ആത്മസഖി, ഭാഗം: 79

Valappottukal


രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -79🩵

രാവിലെ ഉമ്മറത്തെ ബെഞ്ചിൽ ഇരുന്ന് പത്രം നിവർത്തി നോക്കി കൊണ്ടിരുന്ന  സുരേഷിന് നേരെ  മുഖവും വീർപ്പിച്ച് സരള ചായ നീട്ടി..
ചായ വാങ്ങിക്കൊണ്ട് സുരേഷ് സരളയെ നോക്കി.
ആ സമയത്താണ് മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്..
അതിൽ നിന്നിറങ്ങി വരുന്ന ആളുകളെ കണ്ടു സരള ദേഷ്യത്തിൽ കലിച്ച് വിറച്ചു നിന്നു..


ഓഹ്... വന്നു നിങ്ങടെ പുന്നാര മോൻ...
സരള കലിച്ചു വിറച്ചു സുരേഷിനോട് പറഞ്ഞു..

അയാൾ കൈയിൽ ഇരുന്ന ചായയും കപ്പും സൈഡിലെ കൈവരിയിൽ വെച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..

ഇവൻ എന്താടി പോലീസ് വണ്ടിയിലൊക്കെ...
അതെനിക് എങ്ങനെ അറിയാന മനുഷ്യ നിങ്ങടെ മോൻ അല്ലെ.. കണ്ടാ തോന്നിവാസവും കാട്ടികൂട്ടി  ചിലപ്പോ ആ ശേഖരൻ ഇവനു കണക്കിന് കൊടുത്തു കാണും..

തെളിവെടുപ്പിന് കൊണ്ടു വന്നതാവും ഇങ്ങോട്ട്..
അവൻ എന്താ വല്ല കൊലപാതകിയും ആണോടി സരളേ....തെളിവെടുപ്പിന് കൊണ്ടു വരാൻ 


അപ്പോഴേക്കും അവർ മുറ്റത്തേക്ക് ഇറങ്ങി ചെന്നു വർധിച്ച ദേഷ്യത്തിൽ ജിഷയെ നോക്കി..

നിനക്ക് തൃപ്തിയായോടി ...
എന്റെ ഒരേ ഒരു ചെക്കനെ ഈ തരത്തിൽ ആക്കിയപ്പോ നിനക്ക് സമാധാനം ആയോടി..

എന്റെ കുഞ്ഞിനെ ഞാൻ ഒരിക്കൽ പോലും കൈ നീട്ടി അടിക്കുകയോ ഒന്ന് നുള്ളി നോവിക്കുകയോ ചെയ്തിട്ടില്ല.. ഞാൻ അങ്ങനെ വളർത്തിയ എന്റെ മോനേയ ഈ ഇഞ്ച ചതയ്ക്കും പോലെ നീയും നിന്റെ തന്തയും പിന്നെ നിന്റെ തന്തേടെ ഓശാരത്തിനു നിൽക്കുന്ന പോലീസ് ഏമാൻ മാരും കൂടി ഈ തല്ലിച്ചതച്ചേക്കുന്നെ..

ഞാൻ ഇത് എങ്ങനെ സഹിക്കും എന്റെ ദൈവങ്ങളെ ... സരള  നിലവിളിക്കാൻ തുടങ്ങി..

മനുവും അച്ഛനും പരസ്പരം നോക്കി കൊണ്ട് സരളേ നോക്കി..മനുന്റെ  മുഖത്തെ അടി കൊണ്ടപാടും ചതവും  സുരേഷിന്റെ ഹൃദയത്തെ വേദനിപ്പിച്ചു..

