രചന: മഴ മിഴി
പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ 10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -75🩵
അപ്പോഴേക്കും വൃന്ദ ആദിയെ കെട്ടി പുണർന്നു നിന്നു...
ആദിയേട്ട.... നമുക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു.. ഇനി കൊറച്ചു നാള് കൂടി കഴിഞ്ഞാൽ നമ്മൾ രണ്ടാളും അച്ഛനും അമ്മയുമാ...
ആദിയേട്ടന് ആൺ കുട്ടിയെ ആണോ ഇഷ്ടം പെൺകുട്ടിയെ ആണോ... എനിക്ക് ആദിയേട്ടനെ പോലെ ഒരു കുറുമ്പനെ മതി.. അവൾ വാചാലയായി പറയുമ്പോൾ ആദി എന്ത് പറയണമെന്നറിയാതെ നിന്നു പോയി..
എന്താ ആദിയേട്ട ഒന്നും മിണ്ടാതെ.... ആദിയേട്ടന്റെ മുഖത്ത് എന്താ ഒരു നീരസം പോലെ.. വൃന്ദ ആകുലതയോടെ ചോദിച്ചു..
ഒന്നുല്ലെടി നിനക്ക് തോന്നുന്നതാ... എനിക്ക് കുഞ്ഞു ആണായാലും പെണ്ണായാലും കുഴപ്പമില്ല... എന്റെ കുഞ്ഞല്ലേ..ഞാൻ അതിനെ പൊന്നു പോലെ നോക്കും...
ആദി കുറച്ചു നേരം അങ്ങനെ നിന്നിട്ട് ബാത്‌റൂമിലേക്ക് പോയി ബാത് ടാബ്ബിൽ തണുത്ത വെള്ളത്തിൽ മുങ്ങി കിടന്നിട്ടും അവന്റെ ഉള്ളിലെ അസ്വസ്ഥത കുറഞ്ഞില്ല..
നന്ദ രാത്രി എല്ലാവർക്കും ഫുഡ് വിളമ്പിക്കൊണ്ട് നിന്നപ്പോഴാണ് ആദിയും വൃന്ദയും താഴേക്ക് വന്നത്.. അമ്മാ അവളെ അടുത്തേക്ക് വിളിച്ചു സ്വകാര്യമായി കാര്യം തിരക്കി.. വൃന്ദ നാണത്തോടെ കാര്യം പറഞ്ഞു..
ലക്ഷ്മിയുടെ മുഖം ആയിരം തിരിയിട്ടു കത്തിച്ച വിളക്കുപോലെ പ്രകാശ പൂരിതമായി.. അവർ ആ സന്തോഷ വാർത്ത സോമനോട് പറഞ്ഞു..
സോമേട്ട.... നിങ്ങള് ഒരു അപ്പൂപ്പൻ ആവാൻ പോകുന്നു..
അയാൾ കാശിയെയും ആദിയെയും നോക്കി..
വൃന്ദ മോൾക്ക് വിശേഷമുണ്ട്...
വൃന്ദ നാണത്തോടെ മുഖം കുനിച്ചിരുന്നു..
നന്ദ വൃന്ദയ്ക്ക് അരികിൽ ചെന്നു ഓരോന്നൊക്കെ ചോദിച്ചു ചിരിക്കുന്നത് കാശിയ്ക്ക് ഒട്ടും ഇഷ്ടം ആയില്ല.. അവൻ അനിഷ്ടത്തോടെ നന്ദയെ നോക്കി.. അവന്റെ നോട്ടത്തിൽ പതറി നന്ദ കിച്ചണിലേക്ക് നടന്നു..
വൃന്ദ ക്യാരിയിങ് ആയതു കൊണ്ടും അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ടും ജോലി മുഴുവൻ നന്ദയുടെ തലയിൽ വന്നു..
നന്ദ അടുക്കള ഒതുക്കി വെള്ളവും കുപ്പിയും എടുത്തു റൂമിലേക്ക് ചെന്നു..
കാശി കാര്യമായി ലാപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുന്ന കണ്ടതും അവൾ അവനെ ശല്യപെടുത്താതെ വന്നു കിടന്നു കുറച്ചു കഴിഞ്ഞതും ബെഡ് ലാമ്പ് അണച്ചു കൊണ്ട് കാശി അവൾക്ക് അരികിൽ വന്നു കിടന്നു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..
എന്താടി.. നന്ദേ.... നിനക്ക് ഒരു പിണക്കഭാവം.
എനിക്ക് പിണക്കമൊന്നുല്ല കാശിയേട്ട..
