ആത്മസഖി, ഭാഗം: 78

Valappottukal



രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി 
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -78🩵

കാശി തലയും ചൊറിഞ്ഞു അവളെ  നോക്കി നിന്നു...
ശെരിക്കും നിനക്ക് ഈ കുഞ്ഞിനെപ്പറ്റിയുള്ള ബയോളജി ഒക്കെ അറിയുവോ?

പിന്നെ എല്ലാരും ബയോളജി അറിഞ്ഞോണ്ടല്ലെ കുഞ്ഞിന്റെ അമ്മ ആവുന്നേ..
ഈ കാശിയേട്ടന്റെ ഒരു കാര്യം...
ഇങ്ങനെ ഒരു മണ്ടാനാണല്ലോ കോളേജിൽ പഠിപ്പിക്കാൻ വന്നത്..
അവളുടെ പറച്ചില് കേട്ടു.. കാശി അന്തിച്ചു നിന്നു പോയി..



നെട്ടൂര് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി  ജിഷയും മനുവും പരസ്പരം നോക്കി..

നിനക്ക് പേടിയുണ്ടോ ജിഷേ..
മനു പതിയെ ചോദിച്ചു..
ഉള്ളിൽ ഭയം ഉണ്ടായിട്ടും അവൾ ഇല്ലെന്നു തലയാട്ടി കൊണ്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..

അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു..
അവരെ  രണ്ടാളെയും ഒന്നിച്ചു കണ്ട ശേഖരന്റെ അനുയായിയായ  രാജൻ ഉടൻ തന്നെ ഫോൺ എടുത്തു ശേഖരനെ കാര്യങ്ങൾ ധരിപ്പിച്ചു..

ശേഖരൻ കേട്ടപാടെ  ജിതേഷിനെ വിളിച്ചു അലറി..

ടാ... അവളും അവനും നെട്ടൂര് എത്തിയിട്ടുണ്ട്..
ഡിനിംഗ് ഹാളിൽ ഇരുന്നു ഫുഡ്‌ കഴിച്ചു കൊണ്ടിരുന്ന ജിതേഷ് കഴിക്കൽ നിറുത്തി എണീറ്റതും ഗീതു തടഞ്ഞു..

ജിതേഷേട്ടാ പോകല്ലേ ജിതേഷേട്ടാ...
അവര് ജീവിച്ചോട്ടെ...
നമ്മളെപോലെയല്ലേ അവരും..
പെട്ടന്ന് ജിതേഷ് എച്ചിൽ കൈ കൊണ്ട് ഗീതുന്റെ ചെക്കിടടക്കം പൊട്ടിച്ചു..
അവിടുത്തെ ബഹളം കേട്ടാണ് ലേഖ കിച്ചണിൽ നിന്നും ഓടി വന്നത്..
മുഖവും പൊത്തിപിടിച്ചു പേടിച്ചു വിറച്ചു കണ്ണീരോടെ നിൽക്കുന്നവളെ കണ്ടു അവർ അവൾക് അരികിലേക്ക് ഓടി ചെന്നു..

മോളെ എന്താ പറ്റിയെ...
എന്താടാ നീയ്  മോളെ ചെയ്തേ. 

അവൾക്ക് കൊറച്ചു നെഗളിപ്പ് കൂടുതൽ ആയിരുന്നു.. എന്നെ അടക്കി ഭരിക്കാമെന്നു അവള് കരുതിയെ ... അത് വെറുതെയ...
നിന്നെ ഈ ജിതേഷ് പ്രണയം മൂത്തൊന്നും കെട്ടിയതല്ല..
കേട്ടോടി പന്ന %%%മോളെ..

ആ നിമിഷം ലേഖയും ഗീതുവും ഞെട്ടി പോയി... ഗീതു കരച്ചിലോടെ അടുക്കളയിലേക്ക് ഓടി..
കാര്യം അറിയാതെ  ലേഖ അവൾക്ക് പിന്നാലെ കിച്ചണിലേക്ക് പാഞ്ഞു.


