ആത്മസഖി, ഭാഗം: 76

Valappottukal


രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -76🩵

വൈകുന്നേരം  വില്ല പൂട്ടി രണ്ടാളും റയിൽവേ സ്റ്റേഷനിൽ എത്തി  ടിക്കറ്റ് എടുത്തു ട്രെയിൻ കാത്തു നിന്നു.. ആ നിമിഷം രണ്ടുപേരുടെയും ഉള്ളിൽ വല്ലാത്തൊരു ഭയം നിഴലിച്ചു.. ഒരുവേള ഈ യാത്ര അവരുടെ അവസാന യാത്രയായി  അവരിരുവർക്കും തോന്നി. ട്രെയിൻ വന്നതും രണ്ടാളും ട്രെയിനിൽ കയറി.. എത്രയൊക്കെ സന്തോഷം മുഖത്ത് വരുത്താൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.. രണ്ടുപേരുടെയും ഉള്ളിൽ ഭയം നിറഞ്ഞു നിന്നു.. എങ്കിലും പരസ്പരം ധൈര്യം പകർന്നു രണ്ടാളും ഇരുന്നു.. നാളെ എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാതെ രണ്ട് പേരും വർധിച്ച നെഞ്ചിടിപ്പോടെ ചേർന്നിരുന്നു..


കാശി വൈകിട്ട്  നേരത്തെ  വീട്ടിൽ എത്തി... അവൻ എത്തിയിട്ടും നന്ദേ റൂമിലേക്ക് കണ്ടില്ല.. അവൻ കയറി വരുമ്പോൾ മിന്നായം പോലെ കിച്ചണിൽ നിൽക്കുന്നത് കണ്ടതാണ് പിന്നെ ഇതുവരെ അവൾ മുകളിലേക്ക് വന്നിട്ടില്ല... കാശി കുളിച്ചു ഡ്രെസ്സും മാറി വന്നിട്ടും നന്ദ എത്തിയില്ല..

ഇവൾ ഇതവിടെ എന്തെടുക്കുവാ...
ഇന്നലെ വീട്ടിൽ പോണമെന്നു  പറഞ്ഞിട്ട് ഈ പെണ്ണ് ഇതുവരെ റെഡിയാകാതെ അടുക്കളയിൽ എന്ത് ചെയ്യുകയാ..
അവൻ അമർഷത്തോടെ  ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് താഴേക്ക് വന്നു..

കിച്ചണിലേക്ക് വന്നതും കണ്ടു സ്ലാബിന്റെ  പുറത്ത് കയറി ഇരുന്നു  ക്യാരറ്റ് തിന്നുന്ന അപ്പച്ചിയെ.. അവർക്ക് കുറച്ചു അപ്പുറത്തായി നിന്നു പച്ചക്കറി നുറുക്കുന്ന  നന്ദ... 

എടി പെണ്ണെ... കൊറച്ചു സ്പീഡിൽ അങ്ങോട്ട് പച്ചക്കറി നുറുക്കെടി... ഒരു വയറ്റുകണ്ണി പെണ്ണിനുള്ള മസാല ദോശയ്ക്കുള്ള പച്ചക്കറി നീ ഇങ്ങനെ അറിഞ്ഞാൽ  അവൾ പെറ്റു എണീറ്റാലും  നുറുക്കി കഴിയില്ലല്ലോ..

നന്ദ ഒന്നും  മിണ്ടാതെ പച്ചക്കറി നുറുക്കുന്നതിന്റെ സ്പീഡ് കൂട്ടിയതും  കത്തി കൃത്യം നന്ദയുടെ വിരലിയിൽ തന്നെ കയറി..

നന്ദ ചോര ഒഴുകുന്ന  വിരലുമായി  ഓടിച്ചെന്നു ടാപ് തുറന്നു വാഷ് ബെയ്സനു ചുവട്ടിലേക്ക് പിടിച്ചു..

ഡി.... അസത്തെ.... അവിടെ നിന്നു വെള്ളത്തിൽ കളിക്കാതെ വേഗം വന്നിത് അടുപ്പത്താക്കേടി...


പെട്ടന്ന് കാശി നന്ദയ്ക്ക് അടുത്തേക്ക് വന്നു.. അവളുടെ കൈയിൽ പിടിച്ചു അപ്പച്ചിടെ അടുത്തേക്ക് കൊണ്ടുപോയി..