അത് കള്ളം....
എന്റെ നന്ദയെ എനിക്ക് അറിയില്ലേ..
എന്താടി പെണ്ണെ..
അച്ഛൻ വിളിച്ചാരുന്നു വീട്ടിൽ വരെ ഒന്ന് ചെല്ലാൻ പറഞ്ഞു..
നീ നാളെ പോയിട്ട് വാ...
ഞാൻ എങ്ങനെയാ അമ്മയ്ക്ക് വയ്യാണ്ട് ഇരിക്കുമ്പോ പോണേ..
അതിനു ഇവിടെ വൃന്ദ ഉണ്ടല്ലോ..
ചേച്ചിക്ക് വിശേഷമൊക്കെ ഇല്ലേ?
അപ്പോൾ എങ്ങനെയാ..
കാശിയേട്ടൻ ഒന്ന് പോയിട്ട് വരാമോ?
നാളെ പോകാൻ പറ്റില്ല.. ഞാൻ അച്ഛന്റെ കൂടെ ഷോപ്പിൽ പോകും പിന്നെ ഉച്ചയ്ക്ക് പുതിയ സ്റ്റോക്ക് വരുന്നുണ്ട് അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് ക്ലിയർ ചെയ്യണം..തീരെ സമയം ഇല്ലാഞ്ഞിട്ടാടി...
വേണമെങ്കിൽ നമുക്ക് രാത്രി പോകാം..
മ്മ്... എന്നാൽ അതു മതി..
പറയുന്നതിനൊപ്പം അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പതിച്ചതും നന്ദയുടെ ശരീരം തളരുന്ന പോലെ തോന്നി..അവന്റെ നെഞ്ചിലെ തണലിൽ ഒരോ തവണ കുറുകി കൂടുമ്പോഴും അവനെ ഒരിക്കലും വിട്ടുപിരിയല്ലേ എന്നായിരുന്നു അവളുടെ പ്രാർത്ഥന..
ഒരോ തവണ അവളോട് ചേരുമ്പോഴും അവളെ തന്റെ നെഞ്ചോടു ചേർക്കുമ്പോഴും കാശിയുടെ ഹൃദയം ഒരിക്കലും അവളെ വിട്ടു പിരിയാനാകാതെ അടുക്കുകയായിരുന്നു..
രാവിലെ നെറുകയിൽ പതിഞ്ഞ ചെറു ചുംബനത്തിൽ നന്ദ പതിയെ കണ്ണുകൾവിടർത്തി നോക്കി...
കുസൃതി ചിരിയോടെ തന്നെ നോക്കി കിടക്കുന്നവന്റെ നെഞ്ചിന്റെ തണലിലാണ് താനെന്നു കണ്ടതും അവൾ പുഞ്ചിരിയോടെ അവനെ പുണർന്നു കൊണ്ടു ഒന്നുകൂടി അവനിലേക്ക് കുറുകി കൂടി അവന്റെ നെഞ്ചിലായി തന്റെ ചുണ്ടുകൾ പതിപ്പിച്ചു..
അവളുടെ പ്രവർത്തികൾ കണ്ടു ചെറു ചിരിയോടെ കാശി അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തൂ..
നന്ദേ... ഇങ്ങനെ കിടന്നാൽ മതിയോ സമയം എത്രയായിന്നു അറിയുവോ?
മ്മ്ഹം.... ഇല്ല അവൾ കുറുമ്പോടെ തലയാട്ടി കൊണ്ട് ഒന്നുകൂടി അവന്റെ നെഞ്ചോടു ചേർന്നു...
പത്തു മണിയായി .. അവൻ അത് പറഞ്ഞതും നന്ദ ചാടി പിടഞ്ഞു എണീറ്റു ക്ലോക്കിലേക്ക് നോക്കി 6 എന്ന് കണ്ടതും കാശിയെ നോക്കി പേടിപ്പിച്ചു കൊണ്ട് ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി..
അവളുടെ ഓട്ടം കണ്ടു കാശി ചിരിയോടെ പില്ലോയിൽ മുഖമമർത്തി കുറച്ചു നേരം കിടന്നു..പിന്നെ എണീറ്റു വർക്ക് ഔട്ട് ചെയ്തു..
അവൻ ഷോപ്പിൽ പോകാനായി വരുമ്പോൾ ഡിനിംഗ് ടേബിളിൽ ആഹാരം വിളമ്പുന്ന അവളെ കണ്ടു അവൻ ഒരു നിമിഷം ഒന്ന് നോക്കി നിന്നു..
