ആത്മസഖി, ഭാഗം: 77

Valappottukal


രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -77🩵

അച്ഛാ...
കാശിയുടെ വിളിയിൽ അയാൾ ചിന്തകളിൽ നിന്നു ഞെട്ടി ഉണർന്നു അവനെ നോക്കി.. പിന്നെ ചുറ്റും നോക്കി കൊണ്ട് അവന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു.. ആ കണ്ണുകളിൽ ആ നേരം വല്ലാത്ത ഭയം തിങ്ങി നിന്നു.. കാശിയുടെ കൈയിൽ അമർത്തി പിടിച്ച സുരേന്ദ്രന്റെ കൈ വിരലുകൾ ഐസ് പോലെ തണുത്തിരുന്നു..

എന്താ... അച്ഛാ...
അച്ഛൻ എന്തിനാ ഭയക്കുന്നെ...
വീണ്ടും അയാൾ വന്നോ?

ഇല്ല.. മോനെ... തളർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് സുരേന്ദ്രൻ അവനെ നോക്കി.. പിന്നെ എന്തിനാ അച്ഛൻ പേടിക്കുന്നെ...
വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
എന്താണേലും എന്നോട് പറയച്ചാ..

അത് മോനെ... കൊറേ നാള്  മുൻപ് ഒരീസം  ഗിരി ഇവിടെ വന്നു...
അവൻ കാറിൽ നിന്നിറങ്ങാതെ  ഓരോന്ന് പറഞ്ഞു എന്നെ ഭീക്ഷണി പെടുത്തി...
നന്ദ മോളെ  കൊല്ലുമെന്നൊക്കെ പറഞ്ഞപ്പോ ഞാൻ പേടിച്ചു അവന്റെ കൂടെ കാറിൽ കയറി...

അവൻ എന്നെ  അവരുടെ ഏതോ  സ്ഥലത്തേക്കാ കൊണ്ടുപോയെ... അവിടെ വെച്ചു അവൻ എന്നെകൊണ്ട്  നന്ദ എന്റെ മോള് അല്ലെന്നുള്ള വീഡിയോ എടുപ്പിച്ചു.. അവനെ പേടിച്ചു ഞാൻ ആ വിഡിയോയിൽ സത്യങ്ങൾ പറഞ്ഞു..

അതു കഴിഞ്ഞു അവൻ എന്നെ ആ വീഡിയോ  നന്ദേ കാട്ടുമെന്ന് പറഞ്ഞു ഭീക്ഷണി പെടുത്തി... അവനോട് കരഞ്ഞു ഞാൻ കാല് പിടിച്ചു.. എന്റെ കുട്ടിയെ ഒന്നും അറിയിക്കരുതെന്നു...

അന്ന് അവൻ എന്റെ നെഞ്ചിൽ ചവിട്ടി ... എന്നെ കൊറേ ഉപദ്രവിച്ചു.. ഒരുപാട് വിഷമിച്ച ഞാൻ വീട്ടിൽ വന്നേ.. നന്ദമോള് എന്നെ തള്ളി കളയണത് എനിക്ക് ഓർക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല...
ഞാൻ എന്റെ സ്വന്തം മോളെക്കാളും കൂടുതൽ സ്നേഹിച്ചത് എന്റെ നന്ദ മോളെയാ..

അങ്ങനെയുള്ളപ്പോൾ അവളെ വിട്ടുകളയാൻ എനിക്ക് പറ്റില്ലായിരുന്നു.. അങ്ങനെ ഒരു അവസ്ഥ വന്നാൽ അന്ന് ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും എന്ന് ഉറപ്പിച്ചു തന്നെയാ ഒരോ ദിവസവും തള്ളി നീക്കിയത്..

അങ്ങനെ ആകെ കൂടി വിഷമിച്ചു തീ തിന്നു നടന്ന ഒരുദിവസം  ഞാൻ  ഒരു പ്ലോട്ട് നോക്കാൻ എന്റെ ഒരു കസ്റ്റമേറുമായി  നെട്ടൂര് പോയിട്ട്  അവരോടൊപ്പം ഇരുന്നു സംസാരിച്ചു ഡീലിങ് എല്ലാം ഉറപ്പിച്ചു  അഡ്വാൻസും വാങ്ങി രാത്രി വന്നപ്പോഴാണ് ഗിരിയുടെ കാർ  വഴിയിൽ കിടക്കുന്നത് കണ്ടത്.. ചെറിയ രീതിയിൽ ആക്‌സിഡന്റ് പറ്റി കിടക്കുവാരുന്നു വണ്ടി...

