോ?
ഇല്ലല്ലോ....
ഇനിയും വരാൻ എനിക്ക് ഒട്ടു താല്പര്യം ഇല്ല..
പിന്നെ അച്ചായൻ കുറച്ചു മുൻപേ എന്റെ നന്ദേ നോക്കി പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി..
അവൾക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ഒന്നും നോക്കില്ല..ഒന്നിനെയും ഞാൻ ജീവനോടെ വെച്ചേക്കില്ല..
കുര്യൻ സേവ്യറിന്റെ തോളിൽ കൂടി കൈ ചേർത്ത് കൊണ്ട് പുറത്തേക്ക് നടന്നു അയാൾ എന്തൊക്കെയോ സേവ്യറ്മായി സംസാരിച്ചു..
ഇടക്കിടെ കുര്യന്റെ മുഖത്ത് ദേഷ്യം നിറയുന്നതും അയാൾ ദേഷ്യത്തിൽ സംസാരിക്കുന്നതും സേവ്യർ ഭയത്തോടെ എന്തൊക്കെയോ പറഞ്ഞു തലയാട്ടുന്നതും കണ്ടു..
കുറച്ചു കഴിഞ്ഞു ഗുണ്ടകളും പോലീസും പോയി അവർ പോയ പുറകിനു തന്നെ സേവ്യറിന്റെ കാർ പള്ളി മുറ്റം കടന്നു മുന്നോട്ടു പോയി..
രാത്രി പാർട്ടി ഒക്കെ കഴിഞ്ഞു മനുവും കാശിയും പോകാൻ ഇറങ്ങി..
നന്ദ കാശിയോട് പിണങ്ങി മുഖവും വീർപ്പിച്ചു പിൻ സീറ്റിൽ കയറി..
കാശിയും മനുവും ഫ്രണ്ടിലും ജിഷയും നന്ദയും പിൻ സീറ്റിലും ഇരുന്നു..
നന്ദ ജിഷയുമായി മിണ്ടുമെങ്കിലും കാശിയോട് പിണക്കത്തിൽ ആയിരുന്നു..
ഡ്രൈവിംഗിനിടയിൽ ഫ്രണ്ട് മിററോറിൽ കൂടി കാശി നന്ദയെ നോക്കി അവൾ അത് കണ്ടു ഒന്ന് കൂടി മുഖം വീർപ്പിച്ചു കെട്ടി ഇരുന്നു..
സേവ്യർ നേരെ പോയത് ബാറിലേക്ക് ആണ്..
അയാൾ അവിടെ ഇരുന്നു മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ കാൾ വന്നത്..
ശേഖരൻ എന്ന് കണ്ടതും അയാൾ കാൾ എടുക്കാതെ വെയ്റ്ററെ വിളിച്ചു ഒരു ലാർജ് കൂടി പറഞ്ഞു..
പെട്ടന്ന് അയാൾ ഇരുന്നതിന് ഓപ്പോസിറ്റ് ആയി ശേഖരൻ വന്നിരുന്നത്..
അയാൾ സേവ്യറെ നോക്കി കൊണ്ട് വൈറ്റെർ കൊണ്ടുവന്ന ലാർജ് വാങ്ങി ഒരു സിപ്പ് എടുത്തു കൊണ്ട് ഒന്ന് ആക്കി ചിരിച്ചു..
പോയ കാര്യം മൂഞ്ചി പോയല്ലേ സേവ്യറെ?
അല്ലെങ്കിലും തനിക്കൊന്നും പറഞ്ഞകാര്യം അല്ലടോ സേവ്യറെ ഈ കൊട്ടേഷൻ തനിക് പറഞ്ഞത് ഈ കാട്ടിലെ തടി മോഷണം തന്നെയാ.. അവിടെ ആകുമ്പോൾ കൊറേ മണ്ട വളർന്ന മരങ്ങൾ അല്ലെ ഉള്ളൂ.
ശേഖരന്റെ കളിയാക്കൽ ആസ്ഥാനത് എത്തിയ പോലെ സേവ്യർ പകയോടെ ശേഖരനെ നോക്കി..
അടുത്ത നിമിഷം അടുത്തു കിടന്നു കസേര ചവിട്ടി തെറിപ്പിച്ചു കൊണ്ട് സേവ്യർ ചാടി എണീറ്റു.