രചന: മഴ മിഴി
പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ 10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -80🩵
കാശിയോട് പറഞ്ഞു നന്ദേ കൊണ്ടു ഇവിടെ വന്നു താമസിക്കാൻ പറഞ്ഞാലോ..
ആധിയോടെ ചോദിക്കുന്ന അവരെ എന്ത് പറഞ്ഞു ആശ്വാസപ്പിക്കണമെന്ന് അറിയാതെ സുരേന്ദ്രൻ ഇരുന്നു ...
അപ്പോഴാണ് ആദി കയറി വന്നത്.. അവനെ കണ്ടതും അടക്കി വെച്ച സങ്കടം ബിന്ദുവിൽ നിന്നും അണപ്പൊട്ടിയോഴുകി..
പെട്ടെന്ന് സാരി തലപ്പിൽ കണ്ണുകൾ ഒപ്പിക്കേണ്ട അവർ ആദിയെ നോക്കി പുഞ്ചിരിച്ചു..
മോൻ എന്താ അവിടെ വാതുക്കൽ തന്നെ നിൽക്കുന്നു കയറി വാ മോനെ ആദി...
എന്താ മോനെ... ഒരു അറിയിപ്പില്ലാതെ വന്നേ വൃന്ദ മോൾക്ക് എന്തെങ്കിലും വയ്യേ?
ഏയ് അവൾക്ക് കുഴപ്പമൊന്നുമില്ലമ്മേ....
ഞാൻ ഈ വഴി എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വരെ പോയപ്പോൾ ഇങ്ങോട്ടൊന്നു കയറി എന്നേയുള്ളൂ അമ്മേ.
അല്ല അമ്മയ്ക്ക് അച്ഛനും എന്താ പറ്റിയെ രണ്ടുപേരെ മുഖം വല്ലാണ്ട് ഇരിക്കുന്നല്ലോ?
എന്തെങ്കിലും വയ്യേ ഹോസ്പിറ്റലിൽ പോണോ?
വേണ്ട മോനെ..
അവൻ അകത്തേക്ക് സോഫയിൽ ഇരുന്നു കൊണ്ട് അമ്മയെ നോക്കി. അമ്മ ചായ എടുക്കാം എന്ന് പറഞ്ഞു പോകാൻ തുടങ്ങിയതും ആദി വിളിച്ചു..
അമ്മേ എനിക്കിപ്പം ചായ വേണ്ട അമ്മ അവിടെയൊന്നു നിന്നെ?
അവർ പെട്ടെന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു എന്താ മോനെ ആദി..
ഞാൻ ഇങ്ങോട്ട് കയറി വന്നപ്പോൾ അമ്മ കരയുകയല്ലായിരുന്നോ?
അമ്മ എന്തിനാ കരഞ്ഞേ.,
അത് ഒന്നുമില്ല മോനെ....
അവൻ അച്ഛനെ നോക്കി അച്ഛനപ്പോഴും തല കുനിച്ചിരിക്കുകയാണ്..
അച്ഛാ, അച്ഛനും അമ്മയും ഇന്ന് വീട്ടിൽ വന്നിരുന്നോ?
വന്നായിരുന്നു മോനെ,.
അവൾക്ക് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് അവളെ വേണ്ടേ..
അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു..
ആദി അച്ഛനെ അമ്മയും മാറിമാറി നോക്കി... എപ്പോൾ വേണമെങ്കിലും തുളുമ്പി പോകാൻ പാകത്തിലൊരു നീർത്തുള്ളി ഒളിപ്പിച്ച് അമ്മ അവനെ നോക്കി നിന്നു...
വൃന്ദ പ്രഗ്നന്റ് ആണെന്ന് കാര്യം അമ്മയോട് വിളിച്ച് പറഞ്ഞില്ലേ....