ജിതേഷ് കയ്യും കഴുകി കൊണ്ട് പുറത്തേക്ക് ഇറങ്ങി..
ഒന്ന് അനങ്ങി വാടാ...
ശേഖരൻ ദേഷ്യപ്പെട്ടു..
ജിതേഷ് ഒന്നും മിണ്ടാതെ കാറിലേക്ക്  കയറി കൊണ്ട് അയാളെ നോക്കി..
അയാൾ വേഗത്തിൽ കാർ മുന്നോട്ട് എടുത്തു റോഡിലൂടി അത് ചീറിപ്പാഞ്ഞു പോയി..

അവനും അവളും എതിന്നു പറഞ്ഞത് നേരാണോ അച്ഛാ...
നേരാ...
വെറുതെ  രാജൻ വിളിച്ചു പറയില്ല..
ഇന്ന് അവടെ മുന്നിലിട്ട് അവനെ തീർക്കണമഛ...
മ്മ് അവനെ കൊല്ലാതെ ഞാൻ വിടില്ല..

ദേവർമഠത്തിലേ തലതെറിച്ച ആ ചെക്കൻ  വഴി മുടക്കി വന്നാൽ അവനേം തീർത്തേക്കണം..

അവനെ കൈയിൽ കിട്ടാൻ ഒരു അവസരം കാത്തിരിക്കുവ ഞാൻ..
അവനെ എന്റെ കൈയിൽ കിട്ടിയാൽ അവന്റെ പള്ളയ്ക്ക് ഞാൻ കത്തിക്കേറ്റും.. ഞാൻ കരുതി തന്നെയാ ഇരിക്കുന്നെ..
ജിതേഷ് കോപത്തിൽ പറഞ്ഞു കൊണ്ടിരുന്നു..


റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി മനുവും ജിഷയും അടുത്തുള്ള പീടികയിൽ നിന്നും ഒരോ ചായ വാങ്ങി കുടിച്ചു കൊണ്ട് ടാക്സി സ്റ്റാൻഡിലേക്ക് നടന്നപ്പോഴാണ് ശേഖരന്റെ കാറ്‌ അവർക്ക് അരികിൽ വന്നു നിന്നത്.

അച്ഛന്റെ കാർ കണ്ടതും ജിഷ വിറച്ചു തുടങ്ങി അവൾ പേടിയോടെ മനുനെ ചുറ്റിപ്പിടിച്ചു നിന്നു..

കാറിൽ നിന്നു ഇറങ്ങിയ ശേഖരൻ  മനുന്റെ നേരെ ചിറഞ്ഞു പിടിച്ചു കൊണ്ട് ചെന്നു..ഫ്ഫാ... നായെ..
നിനക്ക് കുന്നെടത്തു ശേഖരന്റെ മോളെ തന്നെ വേണം കൂടെ പൊറുപ്പിക്കാൻ അല്ലേടാ അതും പറഞ്ഞു അയാൾ മനുന്റെ കഴുത്തിൽ കുത്തിപിടിച്ചു..കൊണ്ട് അവന്റെ കവിളിൽ അടിച്ചു...
അയാളിൽ നിന്നു കിട്ടിയഅടിയുടെ ശക്തമായ പ്രഹാരത്തിൽ മനുവിന്റെ  മുഖം ഒന്ന് കോടി പോയി..
അവൻ ആ വേദനയിലും ദേഷ്യത്തിൽ അയാളെ നോക്കി കൊണ്ട് തന്റെ കഴുത്തിലെ പിടി വിടുവിക്കാൻ ശ്രമിച്ചുനോക്കി..ശേഖരൻ മനുവിനെ പൊതിരെ തല്ലികൊണ്ട് കഴുത്തിലെ പിടി ഒന്നു കൂടി മുറുകി... മനുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവൻ ശ്വാസത്തിനായി പിടഞ്ഞു..