ഞാൻ കാർ നിർത്തി ചുറ്റും നോക്കി.. ആ സമയത്ത് അവിടെ ആരും ഉണ്ടാരുന്നില്ല.. ഞാൻ അവന്റെ  വണ്ടിക്ക് അടുത്തേക്ക് ചെന്നു അവന്റെ ദേഹത്തു നല്ല രീതിയെ പരിക്ക് കണ്ടതും ഞാൻ ഒന്ന് ഞെട്ടി കാർ അത്ര നല്ല രീതിയിൽ ഇടിച്ചിട്ടൊന്നുമില്ല പിന്നെ ഇവനു എന്താ പറ്റിയതെന്നു ആലോചിച്ചു നിന്നപ്പോഴാ അവൻ കാറിൽ കിടന്നു നിന്റെ പേര് വിളിച്ചു അലറുന്ന കേട്ടത്..

അപ്പോഴേ കാര്യത്തിന്റെ ഏകദേശകിടപ്പ് എനിക്ക് മനസ്സിലായി..
നിന്നെ കൊല്ലുന്ന കാര്യമൊക്കെ അവൻ സ്റ്റിയറിങ്ങിൽ അടിച്ചു പുലമ്പുന്നുണ്ടായിരുന്നു...

ഞാൻ പതിയെ ഡോറിൽ തട്ടിയതും അവൻ ഇരുട്ടിൽ ആരാ നിൽക്കുന്നതെന്നറിയാതെ പുറത്തേക്ക് ഇറങ്ങി.. ഞാൻ അവന്റെ   പുറത്തു നോക്കി ഒറ്റ ചവിട്ടു കൊടുത്തു.. അവൻ എതിർക്കാൻ വന്നെങ്കിലും അവൻ നല്ല രീതിയിൽ അവശനായിരുന്നു... ആ സമയത്ത് എനിക്ക് ഉണ്ടായ ദേഷ്യത്തിൽ ഞാൻ അവനെ കണക്കിന് പെരുമാറി..തല്ലുകൊണ്ട് അവശനായവനെ  കാറിൽ കയറ്റി   എന്റെ കൈയിൽ ഉണ്ടായിരുന്ന മദ്യം ബലമായി ഞാൻ അവന്റെ വായിലേക്ക് കമഴ്ത്തി  കാർ സ്റ്റാർട്ട്‌ ചെയ്ത് ഗിയറിട്ടു മാറി നിന്നു...

കാർ വേഗത്തിൽ മുന്നോട്ടു പോയി  അവിടെ ഉണ്ടാരുന്ന   മതിലിൽ ശക്തിയിൽ ഇടിച്ചു മതിലും പൊളിച്ചു കൊണ്ട്  പോക്കെറ്റ് റോഡിലേക്ക് ചെന്നു... ആ ഇടിയിൽ കാറിന്റെ ഡോർ തകർന്നു അവന്റെ ശരീരം പുറത്തേക്ക് വീഴുന്ന കണ്ടാണ് ഞാൻ പോന്നത്..

അവനെ കുറിച്ച് ഞാൻ പിന്നെ രഹസ്യമായി തിരക്കി എങ്കിലും ഒന്നും അറിഞ്ഞില്ല മോനെ..

എനിക്ക് ഇപ്പൊ വല്ലാത്ത ഭായം തോന്നുന്നു... അവനു അറിയാം അവനെ കൊല്ലാൻ നോക്കിയത് ഞാൻ ആണെന്ന്... അവൻ രക്ഷപെട്ടിട്ടുണ്ടെങ്കിൽ ഉറപ്പായും അവൻ  നമ്മളെ ആരെയും ജീവിക്കാൻ സമ്മതിക്കില്ല..

എനിക്ക് പേടികൊണ്ട്  ഒരിടത്തും മനസ്സ് ഉറപ്പിച്ചു ഇരിക്കാൻ കഴിയുന്നില്ല..