അവൾ വിളിച്ചറിയിച്ചെന്നാണല്ലോ തന്നോട് പറഞ്ഞത്.. എന്നിട്ട് അവളെ കാണാൻ അമ്മയെ അച്ഛനും വന്നില്ലെന്ന് പറഞ്ഞ് അവൾ എന്തൊരു കരച്ചിലായിരുന്നു തന്റെ മുന്നിൽ അപ്പോൾ അവൾ തന്നോട് പറഞ്ഞത് കള്ളമാണോ? അവളുടെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെ..ഓരോന്നോർക്കും തോറും ആദിയുടെ മനസ്സ് അസ്വസ്ഥമായി..
പിന്നെ എന്താ അച്ഛനും അമ്മയും അങ്ങനെ പറഞ്ഞെ..
എന്തായാലും അതിനെ സത്യാവസ്ഥ അറിഞ്ഞിട്ട് തന്നെ..
ഇനിയും നുണകൾ കൊണ്ട് തന്റെ മുന്നിൽ ഒരു ചീട്ടുകൊട്ടാരം പണിയാൻ അവൾക്കൊരു അവസരം കൊടുക്കരുത്..
അവൾ പറഞ്ഞത് കള്ളമാണെങ്കിൽ ഇന്നത്തോടെ അവളിൽ നിന്നും എല്ലാ സത്യങ്ങളും അറിയണം.. ഇനിയും ഈ കള്ളക്കളി ഇങ്ങനെ തുടർന്നാൽ ശരിയാവില്ല... തങ്ങൾക്കിടയിലേക്ക് ഇനി ഒരു കുഞ്ഞു കൂടി വരാൻ പോകുന്നു. ഇനിയും അവളുടെ ഈ കള്ളത്തരം ഇങ്ങനെ തുടർന്നാൽ ശരിയാവില്ല...അവൻ മനസ്സിൽ ഓർത്തുകൊണ്ടിരുന്നു..
അവന്റെ ആലോചനയോടുള്ള ഇരുത്തം കണ്ട് അച്ഛൻ അവനെ വിളിച്ചു.
മോനെ ആദി മോൻ എന്താ ഒന്നും മിണ്ടാതെ ആലോചിച്ചിരിക്കുന്നെ..
അച്ഛനോട് അമ്മയോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?
എന്താ മോനെ ആദി മോനോട് ഞങ്ങൾ എന്ന കള്ളം പറഞ്ഞിട്ടുള്ളത്..
ഇതുവരെ എന്നോട് ഒരു കള്ളവും പറഞ്ഞിട്ടില്ല..
അപ്പൊ പിന്നെ ഞങ്ങൾ ഇനിയും മോനോട് കള്ളം പറയുമോ?
മോൻ കാര്യം ചോദിക്ക്....
അമ്മയെയും അച്ഛനെയും വൃന്ദ വിളിക്കാറില്ലേ?
ഇല്ല.... കുറേക്കാലമായി അവൾ വിളിച്ചിട്ട്...
ഹും..
അവൾ പ്രഗ്നന്റ് ആയ കാര്യം അമ്മയെയും അച്ഛനെയും വിളിച്ച് അറിയിച്ചില്ലെ...
പെട്ടെന്ന് രണ്ടാളും മൗനത്തിൽ ആയി.. അവർ പരസ്പരം എന്തുപറയണമെന്ന് അറിയാതെ മുഖത്തോടുമുഖം നോക്കി..
അത് പിന്നെ മോനെ അവൾ അവിടത്തെ തിരക്കിനിടയിൽ മറന്നു പോയതാകും പറയാൻ..
അല്ലെങ്കിലും പെൺകുട്ടികൾക്കിനി സ്വന്തം വീടിനേക്കാളും ബന്ധം വന്നു കയറിയ വീടാണല്ലോ?
ആദി മറുത്തൊന്നും പറയാതെ കുറച്ചുനേരം ആലോചനയോടെ ഇരുന്നു..
അമ്മയോട് പിന്നെ ആരാ വിളിച്ചു പറഞ്ഞത് അവൾ പ്രഗ്നന്റ് ആണെന്ന്..