അപ്പഴേക്കും ജിഷ അയാളുടെ പിടി മാറ്റാൻ ശ്രെമിച്ചു..
പെട്ടെന്ന് അയാൾ ദേഷ്യത്തിൽ അവളെ പിന്നിലേക്ക് പിടിച്ചു തള്ളി.. പെട്ടെന്നുള്ള തള്ളലിൽ അവൾ നിലത്തേക്ക് വീണുപോയി.. നിലത്തു നിന്നും ചാടിപ്പിടഞ്ഞെണീറ്റ് അവൾ അച്ഛന് നേരെ പാഞ്ഞു..

അപ്പോഴേക്കും ജിതേഷ് വന്ന് അവളെ പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റാൻ ശ്രമിച്ചു.. ശേഖരന്റെ കയ്യിൽ കിടന്നു മനു പിടയുന്ന കണ്ടതും അവൾക്ക് സങ്കടം സഹിക്കാനായില്ല.. എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ ജിതേഷിനെ പിടിച്ചു തള്ളിക്കൊണ്ട് മനുവിന്റെ അടുത്തേക്ക് ഓടി..

അവൾ മനുവിനെ രക്ഷിക്കാനായി ശേഖരന്റെ പുറത്ത് പിച്ചാനും മാന്താനും തല്ലാനും ഒക്കെ തുടങ്ങി..

വിട് എന്റെ മനുവേട്ടനെ....നിങ്ങളോടാ പറഞ്ഞെ വിടാൻ 
ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിനാ മനുവേട്ടന്റെ കൂടെ പോയെ.. 
പെട്ടെന്ന് ശേഖരൻ മനുവിന്റെ കഴുത്തിൽ നിന്നും പിടിവിട്ട് ജിഷക്ക് നേരെ തിരിഞ്ഞു..
  പ്ഫ .... പന്ന ...ക****** മോളെ..
എന്നെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയിട്ട് വേണോടീ നിനക്ക്  ഇവന്റെ കൂടെ ജീവിക്കാൻ...
അതിനു ഈ ശേഖരൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല..
നിന്നെയും ഇവനെയും ഒരുമിച്ച് ജീവിപ്പിക്കത്തില്ലെടി  ഞാൻ..

മനു കഴുത്തിൽ പിടിച്ചുകൊണ്ട് ശ്വാസം ഒന്നാഞ്ഞടുത്തു കൊണ്ട് ശേഖരനെ നോക്കി.. ആ സമയം മനുവിന് അടുത്തേക്ക് ചെന്നയവളെ  ശേഖരൻ മുടികുത്തിൽ പിടിച്ചുയർത്തി കൊണ്ട് ജിതേഷിനെ നോക്കി മുരണ്ടു..


പിടിച്ചു വണ്ടിയിലോട്ട്  കയറ്റടാ  ഈ ഒരുമ്പട്ടോളെ..
ഇവനെ തീർത്തിട്ടെ നീ വീട്ടിലേക്ക് വരാവൂ..
ഇനി ഇവൻ ഈ ശേഖരൻ ഒരു ഭീഷണിയായി ജീവനോടെ കാണരുത്..

ചുറ്റും കൂടി നിന്ന ആളുകൾ കാണികളെപ്പോലെ നിന്നതല്ലാതെ ശേഖരനെ എതിർക്കാനോ അവരെ രക്ഷിക്കാനോ വന്നില്ല..

പെട്ടെന്ന് ഒരു പോലീസ്  ജീപ്പ് ചീറിപ്പാഞ്ഞു ശേഖരന്റെ വണ്ടിക്ക് മുന്നിലായി വന്നു നിന്നു..

അതിൽനിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി..
അയാളെ കണ്ടതും ജിഷയുടെ കണ്ണുകൾ വിടർന്നു.. അവൾ ദയനീയമായി അവനെ നോക്കി..

മുന്നിൽ നിൽക്കുന്ന പോലീസുകാരനെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ ജിതേഷ് ജിഷയെ പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു..