എന്റെ ഈശ്വര  ഈ അമ്മ എന്ത് വലിയ നുണയ പറയുന്നേ?നുള്ളി നോവിച്ചിട്ടില്ലെന്നു പോലും... കണ്ണ് പൊട്ടണ  കള്ളം..
എത്ര തവണ  സ്കൂളിൽ മാർക്ക് കുറഞ്ഞതിനും  കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയതിനും  അടുക്കളയിൽ  കറി വിളമ്പാണ തവിക്കണയ്ക്കും മുറ്റം അടിക്കുന്ന ചൂലിനുള്ള അടിയും കൈയിൽ കിട്ടുന്ന പാത്രത്തിനും കുപ്പിയും കൊണ്ടുള്ള ഏറും കിട്ടിയിട്ടുള്ളതാ.. പലപ്പോഴും താൻ ഓടുന്ന കാരണം മിസ്സ് ആയി അച്ഛനും കൊണ്ടിട്ടുണ്ട്.. എന്നിട്ടാണ് ഈ പറയുന്നേ നുള്ളി നോവിച്ചിട്ടില്ലെന്നു പോലും..കള്ളി തള്ള...

അവന്റെ ആ നോട്ടം കണ്ടു അച്ഛൻ പരുങ്ങി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു..

എന്തിനാരുന്നെടാ ഈ വേണ്ടാത്ത കാര്യത്തിനൊക്കെ പോയെ..
അതുകൊണ്ട് ആർക്കാ നഷ്ടം ഉണ്ടായ എനിക്കും നിന്റെ അമ്മയ്ക്കുമല്ലേ..
ഞങ്ങൾക്ക് ആകെ നീ അല്ലേടാ ആണായും പെണ്ണായും ഉള്ളത്..

സരള  ജീപ്പിൽ ചാരി നിൽക്കുന്ന ജിഷയെ അടി മുടി ഉഴിഞ്ഞു നോക്കി 

നീ ആണോടി  ആ ശേഖരന്റെ മോള്..

കണ്ടാൽ ഞാഞ്ഞൂലു പോലെ ആണല്ലോടി ഇരിക്കുന്നെ.. നിനക്ക് വളയ്ക്കാൻ എന്റെ മോനെ കിട്ടിയുള്ളോ?

അവൾ ഒന്നും മിണ്ടാത്തെ മനുനെ നോക്കി കൊണ്ട് കുനിഞ്ഞു നിന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു..
അടുത്തു നിന്ന ദീപക് അവളോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
ഇതെല്ലാം പ്രതീക്ഷിച്ചു അല്ലെ ഇങ്ങോട്ട് വന്നേ..മോള് വിഷമിക്കാതെ..
അവർ അടക്കം പറയുന്നത്  സരള ശ്രദ്ധിച്ചു.. പറഞ്ഞത് എന്താണെന്നു കേട്ടില്ലെങ്കിലും സരളയ്ക്ക് ദേഷ്യം പൊന്തി വന്നു..

നീയ് ഈ പോലീസ് ഏമാനെയും കൂട്ടി വന്നത്  എന്റെ കുഞ്ഞിനെ ഇനിയും കൊല്ലിക്കാണാനോടി... നാശം പിടിച്ചവളെ..
ഇറങ്ങി പൊയ്ക്കോണം എന്റെ മുറ്റത്തുന്നു.. അവടെ ഒരു പൂങ്കനീര് പൊഴിക്കൽ 

പെട്ടന്ന് മനു വിളിച്ചു..
അമ്മേ... അമ്മ ഒന്ന് നിർത്തുന്നുണ്ടോ?
അവൾ എന്റെ കൂടെ വന്നതാ..  അവളിപ്പോ എന്റെ ഭാര്യായാണ്..

സരള ദേഷ്യത്തിൽ അവനെ നോക്കി...
ഭാര്യ... അവരൊന്നു പുച്ഛിച്ചു..

..പണ്ടേ ഇവളെ നിന്റെ കൂടെ കണ്ടപ്പോഴേ ഞാൻ പറഞ്ഞതാ.. ഈ പെണ്ണിനെ ഞാൻ ഈ വീട്ടിൽ കയറ്റില്ലെന്നു.. അന്നെനിക്ക് ഇവൾ ശേഖരന്റെ മോള് ആണെന്ന് അറിയില്ലായിരുന്നു... എനിക്ക് ഈ പെണ്ണിനെ ഇഷ്ടം അല്ല..ഇവളെ ഇവിടെ പൊറുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.. ഇവളെ എവിടാന്നു വെച്ച കൊണ്ടു ചെന്നാക്കിയിട്ട്  എന്റെ മോൻ ഈ പടി ചവിട്ടിയാൽ മതി...