കാശി കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ കുറച്ചുനേരം നിന്നു..
പിന്നെ അയാളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു..

അച്ഛൻ പേടിക്കണ്ട.. അവൻ ഉടനെ എങ്ങും തിരിച്ചു വരില്ല..
അവൻ നിവർന്നു നിന്നാലല്ലേ പകരം വീട്ടാൻ വരൂ..
അതുകൊണ്ട് അച്ഛൻ ഭയമില്ലാതെ ഇരുന്നോ..
അവൻ സ്‌പൈനൽ  കോഡ് തകർന്നു ഹോസ്പിറ്റലിലാ..

ഇതേ സമയം നന്ദ  അമ്മയോടൊപ്പം അടുക്കളയിൽ ആയിരുന്നു..
അമ്മേടെ നന്ദൂട്ടന് സുഖമാണോ?
മ്മ് അവൾ അമ്മയെ കെട്ടിപിടിച്ചു കൊണ്ട് മൂളി..
കാശിമോനു മോളോട് പിണക്കമൊന്നുല്ലല്ലോ?
ഇല്ല... അമ്മേ...
കാശിയേട്ടന് എന്നോട് സ്നേഹമാ...
കാശിയേട്ടൻ പാവമാ... കാശിയെപറ്റി ചോദിക്കുമ്പോൾ നന്ദ വാചാലയക്കുന്നത് അമ്മാ നോക്കി നിന്നു..

പിന്നെ പറയ് നന്ദൂട്ടാ അവിടെ എല്ലാർക്കും സുഖമാണോ?
മ്മ്... അമ്മ അവിടെ കിച്ചണിൽ ഒന്ന് വീണാരുന്നു.. കൈയ്ക്ക്  പ്ലാസ്റ്റർ ഇട്ടിരിക്കുവാ..

എന്റെ ഭഗവതി എന്നിട്ട് എന്താ വിളിച്ചു പറയാഞ്ഞേ..
ഇന്ന് ഇങ്ങോട്ട് വരുവല്ലേ അപ്പൊ പറയാന്ന് കരുതി.. വല്ല്യ കുഴപ്പമൊന്നുല്ലന്നാ അമ്മാ പറയണേ എന്നാലും അമ്മയ്ക്ക് നല്ല വേദന കാണും.

മ്മ്.. അതു പിന്നെ കാണാണ്ട് ഇരിക്കുവോ?
വൃന്ദ എന്ത് പറയുന്നു...
മോളോട് എങ്ങനെയാ സ്നേഹത്തിലാണോ?

അവൾ പെട്ടന്ന് മൗനത്തിലായി.. പിന്നെ ചോദിച്ചു..
വൃന്ദേച്ചി അമ്മേ വിളിച്ചു ഒന്നും പറഞ്ഞില്ലേ...

എന്ത് പറഞ്ഞില്ലെന്ന...
വൃന്ദേച്ചിക്ക് വിശേഷമുണ്ട്... ഞാൻ വിചാരിച്ചു ചേച്ചി അമ്മയോട് വിളിച്ചു പറഞ്ഞു കാണുമെന്നു..
പെട്ടന്ന് ബിന്ദുന്റെ മുഖത്ത് സന്തോഷവും സങ്കടവും നിറഞ്ഞു ആ കണ്ണുകൾ നിറഞ്ഞു..
അവൾ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ മോളെ...
ഞാൻ അവൾക്ക് അന്യയായി പോയോ?
ബിന്ദു കണ്ണുകൾ നിറച്ചു കൊണ്ടു ചോദിച്ചു..
നന്ദ ഒരു നിമിഷം  ഒന്ന് പകച്ചു നിന്നു പിന്നെ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു...
വൃന്ദേച്ചിക്ക് സമയം കിട്ടിക്കാനില്ല അമ്മേ വിളിച്ചു പറയാൻ.. അവിടെ അമ്മയ്ക്ക് വയ്യാത്തകൊണ്ട്  അടുക്കളയിൽ പിടിപ്പത് പണിയ...
അതാവും വിളിക്കാഞ്ഞേ...
ഉറപ്പായും ചേച്ചി അമ്മേ വിളിക്കും..
ഞാൻ പറഞ്ഞു അമ്മ അറിഞ്ഞുന്നു കാട്ടണ്ട.. അത് ചിലപ്പോൾ ചേച്ചിക്ക് സങ്കടമാവും..
മ്മ്... ബിന്ദു മൂളിക്കൊണ്ട് നന്ദയെ നോക്കി..അയ്യോ സമയം ഒരുപാടായി മോള് പോയി  അച്ഛനെയും മോനേം വിളിച്ചോണ്ട് വാ...