അത് നന്ദ മോളും കാശ് മോനും വന്നപ്പോൾ നന്ദു മോൾ പറഞ്ഞു ഞാൻ അറിഞ്ഞത്..
നന്ദ മോള് പറഞ്ഞു ചേച്ചി വിളിച്ചോളൂന്ന്. അവള് പറഞ്ഞു അമ്മ അറിഞ്ഞേന്ന് അറിയേണ്ടെന്നു. ചേച്ചിക്ക് ചിലപ്പോൾ അത് സങ്കടമായാലൊന്നു.. അതാ അറിഞ്ഞിട്ടും അങ്ങോട്ട് വരാതെ കാത്തിരുന്നെ..
വൃന്ദ മോൾ വിളിക്കും എന്ന് കരുതി...
അതു പറയുമ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. സാരി തലപ്പിൽ വാ പൊത്തിപ്പിടിച്ചുകൊണ്ട് അവർ വിതുമ്പി..
ആദി കുറച്ചുനേരം മറ്റെന്തൊക്കെയോ കാര്യം പറഞ്ഞിരുന്നിട്ട് പോകാൻ ഇറങ്ങിയപ്പോൾ ബിന്ദു അവന്റെ അടുത്തേക്ക് ചെന്നു.
മോനേ ഈ സമയത്ത് അവളോട് ഇതൊന്നും ചോദിച്ചു വഴക്കുണ്ടാക്കാൻ പോകണ്ട അവളുടെ മനസ്സ് വിഷമിപ്പിക്കുകയും വേണ്ട..
അവൾക്ക് എപ്പോഴാ ഞങ്ങളെ കുറിച്ചുള്ള ഓർമ്മ വരുന്നതെന്ന് വെച്ചാൽ അപ്പോൾ വരട്ടെ അന്നും ഈ ചെമ്പകശ്ശേരിയുടെ വാതിൽ അവൾക്ക് വേണ്ടി തുറന്നു കിടക്കും...
ആദി പുഞ്ചിരിയോടെ അമ്മയെ ചേർത്തുപിടിച്ചു അമ്മ പേടിക്കേണ്ട ഞാൻ ഒന്നും ചോദിക്കാൻ പോകുന്നില്ല,..
ഇനി അതോർത്ത് അമ്മ വിഷമിക്കേണ്ട..
ആദി തിരികെ ദേവർമഠത്തിൽ എത്തുമ്പോൾ രാത്രി 10 കഴിഞ്ഞിരുന്നു.
അവൻ വൃന്ദയോട് കാര്യങ്ങൾ ചോദിച്ചറിയാണമെന്നു ഉറപ്പിച്ച ആയിരുന്നു വന്നത്..
അവൻ റൂമിലെത്തുമ്പോൾ വൃന്ദ ശർദ്ദിച്ച് ആവശയായി കിടക്കുകയായിരുന്നു...
ആ സാഹചര്യത്തിൽ ആദിക്ക് അവളോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
അവന്റെ ഉള്ളിൽ അമർഷവും ദേഷ്യവും നിറഞ്ഞു..
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഇന്നാണ് ലിജോയുടെയും അനുവിന്റെയും കല്യാണം..
രാവിലെ തുടങ്ങിയ മേക്കപ്പാണ് നന്ദ..
കാശി റെഡി ആയി കഴിഞ്ഞു നന്ദയെ നോക്കി..
എന്റെ പൊന്നു പെണ്ണെ ഇന്നൊന്നു കഴിയുവോയിതു..
നന്ദ കൂർപ്പിച്ചു കാശിയെ നോക്കി..
ഒരു മുണ്ടും ഷർട്ടും ഇടണപോലെയല്ല ഈ സാരി ഉടുക്കണത്..
ഈ പ്ലീറ്റ് ആണെങ്കിൽ കുത്തിയിട്ടു അങ്ങോട്ടു ശെരിയാകുന്നുമില്ല..
അവൾ നിന്നു പിറു പിറുത്തു കൊണ്ട് പ്ലീറ്റ് ഞുറിയാൻ തുടങ്ങി..