ഇവൾ ഇല്ലാതെ ഞാൻ ഈ പടി ചവിട്ടണില്ല..
ഇറങ്ങുവാ... എന്റെ സാധനങ്ങൾ അകത്തുണ്ട് അതെടുത്തിട്ട് ഞാൻ ഇവിടുന്നു  ഇറങ്ങും..

അവൻ ദേഷ്യത്തിൽ അകത്തേക്ക് കയറി എന്തൊക്കെയോ ബാഗിൽ ആക്കി വന്നതും  അച്ഛൻ അവനെ തടഞ്ഞു..

മോൻ എങ്ങും പോവണ്ട.. ഇത് എന്റെ മോന്റെ വീടാ..
നീ ഈ വീട്ടിൽ ഇല്ലാതെ പിന്നെ ആർക്കു വേണ്ടിയാ ഞാൻ ഇവിടെ ജീവിക്കുന്നെ.
മോനു അവളെ ഇഷ്ടം ആണെങ്കിൽ  മോന്റെ ഇഷ്ടം നടക്കട്ടെ..

സരളേ... നോക്കി നിൽക്കാണ്ട് ആ കൊച്ചിനെ അകത്തോട്ടു വിളിക്കെടി.
സരള ദേഷ്യത്തിൽ അയാളെ നോക്കിയതും അയാൾ കടുപ്പത്തിൽ അവരെ നോക്കി..

അവര് എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അനിഷ്ടത്തോടെ അവളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.

കുറച്ചു നേരം ദീപക് മനുനോടും അവന്റെ അച്ഛനോടും സംസാരിച്ചിട്ട് സരളേ നോക്കി..

ആന്റി.. ഇന്നത്തെ കാലം വളരെ മോശമാ... ഇഷ്ടം അല്ലാത്ത മരുമോളെ കൊല്ലാൻ ഒന്നും നോക്കല്ലേ...
അതിനു പകരം ഇഷ്ടത്തോടെ ഒന്ന് സ്നേഹിച്ചു നോക്കൂ.. അവള് ആന്റിയെ കൈ വെള്ളയിൽ കൊണ്ട് നടക്കും..


അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമല്ല .. ലേഖ ആന്റിയുടെ സ്വഭാവമാണ്.. അവൾ പാവമാ...അവളോടുള്ള ദേഷ്യം കൊണ്ടു ദ്രോഹിക്കരുത്..

ഞാൻ അങ്ങനെ വല്ലോം അറിഞ്ഞാൽ ആന്റി പീഡന കേസിൽ അകത്താവും..പിന്നെ പുറം ലോകം കാണില്ല...

ആന്റി അങ്ങനെ ഒന്നും ചെയ്യില്ലെന്ന എന്റെ വിശ്വാസം.

അവൾ ചിരിയോടെ അവരെ നോക്കി കൊണ്ട് ജീപ്പിലേക്ക് കയറി..
ജിഷ വാതുക്കൽ നിന്നു കണ്ണും നിറച്ചവനെ നോക്കി..

മനു അവന്റെ അടുത്തു ചെന്നു എന്തൊക്കെയോ സംസാരിച്ചു... അവൻ എന്തൊക്കെയോ പറഞ്ഞിട്ട്  ജീപ്പ് എടുത്തു പോയി..


നന്ദ അനുന്റെ വീട്ടിൽ കയറിയിട്ടാണ്  വീട്ടിലെക്ക് പോയത് അവൾ എത്തുമ്പോൾ വൃന്ദ ഹാൾ തൂത്തു വാരുകയായിരുന്നു.. നന്ദേ കണ്ടതും വൃന്ദയുടെ മുഖം വീർത്തു.. നന്ദ വേഗം റൂമിലേക്ക് പോയി.. ഡ്രെസ്സും മാറി കിച്ചണിലേക്ക് പോയി.. അവിടെ  അപ്പച്ചി എന്തൊക്കെയോ ചെയ്തു കൊണ്ടു നിൽക്കുകയായിരുന്നു. അവളെ കണ്ടതും അവരൊന്നു പുച്ഛിച്ചു..