പെട്ടെന്ന് ജിതേഷിന്റെ തോളിലായി ആ പോലീസുകാരന്റെ കൈ അമർന്നു.
ജിതേഷ് മുഖമുയർത്തി പുച്ഛത്തോടെ അവനെ നോക്കി..
അടുത്ത നിമിഷം ജിതേഷിന്റെ മുഖമടച്ച് ഒറ്റയടിയായിരുന്നു.

അപ്പോഴേക്കും ജിഷ ജിതേഷിന്റെ കൈയിൽ നിന്നും വഴുതി മാറി..
നിലത്ത് അവശനായി കിടക്കുന്ന മനുവിന്റെ അടുത്തേക്ക് ഓടി...

ശേഖരൻ ദേഷ്യത്തിൽ ആ ചെറുപ്പക്കാരന് നേരെ കയ്യൊങ്ങിയതും.. ആ കൈ അതിവിദഗ്ധമായി അവൻ തടഞ്ഞു...

എന്താ ശേഖരൻ മുതലാളി...
എന്നെ തല്ലണോ?
ഒരു ഐപിഎസ് ഓഫീസർ ആയ എന്നെ തല്ലിയാൽ മുതലാളി കുറെക്കാലം അകത്ത് കിടക്കേണ്ടി വരും..
അതുമാത്രമല്ല മുതലാളിയുടെ മോള് മുതലാളിയുടെ പേരിൽ ഒരു കംപ്ലൈന്റ്റ് കൂടി തന്നിട്ടുണ്ട്.. അതിന്റെ കൂടെ ശിക്ഷ മുതലാളി അനുഭവിക്കേണ്ടിവരും..

എടാ ദീപക്കെ നിന്റെ തന്ത പോലും എന്റെ മുന്നിൽ ഓച്ഛാനിച്ചു നിന്നിട്ടേ ഉള്ളൂ.. പിന്നെയാണോ ഇത്തിരി പൊന്ന   നീ..

അതൊക്കെ പണ്ടായിരുന്നില്ലേ ശേഖരൻ മുതലാളി ഇപ്പൊ കാലമൊക്കെ അങ്ങ് മാറി..
മൊതലാളി ഇപ്പോ പേരിനു മാത്രം ഒരു മൊതലാളിയ അവൻ പുച്ഛത്തോടെ തുടർന്നു.
ഇതിപ്പോ മുതലാളി പണ്ട് എന്റെ അച്ഛനോട് കാണിച്ച ക്രൂരതകൾക്കുള്ള പക വീട്ടാൻ ഒന്നും വന്നതല്ല ഞാൻ..
എനിക്കൊരു കേസ് കിട്ടി ആ കേസ് അന്വേഷിക്കാൻ വന്നതാ ഞാൻ..

ആരാടാ എനിക്കെതിരെ കേസ് തന്നത്.

അതു മുതലാളിയുടെ പുത്രിയാണ് ഈ നിൽക്കുന്ന ജിഷ.
ഇന്നലെ രാത്രിയാണ് കേസ് തന്നിരിക്കുന്നത് അവർക്ക് പ്രൊട്ടക്ഷൻ വേണമെന്നാ പറഞ്ഞേക്കുന്നത്..
അല്ലെങ്കിൽ ശേഖരൻ മുതലാളിയും മോനും കൂടി അവരെ കൊല്ലുമെന്ന്..

അപ്പോൾ എങ്ങനെയാ മുതലാളി ഞാൻ പ്രൊട്ടക്ഷൻ കൊടുക്കണോ വേണ്ടയോ? അതോ മുതലാളി അകത്തു കിടക്കുന്നോ?


ശേഖരൻ പല്ലും കടിച്ചുപിടിച്ച് അമർഷത്തിൽ ജിഷയെ നോക്കി..
അവൾ പുച്ഛത്തോടെ അയാളെ നോക്കി..