അത്താഴം കഴിക്കാം..

മോനെ കാശി... ഞാൻ അമ്മയോടു ഒന്നും പറഞ്ഞിട്ടില്ല.. മക്കളേ കാണാൻ ഒരാഗ്രഹം തോന്നി വിളിപ്പിച്ചതാണെന്ന പറഞ്ഞെ..
വൃന്ദയെ ഞാൻ വിളിച്ചാൽ എടുക്കില്ല... അവൾക്ക് എന്നോട് ദേഷ്യമാ..
ആദിമോൻ രണ്ടു മൂന്നു തവണ വന്നിരുന്നു..
ഇങ്ങോട്ട് വൃന്ദ വരില്ല.. അവൾ ഞങ്ങളെ മറന്ന പോലെയാ തോന്നുന്നേ.
അയാളുടെ മുഖത്ത് സങ്കടം നിറഞ്ഞു 
അപ്പോഴാണ് നന്ദ അങ്ങോട്ട് വന്നത്..

എന്താ അച്ഛനും മോനുടി മാറി നിന്നു എന്താ ഒരു ഗൂഢാലോചന..
നിനക്ക് ഇടയ്ക്കൊക്കെ  രണ്ടു പൊട്ടിരു തരണമെന്ന് പറഞ്ഞതാ ഞാൻ മോനോട്..

ഓഹ്.. നന്ദ പിണങ്ങി ചുണ്ടു കോട്ടി..
അയ്യോ നന്ദുസ് പിണങ്ങിയോ?
എന്റെ ചക്കര കുട്ടനെ  അടിക്കാൻ അച്ഛൻ പറയുവോ...
അച്ഛന്റെ മുത്തല്ലേ ഇത്..

മതി  മൊതലാളി എന്നെ സോപ്പിട്ടു പതപ്പിച്ചത്.. എന്നെ സോപ്പിടുന്ന നേരത്ത് വല്ലോ കച്ചോടക്കാരെയും സോപ്പിട്ടാൽ മൊതലാളിയ്ക്ക് ചിക്കിലി തടയും അവൾ ചിരിയോടെ പറഞ്ഞു..

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞു അടുക്കളയിൽ പത്രം കഴികികൊണ്ട് നിന്നപ്പോഴാണ് അമ്മാ പറഞ്ഞത് റൂം ക്ലീൻ ചെയ്തിട്ടില്ലന്നു...

അമ്മ ഓർത്തില്ലടാ കുട്ടൂസേ.. മോള് വരുമെന്ന്.. അമ്മ വേഗം പോയി റൂം അടിച്ചു വരാം..
വേണ്ട അമ്മേ ഞാൻ ചെയ്തോളാം..

നന്ദ റൂമിലേക്ക് നടന്നപ്പോൾ കേട്ടു താഴെ അച്ഛന്റെയും അമ്മയുടെയും കാശിയുടെയും പൊട്ടിച്ചിരി..
അപ്പോഴാണ് അവളുടെ കൈയിൽ ഇരുന്ന ഫോൺ ബെല്ലടിച്ചത്..

അനു എന്ന് കണ്ടതും അവൾ തെല്ലു അമ്പരപ്പോടെ ഫോൺ എടുത്തു..
എന്താടി ജയിൽ വാസം കഴിഞ്ഞു ഫോൺ നിനക്ക് കിട്ടിയോ..
കിട്ടിയല്ലോ മകളെ.. അതോണ്ടല്ലേ ഞാൻ നിന്നെ വിളിച്ചേ..