അവനെ കണ്ടതും സുമ സ്ലബ്ബിൽ നിന്നും എഴുനേറ്റു പച്ചക്കറി നുറുക്കൻ തുടങ്ങി..

അപ്പേ... എന്താ അപ്പേടെ  വിചാരം.. ഇവളെ കണ്ടാൽ ഇവിടുത്തെ വേലക്കാരിയെ പോലെയുണ്ടോ?

സുമ അവന്റെ ചോദ്യം കേട്ടു ഞെട്ടി..
ഞാൻ അതിനു എപ്പോഴാടാ കാശി പറഞ്ഞെ ഇവള് ഇവിടുത്തെ വേലക്കാരിയാണെന്നു..

അപ്പ പറഞ്ഞില്ല പക്ഷെ ഈ കാട്ടണത് കാണുമ്പോൾ മനസ്സിലാകും..
എന്റെ ഭഗവതി ഞാൻ എന്ത് കാട്ടിന്ന ഈ ചെറുക്കൻ പറയണേ..
അപ്പോഴേക്കും  അടുക്കളയിലെ ബഹളം കേട്ടു അമ്മയും വൃന്ദയും വന്നു..

എന്താടാ കാശി.. എന്താ ഇവിടെ ഒരു ബഹളം..
നന്ദ വഴക്ക് ഉണ്ടാക്കണ്ടന്ന രീതിയിൽ കാശിയെ നോക്കി..

എന്റെ ഏട്ടത്തി ഞാൻ ഇവിടെ വൃന്ദ മോൾക്കുള്ള മസാല ദോശയ്ക്കുള്ള മസാല തയ്യാറാക്കാൻ പച്ചക്കറി നുറുക്കുവാരുന്നു.. ഈ കാശി വന്നു വേണ്ടാത്ത ഒരോ കാര്യങ്ങൾ പറയുവാ... ഞാൻ നന്ദമോളെ വേലക്കാരി ആക്കുവാണെന്നൊക്കെ  ഇവൻ പറയണേ.. ഇവനു എന്നോട് അതൊക്കെ പറയാൻ കൊള്ളാവോ.. ഞാൻ എന്തോരം എളിയെ വെച്ചു എടുത്തോണ്ട് നടന്ന ചെക്കനാ..

എന്നോട് എന്തൊക്കെയാ ഈ ചെക്കൻ പറയണേ...സുമ കരയാൻ തുടങ്ങി..

മതി അപ്പേ... അപ്പേടെ  അഭിനയം  ഞാൻ  എല്ലാം കണ്ടൊണ്ടു തന്നെയാ നിന്നെ.. അപ്പ സ്ലാബിന് മുകളിൽ കയറി ഇരുന്നു  ക്യാരറ്റ്  കഴിച്ചതും നന്ദ പച്ചക്കറി നുറുക്കി കൊണ്ടു നിന്നതും അവളോട് അപ്പ പറഞ്ഞതും എല്ലാം ഞാൻ കേട്ടോണ്ടും കണ്ടോണ്ടും തന്നെയാ നിന്നെ..

നന്ദ ഈ വീട്ടിൽ ജോലി ചെയ്യുന്നതിനൊന്നും ഞാൻ എതിരല്ല.. പക്ഷെ അവളെ  ഒരു വേലക്കാരിയെ പോലേ ഈ വീട്ടിൽ ഇട്ടു പണി എടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... അവൾ ദേവർമഠത്തിലെ കാശിനാഥൻറെ ഭാര്യാ.. അപ്പോൾ അവളെ മറ്റുള്ളവർ ഒരു വേലക്കാരീടെ സ്ഥാനത് കാണുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല..

ഓഹ്.. വയ്യാണ്ട് ഇരുന്ന  ഏട്ടത്തിയെ സഹായിച്ചതാണോ നീ ഈ പറയുന്ന വേലക്കാരി..

അപ്പ ഇപ്പൊ പറഞ്ഞത് പോലെ എന്റെ അമ്മാ പറയില്ല.. അമ്മയ്ക്ക് അറിയാം എന്റെ നന്ദേ..

ലക്ഷ്മി സുമേ നോക്കി.... നീ  മസാല ദോശ ഉണ്ടാക്കാൻ വന്നതല്ലേ... നന്ദമോളെ ഞാൻ കുളിക്കാൻ പറഞ്ഞു വിട്ടതല്ലേ.. അവളും കാശിയും  അവടെ വീട്ടിൽ വരെ പോവാന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ പിന്നെ എന്തിനാ സുമേ.. നീയ് അവളെ ഇവിടെ കിച്ചണിൽ പിടിച്ചു നിർത്തിയെ..