ശെരിക്കും എന്റെ പൊട്ടിക്കാളിക്ക് സാരി ഉടുക്കാൻ അറിയുവോ...
അവൾ ചുമൽ കൂച്ചി കാട്ടി..
പിന്നെ എന്തിനാ എന്റെ നന്ദേ അറിയാത്ത പണിക്ക് പോണേ നിനക്ക് വല്ല ദവാണിയോ ചുരിദാറൊ ഇട്ടാൽ പോരാരുന്നോ?
നന്ദ പ്ലീറ്റ് ഞുറിഞ്ഞ് കൊണ്ട് കാശിയെ നോക്കി..
ദേ... മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് നിങ്ങൾ അല്ലെ ഇത് കൊണ്ടു തന്നത്...
ഞാൻ അറിഞ്ഞോ ഇതിൽ സാരിയാണെന്നു ലിസി ഏട്ടത്തി തന്നത് ഞാൻ കൊണ്ടു തന്നു.. ഇപ്പൊ കുറ്റം എനിക്കയോ?
എനിക്ക് അതൊന്നും അറിയില്ല ഈ സാരി ഉടുക്കാതെ ഞാൻ എങ്ങനെ വരാനാ..
അവൾ പ്ലീറ്റ് കുത്തി കൊണ്ട് കാശിയെ നോക്കി..
നോക്കി നിൽക്കാണ്ട് ഇതൊന്നു പിടിച്ചേ കാശിയേട്ട..
കാശി തലയും ചൊറിഞ്ഞു കൊണ്ട് സാരിയുടെ പ്ലീറ്റ് പിടിച്ചു അടുക്കാൻ തുടങ്ങി..
അടുക്കികൊണ്ട് അവൻ നോക്കിയത് കൃത്യം നന്ദയുടെ അണി വയറിലായിരുന്നു..
ഈശ്വര ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയും...
കാശി പ്ലീറ്റ് അടുക്കി വിട്ടു കൊണ്ട് നിവർന്നു നന്ദയുടെ അണിവയറിൽ ചുണ്ടുകൾ ചേർത്തൂ..
നന്ദ ഞെട്ടി അടുക്കി എടുത്ത മുന്താണീയുടെ പ്ലീറ്റ് കൈ വിട്ടു കാശിക്ക് മീതെ വീണു..
കാശി അത് ഒരു കയ്യാൽ എടുത്തുകൊണ്ടു നന്ദേ നോക്കി..
ദേ.. കാശിയേട്ട ഇങ്ങനെ നോക്കരുത്..റൊമാൻസിന് പറ്റിയ നേരമല്ലയിതു..
കളിക്കാണ്ട് ആ സാരി ഇങ്ങോട്ട് താ...
കാശി ചിരിയോടെ നന്ദയെ നോക്കി കൊണ്ട് ഉയർന്നു വന്നു അവളുടെ കഴുത്തിൽ ഒന്ന് കടിച്ചു..
ശ്.. ആഹ്..കാശിയേട്ട ... വേണ്ടാട്ടോ...
നമുക്ക് പോകണ്ടേ...
വിട് കാശിയേട്ട...
വിടണോ... വിടണോങ്കിൽ എനിക്ക് ഒരുമ്മ താടി ..
നന്ദ കണ്ണുരുട്ടി അവനെ നോക്കി..
ഒരു കുട്ടിയെ ചോദിച്ചിട്ട് തരാത്ത നിങ്ങൾക്ക് നാണമുണ്ടോ എന്നോട് ഉമ്മ ചോദിക്കാൻ....
ഞാനെ കുഞ്ഞാ...
അങ്ങനെയുള്ള ഒരു കുഞ്ഞിനോട് ഉമ്മ ചോദിച്ചതിന് നിങ്ങളെ ജലിൽ ഇടുകയാ വേണ്ടത്.
കാശി മിഴിച്ചു നന്ദേ നോക്കി..
എടി ദുഷ്ടേ... നിനക്ക് ഒരു maturity ഇല്ലാത്തത്കൊണ്ടല്ലേ ഞാൻ പറഞ്ഞത്..