ഓഹ് തമ്പുരാട്ടി എത്തിയല്ലോ..
വേഗം ആ കിടക്കുന്ന പത്രമൊക്കെ മെഴുക്കി ഈ  മീൻ ഒന്ന് വെട്ടി കറി വെക്കെടി.. ജോലി ചെയ്ത്‌ മനുഷ്യന്റെ നടുവൊടിഞ്ഞു..
പാവം വൃന്ദ മോൾക്കും പിടിപ്പത് ജോലി ആയിരുന്നിവിടെ.. വയറ്റിൽ ഒരു കുഞ്ഞുള്ള കൊച്ച.. അതിനു പോലും ഈ വീട്ടിൽ റസ്റ്റ്‌ ഇല്ല..


നന്ദ മറുതൊന്നും പറയാതെ ജോലികൾ ചെയ്യാൻ തുടങ്ങി..ഇനി തമ്പുരാട്ടി ഇതൊക്കെ ചെയ്തിട്ട് കെട്ടിയോൻ വരുമ്പോൾ ഈ വീട്ടിൽ അടി ഉണ്ടാക്കരുത്.. ഒരു മുൻ‌കൂർ ജാമ്യമെന്നപോലെ  സുമ പറഞ്ഞു കൊണ്ട് ചുണ്ട് കോട്ടി..


വൈകിട്ട് ആദിയ്ക്കും കാശിയ്ക്കും ഒപ്പം  നന്ദ മനുന്റെ വീട്ടിൽ പോയി.. അവനോട് ഗാർമെന്റ്സിൽ നാളെ മുതൽ ജോലിക്ക് വരാൻ പറഞ്ഞിട്ടാണ് അവർ അവിടെ നിന്നും മടങ്ങിയത്..

ദിവസങ്ങൾ പിന്നെയും കടന്നു പോയി..  അനുന്റെയും ലിജോയുടെയും കല്യാണം ഉറപ്പിച്ചു  വരുന്ന സൺ‌ഡേ അടുത്തുള്ള  അഡിറ്റോറിയത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചു.. കല്യാണത്തിന് ഇനി വെറും 10 ദിവസമേ ഉള്ളൂ... അതിനിടയിൽ വൃന്ദയെ  ആദി ഹോസ്പിറ്റലിൽ കാണിച്ചു.. അവൾക്ക് കഴിക്കേണ്ട വിറ്റാമിൻ ടാബ്‌ലെറ്റ്സ് വാങ്ങി.. അവർ സ്നേഹത്തോടെയാണ് വീട്ടിൽ എത്തിയത്.. ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും ആദി അവൾക്കിപ്പോ തന്റെ കുഞ്ഞിന്റെ അമ്മയെന്ന  പരിഗണന കൊടുക്കുന്നുണ്ട്..അതിഥിയെ പോലെ വന്ന സുമ അവിടെ തന്നെ കുടിയേറി അധികാരം സ്ഥാപിച്ചു എടുത്തു.. ലക്ഷ്മിയുടെ  കൈ സുഖമായി.. വീട്ടിലെ ജോലികൾ  നന്ദയും അമ്മയും കൂടി സ്നേഹത്തോടെ ചെയ്യും.. ഒരോ കാര്യവും  കൂടെ നിന്നു നന്ദ ചെയ്യുമ്പോഴും അവരവളെ പ്രേത്യകം ശ്രദ്ധിക്കും. അവളെ വിഷമപ്പെടുത്തുന്ന രീതിയിൽ സുമയിൽ നിന്നും ഇടയ്ക്കിടെ കേൾക്കുന്ന വാക്കുകൾ കാരണം   ഒട്ടകത്തിനു ഇരിക്കാൻ സ്ഥലം കൊടുത്ത അവസ്ഥയിലായി    ലക്ഷ്മിയമ്മ...