ഡി ഒരുമ്പട്ടോലെ നീ എനിക്കെതിരെ കേസ് കൊടുക്കാനും വളർന്നോടീ..
ഞാനും അച്ഛന്റെ മോള് തന്നെയാ എനിക്കറിയാം അച്ഛൻ എന്തൊക്കെ ചെയ്യുമെന്ന്.. അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്നലെ ഇങ്ങോട്ട് വരുന്നതിനു മുന്നേ എന്റെ ഫ്രണ്ടിനെ വിളിച്ചു കാര്യങ്ങൾ എല്ലാം സംസാരിച്ചത്...

പക്ഷേ ഞാൻ  ഒരിക്കലും പ്രതീക്ഷിച്ചില്ല അച്ഛന്റെ ഫ്രണ്ട് ആയ വിജയനാങ്കിളിന്റെ മോൻ ആയിരിക്കും സിറ്റി കമ്മീഷണറേന്നു..

മനുവേട്ടനോടൊപ്പം ഞാൻ അച്ഛന്റെ മുന്നിൽ തന്നെ ജീവിക്കും ദയവുചെയ്ത് എന്റെ ജീവിതത്തിലേക്ക് കടന്നു വരരുത്.. ഇനി അതല്ല മറ്റേതെങ്കിലും വഴിയിൽ എന്നെയോ എന്റെ മനുവേട്ടനെ അപായപ്പെടുത്താൻ അച്ഛൻ ശ്രമിച്ചാൽ ഇനിയുള്ള കാലം ജയിലഴിക്കുള്ളിൽ അച്ഛനും എന്റെ പുന്നാര ചേട്ടനും കഴിയും..

അതിനുവേണ്ട വകുപ്പൊക്കെ ഞാൻ കേസിൽ ഫയൽ ചെയ്തിട്ടുണ്ട്. എനിക്കോ എന്റെ ഭർത്താവായ മനുവേട്ടന്റെയോ ദേഹത്തൊരു പോറലെങ്കിലും വീണാൽ അച്ഛനും അച്ഛന്റെ പുന്നാരമോനും ജയിലിലാ...


ഒരിക്കലും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലാണ് ഞാൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എനിക്കറിയാം അച്ഛൻ വേണ്ടിവന്നാൽ ഒരു അപകടം മരണം ഉണ്ടാക്കി ഞങ്ങളെ രണ്ടുപേരെയും തീർക്കുമെന്നു..
എനിക്ക് ഒരിക്കലും അച്ഛന്റെ മകളായിട്ട് ജീവിക്കേണ്ട.. എനിക്ക് മനുവേട്ടന്റെ ഭാര്യയായി ജീവിച്ചാൽ മതി..

ശേഖരൻ തലയ്ക്കടിയേറ്റതുപോലെ മകളെ നോക്കി... തന്റെ മുന്നിൽ പേടിച്ച് വിറച്ചു നിന്ന് പെണ്ണാണ് ഇന്ന് തനിക്കെതിരെ  ശബ്ദമുയർത്തിയിരിക്കുന്നത്.. ഒരിക്കലും അവളിൽ  നിന്നും ഇങ്ങനെയൊരു നീക്കം അയാൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..
അയാൾ വർദ്ധിച്ച ദേഷ്യത്തിൽ മനുവിനെയും ജിഷയെയും നോക്കി..

ഈ ശേഖരൻ നിന്നെയൊന്നും പേടിച്ചിട്ടല്ല വെറുതെ വിടുന്നത്... എനിക്കെതിരെ എപ്പോൾ നീ ശബ്ദം ഉയർത്തി സംസാരിച്ചോ അപ്പോഴേ നീയും ഞാനുമായുള്ള ബന്ധം അവസാനിച്ചു.. ഇനി ഈ കുന്നേടത്ത് ശേഖരനെ ഇങ്ങനെ ഒരു മകളില്ല എന്റെ മകൾ മരിച്ചു.. ഇനി എനിക്ക് ഒറ്റ ഒരു മകനെ ഉള്ളൂ അത് ഈ നിൽക്കുന്ന ജിതേഷാണ്.. എന്റെ സകല സ്വത്തുക്കൾക്കും ഒരേ ഒരു അവകാശിയും അവനാണ്.. എന്റെ മകൾ എന്ന പേരിൽ സ്വത്തു പോലും ചോദിച്ചു നീ ആ വീടിന്റെ പടി കടന്നേക്കരുത്..