നിന്റെ പഠിത്തം കഴിയട്ടെന്ന്..
ഒഹ്ഹ്ഹ്.... ആയിക്കോട്ടെ... എന്നാ മോൻ പൊയ്ക്കട്ടെ
അല്ലെങ്കിൽ നിങ്ങളെ ഞാൻ ഡിവോഴ്സ് ചെയ്യും..
ഡിവോഴ്സ് ചെയ്യണോ സാരി താരനുണ്ടോ?
നിന്നെ ഞാൻ പിന്നെ എടുത്തോളാടി പൂതനെ..
ഹും.. ദാ നിന്റെ ചാരി...
കാശി സാരി അവളുടെ കൈയിൽ കൊടുത്തിട്ട് തന്റെ മുടി നേരെയാക്കി കൊണ്ട് താഴേക്ക് പോയി..
നന്ദ ചിരിയോടെ പതിയെ കണ്ണാടിയിൽകൂടി കഴുത്തിലേക്ക് നോക്കി..
കാശി കടിച്ചിടം ചുമന്നു തിനർത്തിട്ടുണ്ട് ...
അവൾ വേഗം മുന്താണി കുത്തികൊണ്ട് ഒരുങ്ങി താഴേക്ക് ചെന്നു..
അവൾ പടി ഇറങ്ങി വരുന്നത് കാശി കണ്ണെടുക്കാതെ നോക്കി ഇരുന്നു..
കാശിയുടെ നോട്ടം കണ്ടു നന്ദ പുരികകൊടികൾ ഉയർത്തി എന്താന്ന് ചോദിച്ചു..
കാശി ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ എന്ന് പറഞ്ഞു..
പോ.. അവിടുന്ന് വൃത്തികെട്ട വഷളൻ.. അവൾ പിറു പിറുത്തു കൊണ്ട് ഇറങ്ങി വന്നു..
ഇതെല്ലാം കണ്ടുകൊണ്ട് നിന്ന വൃന്ദയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി..
ആദി തന്നെ സ്നേഹിക്കുന്നില്ലെന്നു ഒരുവേള അവൾക്ക് തോന്നി പോയി..
അവൾ നന്ദയെയും കാശിയെയും നോക്കി.. ഒരേ കളറിലുള്ള ഡ്രസ്സ് ആണ്..രണ്ടാളും..
ഗോൾഡൻ ബോഡറിൽ വൈറ്റ് പേൾ വർക്ക് ചെയ്ത ബേബി പിങ്ക് കളർ ഷിഫാൺ സാരിയാണ് നന്ദയുടെ വേഷം.. കാതിൽ അതിനു മാച്ച് ചെയ്യുന്ന ചെറിയ ഒരു പിങ്ക് കമ്മൽ . ഒരു കൈയിൽ ഒരു വളയും മറ്റൊരു കൈയിൽ ഒരു ചെയിനും .കഴുത്തിൽ താലി മാലയും ചെറിയ ഒരു ചെയിനും അതിൽ ഒരു love ന്റെ ലോക്കറ്റും..നെറ്റിയിൽ സിന്ദൂരവും ഒരു പിങ്ക് കുഞ്ഞി പൊട്ടും കണ്ണിൽ ഐ ലൈനർ നീട്ടി വരച്ചിട്ടുണ്ട്... ചുണ്ടിൽ പിങ്ക് കളർ ലിപ്സ്റ്റിക്കും ..അത് അവളുടെ സൗന്ദര്യം ഒന്ന് കൂടി കൂട്ടിയത് പോലെ വൃന്ദയ്ക്ക് തോന്നി..