വൃന്ദ പ്രേഗ്നെന്റ് ആയതോടു കൂടി  അവളുടെ അഹങ്കാരം കൂടി കൂടി വന്നു..ഒരോ ഒരോ ആഗ്രഹങ്ങൾ പോലെ ഓരോന്ന് പറഞ്ഞു നന്ദയെ കൊണ്ട് അവൾ ഓരോന്ന് ഉണ്ടാക്കിക്കും..നന്ദയ്ക്ക് പറ്റുന്ന ചെറിയ കൈ അബദ്ധങ്ങൾ   അവൾ ഊതി പെരുപ്പിച്ചു  അപ്പച്ചിയുടെ കാതിൽ എത്തിക്കും... പലപ്പോഴും അമ്മ കാണാതെ അപ്പച്ചി അവളെ ശാകരിക്കുന്നത് പതിവാക്കി..
അതിനിടയിൽ വൃന്ദ പറയാതെ തന്നെ ബിന്ദുവും സുരേന്ദ്രനും  മകളെ കാണാൻ വന്നു.. സുരേന്ദ്രനോട് മിണ്ടിയില്ലെങ്കിലും അവൾ ബിന്ദുനോട്   അനിഷ്ടത്തോടെ ആണെങ്കിലും മിണ്ടി..അവർ തമ്മിൽ ചെറിയ മുറുമുറുപ്പ് ഉണ്ടായാണ് അവിടെ നിന്നും മടങ്ങിയത് 

അവളുടെ ഒരോ സമയത്തെ പെരുമാറ്റം സുരേന്ദ്രനെയും ബിന്ദുവിനെയും വിഷമിപ്പിച്ചു...ഒരുപാട് വിഷമത്തോടെയാണ് വീട്ടിൽ വന്നത്..

വല്ലാത്ത വേദനയോടെ അയാൾ    പഴയ ആൽബം എടുത്തു വൃന്ദയുടെ ഫോട്ടോ മറിച്ചു നോക്കുന്ന കണ്ടാണ് ബിന്ദു വന്നത്..

ഒരോ ഫോട്ടോ മറിച്ചു നോക്കുമ്പോഴും ആ അച്ഛന്റെ ഹൃദയം വിങ്ങും.. കൊഞ്ചിച്ചും ലാളിച്ചും തന്നെയാ അയാൾ അവളെ വളർത്തിയത്.. ഇളയ കുട്ടി എന്ന പരിഗണന മാത്രമാണ് നന്ദയോട് കാട്ടിയത് അതിലുപരി തന്റെ  ആത്മമിത്രത്തിന്റെ മകൾ.. അവൾ തനിക്കും മകളാണ് . ഒരിക്കലും അച്ഛനും അമ്മയും ഇല്ലാത്ത വിഷം അവൾ അറിയരുതെന്നു കരുതി അവളെ കൂടുതൽ ശ്രദ്ധിച്ചു...അപ്പോഴും വൃന്ദയോടുള്ള സ്നേഹത്തിനു ഒരിക്കൽ പോലും ഏറ്റ കുറച്ചിൽ ഉണ്ടായിട്ടില്ല..

എപ്പോഴാണ് അവൾ തന്നിൽ നിന്നും അകന്നത്.. അറിയില്ല..

നന്ദ മോളോട് ചതി കാട്ടീന്ന്  സോമൻ പറഞ്ഞു അറിഞ്ഞപ്പോൾ  ശെരിക്കും തകർന്നു പോയി താൻ..
താൻ  വളർത്തിയ തന്റെ മകൾക്ക് ഒരാളെ ചതിക്കാൻ കഴിയുന്നത് എങ്ങനെയാണെന്ന് തോന്നി പോയി.. കണ്ണുകൾ അടച്ചാൽ  കാണുന്നത് നന്ദ മോളുടെ അടി കൊണ്ടു വീങ്ങിയ കവിൾ തടവും  ചുമന്നു കലങ്ങിയ കണ്ണുകളുമാണ്..അതു കൊണ്ട് തന്നെ  അവളോട് ദേഷ്യം തോന്നി..

അത് നന്ദ മോളുടെ കാശിയോടുള്ള പ്രണയം അറിഞ്ഞപ്പോൾ മാറി തുടങ്ങിയതായിരുന്നു..

പക്ഷെ അവൾ ചെയ്തു കൂട്ടിയ ആ വലിയ തെറ്റ് തനിക്ക് ഒരിക്കലും പൊറുക്കാനാവില്ല..അത് പൊറുത്തുകൊടുത്താൽ താൻ മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ ആവില്ല..