എല്ലാവർക്കും കഴിക്കാനുള്ളത് വളരെ കൃത്യമായി ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു ടേബിളിൽ നിരത്തുന്നവളെ അവൻ പുഞ്ചിരിയോടെ നോക്കി..
മുട്ട കറിയും പാലപ്പവും കഴിക്കുന്നതിനിടയിൽ അവൻ കണ്ടു അമ്മയ്ക്ക് ഫുഡ് വാരി കൊടുക്കുന്നവളെ ആ നേരം അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു.. അപ്പോഴാണ് ആദിയ്ക്കൊപ്പം വൃന്ദ താഴേക്ക് വന്നത്.. അമ്മയ്ക്ക് ഫുഡ് കൊടുക്കുന്ന നന്ദയെ കണ്ടതും വൃന്ദയ്ക്ക് ഉള്ളിൽ നീരസം തോന്നി..അത് പുറത്തു കാട്ടാതെ അവൾ ആദിക്ക് കാസറോളിൽ ഇരുന്ന അപ്പവും കറിയും വിളമ്പി അവളും കഴിക്കാൻ ഇരുന്നു..
ഇടയ്ക്കിടെ വിജയി ഭാവത്തിൽ അവൾ കാശിയെ ഒന്ന് നോക്കി.. കാശി പുച്ഛത്തോടെ ചുണ്ട് കോട്ടി..
എല്ലാവരും പോയി കഴിഞ്ഞു നന്ദ അടുക്കള പണിയെല്ലാം ഒതുക്കി ഒന്ന് നടു നിവർത്തിയപ്പോളായിരുന്നു സുമ വന്നത്... അവളെ കണ്ടതും വൃന്ദ സ്നേഹത്തോടെ അകത്തേക്ക് കൂട്ടി കൊണ്ട് വന്നു... അതിനിടയിൽ അമ്മ വീണകാര്യമൊക്കെ വൃന്ദയോട് അവർ ചോദിച്ചറിഞ്ഞു..ലക്ഷ്മിയോട് സംസാരിക്കുന്നതിനിടയിൽ ആണ് വൃന്ദയ്ക്ക് വിശേഷം ഉണ്ടെന്നു അറിഞ്ഞതും അവർ പുച്ഛത്തോടെ ലക്ഷ്മിക്ക് അരികിൽ നിൽക്കുന്ന നന്ദയെ നോക്കി..
ഇവൾക്ക് വിശേഷം ഒന്നും ആയില്ലേ ഏട്ടത്തി... രണ്ടു പേരുടെയും കല്യാണം ഒന്നിച്ചായിരുന്നില്ലേ... മൂത്തവൾക്ക് വിശേഷം ഉണ്ടായിട്ടും ഇളയവൾക്ക് ഉണ്ടക്കാത്ത വല്ലാത്ത ചതിയായി പോയി..
കല്യണം കഴിഞ്ഞിട്ട് കുറച്ചു നാൾ ആയില്ലേ... കറക്റ്റായി പറഞ്ഞാൽ ആറു ഏഴു മാസം കഴിഞ്ഞില്ലേ..
ഈ പെണ്ണിന് എന്തേലും കുഴപ്പം കാണും.. കാശി വരുമ്പോൾ വല്ല ഹോസ്പിറ്റലിലും കൊണ്ടു പോയി നോക്കാൻ പറ..
പെണ്ണ് വല്ല മച്ചിയുമാണോന്നു..
നന്ദ കണ്ണും നിറച്ചു കിച്ചണിലേക്ക് നടന്നു.
എന്റെ സുമേ നീ ഇങ്ങോട്ട് വന്നത് ഇവിടെ വല്ല കുടുംബ കലഹം ഉണ്ടാക്കാനാണോ?
ഞങ്ങൾക്ക് ആർക്കും ഇല്ലാത്ത ദണ്ണം എന്റെ കൊച്ചുങ്ങടെ കാര്യത്തിൽ നിനക്ക് വേണ്ട..
ലക്ഷ്മി ദേഷ്യത്തിൽ പറഞ്ഞതും സുമ അനിഷ്ടത്തോടെ ചുണ്ട് കോട്ടി..
എന്ത് പറഞ്ഞാലും ഏട്ടത്തിക്ക് ആ പെണ്ണിനോടാ കൂറ്..
അതും പറഞ്ഞു വൃന്ദേ നോക്കി ഒന്ന് പുച്ഛിക്കാനും സുമ മറന്നില്ല..