പിങ്ക് ബോഡറുള്ള വെള്ള മുണ്ടും പിങ്ക് ഷർട്ടുമാണ് കാശിയുടെ വേഷം.. കൈയിൽ ഒരു സ്മാർട്ട് വാച്ചും കഴുത്തിലെ സ്വർണ ചെയ്യിനിൽ കിടക്കുന്ന രുദ്രക്ഷവും നെറ്റിയിൽ തൊട്ടിരിക്കുന്ന മഞ്ഞ ചന്ദനക്കുറിയും കട്ടിയുള്ള മീശയും മോഡേൺ രീതിയിൽ കട്ട് ചെയ്ത താടിയും കൃതാപും എല്ലാം തന്നെ അവന്റെ മുഖത്തിന്റെ കാന്തി കൂട്ടുന്നുണ്ടായിരുന്നു..അവൾ രണ്ടാളെയും ഉറ്റു നോക്കി നിന്നു .അവളുടെ ഉള്ളിൽ നീരസം നിറഞ്ഞു.. ആരു കണ്ടാലും രണ്ടാളെയും നോക്കി നിന്നു പോകും.. നല്ല ഭംഗി ഉണ്ടാരുന്നു രണ്ടാളെയും കാണാൻ..അവൾക്ക് ആ നിമിഷം ആദിയെ ഓർത്തതും സങ്കടം തോന്നി.
പ്രണയിച്ചപ്പോൾ കാട്ടിയ സ്നേഹമൊന്നും കല്യാണം കഴിഞ്ഞു അവനിൽ നിന്നും കിട്ടിയിട്ടില്ലെന്നു ഓർത്തതും അവൾക്ക് നന്ദയോട് അസൂയ തോന്നി..ആ നേരം അവളുടെ ഹൃദയത്തിൽ എവിടെയോ ആദിയെ ഓർത്തു ഒന്ന് വിങ്ങി.. അവന്റെ സ്വഭാവത്തിൽ ഈയിടെയായി വന്ന മാറ്റങ്ങൾ ഓർത്തതും അവൾക്ക് ആ വിങ്ങൽ കൂടി കൂടി വന്നു..
കാശിയും നന്ദയും അമ്മയോട് പറഞ്ഞിട്ട് മുറ്റത്തേക്ക് ഇറങ്ങി..
ലക്ഷ്മിയമ്മ ഓടി കാശിക്ക് മുന്നിൽ വന്നു നിന്നു..
പോകാൻ വരട്ടെടാ മക്കളേ..
നന്ദ മോൾക്ക് എന്തോ ഒരു കുറവുണ്ട്..
അതെന്തിന്റെ കുറവ് ആണെന്ന് എനിക്ക് അറിയാം..
മോള് ഇവിടെ നിൽക്ക് അമ്മാ ഇപ്പൊ വരാം..
ലക്ഷ്മിയമ്മ അകത്തേക്ക് പോയി..
കാശിയും നന്ദയും പരസ്പരം നോക്കി..
മുറ്റത്തു നിന്നു ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന സുമ അന്തിച്ചു രണ്ടാളെയും നോക്കി..
പെട്ടന്ന് അകത്തേക്ക് പോയ ലക്ഷ്മിയമ്മ തിരികെ നന്ദയ്ക്ക് അരികിലേക്ക് ഓടി വന്നു..
കൈയിൽ കരുതിയ മുല്ലപ്പൂ എടുത്തു അവളുടെ മുടിയിൽ കുത്തികൊണ്ട് അമ്മ അവളെ നോക്കി.
ഇപ്പോഴാ എന്റെ കുട്ടീടെ ആ കുറവ് മാറിയേ ഇനി രണ്ടാളും പോയേച്ചും വാ..
പോകും വഴി മനുനെയും ജിഷയെയും ഒപ്പം കൂട്ടിയാണ് കല്യാണ മണ്ഡപത്തിലേക്ക് വന്നത്.
അനുവിന്റെ തലയിൽ മുല്ലപ്പൂ വെക്കുന്നതിനിടയിൽ നന്ദ കുസൃതിച്ചിരിയോടെ പറഞ്ഞു..
നിന്റെ ജാതകത്തിൽ രണ്ട് കെട്ടാനുള്ള യോഗം ഉണ്ട് അല്ലേടി..?