അല്ലെങ്കിലും സ്നേഹിക്കാൻ അറിയാത്ത ദുഷ്ടനായ നിങ്ങളുടെ  ഒരു തരി മണ്ണ് പോലും എനിക്കോ എന്റെ ഭർത്താവിനോ വേണ്ട...
ഈശ്വരൻ ആരോഗ്യം തരുവാണെങ്കിൽ ഞങ്ങൾ അത് അധ്വാനിച്ച് ഉണ്ടാകും അല്ലെങ്കിൽ  ഈശ്വരൻ വിധിക്കും പോലെ ഞങ്ങൾ ജീവിക്കും അതിന് പട്ടിണി ആയാലും കഷ്ടപ്പാടായാലും ഒരിക്കൽപോലും ഞാൻ അച്ഛന്റെ മുന്നിലേക്ക് വരില്ല...

അയാൾ തലയും കുടഞ്ഞ് ദേഷ്യത്തിൽ ദീപക്കിനെ നോക്കിക്കൊണ്ട് കാറിലേക്ക് കയറാൻ പോയതും പിന്നിൽ നിന്നും ജിഷ വിളിച്ചുപറഞ്ഞു..

അച്ഛൻ ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി ഞാൻ കേസ് പിൻവലിക്കും എന്ന് കരുതണ്ട ഈ കേസ് ഇങ്ങനെ തന്നെ നിലനിൽക്കും...

അയാൾ മറുപടിയൊന്നും പറയാതെ ജിതേഷിനെ നോക്കി..

എന്തോന്ന് നോക്കി നിൽക്കുവാടാ വന്ന് വണ്ടിയെടുക്കടാ.

ജിതേഷ് ജിഷയെ നോക്കി പല്ലു കടിച്ചുകൊണ്ട്  കാറിലേക്ക് കയറി.. പൊടി പറത്തിക്കൊണ്ട് ആ കാർ വലിയ സ്പീഡിൽ പാഞ്ഞു പോയി..

മനു ജിഷയെ നോക്കി...
മനുവേട്ടാ ഒരുപാട് വേദനിക്കുന്നുണ്ടോ? ഹോസ്പിറ്റലിൽ വല്ലോം പോണോ?
ദീപക്കും മനുവിന് അരികിലേക്ക് ചെന്നു.. കവിളത്തൊക്കെ നല്ല മുറിവുണ്ടെന്ന് തോന്നുന്നു  മനു വാ ഞാൻ ഹോസ്പിറ്റലിൽ എത്തിക്കാം.
കുഴപ്പമില്ല സാർ,
മനു എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു...
അവന്റെ കണ്ണുകൾ നിറഞ്ഞു.. പതിഞ്ഞ ശബ്ദത്തിൽ അവൻ ജിഷയെ നോക്കിക്കൊണ്ട് പറഞ്ഞു.. നിനക്കെപ്പോഴാടി   നിന്റെ അച്ഛനെ എതിർക്കാനും മാത്രം ഇത്രയൊക്കെ ധൈര്യം കിട്ടിയേ...


എനിക്ക് അതൊന്നും അറിയില്ല മനുവേട്ടാ....
ആ നിമിഷം എന്റെ മുന്നിൽ മനുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

മനുവേട്ടൻ എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല..
എനിക്ക് എന്റെ മനുവേട്ടന്റെ ഒപ്പം ജീവിക്കണം അതിനിപ്പോ അച്ഛനെ എതിർത്തായാലും വേണ്ടില്ലെന്നപ്പോൾ തോന്നി..