നീയ്.. എന്നെ നോക്കാൻ അല്ല ഇവിടെ നിൽക്കുന്നത്.. ഈ കുടുംബത്തു കലഹം ഉണ്ടാക്കാനണല്ലേ?

അങ്ങനെ വല്ല വിചാരവും കൊണ്ടാണ് വന്നേക്കുന്നതെങ്കിൽ വേഗം വിട്ടോ...

നന്ദ മോളെ മോള് എന്തോ നോക്കി കൊണ്ടു നിൽക്കുവാ രാവിലെ മുതൽ തുടങ്ങിയ പണി അല്ലെ...
വൃന്ദയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല.. ചെറിയ ചെറിയ പണിയൊക്കെ ചെയ്യാം.. മോള് പോയി കുളിച്ചിട്ട് വീട്ടിൽ പോയിട്ട് വാ..

വൃന്ദ അടിയേറ്റത്തു പോലെ അവളെ നോക്കി... അവളുടെ ഉള്ളിൽ  നന്ദ എന്തിനാണ് ഈ രാത്രി വീട്ടിലേക്ക് പോകുന്നതെന്ന  ചിന്ത ഉണർന്നു..
അവൾ പലതും ചിന്തിച്ചു കൊണ്ട് നിന്നപ്പോളാണ് കാശി അമ്മയെയും കൂട്ടി  ഹാളിൽ വന്നിരുന്നത്.. സുമ ദേഷ്യത്തിൽ മുകളിലേക്ക് കയറി പോകുന്ന നന്ദയെ നോക്കി... 

ഒരു മാസം... അത്രേം ദിവസമേ നിനക്ക് ഈ  വീട്ടിൽ ആയുസ്സുള്ളൂ  അത് കഴിഞ്ഞു നീ ഈ വീട്ടിൽ കാണില്ല..
സുമ പല്ലുകടിച്ചു പിടിച്ചു പറഞ്ഞു..

വൃന്ദ അവ്യക്തമായി എന്തോ കേട്ടു... അവൾ അപ്പച്ചിയെ നോക്കി..

അപ്പേ... എന്തേലും പറഞ്ഞോ..

ഹേയ്.. ഇല്ല... സുമ പതർച്ചയോടെ പറഞ്ഞു..

ലക്ഷ്മിയമ്മ കാശിയെ നോക്കി... എനിക്ക്  നന്ദമോടെ കാര്യത്തിൽ ആശ്വാസം ഉണ്ട്.. അവള് ഒരു പാവമാ... എന്റെ മോൻ തെറ്റുകണ്ടാൽ ഇനിയും ചൂണ്ടി കാട്ടണം.. അതിനു എന്റെ മോൻ മടിക്കേണ്ട.. പ്രതികരിക്കേണ്ടിടത് പ്രതികരിക്കാതെ മിണ്ടാതെ നിന്നിട്ട് ഒരു കാര്യവുമില്ല..
നീ നിന്റെ അച്ഛനെ പോലെ തന്നെയാ.. ഒരു മാറ്റവും ഇല്ല..നന്ദ മോള് നിന്റെ കൂടെ സുരക്ഷിതയായിരിക്കും.. അമ്മയ്ക്ക് അതുറപ്പാ..

നന്ദയും കാശിയും ചെമ്പകശ്ശേരിയിലേക്ക് ഇറങ്ങുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു.. കാശിക്ക് പുറകിൽ ബുള്ളറ്റിൽ ഇരിക്കുന്ന അവളെ  വൃന്ദ തെല്ലു അസൂയയോടെ നോക്കി.. ആദി തന്നെ പുറത്തേക്ക് കൊണ്ടു പോയിട്ട് മാസങ്ങൾ പിന്നിട്ടേന്നു ഓർത്തതും അവൾക്ക് വിഷമം തോന്നി..
അമ്മാ കാശിയോട് പറഞ്ഞു രാത്രി വൈകിയാൽ ഇന്ന് വരാൻ നിൽക്കണ്ട.. ഇവിടെ സുമ ഉണ്ടല്ലോ.. മോള് ഒന്നും ഓർത്തു വിഷമിക്കണ്ട നാളെ ഇങ്ങു എത്തിയാൽ മതി..