ഏട്ടത്തി വീണതറിഞ്ഞ ഞാൻ ഓടി വന്നേ.. അപ്പോഴാ വൃന്ദ മോടെ വിശേഷം അറിഞ്ഞേ..
ഇനിയിപ്പോ ഏട്ടത്തിക്ക് സുഖമില്ലാതെ ഇരിക്കുവല്ലേ ഞാൻ കുറച്ചു ദിവസം ഇവിടെ നിൽക്കാം..
ലക്ഷ്മിയമ്മ അവളോട് എന്തേലും പറയും മുൻപ് വൃന്ദ അതിനെ അനൂകൂലിച്ചു കൊണ്ട് സമ്മതിച്ചു..
ലക്ഷ്മി ഒന്നും പറയാനാകാതെ സുമേ നോക്കി..
ടി... സുമേ... അരുണ എവിടെയാ.. ലിവിനു വന്നോ..
ഇല്ല ഏട്ടത്തി ഉത്സവം കഴിഞ്ഞു പോയതാ... അവൾക്ക് അവിടെ നൈറ്റ് ഷിഫ്റ്റും ഉണ്ടെന്ന പറഞ്ഞെ..
അവള് നേരത്തെ നിന്ന ഹോസ്പിറ്റലിൽ തന്നെ ആണോ?
അവിടെ തന്നെയാ ഏട്ടത്തി..
വീടിനു അടുത്തോട്ടു നോക്കാൻ വയ്യാരുന്നോ...
ഈ നെറ്റും ഡേയും കൂടി ഒന്നിച്ചു ചെയ്യുന്നത് അത്ര നല്ലതല്ല..
മ്മ്.. അവളോട് പറയാനല്ലേ പറ്റു..
അവള് പറയുന്നത് സ്റ്റാഫ് ഇല്ലാതെ വരുമ്പോൾ ഒരു നേഴ്സ് ആകുമ്പോൾ ഡേ യും നെറ്റുമോക്കെ ചെയ്യണമെന്ന..
പെണ്ണിനോട് പറയാനല്ലേ പറ്റു..
ചെന്നൈയിൽ ചെന്നിട്ടും മനുന്റെ മനസ്സ് മുഴുവൻ നാട്ടിൽ ആയിരുന്നു.. ശേഖരൻ വീട്ടിൽ ചെന്നു പ്രശ്നം ഉണ്ടാക്കിയൊന്നു അറിയാഞ്ഞിട്ടു അവനു ഒരു സമാധാനവും ഉണ്ടായിരുന്നില്ല.. എത്ര ദിവസം അയാളെ പേടിച്ചു പാത്തും പതുങ്ങിയും ജീവിക്കും എന്നായാലും ഒരിക്കൽ അയാൾ അറിയും പിന്നെ എന്തിനാണ് ഈ വനവാസ ജീവിതം..
അവൻ തിരികെ പോകാൻ തീരുമാനിച്ചു.. ലിന്റോ അച്ചായനും ലിസിയും തിരികെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു.. ആ വില്ലയിൽ വെറുതെ ഇരുന്നു മനു മടുത്തു തുടങ്ങി.. ജിഷ ആണെങ്കിൽ അവനെ എങ്ങോട്ടും വിടാതെ ഇരിക്കുകയാണ്.. അവൾക്ക് വല്ലാത്ത പേടിയാണ്..
ഇനിയും ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നു തോന്നിയത് കൊണ്ട് അവൻ ജിഷയോട് കാര്യങ്ങൾ പറഞ്ഞു..
തിരികെ പോകാനോ?.
എനിക്ക് പേടിയാ മനുവേട്ടാ അച്ഛൻ നമ്മളെ കൊല്ലും..
എന്റെ ജിഷേ നീ ഇങ്ങനെ പേടിക്കാതെടി..
ഇന്നല്ലെങ്കിൽ നാളെ നമ്മളെ നിന്റെ അച്ഛൻ കണ്ടെത്തും.. അതിലും നല്ലത് ചങ്കൂറ്റത്തോടെ നിവർന്നു നിൽക്കുന്നതല്ലേ..
ഒരു ഭീരുവിനെ പോലെ അയാളെ പേടിച്ചു ജീവിക്കാൻ പറ്റില്ലെടി..
നമുക്ക് ജീവിക്കണ്ടേ.. അതിനു ഞാൻ ജോലിക്ക് പോകണ്ടേ... എത്ര നാൾ മറ്റുള്ളവർ തരുന്ന ക്യാഷ് കൊണ്ടു ജീവിക്കും..