എനിക്ക് നന്ദി പറയാനുള്ളത് ദീപക്കേട്ടനോടാണ്...  എന്റെ അച്ഛൻ ദീപക്കേട്ടന്റെ അച്ഛനോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയാം.. ദീപ ഏട്ടന്റെ അനിയത്തി ആണെന്ന് എനിക്ക് അറിയില്ല.. പഠിക്കാൻ ചെന്നപ്പോലുള്ള ഫ്രണ്ട്ഷിപ്പ് അവളും ഞാനുമായിട്ട്.. എന്റെ കാര്യങ്ങളെല്ലാം അവൾക്കറിയാം.. അവളെ ഞാൻ ഇന്നലെ വിളിച്ചപ്പോൾ അവൾ പറഞ്ഞപ്പോൾ പോലും ഞാൻ അറിഞ്ഞില്ല അത് ചേട്ടൻ ആയിരിക്കുമെന്ന്.. ഒരുപാട് നന്ദിയുണ്ട് എനിക്ക് എന്റെ മനുവേട്ടനെ തിരികെ തന്നതിന്..

ജിഷ കരച്ചിലോടെ അവന് നേരെ കൈകൾ കൂപ്പിയതും ദീപക്  അവളോട് പറഞ്ഞു.

അയ്യേ എന്താ ഇത് ജിഷ മോളെ...
എന്റെ ദീപേ പോലെ തന്നെ എനിക്ക് മോള്...  അപ്പൊ എന്റെ അനിയത്തി കുട്ടിക്ക് ഒരു സങ്കടം വന്നാൽ ഈ ചേട്ടൻ പിന്നെ വരാതിരിക്കുമോ?
അതുകൊണ്ടുതന്നെയാണ്  ഞാനിവിടെ സ്റ്റേഷനിൽ ആരെയും അറിയിക്കാതെ ഞാൻ തന്നെ നേരിട്ട് വന്നത്.

നിങ്ങൾ രണ്ടുപേരും ഒന്നും കൊണ്ടും പേടിക്കേണ്ട. എന്തിനും ഏതിനും സഹായത്തിന് ഞാനുണ്ട് കൂടെ.. അതൊരിക്കലും മോളുടെ അച്ഛനോടുള്ള പക കൊണ്ടൊന്നുമല്ല.. എനിക്കറിയാം ലേഖന്റിയെ..
ഞാനെന്റെ ചെറുപ്പത്തിൽ ഒരുപാട് ചോറ് ആന്റിയുടെ കൈകൊണ്ട് കഴിച്ചിട്ടുള്ളതാ..

എന്തായാലും രണ്ടാളും ഇനി ഒറ്റയ്ക്ക് പോകണ്ട മനുവിന്റെ വീട്ടിൽ ഞാൻ കൊണ്ടാക്കാം.. എന്തായാലും അവിടെ നിന്നും ഒരു കലഹം പ്രതീക്ഷിക്കാം അല്ലേ മനുവേ..

മനു നിറഞ്ഞ മിഴിയാലെ ചെറുപുഞ്ചിരിയോടെ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

എന്തായാലും രണ്ടാളും ജീപ്പിലോട്ട് കയറടോ.. ഇനി അടുത്ത അങ്കം നമുക്ക് മനുവിന്റെ വീട്ടിൽ ആവാം..
ഞാനില്ലേ കൂടെ ഞാൻ എല്ലാം സെറ്റ് ആക്കാം.. രണ്ടാളും പേടിക്കാതെ വാ.


രാവിലെ ഉമ്മറത്തെ ബെഞ്ചിൽ ഇരുന്ന് പത്രം നിവർത്തി നോക്കി കൊണ്ടിരുന്ന  സുരേഷിന് നേരെ  മുഖവും വീർപ്പിച്ച് സരള ചായ നീട്ടി..
ചായ വാങ്ങിക്കൊണ്ട് സുരേഷ് സരളയെ നോക്കി.
ആ സമയത്താണ് മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്..
അതിൽ നിന്നിറങ്ങി വരുന്ന ആളുകളെ കണ്ടു സരള ദേഷ്യത്തിൽ കലിച്ച് വിറച്ചു നിന്നു..


To Top