മനുഷ്യൻ ഇവിടെ ഒന്ന് കെട്ടിയതിന്റെ പാട് ഇതുവരെ മാറിയിട്ടില്ല..
ജിഷ കുറമ്പോടെ പറഞ്ഞു..
രണ്ടിന്റേം കെട്ടു എങ്ങനെയൊക്കെയോ കഴിഞ്ഞുന്നു കരുതി എന്നെ ഊതാതെടീ..കുരുപ്പുകളെ..
രണ്ട് കെട്ടിയാലോ 3 കെട്ടിയാലോ വേണ്ടില്ല അങ്ങേരെ തന്നെ കെട്ടാൻ കഴിഞ്ഞല്ലോ അതുമതി... ന്നാ എന്റെ ഏക ആശ്വാസം..
മോളെ അനു ഇതുവരെ കഴിഞ്ഞില്ലേ ഒരുക്കം മുഹൂർത്തത്തിന് സമയമായി.
ഇപ്പൊ കഴിയും ആന്റി ഈ മുല്ലപ്പൂ കൂടി ഒന്ന് കുത്തി കൊടുത്താൽ മതി..
അധികം മുല്ലപ്പൂ ഒന്നും കുത്തണ്ട നന്ദ മോളെ...
മുഹൂർത്തത്തിന് താലികെട്ടി കഴിഞ്ഞ് പള്ളിയിൽ വച്ച് മിന്നുകെട്ട് ഉള്ളത് അപ്പോൾ പിന്നെ ഇതെല്ലാം വലിച്ച് അഴിക്കണ്ടേ..
ശ്ഹോ...അത് നേരാ ആന്റി പറഞ്ഞത് ഞാൻ അത് അങ്ങ് മറന്നു..
രണ്ട് കെട്ട് കെട്ടാനുള്ള മണവാളനാ ഒന്ന് അനങ്ങി നടക്കെടാ അന്തിക്രിസ്തു..
എടാ കാശി നീ ഇങ്ങനെ ഇടയ്ക്കിടെ എന്നെ നാണം കെടുത്തുന്ന രീതിയുടെ രണ്ടു കെട്ടിന്റെ കാര്യം പറയല്ലേ..
നമ്മളെ അറിയാത്ത ആരെങ്കിലും നീ പറയുന്നത് കേട്ടാൽ വിചാരിക്കും ഞാൻ രണ്ട് പെണ്ണിനെ കെട്ടാൻ പോവാണെന്ന്..
അയ്യട അന്തിക്രിസ്തുവിന്റെ ഒരു പൂതി രണ്ടു പെണ്ണിനെ കെട്ടണം പോലും..
മനു കളിയാക്കി കൊണ്ടു പറഞ്ഞു..
ലിജോ മുഖവും വീർപ്പിച്ചു അവനെ നോക്കി..
എനിക്കിട്ട് ഒരു മായതിനൊക്കെ താങ്ങേടെ.
ശ്.. ശ്.. ശ്...
അതാരാണ് ഇവിടെ നിന്ന് ശു.ശൂ.. ശൂ...വിളിക്കുന്നത് വല്ല പാമ്പുമാണോ?
ഒന്നാമതെ ഇവൻ നല്ല ഒന്നാന്തരം പാമ്പാട്ടിയാ
അതിന്റെ കൂടെ പാമ്പാട്ടീടെ കല്യാണത്തിന് പാമ്പോ?
മൂന്നും കൂടി ചുറ്റിനും നോക്കി...
അല്ലടാ മനുവേ ശബ്ദം കേൾക്കുന്നുണ്ട്. ആളിനെ കാണുന്നില്ലല്ലോ?
അപ്പോഴാണ് സൈഡ് ഭിത്തിയിൽ മറഞ്ഞുനിന്ന് വിളിക്കുന്ന അനിയനെ കണ്ടത്..
ആഹാ ഈ കുരിപ്പ് ആയിരുന്നോ?
മനു അനിയെ നോക്കി കൊണ്ട് പറഞ്ഞു..