ആഹാ... അടിപൊളി..
എങ്ങനെ ഫോൺ വാങ്ങി എടുത്തു..
പട്ടിണി കിടന്നോ അതോ ഭീക്ഷണി മുഴക്കിയോ?
ഇത് രണ്ടുമല്ല...
പിന്നെ?
ലിജോച്ചായന്റെ  ചേട്ടൻ വന്നു പെണ്ണ് ചോദിച്ചു .. ഏതാണ്ടൊക്കെ ഡയലോഗ് അടിച്ചു..
ആ ഡയലോഗിൽ സംഗതി ക്ലിയർ..
കല്യാണത്തിന് ഒറ്റ കണ്ടിഷനെ അമ്മയും അച്ഛനും പറഞ്ഞുള്ളു..

എന്ത് കണ്ടിഷൻ ആണെടി..
കല്യാണം താലി കെട്ടു ആയിരിക്കണമെന്ന്..
എന്നിട്ട് അവര് സമ്മതിച്ചോ..
മ്മ്.. സമ്മതിച്ചു..

ഹോ... അങ്ങനെ നിന്റെ പ്രണയവും പൂവണിഞ്ഞു..
ഞാൻ നാളെ അങ്ങോട്ട് വരാടി..
അതിനു നിന്നെ കാശിയേട്ടൻ വിടുവോ?
പിന്നെ വിടാതെ.. ഞാൻ ഇപ്പോ വീട്ടിൽ ഉണ്ടെടി...
എന്നിട്ട് നീ എന്താടി പൊട്ടി പറയാഞ്ഞേ..
നീ ചോദിച്ചില്ലല്ലോ..
ഹും.. ചോദിക്കാണ്ട് പറയില്ലേ കുരിപ്പേ..
പിന്നെ ഒരു good ന്യൂസ്‌ ഉണ്ട്..
വൃന്ദേച്ചിക്ക് വിശേഷമുണ്ട്.. ഞാൻ ഒരു കുഞ്ഞമ്മയാകാൻ പോകുന്നു..
നീ അവിടെ കുഞ്ഞമ്മയും ആയികൊണ്ട് നടന്നോ...
നിന്റെ ചേച്ചിയാ മിടുക്കി..
നീ ഇനി എന്ന ഒരു അമ്മ ആവുന്നേ...
ഇനി  ഉടനെ എങ്ങാനും നിനക്ക് അതിനുള്ള പക്വത വരുവോടി നന്ദേ..

മ്മ്...നന്ദ  ചിരിയോടെ ഒന്ന് മൂളി..
സത്യം...
മ്മ്...
നീ മൂളാതെ കാര്യം പറയെടി..
എനിക്ക് പക്വത വന്നെടി..
കുറച്ചു നേരം സംസാരിച്ചു നിന്നിട്ട് നന്ദ റൂം ക്ലീൻ ചെയ്തു ബെഡിലേക്ക് ചാരി ഇരുന്നു കൊണ്ട് ഫോൺ എടുത്തു   ഗൂഗിൾ ഓപ്പൺ ചെയ്തു.. ടൈപ്പ് ചെയ്യാൻ തുടങ്ങി..

"how to become a mother"

തന്റെ തൊട്ടു പുറകിൽ  കാശി വന്നു നിന്നതോ ഒന്നും അവൾ അറിഞ്ഞില്ല..
സേർച്ച്‌ ബട്ടനിൽ  വിരൽ അമർത്തി കൊണ്ട്  നോക്കിയത് കാശിയെയാണ്..

നന്ദ ഞെട്ടി പതറി ഫോൺ വേഗം ബെഡിലേക്ക് കമഴ്ത്തി വെച്ചു കൊണ്ട് അവനെ നോക്കി..
കാശി വേഗം അവളുടെ ഫോൺ കൈക്കലാക്കി  ഫോണിലേക്ക് നോക്കി കൊണ്ട് ചിരിക്കാൻ തുടങ്ങി...
ശെരിക്കും കവി  എന്താണ് ഉദ്ദേശിച്ചത്..
എങ്ങനെ ഒരു അമ്മയാകാമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഈ ചെറിയ ചോദ്യം വെറുതെ ഗൂഗിൾ അമ്മാവനോട് ചോദിക്കാണോ?
അതെന്നോട് ചോദിച്ചാൽ പോരെ..നന്ദേ.... ചേട്ടൻ അതൊക്കെ കൃത്യമായി പറഞ്ഞു തരില്ലേ... കുസൃതി ചിരിയോടെ പറയുന്ന കാശിയെ    നന്ദ കപട ദേഷ്യത്തിൽ  നോക്കി ..