മ്മ്.. അവൾ തലയാട്ടി... കാശിയുടെ ബുള്ളെറ്റ്  ദേവർമഠത്തിന്റെ ഗെറ്റ്‌ കടന്നതും  സുമ പുച്ഛത്തോടെ ചുണ്ട് കോട്ടി..

രാത്രിയിലെ ഇളം തണുത്ത കാറ്റേറ്റ് നന്ദയുടെ മുടിയിഴകൾ പാറി പറന്നു കൊണ്ടിരുന്നു.. അവൾ കാശിയോട് ചേർന്നിരുന്നു.. മിററോറിൽ കൂടി കാശി അവളെ നോക്കി..

നിന്റെ കൈയ് മുറിഞ്ഞിട്ട് എങ്ങനെയുണ്ട്..
അതൊരു ചെറിയ മുറിവ് ആരുന്നു കാശിയേട്ട.. തൊലി പൊട്ടിട്ടെ ഉണ്ടാരുന്നുള്ളൂ..

മ്മ്...
നീ എന്ന നന്ദേ പ്രതികരിക്കാൻ പഠിക്കുന്നെ?
നിനക്ക് അപ്പച്ചിയോട് പറഞ്ഞൂടെ നിന്നെ കൊണ്ട് പറ്റില്ലെന്ന്..

ഞാൻ എങ്ങനെയാ കാശിയേട്ട  അപ്പച്ചിയോട് അങ്ങനെയൊക്കെ പറയുന്നേ.. അത് തെറ്റല്ലേ..

തെറ്റ്.. കോപ്പ്... മണ്ണാംകട്ടായ...
നിനക്ക് നല്ല പിട കിട്ടാത്തെന്റെ കുറവാ.. എന്നോട് വായിട്ടാലക്കാൻ  ആ നാവിനു എന്താ നീളം..

ആവിശ്യമുള്ളിടത് അവളുടെ നാവ് ചലിക്കില്ല..
എനിക്ക് നിന്റെ ഈ ഒഴിക്കാൻ മട്ടു അങ്ങോട്ട് തീരെ ദഹിക്കണില്ല..
എനിക്കിഷ്ടം പണ്ടത്തെ ആ വായാടി പെണ്ണിനെയാ.. ഒന്ന് പറഞ്ഞാൽ ഒൻപത് പറയുന്ന ആ വായാടി പെണ്ണിനെ..

നീ അങ്ങനെയായാൽ മതിട്ടോ നന്ദേ.. എനിക്ക് അതാ ഇഷ്ടം..

ചെമ്പകശേരിയുടെ ഗേറ്റ് കടന്നു ബുള്ളെറ്റ് വന്നു നിന്നതും സിറ്റ് ഔട്ടിൽ ഇരുന്ന സുരേന്ദ്രൻ മുറ്റത്തേക്ക് ഇറങ്ങി വന്നു..

ആഹാ... മക്കളു  ഇന്നിനി വരില്ലെന്ന അച്ഛൻ കരുതിയെ..
അച്ഛൻ വിളിച്ചാൽ വരണ്ടിരിക്കാൻ പറ്റില്ലല്ലോ അച്ഛാ..

ഇന്നിനി ഈ രാത്രി ഏതായാലും മക്കള് പോവണ്ട..
നന്ദ കാശിയെ നോക്കി.
എന്തായാലും ഇന്നിനി പോണില്ല അച്ഛാ..
രാവിലെ പോകാം..

കാശി സുരേന്ദ്രനുമായി സംസാരിക്കുമ്പോൾ നന്ദ അകത്തേക്ക് പോയി..
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..
ലിജോന്നു കണ്ടതും അവൻ വേഗം ഫോൺ എടുത്തു കൊണ്ട് അച്ഛനെ നോക്കി..

മോൻ സംസാരിച്ചിട്ട് വാ... അച്ഛൻ സിറ്റ് ഔട്ടിൽ ഇരിക്കാം.

കാശി ചിരിയോടെ  മുറ്റത്തെ മാവിൻ ചോട്ടിൽ ചാരി നിന്നു സംസാരിച്ചു..