അയ്യോ എന്റെ കുഞ്ഞളിയാ കുഞ്ഞളിയൻ ആണോ ശു...ശൂ..ശൂ..
വിളിച്ചത്.
എന്റെ വലിയ അളിയാ എത്ര നേരം കൊണ്ട് വിളിക്കുക അളിയൻ ഇങ്ങോട്ടൊന്നു വന്നേ,
കാശിയും മനുവും അനിയെയും ലിജോയെയും നോക്കി..
ലിജോ അനിയ്ക്കടുത്തേക്ക് ചെന്നു. എന്താ കുഞ്ഞളിയാ..
വലിയ അളിയാ വലിയളിയൻ അന്ന് പറഞ്ഞ വാക്കു മാറ്റുമോ?
ഇല്ല കുഞ്ഞളിയാ വലിയ അളിയൻ വാക്കു പറഞ്ഞാൽ വാക്കാണ്..
ലിജോ ഗമയിൽ തട്ടിവിട്ടു...
എന്നാൽ ആ റെഡ് ഡ്രസ്സ് ഇട്ടു നിൽക്കുന്ന പെങ്കൊച്ചിനെ കണ്ടോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടം..
വലിയ അളിയൻ വേണം മുന്നിൽ നിന്ന് എനിക്ക് ആ കൊച്ചിനെ സെറ്റ് ആക്കി തരാൻ..
കാശിയും മനുവും കണ്ണുംതള്ളി ലിജോയെ നോക്കി...
എന്റെ പൊന്നു കുഞ്ഞളിയാ കുഞ്ഞളിയൻ സെറ്റ് ആക്കാതെ ആണോ എന്നോട് പറഞ്ഞത് കല്യാണം നടത്തി തരണമെന്ന്..
ഞാനങ്ങോട്ട് സെറ്റാക്കിട്ടാ ആ കൊച്ചു വീഴണില്ല വലിയ അളിയാ.
വലിയ അളിയൻ വിചാരിച്ചാൽ ആ കൊച്ചു വീഴും..
ഞാനോ?
ഈശ്വര തല്ലുവാങ്ങാനുള്ള വക കുഞ്ഞളിയൻ ഉണ്ടാക്കി തരുമല്ലോ എന്റെ കർത്താവെ...
മഞ്ഞ പല്ലിയെ അളിയൻ വീഴ്ത്തിയില്ലേ? അതുപോലെ അവളേം ഒന്ന് സെറ്റ് ആക്കി താ അളിയാ..
വാക്ക് മറിയാൽ മഞ്ഞപല്ലിയെ ഞാൻ ഇങ്ങു വിളിച്ചോണ്ട് പോരും പിന്നെ അളിയൻ തെക്കോട്ടും വടക്കോട്ടും നടക്കും..
എന്റെ കെട്ടു കഴിയട്ടെ കുഞ്ഞളിയ.. നമുക്ക് സെറ്റ് ആക്കാന്നെ..
വലിയളിയൻ അല്ലെ പറയുന്നേ..
ആ കൊച്ചു വീണില്ലെങ്കിലും എന്തായാലും വലിയ അളിയൻ നടുവും കുത്തി വീഴും അത് ഉറപ്പാ..
മനുവും കാശിയും പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു...
മുഹൂർത്തത്തിന് താലികെട്ടി ലിജോ അനുവിനെ സ്വന്തമാക്കി.. ചടങ്ങുകൾ കഴിഞ്ഞ് അവർ നേരെ പള്ളിയിലേക്ക് പോയി..
അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞു അനുന്റെ കഴുത്തിൽ മിന്നു ചാർത്തി കഴിഞ്ഞു കാശിയോടും മനുനോടും സംസാരിച്ചു നിന്നപ്പോഴാണ് മനു സേവ്യറെ കണ്ടത്..
കാശിയെ കണ്ടതും സേവ്യറിന്റെ കണ്ണൊന്നു കുറുകി നെറ്റിത്തടം ചുളിഞ്ഞു.. അയാൾ പകയോടെ കാശിയെ നോക്കി..