ഒന്നുങ്കിൽ നമ്മൾ ഒരുമിച്ചു മരിക്കും അല്ലെങ്കിൽ നമ്മൾ ഒരുമിച്ചു ജീവിക്കും അതും നിന്റെ തന്തേടെ മുന്നിൽ..
നിനക്കതിനു ധൈര്യം ഉണ്ടോ...
ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്ചു തന്റേടത്തോടെ ജീവിക്കാം..
കുറച്ചു നേരം ജിഷ മനു പറഞ്ഞത് ആലോചിച്ചു അവൾക്കും അതു ശരിയാണെന്നു തോന്നി.. മറ്റുള്ളവരുടെ തണലിൽ എത്ര നാളു ജീവിക്കും..
എന്തായാലും മനുവേട്ടൻ പറഞ്ഞ പോലെ അച്ഛൻ തങ്ങളെ തേടി കണ്ടുപിടിച്ചു കൊല്ലുന്നതിലും അന്തസ്സ് സ്നേഹിച്ചവന്റെ കൂടെ അന്തസ്സായി മരിക്കുന്നതാണ്..
അവൾ സ്വന്തം മനസ്സിനെ തിരിച്ചു പോകാൻ പ്രാപ്തമാക്കികൊണ്ട് മനുനെ നോക്കി..
മനുവേട്ടാ എനിക്ക് സമ്മതമാ..
ജീവിക്കുവാണെങ്കിലും മരിക്കുവാണെങ്കിലും നമ്മൾ ഒരുമിച്ചു...
നമുക്ക് നാട്ടിലേക്ക് പോകാം.. പോകുന്നതിനു മുൻപ് എനിക്ക് ഒരാളെ വിളിക്കണം ..
എന്റെ ഫ്രണ്ട് ആണ്... അവളുടെ നമ്പർ എന്റെ കൈയിൽ ഉണ്ട്..
ജിഷ മനുന്റെ ഫോണും വാങ്ങി ആരെയോ വിളിച്ചു സംസാരിച്ചിട്ട് ഫോൺ അവന്റെ കൈയിൽ കൊടുത്തു..
ഇന്ന് വൈകിട്ടത്തെ ട്രെയിനു പോകാം... നാളെ രാവിലേ നമ്മൾ അങ്ങ് എത്തും..
ആരെയും വിളിച്ചു പറയണ്ടാ നമ്മൾ ചെല്ലുന്ന കാര്യം. വെറുതെ ഇനിയും അവരെ കൂടി നമ്മുടെ പ്രോബ്ലത്തിൽ പെടുത്തണ്ട..
ജിഷ പറഞ്ഞതിനോട് മനുവും യോജിച്ചു.. ഇപ്പോൾ തന്നെ ശേഖരന് കാശിയോടാവും ദേഷ്യം മുഴുവൻ ആ ദേഷ്യത്തിന് പുറത്ത് അയാൾ അവനെ കൊല്ലാനും മടിക്കില്ല..
അവനും നന്ദയും വീണ്ടും ഒന്നിച്ചതെയുള്ളൂ.. ഇനിയും അവരെ അകറ്റാൻ താനൊരു കാരണമാക്കരുത്.. അതുകൊണ്ട് ആരും ഒന്നും അറിയണ്ടാ..
അവൻ തന്റെ ബാഗ് പായ്ക്ക് ചെയ്തു കൊണ്ട് ജിഷയെ നോക്കി.. അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു..
വൈകുന്നേരം വില്ല പൂട്ടി രണ്ടാളും റയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തു ട്രെയിൻ കാത്തു നിന്നു.. ആ നിമിഷം രണ്ടുപേരുടെയും ഉള്ളിൽ വല്ലാത്തൊരു ഭയം നിഴലിച്ചു.. ഒരുവേള ഈ യാത്ര അവരുടെ അവസാന യാത്രയായി അവരിരുവർക്കും തോന്നി. ട്രെയിൻ വന്നതും രണ്ടാളും ട്രെയിനിൽ കയറി.. എത്രയൊക്കെ സന്തോഷം മുഖത്ത് വരുത്താൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.. രണ്ടുപേരുടെയും ഉള്ളിൽ ഭയം നിറഞ്ഞു നിന്നു.. എങ്കിലും പരസ്പരം ധൈര്യം പകർന്നു രണ്ടാളും ഇരുന്നു.. നാളെ എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാതെ രണ്ട് പേരും വർധിച്ച നെഞ്ചിടിപ്പോടെ ചേർന്നിരുന്നു..