ശെരിക്കും നിനക്ക് എന്താ പറ്റിയെ?
എനിക്ക് ഒരു കുഞ്ഞിനെ വേണം..

കാശി ഞെട്ടി അവളെ നോക്കി...
ശെരിക്കും ആലോചിച്ചിട്ടാണോടി പൊട്ടിക്കാളി നീ ഈ പറയുന്നേ..നിനക്ക് പഠിക്കണ്ടേ..
പടിത്തവും കുഞ്ഞുമായിട്ട് എന്താ ബന്ധം പഠിക്കുന്നവർക്കാർക്കും കുഞ്ഞുങ്ങളില്ലേ..
എടി അതല്ല... നീ തീരെ കുഞ്ഞല്ലേ..
ഞാനോ?എനിക്കിത്തിരി നീള കുറവേ ഉള്ളൂ ഞാൻ കുഞ്ഞല്ല..
പിന്നെ...
കുന്തം...
നന്ദ മിഴിച്ചു അവനെ നോക്കി..
എടി നന്ദേ.. കൊറച്ചു നാള് കൂടി കഴിഞ്ഞു പോരെ ഒരു കുഞ്ഞു... നിന്റെ പഠിത്തമൊക്കെ തീർന്നു നീ കൊറച്ചു കൂടി വളർന്നിട്ട് പോരെ..അല്ലാതെ 
ഉടനെ വേണോ?
ഓഹോ ... ഞാൻ കുഞ്ഞായിട്ടാണോ  കാശിയേട്ടൻ ഇന്നാളിൽ ചോദിച്ചത്?
കാശി ഞെട്ടലോടെ അവളെ നോക്കി..
എടി... അത് ഞാൻ കൊറേ നാളായില്ലേ ചോദിച്ചിട്ട്.. നീ അതിനു ഒരു മറുപടിയും തന്നില്ലല്ലോ?അപ്പൊ ഞാൻ കരുതി നീ കൊറച്ചു കൂടി വളരട്ടെന്ന്..
ഞാൻ അതിനെപ്പറ്റി  ആലോചിച്ചു ഇപ്പോള കൺഫോം ചെയ്തേ..
കാശി തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി..
നീ.... വൃന്ദയോടുള്ള ദേഷ്യത്തിൽ വല്ലോം പറഞ്ഞതാണോ?
പെട്ടന്ന് നന്ദയ്ക്ക് ദേഷ്യം വന്നു..

വെറുതെ ഇരുന്ന എന്നെ ആവിശ്യമില്ലാത്ത ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചിട്ട്  ചതിക്കാൻ നോക്കിയാൽ  കൊല്ലും ഞാൻ...
എനിക്ക് ഒരു കുഞ്ഞു വേണം കാശിയേട്ട...
അതും ഉടനെ തന്നെ വേണം..
കാശി അവളുടെ പറച്ചില് കേട്ടു മിഴിച്ചു നിന്നു പോയി..
ഉടനെ എടുത്തു തരാൻ  പറഞ്ഞാൽ ഞാൻ എങ്ങനെ എടുത്തു തരാനാ..പെണ്ണെ...
എനിക്ക് അതൊന്നും അറിയില്ല... എനിക്ക് ഒരു കുഞ്ഞിനെ വേണം.. ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി  കാശിയേട്ട...
പറ്റില്ലെന്ന് മാത്രം പറയരുത്..

കാശി തലയും ചൊറിഞ്ഞു അവളെ  നോക്കി നിന്നു...
ശെരിക്കും നിനക്ക് ഈ കുഞ്ഞിനെപ്പറ്റിയുള്ള ബയോളജി ഒക്കെ അറിയുവോ?

പിന്നെ എല്ലാരും ബയോളജി അറിഞ്ഞോണ്ടല്ലെ കുഞ്ഞിന്റെ അമ്മ ആവുന്നേ..
ഈ കാശിയേട്ടന്റെ ഒരു കാര്യം...
ഇങ്ങനെ ഒരു മണ്ടാനാണല്ലോ കോളേജിൽ പഠിപ്പിക്കാൻ വന്നത്..
അവളുടെ പറച്ചില് കേട്ടു.. കാശി അന്തിച്ചു നിന്നു പോയി..


To Top