അയാൾ വേദനയോടെ ഓർത്തു കൊണ്ട് ആൽബം മടക്കി നോക്കിയത്  ബിന്ദുന്റെ മുഖത്തേക്ക് ആണ്..


എന്തായിത്  സുരേന്ദ്രേട്ടാ.... കരയുവാണോ?
ഇങ്ങനെ കരയാതെ  സുരേന്ദ്രേട്ടാ...

എന്നെ ഒന്ന് വഴക്ക് പറയുമെങ്കിലും ആ മുഖത്ത്  ഗൗരവം വരട്ടെ..
ഈ സങ്കടപ്പെട്ടുള്ള  ഏട്ടന്റെ മുഖം കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല..

എന്തിനാടോ ബിന്ദു.... താൻ  ഉള്ളിൽ നീറുന്ന വേദന മറച്ചു പിടിച്ചു ചിരിക്കാൻ ശ്രെമിക്കുന്നെ...
കരഞ്ഞു തന്നെ തീർക്കേടോ?
കരഞ്ഞു തീർത്താൽ മനസ്സൊന്നു തണുക്കും..
പറ്റുന്നില്ല സുരേന്ദ്രേട്ടാ കരായാൻ പോലും  എന്നിൽ ഇനി ഒരു തുള്ളി കണ്ണുനീരില്ല..

ഇന്ന്  ദേവർമഠത്തിൽ വെച്ചു  ഞാൻ അവളോട് ചോദിച്ചു  നിനക്ക് വിശേഷം ആയിട്ടു എന്താ മോളെ അമ്മേ വിളിച്ചു അറിയിക്കാഞ്ഞെന്നു..അമ്മാ അത്രയ്ക്ക് അന്യയാണോ മോൾക്കെന്നു അതിനു അവൾ മറുപടി പറയാതെ  എന്നോട് ചോദിച്ച ചോദ്യം കേട്ടു ഞാൻ മരിച്ചു പോയി..ഞാൻ ഇപ്പോൾ ഒരു ശവത്തിന് തുല്യമാണ്..

ഒരു അമ്മയോടും മക്കള് ചോദിക്കാൻ പാടില്ലാത്ത ചോദ്യം..
ഞാൻ അവളെ നൊന്തു പെറ്റതാണൊന്നു  അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു..

ഈ പെറ്റവയർ   അവളെ ശപിച്ചില്ല... അവളുടെ ഉള്ളിൽ ഒരു കുഞ്ഞില്ലേ..അവളും നാളെ ഒരു അമ്മയാകുമല്ലോ?
അപ്പോൾ അറിയും ഈ പെറ്റവയറിന്റെ വേദന..

എനിക്കിപ്പോ  നന്ദമോളെ ഓർത്ത പേടി സുരേന്ദ്രേട്ടാ...
അവളോട് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്  നന്ദ അവളുടെ സ്വന്തം കൂടെ പിറപ്പ് അല്ലെന്നു...


അവൾക്ക് കിട്ടേണ്ട സ്നേഹവും സ്ഥാനവും കിട്ടി സുഖിച്ചു വാഴാൻ എവിടെയോ കിടന്ന അനാഥപെണ്ണിനെ വെച്ചു വാഴിക്കില്ലെന്നു  അവൾ പറഞ്ഞു..

വേണ്ടി വന്നാൽ അവൾ നന്ദ മോളെ കൊല്ലുമെന്നു പറയാതെ പറഞ്ഞു..

കാശിയോട് പറഞ്ഞു നന്ദേ   കൊണ്ടു  ഇവിടെ വന്നു താമസിക്കാൻ പറഞ്ഞാലോ..
ആധിയോടെ ചോദിക്കുന്ന അവരെ എന്ത് പറഞ്ഞു ആശ്വാസപ്പിക്കണമെന്ന് അറിയാതെ  സുരേന്ദ്രൻ ഇരുന്നു ...
അപ്പോഴാണ് ആദി കയറി വന്നത്.. അവനെ കണ്ടതും അടക്കി വെച്ച സങ്കടം ബിന്ദുവിൽ നിന്നും അണപ്പൊട്ടിയോഴുകി..


To Top