നീ എന്താടാ ലിജോ പറഞ്ഞെ...
ആ ഗിരിക്ക് എന്ത് പറ്റിന്നാ പറഞ്ഞെ...
ടാ... അവനെ ആരോ കണക്കിന് പെരുമാറിന്നു... അവൻ  ഹോസ്പിറ്റലിൽ ആണെന്ന്... എണീറ്റു നടക്കാനൊന്നും പറ്റില്ല  സ്‌പൈനാൽ  കോഡിന് ക്ഷതം ഉണ്ടെന്ന അറിഞ്ഞേ...

അവനെ ആരു തല്ലാനാടാ...
അന്ന് നമ്മൾ അവനെ ഒന്ന് പെരുമാറിയതല്ലേ..

മ്മ്.. നമ്മൾ പെരുമാറിയാ അന്ന് തന്നെയാ ഈ സംഭവം നടന്നേക്കുന്നത്.. എന്തായാലും നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. നമുക്കിപ്പോൾ കണ്ടക ശനിയാ..

ഞാൻ പോയി കഴിഞ്ഞു നീയെങ്ങാനം അവനെ പെരുമാറിയോ?
ഇല്ലെടാ  നീ പോയ പുറകിനു ഞാൻ അവനെ വാണിങ് കൊടുത്തു വിട്ടു..

ശൊ... ഇതിപ്പോ നമുക്കൊരു കുരിശ് ആയല്ലോ..
പ്രശ്നം ആകുമോടാ?

ഇതുവരെ ഒരു പ്രേശ്നവും ആയിട്ടില്ല.. അവനു ആക്‌സിഡന്റ് ഉണ്ടായ കാര്യം ആരും പറഞ്ഞിട്ടുമില്ല.. കവലയിൽ പോലും അങ്ങനെ ഒരു സംഭവം ആരും പറഞ്ഞു കേട്ടതുമില്ല..


എന്നാകും നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. 

എന്നാലും ആരായിരിക്കുമെടാ അത്...

അതു തന്നെയാ ഞാനും ഇത് അറിഞ്ഞപ്പോൾ മുതൽ ആലോചിക്കുന്നേ...
അവൻ ഏത് ഹോസ്പിറ്റലിൽ ആണെന്ന് വല്ലോം അറിഞ്ഞോ..
ഇല്ലേടാ.. ഞാൻ അറിഞ്ഞാൽ നിന്നോട് പറയാം..


ലിജോ ഫോൺ വെച്ചു കഴിഞ്ഞിട്ടും കാശി ആസ്വസ്ഥതയോടെ കുറച്ചു നേരം അവിടെ മാവിൽ ചാരി നിന്നു..
അവന്റെ മനസ്സിൽ മുഴുവൻ ഗിരിയ്ക്ക് ആക്‌സിഡന്റ് ഉണ്ടാക്കിയത് ആരാന്നുള്ള ഒറ്റ ചോദ്യം മാത്രമായിരുന്നു..
ഒന്നാമതെ ശത്രുക്കളുടെ എണ്ണം കൂടി വരുകയ... അതിന്റെ കൂടെ ആരാണ് ഈ പുതിയ ശത്രു..
തനിക് മിത്രം ആയിരിക്കുമോ അതോ ശത്രു ആയിരിക്കുമോ?
അവൻ ആലോചനയോടെ കുറച്ചുനേരം നിന്നിട്ട് പുഞ്ചിരിയോടെ സുരേന്ദ്രന്റെ അടുത്തേക്ക് ചെന്നു...
അയാൾ എന്തോ ഗഗാനമായ ചിന്തയിൽ ആയിരുന്നു അപ്പോൾ അതിന്റെ ഫലമായി അയാളുടെ നെറ്റിയിലെ വിയർപ്പു തുള്ളികൾ മത്സരിച്ചു സ്ഥാനം പിടിച്ചു..


അച്ഛാ...
കാശിയുടെ വിളിയിൽ അയാൾ ചിന്തകളിൽ നിന്നു ഞെട്ടി ഉണർന്നു അവനെ നോക്കി.. പിന്നെ ചുറ്റും നോക്കി കൊണ്ട് അവന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു.. ആ കണ്ണുകളിൽ ആ നേരം വല്ലാത്ത ഭയം തിങ്ങി നിന്നു.. കാശിയുടെ കൈയിൽ അമർത്തി പിടിച്ച സുരേന്ദ്രന്റെ കൈ വിരലുകൾ ഐസ് പോലെ തണുത്തിരുന്നു..


To Top